category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ ക്രിസ്ത്യന്‍ പെൺകുട്ടിയെ പിന്തുണച്ച നൈജീരിയന്‍ വനിതയുടെ മേൽ മതനിന്ദ കുറ്റം
Contentഅബൂജ: ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവ പെൺകുട്ടി ദെബോറ സാമുവേലിനെ പിന്തുണച്ച വനിതയുടെ മേൽ മതനിന്ദാ കുറ്റം നൈജീരിയൻ കോടതി മതനിന്ദാ കുറ്റം ചുമത്തി. 5 കുട്ടികളുടെ അമ്മയും നിരപരാധിയുമായ റോഡാ ജെദായുവിന്റെ മേലാണ് നൈജീരിയൻ കോടതി ഇക്കഴിഞ്ഞ തിങ്കളാഴ്ച മതനിന്ദാ കുറ്റം ചുമത്തിയത്. ഇസ്ലാമിക ശരിയത്ത് നിയമം ശക്തമായ സംസ്ഥാനത്ത് മതനിന്ദാ കുറ്റത്തിന് വധശിക്ഷയാണ് നൽകാറുള്ളത്. മെയ് ഇരുപതാം തീയതിയാണ് റോഡായെ അധികൃതർ അറസ്റ്റ് ചെയ്യുന്നത്. ആറുമാസമായി ആരുമായി ബന്ധപ്പെടാനും ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇത് നൈജീരിയൻ നിയമത്തിനും, അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ക്രൈസ്തവ യുവതിയായിരിന്ന ദെബോറ സാമുവേലിന്റെ കൊലപാതകത്തെ അപലപിക്കുന്ന ഇസ്ലാം മതസ്ഥന്റെ വീഡിയോ വാർജിയിൽ തന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഉരുത്തിരിയുന്നത്. സഹപ്രവർത്തകരിൽ ചിലരാണ് ഗൂഡാലോചന നടത്തി പ്രതിയാക്കി മാറ്റുകയായിരിന്നു. നേരത്തെ പരീക്ഷ നന്നായി എഴുതാൻ യേശു സഹായിച്ചുവെന്ന് പറഞ്ഞതിന്റെ പേരിലാണ് തീവ്രവാദികളായ വിദ്യാർത്ഥികൾ ദെബോറയെ മെയ് പന്ത്രണ്ടാം തീയതി ക്രൂരമായി കൊലപ്പെടുത്തുന്നത്. റോഡാ ജെദായു വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ അയച്ചുവെന്ന് അറിഞ്ഞതിന് പിന്നാലെ തീവ്ര ഇസ്ലാമിക വാദികൾ അവരുടെ വധശിക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുകയായിരിന്നു. ഇതിനിടയിൽ ഒരു ഇസ്ലാമിക സംഘടന ദൈവം ശപിച്ചവൾ എന്ന തലക്കെട്ട് നല്‍കി റോഡായുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിന്നു. പിന്നാലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 15 ക്രൈസ്തവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇസ്ലാം മതസ്ഥരുടെ സമ്മര്‍ദ്ധങ്ങള്‍ക്കു ഒടുവില്‍ റോഡായെ അധികൃതർ അറസ്റ്റ് ചെയ്തു. ആളുകൾ ആക്രമിക്കപ്പെട്ടതും, കെട്ടിടങ്ങൾ തകർക്കപ്പെട്ടതുമായ കേസുകൾ റോഡായുടെ മേലാണ് ചുമത്തപ്പെട്ടത്. മനുഷ്യാവകാശത്തെ ഹനിക്കുന്ന സംഭവത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. സമാധാനപരമായി അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലാണ് ആൾക്കൂട്ട അക്രമത്തിന്റെ ഇരയായി റോഡാ മാറിയതെന്നും, ഇപ്പോൾ സംസ്ഥാന സർക്കാർ മറ്റുള്ളവർ ചെയ്ത കുറ്റം റോഡായുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇന്റർനാഷണലിന്റെ സിയാൻ നെൽസൺ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയിലെ ഒടുവിലത്തെ സംഭവമാണ് ഇത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-21 12:44:00
Keywordsനൈജീ, ദെബോ
Created Date2022-12-21 12:45:30