Contents

Displaying 20061-20070 of 25031 results.
Content: 20455
Category: 1
Sub Category:
Heading: ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് മാഫിയാ സംഘങ്ങള്‍, സര്‍ക്കാര്‍ നോക്കുകുത്തി: ഗുരുതര ആരോപണവുമായി മെത്രാൻ സമിതി WIP
Content: ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണം മാഫിയാ സംഘങ്ങള്‍ ഏറ്റെടുത്തുവെന്ന ഗുരുതര മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ്. ജനുവരി 17-ന് പ്രിട്ടോറിയിലെ ജോണ്‍ വിയാനി മേജര്‍ സെമിനാരിയില്‍ ആരംഭിച്ച മെത്രാന്‍ സമിതിയുടെ സിനഡിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ബിഷപ്പ് സിതെംബെലെ അന്റോണ്‍ സിപുക കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവിലുള്ള ആശങ്ക പങ്കുവെച്ചത്. കുറ്റവാളി സിന്‍ഡിക്കേറ്റുകളും, മാഫിയാ സംഘങ്ങളും നിയന്ത്രിക്കുന്ന ഒരു രാഷ്ട്രമായി നമ്മുടെ രാഷ്ട്രം മാറിയിരിക്കുന്നു. അവര്‍ റെയില്‍വെ ലൈനുകളും, കോപ്പര്‍ വയറുകളും, വൈദ്യത ലൈനുകളും മോഷ്ടിക്കുകയും, ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ അലംകോലമാക്കിക്കൊണ്ട് നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മെത്രാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയരാണെന്നും ചൂണ്ടിക്കാട്ടി. മോചനദ്ര്യവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും, അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൊലപാതകങ്ങളും പതിവായി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മെത്രാന്‍, ക്വാസുളു നാതല്‍ ആന്‍ഡ് ഗവൂട്ടെങ്ങിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ നടന്ന കവര്‍ച്ചകള്‍ നടത്തിയവരില്‍ ഒരാളെപ്പോലും നിയമത്തിനു മുന്നില്‍ ഹാജരാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്ര നേതാക്കള്‍ തങ്ങളുടെ വ്യക്തിപരവും, രാഷ്ട്രീയപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി മാത്രം കോടതികളെ ഉപയോഗിക്കുന്ന തിരക്കിലാണെന്നാണ് മെത്രാന്‍ പറഞ്ഞത്. ‘നിരാശയുടെ കാലഘട്ടത്തിലെ പ്രതീക്ഷ’ എന്ന ഫാ. ആല്‍ബെര്‍ട്ട് നോളന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ രാഷ്ട്രത്തിലെ ജനങ്ങള്‍ നിരാശരാണെന്നും മെത്രാന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പവര്‍കട്ടിനേക്കുറിച്ചും മെത്രാന്‍ പറയുകയുണ്ടായി. ഈ പവര്‍കട്ട് രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വലിയൊരു വെല്ലുവിളിയാണെന്ന്‍ പറഞ്ഞ മെത്രാന്‍, ഒരു ദിവസം ഏതാണ്ട് 600 കോടി റാന്‍ഡിന്റെ നഷ്ടമാണ് പവര്‍കട്ട് രാഷ്ട്രത്തിനു സമ്മാനിക്കുകയെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക പാപ്പരത്വത്തിനു പുറമേ രാഷ്ട്രത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ധാര്‍മ്മിക പാപ്പരത്വത്തേക്കുറിച്ചും മെത്രാന്‍ പറയുകയുണ്ടായി. യേശു പാവങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും, ഉത്തരവാദിത്തമുള്ള പൗരന്‍മാരാകുവാന്‍ പാവപ്പെട്ടവരെ പറഞ്ഞു മനസ്സിലാക്കേണ്ട ചുമതല നമ്മുടേതാണെന്നും സമ്മേളനത്തില്‍ പങ്കെടുത്തവരെ ഉദ്ബോധിപ്പിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയില്ലായ്മ അവസാനിപ്പിക്കുവാന്‍ സമൂഹത്തിലെ ഇടത്തരക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2023-01-22-19:50:14.jpg
Keywords: ആഫ്രി
Content: 20456
Category: 1
Sub Category:
Heading: എപംറർ ഇമ്മാനുവേൽ: അന്ധ വിശ്വാസങ്ങളുടെ അബദ്ധ കൂടാരമോ?: വെബിനാർ ഇന്ന്
Content: തെറ്റായ പ്രബോധനങ്ങളിലൂടെയും അന്ധ വിശ്വാസങ്ങളിലൂടെയും അനേകരെ വഴി തെറ്റിയ്ക്കുന്ന എപംറർ ഇമ്മാനുവേൽ എന്ന ഗ്രൂപ്പിനെ വിശകലനം ചെയ്തുക്കൊണ്ട് അന്ധ വിശ്വാസങ്ങളുടെ അബദ്ധ കൂടാരം എന്ന പേരിൽ ഇന്നു വെബിനാർ നടക്കും. ഇന്ന് വെള്ളിയാഴ്ച (27/ 01 / 23 ) രാത്രി 9 മുതലാണ് വെബിനാർ നടക്കുക. കുതിരത്തടം സെന്റ്. ജോൺ ഇടവക വികാരി ഫാ. സിജോ ഇരിമ്പൻ സ്വാഗത സന്ദേശം നൽകും. എപംറർ ഇമ്മാനുവേൽ ഗ്രൂപ്പിലെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞു കൂടാരം വിട്ട അജിൽ മാത്യു എന്ന വിശ്വാസി അനുഭവങ്ങൾ പങ്കുവെയ്ക്കും . ''എന്തു കൊണ്ടു കൂടാരത്തിൽ പോയി? എന്തു കൊണ്ട് തിരിച്ചു പോന്നു?'' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവ സന്ദേശം. കൂടാരം വിട്ടവരുടെ ഔദ്യോഗിക കണക്കുകൾ ഇരിങ്ങാലക്കുട രൂപത സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സെക്രട്ടറി, ഫാ. ഷെറൻസ് എളംത്തുരുത്തി പങ്കുവെയ്ക്കും. 10 മിനിറ്റ് ചോദ്യോത്തര വേളയുണ്ടാകും. അനേകരെ വഴി തെറ്റിച്ച് സത്യ വിശ്വാസത്തിൽ നിന്ന് അകറ്റിയ എപംറർ ഇമ്മാനുവേൽ ഗ്രൂപ്പിനെതിരെ കെസിബിസി അടുത്ത കാലത്തും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇന്നത്തെ വെബിനാർ Zoom വിവരങ്ങൾ: Zoom Meeting ID: 893 6030 1264 Passcode: 608873
Image: /content_image/India/India-2023-01-27-11:00:13.jpg
Keywords: കൾട്ട്
Content: 20457
Category: 24
Sub Category:
Heading: മാർപാപ്പയുടെ പ്രസ്താവന വളച്ചൊടിച്ച് പ്രമുഖ മാധ്യമങ്ങൾ
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന വളച്ചൊടിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. "സ്വവർഗ്ഗ ലൈംഗീകത കുറ്റമല്ലായെന്ന് ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ" എന്ന തലക്കെട്ടോട് കൂടിയാണ് ഒരു പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ 'സ്വവർഗ്ഗ ലൈംഗീകത കുറ്റമല്ല' എന്ന് പാപ്പ പറഞ്ഞിട്ടില്ല. വിഷയത്തിന് ആധാരമായ 'അസോസിയേറ്റഡ് പ്രസിന്' നൽകിയ അഭിമുഖത്തിൽ പാപ്പ പറഞ്ഞത് ഇപ്രകാരമായിരുന്നു, "Being a homosexual is not a crime". Being homosexual എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾക്ക് സ്വവർഗ്ഗനുരാഗം മനസ്സിൽ തോന്നുന്ന അവസ്ഥയാണ്. അത് പാപമല്ല. എന്നാൽ പ്രസ്തുത വികാരം ഒരു ലൈംഗീക പ്രവർത്തിയിലേക്ക് നയിക്കുമ്പോഴാണ് അത് പാപമാകുന്നത്. കെംബ്രിഡ്ജ് യൂണിവേഴിസിറ്റിയുടെ ഡിക്ഷ്ണറിയിൽ homosexual എന്ന പദത്തിന് നൽകുന്ന വ്യാഖ്യാനം ഇപ്രകാരമാണ്, "Sexually attracted to men if you are a man and women if you are a woman". എന്നാൽ ചില മലയാള മാധ്യമങ്ങൾ "Homosexual" എന്ന പദത്തെ തെറ്റായി വിവർത്തനം ചെയ്തുക്കൊണ്ട് "സ്വവർഗ്ഗരതി" എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. സ്വവർഗ്ഗാനുരാഗം കൊണ്ടുണ്ടാകുന്ന ലൈംഗീകമായ പ്രവർത്തിയാണ് സ്വവർഗ്ഗരതി