Contents

Displaying 19871-19880 of 25031 results.
Content: 20263
Category: 18
Sub Category:
Heading: വാതിലുകളില്ലാത്ത പുൽക്കുടിലിൽ പിറന്ന ഉണ്ണീശോ മനുഷ്യരായ നമ്മുടെ ഹൃദയ കവാടങ്ങൾ തുറന്നിടാന്‍ ആഹ്വാനം ചെയ്യുന്നു: കെ‌സി‌ബി‌സി
Content: കൊച്ചി: വാതിലുകളില്ലാത്ത പുൽക്കുടിലിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകമായി വന്നുപിറന്ന ഉണ്ണിയേശു മനുഷ്യരായ നമ്മുടെ ഹൃദയ കവാടങ്ങൾ സഹോദരങ്ങൾക്കായി മലർക്കെ തുറന്നിടാനാണ് ആഹ്വാനം ചെയ്യുന്നതെന്നു കെസിബിസിയുടെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. ആരെയും അകറ്റിനിർത്താതെ എല്ലാവരിലേക്കും സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശങ്ങൾ പകരാൻ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ നല്ല മനസുള്ളവർക്കു സമാധാനം' എന്ന ക്രിസ്തുമസ് ഗീതം നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തുറവിയോടെ സമീപിച്ച് ഈ ഭൂമിയിൽ സമാധാനം സംസ്ഥാപിക്കാനുള്ള നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കുന്ന ക്രിസ്തുമസിന്റെ നന്മകൾ കേരള സമൂഹത്തിന് ആശംസിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ പ്രസ്താവിച്ചു.
Image: /content_image/India/India-2022-12-24-08:43:37.jpg
Keywords: കെ‌സി‌ബി‌സി
Content: 20264
Category: 18
Sub Category:
Heading: താലിബാന്‍ പ്രവണത കേരളത്തിൽ വളരുവാൻ സർക്കാർ അനുവദിക്കരുത്: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: പത്തനംതിട്ട: സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായതെന്തും നശിപ്പിക്കുന്ന താലിബാന്‍ പ്രവണത കേരളത്തിൽ വളരുവാൻ സർക്കാർ അനുവദിക്കരുതെന്ന് കെസിസി. മ തേതര രാജ്യമായ ഇന്ത്യയിൽ ഒരു മതത്തിനും പ്രത്യേക പ്രാധാന്യം നല്കേണ്ടതില്ല. എന്നാൽ, എല്ലാ മതത്തിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്ന സഹിഷ്ണുതയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നാടാണിതെന്ന് കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് ചൂണ്ടിക്കാട്ടി. കാസർകോട് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ച പുൽക്കൂട് ഒരു മതതീവ്രവാദി നശിപ്പിച്ച സംഭവത്തിൽ ശക്തമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധിച്ചതായും പ്രകാശ് പി. തോമസ് അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ നടപടി സ്വീകരിക്കാത്ത സർക്കാർ സമീപനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിന് നേരെ സമീപകാലത്ത് ഉണ്ടാകുന്ന നീതി നിഷേധത്തിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണുവാൻ കഴിയുകയുള്ളൂ. സർക്കാർ ഓഫീസുകളിൽ മാത്രമല്ല ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാ ഭ്യാസ സ്ഥാപനങ്ങളിൽ പോലും മതതീവ്രവാദികൾ ഭീഷണി ഉയർത്തുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. കോതമംഗലത്തും കായംകുളത്തും വെള്ളമുണ്ടയിലും ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ മതതീവ്രവാദികൾ പ്രശ്നങ്ങളുണ്ടാക്കിയത് ഇതിനുദാഹരണമാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2022-12-24-08:56:41.jpg
