Contents

Displaying 20221-20230 of 25025 results.
Content: 20615
Category: 24
Sub Category:
Heading: നോമ്പുകാലം പ്രത്യാശ പകരേണ്ട കാലം | തപസ്സു ചിന്തകൾ 3
Content: "സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻ്റെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ അവർക്കു പ്രത്യാശ പകരാൻ നമുക്കു കഴിയും." - ഫ്രാൻസിസ് പാപ്പ. ക്രൈസ്തവർ പ്രത്യാശ നിറഞ്ഞവർ മാത്രമല്ല പ്രത്യാശയും ആശ്വാസവും മറ്റുള്ളവർക്കു വിതയ്ക്കുന്നവരുമാകണം എന്നാണ് ഫ്രാൻസിസ് പാപ്പ അർത്ഥമാക്കുന്നത്. അപരനെ പരിഗണിക്കുവാനും അവർക്കായി ഹൃദയ വാതിലുകൾ തുറന്നിടാനും ക്രിസ്തീയ പ്രത്യാശയുള്ളവർക്കേ സാധിക്കു, അതിൽ പരിശീലനം നേടാൻ ക്രൈസ്തവർ സവിശേഷമായി ശ്രമിക്കേണ്ട കാലമാണ് നോമ്പുകാലം. സഹന മരണങ്ങളെ അതിജീവിച്ച ഈശോ മിശിഹായാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം. കുരിശിലേക്കു നോക്കുമ്പോൾ കുരിശുമരണവും ഉയിര്‍പ്പും പുതിയ ജീവിതദര്‍ശനവും ജീവിതത്തിനു തന്നെ ഒരു പുതിയ ദിശാബോധവും നല്‍കുന്നു. കുരിശിന്‍റെ നിഴലിലാണ് പ്രത്യാശയുടെ സ്ഫുരണങ്ങള്‍ മനസ്സിലാക്കാനായി നമ്മള്‍ നിലകൊള്ളേണ്ടത്. നോമ്പുകാലം അതിനുള്ള ക്ഷണവും അവസരവുമാണ്. ക്രൂശിതൻ നൽകുന്ന പ്രത്യാശയിൽ സന്തോഷവും ജീവനുമുണ്ട് .ചുരുക്കത്തിൽ ക്രൈസ്തവൻ്റെ പ്രത്യാശയുടെ എഞ്ചിൻ കാൽവരിയിലെ മരക്കുരിശാണ്. ആ മരക്കുരിശിനെ നമുക്കാശ്ലേഷിക്കാം.
Image: /content_image/SocialMedia/SocialMedia-2023-02-22-09:22:05.jpg
Keywords: നോമ്പ
Content: 20616
Category: 18
Sub Category:
Heading: 24-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷനു ആരംഭം
Content: ചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽ 24-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷനു ആരംഭം. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവെൻഷന്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസമുള്ള കുടുംബങ്ങളുടെ രൂപീകരണം പരമപ്രധാനമാണെന്നും നോമ്പുകാലത്തോടനുബന്ധിച്ചുള്ള ഈ കൺവെൻഷൻ ജീവിതനവീകരണത്തിന് ഉപകരിക്കണമെന്നും ആർച്ച് ബിഷപ്പ് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോ ൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, കത്തീഡ്രൽ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ, ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമികത്വം വഹിച്ചു. വി കാരി ജനറാൾമാരായ മോൺ.വർഗീസ് താനമാവുങ്കൽ, മോൺ.ജെയിംസ് പാലയ്ക്ക ൽ, മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ, പുളിങ്കുന്ന് ഫൊറോന വികാരി ഫാ.മാത്യു പുത്തനങ്ങാടി എന്നിവർ സഹകാർമികരായിരുന്നു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചന പ്രഘോഷണം നടത്തി. ദൈവഭയത്തിന്റെ വേലിക്കെട്ടുകൾ ലംഘിക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധികൾക്കു കാരണമെന്ന് അദ്ദേ ഹം പറഞ്ഞു. മെത്രാപ്പോലീത്തൻ പള്ളിയും പരിസരങ്ങളും വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 3.30ന് ജപമാല, റംശാ, 4.30ന് വിശുദ്ധ കുർബാന, 5.30ന് ഗാനശുശ്രൂഷ എന്നിവയോടെയാണ് കൺവെൻഷൻ നടക്കുന്നത്. ഇന്നു സീറോ മലബാർ കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 25ന് സമാപിക്കും.
Image: /content_image/India/India-2023-02-22-10:36:54.jpg
Keywords: ചങ്ങനാശേരി
Content: 20617
Category: 18
Sub Category:
Heading: ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ സി‌ബി‌സി‌ഐ ലേബർ കമ്മീഷൻ സെക്രട്ടറി
Content: കൊച്ചി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ ലേബർ കമ്മീഷൻ സെക്രട്ടറിയായി തൃശൂർ അതിരൂപതാംഗം ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ നിയമിതനായി. അസംഘടിത തൊഴിലാളികളുടെ ദേശീയ സംഘടനയായ വർക്കേഴ്സ് ഇന്ത്യ ഫെഡ റേഷൻ ഡയറക്ടറായും ഇദ്ദേഹം പ്രവർത്തിക്കും. ഡൽഹിയിലെ സിബിസിഐ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഞ്ച് ദേശീയ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും റിജിയൺ തലത്തിലുള്ള തൊഴിലാളി പ്രസ്ഥാന ങ്ങളുടെയും ദേശീയ ഫെഡറേഷനാണ് വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ.
Image: /content_image/India/India-2023-02-22-11:12:29.jpg
Keywords: സി‌ബി‌സി‌ഐ
Content: 20618
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും, പ്രൊപ്പോസഡ്‌ മിഷൻ, മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതനായ ഇരുപത്തിനാലോളം പ്രശസ്തരായ വൈദികരാണ് ധ്യാനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഗ്രാൻഡ് മിഷൻ ഈ ആഴ്ച്ചാവസാനത്തിൽ തുടങ്ങി വലിയ ആഴ്ച അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക പ്രാർത്ഥനകളും നടന്നു വരുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും. 99 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. വിവിധ ഇടവക, മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും, സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Image: /content_image/Events/Events-2023-02-22-11:22:18.jpg
Keywords: വിശുദ്ധീകരണ
Content: 20619
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ സംഘടന
Content: വിയന്ന: ജര്‍മ്മനിയിലെ ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയത്തിലും, പാരീസിലെ വിവിധ ദേവാലയങ്ങളിലും നടന്ന തീകൊളുത്തിയുള്ള ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ മതപീഡന നിരീക്ഷക സംഘടന. ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അസഹിഷ്ണുതയും വിവേചനവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ (ഒഐഡിഎസി) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മഡലൈന്‍ എന്‍സ്ല്‍ബര്‍ഗര്‍ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളെ ലക്ഷ്യമിട്ടുള്ള മതവിദ്വേഷപരമായ ആക്രമണങ്ങളാണിതെന്നു സംഘടന ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ജര്‍മ്മനിയിലെ വെസ്റ്റെര്‍വാള്‍ഡ് മേഖലയിലെ വിസ്സെനിലെ എലവേഷന്‍ ഓഫ് ദി ക്രോസ് ദേവാലയമാണ് വിനാശകരമായ തീവെയ്പ്പിന് ഇരയായത്. ആക്രമണത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തെ ഇടവകവികാരിയായ ഫാ. മാര്‍ട്ടിന്‍ കുര്‍ട്ടെന്‍ അപലപിച്ചു. ദേവാലയത്തിന്റെ ബലിപീഠത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ ദശലക്ഷകണക്കിന് യൂറോയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തില്‍ മുപ്പത്തിയൊന്‍പതുകാരനായ ഒരാളെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 16-ന് സഹായ മെത്രാന്‍ അന്‍സ്ഗാര്‍ പഫ് ദേവാലയം സന്ദര്‍ശിക്കുകയും ഇടവകാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തിരിന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ വിവിധ ദേവാലയങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടന്ന കാര്യവും വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഐഡിഎസി ചൂണ്ടിക്കാട്ടി. ജനുവരി 17 - 25 തീയതികള്‍ക്ക് ഇടയില്‍ ആക്രമണങ്ങള്‍ നടന്നതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് ലെ പാരീസിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ജനുവരി 17-നും, ജനുവരി 22-നുമായി ബോളെവാര്‍ഡ്‌ സെരൂരിയറിലെ നോട്രഡാം ഡെ-ഫാത്തിമ ദേവാലയത്തില്‍ ഇരട്ട ആക്രമണങ്ങള്‍ നടന്നു. ദേവാലയത്തിന്റെ വാതിലില്‍ തീപിടിക്കുവാന്‍ സഹായിക്കുന്ന വാതകം സ്പ്രേ ചെയ്ത് തീപിടുത്തമുണ്ടാക്കുകയായിരുന്നുവെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനുവരി 18-ന് സെന്റ്-മാര്‍ട്ടിന്‍-ഡെസ്-ചാംപ്സ് എന്ന ദേവാലയത്തിനു നേരേയാണ് മൂന്നാമത്തെ ആക്രമണം നടന്നത്.
