Contents
Displaying 20041-20050 of 25031 results.
Content:
20434
Category: 1
Sub Category:
Heading: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികൻ മോചിതനായി
Content: അബൂജ: നൈജീരിയയിലെ തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനമായ ഏകിതിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ വൈദികനായ റവ. ഫാ. മൈക്കേല്‍ ഒലുബുനിമി ഒലോഫിന്‍ലാഡെ മോചിതനായി. വൈദികനെ ബന്ദികളാക്കിയവർ ഇന്നലെ വൈകുന്നേരത്തോടെ മോചിപ്പിക്കുകയായിരിന്നുവെന്ന് രൂപത പ്രസ്താവനയിൽ അറിയിച്ചു. വൈദികനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയോ എന്നുള്ള കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ വൈദികനെ എകിതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. അജപാലക ആവശ്യത്തിനായി ഇടവകയ്ക്കു പുറത്തുപോയി മടങ്ങുന്ന വഴി ജനുവരി 14 ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ഇടവക ദേവാലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഇതാജി-എകിതിക്കും, ഇജേലു എകിതിക്കും ഇടയില്‍വെച്ചാണ് വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഒയെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലുള്ള ഒമു എകിതിയിലെ സെന്റ് ജോര്‍ജ്ജ് ഇടവക വികാരിയാണ് അദ്ദേഹം. മോചന ദ്രവ്യം ആവശ്യപ്പെട്ട് ഇസ്ലാമിക തീവ്രവാദികൾ അടക്കമുള്ള അക്രമികൾ കത്തോലിക്ക വൈദികരെയും സന്യാസിനികളെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നത് രാജ്യത്ത് പതിവ് സംഭവമാണ്. അതേസമയം ഓപ്പൺ ഡോഴ്സ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 5014 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്.
Image: /content_image/News/News-2023-01-19-19:05:53.jpg
Keywords: നൈജീ

20435
Category: 14
Sub Category:
Heading: എണ്ണായിരത്തോളം പുരുഷന്‍മാര്‍ ഒരുമിച്ച് ആലപിച്ച മരിയൻ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ
Content: വാർസോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ‘വാരിയേഴ്സ് ഓഫ് മേരി’ (മറിയത്തിന്റെ പോരാളികള്‍) ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച കൂട്ടായ്മയിൽ പോളണ്ടില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമായി എണ്ണായിരത്തോളം പുരുഷന്‍മാര്‍ ഒരുമിച്ചു ആലപിച്ച മരിയൻ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ. പോളണ്ടിലെ ബൈഡ്ഗോസ്ക്സിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ബസിലിക്കയിൽ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ ജപമാല കൈകളില്‍ പിടിച്ച് ഒരേസ്വരത്തില്‍ ‘ബോഗുറോഡ്സിക്ക’ (ദൈവമാതാവ്) എന്ന മരിയന്‍ സ്തുതിഗീതം ആലപിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. യേശു ക്രിസ്തുവിനും, ദൈവമാതാവിനുമുളള സ്തുതി ഗീതമായ ‘ബോഗുറോഡ്സിക്ക’ പത്താം നൂറ്റാണ്ടുമുതല്‍ പ്രാബല്യത്തിലുള്ള പോളണ്ടിലെ ഏറ്റവും പഴക്കമുള്ള ഗാനങ്ങളിലൊന്നാണ്. യുദ്ധത്തിന് മുന്‍പായി യോദ്ധാക്കള്‍ ആലപിക്കുന്ന ഗാനം കൂടിയാണിത്. അധിനിവേശ ശക്തികൾക്ക് എതിരെ പോളണ്ട് യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ ഈ ഗാനം ആലപിച്ചതിനേ കുറിച്ച് പോളിഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ പട്ടണത്തില്‍ നിന്നും സെന്റ് വിന്‍സെന്റ് ഡി പോള്‍ ബസിലിക്കയിലേക്ക് പ്രദിക്ഷിണമായിട്ടാണ് പുരുഷന്മാര്‍ എത്തിയത്. പ്രദിക്ഷിണത്തിനൊടുവില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. 