category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഗോളതല സമാപനം നാളെ തക്കലയിൽ
Contentഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഗോളതല സമാപനം നാളെ തക്കലയിൽ നടക്കും. ഇതിനോടനബന്ധിച്ചു വിവി ധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സമിതികളെ ഉൾപ്പെടുത്തി സംഘടനയുടെ അന്തർദേശീയ സമിതി രൂപീകരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അൽഫോൻസാ നഗറിൽ (സീനായ് റിട്രീറ്റ് സെന്റർ, കല്ലുവിള) ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. ബൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി അനുഗ്രഹ പ്രഭാഷണവും ജൂബിലി സുവനീർ പ്രകാശനവും നിർവഹിക്കും. രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട്, ഹൊസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ, തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലുരാൻ ജൂബിലി സന്ദേശം നൽകും. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള രൂപതാ ഭാരവാഹികൾ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-28 09:25:00
Keywordsമിഷൻ
Created Date2023-01-28 09:24:56