Contents
Displaying 19901-19910 of 25031 results.
Content:
20293
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ ആരോഗ്യ നില വഷളായ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രാര്‍ത്ഥന
Content: 2005- 2013 കാലയളവില്‍ തിരുസഭയെ നയിച്ച പത്രോസിന്റെ പിന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില വഷളായി തുടരുകയാണ്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിന്നു. ഇതിനു പിന്നാലെ വത്തിക്കാന്‍ ന്യൂസ് പുറത്തിറക്കിയ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ താഴെ നല്‍കുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ബെനഡിക്ട് പാപ്പയെ പ്രത്യേകം ഓര്‍ക്കാം. #{black->none->b->സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങയില്‍ വിശ്വസിക്കുന്നവരുടെ നിത്യ ആരോഗ്യമാണല്ലോ അങ്ങ്. രോഗിയായ അങ്ങയുടെ പ്രിയ ദാസൻ ബെനഡിക്ട് പാപ്പയ്ക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ അദ്ദേഹത്തിന് വേണ്ടി അങ്ങയുടെ കരുണാര്‍ദ്രമായ സഹായം അഭ്യർത്ഥിക്കുന്നു. ആമേൻ. }#
Image: /content_image/News/News-2022-12-29-18:32:56.jpg
Keywords: ബെനഡിക്ട്

20294
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ ജിഹാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു, മിഷ്ണറിമാരെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയേറെ: മുന്നറിയിപ്പുമായി പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍
Content: ബെനിന്‍: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജിഹാദി ആക്രമണങ്ങളേക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ന്റെ മുന്നറിയിപ്പ്. ഇതുവരെ മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക് - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ജിഹാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ജിഹാദി ആക്രമണങ്ങള്‍ എത്തിയിട്ടുണ്ടെന്നും എ.സിഎന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. തീവ്രവാദ ഭീഷണിയെ തുടര്‍ന്നു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനിലെ കത്തോലിക്ക സഭ അതിന്റെ അജപാലനപരമായ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നു എ.സി.എന്നിന്റെ ഡിസംബര്‍ 21-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നുയെസ്ട്രാ സെനോര ഡെ ലാ എസ്കൂച്ചാ കോണ്‍വെന്റിലെ കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് തങ്ങളുടെ കോണ്‍വെന്റ് ഉപേക്ഷിക്കേണ്ടി വന്നത് ഇതിനുദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 17 വര്‍ഷങ്ങളായി നാറ്റിറ്റിംഗൗ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബെനഡിക്ടന്‍ കന്യാസ്ത്രീകള്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്നു തങ്ങളുടെ കോണ്‍വെന്റ് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള പാരാകൗവ്വിലേക്ക് മാറ്റുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിദേശികള്‍, വെള്ളക്കാര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളെ തീവ്രവാദികള്‍ ലക്ഷ്യംവെക്കുവാന്‍ സാധ്യതയുണ്ടെന്നു തങ്ങള്‍ക്കറിയാമെന്നു എ.സി.എന്‍ പങ്കാളിക്ക് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ അന വെളിപ്പെടുത്തി. ബുര്‍ക്കിനാ ഫാസോയുമായുള്ള വടക്കന്‍ അതിര്‍ത്തി പ്രദേശത്തു നിന്നും നൂറ് കിലോമീറ്റര്‍ അകലെയാണ് നാറ്റിറ്റിംഗൗ രൂപത സ്ഥിതി ചെയ്യുന്നത്. വിദേശികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം അവസാനം ഈ സന്യാസിനികള്‍ക്ക് ലഭിച്ചിരുന്നു. പരക്കെ വ്യാപിച്ചു കൊണ്ടിരിക്കുന്ന അക്രമവും, അരക്ഷിതാവസ്ഥയും തുടര്‍ന്നു 80 കൊല്ലങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട നാറ്റിറ്റിംഗൗ രൂപതയുടെ പുരോഗതിക്ക് കാര്യമായ തടസ്സം നേരിടുന്നുണ്ട്. വെറും 160 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബെനിനില്‍ മിഷ്ണറിമാര്‍ എത്തിയത്. 2013-ലെ സെന്‍സസ് പ്രകാരം ബെനിന്‍ ജനസംഖ്യയിലെ 48.5 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 25% മാത്രമാണ് കത്തോലിക്കര്‍. ആഫ്രിക്കയിലെങ്ങും ഇസ്ലാമിക നിയമമായ ശരിയത്ത് നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക തീവ്രവാദികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത്.
