category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ സ്റ്റാമ്പ് പുറത്തിറക്കി
Contentവത്തിക്കാന്‍ സിറ്റി: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗം സ്റ്റാമ്പ് പുറത്തിറക്കി. പാപ്പ മരണപ്പെട്ട് ഒരു മാസം തികഞ്ഞ ഇന്നലെ ജനുവരി 31നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഉത്തര ഇറ്റലിയിലെ ഓസ്റ്റാ വാലിയിൽ മാർപാപ്പ അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ എടുത്ത ചിത്രമാണ് സ്റ്റാമ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പാപ്പയ്ക്കു പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയാണ് സ്റ്റാമ്പിന്റെ പ്രമേയം. പരിശുദ്ധ കന്യകാമറിയത്തോട് മാർപാപ്പയ്ക്കു ഉണ്ടായിരുന്ന മാധ്യസ്ഥ ഭക്തിയുടെ ഓർമ്മയ്ക്കായാണ് ഇത്തരം ഒരു സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് അധികൃതർ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. ബെൽജിയത്തിലാണ് 1,05,000 സ്റ്റാമ്പുകൾ അച്ചടിച്ചത്. ഒരു സ്റ്റാമ്പിന്റെ വില 1.36 ഡോളറാണ്. വത്തിക്കാന്റെ സ്റ്റാമ്പ്, നാണയ വിഭാഗം എന്തെങ്കിലും പ്രത്യേക പരിപാടികളുമായി ബന്ധപ്പെട്ടോ, വർഷങ്ങളുമായി ബന്ധപ്പെട്ടോ സ്റ്റാമ്പുകളും, നാണയങ്ങളും, മെഡലുകളും അടക്കം പുറത്തിറക്കാറുണ്ട്. ഇത് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്ക് കൊണ്ടുപോകുകയാണ് പതിവ്. ഇവയില്‍ നിന്നു ലഭിക്കുന്ന തുക ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാറുണ്ട്. ബെനഡിക്ട് പാപ്പ ആഗോളതലത്തില്‍ ഒത്തിരിയേറെ സ്വാധീനിക്കപ്പെട്ട വ്യക്തിയായതിനാല്‍ സ്റ്റാമ്പ് അതിവേഗം വിറ്റുപോകുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞവർഷം ജൂൺ മാസം യുക്രൈനിൽ സമാധാനം ആഹ്വാനവുമായി ഇറക്കിയ വെള്ളിമെഡലിൽ നിന്നും കിട്ടിയ ലാഭം യുദ്ധക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് സഹായം നൽകാനാണ് ഉപയോഗിക്കപ്പെട്ടത്. 54 ഡോളർ വിലയുണ്ടായിരുന്ന മെഡലിന്റെ ഒരു ഭാഗത്ത് യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ഒരു കുടുംബത്തെയും, മറുഭാഗത്ത് ഒരു പ്രാവിനെയും, ഒരു ഒലിവ് ചില്ലയുമാണ് ചിത്രീകരിച്ചിരുന്നത്. സ്റ്റാമ്പ്, നാണയ വിഭാഗത്തിന് വത്തിക്കാൻ മ്യൂസിയത്തിലും പ്രദർശനത്തിനുവേണ്ടി ഒരു ഇടം നൽകിയിട്ടുണ്ട്. Tag: Vatican issues stamp to honor Pope Benedict XVI, Pope Benedict XVI malayalam, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-01 14:55:00
Keywordsസ്റ്റാമ്പ
Created Date2023-02-01 14:55:38