category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസുവാറ ബൈബിൾ ക്വിസ് മത്സരങ്ങള്‍ നാളെ മുതല്‍
Contentബർമിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ നാളെ ഫെബ്രുവരി 18 മുതൽ ആരംഭിക്കും. മുൻവർഷങ്ങളിൽ നടത്തിയതുപോലെതന്നെ വിവിധ പ്രായപരിധികളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. മിശിഹായുടെ പീഡാസഹങ്ങളെ അനുസ്മരിക്കുന്ന വലിയനോമ്പിലെ ആഴ്ചകളിൽ മത്സരത്തിനുള്ള ഭാഗങ്ങൾ വായിക്കാനും അതിനെകുറിച്ച് ധ്യാനിക്കുവാനും കൂടുതൽ വിചിന്തനം ചെയ്യുവാനും തുടർന്ന് ഈസ്റ്ററിനു ശേഷം മത്സരത്തിലേക്കു പ്രവേശിക്കാനും സാധിക്കുന്ന രീതിയിലാണു മത്സരങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ തങ്ങളായിരിക്കുന്ന ഇടവക മിഷൻ പ്രൊപ്പോസഡ് മിഷൻ അംഗങ്ങൾക്കായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. കുട്ടികളുടെ പ്രായപരിധിയിൽ മത്സരിക്കുന്നവർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്നവരായിരിക്കണം. വിവിധ ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സുവാറ 2023 മത്സരങ്ങളുടെ ഫൈനൽ മത്സരമൊഴികെ ബാക്കി മത്സരങ്ങളെല്ലാം ഓൺലൈൻ ആയിട്ടാണ് നടത്തുക. ഫൈനൽ മത്സരങ്ങൾ ജൂൺ മൂന്നിന് നടത്തും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫോമും നിയമാവലിയും ഫെബ്രുവരി 18 മുതൽ ബൈബിൾ അപ്പലേറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 17 ന് ആയിരിക്കും. ആദ്യ സുവാ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തിൽപരം കുട്ടികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം ബൈബിൾ, കുട്ടികളുടെ പേരിൽ ബൈബിൾ ഇല്ലാത്തവർക്ക് കൊടുക്കാൻ സാധിച്ചു എന്നത് പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കുന്നു. കൂടുതൽ ആൾക്കാർ ബ്രിട്ടനിലേക്ക് എത്തിയതോടെ കഴിഞ്ഞ വർഷങ്ങളെക്കാളും കൂടുതൽ മത്സരാർഥികൾ ഈ വർഷത്തെ സുവാറ 2023 ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഉണ്ടാവും. ഏപ്രിൽ മാസം 15 ന് പരിശീലന മത്സരത്തോടെ ആരംഭിക്കുന്ന സുവാറ 2023 മത്സരങ്ങൾ വിവിധ റൗണ്ടുകൾ പൂർത്തിയാക്കി ജൂൺ 3 ന് ഫൈനൽ മത്സരങ്ങൾ നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സര ദിവസങ്ങളിൽ ശനിയാഴ്ച 6 .30 മുതൽ വിവിധ പ്രായപരിധിയിലുള്ളവർക്കായി വിവിധ സമയങ്ങളിലായി മത്സരങ്ങൾ നടത്തും. മത്സരത്തിലെ വിജയികൾക്കു ക്യാഷ് പ്രൈസ് ആയ ഇരുന്നൂറ്റിയമ്പത്, നൂറ്റിയമ്പത്, നൂറ് പൗണ്ടുകൾ വീതം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ലഭിക്കും . മത്സരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ സമയത്തെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ അപ്പോസ്തോലേറ്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ബൈബിൾ അപ്പോസ്തോലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-17 10:20:00
Keywords ഗ്രേറ്റ് ബ്രിട്ട
Created Date2023-02-17 10:21:03