Image: /content_image/News/News-2022-12-29-21:04:25.jpg
Keywords: ആഫ്രിക്ക

20295
Category: 1
Sub Category:
Heading: ഛത്തീസ്ഗഡിൽ ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണം: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
Content: ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ക്രൈസ്തവ ആദിവാസി സമൂഹത്തിനെതിരേയുള്ള അക്രമത്തിൽ കർശന നടപടി വേണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രൈസ്തവരായ ആദിവാസികളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിന് സംഘടിതശ്രമം നടക്കുന്നതായും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കി. മറ്റു സമുദായങ്ങളെപ്പോലെ ആദിവാസി സമൂഹത്തിനും സ്വന്തം മതം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഭരണഘടന അനുവദിക്കുന്ന സാഹചര്യത്തിൽ ആദിവാസി സമൂഹത്തിനുനേരേ നടക്കുന്ന അക്രമം നിയമവിരുദ്ധമാണ്. ഛത്തീസ്ഗഡിലെ നാരായൺപുർ, കൊണ്ടഗാവ് ജില്ലകളിലെ ഗ്രാമങ്ങളിൽ ഡിസംബർ ഒൻപത് മുതൽ നടന്ന ആക്രമണങ്ങളിൽ 1,000 ക്രൈസ്തവ ആദിവാസികളെങ്കിലും അക്രമം നേരിട്ടതായാണ് വസ്തുതാ ന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. അക്രമം നടന്ന ഗ്രാമങ്ങളും അക്രമം നേരിട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഗ്രാമമുഖ്യന്മാർ, ക്രൈസ്തവരല്ലാത്ത പ്രദേശവാസികൾ എന്നിവരിൽ നിന്ന് വസ്തുതാന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു അക്രമികളുടെ ഭീഷണി. പരിവർത്തനത്തിനു തയാറാകാത്തവർ മരിക്കുന്നതിനോ ഗ്രാമം ഉപേക്ഷിച്ചു പോകുന്നതിനോ തയാറാകണമെന്നും അക്രമികൾ ഭീഷണിപ്പെടുത്തി. ഗ്രാമവാസികൾ പോലീസിനെ സമീപിച്ചുവെങ്കിലും പരാതി രജിസ്റ്റർ ചെയ്യാനോ നടപടി സ്വീകരിക്കാനോ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറായില്ല. അക്രമികൾ പ്രചരിപ്പിക്കുന്ന വാദങ്ങൾ കണക്കിലെടുത്ത് അക്രമത്തിനിരയായവരോട് ഉദ്യോഗസ്ഥർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി. സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്കുലറിസം ഡയറക്ടർ ഇർഫാൻ എൻജിനിയർ, റാഞ്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വർമ, ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഛത്തീസ്ഗഡ് കൺവീനർ ബ്രിജേന്ദ്ര തിവാരി, നിക്കോളാസ് ബർള (സിബിസിഐ ന്യൂഡൽഹി) തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ഛത്തീസ്ഡിലെത്തിയത്.
