category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നിത്യതയെ കുറിച്ച് മനോഹരമായ സന്ദേശം പങ്കുവെച്ച ടിക്‌ടോക്ക് മുതുമുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Contentസമൂഹ മാധ്യമമായ ടിക്‌ടോക്കിലൂടെ സ്വര്‍ഗ്ഗീയ ജീവിതത്തെ കുറിച്ച് ശക്തമായ സാക്ഷ്യങ്ങള്‍ പങ്കുവെയ്ക്കുന്ന തൊണ്ണൂറ്റിയെട്ടുകാരിയായ മുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ടെക്സാസ് സ്വദേശിനി നാന്നി ഫായാണ് സമൂഹ മാധ്യമങ്ങളിലെ താരമായിരിക്കുന്നത്. തന്റെ സദുപദേശങ്ങള്‍ നിരവധി ഫോളോവേഴ്സിനെയാണ് നാന്നിക്ക് സമ്മാനിച്ചിരിക്കുന്നത്. നാന്നിയുടെ ചില പോസ്റ്റുകള്‍ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തന്റെ പേരമകന്റെ സഹായത്തോടെയാണ് നാന്നി “നാന്നിഫായെആന്‍ഡ്മി” എന്ന ടാഗില്‍ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്യുന്നത്. മരിക്കുവാന്‍ ഭയമുണ്ടോ എന്ന ചോദ്യം ചോദിച്ച ആളോട് ദൈവത്തോടൊപ്പമുള്ള നിത്യജീവിതത്തേക്കുറിച്ച് നല്‍കിയ ഉപദേശമാണ് നാന്നിയെ ഇപ്പോള്‍ വീണ്ടും വൈറല്‍ ആക്കിയിരിക്കുന്നത്. “എനിക്ക് മരിക്കുവാന്‍ ഭയമാണ്. അത് മറികടക്കുവാന്‍ എനിക്ക് ഭയമില്ല. നാന്നിക്ക് അങ്ങനെയാണോ?” എന്നായിരുന്നു നാന്നിയുടെ ഫോളോവേഴ്സില്‍ ഒരാളുടെ ചോദ്യം. “ഒരിക്കലുമില്ല! ഞാനെന്തിന് ഭയക്കണം? ഇതില്‍ ഭയക്കുവാന്‍ എന്താണുള്ളത്. ഈ ജീവിതം താല്‍ക്കാലികം മാത്രമാണ്. ഇതൊരു പൊള്ളയായ ജീവിതമാണ്‌. ബൈബിളില്‍ പറഞ്ഞിരിക്കുന്ന വിശ്വാസത്തില്‍ ജീവിതം അര്‍പ്പിക്കണം". - നിത്യജീവന്റെ മനോഹാരിതയെ കുറിച്ച് വിവരിച്ചു കൊണ്ട് നാന്നി മറുപടി നല്‍കിയത് ഇപ്രകാരമായിരിന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിതം നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണമാകില്ലെന്നും, ദൈവത്തോടൊപ്പമുള്ള നിത്യജീവിതത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും നാന്നി പറയുന്നു. യേശുവിനോട് ഒപ്പമുള്ള നിത്യജീവിതത്തില്‍ പൂര്‍ണ്ണതയുള്ളതും, മനോഹരവുമായിരിക്കുമെന്ന് പറഞ്ഞ നാന്നി ഈ ഭൂമിയില്‍ നമ്മെ വിഷമിപ്പിക്കുന്ന രോഗങ്ങളോ, സങ്കടമോ, തൊഴില്‍ പ്രശ്നങ്ങളോ അവിടെ ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാന്നിയുടെ ഉള്‍ക്കാഴ്ചയ്ക്കു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. 1925-ലായിരുന്നു നാന്നിയുടെ ജനനം. തന്റെ ഉപദേശങ്ങള്‍ക്ക് പ്രോത്സാഹനാജനകമായ നിരവധി കമന്റുകളാണ് നാന്നിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-21 16:01:00
Keywordsടിക്ടോ
Created Date2023-01-21 00:42:46