Image: /content_image/News/News-2023-02-22-12:02:30.jpg
Keywords: ആക്രമണ
Content: 20620
Category: 10
Sub Category:
Heading: ഏറ്റവുമധികം പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്ന രാഷ്ട്രമായതിന് പിന്നിലെ രഹസ്യം വിവരിച്ച് നൈജീരിയൻ കര്‍ദ്ദിനാള്‍
Content: അബൂജ: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ അംഗീകരിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലവും, സജീവവുമായ കൗദാശിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ദ്ദിനാള്‍. സമീപകാല പഠനത്തില്‍ നൈജീരിയയിലെ മൂന്നു കോടിയോളം വരുന്ന കത്തോലിക്കരിലെ 94% ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായിരിന്നു. നൈജീരിയന്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ പിന്നില്‍ മൂന്ന്‍ പ്രധാന കാരണങ്ങള്‍ ഉണ്ടെന്നു എക്വുലോബിയ രൂപതയെ നയിക്കുന്ന അന്‍പത്തിയൊന്‍പതുകാരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ എബെരെ ഒക്പലകെ പറയുന്നു. നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു. സമൂഹത്തിലും, ജീവിതത്തിലുമുള്ള ദൈവസാന്നിധ്യത്തെ അംഗീകരിക്കുന്ന പരമ്പരാഗത വീക്ഷണം നൈജീരിയന്‍ സമൂഹത്തിനുണ്ട്. ദൈനംദിന ജീവിതത്തില്‍ ആത്മീയതയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ചും, ദൈവീകതയ്ക്കു മനുഷ്യ ജീവിതത്തിലുമുള്ള പങ്കിനെക്കുറിച്ചുള്ള ഒരു പൊതുബോധ്യം നൈജീരിയന്‍ ജനതയ്ക്കുണ്ടെന്നും, ഈ പൊതുബോധ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കലായി പരിണമിച്ചതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും പണക്കാരും ദരിദ്രരും ഒരുപോലെ ദൈവത്തോടുള്ള ആഗ്രഹത്താല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു ദേവാലയമാണെന്ന ആത്മീയബോധം നൈജീരിയയില്‍ ശക്തമാണ്. അടുത്ത തലമുറക്ക് വിശ്വാസം പങ്കുവെക്കപ്പെടുന്ന പ്രാഥമിക സ്ഥലം കുടുംബമാണ്. നൈജീരിയയിലെ കത്തോലിക്കാ ഇടവകകളും, രൂപതകളും ജനങ്ങള്‍ക്ക് ഒരു ശക്തമായ കൂട്ടായ്മ ബോധവും, പരസ്പര സ്നേഹവും കൈമാറുന്നുണ്ട്. വെറും 3 വര്‍ഷം മാത്രം പ്രായമുള്ള തന്റെ രൂപതയില്‍ തന്നെ ഈ കൂട്ടായ്മബോധം കാണാമെന്നും കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു. രൂപത തലത്തിലുള്ള ഒരു ധ്യാനകേന്ദ്രം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ദ്ദിനാള്‍. വിശുദ്ധ കുര്‍ബാനയിലെ ഉയര്‍ന്ന പങ്കാളിത്തം ഒരു സന്തോഷം പകരുന്ന കാര്യമാണെങ്കിലും അതൊരു വെല്ലുവിളി കൂടിയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ദൈവം നല്‍കിയ ഈ വരദാനം നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ആ വെല്ലുവിളി. ഒരുസമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ 100% ആളുകളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് ഒക്പാലകെയേ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. Tag: Nigerian cardinal shares secret behind the highest Mass attendance in the world, Cardinal Peter Ebere Okpaleke, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-22-14:01:54.jpg
Keywords: നൈജീരിയ