Keywords: താലിബാ
Content: 20265
Category: 14
Sub Category:
Heading: എറിത്രിയയില്‍ മധ്യകാലഘട്ടത്തിലെ ദേവാലയ അവശേഷിപ്പുകള്‍ കണ്ടെത്തി
Content: അസ്മാര: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ മധ്യകാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന രണ്ട് ദേവാലയങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. വിശാലമായൊരു കത്തീഡ്രലിന്റേയും, താഴികക്കുടത്തോടു കൂടിയ മറ്റൊരു ദേവാലയത്തിന്റെ അവശേഷിപ്പുകളുമാണ് കണ്ടെത്തിയത്. എറിത്രിയയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘം പുരാവസ്തു ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ ദേവാലയങ്ങള്‍ അക്കാലത്ത് പ്രബലമായിരുന്ന അക്സും സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. കത്തീഡ്രല്‍ ദേവാലയം 1868-ലും, താഴികക്കുടത്തോടു കൂടിയ ദേവാലയം 1907-ലും കണ്ടെത്തിയിരുന്നുവെങ്കിലും ഇവയെക്കുറിച്ചുള്ള വിശദമായ പഠനം ഇപ്പോഴാണ് നടക്കുന്നത്. അക്സും സാമ്രാജ്യത്തിലെ പ്രധാന തുറമുഖവും ഇന്നത്തെ എറിത്രിയന്‍ നഗരവുമായ അഡൂലിസിന്റെ കേന്ദ്രഭാഗത്തു നിന്നും കത്തീഡ്രലിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയപ്പോള്‍, തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തുനിന്നുമാണ് രണ്ടാമത്തെ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. കത്തീഡ്രലില്‍ നിന്നും മാമ്മോദീസ തോട്ടിയുടെ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ആധുനിക എറിത്രിയ, എത്യോപ്യ, സുഡാന്‍, ദിജിബൌട്ടി, യെമന്‍, സൗദി അറേബ്യ എന്നീ ഭൂവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഒന്നാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ട് വരെ പ്രബലമായിരുന്ന അക്സും സാമ്രാജ്യം. എസാനാ രാജാവിന്റെ മതപരിവര്‍ത്തനത്തേത്തുടര്‍ന്ന്‍ നാലാം നൂറ്റാണ്ടിലാണ് ക്രൈസ്തവ വിശ്വാസം ഇവിടെ വ്യാപിക്കുന്നത്. എന്നാല്‍ ഇവിടത്തെ ക്രൈസ്തവ വല്‍ക്കരണത്തേക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭ്യമല്ല. ഈ രണ്ടു ദേവാലയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ദേവാലയങ്ങള്‍ കണ്ടെത്തി നൂറിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷകര്‍ ഇവിടെ വീണ്ടും പഠനങ്ങള്‍ നടത്തുകയാണ്. ‘പൊന്തിഫിസിയോ ഇന്‍സ്റ്റിറ്റ്യൂട്ടോ ഡി ആര്‍ക്കിയോളജിയാ ക്രിസ്റ്റ്യാന’യിലെ ഡോ. ഗബ്രിയേലെ കാസ്റ്റിഗ്ലിയയാണ് രണ്ട് ദേവാലയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ ടെസ്റ്റിംഗിന് നേതൃത്വം നല്‍കുന്നതെന്നു ‘മെഡീവലിസ്റ്റ്.നെറ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ദേവാലയങ്ങളുടെ പ്രസക്തിയും, ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന എറിത്രിയയുടെ മതപരിവര്‍ത്തനത്തില്‍ ഈ ദേവാലയങ്ങള്‍ വഹിച്ച പങ്കും വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അക്സും സാമ്രാജ്യത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയുടെ തെളിവുകളായിട്ടാണ് ഈ ദേവാലയാവശിഷ്ടങ്ങളെ കണക്കാക്കി വരുന്നത്.
Image: /content_image/News/News-2022-12-24-09:36:51.jpg
Keywords: എറിത്രിയ
Content: 20266
Category: 14
Sub Category:
Heading: ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി നൂറോളം തിരുപ്പിറവി ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന പുല്‍ക്കൂട് പ്രദർശനം
Content: ജക്കാർത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി നൂറോളം തിരുപ്പിറവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുല്‍ക്കൂട് പ്രദര്‍ശനത്തിന് ആരംഭം കുറിച്ചു. ജാവ പ്രവിശ്യയിലെ ബൊഗോറിലെ ബിയാറ്റെ മരിയെ വര്‍ജിനിസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഇന്നലെ ഡിസംബര്‍ 23-നാണ് ഉദ്ഘാടനം ചെയ്തത്. ജനുവരി 8 വരെ പ്രദര്‍ശനം നീളും. തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന ‘അഡ്മിറബിളെ സിഗ്നം' എന്ന തന്റെ ശ്ലൈഹീക ലേഖനത്തിലൂടെ കത്തോലിക്ക സഭയുടെ വിശുദ്ധ പാരമ്പര്യങ്ങള്‍ തുടരണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്ന്‍ പ്രദര്‍ശനത്തിന്റെ കോ-ഓര്‍ഡിനേറ്ററായ ഫാ. അല്‍ഫോണ്‍സസ് സോംബോലിങ്ങി പറഞ്ഞു. കാര്‍ഡ്ബോര്‍ഡ്, സിമന്റ് തുടങ്ങിയ വിവിധ സാധനങ്ങള്‍ കൊണ്ട് തിരുപ്പിറവി ദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ കത്തോലിക്ക കുടുംബങ്ങള്‍ക്ക് പുറമേ, സ്കൂള്‍ വിദ്യാര്‍ത്ഥികളും പങ്കുചേർന്നു. യേശുവിന്റെ തിരുപ്പിറവിയുടെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ഈ തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്‍ പറഞ്ഞ ഫാ. സോംബോലിങ്ങി, യേശുവിന്റെ ജനനത്തേക്കുറിച്ച് ഒരു നല്ല ബോധ്യം തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൈമാറാനുള്ള ഒരു അമൂല്യ നിധിയാണ്‌ ഈ ക്രിസ്തുമസ് നിമിഷമെന്ന് കത്തോലിക്ക കുടുംബങ്ങള്‍ തിരിച്ചറിയണമെന്നും ഓർമിപ്പിച്ചു. ഈ ക്രിസ്തുമസ് ഒരു വിശേഷപ്പെട്ട സമയമാക്കി മാറ്റുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മതവിശ്വാസികള്‍ക്കും വേണ്ടിയുള്ള വിശ്വാസപരമായ ഒരു വിനോദ സഞ്ചാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുന്നതിന് കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരുപ്പിറവി ദൃശ്യങ്ങള്‍ ഉണ്ടാക്കുന്ന പാരമ്പര്യം കത്തോലിക്ക സഭ നിലനിര്‍ത്തുന്നുണ്ടെന്നും, ദൈവം മനുഷ്യനായി അവതരിച്ചതിന്റെ ദൃശ്യാവിഷ്കാരവും, സുവിശേഷ വല്‍ക്കരണത്തിനുള്ള പുതിയൊരു മാര്‍ഗ്ഗവുമാണിതെന്നും ബോഗോര്‍ മെത്രാനും, ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലുമായ പാസ്കാലിസ് ബ്രൂണോ സ്യൂകുര്‍ പ്രസ്താവിച്ചു. ബോഗോര്‍ സിറ്റി മേയറും, ഇസ്ലാം മതവിശ്വാസിയുമായ ബിമാ ആര്യാ സുഗിയാര്‍ത്തോ പ്രദര്‍ശനത്തെ അഭിനന്ദിച്ചു. എളിമയുടേതായ ഒരു ആഗോളമൂല്യം ലോകത്തെ കാണിച്ചു തന്നത് യേശു ക്രിസ്തുവാണെന്നു അദ്ദേഹം അനുസ്മരിച്ചു. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം പൊതുജീവിതം സാധാരണഗതിയില്‍ എത്തിയതിനാല്‍ ഈ ക്രിസ്തുമസിനെ ഇന്തോനേഷ്യന്‍ ജനത വളരെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.