Image: /content_image/News/News-2022-12-30-09:06:15.jpg
Keywords: യുണൈറ്റഡ്

20296
Category: 18
Sub Category:
Heading: ആറു രൂപതകളുടെ യുവജനസംഗമം ഇന്ന് താമരശേരിയിൽ
Content: കോഴിക്കോട്: കുടിയേറ്റ മണ്ണായ മലബാറിലെ കത്തോലിക്കാ യുവജനങ്ങൾക്ക് ആവേശം പകർന്ന് ആറു രൂപതകളുടെ യുവജനസംഗമം ഇന്നു താമരശേരിയിൽ നടക്കും. താമരശേരി രൂപത കെസിവൈഎം ആതിഥ്യം വഹിക്കുന്ന പരിപാടി താമരശേരി അൽ ഫോൺസ സ്കൂൾ മൈതാനിയിൽ ഉച്ചയ്ക്ക് 1.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉ ദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കത്തോലിക്കാ യുവജനതയുടെ കരുത്തുകാട്ടാൻ പതിനായിരം പേർ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. താമരശേരി, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളിൽ നിന്നുള്ള യുവജനങ്ങളാണ് സംഗമത്തിന്റെ ഭാഗമാകുക. ഉച്ചയ്ക്ക് ഒന്നിനു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുള്ള സ്വീകരണത്തോടെ സംഗമത്തിന് തുടക്കമാവും. തുടർന്ന് കെസിവൈഎമ്മിന്റെ പതാക ഉയർത്തും. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിൽ അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചലച്ചിത്ര താരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പകോമിയോസ് മെത്രാപ്പോലീത്ത എന്നിവരും കത്തോലിക്കാസഭയുടെ പ്രമുഖ നേതാക്കളും സംബന്ധിക്കും. സംരംഭകൻ സെബാസ്റ്റ്യൻ പെരുമ്പള്ളിക്കാടൻ, ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭകരായ അജിനോറ ഗ്ലോബൽ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടർ അജി മാത്യു എന്നിവരെ ചടങ്ങിൽ ആദരിക്കും. ദേശീയ, അന്തർദേശീയ നേട്ടങ്ങൾ കൈവരി ച്ച മലബാറിലെ പ്രതിഭകളെയും ആദരിക്കും.ആറ് രൂപതകളിൽ നിന്നുള്ള തനത് കലാ രൂപങ്ങളുടെ അവതരണവും നടക്കും. പൊതുസമ്മേളനത്തെത്തുടർന്ന് താമരശേരി ടൗണിൽ ക്രിസ്മസ് സന്ദേശ ബഹുജന റാലി നടക്കും. രാവിലെ പതിനൊന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്യാർഥികളുമായി ബിഷപ് ഹൗസിൽ സംവദിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന കോളജുകൾക്കും രൂപതകളിൽ നിന്നുള്ള യുവജനങ്ങൾക്കുമാണ് സംവാദത്തിൽ പങ്കെടുക്കാനുള്ള അവസരം.
Image: /content_image/India/India-2022-12-30-09:56:40.jpg
Keywords: യുവജന

20297
Category: 24
Sub Category:
Heading: ''ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്''; ഫുട്ബോള്‍ ഇതിഹാസം പെലെ അന്ന് പറഞ്ഞത്