Content: 20621
Category: 1
Sub Category:
Heading: ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്നു ആവശ്യപ്പെട്ട് മെക്സിക്കോയില്‍ 11,000 പേര്‍ ഒപ്പിട്ട ക്യാംപെയിന്‍
Content: മെക്സിക്കോ സിറ്റി: നിക്കരാഗ്വേ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചും മതഗൽപ്പ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ആക്ടിവേറ്റ്, സോളിഡാർട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകൾ മെക്‌സിക്കോ സിറ്റിയിലെ നിക്കരാഗ്വൻ എംബസിയിൽ നിവേദനം നൽകി. 11,000 പേര്‍ രേഖപ്പെടുത്തിയ ഒപ്പു സഹിതമാണ് നിവേദനം സമര്‍പ്പിച്ചത്. മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ദുരുപയോഗങ്ങളെയും അപലപിച്ച് അംഗങ്ങൾ സമാധാനപരമായ പ്രകടനവും പ്രാർത്ഥനയോഗവും കഴിഞ്ഞ ദിവസം നടത്തിയിരിന്നു. ഡാനിയൽ ഒർട്ടേഗ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കു നേരെ നടത്തുന്ന വ്യാപകമായ മതപീഡനത്തെ ശക്തമായി അപലപിക്കുകയാണെന്നും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ സ്ഥാപിച്ചിട്ടുള്ള മതസ്വാതന്ത്ര്യം ഇവിടെ ലംഘിക്കപ്പെട്ടുവെന്നും സോളിഡാർട്ടിന്റെ ഡയറക്ടർ ഹ്യൂഗോ റിക്കോ പറഞ്ഞു. മെക്‌സിക്കൻ സർക്കാർ നിക്കരാഗ്വേൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒർട്ടേഗ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യണമെന്നും അദ്ദേഹം ക്യാംപെയിനിലൂടെ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് ഡാനിയേൽ ഒർട്ടേഗ ഭരണകൂടം "രാജ്യദ്രോഹം" ആരോപിച്ച് ബിഷപ്പ് അൽവാരെസിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചത്. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത വിമർശകനായ ബിഷപ്പിനെയും ഇരുനൂറിലധികം രാഷ്ട്രീയ തടവുകാരെയും അമേരിക്കയിലേക്ക് നാടു കടത്താന്‍ നീക്കം നടന്നെങ്കിലും ബിഷപ്പ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയായിരിന്നു. ബിഷപ്പ് ഒഴികെയുള്ളവരെ അമേരിക്കയിലേക്ക് കടത്തി. തുടര്‍ന്നാണ് കാല്‍ നൂറ്റാണ്ട് നീണ്ടു നില്‍ക്കുന്ന തടവുശിക്ഷയ്ക്കു ഭരണകൂടം ബിഷപ്പിനെ ശിക്ഷിച്ചത്. നിക്കരാഗ്വേൻ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം, മനാഗ്വേയിലെ മോഡെലോ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് ബിഷപ്പ് അൽവാരെസിനെ പാർപ്പിച്ചിരിക്കുന്നത്. Tag: Petition demanding release of Nicaraguan bishop delivered to embassy in Mexico City, Bishop Rolando José Álvarez, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-22-14:58:21.jpg
Keywords: മെക്സിക്കോ, നിക്കരാ
Content: 20622
Category: 14
Sub Category:
Heading: പുതിയതായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി മാർപാപ്പയുടെയും 4 വൈദികരുടെയും പേരുകൾ
