Contents

Displaying 20161-20170 of 25027 results.
Content: 20555
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി; ചുവരില്‍ 'റാം' എന്നെഴുതിയും ബൈബിള്‍ കത്തിച്ചും അക്രമം
Content: നർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം അക്രമികള്‍ ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി. നർമ്മദാപുരംജില്ലയിലെ ഗോത്രവർഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെ ക്രിസ്ത്യൻ പ്രാർത്ഥനാലയത്തിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും അക്രമത്തില്‍ കത്തി നശിച്ചു. ചുവരിൽ 'റാം' എന്ന് എഴുതിയതും നാട്ടുകാർ കണ്ടെത്തി. ജില്ല ആസ്ഥാനത്ത് നിന്നു 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ഇന്നലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്. അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചുവരെഴുത്തില്‍ 'റാം' എന്നു എഴുതിയതിനാല്‍ അക്രമത്തിന് പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് നിരീക്ഷിക്കപ്പെടുന്നു. വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിയ്ക്കിരയാക്കിയതില്‍ ഉള്‍പ്പെടുന്നു. ജനൽ വല അഴിച്ചാണ് അക്രമികള്‍ ആരാധനാലയത്തിലേക്ക് പ്രവേശിച്ചതെന്ന് നർമ്മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരൻ സിംഗ് പറഞ്ഞു. സംഭവത്തില്‍ അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി വിശ്വാസി സമൂഹം സംഘടിക്കുകയാണ്.
Image: /content_image/News/News-2023-02-13-21:22:49.jpg
Keywords: മധ്യപ്രദേ, ഹിന്ദുത്വ
Content: 20556
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി അധ്യാപക അവാർഡ് ജോഷി വടക്കന്
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെ‌സി‌ബി‌സി)യുടെ വിദ്യാഭ്യാസ കമ്മീഷൻ്റെ 2022-- 23 അധ്യയന വർഷത്തിലെ അധ്യാപക അവാർഡിന് ജോഷി വടക്കൻ അർഹനായി. തൃശൂർ ജില്ലയിലെ മരിയാപുരം മിഷൻ ഹോം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. സംസ്ഥാനത്തെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭാവിഭാഗങ്ങളിലെ 32 രൂപതകളിൽ നിന്നുള്ള നാമനിർദ്ദേശങ്ങൾ പരിഗണിച്ചാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, തൃശൂർ അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ‌പി‌എസ്‌ടി‌എ വിചാർ സെൽ സംസ്ഥാന ചെയർമാൻ, കേരള കത്തോലിക്ക സഭയുടെ പാസ്റ്ററൽ കൗൺസിലായ കേരള കാത്തലിക് കൗൺസിൽ ട്രഷറർ, കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കന്ന അദ്ദേഹം തൃശൂർ അതിരൂപതയിലെ പറപ്പൂർ ഇടവകാംഗവും അന്നകര സ്വദേശിയുമാണ്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് യു.പി.സ്കൂൾ അധ്യാപിക വിനീത പോൾ സഹധർമ്മിണിയാണ്. ഡോ.സന്ദേശ് ജോഷി (ജൂബിലി മിഷൻ ഹോസ്പിറ്റൽ ,തൃശൂർ), ബിരുദ വിദ്യാർത്ഥിയായ സംഗീത് ജോഷി എന്നിവർ മക്കളാണ്. ഫെബ്രുവരി 18 ശനിയാഴ്ച്ച, തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് അവാർഡ് ദാനം നിർവ്വഹിക്കും.