'മറിയത്തിന്റെ പോരാളിയാവുക’ എന്നതുകൊണ്ട്, സ്വന്തം ദൗര്‍ബല്യങ്ങളോട് പോരാടുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവർ പറഞ്ഞു. പോളണ്ട് ഉള്‍പ്പെടെ പതിമൂന്നോളം യൂറോപ്യന്‍ രാജ്യങ്ങളിലായി ഏതാണ്ട് ആയിരകണക്കിന് അംഗങ്ങളുള്ള ക്രിസ്ത്യന്‍ കൂട്ടായ്മയാണ് ‘വാരിയേഴ്സ് ഓഫ് മേരി’. പുരുഷന്‍മാരെ ധാർമ്മികതയുള്ള ജീവിതാന്തസ്സുള്ള ഭര്‍ത്താക്കന്‍മാരും, പിതാക്കന്‍മാരുമാകുവാന്‍ സഹായിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
Image: /content_image/News/News-2023-01-19-21:24:00.jpg
Keywords: മരിയൻ

20436
Category: 18
Sub Category:
Heading: മാന്നാനത്ത് ചാവറ മ്യൂസിയവും റിസർച്ച് സെന്ററും: പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം
Content: ഏറ്റുമാനൂർ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഓർമകൾ ഉൾക്കൊള്ളിച്ചു മാന്നാനത്ത് സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെയും റിസർച്ച് സെന്ററിന്റെയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. വൈകുന്നേരം നാലിന് കെഇ കോളജിലെ ഫാ. ഫാബിയാൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. 1.1 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയവും റിസർച്ച് സെന്ററും നിർമിക്കുന്നത്. മ്യൂസിയോളജിസ്റ്റ് ഡോ. വിനോദ് ദാനിയേലിന്റെ ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ടെയിൽ വർക്ക്സ് ആണ് ഈ സംരംഭം അണിയിച്ചൊരുക്കുന്നത്.
Image: /content_image/India/India-2023-01-20-12:45:56.jpg
Keywords: ചാവറ

20437
Category: 18
Sub Category:
Heading: എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ അടുത്ത മാസവും
Content: തിരുവനന്തപുരം: എറണാകുളം- വേളാങ്കണ്ണി എറണാകുളം സ്പെഷ്യൽ ട്രെയിൻ അടുത്ത മാസവും സർവീസ് നടത്തും. ഫെബ്രുവരി 04, 11, 18, 25 തീയതികളിൽ എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് തിരികെ പുറപ്പെടും. ഈ ട്രെയിനിലേക്കുള്ള ബുക്കിന് ഇന്ന് ആരംഭിക്കും. എറണാകുളം ജംഗ്ഷൻ വേളാങ്കണ്ണി സ്പെഷ്യൽ ഫെയർ ട്രെയിൻ (06035) മേല്‍പറഞ്ഞ തീയതികളിൽ ഉച്ചക്ക് 1.10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 5.40ന് വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണി എറണാകുളം സ്പെഷ്യൽ ഫെയർ ട്രെയിന്‍ (06036) ഫെബ്രുവരി അഞ്ച്, 12,19,26 തീയതികളിൽ വൈകിട്ട് 6.40നു വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.40ന് എറണാകുളം ജംഗ്ഷനിലെത്തും. ഇന്ന് രാവിലെ മുതൽ മുൻകൂർ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-01-20-12:51:31.jpg
Keywords: വേളാങ്കണ്ണി

20438
Category: 1
Sub Category:
Heading: കുടുംബത്തെ ഇല്ലായ്മ ചെയ്തതിന് അന്ന് കണ്ണീരോടെ ദൃക്‌സാക്ഷിയായി, കൊലപാതകിയോട് നിരുപാധികം ക്ഷമിച്ച് പ്രതീക്ഷ ക്രിസ്തുവില്‍ അര്‍പ്പിച്ചപ്പോള്‍ ഇന്ന് വൈദികന്‍