Content: വത്തിക്കാന്‍ സിറ്റി: പുതിയതായി കണ്ടെത്തിയ നാല് ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെയും ജെസ്യൂട്ട് സമൂഹാംഗങ്ങളായ വൈദികരുടെയും പേരുകൾ നൽകി. വത്തിക്കാൻ ഒബ്സർവേറ്ററിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന ക്രിസ്റ്റഫർ ഗ്രാനിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഇന്റർനാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ, സ്മോൾ ബോഡീസ് നോമിൻക്ലേച്ചറാണ് പുതിയ ഛിന്നഗ്രഹങ്ങളുടെ വിശദാംശങ്ങളും, അവയുടെ പേരുകളും ഫെബ്രുവരി മാസം ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിൽ ഒരു ഛിന്നഗ്രഹത്തിന്റെ പേര് 560974 ഉഗോബോൻകോംപാഗ്നി എന്നാണ്. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയോടുള്ള ആദരസൂചകമായാണ് അതിന് അങ്ങനെ പേരിട്ടത്. പാപ്പയുടെ യഥാർത്ഥ പേര് ഉഗോ ബോൻകോംപാഗ്നി എന്നായിരുന്നു. പുതിയ കലണ്ടറിന് രൂപം നൽകാൻ ഫാ. ക്രിസ്റ്റഫർ ക്ലാവിയൂസ് എന്ന ജെസ്യൂട്ട് വൈദികനെ പതിനാറാം നൂറ്റാണ്ടിൽ നിയോഗിക്കുന്നത് ഗ്രിഗറി മാർപാപ്പയാണ്. അതിനാലാണ് കലണ്ടറിന് ഗ്രിഗോറിയൻ കലണ്ടർ എന്ന പേര് വന്നത്. മറ്റ് മൂന്ന് ഛിന്നഗ്രഹങ്ങളിൽ, രണ്ട് ഛിന്നഗ്രഹങ്ങൾക്ക് മുൻപ് വത്തിക്കാൻ ഒബ്സർവേറ്ററിയിൽ സേവനം ചെയ്തിരുന്ന രണ്ട് ജെസ്യൂട്ട് വൈദികരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. 1906 മുതൽ 1930 വരെ ഒബ്സർവേറ്ററിയുടെ അധ്യക്ഷ പദവി വഹിച്ച ഫാ.ജൊഹാൻഹെഗന്റെ പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം 562971 ജൊഹാൻഹെഗൻ എന്ന പേരിൽ അറിയപ്പെടും. വത്തിക്കാൻ ഒബ്സർവേറ്ററിയിൽ സേവനം ചെയ്തിരുന്ന ഫാ. ബിൽ സ്റ്റോയിഗറിന്റെ പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം അറിയപ്പെടാൻ പോകുന്നത് 551878 സ്റ്റോയിഗർ എന്നായിരിക്കും. 565184 ജാനുസ് എന്ന പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം ഇപ്പോൾ ഒബ്സർവേറ്ററിയിൽ സേവനം ചെയ്യുന്ന ഫാ. റോബർട്ട് ജാനുസിന്റെ പേരിൽ ആയിരിക്കും ഇനി അറിയപ്പെടുക. ഛിന്നഗ്രഹങ്ങൾക്ക് പേരിടുന്ന ദൗത്യം ഒരുപക്ഷേ പതിറ്റാണ്ടുകൾ നീണ്ടുപോയേക്കാവുന്ന ഒന്നാണെന്ന് ക്രിസ്റ്റഫർ ഗ്രാനി പറഞ്ഞു. അതിന്റെ പാത മനസ്സിലാക്കാൻ സാധിച്ചാൽ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു നമ്പർ ആ ഛിന്നഗ്രഹത്തിന് നൽകും. ഇതിനുശേഷം ഛിന്നഗ്രഹം കണ്ടെത്തിയ ആളോട് അതിന് ഒരു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെടും. വളർത്തുമൃഗങ്ങളുടെ പേരുകളോ, കച്ചവടവുമായി ബന്ധപ്പെട്ട പേരുകളോ സാധാരണയായി സ്വീകരിക്കാറില്ല. യുദ്ധം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ, ആ യുദ്ധത്തിന്റെ തന്നെയോ പേരുകൾ ആ വ്യക്തി മരണപ്പെട്ടതിന് 100 വർഷങ്ങൾക്ക് ശേഷമോ, അതല്ലെങ്കിൽ ആ യുദ്ധം നടന്നതിന് 100 വർഷങ്ങൾക്കുശേഷമോ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. സ്മോൾ ബോഡീസ് നോമിൻക്ലേച്ചറിന്റെ പ്രഗൽഭരായ 15 ശാസ്ത്രജ്ഞന്മാർ ഉൾപ്പെടുന്ന കമ്മറ്റിയാണ് പേരിന്റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നത്. ബഹിരാകാശ ലോകത്ത് കത്തോലിക്ക വൈദികർ നൽകിയ സംഭാവനകളും, നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളും ഫാ. ഗ്രാനി പരാമർശിച്ചു. ഇതുവരെ മുപ്പതോളം ഛിന്നഗ്രഹങ്ങൾക്കാണ് ജെസ്യൂട്ട് വൈദികരുടെ പേരുകൾ നൽകപ്പെട്ടത്. 1582ൽ സ്ഥാപിതമായ വത്തിക്കാൻ ഒബ്സർവേറ്ററി ഇപ്പോഴും പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒബ്സർവേറ്ററികളിൽ ഒന്നാണ്.
