Content | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ തത്സമയം Zoom-ലൂടെ പങ്കെടുക്കുന്ന 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 41ാമത്തെ ക്ലാസ് നാളെ (ഡിസംബര്‍ 3, 2022) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസ് ഇന്ത്യന്‍ സമയം വൈകീട്ട് 06 മണി മുതല്‍ 07 വരെയാണ് നടക്കുക. കഴിഞ്ഞ ക്ലാസുകള്‍ക്ക് തുടര്‍ച്ചയായി കത്തോലിക്ക സന്യാസത്തെ കുറിച്ച് ആയിരിക്കും നാളത്തേ ZOOM ക്ലാസും.
ദൈവവിളിയെന്ന് പറഞ്ഞാൽ എന്താണ്? സന്യാസത്തിന്റെ ദൈവിളി എങ്ങനെ സംഭവിക്കുന്നു? ദൈവം വിളിച്ച ഒരാൾക്ക് സന്യാസം വേണ്ടെന്നുവെയ്ക്കാൻ സ്വാതന്ത്ര്യമുണ്ടോ? സന്യാസ ദൈവവിളിയുള്ള ഒരാൾ സന്യാസം സ്വീകരിക്കാതിരിന്നാൽ എന്ത് സംഭവിക്കാം? സന്യാസത്തിലേക്ക് ഒരാളെ നൽകാൻ നേർച്ച നേരാൻ സാധിക്കുമോ? ദൈവവിളി ഉണ്ടോയെന്നു എങ്ങനെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ? സന്യാസം സ്വീകരിച്ച ചിലര്‍ എന്തുക്കൊണ്ടാണ് വീണുപോകുന്നത്? ദൈവത്തിന്റെ വിളി ശാശ്വതമല്ലേ? ദൈവവിളി ഇല്ലാത്തത് കൊണ്ടാണോ ചിലർക്ക് വീഴ്ച പറ്റുന്നത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ഒരു മണിക്കൂര്‍ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.
ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05;25നു ജപമാല ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധിപേരാണ് ക്ലാസില്‍ ഭാഗഭാക്കാകുന്നത്. ഏവര്‍ക്കും ക്രിസ്തു വിശ്വാസവും തിരുസഭ പ്രബോധനങ്ങളും വളരെ ലളിതമായും ആഴത്തിലും മനസിലാക്കുവാന്‍ സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }#
➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
|