Contents

Displaying 20151-20160 of 25028 results.
Content: 20545
Category: 1
Sub Category:
Heading: 'ഗൂഢാലോചന' ചുമത്തി നിക്കരാഗ്വേയില്‍ നിന്നു നാടുകടത്തിയവരില്‍ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും
Content: മനാഗ്വേ: 'ഗൂഢാലോചന' ആരോപിച്ച് രാഷ്ട്രീയ കാരണങ്ങളാൽ നാടുകടത്തിയവരില്‍ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും. മനാഗ്വേയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് രാഷ്ട്രീയ കാരണങ്ങളാൽ 222 തടവുകാരെ നിക്കരാഗ്വേൻ നീതിന്യായ വ്യവസ്ഥയാണ് നാടുകടത്തിയത്. അതിൽ 'ഗൂഢാലോചന' കുറ്റം ആരോപിച്ച് അഞ്ച് വൈദികരും ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടുന്നു. സ്വാതന്ത്ര്യം ദുർബലപ്പെടുത്തൽ, പരമാധികാരം, ജനങ്ങളുടെ സ്വയം നിർണ്ണയാവകാശം, അക്രമം, തീവ്രവാദം, സാമ്പത്തിക അസ്ഥിരത എന്നിവയെ പ്രേരിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തുവെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് നാടുകടത്തൽ വിധി. നാടുകടത്തപ്പെട്ടവരെ 'മാതൃരാജ്യത്തെ രാജ്യദ്രോഹി'കളെന്ന വിശേഷണം നല്‍കിയ അധികൃതര്‍ അവരുടെ പൗരത്വ അവകാശങ്ങൾ ശാശ്വതമായി സസ്പെൻഡ് ചെയ്യുകയായിരിന്നുവെന്നു അധികൃതര്‍ പറയുന്നു. 2007-ല്‍ അധികാരത്തിലേറിയ നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവര്‍ നടത്തുന്ന സ്വേച്ഛാധിപത്യത്തിനെതിരെയും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളിലെ അഴിച്ചുപണിയിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടപ്പോള്‍ കത്തോലിക്ക സഭ ജനങ്ങള്‍ക്കു വേണ്ടി ശക്തമായി രംഗത്തിറങ്ങി. ഇത് ഭരണകൂടത്തെ കൂടുതല്‍ ചൊടിപ്പിക്കുകയായിരിന്നു. ഇതിന് പിന്നാലെയാണ് മെത്രാന്‍മാരേയും വൈദികരെയും തടങ്കലിലാക്കുന്ന പ്രവണത ആരംഭിച്ചത്. മതഗൽപ്പ രൂപത മെത്രാനും എസ്തലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററുമായ മോൺ. റോളാൻഡോ അൽവാരസിനെ ഭരണകൂടത്തിന്റെ സ്വാധീനത്തിലുള്ള കോടതി 26 വർഷവും, നാല് മാസവും ജയിൽ ശിക്ഷയ്ക്കു വിധിച്ചതു കഴിഞ്ഞ ദിവസമാണ്.
Image: /content_image/News/News-2023-02-11-15:24:17.jpg
Keywords: നിക്കരാ
Content: 20546
Category: 18
Sub Category:
Heading: മാരാമൺ ബൈബിള്‍ കൺവൻഷന് ഇന്ന് ആരംഭം
Content: പത്തനംതിട്ട: മാരാമൺ കൺവൻഷന് പമ്പാ മണൽപ്പുറം ഒരുങ്ങി. 128-ാമത് മാരാമൺ കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യ സ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 19ന് ഉച്ചകഴിഞ്ഞ് 2.30നുള്ള യോഗത്തോടെ കൺവൻഷൻ സമാപിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗസാബെ (ശ്രീലങ്ക), കാനൻഡമാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഡോ.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവർ പ്രധാന പ്രസംഗകരായിരിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും യോഗങ്ങളുണ്ടാകും. ബുധനാഴ്ച രാവിലെ 10.30ന് എക്യുമെനിക്കൽ യോഗത്തിൽ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത യും, വൈകുന്നേരം അഞ്ചിനു സാമൂഹിക തിന്മകൾക്കെതിരേയുള്ള യോഗത്തിൽ ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിലും മുഖ്യപ്രസംഗം നടത്തും. 19നു വൈകുന്നേരം മാർത്തോമ്മ മെത്രാപ്പോലീത്തയുടെ സമാപന സന്ദേശത്തോടെ കൺവൻഷൻ സമാപിക്കും.
