Contents

Displaying 20241-20250 of 25025 results.
Content: 20635
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകൾക്ക് അപേക്ഷിക്കാം
Content: തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നു ഉള്‍പ്പെടെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകൾക്ക് മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.minoritywelfare.kerala.gov.in. വിവിധ സ്കോളർഷിപ്പുകൾ: 1. എസ്എസ്എൽസി വിഎച്ച്എസ്ഇ പ്ലസ്ടു - ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് 10,000 രൂപയും ഡിഗ്രി-80 ശതമാനം, പിജി-75 ശതമാനം മാർക്ക് നേടിയ കുട്ടികൾക്ക് 15,000 രൂപയും നൽകുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് . 2. നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 15,000 രൂപ ലഭിക്കുന്ന മദർ തെരേസ സ്കോളർഷിപ്പ്. 3. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുള്ള സിവിൽ സർവീസ് സ്കോളർഷിപ്പ്. 4. പോളിടെക്നിക് വിദ്യാർഥികൾക്കുള്ള എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ്. 5. സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീ റീ ഇംബേഴ്സ്മെന്റ് സ്കീം. ** {{ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php}}
Image: /content_image/India/India-2023-02-24-05:37:50.jpg
Keywords: ന്യൂനപക്ഷ
Content: 20636
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ പ്രവിശ്യ അസംബ്ലി തെരഞ്ഞെടുപ്പ്: പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍
Content: ലാഹോര്‍: ഈസ്റ്റര്‍ ദിനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാക്ക് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ നടപടി വിവാദത്തില്‍. ലോകരക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാന തിരുനാള്‍ ഇത്തവണ കൊണ്ടാടുന്ന ഏപ്രില്‍ 9നു നിശ്ചയിച്ച പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ അസംബ്ലികളിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന്‍ ക്രിസ്ത്യന്‍ നേതാക്കളോടൊപ്പം പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഏകപക്ഷീയമായിപ്പോയെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ചാപ്ലൈനായ ഫാ. ഇനയത്ത് ബര്‍ണാര്‍ഡ് പറഞ്ഞു. പ്രവിശ്യ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കില്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാമെന്നാണ് പാക്ക് ഭരണഘടനയില്‍ പറയുന്നത്. ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) ന്റെ മുതിര്‍ന്ന നേതാവും പാക്ക് പ്രസിഡന്റുമായ ആരിഫ് അല്‍വി തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഇരു പ്രവിശ്യകളിലെയും നിയമസഭകള്‍ കഴിഞ്ഞ മാസം മാത്രമാണ് പിരിച്ചുവിട്ടത്. ഈ സാഹചര്യത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള ശ്രമത്തിലാണ് പി.ടി.ഐയെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം കേന്ദ്ര, പ്രവിശ്യ അസംബ്ലികളിലെ ക്രിസ്ത്യന്‍ അംഗങ്ങള്‍ സ്പീക്കര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഫാ. ബര്‍ണാര്‍ഡ് ആവശ്യപ്പെട്ടു. അല്‍വിയുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഭരണപക്ഷത്തിന്റെ സഖ്യ കക്ഷികളേയും ചൊടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന ആവശ്യവുമായി പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ ഹൈക്കോടതികളെ സമീപിക്കുവാനാണ് തങ്ങളുടെ തീരുമാനമെന്ന്‍ പാക്കിസ്ഥാന്‍ മൈനോരിറ്റി കമ്മീഷന്റെ സെക്രട്ടറി ജനറലായ റോഹീല്‍ സഫര്‍ ഷാഹി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് നിശ്ചയിച്ചിരുന്ന ഇസ്ലാമാബാദിലെ തെരഞ്ഞെടുപ്പ് തിയതി ക്രിസ്ത്യന്‍ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിവെച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2023-02-24-05:49:17.jpg
Keywords: പാക്ക
Content: 20637
Category: 24
Sub Category:
Heading: പുഞ്ചിരിച്ചുകൊണ്ട് ഉപവസിക്കുക | തപസ്സു ചിന്തകൾ 5
Content: "നോമ്പുകാലത്തു മ്ലാനവദനമാകാതെ പുഞ്ചിരിച്ചുകൊണ്ടു ഉപവസിക്കാൻ നമുക്കു പരിശ്രമിക്കാം"- ഫ്രാൻസിസ് പാപ്പ. 2023 ലെ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയാണിന്ന്. നോമ്പും ഉപവാസവും അതിൻ്റെ തീക്ഷ്ണതയിൽ ആചരിക്കേണ്ട ദിനം. ദൈവവുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനുള്ള ഒരു മാർഗ്ഗമാണ് ഉപവാസമെന്നു വിശുദ്ധ ബേസിൽ പഠിപ്പിക്കുന്നു. ഉപവസിക്കുക എന്നാൽ കൂടെ വസിക്കുക എന്നാണർത്ഥം, ഉപവസിക്കുമ്പോൾ ഈശോയോടു ഒരുവൻ ചേർന്നിരിക്കുന്നു അപ്പോൾ ഭക്തൻ്റെ മുഖത്തിൻ്റെ മ്ലാനത നീങ്ങി പുഞ്ചിരി വിടരുന്നു. ദൈവം കൂടെയുള്ളവർക്കു മ്ലാനവദനരാകാൻ കഴിയുകയില്ല. വിഷാദ ഭാവത്തോടെ ഉപവസിക്കരുത് എന്നത് ഈശോയുടെ കല്പനയാണ്: "നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും." (മത്തായി 6:16-18). ഈ ഉപവാസ ദിനത്തിൽ ഈശോയുമായുള്ള സഹവാസത്താൽ നമ്മുടെ മുഖം സന്തോഷം നിറഞ്ഞതാക്കാം.
Image: /content_image/SocialMedia/SocialMedia-2023-02-24-08:43:06.jpg
Keywords: നോമ്പ
Content: 20638
Category: 1
Sub Category:
Heading: കന്യാസ്ത്രീകളുടെ 'പ്രശ്നങ്ങള്‍' പരിഹരിക്കാന്‍ സഭാവിരുദ്ധരുടെ സെമിനാര്‍
Content: "കത്തോലിക്കാ സഭയിലും കന്യസ്ത്രീമാരുടെ ജീവിത സാഹചര്യത്തിലും ഉണ്ടാവേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഫെബ്രുവരി 25 ന് സെമിനാർ നടത്തുന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിലാണ് പരിപാടി..." ഫെബ്രുവരി 24 വെള്ളിയാഴ്ച ദിവസത്തെ മനോരമ ദിനപത്രത്തിലെ വാർത്തയാണിത്. ഇത്തരം ചില കുപ്രസിദ്ധമായ നീക്കങ്ങൾക്കൊണ്ട് ശ്രദ്ധേയരായ രണ്ടു കഥാപാത്രങ്ങളുടെ പേരുകളും വാർത്തയിൽ കൊടുത്തിട്ടുണ്ട്. ഒരാൾ പ്രസ്തുത സംഘടനയുടെ പ്രസിഡന്റും, സഭയിലും സഭയുടെ പ്രബോധനങ്ങളിലും വിശ്വാസമില്ല എന്ന് പലപ്പോഴായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയുമാണ്. പതിനെട്ടാം വയസിന് ശേഷം താൻ കുമ്പസാര കൂട് കണ്ടിട്ടില്ലെന്നും തന്റെ മക്കളെ അതിനൊട്ട് അനുവദിച്ചിട്ടില്ലെന്നും പരസ്യമായി പറഞ്ഞിട്ടുള്ള ആ വ്യക്തി ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം മുഖ്യമായും കത്തോലിക്കാ സഭയുമായി വിവിധവിഷയങ്ങളിൽ കലഹിച്ചുകൊണ്ടിരിക്കുകയും ഒട്ടനവധി തെറ്റിദ്ധാരണകൾ സോഷ്യൽമീഡിയയിലൂടെ സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വ്യക്തിയായ വൈദികൻ തന്റെ തന്നെ സന്യാസസഭയുമായി വർഷങ്ങളായി കലഹിച്ചുകൊണ്ടിരിക്കുന്ന, തോന്നിയതുപോലെ ജീവിക്കുക തന്റെ അവകാശമാണെന്ന് സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്ന വ്യക്തിയാണ്. പ്രസ്തുത പ്രോഗ്രാമുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ കണ്ട പ്രധാനികളിൽ ചിലർ സന്യസ്തരുടെ മരണത്തിന് വിലപേശാൻ പണവുമായി അവരുടെ വീടുകളിൽ ചെന്നിട്ടുള്ളവരാണ്. ഇവർ ഉൾപ്പെടുന്ന പ്രസ്തുത സംഘടനയും വിരലിലെണ്ണാവുന്ന അതിന്റെ മറ്റു പ്രവർത്തകരും കാലങ്ങളായി സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് തങ്ങൾ ചിലരൊഴികെ മറ്റെല്ലാ ക്രൈസ്തവരും മണ്ടന്മാരാണെന്നും സഭാനേതൃത്വവും വൈദികരും മുഴുവനും തെറ്റുകാരാണെന്നും കന്യാസ്ത്രീമാർ ദുരിതജീവിതം നയിക്കുന്നവരുമാണ് എന്നൊക്കെയാണ്. കേരളത്തിലെ മുഴുവൻ സന്യസ്തർക്കുവേണ്ടി എന്ന വ്യാജേന തികച്ചും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നിരന്തരം നടത്തുകയാണ് ഇവരുടെ പ്രധാന വിനോദങ്ങളിലൊന്ന്. നടപ്പുദോഷംകൊണ്ട് പുറത്താക്കപ്പെട്ട ചില മുൻസന്യാസിനിമാരെയും സമാന പാതയിലൂടെ സഞ്ചരിക്കുന്ന വിരലിലെണ്ണാവുന്ന മറ്റ് ചിലരെയുമാണ് സന്യാസിനിമാരുടെ പ്രതിനിധികളായി ഇവർ എന്നും ഉയർത്തിക്കാണിച്ചുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീമാർ അടിച്ചമർത്തപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും ദുരുപയോഗിക്കപ്പെടുന്നവരുമാണ് എന്ന വാദം നിരന്തരം ഉയർത്തുന്നതോടൊപ്പം അകപ്പെട്ടിരിക്കുന്ന കെണികളിൽനിന്ന് അവരെ രക്ഷിക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്നും അവർ വാദിക്കുന്നു. ചിന്താശേഷിയുള്ളവർ എന്ന് സ്വയവും മറ്റ് അനേകരും കരുതുന്ന കുറേപ്പേർ ഇത്തരം പ്രചാരണങ്ങളിൽ അകപ്പെട്ട് ഇതുപോലുള്ള കള്ളനാണയങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ഞങ്ങൾ സന്യസ്തരെ അത്ഭുതപ്പെടുത്തുന്നത്. മനോനിലയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചവരും പ്രവൃത്തിദോഷംകൊണ്ട് പടിക്കു പുറത്തായവരുമായ വിരലിലെണ്ണാവുന്ന ചിലരെ കണ്ടുകൊണ്ടാണോ ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളായ നാല്പത്തിനായിരത്തില്പരം സന്യസ്തരെ നിങ്ങൾ വിലയിരുത്തുന്നത്? തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി സമൂഹം അംഗീകരിക്കുന്ന ചിലരുടെ പിന്നാലെകൂടി, കെട്ടുകഥകൾ പറഞ്ഞുവിശ്വസിപ്പിച്ച് ഒരു വലിയ സമൂഹത്തിനെതിരെ അവരെ തിരിക്കാൻ ചിലർക്ക് കഴിയുന്നുണ്ടെങ്കിൽ മനസിലാക്കുക, നിങ്ങൾക്ക് വലിയ അബദ്ധം പറ്റിയിരിക്കുന്നു. സമൂഹം സത്യസന്ധരെന്നും നീതിനിഷ്ഠർ എന്നും കരുതുന്ന ചിലരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ കൂടെ നിർത്തുന്നതുവഴി, സമൂഹത്തെ ആശയക്കുഴപ്പത്തിൽ അകപ്പെടുത്തുകയാണ് ഇത്തരക്കാർ ലക്ഷ്യമാക്കുന്നത്. സത്യത്തെയും അസത്യത്തെയും കൂട്ടിക്കുഴച്ച് വാസ്തവങ്ങൾ മൂടിവയ്ക്കാനുള്ള ഈ കുടിലബുദ്ധി അത്യന്തം ദോഷകരമാണ്. കഴിവും കാര്യപ്രാപ്തിയും തെളിയിച്ച, നേതൃപാടവവും സംസാരപാടവവുമുള്ള, ലോകം അംഗീകരിക്കുന്നവരും ലോകത്തിന് ആവശ്യമുള്ളവരുമായ ആയിരക്കണക്കിന് സന്യസ്തർ ഈ കേരളത്തിന്റെ മണ്ണിൽ ഇന്ന് ജീവിക്കുന്നുണ്ട്. അവരിലാരും തങ്ങൾ ആരെന്നു ബോധ്യപ്പെടുത്താൻ ആരുടേയും പിന്നാലെ പോകുന്നവരോ, അങ്ങനെയൊരു ആവശ്യമുണ്ടെന്ന് കരുതുന്നവരോ അല്ല. കാരണം, അവരെല്ലാം പ്രവർത്തന നിരതരാണ്. ചെറുതും വലുതുമായ നൂറുകണക്കിന് ആതുരാലയങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധ സാധനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എണ്ണമറ്റ സേവനമേഖലകളിൽ രാപ്പകൽ വ്യാപൃതരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, അവരുടെ ഇടങ്ങളൊന്നും അടച്ചുപൂട്ടപ്പെട്ടവയല്ല. ആർക്കും കടന്നു ചെല്ലാനും ആശയവിനിമയം നടത്താനും വാസ്തവങ്ങൾ കണ്ടു ബോധ്യപ്പെടാനും കഴിയുന്ന ഇടങ്ങളാണ് അവ. ദുഷ്ടലാക്കോടെയും, നിഗൂഢ താൽപ്പര്യങ്ങളോടെയും ഇടുങ്ങിയ സ്ക്വയറുകളിൽ വിളിച്ചുചേർക്കപ്പെടുന്ന സമ്മേളനങ്ങളിലേക്കല്ല, കത്തോലിക്കാ സഭയുടെയും സന്യാസ സമൂഹങ്ങളുടെയും വിശാലമായ പ്രവർത്തനമേഖലകളിലേയ്ക്ക് കടന്നുചെല്ലാനും സത്യം ഗ്രഹിച്ച് അതിന്റെ വക്താക്കളാകാനുമാണ് മാധ്യമങ്ങളും സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരും തയ്യാറാകേണ്ടത്. തങ്ങളുടെ ചിന്താശേഷിയുടെ പരിമിതികൊണ്ടോ, സ്ഥാപിത താല്പര്യങ്ങൾക്കൊണ്ടോ സത്യത്തെ മൂടിവയ്ക്കാനും അസത്യം പ്രചരിപ്പിക്കാനും അതുവഴി സമൂഹത്തിൽ അബദ്ധ ധാരണകൾ വളർത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാരിൽനിന്ന് അകന്നുനിൽക്കുക മാത്രമാണ് അഭികാമ്യം. ഇനി കന്യാസ്ത്രീകൾക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന കപടനാട്യക്കാരോടാണ്, സന്യാസ സമൂഹങ്ങളും അവരുടെ ജീവിത ശൈലികളും പരിഷ്കരിക്കപ്പെടേണ്ടത് അവരുടെ പതനം ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയിൽ പൊതുനിരത്തിലല്ല, സന്യസ്തർക്കിടയിൽ തന്നെയാണ്. കാലാനുസൃതമായി സന്യാസ ജീവിതത്തെയും സന്യാസ സമൂഹങ്ങളെയും പരിഷ്കരിക്കാനും മാറ്റങ്ങൾ വരുത്താനും സന്യസ്തരുടെ പൂർണ്ണ പങ്കാളിത്തത്തോടെയുള്ള നടപടി ക്രമങ്ങൾ എല്ലാ സമൂഹങ്ങളും ആരംഭം മുതൽ പിന്തുടർന്ന് പോരുന്നതുമാണ്. മഞ്ഞപ്പത്രങ്ങളുടെ ആഖ്യാനങ്ങൾ മാത്രം മുഖവിലയ്‌ക്കെടുത്ത് അജ്ഞതയുടെ ഇരുണ്ട കണ്ണടവച്ച് നടത്തപ്പെടുന്ന ചർച്ചകളോ അതിൽനിന്നുള്ള നിർദ്ദേശങ്ങളോ സന്യസ്തർക്കോ സഭയ്‌ക്കോ ആവശ്യമില്ല. ഇത്തരക്കാരുടെ പൊള്ളവാക്കുകൾ മുഖവിലയ്‌ക്കെടുത്ത് അവർക്ക് പ്രോത്സാഹനം നൽകുന്ന മാധ്യമങ്ങളോടും ചിലത് പറയാനുണ്ട്. സത്യം മനസ്സിലാക്കിയിട്ടും വ്യാജം പ്രചരിപ്പിക്കുകയും സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അത്തരക്കാരുടെ വാക്കുകൾ ഏറ്റെടുക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതും സമാനതകളില്ലാത്ത ദ്രോഹവും ക്രൂരതയുമാണ്. വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒമ്പതാം അധ്യായത്തിൽ ഇപ്രകാരം പറയുന്നു: "വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് ഒരു വലിയ തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." നിങ്ങനെ നയിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾ എന്തുതന്നെയായാലും, വാസ്തവങ്ങൾ ഗ്രഹിക്കാതിരിക്കാൻ തക്കവിധത്തിൽ നിങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും മൂടിയിരിക്കുന്ന ദുഷ്ടശക്തി ഏതായാലും ഞങ്ങൾ നിങ്ങളുടെ മനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കും. - (സന്യസ്തരുടെ കൂട്ടായ്മ വോയിസ് ഓഫ് നണ്‍സ്)
Image: /content_image/News/News-2023-02-24-21:49:35.jpg
Keywords: വോയിസ്
Content: 20639
Category: 1
Sub Category:
Heading: സംസാരിക്കുന്നതിനു പകരം സ്വരം കേൾക്കാൻ സഭ തയാറാകണം: സിനഡ് സെക്രട്ടറി കർദ്ദിനാൾ മാരിയോ ഗ്രെച്ച്
Content: ബാങ്കോക്ക്: സംസാരിക്കുന്നതിനു പകരം ശ്രവിക്കുന്ന സഭയാകാനുള്ള ശ്രമമാണ് സിനഡ് നടത്തുന്നതെന്ന് സിനഡ് സെക്രട്ടറി കർദ്ദിനാൾ മാരിയോ ഗ്രെച്ച് പ്രസ്താവിച്ചു. ബാങ്കോക്കിൽ ഇന്നലെ ആരംഭിച്ച സാർവത്രികസഭാ സിനഡിന്റെ കോണ്‍ടിനെന്റൽ ജനറൽ അസംബ്ലിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കർദ്ദിനാൾ. സംസാരിക്കാൻ ശേഷിയില്ലാത്തവരുടെയും സ്വരം കേൾപ്പിക്കാൻ പാടുപെടുന്നവരുടെയും സ്വരം കേൾക്കാൻ സഭ തയാറാകണം. മിശിഹായുടെ പ്രവാചക ദൗത്യത്തിൽ പങ്കുചേരാൻ സഭയുടെ പങ്കാളിത്ത സ്വഭാവം ഉതകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരെയും കേൾക്കുന്നതു പോലെ പ്രധാനമാണ് ഉത്ഥാനം ചെയ്ത കർത്താവിന്റെ സ്വരം കേൾക്കുന്നതും. ആ സ്വരം കേൾക്കാൻ സിനഡിലുള്ള സകലരും പ്രാപ്തരാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സമ്മേളനത്തിനു പ്രാരംഭമായി നടന്ന വിശുദ്ധ കുർബാനയിൽ ടോക്കി യോ ആർച്ച് ബിഷപ്പ് തർസീസിയോ ഇസാവോ കിക്കുച്ചി എസിഡി മുഖ്യകാർമികത്വം വഹിച്ചു. ലോകത്തിനു പ്രത്യാശ നല്കാനുള്ള വലിയ ദൗത്യം സഭയ്ക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം സഭ നിരാശയും സന്താപവുമല്ല വിതയ്ക്കേണ്ടതെന്ന് ഓർമിപ്പിച്ചു. അസംബ്ലിയുടെ ഭാഗമായ ഗ്രൂപ്പ് ചർച്ചകളാണ് ഇന്നലെ നട ന്നത്. അസംബ്ലി നാളെ സമാപിക്കും. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ആലഞ്ചേരിയെക്കൂടാതെ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ (സീറോ മലബാർ ഡോനൽ കമ്മീഷൻ സെക്രട്ടറി), ശ്രീമതി കൊച്ചുറാണി ജോസഫ് (സഭാ വക്താവ്) എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ, റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ സിഎംഐ, റവ. ഡോ. ജോർജ് പ്ലാത്തോട്ടം എസ്ഡിബി, സിസ്റ്റർ ലളിത തോമസ് എന്നിവരാണു സമ്മേളനത്തിൽ സംബന്ധിക്കുന്ന മറ്റു മലയാളികൾ.