Image: /content_image/News/News-2022-12-24-09:54:28.jpg
Keywords: ഇന്തോനേ
Content: 20267
Category: 24
Sub Category:
Heading: ''പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു''; ക്രിസ്തുമസിനോട് അനുബന്ധിച്ച് വൈദികന്റെ വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന സംഭവങ്ങളിൽ മാപ്പ് ചോദിച്ചുകൊണ്ടുള്ള വൈദികന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻ സമൂഹാംഗമായ ഫാ. റോയി, ക്രിസ്തുമസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ക്ഷമിക്കാനും പൊറുക്കുവാനും അൾത്താരയിൽ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനത്തോട് മാപ്പ് ചോദിക്കുകയാണെന്ന് പറയുന്നു. ദൈവത്തിന്റെ ദീർഘക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽനിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും. ഭൂമിയിൽ നിങ്ങളെ താൽക്കാലികമായി പിന്താങ്ങുന്ന ഓരോരുത്തർക്കും ദൈവത്തിനു മുന്നിൽ നിങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ കഴിയുകയില്ല എന്നോർത്ത് കൊള്ളണമെന്നും കുറിപ്പിൽ ഓർമ്മപെടുത്തുന്നു. കുറിപ്പ് വായിക്കുമ്പോൾ പക്ഷം പിടിക്കുകയാണെന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിൽ കൃത്യമായി നൽകുന്നുണ്ട്. സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ശുശ്രൂഷ ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന സ്ഥലത്തെ മെത്രാനെയും അനുസരിച്ചു കൊള്ളാമെന്ന് സുവിശേഷ ഗ്രന്ഥം സാക്ഷിയാക്കി, എന്റെ കുടുംബാംഗങ്ങളുടെയും ഇടവക ജനത്തിന്റെയും മുന്നിൽ പ്രതിജ്ഞ എടുത്തിരുന്നുവെന്നും ഫാ. റോയി കുറിച്ചു. #{blue->none->b->ഫാ. റോയിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍}# KEEP CHRIST IN YOUR CHRISTMAS. പ്രിയപ്പെട്ടവരെ, ക്രിസ്മസ് ആശംസകൾ നേരണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സീറോ മലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ സഹോദര വൈദികരുടെ എതിർ സാക്ഷ്യങ്ങളും പരസ്യമായ അനുസരണക്കേടും വിശുദ്ധ കുർബാന വരെ അവഹേളിക്കുന്ന സഭയുടെ അംഗീകാരമില്ലാത്ത കുർബാന ക്രമങ്ങളും ഒക്കെ കാണുമ്പോൾ അൽമായർ വരെ അൾത്താരയിൽ കയറി ആ വൈദികരെ പിടിച്ചു വലിച്ചു പുറത്താക്കുന്നത് കാണുമ്പോൾ മെറി ക്രിസ്മസ് എന്ന ആശംസിക്കുവാൻ എന്തൊക്കെയോ ഒരു ബുദ്ധിമുട്ടുകൾ. സീറോ മലബാർ സഭ ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ കഴിവില്ലാത്ത അധികാരികൾ മൂലമോ, അല്ലെങ്കിൽ സിനഡിന്റെ തീരുമാനത്തെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിരലിലെണ്ണാവുന്ന വൈദികരുടെ പ്രവർത്തനങ്ങൾ മൂലമോ വളരെയേറെ വിമർശനങ്ങൾക്കിടയിലൂടെ കടന്നു പോവുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ ചില മുതിർന്ന വൈദികരുടെ വാട്സപ്പ് പോസ്റ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കാണുമ്പോൾ പലപ്പോഴും തലതാഴ്ത്തി നിൽക്കാറുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് ക്ഷമയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ചില ധ്യാനഗുരുക്കന്മാർ വരെ തിരുസഭയുടെയും സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും വരെ നിർദ്ദേശങ്ങളെ തള്ളിക്കളയുന്നത് കാണുമ്പോൾ ഇവരുടെ ആത്മീയത എന്താണ് എന്നൊരു ചോദ്യം സാധാരണക്കാരായ വിശ്വാസികൾ ചോദിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ക്ഷമിക്കാനും പൊറുക്കുവാനും അൾത്താരയിൽ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഈശോയിൽ പ്രിയപ്പെട്ട എറണാകുളം അതിരൂപതയിലെ വിഘടിച്ചു നിൽക്കുന്ന വൈദികരെ ദൈവത്തിന്റെ ദീർഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ട്. തിരുസഭയും സിനഡും കാണിക്കുന്ന ഈ ദീർഘ ക്ഷമ ഒരു ബലഹീനതയായി കാണാതെ ആഴമായ പശ്ചാത്താപത്തോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് തമ്പുരാന്റെ മുന്നിലേക്ക് നമുക്ക് പോകാം. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Froymariasdv%2Fposts%2Fpfbid0wpWHNVoAzuz3migcJ9ubp6PT2bdozEJqr2R6m5ohGqPTUdTvow34t32f59KksFfgl&show_text=true&width=500" width="500" height="329" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അല്ലെങ്കിൽ ഒരു പക്ഷെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക്, നിങ്ങൾ ഇപ്പോൾ ഏറ്റവും അവമതിക്കുന്ന പൗരോഹിത്യമെന്ന ദാനം പോലും നിങ്ങളിൽ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം... ഇടവക ജനത്തിന് ആവശ്യം തങ്ങളെ നയിക്കുന്ന, നന്മയിലേക്ക് നയിക്കുന്ന വൈദികരെയാണ്. തിരുസഭക്കും അധികാരികൾക്കും എതിരെ അൾത്താരയിൽ നിന്ന് പ്രസംഗിക്കുന്നവരെ പിന്താങ്ങുവാൻ സഭയെ വെറുക്കുന്ന വളരെ കുറച്ച് ആളുകളെ ഉണ്ടാവുകയുള്ളൂ. എറണാകുളം അങ്കമാലി അതിരൂപതയിലെ 98 ശതമാനം ജനങ്ങളും പരിശുദ്ധ പിതാവിന്റെയും സീറോ മലബാർ സഭയുടെ സിനഡിന്റെ കൂടെയും തന്നെയാണ്. നിങ്ങൾ ഇപ്പോൾ നടത്തുന്ന വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽനിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും. ഭൂമിയിൽ നിങ്ങളെ താൽക്കാലികമായി പിന്താങ്ങുന്ന ഒരുത്തർക്കും ദൈവത്തിനു മുന്നിൽ നിങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ കഴിയുകയില്ല എന്നോർത്ത് കൊള്ളുക.. ഈ കാര്യങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതരുതെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ ഇന്നലെയും ഇന്നും ആളുകളുടെ ചോദ്യങ്ങളും ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളും ഞങ്ങളിനി എന്തുചെയ്യുമെന്ന അവരുടെ ചോദ്യവും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ദൈവജനമേ, ഹൃദയത്തിന്റെ ഉള്ളിൽനിന്ന് നിങ്ങളോട് മാപ്പ് ചോദിക്കുന്നു. തിരുസഭയിൽ ഇതിനേക്കാൾ വലിയ ഒത്തിരി ഏറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുസഭ അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം. തായ്‌തണ്ടിനോട് ചേരാതെ മറുതലിച്ചു നിൽക്കുന്ന ശിഖരങ്ങൾ വെട്ടികളയാൻ ഉള്ള ധൈര്യം പരിശുദ്ധാത്മാവ് തിരുസഭാധികാരികൾക്ക് നൽകട്ടെ.... ഒരുപക്ഷേ ഇത് വായിക്കുമ്പോൾ ഞാൻ പക്ഷം പിടിച്ച് എഴുതുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും ഞാൻ പക്ഷം പിടിക്കുക തന്നെ ചെയ്യും. സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ശുശ്രൂഷ ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന സ്ഥലത്തെ മെത്രാനെയും അനുസരിച്ചു കൊള്ളാം എന്ന് സുവിശേഷ ഗ്രന്ഥം സാക്ഷിയാക്കി, എന്റെ കുടുംബാംഗങ്ങളുടെയും ഇടവക ജനത്തിന്റെയും മുന്നിൽ ഞാനൊരു പ്രതിജ്ഞ എടുത്തിരുന്നു. ഞാൻ മാത്രമല്ല, ഇന്ന് പരസ്യമായി തിരുസഭയെ അവഹേളിക്കുന്ന വൈദികരും തങ്ങളുടെ തിരുപട്ട ദിവസത്തെ ആ പ്രതിജ്ഞ ഒന്നുകൂടെ ഓർത്തു നോക്കിയാൽ, അത് ജീവിതത്തിൽ പാലിക്കുവാൻ തീരുമാനിച്ചാൽ അവസാനിക്കുന്ന പ്രശ്നങ്ങളെ ഇന്ന് സഭയിലുള്ളൂ... ഉണ്ണിശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. റോയിച്ചൻ.
