Contents
Displaying 20181-20190 of 25027 results.
Content:
20575
Category: 13
Sub Category:
Heading: ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന് വിഭൂതി തിരുനാൾ ദിനത്തിൽ ആരംഭം
Content: വാഷിംഗ്ടണ്‍ ഡിസി: ലത്തീൻ സഭ വിഭൂതി തിരുനാൾ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22, ബുധനാഴ്ച ഈ വർഷത്തെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന് തുടക്കമാകും. അന്ന് തുടങ്ങി 40 ദിവസത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ പ്രാർത്ഥിക്കാനായി പ്രോലൈഫ് പ്രവർത്തകർ ഒരുമിച്ചുകൂടും. എല്ലാവർഷവും നോമ്പുകാലത്താണ് ക്യാമ്പയിൻ നടക്കുന്നത്. ഏപ്രിൽ രണ്ടാം തീയതി ഓശാന ഞായറാഴ്ചയായിരിക്കും ക്യാമ്പയിന് സമാപനമാകുന്നത്. പ്രായശ്ചിത്തം, പശ്ചാത്താപം തുടങ്ങിയവ സൂചിപ്പിക്കുന്ന ബൈബിൾ സംഖ്യയാണ് നാല്പതെന്നും അതിനാലാണ്, ക്യാമ്പയിൻ 40 ദിവസം നടത്തുന്നതെന്നും ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ കൊളംബിയയിലെ അധ്യക്ഷയായ പാമില ഡെൽഗാഡോ എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു. വിശുദ്ധ വാരത്തിന് മുന്നോടിയായി ഹൃദയം ഒരുക്കുകയെന്നത് മാത്രമല്ല, എല്ലാ പ്രായശ്ചിത്തങ്ങളും ത്യാഗ പ്രവർത്തികളും, ഭ്രൂണഹത്യ അവസാനിപ്പിക്കാനായി സമർപ്പിക്കുകയെന്നുകൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് നോമ്പുകാലത്തോട് അനുബന്ധിച്ച് ക്യാമ്പയിൻ നടത്തുന്നതെന്നും അവർ വിശദീകരിച്ചു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ പ്രാർത്ഥിക്കാൻ വിശ്വാസികളെ സ്വാഗതം ചെയ്യുക, ഭ്രൂണഹത്യ ചെയ്തു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഓരോ ക്യാമ്പയിനുമുണ്ട്. 2007ൽ അമേരിക്കയിലാണ് ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് ആരംഭിക്കുന്നത്. ഇപ്പോൾ 63 രാജ്യങ്ങളിലായി ആയിരത്തോളം നഗരങ്ങളിൽ ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന് സാന്നിധ്യമുണ്ട്. ഇതിനോടകം 22,000 ത്തോളം കുഞ്ഞുങ്ങളെയാണ് ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ വിവിധ ക്യാമ്പയിനുകൾക്ക് സാധിച്ചത്. കൊളംബിയയിൽ മാത്രം 661 കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയത്. Tag:This Ash Wednesday begins the international campaign 40 Days for Life, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-16-16:11:33.jpg
Keywords: പ്രോലൈഫ്, 40

20576
Category: 1
Sub Category:
Heading: ചൈനീസ് ഭരണകൂടം വയോധികനായ ബിഷപ്പ് കുയി ടായിയെ അന്യായമായി തടവിലാക്കിയിട്ട് 16 വര്‍ഷം
Content: ബെയ്ജിംഗ്: ചൈനീസ് അധികാരികള്‍ യാതൊരു കാരണവും കൂടാതെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ ഷുവാന്‍ഹുവ (ഹെബേയി) രൂപതാധ്യക്ഷന്‍ ബിഷപ്പ് അഗസ്റ്റിന്‍ കുയി ടായിയെ മോചിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എഴുപത്തിയൊന്നു വയസ്സുള്ള ബിഷപ്പിനെ 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചിപ്പിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 2013-ല്‍ അന്നത്തെ പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമനാണ് മോണ്‍. കുയി ടായിയെ, ഷുവാന്‍ഹുവ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. ഇതേ വർഷം ഏപ്രില്‍ മാസത്തില്‍ അദ്ദേഹം സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ബിഷപ്പ് കുയി ടായിയെ മെത്രാനായി വത്തിക്കാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ചൈനീസ് സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. 