category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 24-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷനു ആരംഭം
Contentചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽ 24-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷനു ആരംഭം. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവെൻഷന്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസമുള്ള കുടുംബങ്ങളുടെ രൂപീകരണം പരമപ്രധാനമാണെന്നും നോമ്പുകാലത്തോടനുബന്ധിച്ചുള്ള ഈ കൺവെൻഷൻ ജീവിതനവീകരണത്തിന് ഉപകരിക്കണമെന്നും ആർച്ച് ബിഷപ്പ് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോ ൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, കത്തീഡ്രൽ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ, ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമികത്വം വഹിച്ചു. വി കാരി ജനറാൾമാരായ മോൺ.വർഗീസ് താനമാവുങ്കൽ, മോൺ.ജെയിംസ് പാലയ്ക്ക ൽ, മോൺ.ജോസഫ് വാണിയപ്പുരയ്ക്കൽ, പുളിങ്കുന്ന് ഫൊറോന വികാരി ഫാ.മാത്യു പുത്തനങ്ങാടി എന്നിവർ സഹകാർമികരായിരുന്നു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചന പ്രഘോഷണം നടത്തി. ദൈവഭയത്തിന്റെ വേലിക്കെട്ടുകൾ ലംഘിക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധികൾക്കു കാരണമെന്ന് അദ്ദേ ഹം പറഞ്ഞു. മെത്രാപ്പോലീത്തൻ പള്ളിയും പരിസരങ്ങളും വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 3.30ന് ജപമാല, റംശാ, 4.30ന് വിശുദ്ധ കുർബാന, 5.30ന് ഗാനശുശ്രൂഷ എന്നിവയോടെയാണ് കൺവെൻഷൻ നടക്കുന്നത്. ഇന്നു സീറോ മലബാർ കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 25ന് സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-22 10:36:00
Keywordsചങ്ങനാശേരി
Created Date2023-02-22 10:36:54