category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെക്സിക്കോയില്‍ മോഷണ ശ്രമത്തിനിടെ മിഖായേല്‍ മാലാഖയുടെ കൈയിലെ വാളിനാല്‍ മോഷ്ടാവിന് പരിക്ക്
Contentമെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ കത്തോലിക്ക ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപം മോഷ്ടിക്കുവാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് പരിക്ക്. മെക്സിക്കോയുടെ വടക്ക് - കിഴക്കന്‍ സംസ്ഥാനമായ നുയെവോ ലിയോണിന്റെ തലസ്ഥാനമായ മോണ്ടേറിയിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപം മോഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് മോഷ്ടാവിന് രൂപത്തിന്റെ കൈയിലിരുന്ന വാള്‍ വീണ് പരിക്കേറ്റത്. മുപ്പത്തിരണ്ടുകാരനായ കാര്‍ലോസ് അലോണ്‍സോക്കാണ് പരിക്കേറ്റത്. സാധാരണ നടന്ന സംഭവത്തിന് അപ്പുറം വിശുദ്ധ മിഖായേല്‍ മാലാഖയുടെ സംരക്ഷണത്തിന്റെ തെളിവായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഇക്കഴിഞ്ഞ ജനുവരി 14-ന് പുലര്‍ച്ചെ മതില്‍ ചാടിക്കടന്ന്‍ ദേവാലയത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ്സ് വാതില്‍ തകര്‍ത്ത് ദേവാലയത്തില്‍ പ്രവേശിച്ച അലോണ്‍സോ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപവുമായി രക്ഷപ്പെടുവാനുള്ള ശ്രമത്തില്‍ കാല്‍ വഴുതുകയും രൂപത്തിന്റെ കയ്യിലിരുന്ന വാള്‍ കഴുത്തില്‍ വീണ് പരിക്കേല്‍ക്കുകയുമായിരുന്നു. കഴുത്തിലെ മുറിവുമായി ചോരയൊലിപ്പിച്ചു ദേവാലയ വാതില്‍ക്കല്‍ കുടുങ്ങി നിന്ന അലോണ്‍സോയെ അതുവഴി കടന്നു പോയ വഴിയാത്രക്കാര്‍ കാണുകയും പോലീസില്‍ അറിയിക്കുകയുമായിരിന്നു. സംഭവസ്ഥലത്തെത്തിയ മോണ്ടേറി സിവില്‍ പോലീസാണ് ദേവാലയ കവാടത്തിന്റെ പൂട്ട്‌ പൊളിച്ച് അലോണ്‍സോയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലോണ്‍സോയില്‍ നിന്നും ദേവാലയത്തില്‍ വരുത്തിയ നാശനഷ്ടങ്ങളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്. മുറിവ് ഭേദമാകുന്ന മുറയ്ക്കു മോഷ്ടാവിനെ പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സിന്റെ ഓഫീസില്‍ ഹാജരാക്കുവാനാണ് പോലീസിന്റെ തീരുമാനം. വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. Tag: CThief steals St. Michael statue from church, trips, and is injured by the angel’s sword, St. Michael Archangel, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-18 20:07:00
Keywordsമിഖായേ
Created Date2023-01-18 20:09:22