Content: സിഎന്‍എന്‍ പ്രക്ഷേപണം ചെയ്ത ടോക് ഏഷ്യ അഭിമുഖ പരിപാടിയില്‍ ചാനലിന്‍റെ അന്ന കൊരെണ്‍ പെലെയോട് ചോദിച്ചു, "ഫുട്ബോളിന്‍റെ സ്വപ്നതുല്യമായ കരിയറിനോട് 3 ദശാബ്ദമായി വിടപറഞ്ഞിരിക്കുമ്പോഴും, ലോകം മുഴുവനും പറയുന്നു താങ്കളാണ് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോളറെന്ന്, താങ്കള്‍ക്കെന്ത് തോന്നുന്നു?". പെലെ പറഞ്ഞു, "അതൊരു വലിയ ഉത്തരവാദിത്വമാണ്. കാരണം ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്. അത് കൊണ്ട് എന്നാല്‍ കഴിയും വിധം ഞാന്‍ പരിശ്രമിച്ചു". പെലെ എന്ന മഹത് വ്യക്തി തന്‍റെ 82-മത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഒരു ഫുട്ബോള്‍ ഇതിഹാസമെന്ന നിലയിലായിരിക്കും ഇന്ന് പുലര്‍ച്ചെ ഇറങ്ങുന്ന പത്രങ്ങള്‍ അദ്ദേഹത്തെ നമുക്ക് മുമ്പില്‍ ചര്‍ച്ച ചെയ്യുക. എന്നാല്‍ ഒരു ഉറച്ച കത്തോലിക്കാ സഭാംഗമായ ക്രിസ്തു വിശ്വാസി എന്ന നിലയിലും ഉത്തമ കുടുംബനാഥന്‍ എന്ന നിലയിലും തന്‍റെ ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്‍റെ യാത്ര എന്നത് വിസ്മരിക്കാതിരിക്കാനാകും ഈ കുറിപ്പ്. “എനിക്ക് കരുത്തുണ്ട്, കാരണം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു,” എന്ന സന്ദേശം രോഗത്തോടും മരണത്തോടും പടവെട്ടി ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും ലോകത്തോടറിയിച്ച സന്ദേശത്തിലൂടെ താന്‍ ഉറച്ച ദൈവവിശ്വാസിയാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ തനിക്കുള്ള ദൈവവിശ്വാസം തന്‍റെ മക്കള്‍ക്കും പകര്‍ന്നു നല്‍കിയ ഒരു ഉത്തമ കുടുംബനാഥനായും അദ്ദേഹം ജീവിച്ചു. ഈ ക്രിസ്തുമസ് ദിനത്തില്‍ അദ്ദേഹത്തിന്‍റെ മകള്‍ കെലി പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചു, “ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, പോരാട്ടത്തില്‍ എന്നാല്‍ വിശ്വാസത്തോടെ. മറ്റൊരു രാത്രി കൂടെ ഞങ്ങളൊന്നിച്ച്.” ദൈവവിശ്വാസമെന്നത് ഉള്‍ക്കരുത്തായി ച്ചേര്‍ന്ന് ജീവശ്വാസമായി ഒരു മനുഷ്യനെ ഒന്നാകെ പുണരുകയും ആ മനുഷ്യന്‍റെ തുടര്‍ തലമുറകളിലേക്ക് പടരുകയും ചെയ്യുന്ന വിസ്മയാവഹകമായൊരു കാഴ്ച നാം കാണുകയായിരുന്നു എന്ന് പറയാം. പെലെ എന്ന വിശ്വാസത്തില്‍ അതികായനായൊരു മനുഷ്യന്‍ ഇപ്രകാരം തന്നെയായിരുന്നു. തനിക്ക് ലഭിച്ച സര്‍വ്വവും ദൈവദാനമായി കണ്ട് ജീവിച്ച് വളര്‍ന്ന് ലോകത്തിന്‍റെ നെറുകയിലെത്തിയ മനുഷ്യന്‍. അദ്ദേഹത്തോട് കൊരെണ്‍ ചോദിച്ചു, “താങ്കള്‍ക്ക് ഇപ്പോള്‍ വന്ന പാതകള്‍ മനസ്സ് കൊണ്ട് പിന്തുടരാന്‍ സാധിക്കുന്നുണ്ടാകുമല്ലോ, വളരെ ദാരിദ്ര്യം നിറഞ്ഞ് തികച്ചും ലളിതമായൊരു തുടക്കം. ഫുട്ബോള്‍ വാങ്ങാന്‍ പണമില്ലാതിരുന്നു കൊണ്ട് പഴകിയ സോക്സുകളിലൊന്നില്‍ കീറിയ വര്‍ത്തമാനപ്പത്രക്കഷണങ്ങള്‍ നിറച്ച് തുന്നിപ്പിടിപ്പിച്ച പന്തുമായി പന്തുതട്ടാനാരംഭിച്ചിട്ട് ഇപ്പോള്‍ വലിയ സ്ഥാനത്തെത്തി നില്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?” മനസ്സ് കൊണ്ട് തെരുവുകളില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പന്ത് തട്ടാനിറിങ്ങിയ തന്‍റെ ബാല്യകാലത്തെ അകക്കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്ത ശേഷം അദ്ദേഹം മെല്ലെ പറഞ്ഞു തുടങ്ങി, “ഞങ്ങള്‍ തെരുവുകളില്‍ പന്തു തട്ടുമായിരുന്നു.