Image: /content_image/India/India-2023-02-14-05:54:34.jpg
Keywords: കെ‌സി‌ബി‌സി
Content: 20557
Category: 18
Sub Category:
Heading: മലങ്കര കാത്തലിക്ക് അസോസിയേഷന്റെ ഗ്ലോബൽ അസംബ്ലിക്കു സമാപനം
Content: സുൽത്താൻ ബത്തേരി: ഇന്ത്യയിലെ 11 രൂപതകളിലെ മലങ്കര കാത്തലിക്ക് അസോസിയേഷന്റെ സഭാതല ഗ്ലോബൽ അസംബ്ലി സമാപിച്ചു. ഫെബ്രുവരി 11 മുതൽ ബത്തേരി ശ്രേയസ് ഓഡിറ്റേയത്തിൽ നടന്ന നട ന്ന അസംബ്ലിയുടെ സമാപനസമ്മേളനം ദേശീയ അത്മായ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലകളിലെ നൂതന കാഴ്ചപാടുകളെ ആസ്പദമാക്കി കേരള കാത്തലിക്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ. എം. ഫ്രാൻസിസും ബഫർ സോണും വന്യജീവി ആക്രമണവും എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പിലും വിഷയമവതരിപ്പിച്ചു. ബത്തേരി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫിലിപ്പ് നൈനാൻ മോഡറേറ്ററായി രുന്നു. സഭാതല പ്രസിഡന്റ് പോൾ രാജ്, ജന. സെക്രട്ടറി വി.സി. ജോർജുകുട്ടി, ഫാ. ജോൺ അരീക്കൽ, കെസിഎഫ് സംസ്ഥാന ട്രഷറർ വി.പി. മത്തായി, എംസിഎ ബ ത്തേരി രൂപതാ പ്രസിഡന്റ് റോയി വർഗീസ്, ജനറൽ സെക്രട്ടറി ഷാജി കൊയിലേരി, വി.പി. തോമസ്, വർഗീസ് പോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. Tag: Malankara Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-02-14-05:59:25.jpg
Keywords: മലങ്കര
Content: 20558
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ അക്രമങ്ങളില്‍ അപലപിച്ച് ഡൽഹിയില്‍ പ്രതിഷേധ പ്രകടനം നടക്കും
Content: ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ സഭാ നേതാക്കളും വിശ്വാസികളും പ്ര തിഷേധിക്കും. ഡൽഹി രൂപത ആർച്ച് ബിഷപ്പ് അനിൽ കുട്ടോ, ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. സമീപ ദിവസങ്ങളിലായി നിരവധി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image: /content_image/India/India-2023-02-14-06:05:04.jpg
Keywords: ഭാരത
Content: 20559
Category: 13
Sub Category:
Heading: ക്ഷമിക്കുന്ന ക്രിസ്തീയ സ്നേഹത്തിന്റെ മഹത്തായ ഉദാഹരണമായി അര്‍മേനിയ: തുര്‍ക്കിയിലേക്ക് സഹായം തുടരുന്നു
Content: അങ്കാര: 1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് അർമേനിയൻ ക്രൈസ്തവരെ കൊല ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്ത തുര്‍ക്കിയുടെ ക്രൂരതയുടെ മുറിപ്പാടുകള്‍ മറന്ന്‍ അർമേനിയയുടെ ക്ഷമിക്കുന്ന സ്നേഹം. ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട് സര്‍വ്വതും താറുമാറായ തുര്‍ക്കിയ്ക്കു വളരെക്കാലമായി അടഞ്ഞുകിടന്നിരുന്ന അതിര്‍ത്തി തുറന്നാണ് സഹായങ്ങള്‍ എത്തിച്ചതെന്നു അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ വാഹന്‍ ഹുനാനിയന്‍ പറഞ്ഞു. ട്രക്കുകള്‍ അതിര്‍ത്തി കടന്നു കഴിഞ്ഞു. സഹായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു അര്‍മേനിയന്‍ നാഷണല്‍ അസംബ്ലിയുടെ വൈസ് പ്രസിഡന്റായ റൂബന്‍ റുബിനിയന്‍ ട്രക്കുകള്‍ അതിര്‍ത്തി കടക്കുന്നതിന്റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ തുര്‍ക്കിയുടെ അംബാസഡറായി സേവനം ചെയ്തിട്ടുള്ള, നിലവില്‍ അര്‍മേനിയയിലെ അങ്കാരയുടെ പ്രത്യേക ദൂതനായ സെര്‍ഡാര്‍ കിലിക്ക് അര്‍മേനിയയുടെ സഹായത്തിനു നന്ദി അറിയിച്ചു. ഭൂകമ്പം ഉണ്ടായ ഉടന്‍തന്നെ അര്‍മേനിയ 28 അംഗ റെസ്ക്യൂ ടീമിനെ മതിയായ ഉപകരണങ്ങളുമായി തുര്‍കകിയിലേക്ക് അയച്ചിരുന്നെന്നും കിലിക്ക് പറഞ്ഞു. 100 ടണ്‍ ഭക്ഷണവും, മരുന്നുകളും, ശുദ്ധ ജലവും, മറ്റ് അവശ്യ വസ്തുക്കളുമായി 5 ട്രക്കുകളാണ് അതിര്‍ത്തി കവാടം വഴി തുര്‍ക്കിയിലെ അഡിയാമനിലേക്ക് പോയിരിക്കുന്നത്. നാഗോര്‍ണോ-കരാബാഖ് മേഖലയെ ചൊല്ലി അര്‍മേനിയയും തുര്‍ക്കിയുടെ സഖ്യകക്ഷിയായ അസര്‍ബൈജാനും തമ്മില്‍ സംഘര്‍ഷമുണ്ടായ 1993 മുതല്‍ അര്‍മേനിയന്‍-തുര്‍ക്കി അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴില്‍ പതിനഞ്ചു ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒന്നാം ലോകമഹായുദ്ധ കാലം മുതല്‍ അര്‍മേനിയയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായതാണ്. യെരേവാനും, നിരവധി രാജ്യങ്ങളും ഈ കൂട്ടക്കൊലയെ വംശഹത്യയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അങ്കാര ഇത് നിരസിക്കുകയാണ്. 2021 അവസാനത്തില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനാരാരംഭിച്ചുവെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായ നയതന്ത്ര ബന്ധം ഇതുവരെ ഉണ്ടായിട്ടില്ല. 2022 ജൂലൈ 11-ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോര്‍ഗനുമായി ആദ്യമായി ഫോണില്‍ സംസാരിച്ചിരുന്നു.
