category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യ കോൺഗ്രസിന് വേണ്ടി ഗാനം തയ്യാറാക്കാൻ അമേരിക്കൻ മെത്രാൻ സമിതിയുടെ ക്ഷണം
Contentഇന്ത്യാനാപോളിസ്: 2024ൽ ഇന്ത്യാനാപോളിസിൽ നടക്കാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനു വേണ്ടി ഗാനം തയ്യാറാക്കാൻ ഗായകരെയും കവികളെയും, എഴുത്തുകാരെയും ക്ഷണിച്ച് അമേരിക്കൻ മെത്രാൻ സമിതി. ദിവ്യകാരുണ്യ കോൺഗ്രസിന് വേണ്ടിയുളള തീം സോങ് തയ്യാറാക്കാനാണ് ക്ഷണം നൽകിയിരിക്കുന്നത്. മത്സരത്തിൽ വിജയികളാകുന്നവർക്ക് 2500 ഡോളർ സമ്മാനത്തുകയായി നൽകും. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കാത്തതായുളള, ദിവ്യകാരുണ്യത്തോടുള്ള ഭക്തി, ഗാനത്തിലൂടെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യമാണ് മത്സരത്തിന് ഉള്ളതെന്ന് ദിവ്യകാരുണ്യ കോൺഗ്രസിന്റെ വെബ്സൈറ്റിൽ പറയുന്നു. ഗാനങ്ങൾ പുതിയതായിരിക്കണം എന്ന് നിബന്ധനയുണ്ടെങ്കിലും, മത്സരാർത്ഥികളുടെ യോഗ്യതയെ പറ്റി നിബന്ധന ഒന്നും തന്നെ മെത്രാൻ സമിതി മുന്നോട്ടുവെച്ചിട്ടില്ല. പാട്ടിന്റെ ദൈവശാസ്ത്രം, മനോഹാരിത തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിച്ചിട്ട് ആയിരിക്കും വിജയിയെ തീരുമാനിക്കുന്നത്. ദിവ്യകാരുണ്യത്തിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യത്തെപ്പറ്റി വിശദീകരിക്കുന്നതും, ക്രിസ്തുവിന്റെ ശരീരത്തിലുള്ള വിശ്വാസികളുടെ ഐക്യം പ്രകടമാക്കുന്നതുമായ വരികൾക്കാണ് മുൻഗണനയെന്ന് സംഘാടകർ പറഞ്ഞു. ജൂൺ മാസം ആദ്യം പ്രശസ്തരായ ജഡ്ജിമാരുടെ പാനൽ വിജയിയെ തിരഞ്ഞെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-28 09:29:00
Keywordsദിവ്യകാരുണ്യ
Created Date2023-01-28 09:33:30