Contents

Displaying 20201-20210 of 25025 results.
Content: 20595
Category: 18
Sub Category:
Heading: തൊഴിലാളികളെ തമസ്കരിക്കുന്നതു രാജ്യത്തെ തകർച്ചയിലേക്കു നയിക്കും: മാർ ജോസ് പൊരുന്നേടം
Content: കൊച്ചി: സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നതു രാജ്യത്തെ തകർച്ചയിലേക്കു നയിക്കുമെന്ന് കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം. കേരള ലേബർ മൂവ്മെന്റ് വാർഷിക അസംബ്ലി കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജിഡിപിയിൽ 65 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് 93 ശതമാനം അസംഘടിത തൊഴിലാളികളാണ്. ഇവരെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് വാർഷിക അസംബ്ലി ചൂണ്ടിക്കാട്ടി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയിൽ സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, വർക്കേർസ് ഇന്ത്യ ഫെഡറേഷൻ പ്ര സിഡന്റ് ജോയ് ഗോതുരത്ത്, വനിതാ ഫോറം പ്രസിഡന്റ് മോളി ജോ ബി, സിസ്റ്റർ മേഴ്സി ജൂഡി,ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ സ്ക്സൺ മനീക്ക് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നു 150 പേർ പങ്കെടുക്കുന്ന അസംബ്ലി ഇന്നു സമാപിക്കും.
Image: /content_image/India/India-2023-02-19-07:57:07.jpg
Keywords: പൊരുന്നേ
Content: 20596
Category: 1
Sub Category:
Heading: അകാരണമായി 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട നിക്കരാഗ്വേ മെത്രാനെ ഉടനടി മോചിപ്പിക്കണമെന്ന് അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡി‌സി/ മനാഗ്വേ: നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഗൂഡാലോചന കുറ്റം ചുമത്തി, പൗരത്വം റദ്ദ് ചെയ്ത് 26 വര്‍ഷത്തേ തടവിന് വിധിക്കപ്പെട്ട മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ഉടനടി മോചിപ്പിക്കണമെന്നു അമേരിക്ക. ഭരണകൂടത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 അംഗ സംഘത്തോടൊപ്പം ചേരാത്തതിനേത്തുടര്‍ന്നാണ് ബിഷപ്പ് അല്‍വാരസിന് 26 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. നിക്കരാഗ്വേ ഗവണ്‍മെന്റിന്റെ നടപടിയെ തങ്ങള്‍ അപലപിക്കുകയും മെത്രാനെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. കഴിഞ്ഞയാഴ്ച തടവുകാരെ മോചിപ്പിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും, നിക്കരാഗ്വേന്‍ ഭരണകൂടത്തില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് അത് പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒര്‍ട്ടേഗ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുകയും, അന്യായമായി ജയിലില്‍ അടക്കുകയും ചെയ്യുകയാണെന്ന ആരോപണം നേരത്തേതന്നെ ഉയര്‍ന്നിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ബിഷപ്പ് അല്‍വാരെസ് വീട്ടുതടങ്കലിലായിരുന്നു. നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അദ്ദേഹം ഇരയായി. 2018 ഏപ്രില്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭരണകൂട നടപടിയെയും, പോലീസിന്റെ അടിച്ചമര്‍ത്തലിനേയും ബിഷപ്പ് റോളണ്ടോ അല്‍വാരെസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളില്‍ കത്തോലിക്ക സഭ നിലപാട് കടുപ്പിച്ചിരിന്നതിനാല്‍ വൈദികരും മെത്രാന്‍മാരും അമേരിക്കയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ഒര്‍ട്ടേഗ ആരോപിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മധ്യസ്ഥം വഹിച്ചിരുന്നത് കത്തോലിക്ക സഭാ നേതാക്കളായിരുന്നു. Tag: US condemns Nicaragua’s imprisonment of outspoken bishop, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-19-08:16:10.jpg
Keywords: നിക്കരാഗ്വേ
Content: 20597
Category: 1
Sub Category:
Heading: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ വെടിയേറ്റ് കൊല്ലപ്പെട്ടു. വർഷങ്ങളായി അതിരൂപതയിലെ കുടിയേറ്റക്കാർ, ദരിദ്രർ, സൗത്ത് ലോസ് ഏഞ്ചൽസില്‍ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ പ്രസിദ്ധനായ അദ്ദേഹം ഇന്നലെ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ 2:30)യോടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ'കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാൻ ഡേവിഡ് ഒകോണൽ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാൻ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. വൈദികനായും പിന്നീട് ലോസ് ഏഞ്ചൽസിൽ ബിഷപ്പായും നാൽപ്പത്തിയഞ്ച് വർഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്നേഹം പുലർത്തിയിരുന്ന ആഴമായ പ്രാർത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം. ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അനുസ്മരിച്ചു. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന. Tag: Los Angeles Auxiliary Bishop David O'Connell shot and killed, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-19-16:07:33.jpg
Keywords: മെത്രാ, കൊല്ല
Content: 20598
Category: 7
Sub Category:
Heading: "ദൈവത്തെ ആരാധിക്കാനാണ് പള്ളിയിൽ പോകുന്നതെങ്കിൽ- പള്ളിയിൽ പോകരുത്" | ഈ വീഡിയോ ഏറ്റെടുത്തവർ യഥാർത്ഥ സത്യം തിരിച്ചറിയുക
Content: കഴിഞ്ഞ ദിവസങ്ങളിൽ സിഎസ്ഐ സമൂഹത്തിലെ ഒരു വൈദികൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. "ദൈവത്തെ കാണാൻ, ദൈവത്തെ ആരാധിക്കാനാണ് പള്ളിയിൽ പോകുന്നതെങ്കിൽ- പള്ളിയിൽ പോകരുത്" എന്നാണ് വീഡിയോയിൽ പറയുന്നത്. ഒരു മിനിറ്റിലുള്ള ഈ വീഡിയോയിൽ തന്റെ വാദം ന്യായീകരിക്കാൻ ഇദ്ദേഹം പല വാദങ്ങൾ നിരത്തുന്നുമുണ്ട്. എന്നാൽ എന്താണ് സത്യം? വീഡിയോയിൽ ഉന്നയിക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി അപഗ്രഥിച്ച് വിഷയത്തിലെ അബദ്ധ പ്രബോധനം വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാണിക്കുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ചോദ്യോത്തരവേളയിൽ, അരുൺ അച്ചൻ നൽകിയ കൃത്യമായ വിശദീകരണം കേൾക്കാം. മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കാം.
Image: /content_image/TitleNews/TitleNews-2023-02-19-19:07:34.jpg
Keywords: വീഡിയോ
Content: 20599
Category: 10
Sub Category:
Heading: ഇന്ന്‌ വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 22) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 9നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.
Image: /content_image/News/News-2023-02-20-10:02:11.jpg
Keywords: വിഭൂതി
Content: 20600
Category: 1
Sub Category:
Heading: ന്യൂഡൽഹിയില്‍ ക്രൈസ്തവരുടെ പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം
Content: ന്യൂഡൽഹി: ഭാരതത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചുക്കൊണ്ട് ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ യോഗത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ഇന്നലെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന വൻപ്രതിഷേധ സംഗമത്തില്‍ ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ ജെ. കുട്ടോ, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ അധ്യക്ഷൻ ബിഷപ്പ് പോൾ സ്വരൂപ്, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറൽ ഫാ. വർഗീസ് വിനയാനന്ദ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഏബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു. ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് അസഹിഷ്ണുത വർധിക്കുകയാണെന്നും ക്രൈസ്തവരെയും അവരുടെ കീഴിലുള്ള ആരാധനലായങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണെന്നും ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു. പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ എത്തിക്കാനാണു സംഗമം ഒരുക്കിയതെന്നു ഡോ. അനിൽ ജെ. കുട്ടോ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid0MB57Q3eay72A4q18iUaJG5wA9wySXwb9KtZ8Z31gNc2hnTLQXoXQbysTEeg4RTBcl&show_text=true&width=500" width="500" height="812" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ചെയർമാൻ ഡോ. മൈക്കിൾ വില്യംസ് പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകളനുസരിച്ച് 2022ൽ ക്രൈസ്തവർക്കെതിരേ 21 സംസ്ഥാനങ്ങളിലായി 597 ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ 1198 അക്രമങ്ങൾ നടന്നിട്ടുണ്ട്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.