Image: /content_image/India/India-2023-02-25-07:35:33.jpg
Keywords: സിനഡ
Content: 20641
Category: 24
Sub Category:
Heading: നോമ്പുകാലം: അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലം | തപസ്സു ചിന്തകൾ 6
Content: "ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ, നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം" - ഫ്രാൻസിസ് പാപ്പ. വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും വലിയ രണ്ട് കൽപ്പനകൾ ഈശാ നമ്മോട് പറയുന്നു: "നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22 : 37-39). നമ്മുടെ അയൽക്കാരെ സ്നേഹിക്കാൻ നാം അവരെ അറിയണം, അവരോടു താൽപ്പര്യം കാണിക്കണം, അവരുടെ ആവശ്യങ്ങളുടെ നേരേ ആത്മാർത്ഥമായ തുറവി വളർത്തണം, അവർക്കു നന്മ ചെയ്യാനുള്ള നല്ല മനസ്സ് രൂപപ്പെടുത്തണം,അവരെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും നമ്മളാൽ കഴിയുന്ന നന്മ ചെയ്യുകയും ചെയ്യുക. സ്വാർത്ഥതയുടെയും താൻ പൊലിമയുടെയും പ്രവണതകളെ പിഴുതെറിഞ്ഞ് അപരനായി തുടിക്കുന്ന ഒരു ഹൃദയം ഈ നോമ്പുകാലത്തു നമുക്കു സ്വന്തമാക്കാം.
Image: /content_image/SocialMedia/SocialMedia-2023-02-25-07:49:44.jpg
Keywords: നോമ്പ
Content: 20642
Category: 18
Sub Category:
Heading: തിരുവല്ല അതിരൂപതയുടെ 'ഭവനരഹിതർക്ക് ഭവനം' പദ്ധതി: നാളെ 6 നിര്‍ധനര്‍ക്ക് ഭവനം സമ്മാനിക്കും
Content: തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ 'ഭവനരഹിതർക്ക് ഭവനം' എന്ന പദ്ധതിയിൽ ആറു വീടുകൾ കൂടി പുറമറ്റത്ത് പൂർത്തീകരിച്ചു. പുറമറ്റം "നവതി ഗാർഡൻസിൽ നാളെ രാവിലെ 11ന് ആറു വീടുകളുടെ കൂദാശയും താക്കോൽദാനവും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിർവഹിക്കും. 2021 ഓഗസ്റ്റിൽ ഇതേ സ്ഥലത്ത് 10 വീടുകൾ തിരുവല്ല അതിരൂപതയുടെ നവതിയോട നുബന്ധിച്ച് നിർമാണം പൂർത്തിയാക്കി നൽകിയിരുന്നു. കുന്തറയിൽ പരേതരായ ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ സ്മരണാർഥം അവരുടെ അഞ്ച് മക്കൾ 104 സെന്റ് സ്ഥലം തിരുവല്ല അതിരൂപതയ്ക്ക് സൗജന്യമായി കൈമാറിയിരുന്നു. 520 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും ബാത്ത് റൂമും ലിവിംഗ് റൂമും ഉൾപ്പെടുന്ന കോൺക്രീറ്റ് വീടുകളാണ് ഈ സ്ഥലത്തു നിർമിച്ചിട്ടുള്ളത്. എല്ലാ മുറികളിലും തറയിൽ ടൈൽസ് പാകിയിട്ടുണ്ട്. ജാതി മതേഭേദമെന്യേ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉൾപ്പെട്ടവർക്കാണ് വീടുകൾ ലഭിക്കുന്നത്. തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ലഭിച്ച ഭവനരഹിതരുടെ അപേക്ഷകൾ പരിശോധിച്ചു യോഗ്യരായവരെയാണ് ആറു വീടുകൾക്കായി തെരഞ്ഞെടുത്തത്. നാളെ 11.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാത്യു ടി. തോമസ് എംഎൽഎ താക്കോൽദാനം നിർവഹിക്കും. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, മെംബർ കെ.കെ. നാരായണൻ, ഫാ. സന്തോഷ് അഴകത്ത്, റവ.ഡോ. ചെറിയാൻ കോട്ടയിൽ, ഹണി വരിക്കപ്ലാമൂട്ടിൽ തുടങ്ങിയവർ പങ്കെടുക്കും. കൂദാശയുടെ സമാപനത്തിൽ തിരുവല്ല അതിരൂപതയ്ക്ക് ചാലപ്പള്ളിയിലെ മണ്ണിൽ ജോസഫ്, കാതറിൻ കുടുംബം നൽകിയ സ്ഥലത്ത് ഒമ്പത് വീടുകൾ നിർമിക്കുന്നതിന്റെ ശില ആശിർവാദ കർമവും നിർവഹിക്കും.