എനിക്ക് തോന്നുന്നു, അതും ദൈവത്തിന്‍റെ വലിയൊരു സമ്മാനമായിരുന്നു. എന്‍റെ പേര് എഡിസണ്‍ അരാന്‍റസ് ഡൊ നാഷിമെന്തോ എന്നായിരുന്നു. എന്നാല്‍ ഒരു ദിവസം ഒരു കുട്ടി എന്നെ വിളിച്ചു പെലെ. ഞാന്‍ എല്ലാവരുമായി കലഹിച്ചിരുന്നതു കൊണ്ടായിരിക്കണം. അന്ന് അതിന്‍റെ പേരില്‍ പിന്നെയും എല്ലാവരോടും ഞാന്‍ വഴക്കിട്ടു.” “എന്നാല്‍ പിന്നീട് കോളേജ് കാലത്ത് അവരും എന്നെ വിളിച്ചു, പെലെ. (പെലെ എന്ന പോര്‍ച്ചുഗീസ് വാക്കിന് കൊടുങ്കാറ്റ് എന്നാണര്‍ത്ഥം). ഇതും ദൈവത്തിന്‍റെ വലിയൊരു സമ്മാനമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ പേരിനെ സ്നേഹിക്കുന്നു. എന്നെ ലോകം സ്നേഹത്തോടെ വിളിക്കുന്നത് ആ പേരിലാണ്.” തനിക്ക് ലഭിച്ച നാമവും ദൈവദാനമായി കാണാന്‍ ഉറച്ച വിശ്വാസിക്കു മാത്രമേ സാധിക്കുകയുള്ളൂ. പേരും ജീവിതസാഹചര്യങ്ങളും മാത്രമല്ല, ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളും ദൈവവിശ്വാസത്തിന്‍റെ കണ്ണിലൂടെയാണ് അദ്ദേഹം കണ്ടത്. തന്‍റെ 1000 -ാമത്തെ ഗോളിനെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. “അതൊരു പെനാല്‍റ്റി കിക്കായിരുന്നു. എല്ലാവരും കരുതും പെനാല്‍റ്റി കിക്ക് വളരെ എളുപ്പമാണെന്ന്. എന്നാല്‍ ആ സമയം അനുഭവിക്കുന്ന മാനസീക സംഘര്‍ഷം നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ ഒരു കൂട്ടുകാരന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു, നിന്‍റെ ആയിരാമത്തെ ഗോള്‍ ലോകം മുഴുവന്‍ കാണാന്‍ വേണ്ടി ദൈവം ചെയ്ത ഒരു പദ്ധതിയാണിത്. എല്ലാവരും കാണാന്‍ വേണ്ടി ദൈവം കളി നിര്‍ത്തിച്ചു. പെനാല്‍റ്റി കിക്കായത് കൊണ്ടാണിത് സാധിച്ചത്. ധൈര്യമായി ഗോള്‍ നേടൂ.” പെലെ ലോകത്തിന് എന്നും അത്ഭുതമായിരുന്നു, തുടര്‍ന്നും വിസ്മയം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് ലോകം അദ്ദേഹത്തെ വീക്ഷിക്കും തീര്‍ച്ച. എങ്കിലും വിശ്വാസം ഒരു വ്യക്തിയെ വിജയിയാക്കി മാറ്റുന്നതെപ്രകാരം എന്ന നിലയിലാണോ അതോ വിശ്വാസത്താല്‍ നിറഞ്ഞ ഒരു വ്യക്തി വിജയിയായി മാറുന്നതെങ്ങനെയാണെന്ന നിലയിലാണോ പെലെയെ നമുക്ക് പഠിക്കാന്‍ സാധിക്കുക, ഏതായിരിക്കും എളുപ്പം എന്നറിയില്ല. എങ്കിലും അവസാനം വരെ ദൈവവിശ്വാസം കൊണ്ട് ഉള്‍ക്കരുത്ത് പാകപ്പെടുത്തിയ ഒരു വ്യക്തിയെ പഠിക്കാന്‍ അദ്ദേഹത്തിലേക്ക് നോക്കിയാല്‍ മതി.