Image: /content_image/News/News-2022-12-25-09:52:06.jpg
Keywords: കുറിപ്പ
Content: 20268
Category: 1
Sub Category:
Heading: യേശു ക്രിസ്തു പകര്‍ന്ന ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം: രാഷ്ട്രപതി ദ്രൗപദി മുർമു
Content: ന്യൂഡൽഹി: ലോകമെമ്പാടുമുള്ള സമൂഹത്തിന് ക്രിസ്തുമസ് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസ്ദിനത്തിൽ നമുക്ക് യേശുക്രിസ്തു നൽകിയ ദയയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഓർക്കാമെന്നും യേശുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Wishing everyone a Merry Christmas! On this day, let us remember the message of kindness and brotherhood given by Jesus Christ. May we spread joy and positivity and have the spirit of compassion towards fellow beings and the environment.</p>&mdash; President of India (@rashtrapatibhvn) <a href="https://twitter.com/rashtrapatibhvn/status/1606835298708910082?ref_src=twsrc%5Etfw">December 25, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രിസ്തുമസ് മനുഷ്യരാശിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. ഈ ദിവസം യേശുക്രിസ്തു നൽകിയ അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം നാം ഓർക്കുന്നു. പരസ്പരം സ്നേഹത്തോടെയും ദയയോടെയും പെരുമാറാൻ ക്രിസ്തുമസ് ആഘോഷം നമ്മെ പ്രചോദിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. സന്ദേശത്തിന്റെ സംപ്ക്ഷിത രൂപം ട്വിറ്ററിലും പ്രസിഡന്‍റ് പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-25-10:38:38.jpg
Keywords: രാഷ്ട്രപതി
Content: 20269
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് പറഞ്ഞ സക്കിർ നായിക്കിന് ലോകത്തിന്റെ മറുപടി; ആശംസ പ്രവാഹത്തിന് ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു
Content: ദോഹ: ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കിർ നായിക്കിന് ലോകത്തിന്റെ മറുപടി. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നാണ് സക്കിർ നായിക്കിന്റെ ക്രിസ്തുമസ് സംബന്ധിച്ച പോസ്റ്റില്‍ പറഞ്ഞിരിന്നത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ ലോകമെമ്പാടുമുള്ള സമൂഹം ക്രിസ്തുമസ് ആശംസകളും തിരുപിറവിയുടെ ഓര്‍മ്മകള്‍ സൂചിപ്പിച്ചുമുള്ള കുറിപ്പുകളും കൊണ്ട് രംഗത്തു വരികയായിരിന്നു. ക്രിസ്തുമസ് ആശംസകള്‍ ലക്ഷകണക്കിന് കമന്റുകള്‍ പിന്നിട്ടതോടെ സക്കീർ നായിക് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. ''അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല''- സക്കിർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നാല്‍ സക്കിര്‍ നായിക്കിന്‍റെ പോസ്റ്റില്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റ് അപ്രത്യക്ഷമായി. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന വിധത്തില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള വിവാദ പ്രാസംഗികനാണ് സക്കിർ നായിക്.
Image: /content_image/News/News-2022-12-25-19:45:09.jpg
Keywords: ക്രിസ്തുമസ്
Content: 20270
Category: 1
Sub Category:
Heading: രാഷ്ട്രപതി ദ്രൗപദി മുർമു സേക്രട്ട് ഹാർട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രാർത്ഥിച്ചു
Content: ന്യൂഡല്‍ഹി; സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കത്തീഡ്രലിൽ എത്തിയ ദ്രൗപദി മുർമു മനുഷ്യരാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ നടത്തി. ആഘോഷങ്ങളിൽ പങ്കെടുക്കുകയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത രാഷ്ട്രപതിക്കു വേണ്ടി കുട്ടികൾ ക്രിസ്തുമസ് കരോൾ ആലപിച്ചു. ക്രിസ്തുമസ് ദിനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് അസൗകര്യം ഒഴിവാക്കാനാണ് മുർമു ഒരു ദിവസം മുൻപായി പള്ളി സന്ദർശിച്ചത്.