Image: /content_image/India/India-2023-02-25-08:21:48.jpg
Keywords: തിരുവല്ല
Content: 20643
Category: 18
Sub Category:
Heading: അസൂയ പിശാചിന്റെ അടിസ്ഥാന സ്വഭാവം, ഇത് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൈശാചിക ശക്തി: ഫാ. ഡൊമിനിക്ക് വാളന്മനാല്‍
Content: മാനന്തവാടി: അസൂയ പിശാചിന്റെ അടിസ്ഥാന സ്വഭാവമാണെന്നും ഇത് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൈശാചിക ശക്തിയാണെന്നും പ്രമുഖ വചനപ്രഘോഷകന്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍. മാനന്തവാടി രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന 'കൃപാഭിഷേകം' ബൈബിൾ കൺവെൻഷനില്‍ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരിന്നു അദ്ദേഹം. അസൂയ, സ്വാര്‍ത്ഥമോഹം എവിടെ ഉണ്ടാകുന്നുവോ അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ്. നാം ചെറുതായി പോകുന്നുവെന്ന തോന്നലില്‍ നിന്നാണ് അസൂയയുടെ വിത്തുകള്‍ പിശാച് വിതയ്ക്കുന്നത്. പിശാചിന്‍െറ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു (ജ്‌ഞാനം 2:24) എന്ന് വചനത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹങ്കാരം എന്ന തിന്‍മയാണ് അസൂയയിലേക്ക് നയിക്കുന്നത്. അസൂയയില്‍ എല്ലാ തിന്മയും കൂടി ചേര്‍ന്നിരിക്കുന്നു. ''നിങ്ങളില്‍ ജ്‌ഞാനിയും വിവേകിയുമായവന്‍ ആരാണ്‌? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍െറ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്‌മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്‌ധമായി വ്യാജം പറയുകയോ അരുത്‌. ഈ ജ്‌ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്‌, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്‌. എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്‌'' (യാക്കോബ്‌ 3:13-16). വിശുദ്ധ ഗ്രന്ഥത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫാ. ഡൊമിനിക്ക് ചൂണ്ടിക്കാട്ടി. ഇന്നലെ വികാരി ജനറാള്‍ ഫാ. പോൾ മുണ്ടോളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം നടന്നു. ഇന്നലെ ശുശ്രൂഷകളുടെ സമാപനത്തില്‍ ഫാ. ഡൊമിനിക്ക്, വിടുതല്‍ ശുശ്രൂഷ നടത്തി. ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.