അഥവാ Homosexual act എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒരാൾക്കു സ്വവർഗ്ഗാനുരാഗം മനസ്സിൽ തോന്നുന്നത് കുറ്റകരമാണെന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ല. സഭയുടെ പ്രബോധനം ഇങ്ങനെ, "രൂഢമൂലമായ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്‍റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍, തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്‍റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു" (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2358). "സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്‍റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്‍റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്" ( കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2359). "സ്വവർഗ്ഗാനുരാഗം പാപമല്ല , എന്നാൽ സ്വവർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട ലൈംഗീകരമായ പ്രവർത്തികൾ പാപമാണ്" എന്നുതന്നെയാണ് സഭ എക്കാലവും പഠിപ്പിക്കുന്നത്. ഇത് തന്നെയാണ് ഫ്രാൻസിസ് പാപ്പയും ഇവിടെ പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ ക്രൈസ്തവ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിക്കുമ്പോൾ നമുക്ക് തികഞ്ഞ ജാഗ്രത പുലർത്തുകയും സത്യവിശ്വസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യാം. #{red->none->b->Must Read: ‍}# {{ - സ്വവർഗ്ഗ ബന്ധത്തെക്കുറിച്ച് കത്തോലിക്ക സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചുകൊണ്ട് 'പ്രവാചകശബ്ദം' തയാറാക്കിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/news/14621}}
Image: /content_image/News/News-2023-01-27-13:13:49.png
Keywords: സ്വവർ
Content: 20458
Category: 1
Sub Category:
Heading: സ്പെയിനില്‍ കത്തോലിക്ക ദേവാലയങ്ങൾക്കു നേരെ ആക്രമണം: ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്
Content: മാഡ്രിഡ്: തെക്കന്‍ സ്പെയിനിലെ അല്‍ജെസിറാസ് മുനിസിപ്പാലിറ്റിയിലെ ആന്‍ഡലൂസിയന്‍ പട്ടണത്തിലെ രണ്ട് ദേവാലയങ്ങൾക്കു നേരെ ആക്രമണം. മൊറോക്കന്‍ സ്വദേശിയെന്ന് സംശയിക്കപ്പെടുന്ന ഇരുപത്തിയഞ്ചുകാരന്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും വൈദികൻ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ യാസിന്‍ കാന്‍ജായെ അറസ്റ്റ് ചെയ്ത പോലീസ്, തീവ്രവാദി ആക്രമണമാണോ എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. പള്ളിയിലെ കപ്യാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 7 മണിയോടെ മൂര്‍ച്ചയേറിയ ആയുധവുമായി സാന്‍ ഇസിദ്രോ ദേവാലയത്തില്‍ പ്രവേശിച്ച അക്രമി അവിടത്തെ വൈദികനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന്റെ പിന്നാലെ അവിടെ നിന്നും വെറും 5 മിനിറ്റ് ദൂരത്തുള്ള നുയെസ്ട്രാ സെനോരാ ഡെ പാല്‍മ ദേവാലയത്തിലെത്തുകയും അവിടത്തേ കപ്യാരെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കപ്യാര്‍ ദേവാലയത്തില്‍ നിന്നും ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമി പൊതുസ്ഥലത്തുവെച്ചാണ് കൊലപാതകം