category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവട്ടായിലച്ചന്റെ ശുശ്രൂഷകൾക്ക്‌ ഇനി പുത്തൻ ചിറകുകൾ; ഫാ. സോജി ഓലിക്കൽ സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ
Contentഅട്ടപ്പാടി: സെഹിയോൻ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമായ, റവ ഫാ സേവ്യർ ഖാൻ വട്ടായിൽ സ്ഥാപിച്ച, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കൽ ചുമതലയേറ്റു. തന്റെ ആത്മീയ ഗുരു ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ലക്ഷ്യമായ ലോക സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി, ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട്, ക്രൈസ്തവ ശാക്തീകരണത്തിന് പുതിയ ബോധ്യങ്ങളും കാഴ്ചപ്പാടുകളുമായി യുകെയിൽ ബർമിങ്ഹാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെഹിയോൻ യുകെ ശുശ്രൂഷകൾക്ക്‌ തുടക്കമിട്ട വൈദികനാണ് പാലക്കാട് രൂപത വൈദികനായ ഫാ. സോജി. 2009 ൽ സോജിയച്ചൻ തുടക്കമിട്ട യുകെയിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ യൂറോപ്പിലെതന്നെ പ്രധാന ആത്മീയ സംഗമമായി ഇന്നും നിലകൊള്ളുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷാ ദേശക്കാരായ അനേകരെ യേശുവിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ മിനിസ്ട്രികളെത്തുടർന്ന് ഉത്തരേന്ത്യയിലും ആയിരങ്ങളെ യേശുവിലേക്ക് നയിച്ച സോജിയച്ചൻ തന്റെ ആത്മീയ ഗുരു വട്ടായിലച്ചന്റെ പിൻഗാമിയായി അദ്ദേഹം സ്ഥാപിച്ച പാലക്കാട് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത് വിശ്വാസസമൂഹത്തിന് ഏറെ പ്രതീക്ഷകൾ നൽകുകയാണ്. ഫാ സോജി ഓലിക്കലിനും അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കും പ്രവാചകശബ്ദം ടീമിന്റെ പ്രാർത്ഥനാശംസകൾ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-25 09:13:00
Keywordsസോജി
Created Date2023-02-25 09:13:50