Image: /content_image/India/India-2023-02-25-09:05:07.jpg
Keywords: ഡൊമിനി
Content: 20644
Category: 1
Sub Category:
Heading: വട്ടായിലച്ചന്റെ ശുശ്രൂഷകൾക്ക്‌ ഇനി പുത്തൻ ചിറകുകൾ; ഫാ. സോജി ഓലിക്കൽ സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ
Content: അട്ടപ്പാടി: സെഹിയോൻ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമായ, റവ ഫാ സേവ്യർ ഖാൻ വട്ടായിൽ സ്ഥാപിച്ച, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കൽ ചുമതലയേറ്റു. തന്റെ ആത്മീയ ഗുരു ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ലക്ഷ്യമായ ലോക സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി, ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്, ക്രൈസ്തവ ശാക്തീകരണത്തിന് പുതിയ ബോധ്യങ്ങളും കാഴ്ചപ്പാടുകളുമായി യുകെയിൽ ബർമിങ്ഹാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെഹിയോൻ യുകെ ശുശ്രൂഷകൾക്ക്‌ തുടക്കമിട്ട വൈദികനാണ് പാലക്കാട് രൂപത വൈദികനായ ഫാ. സോജി. 2009 ൽ സോജിയച്ചൻ തുടക്കമിട്ട യുകെയിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ യൂറോപ്പിലെതന്നെ പ്രധാന ആത്മീയ സംഗമമായി ഇന്നും നിലകൊള്ളുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷാ ദേശക്കാരായ അനേകരെ യേശുവിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ മിനിസ്ട്രികളെത്തുടർന്ന് ഉത്തരേന്ത്യയിലും ആയിരങ്ങളെ യേശുവിലേക്ക് നയിച്ച സോജിയച്ചൻ തന്റെ ആത്മീയ ഗുരു വട്ടായിലച്ചന്റെ പിൻഗാമിയായി അദ്ദേഹം സ്ഥാപിച്ച പാലക്കാട് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത് വിശ്വാസസമൂഹത്തിന് ഏറെ പ്രതീക്ഷകൾ നൽകുകയാണ്. ഫാ സോജി ഓലിക്കലിനും അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കും പ്രവാചകശബ്ദം ടീമിന്റെ പ്രാർത്ഥനാശംസകൾ.
Image: /content_image/India/India-2023-02-25-13:59:23.jpg
Keywords: സോജി
Content: 20645
Category: 1
Sub Category:
Heading: ലോസ് ഏഞ്ചലസ് മെത്രാന്റെ കൊലപാതകം: അറസ്റ്റിലായ വ്യക്തി കുറ്റം സമ്മതിച്ചു
Content: ലോസ് ആഞ്ചലസ്: കഴിഞ്ഞ ശനിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാത കേസില്‍ സംശയത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കാര്‍ലോസ് മെദീന കുറ്റം സമ്മതിച്ചു. മെദീനയുടെ ഭാര്യ, ബിഷപ്പ് ഒക്കോണലിന്റെ വസതിയിലെ ജോലിക്കാരിയാണ്. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ലോസ് ഏഞ്ചലസ് ജില്ലാ അറ്റോര്‍ണി ജോര്‍ജ്ജ് ഗാസ്കോണാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം പ്രതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം ചെയ്തതു പ്രതി സമ്മതിച്ചുവെന്നും അവര്‍ ഉപയോഗിച്ച ആയുധം ഉടന്‍തന്നെ കണ്ടെത്തുവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ഗാസ്കോണിന്റെ പ്രസ്താവനയില്‍ പറയുന്നു. സ്വാഭാവിക കാരണങ്ങളാല്‍ മരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഡീക്കന്‍ കണ്ടെത്തിയതെന്നും, പാരാമെഡിക്കല്‍ വിഭാഗം എത്തിയപ്പോഴാണ് സംശയാസ്പദമായ രീതിയിലാണ് മരണമെന്ന് വ്യക്തമായതെന്നും ഗാസ്കോണ്‍ അറിയിച്ചു. പണത്തിനു വേണ്ടിയല്ല കൊലപാതകമെന്നാണ് കുറ്റാന്വോഷകരുടെ അനുമാനം. ഹസിന്താ ഹൈറ്റ്സിലെ വസതിയില്‍വെച്ചാണ് ബിഷപ്പ് കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ സംശയിക്കപ്പെടുന്ന ഒരാള്‍ ഹസിന്താ ഹൈറ്റ്സില്‍ 45 മിനിറ്റ് ദൂരത്തുള്ള ടോറന്‍സ് നഗരത്തില്‍ ഉണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. മെദീന വിചിത്രവും, യുക്തിരഹിതവുമായ രീതിയില്‍ പെരുമാറുന്നത് കണ്ട ഒരു വ്യക്തിയാണ് പോലീസിനു ഈ വിവരം നല്‍കിയത്. കൊലപാതകത്തിന്റെ കാരണങ്ങളെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ വിവിധ കാരണങ്ങളാണ് മെദീന പറഞ്ഞതെന്നും, ഈ കാരണങ്ങളൊന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ലെഫ്നന്റ് മൈക്കേല്‍ മോഡിക്ക പറഞ്ഞു.
Image: /content_image/News/News-2023-02-25-09:30:36.jpg
Keywords: ലോസ് ആഞ്ചലസ്