Image: /content_image/India/India-2023-02-12-06:59:49.jpg
Keywords: മാരാമൺ
Content: 20547
Category: 1
Sub Category:
Heading: ഭൂകമ്പത്തിനു ഇരയായ സിറിയന്‍ ക്രൈസ്തവര്‍ക്കായി 5,30,000 ഡോളറിന്റെ അടിയന്തര ധനസമാഹരണവുമായി എ‌സി‌എന്‍
Content: ഡമാസ്കസ്: ഭൂകമ്പത്തില്‍ കഷ്ടത അനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവരുടെ സഹായത്തിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 5,30,000 ഡോളറിന്റെ അടിയന്തര ധനസമാഹരണവുമായി എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍). നിര്‍ണ്ണായക ക്രിസ്ത്യന്‍ സാന്നിധ്യമുള്ള ആലേപ്പോ, ലട്ടാക്കിയ നഗരങ്ങളില്‍ ഇതിനോടകം തന്നെ എ.സി.എന്‍ നടത്തിവരുന്ന പല പദ്ധതികളും പുരോഗമിച്ചു വരികയാണ്. അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നിരവധി ചെറുകിട പദ്ധതികള്‍ക്ക് എ‌സി‌എന്‍ അംഗീകാരം നല്‍കി കഴിഞ്ഞതായി ഭൂകമ്പം കഴിഞ്ഞ ഉടന്‍ തന്നെ സിറിയയിലെത്തിയ എ.സി.എന്‍ ലെബനന്‍, സിറിയ വിഭാഗത്തിന്റെ തലവനായ സേവ്യര്‍ സ്റ്റീഫന്‍ ബിസിറ്റ്സ് പറഞ്ഞു. ലട്ടാക്കിയയിലെ ഫ്രാന്‍സിസ്കന്‍ വൈദികരുമായി തങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്നും ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പുതപ്പ്, ഭക്ഷണം തുടങ്ങിയവയാണ് ഇപ്പോള്‍ നല്‍കിവരുന്നതെന്നും സേവ്യര്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടെന്ന് ആളുകളെ തങ്ങളുടെ ഭവനങ്ങളില്‍ എത്തുവാന്‍ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ പദ്ധതിയെന്നു പറഞ്ഞ സേവ്യര്‍, ഇതിനായി എഞ്ചിനീയര്‍മാര്‍ വീടുകള്‍ പരിശോധിക്കുകയും അവ ഇടിഞ്ഞു വീഴില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും, ആലപ്പോയിലെ 9 ക്രിസ്ത്യന്‍ സഭകളും നല്ല സഹകരണത്തിലാണെന്നും അവര്‍ ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തതായും കൂട്ടിച്ചേര്‍ത്തു. വീടിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് വരെ വാടകക്ക് താമസിക്കുവാനുള്ള വീട്ടുവാടക നല്‍കുവാന്‍ സഹായിക്കുന്നതിനായി ആലപ്പോയിലെ വിവിധ സഭകളെ പ്രതിനിധാനം ചെയ്യുന്ന സംയുക്ത സമിതിയുമായി എ‌സി‌എന്‍ ബന്ധപ്പെട്ടു വരുന്നുണ്ട്. അതേസമയം ഇന്നു ഞായറാഴ്ച വൈകിട്ട് 7:30-ന് ഡമാസ്കസിലേയും മറ്റ് പ്രദേശങ്ങളിലേയും മുഴുവന്‍ ദേവാലയങ്ങളിലും യൂണിറ്റി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Image: /content_image/India/India-2023-02-12-07:20:25.jpg
Keywords: എ‌സി‌എന്‍, നീഡ്
Content: 20548
Category: 1
Sub Category:
Heading: ഭൂകമ്പ ബാധിതർക്ക് സഹായവുമായി റോം രൂപത
