Contents
Displaying 19601-19610 of 25037 results.
Content:
19993
Category: 1
Sub Category:
Heading: കുരിശുള്ള പതാക ഉയർത്താൻ വിസമ്മതിച്ച കേസ്; ക്രൈസ്തവ സംഘടനയ്ക്കു ബോസ്റ്റൺ നഗരസഭ 2 മില്യൺ ഡോളര്‍ നഷ്ട്ടപരിഹാരം നല്‍കും
Content: ബോസ്റ്റണ്‍ (അമേരിക്ക): കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ വിസമ്മതിച്ചതിന്റെ പേരിൽ സുപ്രീംകോടതി വരെ എത്തിയ കേസിൽ അമേരിക്കയിലെ ബോസ്റ്റൺ നഗരസഭ, ക്രൈസ്തവ സംഘടനയ്ക്കു 2.1 മില്യൺ ഡോളറിന് മുകളിൽ (16 കോടിയില്‍പരം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നൽകും. ഹാൾ ഷെർട്ട്ലഫ് എന്ന ബോസ്റ്റൺ സ്വദേശിക്കും, അദ്ദേഹത്തിൻറെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന ക്രൈസ്തവ സംഘടനയ്ക്കും വേണ്ടി ലിബർട്ടി കൗൺസിലാണ് നിയമ പോരാട്ടം നടത്തിയത്. അറ്റോർണിയുടെ ശമ്പളവും, മറ്റ് ചെലവുകളും ഭരണഘടനാ ദിനത്തിൽ നടന്ന കേസിലെ നഷ്ടപരിഹാരത്തിൽ ഉൾപ്പെടുമെന്ന് ചൊവ്വാഴ്ച ദിവസം ലിബർട്ടി കൗൺസിൽ പറഞ്ഞു. 2017 മുതല്‍ അഞ്ചുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതിയുടെ അനുകൂല വിധി ലഭിച്ചതിൽ ലിബർട്ടി കൗൺസിൽ സ്ഥാപകനും, അധ്യക്ഷനുമായ മാറ്റ് സ്റ്റാവർ സന്തോഷം രേഖപ്പെടുത്തി. ഭരണഘടന ദിനത്തോടനുബന്ധിച്ച് നഗരത്തിലെ സിറ്റി ഹാൾ പ്ലാസയ്ക്ക് മുകളിൽ സർക്കാർ കെട്ടിടത്തിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ ഒരു മണിക്കൂർ നേരത്തേക്കാണ് ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ ഹാൾ ഷെർട്ട്ലഫിന്റെ അപേക്ഷ തള്ളിക്കളയുകയായിരുന്നു. 2005 മുതൽ 2017 വരെ പതാകകൾ ഉയർത്തുന്നതിന് സമർപ്പിക്കപ്പെട്ട 284 അപേക്ഷകൾക്ക് അനുമതി നൽകിയ നഗരസഭ ക്രിസ്ത്യന്‍ പതാക ഉയര്‍ത്തുന്നതിന് അടിസ്ഥാനപരമായി ഒരു കാരണവും കൂടാതെ തന്നെ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. പില്‍ക്കാലത്ത് ഇസ്ലാമിക മത ചിഹ്നങ്ങളുള്ള തുർക്കിയുടെ പതാകയും, എൽജിബിടി വിഭാഗത്തിന്റെ പതാകയും ഉയര്‍ത്താന്‍ അനുമതി നല്കിയവരാണ് ബോസ്റ്റണ്‍ നഗരസഭ. ഒന്നാം ഭരണഘടന ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായാണ് സംഘടന നഗരസഭയുടെ നടപടിയെ വിശേഷിപ്പിച്ചത്. ഹാൾ ഷെർട്ട്ലഫിന്റെ അഭിപ്രായ സ്വാതന്ത്ര്യ അവകാശം മത ചിന്താഗതിയുടെ പേരിൽ ലംഘിക്കപ്പെട്ടുവെന്ന് മെയ് മാസം സുപ്രീംകോടതി ഐക്യകണ്ഠേന പറഞ്ഞിരുന്നു. ഇതിനുശേഷം ഓഗസ്റ്റ് മൂന്നാം തീയതി നഗരസഭാ കെട്ടിടത്തിന് മുകളിൽ ആക്ടിവിസ്റ്റുകൾ ചേർന്ന് ഹർഷാരവത്തോടെ പതാക ഉയർത്തി. പിന്നാലെ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നഗരസഭ ഓർഡിനൻസ് പാസാക്കിയിരുന്നു.