Image: /content_image/News/News-2023-02-14-07:36:31.jpg
Keywords: അർമേനിയ
Content: 20560
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. ജാലിസ്കോ സംസ്ഥാനത്തെ സാന്‍ ജുവാന്‍ ഡെ ലോസ് ലാഗോസ് രൂപതാംഗവും അന്‍പത്തിമൂന്നുകാരനുമായ ഫാ. ജുവാന്‍ അങ്ങുലോ ഫോണ്‍സെക്കയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് അടോടോണില്‍ക്കോ മുന്‍സിപ്പാലിറ്റി പ്രദേശത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം അക്രമി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു. തിരുസഭക്ക് വേണ്ടി ക്രിസ്തു നാമത്തില്‍ ജിവിതം സമര്‍പ്പിച്ചതിന് ദൈവം വൈദികനു പ്രതിഫലം നല്‍കി അദ്ദേഹത്തിന്റേയും നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞ മറ്റുള്ളവരുടെയും ആത്മാക്കള്‍ക്കു നിത്യശാന്തി നല്‍കട്ടെയെന്നു രൂപത പ്രസ്താവിച്ചു. നമ്മള്‍ ദൈവത്തിന്റെ അനന്തമായ കരുണയില്‍ വിശ്വസിക്കണമെന്നും, പരിശുദ്ധ കന്യകാമറിയത്തിനും, മാലാഖമാര്‍ക്കും, വിശുദ്ധര്‍ക്കുമൊപ്പം നിത്യമായ ബലി അര്‍പ്പിക്കുവാനും, ഈ ഭൂമിയിലെ തീര്‍ത്ഥാടകരായി മാറുവാനും ദൈവം നമ്മെ സഹായിക്കട്ടെയെന്നും സാന്‍ ജുവാന്‍ ഡെ ലോസ് ലാഗോസ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ജോര്‍ജ്ജ് ആല്‍ബര്‍ട്ട് കാവാസോസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫാ. ഫോണ്‍സെക്കക്ക് വേണ്ടി നൊവേനയും, വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കണമെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും രാജ്യത്തെ വൈദികരോട് മെത്രാന്‍ ആഹ്വാനം ചെയ്തു. 1979 ജനുവരി 24-ന് ജനിച്ച ഫാ. അങ്ങുലോ 1998 മെയ് 2-നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2017 മുതല്‍ വല്ലേ ഡെ ഗ്വാഡലൂപ്പയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു ഫാ. ഫോണ്‍സെക്ക. ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍, സാന്‍ ജോസ് ഒബെരോ, എസ്പിരിറ്റു സാന്റോ എന്നീ ഇടവകകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2018-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫാ. ഫോണ്‍സെക്ക ഉള്‍പ്പെടെ എട്ടോളം കത്തോലിക്കാ വൈദികരാണ് കൊല്ലപ്പെട്ടത്. ലോകത്ത് ഏറ്റവും അധികം വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മെക്സിക്കോയാണ് മുന്നില്‍. Tag: Mexico Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-14-08:01:42.jpg
Keywords: മെക്സിക്കോ
Content: 20561
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ കൊന്നൊടുക്കുവാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ പുറത്ത്
