Contents

Displaying 19651-19660 of 25037 results.
Content: 20043
Category: 10
Sub Category:
Heading: കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ പ്രൊട്ടസ്റ്റൻറ് യൂട്യൂബർ കാമറൂൺ ബെർട്ടൂസി
Content: ന്യൂയോര്‍ക്ക്: പ്രശസ്ത പ്രൊട്ടസ്റ്റന്റ് യൂട്യൂബ് അവതാരകനായ കാമറൂൺ ബെർട്ടൂസി കത്തോലിക്കാ വിശ്വാസം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 'ക്യാപ്ചറിങ് ക്രിസ്ത്യാനിറ്റി' എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ അദ്ദേഹം തന്റെ ചാനലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കത്തോലിക്ക സഭയിലേക്ക് വരുന്നതിന് മുന്നോടിയായുളള 'റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ ഓഫ് അഡൽറ്റ്സ്' എന്ന വിശ്വാസ പരിശീലനത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോകുന്നതെന്ന് ബെർട്ടൂസി പറഞ്ഞു. അടുത്തവർഷം ഈസ്റ്റർ ദിനം അദ്ദേഹം ഔദ്യോഗികമായി സഭയിലെ അംഗമാകും. മാർപാപ്പയുടെ സ്ഥാനത്തെ പറ്റി ആഴത്തിൽ പഠിച്ചതാണ് ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് വീഡിയോയുടെ തുടക്കത്തിൽ കാമറൂൺ ബെർട്ടൂസി പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ക്രൈസ്തവ വിശ്വാസത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ ഉതകുന്ന സാക്ഷ്യങ്ങളും, ചർച്ചകളും തന്റെ ചാനലിലൂടെ അദ്ദേഹം ആളുകളിലേക്ക് എത്തിച്ചിരുന്നു. വിനോന - റോച്ചസ്റ്റർ രൂപതയുടെ മെത്രാൻ ബിഷപ്പ് റോബർട്ട് ബാരൺ, പ്രമുഖ കത്തോലിക്ക പ്രഭാഷകൻ സ്കോട്ട് ഹാൻ, ഭൂതോച്ചാടകനായ ഫാ. വിൻസന്റ് ലാംബർട്ട് തുടങ്ങിയവര്‍ 'ക്യാപ്ചറിങ് ക്രിസ്ത്യാനിറ്റി' ചാനലിലെ ചർച്ചകളിൽ പങ്കെടുക്കാൻ എത്തിയിട്ടുളള പ്രമുഖരിൽ ഉൾപ്പെട്ടിരിന്നു. മാർപാപ്പയുടെ സ്ഥാനത്തെ പറ്റി പഠിക്കുന്ന നാളുകളിൽ, തുറന്ന മനസ്സോടെയാണ് തെളിവുകളുടെ പിന്നാലെ പോയതെന്ന് കാമറൂൺ ബെർട്ടൂസി പറഞ്ഞു. താൻ തെളിവുകളുടെ പിന്നാലെ പോയ സമയത്ത് - പ്രൊട്ടസ്റ്റൻറ് വിശ്വാസത്തെ പറ്റി കൂടുതൽ ആഴത്തിൽ തനിക്ക് ബോധ്യമാകുമെന്ന ഉറച്ച ചിന്തയായിരുന്നു പ്രൊട്ടസ്റ്റൻറ് സുഹൃത്തുക്കൾക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ക്ക് തെറ്റിയെന്നു ബെർട്ടൂസി പറഞ്ഞു. ശുദ്ധമായ ക്രൈസ്തവ വിശ്വാസത്തെപ്പറ്റി ആയിരിക്കും ഇനി തന്റെ ചാനലിലെ ചർച്ചകൾ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1,50,000 സബ്‌സ്‌ക്രൈബേഴ്സ് ഉള്ള ചാനലാണ് ക്യാപ്‌ചറിംഗ് ക്രിസ്‌ത്യാനിറ്റി.
Image: /content_image/News/News-2022-11-18-11:26:11.jpg
Keywords: യൂട്യൂബ്
Content: 20044
Category: 1
Sub Category:
Heading: ഹാലോവീന്‍ ദിനത്തില്‍ പൈശാചിക ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ട സെമിത്തേരി പുനര്‍സമര്‍പ്പിച്ചു
Content: മിന്നിസോട്ടാ: അമേരിക്കയിലെ മിന്നിസോട്ടായില്‍ ഇക്കഴിഞ്ഞ ഹാലോവീന്‍ ദിനാഘോഷത്തില്‍ സാത്താനിക ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ട സെമിത്തേരിയുടെ പുനര്‍സമര്‍പ്പണം നടത്തി. റോച്ചസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോബര്‍ട്ട് ബാരോണിന്റെ നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. നിരവധി വിശ്വാസികളും, സെമിനാരി വിദ്യാര്‍ത്ഥികളും പുനര്‍സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുത്തു. ഹാലോവീന്‍ രാത്രിയില്‍ പുണ്യ സ്ഥലം അശ്ലീല ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ടുവെന്നും സാത്താന്റെ പേരുപോലും എഴുതപ്പെട്ടെന്നും ബിഷപ്പ് പറഞ്ഞു. സെമിത്തേരിയിലെ ക്രിസ്തു രൂപവും, കുരിശും അഞ്ചോളം സ്മരണിക ചുവരുകളും, രണ്ട് കല്ലറ ഫലകങ്ങളും ചുവരെഴുത്തുകളാല്‍ വികൃതമാക്കിയിരിന്നു. ചുവരെഴുത്തുകളില്‍ അശ്ലീല സന്ദേശങ്ങളും, “സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന്‍ എഴുതിയിരിക്കുന്നതും വ്യക്തമായി കാണാമെന്നും ‘കെഎംടി3’ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാലോവീന്‍ ആഘോഷത്തിന് പിന്നിലെ പൈശാചികത വെളിവാക്കുന്നതായിരിന്നു സംഭവം. അന്ത്യവിശ്രമം കൊള്ളുന്നവരെ ആദരിക്കുന്ന ഈ സ്ഥലം സമാധാനത്തിന്റേയും പ്രാര്‍ത്ഥനയുടേയും സ്ഥലമായി മാറുന്നതിന് ആത്മീയ ശുദ്ധീകരണം കൂടി ആവശ്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അതിനാലാണ് പുനര്‍ സമര്‍പ്പണമെന്നും ബിഷപ്പ് പറഞ്ഞു. വിശുദ്ധരുടെ ലുത്തീനിയ, സുവിശേഷ വായന, വിശുദ്ധ ജലവും തളിച്ചുള്ള വെഞ്ചിരിപ്പ് എന്നിവ അടക്കമായിരിന്നു പുനര്‍സമര്‍പ്പണം. “സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയിരിക്കുന്ന അങ്ങയുടെ തീര്‍ത്ഥാടകരുടെ ഈ വിശ്രമ സ്ഥലം ശുദ്ധീകരിക്കണമെ. ഇവിടെ അടക്കം ചെയ്യപ്പെട്ടവരേ മഹത്വത്തിന്റെ ശക്തിയാലും, അങ്ങയുടെ പുനരുത്ഥാനത്താലും പുനര്‍ജ്ജീവിപ്പിക്കണമേ. അവരെ നിത്യ സന്തോഷത്തിലേക്ക് ആനയിക്കണമെ” - പുനര്‍സമര്‍പ്പണത്തിനിടെ മെത്രാന്‍ പ്രാര്‍ത്ഥിച്ചു. അതിക്രമത്തെ അപലപിച്ച ബിഷപ്പ് ബാരണ്‍ ഇതുമൂലം ദുഃഖമനുഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. അതിക്രമം സാമാന്യ മര്യാദക്ക് മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുവാനും, അവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാനുമായി ഇവിടെ എത്തുന്നവരോടുള്ള അവഹേളനം കൂടിയാണെന്നും ബിഷപ്പ് പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Image: /content_image/News/News-2022-11-18-14:01:27.jpg
Keywords: ഹാലോവീ
Content: 20045
Category: 1
Sub Category:
Heading: കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ നിക്കരാഗ്വേയിലെ കത്തോലിക്ക സഭ നേരിട്ടത് നാനൂറോളം ആക്രമണങ്ങള്‍
Content: മനാഗ്വേ: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ നട്ടം തിരിയുന്നതിനിടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കത്തോലിക്കാ സഭ നേരിട്ടത് നാനൂറോളം അതിക്രമങ്ങളാണെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. പ്രമുഖ അഭിഭാഷകയും, ഗവേഷകയുമായ മാര്‍ത്താ പാട്രിഷ്യ മൊളിന, “നിക്കരാഗ്വേ: അടിച്ചമര്‍ത്തപ്പെടുന്ന സഭ" എന്ന പേരില്‍ പുറത്തുവിട്ട 235 പേജുള്ള റിപ്പോര്‍ട്ടില്‍ 2018-നും 2022-നും ഇടയില്‍ നിക്കരാഗ്വേ സഭ നേരിട്ട എല്ലാ അതിക്രമങ്ങളെ കുറിച്ചും വിശദമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവാലയ അവഹേളനം, ആക്രമണം, കവര്‍ച്ച, ഭീഷണി, വൈദികര്‍ക്ക് നേരെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങി ഭരണകൂടത്തിന്റെ ഒത്താശയോടെ കത്തോലിക്കാ സഭക്കെതിരെ നടക്കുന്ന എല്ലാത്തരം പീഡനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. “നിക്കരാഗ്വേയിലെ ജയിലുകളില്‍ നടക്കുന്ന ക്രൂരതയുടേയും, മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റേയും 38 സംവിധാനങ്ങള്‍” എന്ന പേരില്‍ ഒരു പഠനഫലവും പുറത്തുവിട്ടിട്ടുണ്ട്. സത്യവും ദുഃഖകരവുമായ വസ്തുതകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് വായിക്കേണ്ടതാണെന്നും നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ നേരിടുന്ന എക്കാലത്തേയും ഏറ്റവും കൊടിയ അടിച്ചമര്‍ത്തലിന് ഇരയായവരെ സഹായിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ഒരു ശ്രമം കൂടിയാണിതെന്നും എഴുത്തുകാരനും, രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഡോ. ഹുംബെര്‍ട്ടോ ബെല്ലി പ്രസ്താവിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗയുടേയും പത്നി റൊസാരിയോ മുരില്ലോയുടേയും ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കത്തോലിക്ക സഭയ്ക്കു നേരെ നടന്നുവരുന്ന ആക്രമണങ്ങള്‍ സമീപ കാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനെ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ മതഗല്‍പ്പ മെത്രാന്‍ റൊളാണ്ടോ അല്‍വാരെസിനെ വീട്ടുതടങ്കലിലാക്കിയത് അടക്കം നിരവധി അക്രമങ്ങളാണ് കത്തോലിക്ക സമൂഹത്തിനു നേരെ ഉണ്ടായിരിക്കുന്നത്. നിരവധി വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളേയും എല്‍ ചിപോട്ടോ എന്ന കുപ്രസിദ്ധമായ ജയിലില്‍ തടവില്‍ വെച്ചിരിക്കുകയാണ്. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിനു പുറമേ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അടക്കമുള്ള സന്യാസ സമൂഹങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കിയതും ആഗോള തലത്തില്‍ വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2022-11-18-16:15:36.jpg
Keywords: നിക്കരാഗ്വേ
Content: 20046
Category: 11
Sub Category:
Heading: 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യ വേണ്ടെന്ന് തീരുമാനിച്ചു, ആ കുഞ്ഞ് ഇന്ന് ലോക പ്രശസ്ത ബാസ്‌കറ്റ്‌ബോള്‍ താരം: സ്റ്റീഫന്‍ കറിയുടെ അമ്മയുടെ ഓര്‍മ്മക്കുറിപ്പ് ശ്രദ്ധ നേടുന്നു
Content: ഒഹായോ: 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യ വേണ്ടെന്നുവെച്ച സോണ്യ കറി എന്ന അന്‍പത്തിയഞ്ചുകാരിയുടെ മകന്‍ സ്റ്റീഫന്‍ കറി ഇന്ന് ലോക പ്രശസ്ത ബാസ്കറ്റ്ബോള്‍ കളിക്കാരില്‍ ഒരാള്‍. അന്ന് താന്‍ ഭ്രൂണഹത്യയ്ക്കു വഴങ്ങിയെങ്കില്‍ ഇന്ന്‍ സ്റ്റീഫനേപ്പോലെയുള്ള ഒരു നല്ല ബാസ്കറ്റ്ബോള്‍ താരം ഉദയം കൊള്ളില്ലായിരിന്നുവെന്ന് സോണ്യ പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച “ഫിയേഴ്സ് ലവ്” എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലൂടെയാണ് സോണ്യ ഇക്കാര്യം പങ്കുവെച്ചത്. ഈ പുസ്തകത്തിലൂടെ ഇക്കാര്യം പറഞ്ഞത് ഒരു സൗഖ്യം പോലെയായിരുന്നുവെന്നു “യുവര്‍ മോം” എന്ന പോഡ്കാസ്റ്റില്‍ സോണ്യ പറഞ്ഞു. ദിവസംതോറും തനിക്ക് സമാനമായ സാഹചര്യം കൈകാര്യം ചെയ്യുന്ന നിരവധി പേര്‍ ഉള്ളതിനാല്‍ തന്റെ അനുഭവത്തിനു പ്രസക്തിയുണ്ടെന്നും സോണ്യ പറയുന്നു. “ദൈവം എല്ലാം ഒരുമിച്ച് ചേര്‍ത്ത് എന്നെ കാണിക്കുകയായിരുന്നു. ഞാനെടുത്ത തീരുമാനം എത്രവലിയ അനുഗ്രഹമാണെന്ന്‍ ഇപ്പോള്‍ നോക്കൂ. ഞാന്‍ അതിനു ദൈവത്തോടു നന്ദി പറയുന്നു”- സോണ്യ പറഞ്ഞു. ഇതേപ്പോലെയുള്ള കാര്യങ്ങളില്‍ ആളുകള്‍ എന്നെന്നേക്കും വിധിക്കപ്പെടരുതെന്നു തന്റെ പ്രിയപ്പെട്ട ബൈബിള്‍ വാക്യത്തെ പരാമര്‍ശിച്ചുക്കൊണ്ട് സോണ്യ പറയുന്നു. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കുന്നു” (റോമ 8:28) എന്നതാണ് തനിക്കു ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യമെന്നും അവര്‍ പറയുന്നു. സോണ്യക്കും അവരുടെ മുന്‍ ഭര്‍ത്താവും എന്‍.ബി.എ താരവുമായിരുന്ന ഡെല്‍ കറിക്കും സ്റ്റീഫന്‍ കൂടാതെ സേത്ത്, സിഡല്‍ എന്നീ രണ്ടു മക്കള്‍ കൂടിയുണ്ട്. 2009-ലെ എന്‍.ബി.എ തെരഞ്ഞെടുപ്പില്‍ ഗോള്‍ഡന്‍ സ്റ്റേറ്റ് വാര്യേഴ്സ് തങ്ങളുടെ ഏഴാം സ്ഥാനത്തേക്കായി തിരഞ്ഞെടുത്ത കളിക്കാരനാണ് മുപ്പത്തിനാലുകാരനായ സ്റ്റീഫന്‍ കറി. നാലുവട്ടം എന്‍.ബി.എ ചാമ്പ്യനായിട്ടുള്ള അദ്ദേഹം തുടര്‍ച്ചയായ രണ്ടു സീസണില്‍ ഏറ്റവും മൂല്യമുള്ള താരവുമായിരുന്നിട്ടുണ്ട്. രണ്ടു വട്ടം ലോകകപ്പ് നേടിയ അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു. ബാസ്കറ്റ്ബോള്‍ ചരിത്രത്തിലെ ഏറ്റവും നല്ല ഷൂട്ടറായാണ് അദ്ദേഹത്തെ പരിഗണിച്ചു വരുന്നത്. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാന്‍ എനിക്ക് സാധിക്കും” (ഫിലിപ്പി 4:13) എന്ന വാക്യം സ്റ്റീഫന്‍ ട്വിറ്ററില്‍ ബയോ സെക്ഷനില്‍ ചേര്‍ത്തിട്ടുണ്ട്.
Image: /content_image/News/News-2022-11-18-19:11:29.jpg
Keywords: ജീവന്‍, സമ്മാന
Content: 20047
Category: 9
Sub Category:
Heading: വചനപ്രഘോഷകര്‍ക്കായി ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന പ്രത്യേക ട്രെയിനിംഗ് കോഴ്സ് Zoom-ല്‍
Content: പ്രമുഖ വചന പ്രഘോഷകനായ ബ്രദര്‍ തോമസ് പോള്‍, നയിക്കുന്ന ഓൺലൈൻ ട്രെയിനിംഗ് കോഴ്സ് നാളെ നവംബർ 19 മുതൽ Zoom-ല്‍ നടക്കും. വചനപ്രഘോഷകരെ കേന്ദ്രീകരിച്ച് എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന പഠനപരമ്പര ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് സെഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മലയാളം സെഷന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 മുതല്‍ 8 വരെയും ഇംഗ്ലീഷ് സെഷന്‍ 8 മുതല്‍ 9 വരെയുമാണ് നടക്കുക. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍, കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം, മറ്റ് സഭാപ്രബോധനങ്ങള്‍, വിശുദ്ധ ഗ്രന്ഥം എന്നിവയുടെ പഠനവും Zoom-ലൂടെ നടക്കും. താൽപ്പര്യമുള്ളവര്‍ ബ്രദര്‍ ബ്രദര്‍ തോമസ് പോളിന്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക: നമ്പര്‍: 919447196033 ** Join Zoom Meeting: {{ https://us02web.zoom.us/j/84990198979?pwd=Y25COEthbk55VStGYXFxRTkwM0paQT09-> https://us02web.zoom.us/j/84990198979?pwd=Y25COEthbk55VStGYXFxRTkwM0paQT09}} Meeting ID: 849 9019 8979 Passcode: 123169
Image: /content_image/Events/Events-2022-11-18-21:58:17.jpg
Keywords: ഓണ്‍ലൈന്‍
Content: 20048
Category: 18
Sub Category:
Heading: മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ കാലം ചെയ്തു
Content: ജഗദൽപൂർ: ജഗദൽപൂർ സീറോമലബാർ രൂപതയുടെ എമിരിത്തൂസ് ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ (87) അന്തരിച്ചു. ജഗദൽപൂരിലെ എംപിഎം ഹോസ്പിറ്റലിൽവെച്ച് ഇന്നു പുലർച്ചെ ഒന്നരക്കാണ് അന്ത്യം. മൃതശരീരം ഇന്നു രാവിലെ പത്തു മുതൽ ജഗദൽപ്പൂരിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. നവംബർ 22 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൃതസംസ്കാര ശുശ്രൂഷകൾ ജഗദൽപ്പൂരിൽ നടക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ സിഎംഐ അറിയിച്ചു. 1935 ഒക്ടോബർ 11നു ചങ്ങനാശേരി പാലാത്ര ഫിലിപ്പ്, മേരി ദമ്പതികളുടെ മകനായി ജനിച്ച സൈമൺ ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1954ൽ മാന്നാനത്തെ സിഎംഐ ആശ്രമത്തിൽ ചേർന്നു. തുടർന്ന് 1958ൽ സിഎംഐ സഭയുടെ സന്യാസ ജീവിതത്തിലെ ആദ്യ വ്രതം എടുക്കുകയും ബംഗളൂരുവിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്നുള്ള വൈദിക പഠനത്തിന് ശേഷം 1964 ഡിസംബർ ഒന്നിന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്ര, ജഗദൽപൂർ രൂപതാ മെത്രാനായി സ്ഥാനമേറ്റു. 2013-ൽ അദ്ദേഹം വിരമിച്ചു. ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഏക സീറോമലബാർ രൂപതയാണ് ജഗദൽപൂർ. 1972 ൽ മാർപ്പാപ്പ രൂപത രൂപീകരിച്ചു സിഎംഐ സഭയെ രൂപതാഭരണം ഏൽപിച്ചു. മാർ പൗളീനോസ് ജീരകത്ത് സിഎംഐ ആയിരുന്നു പ്രഥമ മെത്രാൻ. 1990ൽ മാർ പൗളീനോസ് ജീരകത്ത് സിഎംഐയുടെ മരണത്തെ തുടർന്ന് രൂപതാ അഡ്മിനിസ്ട്രേറ്റർ ആയി ഫാ. കുര്യൻ മേച്ചേരിൽ സിഎം ഐ നിയമിതനായി. പിന്നീട് 1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്രയെ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു. സൈമൺ സ്റ്റോക്ക് പാലാത്ര വിരമിച്ച 2013 മുതൽ മാർ ജോസഫ് കൊല്ലംപറമ്പിൽ ആണ് രൂപതയുടെ മെത്രാൻ. 9,300 കത്തോലിക്കാ വിശ്വാസികളുള്ള രൂപതയിൽ 62 വൈദികർ സേവനമനുഷ്ഠിക്കുന്നു. 47 മഠങ്ങളിലായി 338 സന്യാസിനികളും രൂപതയിൽ സേവനമനുഷ്ഠിക്കുന്നു.
Image: /content_image/India/India-2022-11-19-10:15:39.jpg
Keywords:
Content: 20049
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ലംഘനം: ഡിസിഎംഎസ്
Content: കോട്ടയം: ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ക്രൈസ്തവമതം വിദേശമതമാണെന്നും ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകാൻ സാധിക്കില്ലെന്നുമുള്ള നിലപാടിൽ പ്രതിഷേധിച്ച് ദളിത് കത്തോലിക്ക മഹാജനസഭ സംസ്ഥാന കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ഭാരതത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് ഡിസിഎംഎസ് വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. ഏകെസിസി ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, പി.ഒ. പീറ്റർ, കെആർഎൽസിസി സംസ്ഥാന സെക്രട്ടറി ഷിബു ജോസഫ്, ജോയി കൂനാനി. ഡോസി ജോ ജേക്കബ്, ബിനോയ് ജോൺ, സണ്ണി പുളിനിൽക്കുന്നത്, ലാസ്റ്റർ ജോൺ, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-11-19-10:29:44.jpg
Keywords: ദളിത
Content: 20050
Category: 1
Sub Category:
Heading: കത്തോലിക്ക ഓർത്തഡോക്സ് സമൂഹത്തിന്റെ ഉയിര്‍പ്പ് തിരുനാള്‍ ഏകീകരിക്കുന്നതിന് വഴി തെളിയുന്നു
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക, ഓർത്തഡോക്സ് സമൂഹം ഒരേ ദിവസം കർത്താവിന്റെ ഉയിർപ്പ് തിരുനാള്‍ ആഘോഷിക്കുന്നതിന് വഴി തെളിയുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ തലവനായ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ ഒരേ ദിവസം ഉയിർപ്പ് ആഘോഷിക്കാനായുളള തീയതി കണ്ടെത്തുന്നതിനു വേണ്ടിയുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ വിവിധ സഭകളുടെ പ്രതിനിധികൾ തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞതായി 'സെനിത്ത്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. നിഖ്യാ സൂനഹദോസിന്റെ 1700ാം വാർഷികം ആചരിക്കുന്ന 2025ൽ ഉയിർപ്പ് ആചരിക്കുന്നതിന് വേണ്ടിയുള്ള പൊതുവായ ദിനം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞതായി നേരത്തെ വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തെൽമോസോസ് ആർച്ച് ബിഷപ്പ് ജോബ് ഗെച്ചയും അഭിപ്രായത്തെ പിന്തുണച്ച് മുന്നോട്ടു വന്നിരുന്നു. വസന്തകാലത്തിനു ശേഷം വരുന്ന പൂർണ്ണ ചന്ദ്രന് പിന്നാലെ ഉള്ള ആദ്യത്തെ ഞായറാഴ്ച ഉയിർപ്പ് തിരുനാൾ ആചരിക്കാമെന്ന് എ‌ഡി 325-ല്‍ നടന്ന നിഖ്യാ സുനഹദോസിൽ പങ്കെടുത്ത സഭാ പിതാക്കന്മാർ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം മാർച്ച് 22നും, ഏപ്രിൽ 25നും ഇടയിലുള്ള ഏതെങ്കിലും ദിവസമായിരുന്നു ഉയിർപ്പ് തിരുനാൾ ആചരിച്ചുവന്നിരുന്നത്. കത്തോലിക്ക സഭ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിൽ നിന്നു വിഭിന്നമായി 1582 മുതൽ ഉപയോഗത്തിലുള്ള ജൂലിയൻ കലണ്ടർ ആണ് ഓർത്തഡോക്സ് ക്രൈസ്തവർ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിന്‍ പ്രകാരം തീയതികളില്‍ വ്യത്യാസമുണ്ടായിരിന്നു. ഒരേ ദിവസം ഉയിർപ്പ് തിരുനാൾ ആചരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോച്ചും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഗ്രഹം, ഫ്രാൻസിസ് മാർപാപ്പയ്ക്കും, കോപ്റ്റിക് സഭയുടെ തലവനായ തവാദ്രോസിനും ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനിടയിൽ റഷ്യൻ ഓർത്തഡോക്സ് സഭയും, കോൺസ്റ്റാന്റിനോപ്പിളിലെ ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ആഗോളതലത്തിൽ ഉയിർപ്പ് തിരുനാൾ ആചരിക്കാൻ വേണ്ടിയുള്ള പൊതുവായ ദിനം കണ്ടെത്തുന്നതിന് വിഘാതമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Image: /content_image/News/News-2022-11-19-12:34:41.jpg
Keywords: ഈസ്റ്റ, ഉയി
Content: 20051
Category: 18
Sub Category:
Heading: യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച് 23ന് കാസർഗോട്ടുനിന്ന് ആരംഭിക്കും
Content: കൊച്ചി: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച്, 23ന് കാസർഗോട്ടുനിന്ന് ആരംഭിക്കും. ഡിസംബർ 10ന് തിരുവനന്തപുരത്തു സമാപിക്കുന്ന വാഹനജാഥയിൽ കേരളത്തിലെ തൊഴിലില്ലായ്മ, ലഹരിമരുന്ന് എന്നിവയ്ക്കെതിരേയുള്ള പ്രചാരണത്തിനു പുറമേ മലയോര കർഷക പ്രശ്നങ്ങൾ, തീരദേശമേഖല നേരിടുന്ന വെല്ലുവിളികൾ, ദളിത് ക്രൈസ്തവ സംവരണപ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യും. 18 ദിവസങ്ങളിലായി105 കേന്ദ്രങ്ങളിൽ സ്വീകരണം നടക്കുമെന്ന് യുസിഎഫ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോംഗ് മാർച്ച് ഡിസംബർ 10ന് വൈകിട്ട് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കാട്ടുപന്നി ആക്രമണത്തിൽ മരിച്ചവരുടെ വിധവകളടക്കമുള്ളവരാണ് കാസർഗോട്ട് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. ജോസ് ഓലിക്കലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-11-20-07:42:39.jpg
Keywords: ക്രൈസ്തവ
Content: 20052
Category: 13
Sub Category:
Heading: 95-ാമത്തെ വയസ്സിലെ ലാറ്റിന്‍ ഗ്രാമ്മി അവാര്‍ഡ് നേട്ടം കര്‍ത്താവിന് സമര്‍പ്പിച്ച് ആഞ്ചെല അള്‍വാരെസ്
Content: ഹവാന: 95-ാമത്തെ വയസ്സിലെ ഏറ്റവും നല്ല പുതിയ കലാകാരിക്കുള്ള ലാറ്റിന്‍ ഗ്രാമ്മി അവാര്‍ഡ് നേട്ടം ദൈവത്തിന് സമര്‍പ്പിക്കുന്നതായി ആഞ്ചെല അള്‍വാരെസ്. വികാരനിര്‍ഭരമായ പ്രസംഗത്തിനിടയിലാണ് ആഞ്ചെല നേട്ടത്തില്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് ദൈവത്തിനു സമര്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. “ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും, അതിനെ തരണം ചെയ്യുവാന്‍ എപ്പോഴും ഒരു മാര്‍ഗ്ഗം ഉണ്ടായിരിക്കും. ദൈവവിശ്വാസത്തിനും സ്നേഹത്തിനും അത് നേടുവാന്‍ കഴിയും. ഞാന്‍ ഉറപ്പ് തരുന്നു, ഇപ്പോഴും ഒട്ടും വൈകിയിട്ടില്ല” എന്നായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ആഞ്ചെല നല്‍കിയ സന്ദേശം. ആഞ്ചെലയുടെ പേരമകന്‍ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുന്നത് വരെ ആഞ്ചെല പാടിയ ഗാനങ്ങള്‍ ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു. ക്യൂബയില്‍ ജനിച്ച ആഞ്ചെലക്ക് കുട്ടിക്കാലം മുതലേ സംഗീതത്തോട് വളരെ പ്രിയമായിരുന്നു, എന്നാല്‍ പരസ്യമായ സംഗീത പ്രേമം പിതാവിന് ഇഷ്ടമില്ലാത്തതിനാല്‍ തന്റെ സംഗീത കമ്പം അവര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഫിദേല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വിജയവും, ക്രൈസ്തവ വിരുദ്ധ ഏകാധിപത്യവും വിവാഹിതയും 3 കുട്ടികളുടെ മാതാവുമായ ആഞ്ചെലയെ തന്റെ പ്രിയപ്പെട്ട നാടായ ക്യൂബ വിടുവാന്‍ നിര്‍ബന്ധിതയാക്കി. എന്നിരുന്നാലും ജീവിതത്തിലെ ബുദ്ധിമുട്ടുകളൊന്നും അഗാധമായ ദൈവവിശ്വാസമുള്ള ഒരു സ്ത്രീയായി മാറുന്നതില്‍ ആഞ്ചെലക്ക് തടസ്സമായില്ല. നിരവധി തവണ ആഞ്ചെല തന്റെ ദൈവവിശ്വാസം പരസ്യമാക്കിയിട്ടുണ്ടെന്നു സ്പാനിഷ് വാര്‍ത്താ പത്രമായ എല്‍ മുണ്ടോ പറയുന്നു. “വിശ്വസിക്കുക എന്നതാണ് എന്റെ രഹസ്യം. എന്റെ എല്ലാ പ്രശ്നങ്ങളും ഉത്കണ്ഠകളും ഞാന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ എല്ലാം അവന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അവനാണ് തീരുമാനിക്കുന്നത്. എനിക്ക് വേണ്ടത് അവിടുന്ന് ചെയ്യും. എനിക്ക് വേണ്ടതും വേണ്ടാത്തതും അവിടുത്തേക്ക് അറിയാം” ആഞ്ചെല പറഞ്ഞു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആഞ്ചെല തന്റെ ഗിത്താര്‍ വായനയും ഗാനം ചിട്ടപ്പെടുത്തലും ഒരിക്കലും മുടക്കിയിട്ടില്ല. 2016-ല്‍ പേരമകനായ കാര്‍ലോസ് ജോസ് അള്‍വാരെസ് അവളുടെ 50 ഗാനങ്ങള്‍ അടങ്ങിയ ഒരു നോട്ബുക്ക് കണ്ടെത്തുന്നത് വരെ ഇവയെല്ലാം സ്വകാര്യമായിരുന്നു. ഇവ ഒരു ആല്‍ബമാക്കുവാന്‍ ജോസാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ 2021 വരെ ഈ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. 2021-ല്‍ ലോസ് ഏഞ്ചലസില്‍ റിക്കോര്‍ഡ് ചെയ്ത ഈ ഗാനങ്ങള്‍ തരംഗമായി. നടനും, നിര്‍മ്മാതാവും, സംവിധായകനുമായ ആന്‍ഡി ഗാര്‍ഷ്യ ആഞ്ചെലയുടെ ജീവിതത്തേക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. 2022-ല്‍ ആന്‍ഡി ഗാര്‍ഷ്യയും ഗ്ലോറിയ എസ്തെഫാനും അഭിനയിച്ച 'ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്' എന്ന സിനിമയില്‍ ആഞ്ചെല അതിഥി വേഷം ചെയ്തിരുന്നു. 95-ാമത്തെ വയസ്സില്‍ ഉന്നത ബഹുമതിക്ക് അര്‍ഹയായ ആഞ്ചെലയേ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
Image: /content_image/News/News-2022-11-20-17:38:50.jpg
Keywords: പുരസ്