category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തലശ്ശേരി അതിരൂപതയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം
Contentതലശ്ശേരി അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ മദ്രസാ പഠനത്തിനു തുടക്കമിടുന്നുവെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയായിൽ, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് തലശേരി അതിരൂപത. ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അദ്ധ്യക്ഷതയിൽ ഒരു മുസ്ലീം സംഘടനയുമായി യോഗം ചേർന്ന് തലശ്ശേരി അതിരൂപതയുടെ കീഴി ലുള്ള സ്കൂളുകളിൽ മദ്രസ പഠനത്തിനു സൗകര്യമൊരുക്കാൻ തീരുമാനമെടുത്ത് പ്രസ്താവന ഇറക്കി എന്ന രീതിയിലുള്ള പ്രചരണം തികച്ചും വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അതിരൂപത പ്രസ്താവിച്ചു. ദുരുദ്ദേശപരമായി വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വ്യജവാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമുദായത്തിന്റെ കെട്ടുറപ്പിനെ തകർക്കുകയും മതസ്പർദ്ധ വളർത്തുകയുമാണ്. തലശ്ശേരി അതിരൂപതയുടെ പേരിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വാർത്തകൾ അവഗണിക്കണമെന്ന് വിശ്വാസികളോട് അതിരൂപത ആഹ്വാനം ചെയ്യുന്നതായും തലശ്ശേരി അതിരൂപത പിആർഓ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-20 15:50:00
Keywordsതലശ്ശേരി
Created Date2023-02-20 15:50:32