category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന് വിഭൂതി തിരുനാൾ ദിനത്തിൽ ആരംഭം
Contentവാഷിംഗ്ടണ്‍ ഡി‌സി: ലത്തീൻ സഭ വിഭൂതി തിരുനാൾ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22, ബുധനാഴ്ച ഈ വർഷത്തെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന് തുടക്കമാകും. അന്ന് തുടങ്ങി 40 ദിവസത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ പ്രാർത്ഥിക്കാനായി പ്രോലൈഫ് പ്രവർത്തകർ ഒരുമിച്ചുകൂടും. എല്ലാവർഷവും നോമ്പുകാലത്താണ് ക്യാമ്പയിൻ നടക്കുന്നത്. ഏപ്രിൽ രണ്ടാം തീയതി ഓശാന ഞായറാഴ്ചയായിരിക്കും ക്യാമ്പയിന് സമാപനമാകുന്നത്. പ്രായശ്ചിത്തം, പശ്ചാത്താപം തുടങ്ങിയവ സൂചിപ്പിക്കുന്ന ബൈബിൾ സംഖ്യയാണ് നാല്പതെന്നും അതിനാലാണ്, ക്യാമ്പയിൻ 40 ദിവസം നടത്തുന്നതെന്നും ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ കൊളംബിയയിലെ അധ്യക്ഷയായ പാമില ഡെൽഗാഡോ എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു. വിശുദ്ധ വാരത്തിന് മുന്നോടിയായി ഹൃദയം ഒരുക്കുകയെന്നത് മാത്രമല്ല, എല്ലാ പ്രായശ്ചിത്തങ്ങളും ത്യാഗ പ്രവർത്തികളും, ഭ്രൂണഹത്യ അവസാനിപ്പിക്കാനായി സമർപ്പിക്കുകയെന്നുകൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് നോമ്പുകാലത്തോട് അനുബന്ധിച്ച് ക്യാമ്പയിൻ നടത്തുന്നതെന്നും അവർ വിശദീകരിച്ചു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ പ്രാർത്ഥിക്കാൻ വിശ്വാസികളെ സ്വാഗതം ചെയ്യുക, ഭ്രൂണഹത്യ ചെയ്തു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഓരോ ക്യാമ്പയിനുമുണ്ട്. 2007ൽ അമേരിക്കയിലാണ് ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് ആരംഭിക്കുന്നത്. ഇപ്പോൾ 63 രാജ്യങ്ങളിലായി ആയിരത്തോളം നഗരങ്ങളിൽ ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന് സാന്നിധ്യമുണ്ട്. ഇതിനോടകം 22,000 ത്തോളം കുഞ്ഞുങ്ങളെയാണ് ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ വിവിധ ക്യാമ്പയിനുകൾക്ക് സാധിച്ചത്. കൊളംബിയയിൽ മാത്രം 661 കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയത്. Tag:This Ash Wednesday begins the international campaign 40 Days for Life, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-16 16:11:00
Keywordsപ്രോലൈഫ്, 40
Created Date2023-02-16 16:11:33