category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിനെ മഹത്വപ്പെടുത്താന്‍ പുതിയ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രമുഖ ഹോളിവുഡ് നടന്‍ നീല്‍ മക്ഡൊണാഫ്
Contentവാഷിംഗ്ടണ്‍ ഡി‌സി: കുടുംബമൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ടിതമായ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുതിയ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രമുഖ ഹോളിവുഡ് നടന്‍ നീല്‍ മക്ഡൊണാഫ്. മക്ഡൊണാഫും ദക്ഷിണാഫ്രിക്കന്‍ മോഡലായ അദ്ദേഹത്തിന്റെ പത്നി റുവേയും ചേര്‍ന്ന് സിനിമകളും, ടിവി പരിപാടികളും നിര്‍മ്മിക്കുന്ന ‘മക്ഡൊണാഫ് കമ്പനി’ എന്ന ഫിലിം കമ്പനിയ്ക്കാണ് തുടക്കം കുറിച്ചത്. വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് ഹോളിവുഡില്‍ ശ്രദ്ധേയനായ ഹോളിവുഡ് നടനാണ് നീല്‍ മക്ഡൊണാഫ്. ഇന്നു ഡിസംബര്‍ 13 മുതല്‍ ‘ബിവൈയു ടിവി’, ‘പിബിഎസ്’ എന്നിവയിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ക്രിസ്മസ്സ് വിത്ത് ദി ടേബര്‍ണക്കിള്‍ കൊയര്‍’ എന്ന ക്രിസ്തുമസ്സ് സ്പെഷ്യല്‍ പരിപാടിയുടെ അവതാരകനാകുന്നതിന്റെ സന്തോഷത്തിലാണ് മക്ഡൊണാഫ്. ഈ ക്രിസ്തുമസ് സ്പെഷ്യലിനോടൊപ്പം അവസാനിക്കുന്നതല്ല തന്റെ ക്രിസ്തീയ വിശ്വാസമെന്നു മക്ഡൊണാഫ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി. പുതുതായി ആരംഭിച്ച ‘മക്ഡൊണാഫ് കമ്പനി’ എന്ന ഫിലിം കമ്പനി ശക്തമായ കുടുംബ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് പറഞ്ഞ മക്ഡൊണാഫ്, തന്റെ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുക എന്നത് മാത്രമാണ് കത്തോലിക്കാ വിശ്വാസിയായ തനിക്ക് അറിയാവുന്ന ഏക കാര്യമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് വളരെബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം വിവിധ തരത്തിലുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും നിരവധി കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അവയില്‍ ചിലതില്‍ ഭീകരനായൊരു വില്ലനാണ്, ഞാന്‍ ഒരുപാട് വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തന്റെ ക്രിസ്ത്യന്‍ വിശ്വാസം കാരണം മുന്‍കാലങ്ങളില്‍ നിരവധി സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ‘ബാന്‍ഡ് ഓഫ് ബ്രദേഴ്സ്’, ‘മൈനോരിറ്റി റിപ്പോര്‍ട്ട്’, ‘ഡെസ്പറേറ്റ് ഹൗസ്വൈവ്സ്’ എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ മക്ഡൊണാഫ് വെളിപ്പെടുത്തി. ക്രൈസ്തവര്‍ അല്ലാത്തവരിലേക്കും എത്തേണ്ടതിനാല്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ ഉള്ളടക്കം പ്രത്യക്ഷത്തില്‍ വിശ്വാസത്തില്‍ അധിഷ്ടിതമായിരിക്കണമെന്നില്ലെങ്കിലും, അത് വിശ്വാസത്തോട് യോജിച്ച് പോകുന്നതായിരിക്കുമെന്ന്‍ പറഞ്ഞ മക്ഡൊണാഫ്, വെറുമൊരു സിനിമ നിര്‍മ്മിക്കുകയല്ല മറിച്ച് ദൈവത്തിന് മഹത്വം നല്‍കുന്ന പരിപാടികള്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന മക്ഡൊണാഫ്-റുവെ ദമ്പതികള്‍ക്ക് 5 മക്കളാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-13 20:20:00
Keywordsഹോളിവു, നട
Created Date2022-12-13 08:52:26