Image: /content_image/News/News-2023-02-20-11:12:27.jpg
Keywords: ക്രൈസ്തവ
Content: 20601
Category: 11
Sub Category:
Heading: ഐസ് ദേവാലയം ഒരുക്കി വിശുദ്ധ ബലിയര്‍പ്പണം: പതിവ് തെറ്റിക്കാതെ മിഷിഗണ്‍ വിദ്യാര്‍ത്ഥികള്‍
Content: മിഷിഗണ്‍: അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല ആഘോഷങ്ങളിലൊന്നായ മിഷിഗണ്‍ ടെക്ക് വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായി മിഷിഗണ്‍ ടെക്നോളജിക്കല്‍ സര്‍വ്വകലാശാല (എം.ടി.യു) വിദ്യാര്‍ത്ഥികള്‍ മരം കോച്ചുന്ന തണുപ്പില്‍ മഞ്ഞുകൊണ്ട് നിര്‍മ്മിച്ച ഐസ് ചാപ്പല്‍ ഇത്തവണയും ശ്രദ്ധയാകര്‍ഷിക്കുന്നു. ‘ഔര്‍ ലേഡി ഓഫ് സ്നോ’ എന്ന നിര്‍മ്മാണം പൂര്‍ത്തിയായ ഐസ് ചാപ്പലില്‍ ബലിയര്‍പ്പണം നടന്നു. മുന്‍കൊല്ലങ്ങളിലെ ചാപ്പലുകളെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ചാപ്പല്‍ വലുതാണ്‌. 35 അടി വീതിയും 60 അടി നീളവുമുള്ള ചാപ്പല്‍ നിര്‍മ്മിക്കാന്‍ രണ്ടാഴ്ചയിലധികം സമയം എടുത്തുവെന്നു മിഷിഗണ്‍ ടെക് പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചാപ്പലിനേക്കാള്‍ 5 അടി വീതിയും, 10 അടി നീളവും കൂടുതലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് ഐസ് ചാപ്പലില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ദേവാലയത്തിനകത്തും പുറത്തും തിങ്ങി നിറഞ്ഞാണ് ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ദേവാലയത്തിന്റെ ഐസുകൊണ്ടുള്ള ഭിത്തിക്ക് മുകളില്‍ നിന്നുവരെ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നത് വീഡിയോയില്‍ ദൃശ്യമാണ്. 1963 മുതല്‍ ‘എം.ടി.യു’വിലെ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ്‌ ആല്‍ബെര്‍ട്ട് ദി ഗ്രേറ്റ് യൂണിവേഴ്സിറ്റി ഇടവകയാണ് വര്‍ഷം തോറും ഐസുകൊണ്ടുള്ള ദേവാലയ നിര്‍മ്മാണം സംഘടിപ്പിക്കുന്നത്. ഫാ. ബെന്‍ ഹാസേയുടെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ ദേവാലയ നിര്‍മ്മാണം നടന്നത്. മഞ്ഞുകൊണ്ടുള്ള ഭിത്തികളില്‍ ചില്ല് ജാലകത്തിന്റെ രൂപം നല്‍കുവാന്‍ ഫുഡ് കളറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇക്കൊല്ലം ഐസില്‍ ദിവ്യകാരുണ്യത്തിന്റെ രൂപവും വരച്ചിട്ടുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥയില്‍ വന്ന മാറ്റത്തെ തുടര്‍ന്നു ഐസ് ദേവാലയത്തില്‍ അര്‍പ്പിക്കേണ്ട അവസാന ബലിയര്‍പ്പണം റദ്ദാക്കേണ്ടി വന്നെങ്കിലും, കുമ്പസാരത്തിനുള്ള സ്ഥലമായി ദേവാലയം ഉപയോഗിക്കുമെന്ന്‍ സെന്റ്‌ ആല്‍ബെര്‍ട്ട് ദി ഗ്രേറ്റ് ഇടവക അറിയിച്ചു. ഈ ദേവാലയവും, ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന അര്‍പ്പണവുമാണ്‌ മിഷിഗണ്‍ ടെക്ക് വിന്റര്‍ കാര്‍ണിവലിന്റെ പ്രധാന സവിശേഷത. Tag: Annual ice chapel at Michigan,Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-20-12:22:31.jpg
Keywords: ഐസ്, ചാപ്പ
Content: 20602
Category: 1
Sub Category:
Heading: പൗരസ്ത്യ തിരുസംഘ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി ദുരന്ത ഭൂമിയില്‍