Image: /content_image/SocialMedia/SocialMedia-2022-12-30-10:10:47.jpg
Keywords: ഫുട്ബോ

20298
Category: 1
Sub Category:
Heading: എറിത്രിയയിലെ മെത്രാനും വൈദികനും രണ്ടു മാസങ്ങൾക്ക് ശേഷം തടവറയിൽ നിന്നും മോചനം
Content: അസ്മാര: രണ്ട് മാസം തടവറയിൽ കഴിഞ്ഞ എറിത്രിയയിലെ മെത്രാനായ ഫിക്രെമാരിയം ഹാഗോസിനും, വൈദികനായ ഫാ. മെഹെറെടീബ് സ്റ്റെഫാനോസ്സിനും മോചനം ലഭിച്ചു. സെഗിനിറ്റി രൂപതയുടെ മെത്രാനാണ് അന്‍പത്തിരണ്ടു വയസ്സുള്ള ഫിക്രെമാരിയം ഹാഗോസ്. ഈ രൂപതയിലെ തന്നെ സെന്റ് മൈക്കിൾസ് ദേവാലയത്തിലാണ് ഫാ. മെഹെറെടീബ് സ്റ്റെഫാനോസ് സേവനം ചെയ്തിരുന്നത്. ഇവരോടൊപ്പം തടവറയിൽ ആയിരുന്ന കപ്പൂച്ചിൻ സന്യാസിയായ അബോട്ട് എബ്രഹാമിന് മോചനം ലഭിച്ചോയെന്ന കാര്യം വ്യക്തമല്ല. ഒക്ടോബർ 15നു അസ്മാര അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് മെത്രാനെയും, രണ്ട് വൈദികരെയും സുരക്ഷാസേന അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടത്തിയതിന് പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയില്ലെങ്കിലും, ഇവരുടെ പ്രസംഗങ്ങളിൽ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടായിരിന്നു. സൈനിക സേവനത്തിന് വേണ്ടി യുവാക്കളെ നിർബന്ധിച്ച് കൊണ്ടുപോകുന്നതിനെയും, യുദ്ധം ചെയ്യാൻ തയ്യാറാകാത്തവരുടെ വസ്തുവകകൾ കണ്ടു കെട്ടുന്നതിനെയും മൂവരും ശക്തമായി വിമർശിച്ചിരുന്നു. പ്രായമായവരെയും, സ്ത്രീകളെയും ജയിലിൽ അടയ്ക്കുക, ചെറുപ്പക്കാരെ നിർബന്ധിച്ചു യുദ്ധ മുഖത്തേക്ക് പോരാട്ടത്തിനായി കൊണ്ടുപോവുക, വീടുകൾ നിർബന്ധിച്ച് അടപ്പിക്കുക, വളര്‍ത്തുമൃഗങ്ങളെ പിടിച്ചെടുക്കുക തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൈസ്തവ സംഘട്ടനങ്ങളും, മനുഷ്യാവകാശ സംഘടനകളും അറസ്റ്റിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു. അദി അബേടോ ജയിലിലാണ് മൂവരെയും തടവിലാക്കിയത്. എറിത്രിയയിലെ കത്തോലിക്ക സഭയുടെ തലവനായ അസ്മാരാ ആർച്ച് ബിഷപ്പ് മെൻഗേസ്തീബ് തെസ്ഫാമറിയത്തിന്റെ നേതൃത്വത്തിലുള്ള സംഘം മോചിതരായ രണ്ടുപേരെയും സ്വീകരിച്ചു. 60 ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന രാജ്യത്ത് 4% മാത്രമാണ് കത്തോലിക്ക വിശ്വാസികളായിട്ടുള്ളത്. എത്യോപ്യയിൽ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ തീരുമാനമായതിന് പിന്നാലെയാണ് മെത്രാന്റെയും, വൈദികന്റെയും മോചനം നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2022-12-30-13:35:35.jpg
Keywords: എറിത്രിയ

20299
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി റോമിൽ ഇന്ന് വിശുദ്ധ കുർബാനയർപ്പണം
Content: വത്തിക്കാൻ സിറ്റി: വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യത്തിന് വേണ്ടി റോം രൂപത പ്രത്യേക ബലിയർപ്പണം നടത്തും. ഇന്നു ഡിസംബര്‍ 30ന് വൈകിട്ട് 5:30-ന് ( ഇന്ത്യൻ സമയം രാത്രി 10 മണി) സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് റോം രൂപതയുടെ വികാറായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം. റോം രൂപതയിലെ മുഴുവന്‍ ഇടവക സമൂഹങ്ങളെയും ബെനഡിക്ട് പതിനാറാമന് വേണ്ടിയുള്ള വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുവാന്‍ കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ക്ഷണിച്ചിട്ടുണ്ട്. ഇന്നത്തേയും വരും ദിവസങ്ങളിലേയും വിശുദ്ധ കുര്‍ബാനകളില്‍ നമ്മുടെ പ്രിയപ്പെട്ട മുന്‍പാപ്പയുടെ സഹനങ്ങളിലും, കഷ്ടതകളിലും നമുക്കും