Content: നെയ്റോബി: പിതാവും, മാതാവും, രണ്ടു സഹോദരന്മാരും, ഒരു സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബാംഗങ്ങളെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കൊലപാതകിയോട് ക്ഷമിച്ച റുവാണ്ടന്‍ കത്തോലിക്ക വൈദികന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. 1994-ല്‍ ഗോത്രവര്‍ഗ്ഗങ്ങളായ ടുട്സികളും, ഹുടുക്കളും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടയിലാണ് ഫാ. മാര്‍സെല്‍ ഉവിനേസായുടെ കുടുംബം കൊലചെയ്യപ്പെട്ടത്. അന്ന് വെറും 14 വയസ്സ് മാത്രം പ്രായമുള്ള മാര്‍സെല്‍ ഈ കൊലപാതകങ്ങളുടെ ദൃക്സാക്ഷിയായിരുന്നു. അന്ന് അനാഥനായ ആ കത്തോലിക്കാ ബാലന്‍ ക്രിസ്തുവില്‍ സമാശ്വാസം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സമൂഹത്തില്‍ ചേരുകയുമായിരിന്നു. “റൈസണ്‍ ഫ്രം ദി ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രാഫി ഇന്‍ പോസ്റ്റ് - ജിനോസൈഡ് റുവാണ്ട” എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ വംശഹത്യയുടെ വേദനകളെ വിശ്വാസത്തിന്റെ കണ്ണിലൂടെ അതിജീവിച്ച തന്റെ ജീവിതകഥ ഫാ. മാര്‍സെല്‍ വിവരിക്കുകയായിരിന്നു. 2003-ല്‍ സഭ ചുമതലപ്പെടുത്തിയതനുസരിച്ച് വിദേശത്ത് പഠിക്കുവാന്‍ പോകുന്നതിനു മുന്‍പായി തന്റെ പ്രിയപ്പെട്ടവരുടെ കല്ലറയ്ക്കരികെ എത്തി പ്രാര്‍ത്ഥിക്കുമ്പോഴാണ് തന്റെ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും കൊലപാതകിയെ ഫാ. മാര്‍സല്‍ കണ്ടുമുട്ടുന്നത്. ഫാ. മാര്‍സെലിനെ കണ്ട മാത്രയില്‍ മുട്ടുകുത്തി നിന്ന്, ജയില്‍ മോചിതനായ ആ കൊലപാതകി ചോദിച്ചതു ഇങ്ങനെ, “മാര്‍സെല്‍ ഞാന്‍ ചെയ്തതെന്തെന്ന് നിനക്കറിയുമോ? എന്നോട് ക്ഷമിക്കുവാന്‍ നിന്റെ ഹൃദയത്തില്‍ ഇടമുണ്ടാകുമോ”. താന്‍ ആ വ്യക്തിയോട് എഴുന്നേല്‍ക്കുവാന്‍ പറഞ്ഞെന്നും അതിന് ശേഷം അദ്ദേഹത്തെ ആശ്ലേഷിക്കുകയും ചെയ്തെന്നും ഫാ. മാര്‍സെല്‍ വിവരിച്ചു. ഇക്കഴിഞ്ഞ ജനുവരി 15-ന് പ്രകാശനം ചെയ്ത പുസ്തകത്തിന്റെ രചനയുടെ പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ഫാ. മാര്‍സെല്‍, തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ വ്യക്തിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ‘ക്ഷമ’ എന്ന അത്ഭുതത്തിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായതെന്നും കൂട്ടിച്ചേര്‍ത്തു. ക്ഷമയ്ക്കു ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉണ്ട്, എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതമാണ്. പണ്ഡിത ഭാഷയില്‍ പറഞ്ഞാല്‍ സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ക്ഷമ ചെയ്യും. ഭൂതകാലത്തിന്റെ തടവുകാരനാകാതിരിക്കുവാനുള്ള ഒരു തീരുമാനമാണ് ക്ഷമയെന്നും ഫാ. മാര്‍സെല്‍ വിവരിച്ചു. മറക്കുവാനും, പൊറുക്കുവാനും കഴിയുന്നില്ലെങ്കില്‍ നാം ഭൂതകാലത്തിന്റെ ഒരു തടവുകാരനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ വിശുദ്ധമായ ജീവിത മാതൃകയാണ് ക്ഷമിക്കുവാന്‍ തനിക്ക് പ്രചോദനമായതെന്നും ഫാ മാര്‍സെല്‍ പറയുന്നു. റുവാണ്ടന്‍ വംശഹത്യയില്‍ മരിച്ചവരുടെയും, ശബ്ദിക്കുവാന്‍ കഴിയാത്തവരുടെയും ശബ്ദമായാണ് താന്‍ ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്‍ കെനിയയിലെ ഹെക്കിമ സര്‍വ്വകലാശാല കോളേജിന്റെ പ്രിന്‍സിപ്പാളായ ഫാ. മാര്‍സെലിന്റെ ഗവേഷണ വിഷയങ്ങളാണ് ക്ഷമയും, അനുരജ്ഞനവും. √ Originally Published on January 20, 2023. √ Reposted: January 01, 2024.