Content: ഡമാസ്ക്കസ്: പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി ഭൂകമ്പം വന്‍ നാശം വിതച്ച സിറിയയിലും തുര്‍ക്കിയിലും സന്ദര്‍ശനം തുടരുന്നു. മാര്‍പാപ്പയുടെ പ്രതിനിധിയായി ഇക്കഴിഞ്ഞ പതിനേഴാം തീയതി ആരംഭിച്ച സന്ദർശനം നാളെ സമാപിക്കും. തുർക്കിയിലും സിറിയയിലും പ്രവർത്തനനിരതമായ ദുരിതാശ്വാസ സംഘടനകളുടെ പ്രതിനിധികളുമായും മെത്രാന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സന്ദർശനത്തിന്റെ ആദ്യപാദമായി സിറിയയിൽ എത്തിചേര്‍ന്ന ആര്‍ച്ച് ബിഷപ്പ് കത്തോലിക്ക സഭയുടെയും ഓർത്തഡോക്സ് സഭയുടെയും മെത്രാന്മാരുമായും മുസ്ലീം പ്രതിനിധികളുമായും വിവിധ ഉപവിപ്രവർത്തന സംഘടനകളുമായും കൂടിക്കാഴ്ച നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരിന്നു. ഇന്നു സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസിൽവെച്ച് മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെസന്യാസിനികളുമായും നഗരത്തിൽ വസിക്കുന്ന പാത്രിയാർക്കീസുമാരും മെത്രാന്മാരുമായും കത്തോലിക്ക അകത്തോലിക്ക നിവാസികളുമായും കൂടിക്കാഴ്ച നടത്തും. ഇന്നു വൈകുന്നേരം തുർക്കിയിലേക്കു പോകുന്ന അദ്ദേഹം അവിടെയും മെത്രാന്മാരുമായും ദുരിതാശ്വാസ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. പൗരസ്ത്യസഭകൾക്കായുള്ള വിഭാഗത്തിൻറെ പ്രത്യേക കാര്യ സെക്രട്ടറി ഫാ. ഫ്ലവിയൊ പാച്ചെയും പൗരസത്യസഭകൾക്ക് സഹായമേകുന്ന സംഘടനകളുടെ സമിതിയുടെ (ROACO) സെക്രട്ടറിയും മലയാളിയുമായ മോൺ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിലും ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയെ ഈ യാത്രയിൽ അനുഗമിക്കുന്നുണ്ട്. അതേസമയം ദുരന്തമുണ്ടായിട്ട് 12 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 46,000 പേരാണ് ഇരുരാജ്യങ്ങളിലുമായി മരണപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2023-02-20-14:26:39.jpg
Keywords: തുര്‍ക്കി, സിറിയ
Content: 20603
Category: 18
Sub Category:
Heading: തലശ്ശേരി അതിരൂപതയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം
Content: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ മദ്രസാ പഠനത്തിനു തുടക്കമിടുന്നുവെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയായിൽ, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് തലശേരി അതിരൂപത. ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അദ്ധ്യക്ഷതയിൽ ഒരു മുസ്ലീം സംഘടനയുമായി യോഗം ചേർന്ന് തലശ്ശേരി അതിരൂപതയുടെ കീഴി ലുള്ള സ്കൂളുകളിൽ മദ്രസ പഠനത്തിനു സൗകര്യമൊരുക്കാൻ തീരുമാനമെടുത്ത് പ്രസ്താവന ഇറക്കി എന്ന രീതിയിലുള്ള പ്രചരണം തികച്ചും വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അതിരൂപത പ്രസ്താവിച്ചു. ദുരുദ്ദേശപരമായി വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വ്യജവാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമുദായത്തിന്റെ കെട്ടുറപ്പിനെ തകർക്കുകയും മതസ്പർദ്ധ വളർത്തുകയുമാണ്. തലശ്ശേരി അതിരൂപതയുടെ പേരിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വാർത്തകൾ അവഗണിക്കണമെന്ന് വിശ്വാസികളോട് അതിരൂപത ആഹ്വാനം ചെയ്യുന്നതായും തലശ്ശേരി അതിരൂപത പിആർഓ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ പ്രസ്താവിച്ചു.