2007-ല്‍ ചൈനീസ് അധികാരികള്‍ യാതൊരു കാരണവും കൂടാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരിന്നു. എല്ലാ വര്‍ഷവും ലൂണാര്‍ പുതുവര്‍ഷത്തിലോ അല്ലെങ്കില്‍ വസന്തകാലത്തിന്റെ മധ്യത്തിലോ മെത്രാനെ തന്റെ പ്രായമായ ബന്ധുക്കളെ കാണുവാനായി ചെറു സന്ദര്‍ശനങ്ങള്‍ അധികാരികള്‍ അനുവദിച്ചിരുന്നു. 2020 ജനുവരിയിൽ അദ്ദേഹത്തിന് താത്ക്കാലിക മോചനം ലഭിച്ചു. 3 മാസങ്ങള്‍ക്കുളില്‍ വീണ്ടും തടങ്കലിലാക്കി. എന്നാല്‍ 2021 മുതല്‍ അദ്ദേഹത്തേക്കുറിച്ച് യാതൊരു അറിവുമില്ല. രോഗികളായ വൈദികര്‍ക്കെതിരെ ചൈനീസ് അധികാരികള്‍ നടത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ധം അവസാനിപ്പിക്കണമെന്നാണ് വിശ്വാസികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. എന്നാല്‍ 2018 സെപ്റ്റംബറില്‍ മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാന്‍ - ചൈന കരാറില്‍ ഒപ്പുവെച്ചിരിന്നു. ചൈനയും വത്തിക്കാനും തമ്മിലുള്ള കരാര്‍ പുതുക്കുമ്പോഴും മെത്രാന്മാരോടും വൈദികരോടും ചൈനീസ് അധികാരികള്‍ കാണിക്കുന്ന ക്രൂരതയെയും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളേയും ചൂണ്ടിക്കാണിക്കുന്നവര്‍ നിരവധിയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള ആത്മാര്‍ത്ഥമായ ഉദ്ദേശശുദ്ധി കൂടാതെയും, ചര്‍ച്ചകള്‍ക്ക് തയ്യാറാകാതേയും അധികാരികള്‍ അന്ധമായ രാഷ്ട്രീയത്താല്‍ മെത്രാന്‍മാരുടെയും വൈദികരുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിലായിരുന്ന കാലഘട്ടത്തിൽ ലേബർ ക്യാമ്പുകളിലടക്കം ബിഷപ്പ് ജോലി ചെയ്യാൻ നിർബന്ധിതനായിട്ടുണ്ട്. വത്തിക്കാൻ- ചൈന കരാറിനെതിരെ ശക്തമായ പ്രതികരണം നടത്തിയിട്ടുള്ള മെത്രാൻ കൂടിയാണ് ടായി. Tag: Bishop Augustine Cui Tai, China Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-02-16-17:20:14.jpg
Keywords: ചൈന

20577
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം നാടുകടത്തിയ വൈദികരെ സ്വീകരിക്കുമെന്ന് അമേരിക്കയിലെ മയാമി അതിരൂപത
Content: മയാമി: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുരില്ലോയുടേയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തു നിന്നും അകാരണമായി പുറത്താക്കിയ കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അമേരിക്കയിലെ മയാമി അതിരൂപത. ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്കിയാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ക്ക് തുടക്കത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന നിക്കാരാഗ്വേന്‍ കുടുംബങ്ങളോട് ഒപ്പമോ അല്ലെങ്കില്‍ മയാമിയിലെ സെന്റ് ജോണ്‍ വിയാന്നി കോളേജ് സെമിനാരിയിലോ സ്ഥിരതാമസമാക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കുടിയേറ്റത്തിനു വേണ്ട അനുമതി പത്രങ്ങള്‍ ശരിയാകുന്നത് വരെ അവര്‍ക്ക് ഇംഗ്ലീഷ് ക്ലാസ്സുകള്‍ ചേരാമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ഭാഷയാണ് നിക്കരാഗ്വേയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലാവരും അതിരൂപതയില്‍ തങ്ങണമെന്നാണ് തന്റെ ആഗ്രഹമെങ്കിലും, സ്പാനിഷ് സംസാരിക്കുന്ന വൈദികരെ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് ചില മെത്രാന്മാര്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ഇവരെ സഹായിക്കുന്നതില്‍ അവര്‍ക്ക് സന്തോഷമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വഞ്ചനാക്കുറ്റം ചുമത്തി പൗരാവകാശങ്ങള്‍ റദ്ദാക്കി നിക്കാരാഗ്വേ പ്രസിഡന്റ് നാടുകടത്തിയ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ഇക്കഴിഞ്ഞ ഫെബ്രുവരി 9-നാണ് വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തിയത്. ഒര്‍ട്ടേഗ ഭരണകൂടം അന്യായമായി നാടുകടത്തിയ 222 രാഷ്ട്രീയ തടവുകാരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. അമേരിക്കയിലെത്തിയ വൈദികര്‍ മേരിലാന്‍ഡിലെ ഹയാറ്റ്സ്വില്ലെയില്‍ സെന്റ് മാര്‍ക്ക് ഇവാഞ്ചലിസ്റ്റ് ഇടവക ദേവാലയത്തില്‍ ഫാ. റെയ്നാള്‍ഡോ ടിജേരിനോയുടെ നേതൃത്വത്തില്‍ കൃതജ്ഞത ബലിയര്‍പ്പണം നടത്തുകയാണ് ആദ്യം ചെയ്തത്. വിശുദ്ധ കുര്‍ബാനക്കിടെ നിക്കരാഗ്വേയിലെ കുടുംബങ്ങള്‍ക്കും, 26 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരസിനും വേണ്ടി പ്രാര്‍ത്ഥന നടത്തി. ഫാ. ഓസ്കാര്‍ ബെനാവിദെസ്, ഫാ. റാമിരോ ടിജേരിനോ, ഫാ. സാദിയേല്‍ യൂഗാരിയോസ് കാനോ, ഫാ. ജോസ് ലൂയീസ് ഡിയാസ് ക്രൂസ് എന്നീ വൈദികരും, റാവുള്‍ അന്റോണിയോ ഗോണ്‍സാലെസ് എന്ന ഡീക്കനും, ഡാര്‍വിന്‍ ലെയ്വാ മെന്‍ഡോസ, മെല്‍ക്കിന്‍ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികളും അമേരിക്കയിലെത്തിയവരില്‍ ഉള്‍പ്പെടുന്നു. ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ വധഭീഷണിയെത്തുടര്‍ന്ന്‍ മയാമിയില്‍ അഭയം തേടിയ ബിഷപ്പ് സില്‍വിയോ ജോസ് ബയേസും കഴിഞ്ഞ വാരാന്ത്യത്തില്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. Tag: Archdiocese of Miami offers to take in priests exiled from Nicaragua, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-02-16-20:31:18.jpg
Keywords: നിക്കരാ

20578
Category: 18
Sub Category:
Heading: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും
Content: തിരുവനന്തപുരം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന പ്രതിനിധി സമ്മേളനം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എലിസബത്ത് ലിസി അധ്യക്ഷയായിരിക്കും. നാളെ രാവിലെ 10.30നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തുമെന്നു തിരുവനന്തപുരം മേജർ അതിരൂപത കോർപറേറ്റ് മാനേജർ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം നാലിനു ഭാവിസാരഥികളുടെ സാരഥ്യം വഹിക്കുമ്പോൾ എന്ന വിഷയത്തിൽ നടക്കുന്ന പഠന ശിൽപശാലയിൽ പ്രഫ. ജിബി ഗീവർഗീസ് ക്ലാസ് നയിക്കും. റോബിൻ മാത്യു മോഡറേറ്ററാകും. നാളെ രാവിലെ 9.30നു പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ആരംഭിക്കുന്ന റാലി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. വി.കെ.പ്രശാന്ത് എംഎൽഎ റാലിയുടെ ഫ്ളാഗ് ഓഫ് നിർവ ഹിക്കും. കെസിബിസി വിദ്യാഭാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പൊതുസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
Image: /content_image/India/India-2023-02-17-09:14:26.jpg
Keywords: കാത്തലിക്

20579
Category: 1
Sub Category:
Heading: ഫാ. മൈക്കിൾ ജലഖ് പൗരസ്ത്യ സഭ കാര്യാലയത്തിന്റെ സെക്രട്ടറി
Content: വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ സെക്രട്ടറിയായി മാരോണൈറ്റ് സഭാംഗമായ ഫാ. മൈക്കിൾ ജലഖിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ലെബനോനിലെ ബാബ്‌ദയിലുള്ള അന്റോണൈൻ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1966 ഓഗസ്റ്റ് 27-ന് ബൗച്രിയിൽ ജനിച്ച ജലാഖ്, 1983 ഓഗസ്റ്റ് 15-ന് അന്റോണിയൻ മാരോണൈറ്റ് സന്യാസ സമൂഹത്തില്‍ വ്രത വാഗ്ദാനം നടത്തി. 1991 ഏപ്രിൽ 21-ന് വൈദികനായി അഭിഷിക്തനായി. 2000 ഡിസംബർ മുതൽ 2008 ജൂലൈ വരെ പൗരസ്ത്യ സഭാ കാര്യാലയത്തിൽ സെക്രട്ടേറിയൽ അറ്റാഷെയായി സേവനമനുഷ്ഠിച്ചിരുന്നു. 2008-ൽ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2013 മുതൽ 2018വരെ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2017-ല്‍ അന്റോണൈൻ യൂണിവേഴ്സിറ്റിയിൽ റെക്ടറായി നിയമിതനായി. കഴിഞ്ഞ വർഷം നവംബർ 21നാണ് ഫ്രാൻസിസ് മാർപാപ്പ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്ടായി ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയെ നിയമിച്ചത്. ഗ്രേറ്റ് ബ്രിട്ടനിൽ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 16നു തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോയോടൊപ്പമാണ് 23 പൗരസ്ത്യ സഭകളുടെ ഉത്തരവാദിത്വം ഫാ. മൈക്കിൾ ജലഖ് നിര്‍വ്വഹിക്കേണ്ടത്. Tag: Maronite priest appointed as Secretary of Eastern Churches, Father Michel Jalakh, O.A.M, , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-17-09:36:57.jpg
Keywords: പൗരസ്ത്യ

20580
Category: 18
Sub Category:
Heading: ദേശീയ വിദ്യാഭ്യാസ നയത്തിൽ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ഖേദകരം: മാർ പെരുന്തോട്ടം
Content: ചങ്ങനാശേരി: വൈജ്ഞാനിക വിസ്ഫോടനത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതും ന്യൂനപക്ഷ വിദ്യാലയങ്ങളെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും ഖേദകരമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതാ കേ ന്ദ്രത്തിൽ നടത്തപ്പെട്ട എയ്ഡഡ് വിദ്യാഭ്യസ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളിലൂടെ ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും അവകാശ സംരക്ഷണങ്ങൾക്കുവേണ്ടി നിരന്തരം കോടതികളെ സമീപിക്കേണ്ടിവരുന്നത് ഈ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾ റവ.ഡോ.വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.ജോസ് കരിവേലിക്കൽ, പ്രൊഫ. ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ വിഷയാവതരണം നടത്തി. റവ. ഡോ. ക്രിസ്റ്റോ നേര്യം പറമ്പിൽ, പ്രൊഫ. ഡോ. റൂബിൾ രാജ് എന്നിവർ പ്രധാന പ്രതികരണങ്ങൾ നടത്തി. തുടർന്നു നടന്ന പൊതുചർച്ചയിൽ വികാരി ജനറാൾ റവ. ഡോ. ജയിംസ് പാലയ്ക്കൽ മോഡറേറ്ററായിരുന്നു. അഡ്വ.ജോർജ് വർഗീസ് കോടിക്കൽ, ഫാ.ജയിംസ് കൊക്കാവയലിൽ, അഡ്വ. ജോജി ചിറയിൽ, ജോബി പ്രാക്കുഴി, ടോം ജോസഫ് ചമ്പക്കുളം, ബിജു സെബാസ്റ്റ്യൻ, വർഗീസ് ആൻ്റണി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി, പാലാ, കാത്തിരപ്പള്ളി, കോട്ടയം, തിരുവല്ല, വിജയപുരം, ചിങ്ങവനം രൂപതകളിൽ നിന്നുമായി നൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു.
Image: /content_image/India/India-2023-02-17-09:44:10.jpg
Keywords: പെരുന്തോ

20581
Category: 1
Sub Category:
Heading: രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നു: കടുത്ത ആശങ്ക പ്രകടിപ്പിച്ച് വെനിസ്വേല മെത്രാപ്പോലീത്ത
Content: കാരക്കാസ്: സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേല വീണ്ടും കടുത്ത ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ആശങ്കയുമായി കത്തോലിക്ക മെത്രാപ്പോലീത്ത. ദിവസം ചെല്ലുംതോറും ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താപങ്കാളിയായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ സിയുഡാഡ് ബൊളിവാര്‍ മെത്രാപ്പോലീത്തയും, വെനിസ്വേലന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് യുലിസെസ് ഗുട്ടിയേഴ്സ് പറഞ്ഞു. ഒരു ഡോക്ടറിന്റെ ശമ്പളം മാസം വെറും 7 ഡോളര്‍ മാത്രമാണെന്നും, അതേസമയം അടിസ്ഥാന പോഷകാഹാരങ്ങളുടെ വില 400 ഡോളറാണെന്നും പട്ടിണി വേതനം കൊണ്ട് പിടിച്ചു നില്‍ക്കുക സാധ്യമല്ലെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.തങ്ങള്‍ ആറോളം സൂപ്പ് കിച്ചണുകള്‍ തുറന്നിട്ടുണ്ട്. ഈ കിച്ചണുകള്‍ വഴി പ്രായമായവരും, കുട്ടികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് പ്രതിദിനം ഭക്ഷണം നല്‍കിവരുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഈ ഭക്ഷണശാലകള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക വളരെയേറെ ചിലവുള്ള കാര്യമാണ്. കാരിത്താസിന്റെ സഹായത്തോടെയാണ് ഭൂരിഭാഗം ചിലവുകളും നടത്തി വരുന്നത്. വെനിസ്വേലന്‍ എക്കണോമിക് ഫിനാന്‍സ് ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വാര്‍ഷിക നാണയപ്പെരുപ്പം 440% ആയി വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക നില ഭേദപ്പെടുന്നതിനു പകരം കൂടുതല്‍ മോശമാവുകയാണ്. സെന്‍ട്രല്‍ ബാങ്കിലേക്ക് ഡോളര്‍ തിരുകിക്കയറ്റി കറന്‍സിയുടെ മൂല്യം സ്ഥിരമാക്കി നിര്‍ത്തിയെങ്കിലും, ഡിസംബര്‍ ആദ്യം മുതല്‍ കറന്‍സിയുടെ മൂല്യത്തില്‍ ഇടിവുവന്നിട്ടുണ്ട്. ഏതാണ്ട് 80 ലക്ഷത്തോളം വെനിസ്വേലക്കാര്‍ രാജ്യത്തിന് പുറത്താണ്. ജനങ്ങളുടെ പ്രതീക്ഷ നശിച്ചു കഴിഞ്ഞുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അതേസമയം അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പോടെ ഷാവിസ്റ്റാ ഭരണത്തിന്റെ അന്ത്യമാവുമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അതിനും പല തടസ്സങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, ഇപ്പോഴും നല്ലൊരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഇല്ലെന്നും, പ്രതിപക്ഷം ഭരണപക്ഷത്തെ അനുകൂലിക്കുകയാണെന്നത് വ്യക്തമാണെന്നും, സര്‍ക്കാരിനോട് വിയോജിപ്പുള്ളവര്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് തുടങ്ങിയ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലത്തും തുടരുകയാണ്. നാണ്യപ്പെരുപ്പവും, വിലകയറ്റവും, പട്ടിണിയും, തൊഴിലില്ലായ്മയും, കുറ്റകൃത്യങ്ങളും കാരണം നിരവധി പേരാണ് വെനിസ്വേല വിട്ട് വിദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്. Tag: Venezuela is falling back into ‘extreme poverty’ archbishop , Ulises Gutiérrez, the archbishop of Ciudad Bolívar, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-17-09:59:18.jpg
