Contents
Displaying 20111-20120 of 25030 results.
Content:
20505
Category: 11
Sub Category:
Heading: ഭയവും, ഉത്ക്കണ്ഠയും എല്ലാം ക്രിസ്തുവിനെ ഭരമേല്പിക്കണം, യൗവ്വനം ഏകാന്തത മൂലം നശിപ്പിക്കരുത്: കോംഗോയിലെ യുവജനങ്ങളോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭയവും, ഉത്ക്കണ്ഠയും മറ്റ് എല്ലാം ക്രിസ്തുവിനെ ഭരമേല്പിക്കണമെന്നും യൗവ്വനം ഏകാന്തതയും അടച്ചുപൂട്ടലും മൂലം നശിപ്പിക്കരുതെന്നും കോംഗോയിലെ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയിലെ രക്തസാക്ഷി സ്റ്റേഡിയത്തിൽ യുവജനങ്ങളും, മതാധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ പ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. നിങ്ങളുടേതിന് തുല്യമായ കൈകൾ ആർക്കും ഇല്ല, അതിനാൽ നിങ്ങൾ അതുല്യവും ആവർത്തിക്കാനാവാത്തതും സമാനതകളില്ലാത്തതുമായ സമ്പത്താണ്. ചരിത്രത്തിൽ നിങ്ങൾക്ക് പകരം വയ്ക്കാൻ ആർക്കും കഴിയില്ല. അപ്പോൾ സ്വയം ചോദിക്കുക: എന്റെ ഈ കൈകൾ എന്തിനുവേണ്ടിയാണ്? പണിതുയർത്തുവാനോ? നശിപ്പിക്കാനോ? ദാനം ചെയ്യാനോ? പൂഴ്ത്തിവെക്കാനോ? സ്നേഹിക്കാനോ? വെറുക്കാനോ? നോക്കൂ, കൈകൾ നാം മുറുക്കി അടയ്ക്കുകയാണെങ്കിൽ, അത് ഒരു മുഷ്ടിയായി മാറുന്നു; എന്നാൽ നമ്മുടെ കൈകൾ തുറന്നു വയ്ക്കുകയാണെങ്കിലോ, ദൈവത്തിനും മറ്റുള്ളവർക്കുമുള്ള സേവനത്തിനായി ഉപയോഗപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു. പ്രാർത്ഥനയാണ് അടിസ്ഥാനപരമായ ആദ്യത്തെ ഘടകം, കാരണം നമുക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. നമ്മൾ ആരും സർവ്വശക്തരല്ല, നമ്മൾ അജയ്യരാണെന്ന് എപ്പോഴെങ്കിലും വിചാരിച്ചാലോ, അപ്പോൾ ദയനീയമായി പരാജയപ്പെടുന്നു. വേരോടെ പിഴുതെറിയപ്പെട്ട വൃക്ഷം പോലെയായി തീരുന്നു: വലുതും ബലവുമുള്ളതാണെങ്കിൽപ്പോലും അതിന് സ്വയം നിൽക്കാനാവില്ല. അതുകൊണ്ടാണ് നാം പ്രാർത്ഥനയിൽ വേരുറപ്പിക്കേണ്ടത്. ദൈവവചനശ്രവണം നമ്മുടെ ജീവിതത്തെ തന്നെ ആഴത്തിൽ വളരാനും ഫലം കായ്ക്കാനും നാം ശ്വസിക്കുന്ന മലിനീകരണത്തെ സുപ്രധാന ജീവാംശമാക്കി മാറ്റാനും അനുവദിക്കുന്നു. ഇത് ചെയ്യുന്നതിന്, ഓരോ വൃക്ഷത്തിനും ലളിതവും അത്യാവശ്യവുമായ ഒരു ഘടകം ആവശ്യമാണ്: ജലം. പ്രാർത്ഥന "ആത്മാവിന്റെ ജലം" ആണ്: അത് ലളിതവും, കാണാൻ കഴിയുന്നതുമല്ല, എങ്കിലും അത് ജീവൻ നൽകുന്നു. പ്രാർത്ഥിക്കുന്നവർ ഉള്ളിൽ പക്വത പ്രാപിക്കുകയും, തങ്ങൾ സ്വർഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. നമുക്ക് പ്രാർത്ഥന ഒരു ആവശ്യഘടകമാണ്. അകലെയുള്ള ഭീതിപ്പെടുത്തുന്ന ഒരു വ്യക്തിയല്ല യേശു മറിച്ച് നമുക്കായി തന്റെ ജീവൻ പോലും ദാനമായി നൽകിയ സുഹൃത്താണ്. അതിനാൽ അവൻ നിങ്ങളെ അറിയുകയും, വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു. കുരിശിൽ കിടക്കുന്ന അവനെ നോക്കുമ്പോഴാണ് നമ്മെ വിലമതിക്കുന്ന ദൈവത്തെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നത്. നമ്മുടെ ഭയവും, ഉത്ക്കണ്ഠകളും എല്ലാം അവനെ ഭരമേല്പിക്കണം. നിങ്ങൾ ഇന്ന് വഹിക്കുന്ന വേദനയുടെ ഭാരമേറിയ ഈ കുരിശാണ് രണ്ടായിരം വർഷൾക്ക് മുൻപ് അവൻ വഹിച്ചത്. അതിനാൽ ക്രൂശിതരൂപം കൈകളിൽ എടുത്ത് നെഞ്ചോട് ചേർത്ത് അവന്റെ മുൻപിൽ കരയാൻ ഭയപ്പെടരുത്, അവന്റെ മുഖത്തേക്ക് നോക്കാൻ മറക്കരുത്, ഉയിർത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന യുവാവിന്റെ മുഖം! അതെ, യേശു തിന്മയെ ജയിച്ചു, അവൻ കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി. അതിനാൽ, അവനെ സ്തുതിക്കാനും, അവനെ പുകഴ്ത്തുവാനും എല്ലാ ദിവസവും നിങ്ങളുടെ കൈകൾ അവനിലേക്ക് ഉയർത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ പ്രതീക്ഷകൾ അവനോട് വിളിച്ചുപറയണമെന്നും ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള രഹസ്യങ്ങൾ അവനോട് പങ്കുവയ്ക്കണമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2023-02-04-05:02:21.jpg
Keywords: യുവജന

20506
Category: 1
Sub Category:
Heading: കോംഗോയിലെ വിജയകരമായ സന്ദര്‍ശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ സുഡാനില്‍
Content: ജുബ: യുദ്ധത്തിൽ തകർന്ന ദക്ഷിണ സുഡാനിലേക്ക് ആശ്വാസവുമായി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു. ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലേക്കുള്ള തന്റെ സന്ദർശനത്തെ "സമാധാനത്തിന്റെ തീർത്ഥാടനം" എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ഇന്നലെ ഫെബ്രുവരി 3 പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ദക്ഷിണ സുഡാനിൽ വിമാനമിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയെ ആംഗ്ലിക്കൻ സഭാതലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബി, ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിന്റെ മോഡറേറ്ററായ ഇയിൻ ഗ്രീൻഷീൽഡ്‌സിനും ഒപ്പമാണ് രാജ്യം വരവേല്‍പ്പ് നല്‍കിയത്. അധികാരികളോടും നയതന്ത്ര സേനാംഗങ്ങളോടും സിവിൽ സമൂഹത്തിന്റെ പ്രതിനിധികളോടും ആയിരിക്കും മാർപാപ്പയുടെ രാജ്യത്തെ ആദ്യ പ്രസംഗം. ഇന്നു ഫെബ്രുവരി 4-ന് ജുബ ആർച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായ സെന്റ് തെരേസാ കത്തീഡ്രലിൽ ബിഷപ്പുമാരെയും വൈദികരെയും സമർപ്പിതരെയും പാപ്പ കാണും. 