Image: /content_image/News/News-2023-01-20-14:16:36.jpg
Keywords: ക്ഷമ

20439
Category: 11
Sub Category:
Heading: ജോഷിമഠിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച മെല്‍വിനച്ചന്റെ മടക്കയാത്ര സ്വര്‍ഗ്ഗത്തിലേക്ക്
Content: ജോഷിമഠ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളർന്നുതാഴുന്നതു മൂലം ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന്‍ മടക്കയാത്രയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബിജ്നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്യുന്ന കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്‍വിന്‍ അബ്രാഹം പള്ളിത്താഴത്താണ് അനേകരുടെ കണ്ണീര്‍ തുടച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ബിജ്‌നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരിന്ന അദ്ദേഹം ജോഷിമഠിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒറ്റയ്ക്കു യാത്ര തിരിച്ചപ്പോള്‍ മുതലുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മിഷന്‍ സ്റ്റേഷനില്‍നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള ജോഷിമഠിലേക്ക് ഭക്ഷണ സാധനങ്ങളുമായി യാത്ര തിരിച്ച അദ്ദേഹം തന്റെ ദൌത്യം പൂര്‍ത്തിയാക്കി ഇന്നലെ മടക്കയാത്രയിലാണ് മരണപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നു റോഡ് മൂടപ്പെട്ട നിലയിലായിരിന്നുവെന്നും വാഹനം കൊക്കയിലേക്ക് പതിക്കുകയുമായിരിന്നെന്നാണ് പ്രാഥമിക വിവരം. മഞ്ഞില്‍ തെന്നി അഞ്ഞൂറടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. ഇന്നു പുലര്‍ച്ചെയോടെ സൈനീകരാണ് മൃതദേഹം കണ്ടെടുത്തത്. മടക്കയാത്രയില്‍ ഫാ. മെല്‍വിനൊപ്പം സഹയാത്രികര്‍ ഉണ്ടായിരിന്നെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം എയിംസ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് ബിജ്നോര്‍ രൂപത അറിയിച്ചു. ഞായറാഴ്ച കൊറ്റഡ്വാര്‍ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ജനുവരി 23 തിങ്കളാഴ്ചയാണ് മൃതസംസ്കാരം. രാവിലെ 9 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. റിട്ടയേര്‍ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു- കാത്‌റിന്‍ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയ മകനാണ് ഫാ. മെല്‍വിന്‍.