നടത്തിയത്. ആക്രമണങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് 3 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ട്. ആക്രമണങ്ങളുടെ പിന്നിലെ കാരണങ്ങളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് യാസിന്‍ കാന്‍ജാ അല്‍ജെസിറാസില്‍ എത്തുന്നത്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അധികൃതർ നാടുകടത്താനിരിക്കേയാണ് യാസിന്‍ ഈ അതിക്രമം നടത്തിയിരിക്കുന്നത്. സ്പെയിനിലോ മറ്റ് രാജ്യങ്ങളിലോ ഇയാളുടെ പേരില്‍ ഇതുവരെ യാതൊരു കുറ്റകൃത്യവും രേഖപ്പെടുത്തിയിട്ടില്ല. യാസിന്‍ കടുത്ത ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
Image: /content_image/News/News-2023-01-27-16:42:31.jpg
Keywords: സ്പെയി
Content: 20459
Category: 1
Sub Category:
Heading: Test
Content: Test
Image: /content_image/News/News-2023-01-27-19:28:51.jpg
Keywords:
Content: 20460
Category: 18
Sub Category:
Heading: മുപ്പത്തിനാലാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷന്‍ ഫെബ്രുവരി 22 മുതൽ
Content: ചാലക്കുടി: മുപ്പത്തിനാലാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷന്റെ പന്തലിന്റെ കാൽനാട്ടുകർമം പോട്ട ആശ്രമം സുപ്പീരിയർ ഫാ. മാത്യു ഇലവുങ്കൽ നിർവ്വഹിച്ചു. ഡയറക്ടർ ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ, ഫാ.ജോസഫ് എറമ്പിൽ, ഫാ. ജേക്കബ് ചിറയിൽ, ഫാ. മാത്യു മാന്തുരുത്തിൽ, ഫാ. സോണു കുളത്തൂർ, ഫാ. ജേക്കബ് കാട്ടിപറമ്പിൽ, ഫാ. പീറ്റർ മണിമലകണ്ടം, ഫാ. പോൾ അമ്പലകണ്ടം എന്നിവർ തിരുകർമങ്ങളിൽ പങ്കെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെയാണ് കൺവെൻഷൻ. ഫാ. മാത്യു നായ്ക്കപ്പറമ്പില്‍, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ അടക്കം നിരവധി പ്രമുഖ വചനപ്രഘോഷകര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം Potta Vision യൂട്യൂബ് ചാനലില്‍ തത്സമയ സംപേക്ഷണം ചെയ്യും.
Image: /content_image/India/India-2023-01-28-09:01:46.jpg
Keywords: പോട്ട
Content: 20461
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഗോളതല സമാപനം നാളെ തക്കലയിൽ
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഗോളതല സമാപനം നാളെ തക്കലയിൽ നടക്കും. ഇതിനോടനബന്ധിച്ചു വിവി ധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സമിതികളെ ഉൾപ്പെടുത്തി സംഘടനയുടെ അന്തർദേശീയ സമിതി രൂപീകരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അൽഫോൻസാ നഗറിൽ (സീനായ് റിട്രീറ്റ് സെന്റർ, കല്ലുവിള) ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. ബൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി അനുഗ്രഹ പ്രഭാഷണവും ജൂബിലി സുവനീർ പ്രകാശനവും നിർവഹിക്കും. രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട്, ഹൊസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ, തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലുരാൻ ജൂബിലി സന്ദേശം നൽകും. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള രൂപതാ ഭാരവാഹികൾ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും.