2011ൽ ദക്ഷിണ സുഡാൻ വേർപിരിഞ്ഞ സുഡാൻ രാജ്യത്തു നിന്നുള്ള ബിഷപ്പുമാരും യോഗത്തിൽ പങ്കെടുക്കും. ദക്ഷിണ സുഡാനിൽ ഏഴ് കത്തോലിക്കാ രൂപതകളുണ്ട്. വത്തിക്കാൻ കണക്ക് അനുസരിച്ച്, കത്തോലിക്കരുടെ എണ്ണം 7.2 ദശലക്ഷമാണ്. സിഐഎ വേൾഡ് ഫാക്ട്ബുക്ക് പ്രകാരം 2022-ൽ രാജ്യത്തെ മൊത്തം ജനസംഖ്യ 11 ദശലക്ഷമാണ്. ഇതില്‍ 60 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. 2013 ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട് നാല് വർഷത്തിനുള്ളിൽ, 2017 ൽ തന്നെ യാത്രയുടെ സാധ്യതയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചിരുന്നു. വിവിധങ്ങളായ സംഘര്‍ഷങ്ങളെയും ആഭ്യന്തര പ്രശ്നങ്ങളേയും തുടര്‍ന്നു അപ്പസ്തോലിക യാത്ര നീളുകയായിരിന്നു. രാജ്യത്തേക്ക് സഹായം അയക്കുന്നതിനും ദക്ഷിണ സുഡാനിലെ നേതാക്കളെ യഥാർത്ഥവും ശാശ്വതവുമായ ഒരു സമാധാന ഉടമ്പടിയിലെത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും പാപ്പ ശക്തമായി ഇടപ്പെട്ടിരിന്നു. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് ദക്ഷിണ സുഡാൻ നേരിടുന്നത്. ഏകദേശം 40 ലക്ഷം അഭയാർത്ഥികൾ രാജ്യം വിട്ട് പലായനം ചെയ്യുകയോ ദക്ഷിണ സുഡാനിൽ ആഭ്യന്തരമായി പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്, ഇവരിൽ പകുതിയിലേറെയും കുട്ടികളാണ്. ഈ പശ്ചാത്തലത്തില്‍ പാപ്പയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ട്.
Image: /content_image/News/News-2023-02-04-05:14:02.jpg
Keywords: സുഡാന

20507
Category: 18
Sub Category:
Heading: ബറേലി രൂപതയുടെ പ്രഥമ ബിഷപ്പ് ആന്റണി ഫെർണാണ്ടസ് കാലം ചെയ്തു
Content: ബറേലി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബറേലി രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. ആന്റണി ഫെർണാണ്ടസ് (86) കാലം ചെയ്തു. സംസ്കാരം ആറിന് രാവിലെ 11ന് ബറേലി സെന്റ് അൽഫോൻസ് കത്തീഡ്രലിലെ തിരുക്കർമങ്ങൾക്കുശേഷം ഹാരുനാഗ്ലയിലെ ക്ലെർജി സെമിത്തേരിയിൽ നടക്കും. കർണാടകയിലെ ഉഡുപ്പി കളത്തൂർ സ്വദേശിയാണ്. 1936 ജൂലൈ ആറിന് ഡേവിഡ് ബ്രിജിത്ത് ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനായി ജനിച്ചു. 1964 ഡിസംബർ ര ണ്ടിന് മുംബൈയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് 26 വർഷത്തോളം വാരാണസി, ഗോരഖ്പുർ രൂപതകളിൽ സേവനമനുഷ്ഠിച്ചു. വാരാണസി രൂപതയുടെ വികാരി ജനറാളായിരിക്കെ 1989 ജനുവരി 19ന് ബറേലി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. പ്രായാധിക്യത്തെത്തുടർന്ന് 2014 ജൂലൈ 11ന് വിരമിച്ചു.