Content: വത്തിക്കാന്‍ സിറ്റി: അതിശക്തമായ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കുന്ന തുർക്കിയ്ക്കും സിറിയയ്ക്കും അടിയന്തിര സഹായം നല്കുന്നതിനു വേണ്ടി റോം രൂപത പ്രത്യേക നാണ്യ നിധി രൂപീകരിച്ചു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് അടിയന്തര സഹായമെന്നോണം 50,000 യൂറോ (44 ലക്ഷത്തിൽപ്പരം രൂപ) റോം രൂപത കാരിത്താസ് സംഘടന വഴി സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ കർദ്ദിനാൾ മാരിയോ സെനാരിക്ക് അയച്ചുകൊടുത്തതായി റോം വികാരിയാത്ത് പത്രക്കുറിപ്പിൽ അറിയിച്ചു. നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ച, മാർച്ച് 26-ന് റോം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യബലി മദ്ധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ച, ഭൂകമ്പബാധിതരോടുള്ള വിശ്വാസികളുടെ ഐക്യദാർഢ്യത്തിന്റെ സമൂർത്തമായ പ്രകടനമെന്നോണം, പൂർണ്ണമായും തുർക്കിയ്ക്കും സിറിയയ്ക്കുമായി നീക്കിവയ്ക്കുമെന്നു വികാരിയാത്ത് അറിയിച്ചു. അതേസമയം ഇരു രാജ്യങ്ങളിലുമായി ഭൂകമ്പം ജീവന്‍ അപഹരിച്ചവരുടെ സംഖ്യ 25,000 കടന്നു. ഇത് ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നാശാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇനിയും ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്. 90000-ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, ഭൂകമ്പ ബാധിത സിറിയയ്ക്കെതിരെയുള്ള ഉപരോധങ്ങൾ താല്ക്കാലികമായി പിൻവലിക്കാനുള്ള അമേരിക്കൻ ഐക്യനാടുകളുടെ തീരുമാനം റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമാധാന പ്രസ്ഥാനമായ വിശുദ്ധ എജീദിയൊയുടെ സമൂഹം സ്വാഗതം ചെയ്തു.
Image: /content_image/News/News-2023-02-12-09:44:08.jpg
Keywords: സഹായ, റോം
Content: 20549
Category: 18
Sub Category:
Heading: മലയാളത്തിന് പിന്നാലെ ഇംഗ്ലീഷ് ബൈബിളിലും കൈയെഴുത്ത് പ്രതി തയാറാക്കി; ഇനി വിജയകുമാറിന്റെ ലക്ഷ്യം ഹിന്ദി
Content: പിലാത്തറ: വിശുദ്ധ ബൈബിളിന്റെ ഇംഗ്ലീഷ് കൈയെഴുത്ത് പ്രതി തയാറാക്കി ശ്രദ്ധേയനായിരിക്കുകയാണ് കണ്ണൂർ പിലാത്തറയിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ കെ. വിജയകുമാർ. താമരശേരി രൂപത ബിഷപ്പിന്റെ സാന്നിധ്യത്തിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു. ഒരു വർഷമെടുത്താണ് 2343 പേജുകളുള്ള കൈയെഴുത്ത് പ്രതി ഇദ്ദേഹം തയാറാക്കിയത്. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി അഞ്ചു മുതൽ 10 വരെ പേജുകളാണ് ഓരോ ദിവസവും പൂർത്തീകരിച്ചത്. ഇതിനായി ഫോൺ വിളിയും സോഷ്യൽ മീഡിയ ഉപയോഗവും പരമാവധി ഒഴിവാക്കി. ബൈബിളിന്റെ മലയാളം കൈയെഴുത്ത് പതിപ്പും വിജയകുമാർ തയാറാക്കിയിരുന്നു. ഹിന്ദി കൈയെഴുത്തു പ്രതി തയാറാക്കുകയാണ് അടുത്ത ലക്ഷ്യം. ചെറുതാഴം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അനിതയാണ് ഭാര്യ. അജയ് സ്വരൂഗ്, സോനാ സമർഥ് എന്നിവർ മക്കളാണ്.