അദ്ദേഹത്തെ അനുഗമിക്കാമെന്നു കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന്റെ പ്രസ്താവനയിൽ പറയുന്നു. റോമിന്റെ കത്തീഡ്രലും, റോം മെത്രാൻ കൂടിയായ ഫ്രാന്‍സിസ് പാപ്പയുടെ ഭദ്രാസനവും കൂടിയാണ് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക. ഇക്കഴിഞ്ഞ ബുധനാഴ്ചത്തേ തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടെ ഫ്രാന്‍സിസ് പാപ്പ, രോഗബാധിതനും ക്ഷീണിതനുമായ മുന്‍ പാപ്പക്ക് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. നിശബ്ദമായി സഭയെ നിലനിര്‍ത്തിവരുന്ന മുന്‍പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു പാപ്പ അഭ്യര്‍ത്ഥിച്ചത്. തൊട്ടുപിന്നാലെ തന്നെ മുന്‍പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹം വത്തിക്കാന്‍ സിറ്റി ഗാര്‍ഡന്‍സിലെ മാറ്റര്‍ എക്ളേസിയ ആശ്രമത്തില്‍ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നും സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണിയുടെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നിരുന്നു. ഇതിനിടെ ഇന്നലെ മുന്‍പാപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. കഴിഞ്ഞ രാത്രിയില്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു നല്ലവണ്ണം വിശ്രമിക്കുവാന്‍ കഴിഞ്ഞുവെന്നും ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും മാറ്റിയോ ബ്രൂണി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Image: /content_image/News/News-2022-12-30-14:53:34.jpg
Keywords: ബെനഡിക്ട

20300
Category: 1
Sub Category:
Heading: 2022-ൽ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാർ
Content: വത്തിക്കാന്‍ സിറ്റി: പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ 2022-ൽ ആഗോള തലത്തില്‍ കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരുടെ കണക്ക് പുറത്ത്. 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാരാണ് ദാരുണമായി മരണപ്പെട്ടതെന്നു പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട മിഷ്ണറിമാരില്‍ വൈദികരെ കൂടാതെ സന്യാസിനികളും അല്‍മായരും ഉള്‍പ്പെടുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ മിഷ്ണറിമാർ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. അവിടെ 7 വൈദികരും രണ്ട് സന്യാസിനികളും ഉള്‍പ്പെടെ 9 മിഷ്ണറിമാരാണ് മരണം വരിച്ചത്. ലാറ്റിൻ അമേരിക്കയില്‍ 8 മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 4 വൈദികര്‍ ഉള്‍പ്പെടുന്നുണ്ട്. 2001 മുതൽ 2021 വരെ ലഭ്യമായ കണക്ക് പ്രകാരം ലോകത്ത് 526 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. വസ്ത്രമോ ആഹാരമോ ലഭ്യമാകാത്ത അനേകം പ്രാകൃത ആചാരങ്ങളില്‍ കഴിയുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശങ്ങളിലേക്ക് കടന്നുചെല്ലുന്ന മിഷ്ണറിമാരുടെ നിസ്തുലമായ ഇടപെടലില്‍ ആയിരങ്ങളാണ് പുതുജീവിതം ആരംഭിച്ചിട്ടുള്ളത്. ഭരണകൂടങ്ങള്‍ പോലും അവജ്ഞയോടെ നോക്കികാണുന്ന ജനവിഭാഗങ്ങള്‍ക്ക് ഇടയിലേക്ക് കടന്നുചെല്ലുവാന്‍ മിഷ്ണറിമാര്‍ മാത്രമേ തയാറാകുന്നുള്ളൂവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷ്ണറി ദൗത്യത്തിനു വേണ്ടി 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ആശീര്‍വാദം നടത്തി അയച്ചിരിന്നു. മാർപാപ്പ ആശീർവദിച്ച 430 മിഷ്ണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്.