Image: /content_image/India/India-2023-02-05-06:24:51.jpg
Keywords: ഉത്തര്‍പ്രദേ

20508
Category: 18
Sub Category:
Heading: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം: സീറോമലബാർ അൽമായ ഫോറം
Content: കൊച്ചി: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞ നടപടി ക്രൈസ്തവ സമുദായങ്ങളെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും ഒരു സമുദായം തന്നെ വർഷങ്ങളായി ഒരേ വകുപ്പ് കൈകാര്യം ചെയ്യുന്ന നിലപാട് കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും ക്രൈസ്തവർ നേരിടുന്ന പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്‌ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ ഇനിയും അനുവദിക്കാനാവില്ലെന്നും സീറോമലബാർ അല്‍മായ ഫോറം വിലയിരുത്തി. കേരള മന്ത്രിസഭയിൽ പാലോളി മുഹമ്മദ് കുട്ടി തൊട്ട് വി. അബ്ദുറഹിമാൻ വരെ ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടു മുന്നണികളുടെയും സർക്കാരുകളിൽ ഭരിച്ചത് ഒരേ മത വിഭാഗത്തിൽപ്പെട്ടവർ തന്നെയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ മന്ത്രിസഭയിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഈ വകുപ്പ് ഇപ്പോൾ സമ്മർദ്ദതന്ത്രങ്ങളുടെ ഫലമായി വി. അബ്ദുറഹിമാനെ ഏല്പിച്ചിരിക്കുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ മാർച്ചിൽ സമർപ്പിക്കുന്ന റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമമാണോ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈമാറിയതിലൂടെ നടത്തുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഒരു മത വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നതാണ് എന്ന ആക്ഷേപം ഈ വകുപ്പിന്റെ രൂപീകരണ കാലം മുതൽക്കെ കേൾക്കുന്നുണ്ട്. സ്വജനപക്ഷപാതം മൂലം ജീർണ്ണിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ക്രൈസ്തവ സമുദായത്തിന് അർഹതപ്പെട്ട ക്ഷേമപദ്ധതികൾ നിരന്തരം അട്ടിമറിക്കുന്നുയെന്നതും ഒരു പ്രത്യേക മത സംവരണമായി തുടരുന്നു എന്നതും നീതികരിക്കാനാവാത്തതാണ്. ന്യൂനപക്ഷമായ ക്രൈസ്തവരെ വിശ്വാസത്തിലെടുതുകൊണ്ട് മുൻപോട്ട് പോകാൻ സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-02-05-06:31:08.jpg
Keywords: ന്യൂനപക്ഷ

20509
Category: 18
Sub Category:
Heading: ഡേവീസ് വല്ലൂരാന്‍ ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്‍റ്
Content: തക്കല: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അന്തർദേശീയ പ്രസിഡന്റായി ഡേവീസ് വല്ലൂരാനെയും (എറണാകുളം) ജനറൽ സെക്രട്ടറിയായി ബി നോയി പള്ളിപ്പറമ്പിലിനെയും (പാലാ) ജനറൽ ഓർഗനൈസറായി ജോൺ കൊച്ചു ചെറുനിലത്തിനെയും (ബൽത്തങ്ങാടി) തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈനിൽ ചേർന്ന ഇന്ത്യയിലെയും വിദ്ദേശങ്ങളിലെയും ഭാരവാഹികളുടെ യോഗ മാണ് അന്തർദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Image: /content_image/India/India-2023-02-05-06:36:47.jpg
Keywords: മിഷൻ ലീഗ്

20510
