category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍ ലോക പര്യടനത്തിന്: മൂല്യം 413 കോടി രൂപ
Contentന്യൂയോർക്ക്: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും യഹൂദ, ക്രൈസ്തവ വിശ്വാസ പാരമ്പര്യങ്ങൾക്ക് ആധാര ശിലയുമായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തു പ്രതി 'കോഡെക്സ് സസൂൻ' ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ബൈബിള്‍ ന്യൂയോർക്കിൽ എത്തിക്കും. 1000 വർഷം പഴക്കമുള്ള അപൂർവമായ സമ്പൂർണ ഹീബ്രു ബൈബിൾ പതിപ്പാണ് ഇത്. 12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് ബൈബിള്‍ തയാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ബൈബിള്‍ ലേലത്തിനുവെക്കാനാണ് അധികൃതരുടെ തീരുമാനം. അപൂര്‍വ്വതകള്‍ ഏറെയുള്ളതിനാല്‍ ലേല ഏജൻസിയായ സോഥെബീസ്, ഈ ഹീബ്രു ബൈബിളിന് തുക 3 - 5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്ര സംഭവമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീബ്രു ബൈബിള്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതുവരെ ലേലത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹീബ്രു ബൈബിളെന്ന് സോഥെബീസിന്റെ പ്രതിനിധി ഷാരോൺ മിന്റ്സ് ബുധനാഴ്ച സി‌എന്‍‌എന്നിനോട് പറഞ്ഞു. പുരാതന ബൈബിള്‍ ലേലക്കാരിൽ വലിയ താൽപ്പര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും പരിശോധിക്കാനും ഗവേഷണം ചെയ്യാനും കൈവശം വയ്ക്കാനും തനിക്ക് സന്തോഷമുണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖയാണിതെന്നും ഷാരോൺ മിന്റ്സ് കൂട്ടിച്ചേര്‍ത്തു. ശതകോടീശ്വരനും നിക്ഷേപകനുമായ കെന്നത്ത് ഗ്രിഫിൻ 2021 ൽ അമേരിക്കൻ ഭരണഘടനയുടെ ആദ്യ പതിപ്പിനായി സോഥെബിസിന്റെ ലേലത്തിൽ 43.2 മില്യൺ ഡോളർ നൽകി റെക്കോർഡ് സ്ഥാപിച്ചിരുന്നു. നടക്കാന്‍ പോകുന്ന ലേലത്തിനു പ്രതീക്ഷിക്കുന്ന തുക ലഭിച്ചാല്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലേല തുകയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. Tag: World's oldest Hebrew Bible could fetch $50 million at auction Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-17 16:11:00
Keywordsഹീബ്രു, പുരാതന
Created Date2023-02-17 11:06:51