Image: /content_image/News/News-2023-01-20-17:13:56.jpg
Keywords: വൈദിക

20440
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം അനുഗ്രഹീത സുവിശേഷ പ്രവർത്തകയും കുട്ടികളുടെയും യുവജനങ്ങളുടെയും പ്രത്യേക ആത്മീയ ശുശ്രൂഷകയുമായ സോജി ബിജോ വചന ശുശ്രൂഷ നയിക്കും . ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2023-01-20-17:59:32.jpg
Keywords: സെഹിയോൻ

20441
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥിച്ച മുൻ സൈനിക ഉദ്യോഗസ്ഥന് പിഴ
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ ബോർണെമൗത്തിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം മരിച്ചുപോയ മകനുവേണ്ടി പ്രാർത്ഥിച്ച മുൻ സൈനിക ഉദ്യോഗസ്ഥന് പിഴ ശിക്ഷ. സാമൂഹ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഏതാനും മിനിറ്റുകൾ നിശബ്ദതയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആദം സ്മിത്തിന്റെ സമീപത്തെത്തി അദ്ദേഹത്തെ പ്രാർത്ഥിക്കുന്നത് തടഞ്ഞു പിഴ ഈടാക്കിയത് . എന്താണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, തന്റെ മരിച്ചുപോയ മകന് വേണ്ടി പ്രാർത്ഥിക്കുകയാണ് എന്ന ഉത്തരമാണ് ആദം നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭ്രൂണഹത്യ ക്ലിനിക്കുകളിലേക്ക് എത്തുന്ന സ്ത്രീകളെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനു വേണ്ടി പ്രാദേശിക ഭരണകൂടം രൂപം നൽകിയ ബഫർ സോൺ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്ടോബർ 13നു പ്രാബല്യത്തിൽ വന്നിരുന്നു. ഇത് പ്രകാരം, ബഫർ സോണുകളുടെ പരിധിയില്‍ നിന്നു പ്രാർത്ഥിക്കുന്നതും, നോട്ടീസുകൾ വിതരണം ചെയ്യുന്നതും, പ്ലക്കാർഡുകൾ പിടിക്കുന്നതും നിയമവിരുദ്ധമായാണ് ഭരണകൂടം നോക്കികാണുന്നത്. പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന ഉത്തരവ് പ്രകാരം വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും, കുരിശ് വരയ്ക്കുന്നതും നിരോധനത്തിന് കീഴിൽ വരുന്നതാണ്. മരിച്ചുപോയ മകനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്ന ആദത്തിന്റെ മറുപടിയെ അടിസ്ഥാനപ്പെടുത്തിയാണ് പിഴ ചുമത്തിരിക്കുന്നതെന്ന് കൗൺസിൽ അധികൃതർ അയച്ച ഇമെയിലിൽ പറയുന്നു. സംഭവത്തിൽ ആദം സ്മിത്തിന് നിയമപരമായ പിന്തുണയുമായി എഡിഎഫ് യുകെ എന്ന സംഘടന രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ആരുടെയും മേൽ ക്രിമിനൽ കുറ്റം ചുമത്താൻ പാടില്ലായെന്നും അദ്ദേഹത്തിനു നിയമ പിന്തുണ നല്‍കുമെന്നും സംഘടനയുടെ ലീഗൽ കൗൺസിൽ പദവി വഹിക്കുന്ന ജെർമിയ ഇഗ്നുബോലെ പറഞ്ഞു. ഇക്കഴിഞ്ഞ ഡിംസബര്‍ മാസത്തില്‍ ബിർമിംഗ്ഹാമിലെ ബി പി എ എസ് റോബർട്ട് ക്ലിനിക്കിനു സമീപത്തു നിന്നു പ്രാര്‍ത്ഥിച്ച ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനെ അധികൃതര്‍ അറസ്റ്റ് ചെയ്തിരിന്നു. Tag: penalty for praying in an abortion facility “censorship zone” in Bournemouth , Biagio Conte funeral, Catholic Malayalam News, Pravachaka Sabdam, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-20-18:32:45.jpg
Keywords: ബ്രിട്ട, ഭ്രൂണ

20442
Category: 13
Sub Category:
Heading: അന്‍പത്തിയാറാമത് ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന് ആരംഭം
Content: റോം: ക്രൈസ്തവ ഐക്യത്തിനായുള്ള അഷ്ടദിന പ്രാർത്ഥനയ്ക്കു ബുധനാഴ്‌ച ആരംഭമായി. ഏശയ്യാ പ്രവാചകൻറെ പുസ്തകം ഒന്നാം അധ്യായത്തിലെ പതിനേഴാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത “നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ; നീതി അന്വേഷിക്കുവിൻ” (ഏശയ്യാ 1,17) എന്ന വാക്യമാണ് ജനുവരി 18-25 വരെ നീളുന്ന ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന്റെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം. സമാപന ദിനമായ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ആഘോഷമായ സായാഹ്ന പ്രാർത്ഥന നയിക്കും. ക്രൈസ്തവ ഐക്യത്തിനായുള്ള സമാപന പ്രാര്‍ത്ഥനയില്‍ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ പ്രതിനിധികൾ സംബന്ധിക്കും. കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്. ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോക സമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും ഒരു എക്യുമെനിക്കൽ സ്വഭാവം കൈവരുകയുമായിരിന്നു.