Content: ലണ്ടന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പുതിയ വീഡിയോ പുറത്ത്. ഇതിനായി പ്രത്യേക പ്രചാരണ പരിപാടി തന്നെ ജിഹാദി സംഘടന ആരംഭിച്ചിട്ടുണ്ടെന്നു മെയിര്‍ അമിത് ഇന്റലിജന്‍സ് ആന്‍ഡ്‌ ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഫെബ്രുവരി 6-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പില്‍ ആക്രമണം നടത്തുവാന്‍ തീവ്ര ഇസ്ലാമികവാദികളോട് സംഘടന ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വീഡനില്‍ തീവ്രവലതുപക്ഷ നേതാവ് ഖുറാന്‍ കത്തിച്ചത്, ഇസ്ലാമിനെതിരെയുള്ള അപമാനമായി കണ്ട് മുസ്ലീങ്ങള്‍ ലോകമെമ്പാടും ക്രൈസ്തവരുടെ രക്തം ചിന്തണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ്‌ ഐസിസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ടെലഗ്രാം ചാനലിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ തങ്ങളുടെ മതത്തെ സംരക്ഷിക്കണമെന്നും, ‘അടിക്ക് പകരം അടി’ എന്ന തത്വം സ്വീകരിക്കണമെന്നും ആഹ്വാനത്തില്‍ എടുത്തു പറയുന്നുണ്ട്. തുര്‍ക്കിയോടും ഇസ്ലാമിനോടുമുള്ള പ്രതിഷേധ സൂചകമായി ഡാനിഷ്-സ്വീഡിഷ് വലതുപക്ഷ രാഷ്ട്രീയ നേതാവായ റാസ്മസ് പലൂഡാന്‍ സ്വീഡനില്‍ ജനുവരി 21-ന് ഖുറാന്‍ കത്തിച്ചിരുന്നു. നാറ്റോയില്‍ അംഗമാകുവാനുള്ള സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളുടെ ശ്രമത്തെ പിന്തുണക്കുകയില്ല എന്ന തുര്‍ക്കിയുടെ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായി തുര്‍ക്കി എംബസിക്ക് മുന്നില്‍വെച്ചാണ് പലൂഡാന്‍ ഖുറാന്‍ കത്തിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായി. ഇതിനെതിരെ പല മുസ്ലീം രാഷ്ട്രങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരിന്നു. ജനുവരി 24-ന് കിഴക്കന്‍ കോംഗോയില്‍ 23 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനത്തിന്റെ വെളിച്ചത്തിലാണെന്നാണ് കരുതപ്പെടുന്നത്. സമീപ കാലത്ത് മൊസാംബിക്കന്‍ സൈനികരെ കൊലപ്പെടുത്തിയതും ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരം തന്നെയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഐസിസ് അനുകൂല സംഘടനയായ മതാനി ഫൗണ്ടേഷനും ക്രൈസ്തവരെ കൊല്ലുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് “എവിടെവെച്ച് കാണുന്നുവോ അവിടെ വെച്ച് അവരെ (അവിശ്വാസികൾ - ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍) കൊല്ലുക” എന്ന തലക്കെട്ടോടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഖുറാന്‍ കത്തിച്ചുകൊണ്ട് മുസ്ലീങ്ങളെ അപമാനിച്ച പലൂഡന് സ്വീഡിഷ് അധികാരികള്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും, സാധ്യമായ രീതിയിലെല്ലാം അവിശ്വാസികളെ കൊല്ലുവാനുമാണ് വീഡിയോയില്‍ പറയുന്നത്. തൊഴില്‍ ഉപകരണങ്ങളും, ട്രക്കുകളും, കൈയിലുള്ള മറ്റ് ഉപകരണങ്ങളും കൊലക്ക് ഉപയോഗിക്കാമെന്നും, നെയില്‍ ഗണ്‍ ഉപയോഗിച്ച് ക്രൈസ്തവരെ കുരിശില്‍ തറക്കണമെന്നും, ട്രക്ക് ഡ്രൈവറാണെങ്കില്‍ ക്രൈസ്തവരുടെ ചോരകൊണ്ട് തെരുവുകള്‍ കഴുകുന്നത് വരെ ക്രൈസ്തവരെ വണ്ടി കയറ്റി കൊല്ലണമെന്നും വീഡിയോയില്‍ പറയുന്നു. സാധാരണക്കാരനെന്നോ സുരക്ഷാ ഉദ്യോഗസ്ഥനെന്നോ യാതൊരു വ്യത്യാസവുമില്ലാതെ അവിശ്വാസികളെ ആക്രമിക്കണമെന്ന് 2014-2016 കാലയളവില്‍ സംഘടനയുടെ വക്താവായിരുന്ന അബു മുഹമ്മദ്‌ അല്‍-അഡ്നാനി പറയുന്ന ഒരു വോയിസ് ക്ലിപ്പും, യൂറോപ്പ്യന്‍ മണ്ണില്‍ ഐസിസും, അനുകൂല സംഘടനകളും നടത്തിയ ആക്രമണങ്ങളുടെ ക്ലിപ്പുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. Tag: ISIS calls for attacking Christians around the world, especially in Europe, ISIS Christians malayalam, Jeff Williams, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-14-09:21:30.jpg