Image: /content_image/India/India-2023-01-28-09:24:56.jpg
Keywords: മിഷൻ
Content: 20462
Category: 14
Sub Category:
Heading: ദിവ്യകാരുണ്യ കോൺഗ്രസിന് വേണ്ടി ഗാനം തയ്യാറാക്കാൻ അമേരിക്കൻ മെത്രാൻ സമിതിയുടെ ക്ഷണം
Content: ഇന്ത്യാനാപോളിസ്: 2024ൽ ഇന്ത്യാനാപോളിസിൽ നടക്കാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനു വേണ്ടി ഗാനം തയ്യാറാക്കാൻ ഗായകരെയും കവികളെയും, എഴുത്തുകാരെയും ക്ഷണിച്ച് അമേരിക്കൻ മെത്രാൻ സമിതി. ദിവ്യകാരുണ്യ കോൺഗ്രസിന് വേണ്ടിയുളള തീം സോങ് തയ്യാറാക്കാനാണ് ക്ഷണം നൽകിയിരിക്കുന്നത്. മത്സരത്തിൽ വിജയികളാകുന്നവർക്ക് 2500 ഡോളർ സമ്മാനത്തുകയായി നൽകും. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കാത്തതായുളള, ദിവ്യകാരുണ്യത്തോടുള്ള ഭക്തി, ഗാനത്തിലൂടെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യമാണ് മത്സരത്തിന് ഉള്ളതെന്ന് ദിവ്യകാരുണ്യ കോൺഗ്രസിന്റെ വെബ്സൈറ്റിൽ പറയുന്നു. ഗാനങ്ങൾ പുതിയതായിരിക്കണം എന്ന് നിബന്ധനയുണ്ടെങ്കിലും, മത്സരാർത്ഥികളുടെ യോഗ്യതയെ പറ്റി നിബന്ധന ഒന്നും തന്നെ മെത്രാൻ സമിതി മുന്നോട്ടുവെച്ചിട്ടില്ല. പാട്ടിന്റെ ദൈവശാസ്ത്രം, മനോഹാരിത തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിച്ചിട്ട് ആയിരിക്കും വിജയിയെ തീരുമാനിക്കുന്നത്. ദിവ്യകാരുണ്യത്തിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യത്തെപ്പറ്റി വിശദീകരിക്കുന്നതും, ക്രിസ്തുവിന്റെ ശരീരത്തിലുള്ള വിശ്വാസികളുടെ ഐക്യം പ്രകടമാക്കുന്നതുമായ വരികൾക്കാണ് മുൻഗണനയെന്ന് സംഘാടകർ പറഞ്ഞു. ജൂൺ മാസം ആദ്യം പ്രശസ്തരായ ജഡ്ജിമാരുടെ പാനൽ വിജയിയെ തിരഞ്ഞെടുക്കും.