Category: 11
Sub Category:
Heading: ശാസ്ത്രവും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമല്ല: പ്രമുഖ നാസ ശാസ്ത്രജ്ഞൻ ജെഫ് വില്യംസ്
Content: വാഷിംഗ്ടണ്‍ ഡിസി: ശാസ്ത്രവും, ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമല്ലായെന്ന് പ്രമുഖ നാസാ ശാസ്ത്രജ്ഞനും ബഹിരാകാശ സഞ്ചാരിയുമായ ജെഫ് വില്യംസ്. വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തിൽ നടന്ന "റൈറ്റിംഗ് ആൻഡ് സയൻസ്: ഔർ യൂണിവേഴ്സ്, ഔർ സെൽസ്വ്സ്, ആൻഡ് ഔവർ പ്ളേസ്," കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുതവണ ബഹിരാകാശ യാത്ര നടത്തിയ ആളാണ് ജെഫ് വില്യംസ്. തന്റെ വാദത്തിന്റെ തെളിവായി അറിയപ്പെട്ടിരുന്ന നിരവധി ശാസ്ത്രജ്ഞർ ദൈവ വിശ്വാസികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം ഇല്ല എന്ന് പറയുന്ന ചില തത്വചിന്തകളും, ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. അങ്ങനെ പറയുന്നവര്‍, എങ്ങനെയാണ് ഓരോന്നും പ്രപഞ്ചത്തിൽ രൂപമെടുത്തതെന്ന് പറയണമെന്ന് ജെഫ് വില്യംസ് ആവശ്യപ്പെട്ടു. ഊർജ്ജതന്ത്ര, രസതന്ത്ര നിയമങ്ങളുമായി ബന്ധപ്പെടുത്തി പാഠപുസ്തകത്തിൽ പഠിക്കുന്ന ശാസ്ത്ര കാലഘട്ടത്തിലെ നിരവധി ശാസ്ത്രജ്ഞർ ആദ്യ വിശ്വാസികൾ ആയിരുന്നു. ജൊഹാൻസ് കെപ്ലർ, മൈക്കിൾ ഫാരഡേ, ഐസക് ന്യൂട്ടൻ, ജെയിംസ് മാക്സ്വെൽ തുടങ്ങിയവരുടെ പേരുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വിളിയെപ്പറ്റിയുള്ള ബോധ്യവും, വിശ്വാസവുമാണ് ആ ശാസ്ത്രജ്ഞരെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ മുന്നോട്ടു നയിച്ചത്. ബൈബിളും, ശാസ്ത്രവും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ട് എന്നുള്ള പൊതുവായ ധാരണ നിലനിന്നതിനാലാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വിഷയത്തെപ്പറ്റി കൂടുതൽ ആഴത്തിൽ പഠിക്കാൻ തീരുമാനിച്ചതെന്നും ജെഫ് വില്യംസ് പറഞ്ഞു. പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ ദൈവം എടുത്ത ശ്രദ്ധയും, ജ്ഞാനവും പ്രതിപാദ്യ വിഷയമാകുന്ന "ദ വർക്ക് ഓഫ് ഹിസ് ഹാൻഡ്സ്: എ വ്യൂ ഓഫ് ഗോഡ്സ് ക്രിയേഷൻ ഫ്രം സ്പേസ്" എന്ന പേരിലുള്ള പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Tag: NASA astronaut says science 'doesn't contradict' Christianity, Jeff Williams, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-05-07:00:22.jpg
Keywords: നാസ, ശാസ്ത്ര

20511
Category: 14
Sub Category:
Heading: ഹോങ്കോങ്ങിൽ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന കർദ്ദിനാൾ സെൻ നോബൽ സമ്മാന നാമനിര്‍ദേശ പട്ടികയിൽ