Image: /content_image/News/News-2022-11-10-11:52:53.jpg
Keywords: ബോസ്റ്റ

19994
Category: 1
Sub Category:
Heading: തിരുകച്ചയെ അടിസ്ഥാനമാക്കി പുനര്‍നിര്‍മ്മിച്ച ക്രിസ്തുവിന്റെ ശരീരം സ്പെയിനില്‍ പ്രദര്‍ശനത്തിന്, അടുത്ത വര്‍ഷം അമേരിക്കയില്‍
Content: മാഡ്രിഡ്: യേശുവിന്റെ തിരുശരീരം പൊതിഞ്ഞതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന ടൂറിനില്‍ സൂക്ഷിക്കുന്ന തിരുകച്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ യാഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയില്‍ പുനര്‍സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിന്റെ പൂര്‍ണ്ണകായ രൂപം ലാറ്റിന്‍ അമേരിക്കയില്‍ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അല്‍വാരോ ബ്ലാങ്കോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2010-ലാണ് പൂര്‍ണ്ണകായ രൂപം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചതെന്നു ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാങ്കോ പറഞ്ഞു. യേശുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയിലുള്ള ആകൃതി ഘടനയോട് കൂടിയ തിരുശരീര പുനര്‍സൃഷ്ടി എന്നത് തന്റെ ഒരു വലിയ ആഗ്രഹമായിരുന്നെന്നും ആദ്യമൊക്കെ ഇത് സംബന്ധിച്ച വലിയ വിവരമൊന്നും തങ്ങള്‍ക്കില്ലായിരുന്നുവെങ്കിലും അവസാനം ഈ രൂപം പുനര്‍സൃഷ്ടിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ബ്ലാങ്കോ പറഞ്ഞു. സ്പെയിനിലെ സലാമാങ്കായില്‍ പ്രദര്‍ശനത്തിനുവെക്കുവാനൊരുങ്ങുന്ന ഈ പൂര്‍ണ്ണ കായ രൂപത്തിന്റെ മുഖം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന യേശുവിന്റെ ഛായയില്‍ ആദ്യമായി ചര്‍മ്മം വെച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. മുഖം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ ശ്രദ്ധ പോകുന്നത് യേശുവിന്റെ ശരീരത്തിലെ മുറിവുകളുടെ എണ്ണത്തിലാണ്. അവ ടൂറിനിലെ തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന മുറിവുകളുടെ പ്രതിഫലനം തന്നെയാണെന്നു ബ്ലാങ്കോ ആവര്‍ത്തിച്ചു. പ്രദര്‍ശനം ഒരു തീര്‍ത്ഥാടന രൂപത്തിലാണെന്നും സ്പെയില്‍ ആരംഭിച്ച ഈ തീര്‍ത്ഥാടനം ലാറ്റിന്‍ അമേരിക്കയിലും, അമേരിക്കയിലും, യൂറോപ്പിലും തീര്‍ച്ചയായും പ്രദര്‍ശനത്തിനെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ഓടെ അമേരിക്കയില്‍ ഈ രൂപം പ്രദര്‍ശനത്തിനെത്തിക്കുവാനാണ് സാധ്യത. 75 കിലോ തൂക്കമുള്ള യേശുവിന്റെ ഈ രൂപം ലാറ്റെക്സും, സിലിക്കോണും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വരെ വ്യക്തമായി കാണുന്ന തരത്തിലാണ് നിര്‍മ്മാണം. കാലുകള്‍ അല്‍പ്പം വളഞ്ഞ്, കൈകള്‍ അടിവയറിനോട് ചേര്‍ത്ത് പിടിച്ച രീതിയില്‍ യേശു മരിക്കുന്നതിന് തൊട്ട് മുന്‍പ് ശരീരം എങ്ങനെ നിലകൊണ്ടോ അതുപോലെയാണ് നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു. മുടിയും രോമവും മനുഷ്യരുടേത് തന്നെയാണ്. ഈ രൂപം കാണുമ്പോള്‍ ആളുകള്‍ക്കുണ്ടാകുന്ന പ്രതികരണം അമ്പരിപ്പിക്കുന്നതാണെന്ന് പറഞ്ഞ ബ്ലാങ്കോ, റോമിലെ ക്രൈസ്തവര്‍ മുതല്‍ ആയിരകണക്കിന് രീതികളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്ന മുഖം ക്രിസ്തുവിന്റെ മുഖമാണെന്നും കൂട്ടിച്ചേര്‍ത്തു. 15 വർഷത്തിലധികം നീണ്ട ഗവേഷണംത്തിന് ഒടുവിലാണ് അല്‍വാരോ ബ്ലാങ്കോ രൂപം യാഥാര്‍ത്ഥ്യമാക്കിയത്. ബ്ലാങ്കോയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ശിൽപ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി.
Image: /content_image/News/News-2022-11-10-13:28:08.jpg
Keywords: കച്ച

19995
Category: 14
Sub Category:
Heading: തിരുകച്ചയെ അടിസ്ഥാനമാക്കി പുനര്‍നിര്‍മ്മിച്ച ക്രിസ്തു രൂപം സ്പെയിനില്‍ പ്രദര്‍ശനത്തിന്; അടുത്ത വര്‍ഷം അമേരിക്കയില്‍
Content: മാഡ്രിഡ്: യേശുവിന്റെ തിരുശരീരം പൊതിഞ്ഞതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന ടൂറിനില്‍ സൂക്ഷിക്കുന്ന തിരുകച്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയില്‍ പുനര്‍സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിന്റെ പൂര്‍ണ്ണകായ രൂപം ലാറ്റിന്‍ അമേരിക്കയില്‍ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അല്‍വാരോ ബ്ലാങ്കോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2010-ലാണ് പൂര്‍ണ്ണകായ രൂപം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചതെന്നു ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാങ്കോ പറഞ്ഞു. യേശുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയിലുള്ള ആകൃതി ഘടനയോട് കൂടിയ തിരുശരീര പുനര്‍സൃഷ്ടി എന്നത് തന്റെ ഒരു വലിയ ആഗ്രഹമായിരുന്നെന്നും ആദ്യമൊക്കെ ഇത് സംബന്ധിച്ച വലിയ വിവരമൊന്നും തങ്ങള്‍ക്കില്ലായിരുന്നുവെങ്കിലും അവസാനം ഈ രൂപം പുനര്‍സൃഷ്ടിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ബ്ലാങ്കോ പറഞ്ഞു. ''സ്പെയിനിലെ സലാമാങ്കായില്‍ പ്രദര്‍ശനത്തിനുവെക്കുവാനൊരുങ്ങുന്ന ഈ പൂര്‍ണ്ണ കായ രൂപത്തിന്റെ മുഖം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന യേശുവിന്റെ ഛായയില്‍ ആദ്യമായി ചര്‍മ്മം വെച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. മുഖം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ ശ്രദ്ധ പോകുന്നത് യേശുവിന്റെ ശരീരത്തിലെ മുറിവുകളുടെ എണ്ണത്തിലാണ്''. അവ ടൂറിനിലെ തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന മുറിവുകളുടെ പ്രതിഫലനം തന്നെയാണെന്നു ബ്ലാങ്കോ ആവര്‍ത്തിച്ചു. പ്രദര്‍ശനം ഒരു തീര്‍ത്ഥാടന രൂപത്തിലാണെന്നും സ്പെയില്‍ ആരംഭിച്ച ഈ തീര്‍ത്ഥാടനം ലാറ്റിന്‍ അമേരിക്കയിലും, യൂറോപ്പിലും തീര്‍ച്ചയായും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ഓടെ അമേരിക്കയില്‍ ഈ രൂപം പ്രദര്‍ശനത്തിനെത്തിക്കുവാനാണ് സാധ്യത. 75 കിലോ തൂക്കമുള്ള യേശുവിന്റെ ഈ രൂപം ലാറ്റെക്സും, സിലിക്കോണും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വരെ വ്യക്തമായി കാണുന്ന തരത്തിലാണ് നിര്‍മ്മാണം. കാലുകള്‍ അല്‍പ്പം വളഞ്ഞ്, കൈകള്‍ അടിവയറിനോട് ചേര്‍ത്ത് പിടിച്ച രീതിയില്‍ യേശു മരിക്കുന്നതിന് തൊട്ട് മുന്‍പ് ശരീരം എങ്ങനെ നിലകൊണ്ടോ അതുപോലെയാണ് നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു. മുടിയും രോമവും മനുഷ്യരുടേത് തന്നെയാണ്. ഈ രൂപം കാണുമ്പോള്‍ ആളുകള്‍ക്കുണ്ടാകുന്ന പ്രതികരണം അമ്പരിപ്പിക്കുന്നതാണെന്ന് പറഞ്ഞ ബ്ലാങ്കോ, റോമിലെ ക്രൈസ്തവര്‍ മുതല്‍ ആയിരകണക്കിന് രീതികളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്ന മുഖം ക്രിസ്തുവിന്റെ മുഖമാണെന്നും കൂട്ടിച്ചേര്‍ത്തു. 15 വർഷത്തിലധികം നീണ്ട ഗവേഷണത്തിന് ഒടുവിലാണ് അല്‍വാരോ ബ്ലാങ്കോ രൂപം യാഥാര്‍ത്ഥ്യമാക്കിയത്. ബ്ലാങ്കോയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ശിൽപ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി.