Image: /content_image/News/News-2023-01-28-09:33:30.jpg
Keywords: ദിവ്യകാരുണ്യ
Content: 20463
Category: 14
Sub Category:
Heading: സ്‌പെയിനിലെ പ്രധാനപ്പെട്ട ചത്വരത്തിന് തീവ്രവാദി കൊലപ്പെടുത്തിയ അള്‍ത്താര ശുശ്രൂഷിയുടെ പേര് നല്‍കാന്‍ മുൻസിപ്പാലിറ്റി
Content: അൽജെസിറാസ്: ഇസ്ലാമിക തീവ്രവാദി കത്തി ഉപയോഗിച്ചു കൊലപ്പെടുത്തിയ ദേവാലയ ശുശ്രൂഷിയുടെ പേര് സ്പെയിനിലെ പ്രധാനപ്പെട്ട ചത്വരത്തിന് നല്‍കാന്‍ മുൻസിപ്പാലിറ്റി. ഡിയാഗോ വലൻസിയ പെരസ് എന്ന ദേവാലയ ശുശ്രൂഷിയുടെ പേര് അൽജെസിറാസ് എന്ന ഫ്രഞ്ച് മുൻസിപ്പാലിറ്റിയിലെ ഒരു ചത്വരത്തിന് നൽകാനുള്ള നിർദേശം അടുത്ത മുൻസിപ്പൽ പ്ലീനറി സെക്ഷനിൽ മുന്നോട്ടുവെക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ മേയർ ജോസ് ഇഗ്നാസിയോ പറഞ്ഞു. യുക്തിരാഹിത്യത്താല്‍ കവർന്നെടുത്ത ഏറ്റവും പരിപാവനമായ ജീവനു ആദരവായി നഗരത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യമാണ് നാമകരണമെന്ന് അദ്ദേഹം വിശദീകരിച്ചു. തീവ്രവാദത്തിന്റെ ഇരകളെ സ്മരിക്കാൻ വേണ്ടി നിർമ്മിച്ച സ്മാരകത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ജോസ് ലൂയിസ് കാനോ ഡോക്യുമെന്ററി സെന്ററിന് മുന്നിലായി നിർമ്മിക്കുന്ന പ്ലാസയ്ക്കു ഡിയാഗോ വലൻസിയയുടെ പേരിടാനാണ് പദ്ധതി. ജീവൻ പണയപ്പെടുത്തി അക്രമിയെ അറസ്റ്റ് ചെയ്ത രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് നൽകാനുള്ള ആഗ്രഹവും മേയർ പ്രകടിപ്പിച്ചു. ന്യയിസ്ട്ര സെനോര ഡി ലാ പാൽമ ദേവാലയത്തിലാണ് ഡിയാഗോയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടും കാഡിസ് മെത്രാൻ മോൺ. റാഫേൽ സ്വർനോസ തന്റെ അടുപ്പം രേഖപ്പെടുത്തുകയും, വിശ്വാസത്തിനു വേണ്ടിയാണ് ഡിയാഗോ കൊല്ലപ്പെട്ടതെന്നു അനുസ്മരിക്കുകയും ചെയ്തു. ക്ഷമിക്കാനും, പീഡിപ്പിക്കപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ക്ഷമിക്കാൻ തയ്യാറായില്ലെങ്കിൽ, തിന്മ വിജയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ബുധനാഴ്ച നടന്ന ആക്രമണത്തിൽ സമീപത്തെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികനും പരിക്കേറ്റിരുന്നു. മൊറോക്കന്‍ സ്വദേശിയും ഇസ്ലാമിക അഭയാര്‍ത്ഥിയുമായ യാസിന്‍ കാന്‍ജാ എന്നയാളാണ് തീവ്രവാദി ആക്രമണം നടത്തിയത്.