Image: /content_image/India/India-2023-02-13-10:48:11.jpg
Keywords: ബൈബിളി
Content: 20550
Category: 18
Sub Category:
Heading: മാരാമൺ കൺവൻഷനു പ്രാര്‍ത്ഥനാനിര്‍ഭരമായ ആരംഭം
Content: മാരാമൺ. നൂറ്റിഇരുപത്തെട്ടാമത് മാരാമൺ കൺവൻഷനു പമ്പാ മണൽപ്പുറത്തു തുടക്കമായി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ആദ്യയോഗത്തിനുള്ള മണി പമ്പാതീരത്ത് മുഴ ങ്ങിയപ്പോൾതന്നെ ലക്ഷം പേരുടെ പന്തൽ ഏറെക്കുറെ നിറഞ്ഞിരുന്നു. കോവിഡ് മൂലമുള്ള നിയന്ത്രണം കാരണം കഴിഞ്ഞ രണ്ടു വർഷവും എല്ലാവർക്കും മണൽപ്പുറത്തെ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. ഇക്കൊല്ലം അതെല്ലാം മാറിയതോടെ വൻതിരക്കാണ് ഉദ്ഘാടന യോഗത്തിലുണ്ടായത്. ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെയാണ് കൺവൻഷൻ ആരംഭിച്ചത്. മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സഭയിലെ ബിഷപ്പുമാർ എന്നിവർ യോഗത്തി ൽ പങ്കെടുത്തിരുന്നു. മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, എലിസബത്ത് മാമ്മൻ മത്തായി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശ ങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ്, കെഎസ്ഐഎസ്എ ചെയർമാൻ പീലി പ്പോസ് തോമസ്, വിക്ടർ ടി.തോമസ്, ചെറിയാൻ പോളച്ചിറയ്ക്കൽ തുടങ്ങിയവരും ഉദ്ഘാടന യോഗത്തിനെത്തിയിരുന്നു.
Image: /content_image/India/India-2023-02-13-11:23:54.jpg
Keywords: മാരാമ
Content: 20551
Category: 1
Sub Category:
Heading: കേന്ദ്ര ഭരണ പ്രദേശമായ ദാമനിൽ 400 വർഷം പഴക്കമുള്ള ദേവാലയം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം
Content: ദാമൻ: കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ദിയുവിലെ 400 വർഷം പഴക്കമുള്ള ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമായി. സ്ഥലം ഏറ്റെടുത്താൽ അവിടെ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് റെമെഡീസ് എന്ന പേരിലുള്ള ദേവാലയം തകർക്കപ്പെടാൻ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികൾ ശക്തമായ പ്രതിഷേധത്തിലാണ്. നാല് നൂറ്റാണ്ടുകൾക്ക് മുന്‍പ് പോർച്ചുഗീസ് കാലഘട്ടത്തിൽ പണിത ദേവാലയമാണിത്. കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്ററായ ബിജെപി നേതാവ് പ്രഭുൽ പട്ടേലാണ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പ്രഭുൽ പട്ടേൽ തയ്യാറായിട്ടില്ല. ദേവാലയം ഇരിക്കുന്ന സ്ഥലം ഇപ്പോൾ അവരുടെ പദ്ധതിയെന്നും ഈ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാൽ അവിടെ എന്തുവേണമെങ്കിലും അവർക്ക് ചെയ്യാൻ സാധിക്കുമെന്നും ഫുട്ബോൾ മൈതാനത്തിന്റെ വിസ്തൃതി വികസിപ്പിക്കാൻ ദേവാലയം തകർക്കാൻ സാധ്യതയുണ്ടെന്നും പ്രാദേശിക കത്തോലിക്ക നേതാവായ റൂയി പെരേര പറഞ്ഞു. അവരുടെ ലക്ഷ്യം വ്യക്തമായി അറിയാമെന്നും, തങ്ങൾ മണ്ടന്മാരല്ലെന്നും റൂയി പെരേര കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ആശങ്ക അറിയിക്കാൻ ദാമനിലെ മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ സോണാൽ പട്ടേലിനെ റൂയിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ സന്ദർശിച്ചിരുന്നു. പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന കാലഘട്ടത്തിൽ 1607ലാണ് ദേവാലയം നിർമ്മിക്കപ്പെടുന്നതെന്ന് ചരിത്ര രേഖകൾ പറയുന്നു. പോർച്ചുഗീസ് ഭരണം അവസാനിച്ചെങ്കിലും, ഇപ്പോഴും ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാവിശ്വാസികൾക്ക് ഒരു ആശ്വാസ കേന്ദ്രമാണ്. ദേവാലയത്തിന്റെ പഴമ, തടികൊണ്ടുള്ള കൊത്തുപണികളുടെ പ്രത്യേകത തുടങ്ങിയവ പരിഗണിച്ച് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ദേവാലയം സംരക്ഷിക്കേണ്ടതാണെങ്കിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് റൂയി പെരേര പറഞ്ഞു. അതിനാൽ തന്നെ ദേവാലയം തകർക്കാൻ ഇത് ഭരണകൂടത്തിന് കൂടുതൽ പ്രേരണ നൽകുമെന്ന ഭയമാണ് അദ്ദേഹം പങ്കുവെച്ചത്. മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ സോണാൽ പട്ടേലും, സ്വതന്ത്ര അംഗമായ പ്രമോദ് റാണയും കത്തോലിക്കാ സമൂഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തുന്ന ഫാ. ബ്രയാൻ റോഡിഗ്രസ് എന്ന വൈദികൻ കേസ് ബോംബെ ഹൈക്കോടതിയിലേക്ക് നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-02-13-12:51:26.jpg
Keywords: കേന്ദ്ര, ബി‌ജെ‌പി
Content: 20552
Category: 1
Sub Category:
Heading: 26 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട മെത്രാനും രാജ്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നിക്കരാഗ്വേയിലെ സ്വേച്ഛാധിപതി ഡാനിയൽ ഒർട്ടേഗയെ വിമര്‍ശിച്ചതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവിന് വിധിച്ച ബിഷപ്പ് റൊളാൻഡോ അൽവാരെസിനു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. നിക്കരാഗ്വേയിൽ നിന്നുള്ള വാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും തന്നെ ആഴത്തിൽ ശ്രദ്ധിക്കുന്ന മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസിനെ ആശങ്കയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ലായെന്നും ഇന്നലെ ഫെബ്രുവരി 12-ന് പാപ്പ പറഞ്ഞു. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 നിക്കരാഗ്വൻ തടവുകാർക്കും ആ പ്രിയപ്പെട്ട രാഷ്ട്രത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ത്രികാല പ്രാര്‍ത്ഥനയോടൊപ്പമുള്ള പ്രസംഗത്തിന്റെ സമാപന ഭാഗത്ത് കൂട്ടിച്ചേര്‍ത്തു. സത്യം, നീതി, സ്വാതന്ത്ര്യം, സ്നേഹം എന്നിവയിൽ നിന്ന് പിറവിയെടുക്കുന്ന സമാധാനത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിനായി രാഷ്ട്രീയ നേതാക്കൻമാരുടെയും എല്ലാ പൗരന്മാരുടെയും ഹൃദയങ്ങൾ തുറക്കാൻ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ തങ്ങൾ കർത്താവിനോട് അപേക്ഷിക്കുകയാണെന്നും ക്ഷമയോടെ സംഭാഷണം നടത്തണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. സമാനതകളില്ലാത്ത കിരാത ഭരണം നടത്തുന്ന ഒർട്ടെഗ ഗവൺമെന്റ് സമീപ വർഷങ്ങളിൽ ബിഷപ്പിനെയും നിരവധി വൈദികരെയും നിരവധി കത്തോലിക്കാ നേതാക്കളെയും തടങ്കലിൽ വയ്ക്കുകയും തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അടച്ചുപൂട്ടിയും ആലംബഹീനരായ അനേകര്‍ക്ക് താങ്ങായി