Image: /content_image/News/News-2023-01-20-21:00:57.jpg
Keywords: പാപ്പ

20443
Category: 14
Sub Category:
Heading: നിത്യതയെ കുറിച്ച് മനോഹരമായ സന്ദേശം പങ്കുവെച്ച ടിക്‌ടോക്ക് മുതുമുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Content: സമൂഹ മാധ്യമമായ ടിക്‌ടോക്കിലൂടെ സ്വര്‍ഗ്ഗീയ ജീവിതത്തെ കുറിച്ച് ശക്തമായ സാക്ഷ്യങ്ങള്‍ പങ്കുവെയ്ക്കുന്ന തൊണ്ണൂറ്റിയെട്ടുകാരിയായ മുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ടെക്സാസ് സ്വദേശിനി നാന്നി ഫായാണ് സമൂഹ മാധ്യമങ്ങളിലെ താരമായിരിക്കുന്നത്. തന്റെ സദുപദേശങ്ങള്‍ നിരവധി ഫോളോവേഴ്സിനെയാണ് നാന്നിക്ക് സമ്മാനിച്ചിരിക്കുന്നത്. നാന്നിയുടെ ചില പോസ്റ്റുകള്‍ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തന്റെ പേരമകന്റെ സഹായത്തോടെയാണ് നാന്നി “നാന്നിഫായെആന്‍ഡ്മി” എന്ന ടാഗില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. മരിക്കുവാന്‍ ഭയമുണ്ടോ എന്ന ചോദ്യം ചോദിച്ച ആളോട് ദൈവത്തോടൊപ്പമുള്ള നിത്യജീവിതത്തേക്കുറിച്ച് നല്‍കിയ ഉപദേശമാണ് നാന്നിയെ ഇപ്പോള്‍ വീണ്ടും വൈറല്‍ ആക്കിയിരിക്കുന്നത്. “എനിക്ക് മരിക്കുവാന്‍ ഭയമാണ്. അത് മറികടക്കുവാന്‍ എനിക്ക് ഭയമില്ല. നാന്നിക്ക് അങ്ങനെയാണോ?” എന്നായിരുന്നു നാന്നിയുടെ ഫോളോവേഴ്സില്‍ ഒരാളുടെ ചോദ്യം. “ഒരിക്കലുമില്ല! ഞാനെന്തിന് ഭയക്കണം? ഇതില്‍ ഭയക്കുവാന്‍ എന്താണുള്ളത്. ഈ ജീവിതം താല്‍ക്കാലികം മാത്രമാണ്. ഇതൊരു പൊള്ളയായ ജീവിതമാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന വിശ്വാസത്തില്‍ ജീവിതം അര്‍പ്പിക്കണം". - നിത്യജീവന്റെ മനോഹാരിതയെ കുറിച്ച് വിവരിച്ചു കൊണ്ട് നാന്നി മറുപടി നല്‍കിയത് ഇപ്രകാരമായിരിന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിതം നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണമാകില്ലെന്നും, ദൈവത്തോടൊപ്പമുള്ള നിത്യജീവിതത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും നാന്നി പറയുന്നു. യേശുവിനോട് ഒപ്പമുള്ള നിത്യജീവിതത്തില്‍ പൂര്‍ണ്ണതയുള്ളതും, മനോഹരവുമായിരിക്കുമെന്ന് പറഞ്ഞ നാന്നി ഈ ഭൂമിയില്‍ നമ്മെ വിഷമിപ്പിക്കുന്ന രോഗങ്ങളോ, സങ്കടമോ, തൊഴില്‍ പ്രശ്നങ്ങളോ അവിടെ ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാന്നിയുടെ ഉള്‍ക്കാഴ്ചയ്ക്കു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. 1925-ലായിരുന്നു നാന്നിയുടെ ജനനം. തന്റെ ഉപദേശങ്ങള്‍ക്ക് പ്രോത്സാഹനാജനകമായ നിരവധി കമന്റുകളാണ് നാന്നിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2023-01-21-00:42:46.jpg
Keywords: ടിക്ടോ