category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാരാമൺ കൺവൻഷനു പ്രാര്‍ത്ഥനാനിര്‍ഭരമായ ആരംഭം
Contentമാരാമൺ. നൂറ്റിഇരുപത്തെട്ടാമത് മാരാമൺ കൺവൻഷനു പമ്പാ മണൽപ്പുറത്തു തുടക്കമായി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ആദ്യയോഗത്തിനുള്ള മണി പമ്പാതീരത്ത് മുഴ ങ്ങിയപ്പോൾതന്നെ ലക്ഷം പേരുടെ പന്തൽ ഏറെക്കുറെ നിറഞ്ഞിരുന്നു. കോവിഡ് മൂലമുള്ള നിയന്ത്രണം കാരണം കഴിഞ്ഞ രണ്ടു വർഷവും എല്ലാവർക്കും മണൽപ്പുറത്തെ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. ഇക്കൊല്ലം അതെല്ലാം മാറിയതോടെ വൻതിരക്കാണ് ഉദ്ഘാടന യോഗത്തിലുണ്ടായത്. ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെയാണ് കൺവൻഷൻ ആരംഭിച്ചത്. മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി വർഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സഭയിലെ ബിഷപ്പുമാർ എന്നിവർ യോഗത്തി ൽ പങ്കെടുത്തിരുന്നു. മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, എലിസബത്ത് മാമ്മൻ മത്തായി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശ ങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ്, കെഎസ്ഐഎസ്എ ചെയർമാൻ പീലി പ്പോസ് തോമസ്, വിക്ടർ ടി.തോമസ്, ചെറിയാൻ പോളച്ചിറയ്ക്കൽ തുടങ്ങിയവരും ഉദ്ഘാടന യോഗത്തിനെത്തിയിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-13 11:23:00
Keywordsമാരാമ
Created Date2023-02-13 11:23:54