Image: /content_image/India/India-2022-12-26-08:54:54.jpg
Keywords: പ്രാർത്ഥന
Content: 20271
Category: 18
Sub Category:
Heading: സഭാ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി: മാർ ആൻഡ്രൂസ് താഴത്ത്
Content: കൊച്ചി: എറണാകുളം ബസിലിക്കയിൽ ഇന്നലെയും വെള്ളിയാഴ്ചയുമായി സഭാ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരേ മേലധികാരികളുടെ നിർദേശങ്ങളുടെ വെളിച്ചത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വേദനാജനകവും അപലപനീയവുമാണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മാർപാപ്പയുടെ അംഗീകാരത്തോടെ സിനഡ് തീരുമാനം നടപ്പാക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ച ഫാ. ആന്റണി പുതവേലിലിനെ തടയുകയും നിയമാനുസൃതമല്ലാത്ത കുർബാനയർപ്പിക്കുകയും ചെ യ്തത് സഭയുടെ നിയമങ്ങൾക്കും ചൈതന്യത്തിനും എതിരായ ഗൗരവമായ തെറ്റാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃതമായി വന്ന് തുടർച്ചയായി രാത്രിയിലടക്കം വൈദികർ മാറിമാറി കുർബാനയർപ്പിച്ചതും സഭയുടെ ചൈതന്യത്തിനു നിരക്കാത്തതാണ്. മാത്രമല്ല, പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന രീതിയിൽ പള്ളിയുടെ അകത്തും മദ്ബഹയിലും വിവിധ വിഭാഗങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും ഗൗരവമായ തെറ്റാണ്. എറണാകുളം ബസിലിക്കയിൽ പരിശുദ്ധ കുർബാനയും അതുവഴി സഭയും അവഹേളിക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽതുടർന്നുള്ള ദിവസങ്ങളിൽ പരിഹാരപ്രവർത്തനങ്ങളും ആരാധനയും നടത്താനും മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2022-12-26-09:04:05.jpg
Keywords: താഴത്ത
Content: 20272
Category: 13
Sub Category:
Heading: നമുക്കായി ജനിച്ച പൈതലിന്റെ മുഖത്ത് ഉറ്റുനോക്കാം, സമാധാനത്തിനായി ദാഹിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം തിരിച്ചറിയാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമുക്കായി ജനിച്ച യേശുവിന്റെ മുഖത്ത് നമ്മുക്ക് ഉറ്റുനോക്കാമെന്നും നിഷ്കളങ്കമായ ചെറു വദനത്തിൽ നമുക്ക്, ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിനായി ദാഹിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം തിരിച്ചറിയാമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മദ്ധ്യത്തിലായുള്ള പുഷ്പാലംകൃത മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട് “നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം നല്‍കുകയായിരിന്നു പാപ്പ. കന്യകാമറിയത്തിൽ നിന്ന് ജനിച്ച കർത്താവായ യേശു, വിശ്വാസത്തിൻറെയും പ്രത്യാശയുടെയും ഉറവിടമായ ദൈവത്തിന്റെ സ്നേഹം നിങ്ങൾക്കെല്ലാവർക്കും പ്രദാനം ചെയ്യട്ടെയെന്ന വാക്കുകളോടെയും ക്രിസ്തുമസ് ആശംസകൾ നേര്‍ന്നുമാണ് പാപ്പ സന്ദേശം ആരംഭിച്ചത്. ഈ ദിനത്തിൽ നമുക്ക് ബെത്ലഹേമിലേക്ക് നോക്കാം. കർത്താവ് ലോകത്തിലേക്കു വരുന്നത് ഒരു ഗുഹയിലാണ്, അവിടുന്ന് കാലികൾക്കായുള്ള ഒരു പുൽത്തൊട്ടിയിൽ ശയിക്കുന്നു. കാരണം മറിയത്തിന് പ്രസവ സമയമായപ്പോഴും അവിടുത്തെ മാതാപിതാക്കൾക്ക് താമസസൗകര്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിശബ്ദതയിലും ഇരുളിലുമാണ് അവിടുന്ന് നമ്മുടെ ഇടയിലേക്ക് വരുന്നത്, കാരണം ദൈവവചനത്തിന് അതിനെ എടുത്തുകാട്ടുന്ന ദീപങ്ങളോ, അഥവാ മനുഷ്യശബ്ദാരവങ്ങളോ ആവശ്യമില്ല. അവൻ തന്നെയാണ് അസ്തിത്വത്തിന് അർത്ഥം നൽകുന്ന വചനം, പാതയെ പ്രകാശിപ്പിക്കുന്ന വിളക്ക്. "അവന്‍ വെളിച്ചത്തിന് സാക്ഷ്യം നല്‍കാന്‍ വന്നവനാണ്" (യോഹന്നാൻ 1:9). യേശു നമ്മുടെ ഇടയിൽ ജനിക്കുന്നു. ദൈവം നമ്മോടുകൂടെയാണ്. നമ്മുടെ ദൈനംദിന ജീവിതത്തെ തുണയ്ക്കാനും സന്തോഷവും സങ്കടവും പ്രതീക്ഷകളും ഉത്കണ്ഠകളും എല്ലാം നമ്മളുമായി പങ്കുവയ്ക്കാനും അവൻ വരുന്നു. നിസ്സഹായനായ ഒരു പൈതലായാണ് അവൻ വരുന്നത്. ദരിദ്രരിൽ ദരിദ്രനായി അവൻ തണുപ്പിലാണ് പിറന്നുവീണത്. ചൂടും വാസയിടവും കണ്ടെത്താൻ അവൻ നമ്മുടെ ഹൃദയ വാതിലിൽ മുട്ടുന്നു. ബെത്‌ലഹേമിലെ ഇടയന്മാരെപ്പോലെ, നമുക്ക് വെളിച്ചത്താൽ ആവൃതരാകാൻ നമ്മെത്തന്നെ അനുവദിക്കുകയും ദൈവം നമുക്ക് നൽകിയ അടയാളം കാണുന്നതിനായി പോകുകയും ചെയ്യാം. ആദ്ധ്യാത്മിക നിദ്രയാലുള്ള മരവിപ്പിനെയും ആരെയാണോ നാം ആഘോഷിക്കുന്നത് അവനെ വിസ്മരിക്കുന്നതിലേക്കു നയിക്കുന്ന ആഘോഷത്തിനെയും നമ്മുക്ക് അതിജീവിക്കാം. ഹൃദയത്തെ മയക്കത്തിലാഴ്ത്തുകയും, ദൈവസുതൻ നമുക്കായി പിറന്ന സംഭവം ധ്യാനിക്കുന്നതിനു പകരം അലങ്കാരങ്ങളിലേക്കും സമ്മാനങ്ങളിലേക്കും നമ്മെ നയിക്കുകയും ചെയ്യുന്ന ശബ്ദകോലാഹലത്തിൽ നിന്നു നമുക്ക് പുറത്തുകടക്കാം. സഹോദരന്മാരേ, സഹോദരിമാരേ, സമാധാനത്തിന്റെ രാജകുമാരന്റെ ആദ്യത്തെ നിലവിളി മുഴങ്ങുന്ന ബെത്ലഹേമിലേക്ക് നമുക്ക് തിരിയാം. അതെ, കാരണം, അവൻ തന്നെ, യേശുവാണ് നമ്മുടെ സമാധാനം: ലോകത്തിന് നൽകാൻ കഴിയാത്തതും സ്വപുത്രനെ ലോകത്തിലേക്കയച്ചു കൊണ്ട് പിതാവായ ദൈവം മാനവകുലത്തിന് നൽകിയതുമായ സമാധാനം. യേശു ക്രിസ്തു സമാധാനത്തിന്റെ വഴിയാണ്. തന്റെ മനുഷ്യാവതാരം, പീഢാസഹനം, മരണം, ഉത്ഥാനം എന്നിവ വഴി അവിടന്ന്, ശത്രുതയുടെയും യുദ്ധത്തിൻറെയും അന്ധകാരത്താൽ അടിച്ചമർത്തപ്പെട്ട അടഞ്ഞ ലോകത്തിൽ നിന്ന്, സാഹോദര്യത്തിലും സമാധാനത്തിലും സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന തുറന്ന ഒരു ലോകത്തിലേക്കുള്ള വഴി തുറന്നുവെന്നും പാപ്പ അനുസ്മരിച്ചു. പാപ്പയുടെ സന്ദേശം കേള്‍ക്കാനും അപ്പസ്തോലിക ആശീര്‍വാദം സ്വീകരിക്കാനും പതിനായിരങ്ങളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുമിച്ചു കൂടിയിരിന്നത്.
Image: /content_image/News/News-2022-12-26-10:51:04.jpg
Keywords: പാപ്പ