category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചൈനീസ് ജനതയുടെ മനം കവര്‍ന്ന പ്രിയ വൈദികന്‍ ‘ചെന്‍ ഫാ-യി’ക്ക് യാത്രാമൊഴി
Contentബെയ്ജിംഗ്: ചെന്‍ ഫാ-യി എന്ന പേരില്‍ ചൈന മുഴുവന്‍ അറിയപ്പെട്ടിരുന്ന സൊസൈറ്റി ഓഫ് സെന്റ്‌ കൊളംബന്‍ സന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്ന ഐറിഷ് വൈദികന്‍ ഫാ. ടോമി മര്‍ഫിക്ക് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്ന ഫാ. മര്‍ഫി ദനഹാ തിരുനാള്‍ ദിനമായ ജനുവരി 6 ശനിയാഴ്ചയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. മഹാനായ ദൈവശാസ്ത്രജ്ഞനും, തിരുസഭയുടെ വേദപാരംഗതരില്‍ ഒരാളുമായ വിശുദ്ധ തോമസ്‌ അക്വിനാസിന്റെ ഓര്‍മ്മ തിരുനാള്‍ ദിനമായ ജനുവരി 28ന് ഹോങ്കോങ്ങില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകളില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നു. സമൂഹത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി രാപ്പകല്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം. ഫാ. ടോമിയോടുള്ള ചൈനീസ്‌ ജനതയുടെ ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളും, പ്രസംഗങ്ങളും, അനുസ്മരണ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും പങ്കുവെയ്ക്കപ്പെടുകയാണ്. ഫാ. ചെന്‍-ഫായിയുടെ നിര്യാണം പ്രാദേശിക സഭയെയും, ഭൂഖണ്ഡത്തില്‍ അദ്ദേഹവുമായി പരിചയമുള്ള എല്ലാവരേയും സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടം തന്നെയാണെന്നു ഹോങ്കോങ്ങ് രൂപത മെത്രാനായ സ്റ്റീഫന്‍ ചൌ സൊ യാന്‍ അനുസ്മരിച്ചു. ഒരു വൈദികന്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ചിരുന്ന തീക്ഷ്ണതയും, എളിമയും, സാംസ്കാരിക തുറവിയും ആദരണീയമാണെന്നും, സ്വര്‍ഗ്ഗത്തിലിരുന്ന്‍ നമുക്ക് വേണ്ടി അദ്ദേഹം മാധ്യസ്ഥം വഹിക്കുമെന്നും ബിഷപ്പ് സ്റ്റീഫന്‍ ചൌ സൊ യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ് ഹോണ്‍, സഹായ മെത്രാന്‍ ജോസഫ് ഹാ ചി-ഷിങ് തുടങ്ങിയവരും ഹോങ്കോങ് രൂപതയില്‍ നിന്നുള്ള 25 വൈദികരും, നൂറുകണക്കിന് ആളുകളും അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. ഫാ. ടോണി മര്‍ഫിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ഫോട്ടോകളും അന്ത്യശുശ്രൂഷാ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1949 ഓഗസ്റ്റ് 3-ന് അയര്‍ലന്‍ഡിലെ മേയോ കൗണ്ടിയിലെ കാസില്‍ബാറിലാണ് ഫാ. ടോമി ജനിച്ചത്. മിഷ്ണറി സൊസൈറ്റി ഓഫ് സെന്റ്‌ കൊളംബ സമൂഹത്തിൽ ചേര്‍ന്ന അദ്ദേഹം കൊറിയ, തായ്‌വാന്‍, ഹോങ്കോങ്ങ്, ചൈന എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലുടനീളം ഫാ. മര്‍ഫിക്ക് രാജ്യത്തെ സമൂഹത്തോട് പ്രത്യേക അടുപ്പം കാത്തുസൂക്ഷിച്ചിരിന്നു. അതുകൊണ്ട് ചൈനീസ്‌ പേരില്‍ അറിയപ്പെടുവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 2006 മുതല്‍ മിഷ്ണറി സൊസൈറ്റി ഓഫ് കൊളംബായുടെ സുപ്പീരിയര്‍ ജനറലായും, വേള്‍ഡ് കമ്മ്യൂണിറ്റി ഫോര്‍ ക്രിസ്റ്റ്യന്‍ മെഡിറ്റേഷന്‍ (ഹോങ്കോങ്ങ്) ന്റെ ആത്മീയ ഉപദേഷ്ടാവുമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-01 16:27:00
Keywordsമിഷ്ണ
Created Date2023-02-01 16:27:30