Content: ന്യൂജേഴ്സി: ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങളുടെ മുഖങ്ങളായി മാറിയ മുൻ ബിഷപ്പ് കർദ്ദിനാൾ ജോസഫ് സെന്നും, മാധ്യമപ്രവർത്തകനായ ജിമ്മി ലായും നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. വ്യാഴാഴ്ച കോൺഗ്രസ് അംഗം ക്രിസ് സ്മിത്ത് അധ്യക്ഷനായ കമ്മീഷൻ ആണ് ഇരുവരും ഉൾപ്പെടെ ഹോങ്കോങ്ങിൽ നിന്ന് ആറ് പേരെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര കരാറുകൾ ഹോങ്കോങ്ങിന് ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി പോരാട്ടം നടത്തുന്നവരായതിനാലാണ് ഇവരെ നാമനിർദേശം ചെയ്യുന്നതെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. നഗരത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിച്ച ഹോങ്കോങ് സർക്കാരിനെയും, ചൈനീസ് സർക്കാരിനെയും സമാധാനപൂർവ്വം എതിർത്ത ലക്ഷക്കണക്കിന് വരുന്ന ഹോങ്കോങ് പൗരന്മാരുടെ പ്രതിനിധികളാണ് ഇവർ. ചൈനയുടെ ഭരണത്തിനെതിരെ 2019ൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ട എല്ലാവരും സജീവമായി പങ്കെടുത്തിരുന്നു. ചൈനയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മതവിശ്വാസം പിന്തുടരുന്നതിൽ വലിയ നിയന്ത്രണങ്ങളാണുള്ളത്. ഹോങ്കോങ്ങിൽ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും, തങ്ങളുടെ അധീനതയിലുള്ള സ്ഥലമായി ചൈന കരുതുന്ന ഇവിടെ ദേശീയ സുരക്ഷയുടെ പേരിൽ മതവിശ്വാസം പിന്തുടരുന്നത് നിയന്ത്രിക്കാൻ വലിയ ശ്രമം നടക്കുന്നുണ്ട്. 2002 മുതൽ 2009 വരെയാണ് കർദ്ദിനാൾ സെൻ ഹോങ്കോങ്ങിലെ മെത്രാനായി സേവനം ചെയ്തത്. ജനാധിപത്യത്തിനും, മതസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്താറുളള അദ്ദേഹം 2018 ൽ വത്തിക്കാനും - ചൈനയും തമ്മിലുള്ള ഒപ്പിട്ട മെത്രാന്മാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള കരാറിന്റെ വലിയ വിമർശകനും കൂടിയാണ്. ജനാധിപത്യ പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ആരംഭിച്ച ഫണ്ട് രജിസ്റ്റർ ചെയ്യാത്തതിന്റെ പേരിൽ മെയ് മാസം കർദ്ദിനാൾ സെൻ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിരുന്നു. കോടതി അദ്ദേഹത്തിന് പിഴശിക്ഷ വിധിച്ചെങ്കിലും കർദ്ദിനാൾ സെൻ അപ്പീൽ നൽകിയിട്ടുണ്ട്. സർക്കാർ അടച്ചുപൂട്ടിയ ആപ്പിൾ ഡെയിലി പത്രത്തിന്റെ സ്ഥാപകനായ ജിമ്മി ലായ് ഡിസംബർ 2020 മുതൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. കർദ്ദിനാൾ സെന്നുമായി അടുത്ത ബന്ധമുള്ള അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ച ആളാണ്. ദേശീയ സുരക്ഷാ നിയമപ്രകാരം ജിമ്മിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Image: /content_image/News/News-2023-02-05-06:52:47.jpg
Keywords: നോബ

20512
Category: 1
Sub Category:
Heading: ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാൻസിസ് പാപ്പ; അടുത്ത വർഷം പാപ്പ ഭാരതം സന്ദർശിച്ചേക്കും
Content: ജുബ: അടുത്ത വർഷത്തെ അപ്പസ്തോലിക സന്ദര്‍ശനങ്ങളില്‍ ഭാരതം ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ണ്ണായകമായ പ്രസ്താവന. അടുത്ത വർഷത്തെ സന്ദര്‍ശനം ഇന്ത്യയായിരിക്കുമെന്ന് കരുതുകയാണെന്നും സെപ്റ്റംബർ 29ന് മാർസെയിലിസിലേക്ക് പോകുമെന്നും അവിടെ നിന്ന് മംഗോളിയയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും പാപ്പ പറഞ്ഞു. സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാന യാത്രാ മധ്യേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇതോടെ ഭാരത കത്തോലിക്ക സമൂഹത്തിന്റെ വര്‍ഷങ്ങളായി നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീയതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുത്താല്‍ അപ്പസ്തോലിക സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുമെന്നു തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 2017ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. 