നിലക്കൊണ്ട മിഷ്ണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള സന്യാസ സമൂഹങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കിയും കുപ്രസിദ്ധി നേടിയവരാണ് നിലവിലെ നിക്കരാഗ്വേ ഭരണകൂടം. ഭരണകൂടത്തിന്റെ കിരാത നടപടികളില്‍ കത്തോലിക്ക സഭ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതാണ് അധികാരികളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2023-02-13-15:39:15.jpg
Keywords: പാപ്പ
Content: 20553
Category: 10
Sub Category:
Heading: ആഫ്രിക്കയിലെ ക്രൈസ്തവ വളർച്ച മതപീഡനത്തിലൂടെ തടയാനാകില്ല: സന്നദ്ധ സംഘടന
Content: യോണ്ടേ: ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി മതപീഡനങ്ങൾ നടത്തുന്നത് ലക്ഷ്യം നേടാൻ സാധിക്കാതെ പരാജയത്തിൽ അവസാനിക്കുമെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ അധ്യക്ഷൻ ജോൺ പൊന്തിഫിക്സ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ, ക്രിസ്തീയ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നതുപോലെ ക്രൈസ്തവ വിരുദ്ധ പീഡനം ഉള്ള സ്ഥലങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിലും, തീക്ഷ്ണതയിലും വർദ്ധനവ് ഉണ്ടാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ ക്രൈസ്തവ രക്തസാക്ഷികളുള്ള ഭൂഖണ്ഡം ആഫ്രിക്കയാണെന്ന് ഫെബ്രുവരി മൂന്നാം തീയതി സംഘടന പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാൽ അടുത്ത രണ്ട് പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വളർച്ച ഉണ്ടാകാൻ സാധ്യതയുള്ള ഭൂഖണ്ഡം ആഫ്രിക്ക ആയിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. പ്യൂ റിസർച്ചിന്റെ കണക്കുകൾ പ്രകാരം 2019-ല്‍ 2.2 ബില്യൺ ആയിരുന്ന ക്രൈസ്തവ ജനസംഖ്യ, 2050 ആകുമ്പോഴേക്കും 2.9 ബില്യണിലേയ്ക്ക് എത്തും. ഇതേ കാലയളവിൽ 50 കോടിയിൽ നിന്നും ക്രൈസ്തവ ജനസംഖ്യ സബ് സഹാറൻ ആഫ്രിക്കയിൽ 100 കോടിക്ക് മുകളിലേക്ക് എത്തും. ക്രൈസ്തവ നേതാക്കളെ ഉന്മൂലനം ചെയ്താൽ കാര്യങ്ങള്‍ എളുപ്പത്തിൽ സാധ്യമാകുമെന്ന ഇസ്ലാമിക് കാലിഫേറ്റ് ചിന്താഗതി വൈദികരെയും, സന്യസ്തരെയും ലക്ഷ്യംവെക്കാൻ തീവ്രവാദി സംഘടനകൾക്ക് പ്രചോദനമാകുന്നുണ്ടെന്ന് ജോൺ പൊന്തിഫിക്സ്, 'ക്രക്സ്' എന്ന കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ക്രൈസ്തവ നേതാക്കൾ തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് അവരെ ലക്ഷ്യമാക്കാൻ തീവ്രവാദികളെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ കാരണമായി ജോൺ പറയുന്നത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ചോദിച്ചാൽ ക്രൈസ്തവ നേതാക്കൾ ആണെങ്കിൽ കൂടുതൽ പണം ലഭിക്കുമെന്ന ചിന്തയും മറ്റൊരു കാരണമാണ്. ക്രൈസ്തവരുടെ പ്രത്യാശയും, രക്ഷയും ഈ ലോകത്തിൽ കണ്ടെത്താൻ സാധിക്കില്ല. മറിച്ച് അവ ക്രിസ്തുവിലാണ് കണ്ടെത്താൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ജനസംഖ്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവിധ സര്‍വ്വേകളില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുള്ള ഭൂഖണ്ഡം ആഫ്രിക്കയാണ്.