Keywords: വെനിസ്വേ

20582
Category: 9
Sub Category:
Heading: സുവാറ ബൈബിൾ ക്വിസ് മത്സരങ്ങള്‍ നാളെ മുതല്‍
Content: ബർമിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ നാളെ ഫെബ്രുവരി 18 മുതൽ ആരംഭിക്കും. മുൻവർഷങ്ങളിൽ നടത്തിയതുപോലെതന്നെ വിവിധ പ്രായപരിധികളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. മിശിഹായുടെ പീഡാസഹങ്ങളെ അനുസ്മരിക്കുന്ന വലിയനോമ്പിലെ ആഴ്ചകളിൽ മത്സരത്തിനുള്ള ഭാഗങ്ങൾ വായിക്കാനും അതിനെകുറിച്ച് ധ്യാനിക്കുവാനും കൂടുതൽ വിചിന്തനം ചെയ്യുവാനും തുടർന്ന് ഈസ്റ്ററിനു ശേഷം മത്സരത്തിലേക്കു പ്രവേശിക്കാനും സാധിക്കുന്ന രീതിയിലാണു മത്സരങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ തങ്ങളായിരിക്കുന്ന ഇടവക മിഷൻ പ്രൊപ്പോസഡ് മിഷൻ അംഗങ്ങൾക്കായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. കുട്ടികളുടെ പ്രായപരിധിയിൽ മത്സരിക്കുന്നവർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്നവരായിരിക്കണം. വിവിധ ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സുവാറ 2023 മത്സരങ്ങളുടെ ഫൈനൽ മത്സരമൊഴികെ ബാക്കി മത്സരങ്ങളെല്ലാം ഓൺലൈൻ ആയിട്ടാണ് നടത്തുക. ഫൈനൽ മത്സരങ്ങൾ ജൂൺ മൂന്നിന് നടത്തും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫോമും നിയമാവലിയും ഫെബ്രുവരി 18 മുതൽ ബൈബിൾ അപ്പലേറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 17 ന് ആയിരിക്കും. ആദ്യ സുവാ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തിൽപരം കുട്ടികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം ബൈബിൾ, കുട്ടികളുടെ പേരിൽ ബൈബിൾ ഇല്ലാത്തവർക്ക് കൊടുക്കാൻ സാധിച്ചു എന്നത് പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കുന്നു. കൂടുതൽ ആൾക്കാർ ബ്രിട്ടനിലേക്ക് എത്തിയതോടെ കഴിഞ്ഞ വർഷങ്ങളെക്കാളും കൂടുതൽ മത്സരാർഥികൾ ഈ വർഷത്തെ സുവാറ 2023 ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഉണ്ടാവും. ഏപ്രിൽ മാസം 15 ന് പരിശീലന മത്സരത്തോടെ ആരംഭിക്കുന്ന സുവാറ 2023 മത്സരങ്ങൾ വിവിധ റൗണ്ടുകൾ പൂർത്തിയാക്കി ജൂൺ 3 ന് ഫൈനൽ മത്സരങ്ങൾ നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സര ദിവസങ്ങളിൽ ശനിയാഴ്ച 6 .30 മുതൽ വിവിധ പ്രായപരിധിയിലുള്ളവർക്കായി വിവിധ സമയങ്ങളിലായി മത്സരങ്ങൾ നടത്തും. മത്സരത്തിലെ വിജയികൾക്കു ക്യാഷ് പ്രൈസ് ആയ ഇരുന്നൂറ്റിയമ്പത്, നൂറ്റിയമ്പത്, നൂറ് പൗണ്ടുകൾ വീതം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ലഭിക്കും . മത്സരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ സമയത്തെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ അപ്പോസ്തോലേറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ബൈബിൾ അപ്പോസ്തോലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Image: /content_image/Events/Events-2023-02-17-10:21:03.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

