Contents

Displaying 20271-20280 of 25025 results.
Content: 20666
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ ചേര്‍ത്തു പിടിക്കുന്ന ഹംഗറി വീണ്ടും സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ
Content: ബുഡാപെസ്റ്റ്: പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ഒരുക്കി ശ്രദ്ധ നേടിയ യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലേക്ക് വീണ്ടും സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ. ഏപ്രിൽ 28 മുതല്‍ 30 വരെയാണ് സന്ദര്‍ശനം നടക്കുക. അപ്പസ്തോലിക യാത്രയിൽ ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്ക്, പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ ബ്ലെസ്ഡ് ലാസ്ലോ കുട്ടികള്‍, കുടിയേറ്റക്കാർ, യുവജനങ്ങൾ, വൈദികർ, അക്കാദമിക് വിദഗ്ധർ, ജെസ്യൂട്ട് സമൂഹാംഗങ്ങള്‍ എന്നിവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. 2021-ൽ 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായി പാപ്പ ഹംഗറിയില്‍ എത്തിചേര്‍ന്നിരിന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം നടക്കുമെന്ന വാര്‍ത്ത ഏറെ ആഹ്ളാദത്തോടെയാണ് വിശ്വാസി സമൂഹം സ്വീകരിച്ചിരിക്കുന്നത്. അന്നു ഏഴു മണിക്കൂര്‍ മാത്രമാണ് പാപ്പ രാജ്യത്തു സമയം ചെലവിട്ടതെങ്കില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് ഏപ്രില്‍ മാസത്തില്‍ നടക്കുകയെന്നതും ശ്രദ്ധേയമാണ്. 2021-ലെ ഹംഗറി സന്ദർശനത്തിലും 2022-ൽ വത്തിക്കാനിലും ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 2022 മാർച്ചിൽ ഹംഗറിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാറ്റലിൻ നൊവാക്ക്, കഴിഞ്ഞ ഓഗസ്റ്റിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു. ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ കാറ്റലിൻ നോവാക്ക് പില്‍ക്കാലത്ത് ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരിന്നു. അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന വേണ്ടി ഓര്‍ബന്‍ ഭരണകൂടം പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിന്നു. സിറിയ, ഇറാഖ് ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശം വിതച്ച അനേകം സ്ഥലങ്ങളില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഹംഗറി ക്ഷേമ പദ്ധതി രൂപീകരിച്ചിരിന്നു.
Image: /content_image/News/News-2023-02-28-10:28:58.jpg
Keywords: പാപ്പ
Content: 20667
Category: 13
Sub Category:
Heading: ഗുജറാത്തിലെ വനാന്തരങ്ങളിൽ താപസ ജീവിതം നയിച്ച കത്തോലിക്ക സന്യാസിനി പ്രസന്നാ ദേവി വിടവാങ്ങി
Content: രാജ്കോട്ട്: ഗുജറാത്തിലെ വനാന്തരങ്ങളിൽ താപസ ജീവിതം നയിച്ചിരുന്ന കത്തോലിക്കാ സന്യാസിനി പ്രസന്ന ദേവി വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി എണ്‍പത്തിയെട്ടാമത്തെ വയസ്സിലാണ് അവര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഇന്നലെ ഫെബ്രുവരി 27 ജുനഗദ് എന്ന ഗുജറാത്തി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് ആൻസ് ദേവാലയത്തിന്റെ പള്ളിമേടയിലായിരിന്നു അന്ത്യം. ഫെബ്രുവരി മൂന്നാം തീയതി ആരോഗ്യം വഷളായതിനെ തുടർന്ന് രാജ്കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രസന്നാ ദേവി രണ്ടുദിവസം മുന്‍പാണ് ഡിസ്ചാർജ് ലഭിച്ച് തിരികെ വന്നതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള കർമ്മലീത്ത വൈദികൻ ഫാ. വിനോദ് കാനട്ട് പറഞ്ഞു. സിംഹങ്ങൾ അടക്കമുള്ള വന്യജീവികൾ വസിക്കുന്ന ഗിർനാർ മലനിരകളിൽ നാല് പതിറ്റാണ്ടാണ് പ്രസന്ന ദേവി താപസ ജീവിതം നയിച്ചത്. സീറോ മലബാർ സഭയിൽ നിന്ന് ഇത് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുക്കുന്നത്. രണ്ട് സന്യാസ സമൂഹങ്ങളുടെ ഭാഗമാകാൻ പ്രസന്ന ദേവി ശ്രമം നടത്തിയിരുന്നെങ്കിലും, തനിക്ക് അത് യോജിക്കില്ലായെന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു. 