category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപൊന്തിഫിക്കൽ സെമിനാരികളുടെ സുവർണ ജൂബിലി വർഷത്തിന്റെ സമാപനം 17ന്
Contentകൊച്ചി: ആലുവ മംഗലപ്പുഴ, കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരികളുടെ സുവർണ ജൂബിലി വർഷത്തിന്റെ സമാപനം 17ന് കാർമൽഗിരി കാമ്പസിൽ നടക്കും. രാവിലെ ഒമ്പതിന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മു ഖ്യകാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവയുടെ(പിഐഎ) ചാൻസലറുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സിസ്റ്റർ റോസിലി ജോസ് എന്നിവർ മുഖ്യാതിഥികളാകും. ഫാ. അഗസ്റ്റിൻ കല്ലേലി, പിഐഎ പ്രസിഡന്റ് ഫാ. സുജൻ അമൃതം, ഫാ. ഫ്രാൻസിസ് മരോട്ടിക്കപ്പറമ്പിൽ, പിഐഎ വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ അച്ചാണ്ടി, ഫാ. ജോൺപോൾ പറപ്പള്ളയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-14 10:01:00
Keywordsസെമിനാ
Created Date2023-01-14 10:02:20