20583
Category: 14
Sub Category:
Heading: ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍ ലോക പര്യടനത്തിന്: മൂല്യം 413 കോടി രൂപ
Content: ന്യൂയോർക്ക്: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും യഹൂദ, ക്രൈസ്തവ വിശ്വാസ പാരമ്പര്യങ്ങൾക്ക് ആധാര ശിലയുമായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തു പ്രതി 'കോഡെക്സ് സസൂൻ' ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ബൈബിള്‍ ന്യൂയോർക്കിൽ എത്തിക്കും. 1000 വർഷം പഴക്കമുള്ള അപൂർവമായ സമ്പൂർണ ഹീബ്രു ബൈബിൾ പതിപ്പാണ് ഇത്. 12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് ബൈബിള്‍ തയാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ബൈബിള്‍ ലേലത്തിനുവെക്കാനാണ് അധികൃതരുടെ തീരുമാനം. അപൂര്‍വ്വതകള്‍ ഏറെയുള്ളതിനാല്‍ ലേല ഏജൻസിയായ സോഥെബീസ്, ഈ ഹീബ്രു ബൈബിളിന് തുക 3 - 5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്ര സംഭവമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീബ്രു ബൈബിള്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതുവരെ ലേലത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹീബ്രു ബൈബിളെന്ന് സോഥെബീസിന്റെ പ്രതിനിധി ഷാരോൺ മിന്റ്സ് ബുധനാഴ്ച സിഎന്‍എന്നിനോട് പറഞ്ഞു. പുരാതന ബൈബിള്‍ ലേലക്കാരിൽ വലിയ താൽപ്പര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പരിശോധിക്കാനും ഗവേഷണം ചെയ്യാനും കൈവശം വയ്ക്കാനും തനിക്ക് സന്തോഷമുണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖയാണിതെന്നും ഷാരോൺ മിന്റ്സ് കൂട്ടിച്ചേര്‍ത്തു. ശതകോടീശ്വരനും നിക്ഷേപകനുമായ കെന്നത്ത് ഗ്രിഫിൻ 2021 ൽ അമേരിക്കൻ ഭരണഘടനയുടെ ആദ്യ പതിപ്പിനായി സോഥെബിസിന്റെ ലേലത്തിൽ 43.2 മില്യൺ ഡോളർ നൽകി റെക്കോർഡ് സ്ഥാപിച്ചിരുന്നു. നടക്കാന്‍ പോകുന്ന ലേലത്തിനു പ്രതീക്ഷിക്കുന്ന തുക ലഭിച്ചാല്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലേല തുകയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. Tag: World's oldest Hebrew Bible could fetch $50 million at auction Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-02-17-11:06:51.jpg
Keywords: ഹീബ്രു, പുരാതന

20584
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസവും അനുസരണവും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 45ാമത്തെ ക്ലാസ് നാളെ
Content: അനുസരിക്കുന്നതും അനുസരണം വ്രതമായി എടുക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? സന്യാസത്തിൽ എന്തും അനുസരിക്കാൻ കടമയുണ്ടോ? അനുസരണത്തിന് ഒഴിവുകളുണ്ടോ? അനുസരണം എന്ന വ്രതം സന്യാസസമൂഹത്തിന്റെ കെട്ടുറപ്പിന് വേണ്ടി മാത്രമുള്ളതാണോ? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 45ാമത്തെ ക്ലാസ് നാളെ ശനിയാഴ്ച (ഫെബ്രുവരി 18, 2023) നടക്കും. പ്രവാചകശബ്ദം ഒരുക്കുന്ന ക്ലാസ്, പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. ക്ലാസില്‍ സംശയനിവാരണത്തിനും പ്രത്യേക അവസരമുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-02-17-17:37:35.jpg
Keywords: അരുണ്‍