Image: /content_image/India/India-2023-02-20-15:50:32.jpg
Keywords: തലശ്ശേരി
Content: 20604
Category: 14
Sub Category:
Heading: നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പാപ്പയുടെ 6 പ്രഭാഷണങ്ങൾ പുസ്തക രൂപത്തിൽ വായനക്കാരിലേക്ക്
Content: സാന്‍ ഫ്രാന്‍സിസ്കോ: നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങൾ കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസ്സ് പുസ്തകരൂപത്തിൽ പുറത്തിറക്കി. "ദ ഡിവൈൻ പ്രൊജക്റ്റ്: റിഫ്ലക്ഷൻസ് ഓൺ ക്രിയേഷൻ ആൻഡ് ചർച്ച്" എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1985-ല്‍ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായിരിക്കെയാണ് ദക്ഷിണ ഓസ്ട്രിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് സന്യാസ ആശ്രമത്തിൽ ബെനഡിക്ട് പാപ്പ ഈ പ്രഭാഷണങ്ങൾ നടത്തിയത്. ഓഡിയോ കാസറ്റിൽ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അത് കാണാതാകുകയായിരുന്നു. 30 വർഷത്തിനുശേഷമാണ് കാസറ്റ് തിരികെ ലഭിക്കുന്നത്. നഷ്ടപ്പെട്ടുപോയ ഒരു നിധിയാണ് തിരികെ ലഭിച്ചതെന്ന് ഇഗ്നേഷ്യസ് പ്രസ്സ് അധ്യക്ഷൻ ഫാ. ജോസഫ് ഫെസിയോ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പ ദൈവശാസ്ത്രജ്ഞനും, സർവകലാശാല അധ്യാപകനുമായി സേവനം ചെയ്യുന്ന സമയത്ത് ഫാ. ജോസഫ് ഫെസിയോ, പാപ്പയുടെ കീഴിൽ പഠനം നടത്തിയിട്ടുണ്ട്. 2005ലാണ് ബെനഡിക്ട് പാപ്പ പത്രോസിന്റെ സിംഹാസനത്തിലേക്ക് ഉയർത്തപ്പെടുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓസ്ട്രിയയിൽ നടത്തിയ പ്രഭാഷണ പരമ്പര 2008ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ഇഗ്നേഷ്യസ് പ്രസ്സാണ്. 177 പേജുകളാണ് പുസ്തകത്തിൽ ഉള്ളത്. മനുഷ്യരെ സൃഷ്ടിക്കുകയും, രക്ഷിക്കുകയും ചെയ്ത ദൈവിക പദ്ധതി വളരെ മനോഹരമായി പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങളിൽ സംഗ്രഹിച്ചിട്ടുണ്ടെന്നു ഫാ. ജോസഫ് ഫെസിയോ പറഞ്ഞു. അത് വിദ്യാർത്ഥികൾക്കുവേണ്ടി എഴുതുകയും, വിദ്യാർത്ഥികളോട് പാപ്പ പറയുകയും ചെയ്ത പ്രഭാഷണങ്ങളാണ്. ഏറെ വായിക്കാൻ താല്പര്യം തോന്നുന്ന വിധത്തിലാണ് പാപ്പയുടെ വാക്കുകളെന്നു അദ്ദേഹം വിശദീകരിച്ചു. സമകാലികമായ ഭാഷയിലാണ് കത്തോലിക്ക വിശ്വാസത്തെ ബെനഡിക്ട് പാപ്പ തന്റെ പ്രഭാഷണങ്ങളിൽ വ്യാഖ്യാനിക്കുന്നതെന്നു ഫാ. ജോസഫ് അഭിപ്രായപ്പെട്ടു. സൃഷ്ടിയെ സംബന്ധിച്ച് ശാസ്ത്രം മുന്നോട്ടുവെക്കുന്ന വാദങ്ങളും, ക്രൈസ്തവ വിശ്വാസം മുന്നോട്ടുവെക്കുന്ന വാദങ്ങളും പരസ്പരപൂരകങ്ങളായി മാറുമോയെന്നും, മാറുകയാണെങ്കിൽ അത് എങ്ങനെ ആയിരിക്കുമെന്നും പാപ്പ പ്രഭാഷണ പരമ്പരയിൽ വിവരിക്കന്നുണ്ട്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ രചനകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായതിനാല്‍ പുസ്തകം വരും നാളുകളില്‍ വലിയ ശ്രദ്ധ നേടുമെന്ന് തന്നെയാണ് ഇഗ്നേഷ്യസ് പ്രസ്സിന്റെ പ്രതീക്ഷ. Tag: The ‘lost lectures’ of Benedict XVI collected in new book, The Divine Project: Reflections on Creation and Church malayalam Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-20-16:36:08.jpg
Keywords: ബെനഡി