2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിച്ചിരിന്നു. ഭാരത സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ പാപ്പ കേരളം സന്ദര്‍ശിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 50 ലക്ഷത്തിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണെന്നതും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ എന്നിവരുടെ ജന്മനാടാണ് കേരളമെന്നതും ഇതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലെത്തി വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിക്കാനും സാധ്യതയേറെയാണ്. വിവിധ കാലയളവില്‍ ഇന്ത്യയിൽ മൂന്ന് തവണ മാർപാപ്പമാര്‍ സന്ദർശനം നടത്തിയിട്ടുണ്ട്. 1964-ൽ ഇന്റർനാഷണൽ യൂക്കരിസ്റ്റിക് കോൺഗ്രസിൽ പങ്കെടുക്കാൻ മുംബൈ സന്ദർശിച്ച പോൾ ആറാമൻ മാർപാപ്പയാണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ പാപ്പ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ കേരളം ഉൾപ്പെടെ ഭാരതത്തിലെ പല സ്ഥലങ്ങളും സന്ദർശിക്കുകയും 1999 നവംബറിൽ വീണ്ടും ന്യൂഡൽഹി സന്ദർശിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിനും ലോകസമാധാനത്തിനും കാരണമാകുമെന്നാണു ഏവരുടെയും പ്രതീക്ഷ. Tag: Pope Francis to India, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-06-10:28:35.jpg
Keywords: ഭാരത, പാപ്പ

20513
Category: 18
Sub Category:
Heading: യുവജനങ്ങള്‍ സ്നേഹത്തിൽ പ്രവർത്തനനിരതമായ വിശ്വാസം മുറുകെ പിടിക്കണം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സ്നേഹത്തിൽ പ്രവർത്തനനിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) ഗ്ലോബൽ സിൻഡിക്കേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാമൂഹിക സമ്പർക്ക മാധ്യമങ്ങളുടെ ഉപയോഗത്തിൽ ജാഗ്രതയുള്ളവരാകണമെന്നും ഇത്തരം മാധ്യമങ്ങളെ അപരന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും യുവതീയുവാക്കളെ കർദ്ദിനാൾ ഓർമിപ്പിച്ചു. എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് കല്ലേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ഗ്ലോബൽ ആനിമേറ്റർ സിസ്റ്റർ ജിൻസി ചാക്കോ, ഗ്ലോബൽ സെക്രട്ടറി വിനോദ് റിച്ചാർഡ്സൺ, ജോസ് മോൻ കെ. ഫ്രാൻസിസ്, കേരള റീജിയൻ പ്രസിഡന്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കൺവീനർ സാം സണ്ണി എന്നിവർ പ്രസംഗിച്ചു. Tag: Cardinal Alenchery, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-02-06-11:35:19.jpg
Keywords: ആലഞ്ചേരി\

20514
Category: 1
Sub Category:
Heading: സുഡാനില്‍ കൊല്ലപ്പെട്ട വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി ഒരു നിമിഷത്തെ മൗനമാചരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ജൂബ: സമാധാനത്തിന്റെ തീര്‍ത്ഥാടകനായി ആഫ്രിക്കയിലെത്തിയ ഫ്രാന്‍സിസ് പാപ്പയുടെ തെക്കന്‍ സുഡാന്‍ സന്ദര്‍ശനവേളയില്‍ രാജ്യത്തു അരുംകൊല ചെയ്യപ്പെട്ട കത്തോലിക്ക വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി ഒരു നിമിഷത്തെ മൗനമാചരിച്ച് ഫ്രാന്‍സിസ് പാപ്പ. ചരിത്രപരമായ തെക്കന്‍ സുഡാന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തില്‍ പാപ്പ മെത്രാന്‍മാര്‍, പുരോഹിതര്‍, അത്മായ സമര്‍പ്പിതര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഈ അവസരത്തിലാണ് അക്രമം കവര്‍ന്നെടുത്ത വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പ ഒരു നിമിഷത്തെ മൗനമാചരിച്ചത്. "ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി നമുക്ക് നിശബ്ദമായി പ്രാര്‍ത്ഥിക്കാം" എന്ന വാക്കുകളോടെയായിരിന്നു മൗനാചരണം. പാപ്പയുമായുള്ള കൂടിക്കാഴ്ചക്കായി ആയിരങ്ങളാണ് സെന്റ് തെരേസ കത്തീഡ്രലില്‍ തടിച്ചു കൂടിയിരുന്നത്. ആയിരത്തോളം പേര്‍ കത്തീഡ്രലിനകത്തും, അയ്യായിരത്തോളം പേര്‍ ദേവാലയത്തിന് പുറത്തും ഉണ്ടായിരുന്നു. 2021-ലെ അക്രമാസക്തമായ ആക്രമണങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ട സിസ്റ്റര്‍ മേരി ഡാനിയല്‍ അബുദ്, സിസ്റ്റര്‍ റെജീന റോബ എന്നിവരുടെ ജീവിതത്തേക്കുറിച്ചും, പ്രേഷിത പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള സാക്ഷ്യങ്ങള്‍ പാപ്പ കേള്‍ക്കുകയുണ്ടായി. അനേകം വൈദികര്‍ക്കും, സമര്‍പ്പിതര്‍ക്കും അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സുവിശേഷത്തിനു വേണ്ടി അവര്‍ ജീവന്‍ സമര്‍പ്പിക്കുകയായിരുന്നുവെന്ന് പാപ്പ പറഞ്ഞു. 1881-ല്‍ സുഡാനില്‍വെച്ച് മരിച്ച മിഷ്ണറിയും, മധ്യ ആഫ്രിക്കയിലെ ആദ്യത്തെ കത്തോലിക്കാ മെത്രാനുമായ വിശുദ്ധ ഡാനിയല്‍ കോംബോണിയുടെ ഉദാഹരണവും പാപ്പ ചൂണ്ടിക്കാട്ടി. തന്റെ പ്രേഷിത സഹോദരര്‍ക്കൊപ്പം വിശുദ്ധ കോംബോണി ഈ മണ്ണില്‍ സുവിശേഷ പ്രഘോഷണമെന്ന മഹത്തായ വേല ചെയ്തു. ക്രിസ്തുവിനും സുവിശേഷത്തിനു വേണ്ടി എന്തു ചെയ്യുവാനും മിഷ്ണറിമാര്‍ തയ്യാറായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സുഡാനി ജനതയുടെ കാര്യങ്ങളില്‍ ഇടപെടുവാന്‍ വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും, സമര്‍പ്പിത സഹോദരങ്ങളെയും പാപ്പ പ്രോത്സാഹിപ്പിച്ചു. വത്തിക്കാൻ കണക്കനുസരിച്ച്, എഴുപതു ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. 300 വൈദികരും 253 സന്യാസീ-സന്യാസിനികളും രാജ്യത്തു സേവനം ചെയ്യുന്നുണ്ട്. രാജ്യത്തെ വൈദികരുടെയും വിശ്വാസികളുടെയും അനുപാത നിരക്ക് വളരെ കൂടുതലാണ്. ഒരു വൈദികനു 24,000 വിശ്വാസികള്‍ എന്ന വിധത്തിലാണ് കണക്ക്. അതേസമയം തന്റെ ചരിത്രപരമായ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇന്നലെ റോമിലേക്ക് മടങ്ങിയിരിന്നു.
Image: /content_image/News/News-2023-02-06-13:09:02.jpg
Keywords: പാപ്പ, സുഡാ