Image: /content_image/News/News-2022-12-30-19:11:56.jpg
Keywords: മിഷ്ണ

20301
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പ റൂമില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാനയില്‍ പങ്കുകൊണ്ടു; പുതിയ വിവരവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ നിലവിലെ അവസ്ഥ സംബന്ധിക്കുന്ന പുതിയ വിവരവുമായി വത്തിക്കാന്‍. പാപ്പ ഇന്നലെ സുഖമായി വിശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വത്തിക്കാൻ ഇന്നു വെള്ളിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്നലെ രാത്രി പോപ്പ് എമിരിറ്റസിന് നന്നായി വിശ്രമിക്കാൻ കഴിഞ്ഞുവെന്നും ഉച്ചകഴിഞ്ഞ് തന്റെ മുറിയിൽ നടന്ന വിശുദ്ധ കുർബാനയിലും അദ്ദേഹം പങ്കുകൊണ്ടുവെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു. ഡിസംബർ 28-ന് വിശ്വാസികളുമായി പൊതു കൂടിക്കാഴ്ചയുടെ അവസാനം, ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞതോടെയാണ് വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയാകുന്നത്. തന്റെ മുൻഗാമിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാന്‍സിസ് പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. ഇന്നു റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കായി പ്രത്യേക കുർബാന അർപ്പിക്കുമെന്ന് റോം രൂപത അറിയിച്ചിട്ടുണ്ട്. റോം സമയം വൈകീട്ട് 05:30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) നാണ് റോം രൂപതയുടെ വികാറായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം നടക്കുക. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid02rpzVZtDHBG1UbhM81p6DsBx5qtaZSLVnaqXPDjfNjXYXcfahxyoFKJwrsCSN6grRl&show_text=true&width=500" width="500" height="744" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p>
Image: /content_image/News/News-2022-12-30-20:16:38.jpg
Keywords: ബെനഡി

20302
Category: 18
Sub Category:
Heading: ഇടവക നവീകരണത്തിന്റെ ഭാഗമായി 8760 അഖണ്ഡ ജപമാലയുമായി കുറവിലങ്ങാട് ഇടവക
Content: കുറവിലങ്ങാട്: പുതുവർഷത്തോട് ചേർത്തൊരുക്കിയിട്ടുള്ള ഇടവക നവീകരണത്തിന്റെ ഭാഗമായി 8760 അഖണ്ഡജപമാല ചൊല്ലാനൊരുങ്ങി കുറവിലങ്ങാട് ഇടവക. ഇനിയുള്ള 365 ദിവസങ്ങളുടെ എല്ലാ സമയവും ഇടവകയിലെ വീടുകളിലൂടെ ഇടമുറിയാതെ ജപമാല ചൊല്ലാനാണ് ഇടവകയുടെ തീരുമാനം. ഇതിനായി ഇടവകയുടെ മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങളെ ചേർത്തൊരുക്കി പ്രത്യേക പട്ടിക തയാറാക്കിയിട്ടുണ്ട്. 28 വാർഡുകളിലായുള്ള 81 കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ജപമാല ചൊല്ലുന്ന കുടുംബങ്ങളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. പുതുവർഷത്തിലേക്കുള്ള ആദ്യ ജപമാലയ്ക്ക് മുന്നോടിയായി ഇന്ന് രാത്രി 10.30ന് ഇടവക ദേവാലയത്തിൽ ജ പമാല പ്രദക്ഷിണം നടത്തും. എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജപമാല പ്രദക്ഷിണം ക്രമീകരിച്ചിട്ടുള്ളത്. തുടർന്നു തിരുമണിക്കൂർ ആരാധനയും വിശുദ്ധ കുർബാനയും പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും.
Image: /content_image/India/India-2022-12-31-09:42:32.jpg
Keywords: ജപമാല