Image: /content_image/News/News-2023-01-28-13:53:43.jpg
Keywords: തീവ്രവാദി
Content: 20464
Category: 11
Sub Category:
Heading: പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ബന്ധമാണ് വിവാഹം, അത് ദൈവദാനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ബന്ധമാണെന്ന തിരുസഭ പ്രബോധനം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (ജനുവരി 27) കത്തോലിക്ക സഭയുടെ അപ്പസ്തോലിക കോടതിയായ റോത്ത റോമാനയുടെ ജുഡീഷ്യൽ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ, അതിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ വിവാഹമെന്ന കൂദാശയുടെ പരിശുദ്ധിയെ കുറിച്ച് സംസാരിച്ചത്. സ്വവര്‍ഗ്ഗബന്ധത്തില്‍ കഴിയുന്നവര്‍ക്കു വിവാഹമെന്ന പരിശുദ്ധമായ കൂദാശയിലൂടെ ഒന്നിക്കാന്‍ കഴിയില്ലായെന്ന തിരുസഭ പ്രബോധനത്തിന്റെ പരോക്ഷമായ ഓര്‍മ്മപ്പെടുത്തലായാണ് പാപ്പയുടെ ഈ പ്രസ്താവനയെ പൊതുവേ വിശേഷിപ്പിക്കുന്നത്. സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു വിവാദമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തിലെ പങ്കാളികള്‍ ആരാണെന്ന് പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കർത്താവിൽ നിന്ന് സഭയ്ക്ക് ലഭിച്ച സുവിശേഷം പ്രഘോഷിക്കാനുള്ള കൽപനയും സുവിശേഷവും കുടുംബത്തിന്റെയും വൈവാഹിക ബന്ധത്തിന്റെയും "വലിയ രഹസ്യത്തെ" കൂടുതൽ പ്രകാശമാനമാക്കുന്നതാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. കുടുംബങ്ങളാൽ രൂപീകൃതമാകുന്നതാണ് തിരുസഭ കുടുംബമെന്നും അതിനാൽ കുടുംബങ്ങൾക്ക് നൽകുന്ന സേവനം സഭയുടെ ഒഴിവാക്കാനാവാത്ത ഒന്നായി സഭ കണക്കാക്കുകയാണെന്നും പാപ്പ പറഞ്ഞു. ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്തതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്. വൈവാഹിക സ്നേഹം വിവാഹത്തിൽ നിന്ന് വേർതിരിക്കാൻ കഴിയാത്തതാണെന്നും മനുഷ്യസ്നേഹം ബലഹീനവും കുറവുകളുള്ളതുമാണെങ്കിലും എപ്പോഴും വിശ്വസ്തവും കരുത്താർദ്രവുമായ ദൈവത്തിന്റെ സ്നേഹവുമായി അതിനെ ചേർത്ത് കാണണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. വിവാഹം സ്വാതന്ത്ര്യത്തിൽ അടിസ്ഥാനമാക്കിയ ഒരു ദാനമാണ്, അതിൽ കുറവുകളും വീഴ്ചകളുമുണ്ട്. അതിനാല്‍ തുടർച്ചയായ ശുദ്ധീകരണവും വളർച്ചയും, പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയും ആവശ്യമാണെന്നും പാപ്പ എടുത്തു പറഞ്ഞു. കുടുംബജീവിത ആത്മീയതയിൽ അനേകായിരം യഥാർത്ഥ ഭാവപ്രകടനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പാപ്പ എടുത്തു പറഞ്ഞു. വിവാഹമെന്ന യാഥാർത്ഥ്യം ഒരു ഉടമ്പടിയെന്നതിനേക്കാൾ ഒരു ദൈവിക ദാനമായി കണ്ടത്തേണ്ടിയിരിക്കുന്നു. അതിനാൽ വിവാഹത്തിനു മുമ്പും പിമ്പുമുള്ള അജപാലന ദൗത്യം സ്നേഹം വളർച്ച പ്രാപിക്കാനും സംഘർഷ നിമിഷങ്ങളെ മറികടക്കാനും സഹായിക്കുന്നതാവണം. വധൂവരന്മാർക്ക് മാത്രമല്ല, അവരുടെ കുട്ടികൾക്കും, കുടുംബങ്ങൾക്കും സഭയ്ക്കും സമൂഹത്തിനും നന്മയാണ് കുടുംബം. ക്രൈസ്തവ രക്ഷയുടെ സംവിധാനത്തിൽ കുടുംബം പുണ്യത്തിന്റെ രാജപാതയാണ്. കുടുംബങ്ങളുടെ അജപാലന ദൗത്യത്തിൽ പ്രതിസന്ധിയിൽ ജീവിക്കുന്ന ദമ്പതിളെയും ഉൾപ്പെടുത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. Tag:Pope Francis: Marriage is a lifelong union between a man and woman, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-28-17:38:30.jpg
Keywords: വിവാഹ