1974ലാണ് ഗിർനാർ മലനിരകളുടെ ഉൾപ്രദേശത്ത് അവർ ജീവിക്കാൻ ആരംഭിക്കുന്നത്. വേഷം കണ്ട് ഒരു ഹിന്ദു സന്യാസിനിയാണ് പ്രസന്നാ ദേവിയെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. തന്റെ വേഷം ഇങ്ങനെയാണെങ്കിലും, തന്നെ സന്ദർശിക്കാൻ എത്തുന്നവരുടെ അടുത്ത് തന്റെ കത്തോലിക്ക വ്യക്തിത്വവും, യേശുക്രിസ്തുവിന്റെ സ്നേഹവും പകർന്നു നൽകാൻ ശ്രമിക്കാറുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. 2014ൽ ആരോഗ്യനില വഷളായതിനെ തുടർന്ന് രാജ്കോട്ട് ബിഷപ്പ് ജോസ് ചിറ്റൂപറമ്പിലിന്റെ നിർദ്ദേശം അനുസരിച്ച് ആണ് പ്രസന്നാ ദേവി ജുനഗദിലേയ്ക്ക് താമസം മാറുന്നത്. നാളെ മാർച്ച് ഒന്നിനു ജുനഗദിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. Tag: :India’s Catholic hermit nun dies, Sister Prasanna Devi , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-28-11:15:03.jpg
Keywords: വന, സന്യാസ
Content: 20668
Category: 13
Sub Category:
Heading: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നൂറോളം അഭയാർത്ഥികളെ സ്വീകരിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത ഭരണത്തിനു കീഴില്‍ കഴിഞ്ഞിരിന്ന നൂറോളം അഭയാർത്ഥികളെ സ്വീകരിച്ച് വത്തിക്കാന്‍. ഹ്യൂമാനിറ്റേറിയൻ കോറിഡോർ പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ ഗവൺമെന്റ്, കത്തോലിക്ക, ഇവാഞ്ചലിക്കൽ ദേവാലയങ്ങള്‍, കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ എന്നിവിടങ്ങളിൽ നിന്ന് പിന്തുണ പ്രകാരമാണ് അഭയാര്‍ത്ഥികളെ ഏറ്റെടുത്തിരിക്കുന്നത്. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിന്റെ സന്നദ്ധ വിഭാഗമായ കാരിത്താസ് ഇറ്റാലിയാനയുടെ സംരക്ഷണത്തിലായിരിക്കും സംഘത്തിലെ പകുതി പേര്‍ക്കും അഭയമൊരുക്കുകയെന്നു വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ശേഷിക്കുന്ന അഭയാർത്ഥികൾ ഇറ്റലിയിലെ ഇവാഞ്ചലിക്കൽ ചർച്ചുകളുടെ ഫെഡറേഷന്റെ കീഴിലായിരിക്കും. സാന്റ് എജിഡിയോ കമ്മ്യൂണിറ്റി ഒരു കുടുംബത്തെ സ്വീകരിക്കും. കഴിഞ്ഞ നവംബറിൽ, 152 പേര്‍ അടങ്ങുന്ന അഫ്ഗാൻ അഭയാർത്ഥി സംഘത്തെ സംഘടനകൾ ഏറ്റെടുത്തിരിന്നു. അഭയാർത്ഥികൾക്ക് ഭവനം കണ്ടെത്താനും കുട്ടികളെ സ്‌കൂളിൽ ചേർക്കാനും മുതിർന്നവരെ ഇറ്റാലിയൻ ഭാഷ പഠിപ്പിക്കാനും തൊഴിൽ കണ്ടെത്താനും സഹായിക്കുന്ന പദ്ധതികള്‍ സംഘടന നടപ്പിലാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ വരെ, ഹ്യുമാനിറ്റേറിയൻ കോറിഡോർ പദ്ധതി പ്രകാരം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള 5,300 അഭയാർത്ഥികളെ യൂറോപ്പിലേക്ക് പ്രവേശിക്കാൻ സഹായിച്ചിട്ടുണ്ട്. "യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരി" എന്ന് മാർപാപ്പ വിശേഷിപ്പിച്ച മെഡിറ്ററേനിയൻ കടലിലൂടെയുള്ള അപകടകരമായ ബോട്ട് യാത്രകൾ ഒഴിവാക്കാൻ അഭയാർത്ഥികളെ അനുവദിക്കുന്ന പദ്ധതിയായതിനാല്‍ സംരംഭത്തിന് പാപ്പ നിരവധി തവണ ആശംസ നേര്‍ന്നിരിന്നു. Tag: Vatican welcomes refugees to Rome through Humanitarian Corridors , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-28-14:36:44.jpg
Keywords: അഭയാർ
Content: 20669
Category: 1
Sub Category:
Heading: ''കർദ്ദിനാൾ മന്ത്രവാദികള്‍ക്ക് മുന്നില്‍ മുട്ടേല്‍ നിന്നു''; കർമ്മയുടെ വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?