Keywords: ഇസ്ലാമി
Content: 20562
Category: 11
Sub Category:
Heading: ‘‘എല്ലാ മഹത്വവും ദൈവത്തിന്’’: ഉത്തരീയം ധരിച്ച് കാന്‍സാസ് സിറ്റി വിജയശില്‍പ്പി ഹാരിസന്‍ ബട്കറിന്റെ വിശ്വാസ സാക്ഷ്യം
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ ഫുട്ബോള്‍ നാഷ്ണല്‍ ലീഗിലെ 2022 സീസണ്‍ ചാമ്പ്യന്‍മാരെ കണ്ടെത്തുവാന്‍ നടത്തിയ സൂപ്പര്‍ ബൗള്‍ എല്‍ VII ല്‍ ഫിലാഡെല്‍ഫിയ ഈഗിള്‍സുമായുള്ള മത്സരത്തിലെ വിജയശില്‍പ്പി ഹാരിസന്‍ ബട്കറിന്റെ വിശ്വാസ സാക്ഷ്യം മാധ്യമശ്രദ്ധ നേടുന്നു. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഉത്തരീയം ധരിച്ചുകൊണ്ട് കളിക്കുവാനിറങ്ങിയ ഹാരിസണ്‍ ബട്കര്‍ നേടിയ ഫീല്‍ഡ് ഗോളാണ്. ദൈവമാണ് തന്റെ ഈ നേട്ടത്തിന്റെ കാരണമെന്നു ബട്കര്‍ പിന്നീട് പറഞ്ഞു. സ്കോര്‍ 35-35-ല്‍ നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇരുപത്തിയേഴുകാരനായ ബട്കര്‍ നടത്തിയ മികച്ച കിക്കാണ് കാന്‍സാസ് സിറ്റി ചീഫ്സിനു വിജയം സമ്മാനിച്ചത്. താരം ഉത്തരീയം വഹിച്ചുക്കൊണ്ട് പ്രകടനം നടത്തുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. (സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. {{ ഉത്തരീയത്തെ കുറിച്ചുള്ള വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/16729}} നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയ താരമാണ് ബട്കര്‍. 2022-ല്‍ കത്തോലിക്കാ ന്യൂസ് ഏജന്‍സി നല്‍കിയ അഭിമുഖത്തില്‍ കത്തോലിക്ക വിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം തുറന്നു പ്രകടിപ്പിച്ചിരിന്നു. “ഉത്തരങ്ങള്‍ തേടുന്ന നിരവധി യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ സന്തോഷമാണ് തേടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, കത്തോലിക്കാ വിശ്വാസത്തിലാണ് ഞാന്‍ സന്തോഷം കണ്ടെത്തിയത്” - ബട്കര്‍ അന്ന് പറഞ്ഞ വാക്കുകളാണിത്. ബട്കറിനു പുറമേ, ക്വാര്‍ട്ടര്‍ബാക്കായ പാട്രിക് മാഹോമെസും തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയിട്ടുള്ളതാണ്. ഞായറാഴ്ച നടന്ന സൂപ്പര്‍ ബൗള്‍ മത്സരത്തിനു മുന്നോടിയായി നടന്ന്‍ വാര്‍ത്താസമ്മേളനത്തില്‍വെച്ചാണ് അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമാക്കിയത്. “ഈ നിലയിലെത്തിയ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് എനിക്കറിയാം..ഞാന്‍ എങ്ങനെ ഇവിടെ എത്തിയെന്നും എനിക്കറിയാം. ഫുട്ബോള്‍ മത്സരങ്ങള്‍ ജയിക്കുന്നതില്‍ മാത്രം കാര്യമില്ല. ദൈവത്തെ മഹത്വപ്പെടുത്തുന്നതിലാണ് കാര്യം” എന്നാണ് മാഹോമെസ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Image: /content_image/News/News-2023-02-14-10:40:10.jpg
Keywords: ഉത്തരീ, താര
Content: 20563
Category: 18
Sub Category:
Heading: ഇരുട്ടു നിറഞ്ഞ ലോകത്തു വെളിച്ചമായി മാറേണ്ടവർ വിസ്മൃതിയിലാകാൻ ഇഷ്ടപ്പെടുന്നു: ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത
Content: മാരാമൺ. ഇരുട്ടു നിറഞ്ഞ ലോകത്തു വെളിച്ചമായി മാറേണ്ടവർ വിസ്മൃതിയിലാകാൻ ഇഷ്ടപ്പെടുകയാണെന്ന് ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മാരാമൺ കൺവൻഷനിൽ ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സാദൃശ്യമുള്ള മനുഷ്യന് അന്ധകാരത്തിന്റെ പ്രതിലോമ ശക്തികളെ ധൈര്യപൂർവം നേരിടാനാകണം. എന്നാൽ, എന്തിനെയോ ഭയക്കുന്ന ഒരു സമൂഹമായി ഇന്നു വിശ്വാസികളും മാറിയിരിക്കുകയാണെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സത്യത്തിനുവേണ്ടി നിലകൊള്ളാൻ ആളുകൾ മടിക്കുന്നു. ദൈവസ്വരൂപം സ്വീകരിച്ചിട്ടുള്ള മനുഷ്യൻ അതു തിരിച്ചറിയാതെ പ്രവർത്തിക്കുന്നതാണ് ലോകത്ത് അന്ധകാരം വ്യാപിക്കാൻ കാരണം. പ്രാർത്ഥനകൊണ്ടും പഠനം കൊണ്ടും ആത്മീയ ജീർണതയെ അതിജീവിച്ച പിതാക്കൻമാരുടെ പാരമ്പര്യം സഭയ്ക്കുണ്ട്. വിശുദ്ധിയിലേക്കുള്ള പ്രയാണത്തിനു മനസിനെ പ്രാപ്തമാക്കുകയാണ് ഇതിനു വേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, മാർത്തോമ്മ സഭയി ലെ മറ്റു ബിഷപ്പുമാർ തുടങ്ങിയവരും പങ്കെടുത്തു.
Image: /content_image/India/India-2023-02-15-09:45:03.jpg
Keywords: മാരാ
Content: 20564
Category: 18
Sub Category:
Heading: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ അവാര്‍ഡ് മാത്യു എം. കുര്യാക്കോസിന്
Content: പാലാ: കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ 2022-23 അധ്യയന വർഷത്തെ മികച്ച ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുള്ള അവാർഡിന് മാത്യു എം. കുര്യാക്കോസ് അർഹനായി. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി എട്ടു വർഷമായി സേവനം ചെയ്യുന്ന മാത്യു എം. കുര്യാക്കോസ് പാലാ രൂപത പ്രോലൈഫ് സമിതിയുടെ പ്രസിഡന്റ്, പാലാ സോൺ ജീസസ് യൂത്ത് ഫാമിലി സ്ട്രീം കോ-ഓർഡിനേറ്റർ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, ഫാമിലി അപ്പൊസ്തലേറ്റ് റിസോഴ്സ് പേഴ്സ്സൻ എന്നീ നിലകളിലും സേവനം ചെയ്യുന്നു. ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും കൃഷി കാർഷിക പ്രവർത്തനങ്ങൾക്കുമുള്ള അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും കൃഷി കാ ർഷിക പ്രവർത്തനങ്ങൾക്കുമുള്ള അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അധ്യാപക അവാർഡിന് 2011ൽ അർഹനായി. കൂടാതെ വനമിത്ര പുരസ്കാരം, സീഡ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ചേർപ്പുങ്കൽ ഇടവകാംഗമാണ്. ഭാര്യ: ആഷ്ലി ടെസ്റ്റ് ജോൺ ചേർപ്പുങ്കൽ ഹയർസെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപികയാണ്. മക്കൾ: കൃപ മാത്യു, ഹൃദ്യ മാത്യു, ശ്രേയ മാത്യു, ജോഷ് കെ. മാത്യു, സ്വേറ മാത്യു( എല്ലാവരും വിദ്യാർഥികൾ). 18ന് തിരുവനന്തപുരത്ത് നടക്കുന്ന ടീച്ചേഴ്സ് ഗിൽഡ് സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
Image: /content_image/India/India-2023-02-15-09:53:02.jpg
Keywords: കെസിബിസി