Image: /content_image/News/News-2023-02-13-17:16:39.jpg
Keywords: ആഫ്രി
Content: 20554
Category: 1
Sub Category:
Heading: പുതിയ അബോര്‍ഷന്‍ അനുകൂല ബില്ലിലും സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്കിലും ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക മെത്രാന്മാര്‍
Content: ന്യൂയോര്‍ക്ക്: പുതിയ അബോര്‍ഷന്‍ അനുകൂല ബില്ലും, സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്കെന്ന് സ്വയം വിശേഷിപ്പിക്കുന്ന അബോര്‍ഷന്‍ ക്ലിനിക്കിന്റെ പദ്ധതിയും ഒരുങ്ങുന്ന സാഹചര്യത്തില്‍ ആശങ്കയുമായി കത്തോലിക്ക മെത്രാന്മാര്‍. ജീവന്റെ വിശുദ്ധി സംരക്ഷിക്കണമെന്ന് സംസ്ഥാനത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ന്യൂ മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്ന്‍ സംസ്ഥാനത്തെ അബോര്‍ഷന്‍ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ന്യൂമെക്സിക്കോയിലെ ഡെമോക്രാറ്റിക് ഭരണകൂടം. ഇതിനിടയിലാണ് ‘സാമുവല്‍ അലിറ്റോ’സ് മോം’സ് സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്കിന്റെ വരവ്. മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാത്താനിക് ടെംപിളിന്റെ ഭാഗമാണിത്. ഭ്രൂണഹത്യകള്‍ നടത്തുവാനും, തങ്ങളുടെ അബോര്‍ഷന്‍ പൈശാചിക ആചാരങ്ങള്‍ വ്യാപിപ്പിക്കുവാനുമാണ് സംഘടന ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്. സംഘടനയുടെ വെബ്സൈറ്റുവഴി ലഭിച്ചു കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്ക് നികുതിയിളവുണ്ട്. സംഘടന വാഗ്ദാനം ചെയ്യുന്ന സൗജന്യ ഭ്രൂണഹത്യ ആഗ്രഹിക്കുന്നവര്‍ സംഘടനയുടെ അബോര്‍ഷന്‍ ആചാരങ്ങളില്‍ പങ്കെടുക്കണമെന്നാണ് വ്യവസ്ഥ. സംഘടനയുടെ ഭ്രൂണഹത്യ ആചാരം എന്താണെന്ന്‍ വ്യക്തമല്ല. അതേസമയം ഭ്രൂണഹത്യ മാരകമായ തിന്മയായതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് വഴി അനേകരെ തിന്‍മയിലേക്ക് ആകൃഷ്ട്ടരാക്കാമെന്ന ചിന്തയാണ് സാത്താനിക് ടെംപിളിനുള്ളതെന്നു നിരീക്ഷിക്കപ്പെടുന്നു. ഈ ക്ലിനിക്കിനെതിരെ സംസ്ഥാനത്തെ കത്തോലിക്കാ മെത്രാന്മാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബില്ലിനെ അപലപിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് ജോണ്‍ വെസ്റ്റര്‍, ബിഷപ്പ് പീറ്റര്‍ ബാള്‍ഡാച്ചിനോ, ബിഷപ്പ് ജെയിംസ് വാള്‍, ന്യൂ മെക്സിക്കോ മെത്രാന്‍ സമിതി പ്രസിഡന്റ് അലന്‍ സാഞ്ചസ് എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. സാത്താനിക് ടെംപിള്‍ ഉന്നയിക്കുന്ന മതപരമായ അബോര്‍ഷന്‍ ആചാരത്തേക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഭയമുണ്ടെന്ന് ഇവര്‍ പ്രസ്താവിച്ചു. “ന്യൂ മെക്സിക്കോ ഹൗസ് ബില്‍ 7: റിപ്രൊഡക്റ്റീവ് & ജെന്‍ഡര്‍-അഫേമിംഗ് ഹെല്‍ത്ത് കെയര്‍” ബില്‍, പ്രാദേശിക ഗവണ്‍മെന്റുകള്‍, സ്കൂള്‍ ജില്ലകള്‍ തുടങ്ങിയ പൊതു സംവിധാനങ്ങള്‍ പ്രത്യുല്‍പ്പാദന & ലിംഗഭേദം സ്ഥിരീകരിക്കല്‍ തുടങ്ങിയവക്കുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ തടയുകയോ, ഇടപെടുകയോ ചെയ്യുന്നത് നിരോധിക്കുന്ന ബില്ലാണ്. എന്നാല്‍ സ്കൂളുകളില്‍ ഈ ബില്ലിന്റെ പ്രസക്തിയെന്താണെന്നു മെത്രാന്മാര്‍ ചോദ്യമുയര്‍ത്തി. ഇത് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ അബോര്‍ഷനും, ലിംഗമാറ്റ ശസ്ത്രക്രിയയും പ്രോത്സാഹിപ്പിക്കുവാന്‍ ടീച്ചര്‍മാരേ നിര്‍ബന്ധിതരാക്കുമെന്ന് മെത്രാന്മാര്‍ ആരോപിച്ചു. സാത്താനികം എന്നാണ് മെത്രാന്മാര്‍ ഈ ബില്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രോലൈഫ് പിന്തുണയും പ്രാര്‍ത്ഥനയും വിശ്വാസികള്‍ തുടരണമെന്നും മെത്രാന്‍മാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-02-13-19:13:59.jpg
Keywords: ഭ്രൂണഹത്യ