Content: ശൂന്യതയിൽനിന്ന് വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ സിദ്ധിയുള്ളവരാണ് ചില ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ. കഴുകൻ കണ്ണുകളുമായി മാലിന്യം തേടിനടക്കുന്ന അക്കൂട്ടർ വീണുകിട്ടുന്ന എന്തിനെയും വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ മടികാണിക്കാത്തവരാണ്. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിയും പ്രവാസിയുമായ വിൻസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ''പ്രവാസി ശബ്ദം'' എന്ന ഓൺലൈൻ പോർട്ടലും ''കർമ്മ ന്യൂസ്'' എന്ന യൂട്യൂബ് ചാനലും ലോകത്തിലേക്കും വച്ച് ഏറ്റവും അധമമായ ഇത്തരം മാധ്യമ സംസ്കാരത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും എത്രമാത്രം മോശമായി ചിത്രീകരിക്കാമോ അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ചരിത്രമാണ് ആരംഭം മുതൽ വിൻസിനും കൂട്ടാളികൾക്കും ഉള്ളത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്വകാര്യമായ ഒരു പ്രാർത്ഥനാ വേളയിൽ സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ദൃശ്യമാണ് ഏറ്റവും ഒടുവിൽ കർമ്മയെ നടുക്കിയിരിക്കുന്നത്. കർദ്ദിനാൾ മുട്ടുകുത്തിയിരിക്കുന്നതും, ഒരു വൈദികൻ ഉൾപ്പെടെ ചുറ്റും നിൽക്കുന്ന ചിലർ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതും, കർദ്ദിനാളിനൊപ്പം അവരും മുട്ടുകുത്തുന്നതും മറ്റുമാണ് ദൃശ്യത്തിലുള്ളത്. മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് "മന്ത്രവാദികളാണ്" എന്നാണ് കർമ്മയുടെ കണ്ടുപിടുത്തം. അത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നും പറഞ്ഞുവയ്ക്കുന്നു. ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചോ കത്തോലിക്കാ സഭയെക്കുറിച്ചോ അൽപ്പമെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു നടുക്കമോ, ഇത്രമാത്രം വികലമായ ചിന്തകളോ ഉണ്ടാവുകയില്ലായിരുന്നു എന്ന് നിശ്ചയം. മാർപ്പാപ്പ മുതൽ സാധാരണ വിശ്വാസികൾ വരെ എല്ലാവരും പരസ്പരം പ്രാർത്ഥന സഹായം ചോദിക്കുന്നവരും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുമാണ്. പരസ്പരം പ്രാർത്ഥിക്കുന്ന പതിവ് ക്രിസ്തുവിൽനിന്നും ശിഷ്യന്മാരിൽനിന്നും ആരംഭിച്ചതും കത്തോലിക്കാ സഭയിൽ എക്കാലവും തുടർന്നുപോകുന്നതുമാണ്. കാര്യങ്ങൾ ഇപ്രകാരമായിരിക്കെ അത്തരമൊരു വീഡിയോയ്ക്ക് ദുർവ്യാഖ്യാനം നൽകി സഭയുടെയും വിശ്വാസികളുടെയും അഭിമാനത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ച നടപടി അത്യന്തം തരംതാഴ്ന്നതും ശിക്ഷാർഹമായ കുറ്റകൃത്യവുമാണ്. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു കാര്യത്തെ വ്യാജപ്രചരണം മാത്രം ലക്ഷ്യമാക്കി വാസ്തവവിരുദ്ധമായ പലതും കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുന്നതിന് പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങൾ ചിലതുണ്ടായിരിക്കാം. അത്തരമൊരു പ്രാർത്ഥനാ സമയമാണ് വീഡിയോയുടെ ഉള്ളടക്കമെങ്കിലും, ആ വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നതായി പറയുന്ന ചില വ്യക്തികളെയും അവരുടെ ചിത്രങ്ങൾ ദുരുപയോഗിച്ച് അവഹേളിക്കുന്നുണ്ട്. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ ഒരു നിയമം പ്രാബല്യത്തിൽ ഇല്ല എന്നുള്ള ധൈര്യമായിരിക്കാം ഇത്തരത്തിൽ അധർമ്മികളും മാധ്യമലോകത്തിന് തീരാത്ത കളങ്കവുമായ ആ വ്യക്തികൾക്കുള്ളത്. യാതൊരുവിധത്തിലും ചർച്ച ചെയ്യപ്പെടേണ്ടതില്ലാത്ത ഇത്തരം വിഷയങ്ങൾ സമൂഹമാധ്യമങ്ങളിൽ അനാവശ്യമാം വിധം പ്രചരിക്കുന്നു എന്നത് മാത്രമല്ല, ശത്രുതാപരമായ രീതിയിൽ ഇത്തരം വ്യാജ റിപ്പോർട്ടുകൾ ദുരുപയോഗിക്കപ്പെടുന്നു എന്നുള്ളതും ഗൗരവമേറിയ കാര്യമാണ്. സമാന്തരമായി നടക്കുന്ന ചില ചർച്ചകൾക്കിടയിൽ വ്യക്തിഹത്യക്ക് ഇതുപോലുള്ള വീഡിയോകൾ ഉപയോഗിക്കുന്ന പ്രവണതയും അപലപനീയമാണ്. ഒരുപക്ഷെ അതുതന്നെയാകാം, ഇത്തരം പഴയ സംഭവങ്ങൾക്ക് പുതിയ ഭാഷ്യം നൽകി പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്‌ഷ്യം. ഒരു ക്രിസ്ത്യൻ നാമധാരിയുടെ ഉടമസ്ഥതയിലാണ് ഉള്ളതെങ്കിലും കടുത്ത ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കാനും, സഭാനേതൃത്വത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പടർത്തുവാനും മുൻപന്തിയിലാണ് ''കർമ്മ ന്യൂസും പ്രവാസി ശബ്ദ''വും എന്നുള്ളത് വളരെ വ്യക്തമാണ്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമ - സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. - The Vigilant Catholic
Image: /content_image/News/News-2023-02-28-14:54:04.jpg
Keywords: പ്രചരണ, വ്യാജ
Content: 20670
Category: 13
Sub Category:
Heading: ചരിത്രത്തിലെ ഏറ്റവും വലിയ സഹായവുമായി പോളിഷ് സഭ: യുക്രൈനെ ചേര്‍ത്തുപിടിച്ച പോളണ്ടിനു നന്ദി പറഞ്ഞ് പാപ്പ
Content: വാര്‍സോ: “നിന്നേപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക” എന്ന ബൈബിള്‍ വാക്യത്തെ അര്‍ത്ഥവത്താക്കിക്കൊണ്ട് ഒരു വര്‍ഷത്തിലേറെയായി യുദ്ധക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രൈന്‍ ജനതയെ സമാനതകളില്ലാത്ത രീതിയില്‍ സഹായിച്ചുക്കൊണ്ട് പോളണ്ട്. പോളിഷ് സഭയുടെ ആയിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഫണ്ട് ശേഖരമായിരുന്നു യുക്രൈന്‍ ജനതക്ക് വേണ്ടി നടന്നിരിക്കുന്നത്. യുക്രൈന്‍ ജനതയെ സഹായിക്കാത്ത ഒരു ഇടവകയും പോളണ്ടില്‍ ഇല്ലെന്നു പോളിഷ് മെത്രാന്‍ സമിതിയുടെ മൈഗ്രേഷന്‍, ടൂറിസം, തീര്‍ത്ഥാടക സമിതിയുടെ പ്രസിഡന്റായ ബിഷപ്പ് ക്രിസ്റ്റോഫ് സഡാര്‍കൊ ‘സി.എന്‍.എ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മെത്രാന്‍മാരുടെ അരമനകളില്‍ പോലും യുക്രൈന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വന്‍ തുകകള്‍ വരുന്ന ഫണ്ടുകളും, ഇടവകകള്‍ക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ഉള്‍പ്പെടെ ആയിരകണക്കിന് ടണ്‍ സാധനങ്ങള്‍ യുക്രൈനിലേക്ക് അയച്ചത് കൂടാതെ പോളണ്ടിലെ സഭാസ്ഥാപനങ്ങളില്‍ യുക്രൈന്‍ ജനതക്ക് അഭയമരുളുകയും, അവര്‍ക്ക് വേണ്ട മാനസിക ശുശ്രൂഷകളും, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും നല്‍കിവരികയാണ്. പോളണ്ടിലെ കാരിത്താസ് മാത്രം ആയിരത്തിലധികം ലോറികളാണ് സഹായങ്ങളുമായി യുക്രൈനിലേക്ക് അയച്ചത്. 'യുക്രൈന് വേണ്ടി ഒരു പൊതി' പദ്ധതിയുടെ ഭാഗമായി അന്‍പതിനായിരത്തോളം പാര്‍സലുകളും യുക്രൈനിലേക്ക് അയച്ചു കഴിഞ്ഞു. കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് 1,40,000-ഭക്ഷണപൊതികളും, ആയിരകണക്കിന് ശൈത്യകാല വസ്ത്രങ്ങളും, ജസ്നഗോര മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച പണംകൊണ്ട് ദി പൊളിന്‍ ഫാദേഴ്സ് 125 വൈദ്യുത ജനറേറ്ററുകളും, വൈദ്യസഹായ സാധനങ്ങളുമായി ക്നൈറ്റ്സ് ഓഫ് മാള്‍ട്ടായും, മറ്റ് അവശ്യസാധനങ്ങളുമായി എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും നൂറുകണക്കിന് ട്രക്കുകള്‍ യുക്രൈനിലേക്ക് അയച്ചു കഴിഞ്ഞു. അതേസമയം തന്നെ യുക്രൈന്‍ ജനതക്ക് അഭയമരുളുകയും, മനശാസ്ത്രപരമായ സേവനങ്ങള്‍ നല്‍കുകയും വഴി നിരവധി പോളിഷ് കത്തോലിക്കാ സന്യാസിനികളും സജീവമായി തന്നെ രംഗത്തുണ്ട്. നിലവില്‍ പോളണ്ടു സ്വദേശികളായ 250 വൈദികരും, 154 കന്യാസ്ത്രീകളും, 22 ബ്രദര്‍മാരും യുക്രൈന്‍ ജനതയെ വിവിധ രീതികളില്‍ സഹായിച്ചുകൊണ്ട് യുക്രൈനില്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ, യുക്രൈന്‍ ജനതയോട് പോളിഷ് ജനത കാണിക്കുന്ന പിന്തുണയ്ക്കു നന്ദി അറിയിച്ചിരിന്നു. 2017-ലെ കണക്കുകള്‍ പ്രകാരം പോളണ്ടിലെ ആകെ ജനസംഖ്യയുടെ 85%വും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-02-28-20:09:54.jpg
Keywords: യുക്രൈന, പോളണ്ടി
Content: 20671
Category: 7
Sub Category:
Heading: ലോകം തിരിച്ചറിയാത്ത കത്തോലിക്ക സന്യാസത്തിലെ ദാരിദ്ര്യ വ്രതത്തിന്റെ മനോഹാരിത
Content: വിശുദ്ധ ഗ്രന്ഥ പശ്ചാത്തലത്തില്‍ ദാരിദ്ര്യമെന്ത്? സമ്പത്ത് പാപമാണോ? വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തില്‍ എപ്പോഴാണ് ഒരു സമ്പന്നനാകുന്നത്? സമ്പത്തിന്റെ അളവല്ല, അതിനോടുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തെ വിശുദ്ധനാക്കുന്നതെന്നു പറയാന്‍ കരണമെന്ത്/? എന്താണ് സന്യാസത്തിലെ ദാരിദ്ര്യം? സന്യാസ ദാരിദ്ര്യം എപ്പോഴാണ് ലംഘിക്കപ്പെടുന്നത്? സന്യാസ ദാരിദ്ര്യത്തിന്റെ വിവിധ മേഖലകള്‍ ഏതൊക്കെയാണ്? സന്യാസ ദാരിദ്ര്യം പാപമായി മാറുന്ന സാഹചര്യമെന്ത്? സന്യാസ ദാരിദ്ര്യം ഉന്നതമാണെന്ന്‍ പറയാന്‍ കാരണമെന്ത്? സന്യാസ വ്രതവും ദാരിദ്ര്യവുമായി ബന്ധപ്പെട്ട നാമിന്ന് വരെ മനസിലാക്കാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി പാലക്കാട് രൂപതയിലെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ. * 'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിനാലാമത്തെ ക്ലാസ്. * ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ നടത്തപ്പെടുന്നു. * അടുത്ത ക്ലാസ് - ഈ ശനിയാഴ്ച 2023 മാര്‍ച്ച് 4ന്. * ഇന്ത്യൻ സമയം വൈകീട്ട് 6 മുതൽ 7:30 വരെ. * Zoom Link: https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 Meeting ID: 864 173 0546 Passcode: 3040 ** {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6 }}
Image: /content_image/Videos/Videos-2023-02-28-20:49:33.jpg
Keywords: പഠന
Content: 20672
Category: 18
Sub Category:
Heading: ജീവസമൃദ്ധി പ്രാർത്ഥന പ്രേഷിത സന്ദേശ യാത്രയ്ക്കു ആരംഭം
Content: കൊച്ചി: സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ തീർത്ഥാടന പ്രാർത്ഥനാ കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള ജീവസമൃദ്ധി -പ്രാർത്ഥന പ്രേഷിത സന്ദേശ യാത്ര വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ പുല്ലുവഴിയിലെ ജന്മഗൃഹത്തിൽ നിന്നും ആരംഭിച്ചു.ഒന്നാം ഘട്ടം ആഗോള പ്രോലൈഫ് ദിനമായ മാർച്ച്‌ 25ന് സമാപിക്കുമെന്ന് പ്രോലൈഫ് അപ്പോസ്തോലേറ്റ് എക്സിക്യൂട്ടിവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 32-രൂപതകളിലെയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ, കാരുണ്യസ്ഥാപനങ്ങൾ, അഗതി മന്ദിരങ്ങൾ, സാമൂഹ്യസേവന സ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, മൂക ബധിര, കാഴ്ചപരിമിത പഠന പരിശീലന സംരക്ഷണ സ്ഥാപനങ്ങൾ, നിത്യാരാധനാലയങ്ങൾ, സമർപ്പിത ഭവനങ്ങൾ, സഭാ സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കും. തെരുവോരങ്ങളിൽ അലയുന്ന സഹോദരങ്ങൾക്ക് സംരക്ഷണം, ഉദരത്തിലെ കുഞ്ഞിന്റെ സംരക്ഷണം-അവകാശങ്ങൾ, ഭ്രുണഹത്യക്ക് എതിരെയുള്ള ബോധവൽക്കരണം, ആത്മഹത്യ, കൊലപാതം തുടങ്ങിയ തിന്മകൾക്കെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുക, മനുഷ്യ ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളെ ആദരിക്കുക, കുട്ടായ്മകൾ സംഘടിപ്പിക്കുക, മതമൈത്രിയിലൂടെ ജീവന്റെ സംരക്ഷണം, ഇങ്ങനെ നിരവധി സന്ദേശങ്ങളും പദ്ധതികളും ജീവസമൃദ്ധി സന്ദേശ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ജീവന്റെ സമൃദ്ധിയും ജീവന്റെ സമഗ്ര സംരക്ഷണവും വ്യക്തമാക്കുന്ന പ്രോലൈഫ് സന്ദേശം സഭയിലും പൊതുസമൂഹത്തിൽ വ്യാപകമാക്കുകയാണ് സന്ദേശയാത്ര ലക്ഷ്യം വയ്ക്കുന്നത്. കൂടുതൽ മക്കളുള്ള യുവതലമുറയിലെ കുടുംബങ്ങൾ സന്ദർശിച്ചു, അവരോടൊത്ത് പ്രാർത്ഥിക്കുവാനും, കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കുവാനും ശ്രമിക്കും. കേരളത്തിൽ ഒരു ലക്ഷം പ്രോലൈഫ് പ്രേഷിത കുടുംബങ്ങളെങ്കിലും രൂപപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം.
Image: /content_image/India/India-2023-03-01-09:17:10.jpg
Keywords: പ്രോലൈഫ്
Content: 20673
Category: 24
Sub Category:
Heading: തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍ | തപസ്സു ചിന്തകൾ 10
Content: "മതിലുകൾ നിർമ്മിക്കാനല്ല പാലങ്ങൾ പണിയാൻ തിന്മയെ നന്മകൊണ്ടും തെറ്റുകളെ ക്ഷമ കൊണ്ടും കീഴടക്കാനും എല്ലാവരോടും സമാധാനത്തിൽ ജീവിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു" - ഫ്രാൻസിസ് പാപ്പ. നന്മ പ്രവർത്തിക്കാൻ മടിപ്പു കാണിക്കാത്ത കാലമായിരിക്കണം നോമ്പുകാലം. തിന്മയെ നന്മ കൊണ്ട് നേരിട്ടാൽ മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന ഒട്ടേറെ സംഘര്‍ഷങ്ങള്‍ പിഴുതെറിയാൻ സാധിക്കും. തിന്മയെ നന്മ കൊണ്ട് നേരിടുവാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന സമ്പൂർണ്ണ പാഠപുസ്തകമാണ് കാൽവരിയിലെ ക്രൂശിതൻ. നന്മയിൽ പിറവിയെടുക്കുന്ന നമ്മുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും അതിന്റേതായ ഫലമുണ്ടാകും. നന്മ ചെയ്താലേ നന്മ ലഭിക്കൂ. തിന്മകളിലൂടെ ചലിക്കുന്നവന്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടി സ്വീകരിക്കേണ്ടി വരും. അതിനാല്‍ നല്ലത് കാണാൻ നമ്മുടെ നേത്രങ്ങളും നല്ലത് കേൾക്കാൻ കാതുകളും നല്ലതു പറയാൻ നാവുകളും നല്ലത് പ്രവര്‍ത്തിക്കുവാൻ കരങ്ങളും സജ്ജമാക്കാം. അപ്പോള്‍ നല്ലതുമാത്രമേ നമുക്ക് ലഭിക്കൂ. അതാണ് ക്രൂശിതൻ ഇന്നേ ദിവസം നമ്മെ പഠിപ്പിക്കുന്നത്. "ഏതൊരുവനും സ്വന്തം നന്മ കാംക്‌ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്‌ഷിക്കട്ടെ.'' (1 കോറി 10 : 24) എന്ന തിരുവചനം നമുക്കു മാർഗ്ഗദീപമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2023-03-01-09:35:17.jpg
Keywords: തപസ്സു
Content: 20674
Category: 13
Sub Category:
Heading: ഭ്രൂണഹത്യ അടക്കമുള്ള തിന്മകള്‍ക്ക് എതിരെയുള്ള പ്രതിവിധി പ്രാര്‍ത്ഥനയും ഉപവാസവും: സ്പാനിഷ് മെത്രാന്റെ ഓര്‍മ്മപ്പെടുത്തല്‍
Content: മാഡ്രിഡ്: ഭ്രൂണഹത്യ അടക്കമുള്ള സമൂഹത്തില്‍ അഴിച്ചുവിട്ടപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും പരാജയപ്പെടുത്തുവാന്‍, പ്രാര്‍ത്ഥനയും ഉപവാസവുമാണ് മാര്‍ഗ്ഗമെന്ന് സ്പെയിനിലെ കൊര്‍ഡോബ രൂപതാധ്യക്ഷന്‍ ബിഷപ്പ് ദെമെത്രിയോ ഫെര്‍ണാണ്ടസിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഇക്കഴിഞ്ഞ ഞായറാഴ്ച വിശ്വാസികള്‍ക്കായി പുറത്തുവിട്ട പ്രതിവാര കത്തില്‍ പൈശാചികതയെ പ്രതിരോധിക്കാന്‍ യേശു ക്രിസ്തുവിനെ നമ്മള്‍ അനുകരിക്കേണ്ടതുണ്ടെന്ന്‍ സൂചിപ്പിച്ച മെത്രാന്‍, ശരിയായ ദിശയില്‍ സഞ്ചരിക്കുവാനും മനപരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്തു. നുണ, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങി എല്ലാതരത്തിലുള്ള തിന്മകളെ എല്ലായിടത്തും കാണുന്നുവെന്നും മോണ്‍. ഫെര്‍ണാണ്ടസ് പറഞ്ഞു. രാഷ്ട്രീയ പദ്ധതികള്‍ കൊണ്ട് മാത്രം ഇത്രയധികം തിന്മകളെ നേരിടുവാന്‍ നമുക്ക് കഴിയുകയില്ല. കാരണം ഇത്തരം തിന്മകളെ പ്രാര്‍ത്ഥനയും, ഉപവാസവും കൊണ്ടു മാത്രമേ ഇല്ലാതാക്കുവാന്‍ കഴിയുകയുള്ളൂ. ‘മൃഗങ്ങളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ വളരുന്നു. എന്നാല്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ അവകാശങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു’വെന്ന് ചൂണ്ടിക്കാട്ടിയ മെത്രാന്‍, ഒരു എലിയെ കൊന്നാല്‍ 18 മാസത്തെ തടവ്, എന്നാല്‍ ഒരു നിഷ്കളങ്ക ജീവനെ അമ്മയുടെ ഉദരത്തില്‍വെച്ച് കൊല്ലുവാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന സ്പെയിനിലെ പേപ്പല്‍ പ്രതിനിധി മോണ്‍. ബെര്‍ണാഡിറ്റോ അസുവയുടെ വാക്കുകളും ഉദ്ധരിച്ചു. ഉറങ്ങുന്ന സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുവാന്‍ പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണെന്ന് പറഞ്ഞ മെത്രാന്‍, കുരുന്നു ജീവനുകളുടെ സംരക്ഷണത്തിനായുള്ള ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രചാരണ പരിപാടിയേയും, പാലിയേറ്റീവ് കെയറിന് വേണ്ടിയുള്ള ഇടവകാതല സംരഭങ്ങളെയും തന്റെ കത്തിലൂടെ പിന്തുണച്ചു. ജീവന്റെ സംസ്കാരവും, മരണ സംസ്കാരവും തമ്മിലുള്ള നിര്‍ണ്ണായക യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജീവന്റെ മഹത്വത്തിന് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തുക്കൊണ്ടുമാണ് മോണ്‍. ഫെര്‍ണാണ്ടസിന്റെ കത്ത് അവസാനിക്കുന്നത്. Tag: Bishop calls to expel today's demons, such as abortion, with prayer and fasting, Bishop of Córdoba (Spain), Msgr. Demetrio Fernández, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-01-10:59:04.jpg
Keywords: സ്പാനി, തിന്മ
Content: 20675
Category: 1
Sub Category:
Heading: ആയിരത്തോളം ക്രൈസ്തവരെ ധാക്ക കോർപ്പറേഷൻ വീടുകളിൽ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്
Content: ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ സൗത്ത് സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ തെലുങ്ക് ഭാഷ സംസാരിക്കുന്ന ആയിരത്തോളം ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കി. ജത്രബാരി ജില്ലയിലെ ധോൽപൂരില്‍ അനധികൃത നിർമ്മിതികളാണെന്ന പറഞ്ഞ് വീടുകളും, രണ്ട് ദേവാലയങ്ങളും അധികൃതർ തകര്‍ത്തതായി ഏഷ്യ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശുചീകരണ തൊഴിലിനു വേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് ഇവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുവന്നത്. ശുചീകരണ തൊഴിൽ തന്നെയാണ് ഇവര്‍ ഇപ്പോഴും ചെയ്തുക്കൊണ്ടിരിന്നത്. ഭവനരഹിതരായ ക്രൈസ്തവർ കത്തോലിക്ക സഭ, ഗോൽഗോത്ത ബാപ്റ്റിസ്റ്റ് ചർച്ച്, ജോർദാൻ ചർച്ച് ഓഫ് ക്രൈസ്റ്റ് എന്നീ സമൂഹങ്ങളിലെ അംഗങ്ങളാണ്. വാക്കാൽ ഉത്തരവ് നൽകിയതിന് ഒരു ദിവസത്തിനു ശേഷം ധാക്ക സൗത്ത് സിറ്റി കോർപ്പറേഷൻ തങ്ങളെ വീടുകളിൽ നിന്നും, ദേവാലയങ്ങളിൽ നിന്നും ഇവരെ പുറത്താക്കുകയായിരിന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 1990ൽ സർക്കാർ തങ്ങൾക്ക് ഭൂമി നൽകിയതാണെന്നും, ഇപ്പോൾ ഇവിടെ നിന്ന് പോകാൻ പറയുന്നത് അനീതിയാണെന്നും ഗോൽഗോത്ത ബാപ്റ്റിസ്റ്റ് ചർച്ചിന്റെ 83 വയസ്സുള്ള വചനപ്രഘോഷകന്‍ ദാസ്, ഏഷ്യാ ന്യൂസ് എന്ന മാധ്യമത്തോട് പറഞ്ഞു. വളരെ തുച്ഛമായ വരുമാനമുള്ള ആളുകൾക്ക് എങ്ങനെയാണ് മറ്റൊരു വീട് കണ്ടെത്താൻ സാധിക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സർക്കാരാണ് തങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്നും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ പരിതാപകരമായ അവസ്ഥയിലാണ് തെലുങ്ക് സമൂഹം ഇവിടെ കഴിഞ്ഞുവന്നിരിന്നത്. വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങള്‍ പ്രദേശത്ത് നിന്നു ഇതിനോടകം ഒഴിവാക്കി കഴിഞ്ഞു. ഫെബ്രുവരി പന്ത്രണ്ടാം തീയതി മുതലാണ് കെട്ടിടങ്ങൾ തകർത്തുകളയാൻ അധികൃതർ ആരംഭിക്കുന്നത്. വിവിധ മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ആളുകളെ കുടിയിറക്കുന്നതു അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റൊരു സ്ഥലം നൽകാതെ, ആളുകളെ ഇറക്കിവിടുന്നത് അനീതിയാണെന്ന് ബംഗ്ലാദേശിലെ ക്രിസ്ത്യൻ അസോസിയേഷൻ അധ്യക്ഷൻ നിർമോൾ റൊസാരിയോ പറഞ്ഞു. സംഭവത്തില്‍ നീതിയ്ക്കു വേണ്ടി പോരാടുവാനാണ് ക്രൈസ്തവരുടെ തീരുമാനം.
Image: /content_image/News/News-2023-03-01-12:57:17.jpg
Keywords: ബംഗ്ലാ