Content | പത്തനംതിട്ട: മാരാമൺ കൺവൻഷന് പമ്പാ മണൽപ്പുറം ഒരുങ്ങി. 128-ാമത് മാരാമൺ കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യ സ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 19ന് ഉച്ചകഴിഞ്ഞ് 2.30നുള്ള യോഗത്തോടെ കൺവൻഷൻ സമാപിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗസാബെ (ശ്രീലങ്ക), കാനൻഡമാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഡോ.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവർ പ്രധാന പ്രസംഗകരായിരിക്കും.
തിങ്കൾ മുതൽ ശനി വരെ രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും യോഗങ്ങളുണ്ടാകും. ബുധനാഴ്ച രാവിലെ 10.30ന് എക്യുമെനിക്കൽ യോഗത്തിൽ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത യും, വൈകുന്നേരം അഞ്ചിനു സാമൂഹിക തിന്മകൾക്കെതിരേയുള്ള യോഗത്തിൽ ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിലും മുഖ്യപ്രസംഗം നടത്തും. 19നു വൈകുന്നേരം മാർത്തോമ്മ മെത്രാപ്പോലീത്തയുടെ സമാപന സന്ദേശത്തോടെ കൺവൻഷൻ സമാപിക്കും. |