Image: /content_image/News/News-2023-02-22-16:59:50.jpg
Keywords: വത്തിക്കാ, ശാസ്ത്ര
Content: 20623
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിരയായ ഏഴായിരത്തോളം പേരെ സഹായിച്ചതായി തുർക്കി അപ്പസ്തോലിക് വികാരി
Content: അനാറ്റോളി: ഭൂകമ്പത്തിനു ഇരയായി അതികഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തുര്‍ക്കിയിലെ ഏഴായിരത്തിലധികം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അനാറ്റോളിയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പാവ്ലോ ബിസെറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ ആയിരങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ രാത്രിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4, 5.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടര്‍ ചലനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിനു കാരണമായെന്നും ഭൂകമ്പത്തേത്തുടര്‍ന്നുള്ള അടിയന്തിരാവസ്ഥ വളരെക്കാലം നീളുമെന്നും, മാധ്യമങ്ങള്‍ക്ക് ഇതിലുള്ള താല്‍പ്പര്യം കുറഞ്ഞുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം തുടങ്ങിയവ നല്‍കിക്കൊണ്ട് ക്രൈസ്തവരും, മുസ്ലീങ്ങളും അടങ്ങുന്ന ഏതാണ്ട് ഏഴായിരത്തോളം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. ഏതാണ്ട് എണ്‍പത് ശതമാനത്തോളം തകര്‍ന്നടിഞ്ഞ അന്ത്യോക്യയിലും, 30% തകര്‍ന്നടിഞ്ഞ അലെജാന്‍ഡ്രേറ്റായിലും അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട്. ഭൂകമ്പം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും പല സ്ഥലങ്ങളില്‍ വെള്ളം ലഭ്യമായി തുടങ്ങിയിട്ടില്ല. ഇതിനുപുറമേ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് മനശാസ്ത്രപരമായ സേവനങ്ങളും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ മെത്രാന്‍, ഈ കഷ്ടതകള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലെ ഐക്യവും, സൗഹൃദവും കാണുന്നത് തന്നെ ഒരു വലിയ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുവാന്‍ കഴിഞ്ഞതില്‍ മെത്രാന്‍ നന്ദി പ്രകടിപ്പിച്ചു. തുര്‍ക്കി ജനതയോട് കാണിച്ച അടുപ്പവും, സ്നേഹവും, ഐക്യവും ജനങ്ങള്‍ക്ക് വളരെയേറെ ആശ്വാസം പകര്‍ന്നുവെന്നും മെത്രാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 6-ന് രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയേയും വടക്കന്‍ സിറിയയേയും പിടിച്ച് കുലുക്കിയത്‌. 42,000-ത്തിലധികം പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടമായത്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2023-02-22-21:22:33.jpg
Keywords: തുര്‍ക്കി
Content: 20624
Category: 24
Sub Category:
Heading: സാക്ഷ്യ ജീവിതത്തിൽ വളരുക | തപസ്സു ചിന്തകൾ 4
Content: "സത്യത്തെ സ്വീകരിക്കുവാനും, ദൈവത്തിനു മുന്നിലും നമ്മുടെ സഹോദരങ്ങൾക്കു മുന്നിലും അതിന്‍റെ സാക്ഷ്യം വഹിക്കുവാനും വിശ്വാസം നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പുകാലം" - ഫ്രാൻസിസ് പാപ്പ. ഈശോയ്ക്കു സാക്ഷ്യം വഹിക്കാൻ വിശ്വാസിക്കു ലഭിക്കുന്ന അസുലഭമായ അവസരമാണ് നോമ്പുകാലം. ഈശോയിലൂടെ വെളിവാക്കപ്പെട്ട നിത്യസത്യങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരുടെ മുമ്പിൽ ജീവിതം വഴി പ്രഘോഷിക്കുകയും ചെയ്യുമ്പോൾ സാക്ഷ്യ ജീവിതം പൂർണ്ണത കൈവരിക്കും. ദൈവവചനത്തിൽ ഇതൾ വിരിയുന്ന സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം ജീവിത സത്ഫലങ്ങളിലൂടെ ലോകത്തിനു നൽകുക എന്നത് ക്രിസ്ത്യാനിയുടെ കടമയും ഉത്തരവാദിത്വവുമാണ്. നോമ്പുകാലത്ത് ക്രിസ്തു മൂല്യങ്ങൾ ജീവിക്കുന്ന എഴുതപ്പെടാത്ത സുവിശേഷമാകാൻ ക്രൂശിതൻ നമ്മെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സാക്ഷ്യം വഹിക്കാൻ നമ്മൾ ശക്തരാകുന്നത് പരിശുദ്ധാത്മാവിനാൽ നിറയുമ്പോഴാണ്." പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8).
Image: /content_image/SocialMedia/SocialMedia-2023-02-23-08:27:43.jpg
Keywords: