category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചരിത്രത്തിലെ ഏറ്റവും വലിയ സഹായവുമായി പോളിഷ് സഭ: യുക്രൈനെ ചേര്‍ത്തുപിടിച്ച പോളണ്ടിനു നന്ദി പറഞ്ഞ് പാപ്പ
Contentവാര്‍സോ: “നിന്നേപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക” എന്ന ബൈബിള്‍ വാക്യത്തെ അര്‍ത്ഥവത്താക്കിക്കൊണ്ട് ഒരു വര്‍ഷത്തിലേറെയായി യുദ്ധക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രൈന്‍ ജനതയെ സമാനതകളില്ലാത്ത രീതിയില്‍ സഹായിച്ചുക്കൊണ്ട് പോളണ്ട്. പോളിഷ് സഭയുടെ ആയിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഫണ്ട് ശേഖരമായിരുന്നു യുക്രൈന്‍ ജനതക്ക് വേണ്ടി നടന്നിരിക്കുന്നത്. യുക്രൈന്‍ ജനതയെ സഹായിക്കാത്ത ഒരു ഇടവകയും പോളണ്ടില്‍ ഇല്ലെന്നു പോളിഷ് മെത്രാന്‍ സമിതിയുടെ മൈഗ്രേഷന്‍, ടൂറിസം, തീര്‍ത്ഥാടക സമിതിയുടെ പ്രസിഡന്റായ ബിഷപ്പ് ക്രിസ്റ്റോഫ് സഡാര്‍കൊ ‘സി.എന്‍.എ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മെത്രാന്‍മാരുടെ അരമനകളില്‍ പോലും യുക്രൈന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വന്‍ തുകകള്‍ വരുന്ന ഫണ്ടുകളും, ഇടവകകള്‍ക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ഉള്‍പ്പെടെ ആയിരകണക്കിന് ടണ്‍ സാധനങ്ങള്‍ യുക്രൈനിലേക്ക് അയച്ചത് കൂടാതെ പോളണ്ടിലെ സഭാസ്ഥാപനങ്ങളില്‍ യുക്രൈന്‍ ജനതക്ക് അഭയമരുളുകയും, അവര്‍ക്ക് വേണ്ട മാനസിക ശുശ്രൂഷകളും, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും നല്‍കിവരികയാണ്. പോളണ്ടിലെ കാരിത്താസ് മാത്രം ആയിരത്തിലധികം ലോറികളാണ് സഹായങ്ങളുമായി യുക്രൈനിലേക്ക് അയച്ചത്. 'യുക്രൈന് വേണ്ടി ഒരു പൊതി' പദ്ധതിയുടെ ഭാഗമായി അന്‍പതിനായിരത്തോളം പാര്‍സലുകളും യുക്രൈനിലേക്ക് അയച്ചു കഴിഞ്ഞു. കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് 1,40,000-ഭക്ഷണപൊതികളും, ആയിരകണക്കിന് ശൈത്യകാല വസ്ത്രങ്ങളും, ജസ്നഗോര മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച പണംകൊണ്ട് ദി പൊളിന്‍ ഫാദേഴ്സ് 125 വൈദ്യുത ജനറേറ്ററുകളും, വൈദ്യസഹായ സാധനങ്ങളുമായി ക്നൈറ്റ്സ് ഓഫ് മാള്‍ട്ടായും, മറ്റ് അവശ്യസാധനങ്ങളുമായി എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും നൂറുകണക്കിന് ട്രക്കുകള്‍ യുക്രൈനിലേക്ക് അയച്ചു കഴിഞ്ഞു. അതേസമയം തന്നെ യുക്രൈന്‍ ജനതക്ക് അഭയമരുളുകയും, മനശാസ്ത്രപരമായ സേവനങ്ങള്‍ നല്‍കുകയും വഴി നിരവധി പോളിഷ് കത്തോലിക്കാ സന്യാസിനികളും സജീവമായി തന്നെ രംഗത്തുണ്ട്. നിലവില്‍ പോളണ്ടു സ്വദേശികളായ 250 വൈദികരും, 154 കന്യാസ്ത്രീകളും, 22 ബ്രദര്‍മാരും യുക്രൈന്‍ ജനതയെ വിവിധ രീതികളില്‍ സഹായിച്ചുകൊണ്ട് യുക്രൈനില്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ, യുക്രൈന്‍ ജനതയോട് പോളിഷ് ജനത കാണിക്കുന്ന പിന്തുണയ്ക്കു നന്ദി അറിയിച്ചിരിന്നു. 2017-ലെ കണക്കുകള്‍ പ്രകാരം പോളണ്ടിലെ ആകെ ജനസംഖ്യയുടെ 85%വും കത്തോലിക്ക വിശ്വാസികളാണ്.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-28 20:09:00
Keywordsയുക്രൈന, പോളണ്ടി
Created Date2023-02-28 20:09:54