Image: /content_image/News/News-2022-11-10-13:31:56.jpg

19996
Category: 11
Sub Category:
Heading: പൊതു അഭിസംബോധനക്കിടയില്‍ പാപ്പയുടെ അടുത്തേക്ക് ചെന്ന് കുട്ടികള്‍; കുഞ്ഞുങ്ങളുടെ ധീരതയെ ഉദാഹരിച്ച് പാപ്പയുടെ പ്രസംഗം
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ നവംബര്‍ 9നു നടന്ന പൊതു അഭിസംബോധനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധയാകര്‍ഷിച്ച് രണ്ടു കുട്ടികള്‍. ദൈവവചന വായനക്കിടെ ഒരു ആണ്‍കുട്ടിയും, പെണ്‍കുട്ടിയും യാതൊരു ഭയവും കൂടാതെ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അവരെ തടയുവാന്‍ ശ്രമിച്ച ഗാര്‍ഡുകളോട് തന്നെ സമീപിക്കുവാന്‍ അവരെ അനുവദിക്കുവാന്‍ പാപ്പ തന്നെ ആംഗ്യം കാണിക്കുകയായിരുന്നു. ഈ കുട്ടികളുടെ സ്വാതന്ത്ര്യ ബോധം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പൊതു അഭിസംബോധനക്കിടയില്‍ പാപ്പ പറഞ്ഞു. താന്‍ തയ്യാറാക്കിവെച്ചിരിക്കുന്നത് പറയുന്നതിന് മുന്‍പ് ഈ വേദിയിലേക്ക് വന്ന രണ്ടു കുട്ടികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പാപ്പ ആമുഖമായി പറഞ്ഞു. “ഇങ്ങനെയായിരിക്കണം നമ്മള്‍ ദൈവത്തോടൊപ്പമായിരിക്കേണ്ടത്. നേരിട്ട് ദൈവത്തോട് എങ്ങിനെ പെരുമാറണമെന്നതിന്റെ ഉദാഹരണമാണ് ഈ കുട്ടികള്‍ കാട്ടിത്തന്നത്: ധൈര്യമായി മുന്നോട്ട് പോവുക! അവന്‍ എപ്പോഴും നമ്മളെ കാത്തിരിക്കുകയാണ്. ഈ കുട്ടികളുടെ ധീരത കാണുന്നത് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. നമുക്കെല്ലാവര്‍ക്കും ഇതൊരു മാതൃകയാണ്. ഇങ്ങനെ സ്വാതന്ത്ര്യത്തോട് കൂടിയായിരിക്കണം നമ്മള്‍ ദൈവത്തേ സമീപിക്കേണ്ടതെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ പ്രസംഗത്തിനിടെ ഈ കുട്ടികള്‍ വീണ്ടും പാപ്പയെ സമീപിക്കുകയുണ്ടായി. പാപ്പ അവരെ തന്റെ സമീപത്തായി ഇരുത്തികൊണ്ട് “ഇന്നത്തെ രണ്ട് ധീരര്‍ ഇവരാണ്” എന്ന് പറയുകയും ചെയ്തു. ഇതാദ്യമായല്ല പൊതു അഭിസംബോധനക്കിടെ ഇതുപോലെ കുട്ടികള്‍ പാപ്പയുടെ സമീപമെത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ രീതിയില്‍ ഒരു ആണ്‍കുട്ടി പാപ്പയുടെ അടുത്തെത്തുകയുണ്ടായി. യുവാക്കളും പ്രായമായവരും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് താന്‍ പറഞ്ഞതിനുള്ള ഉദാഹരണമാണ് ഈ കുട്ടി കാണിച്ചു തന്നതെന്നാണ് അന്ന് പാപ്പ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോള്‍ ആറാമന്‍ ഹാളില്‍വെച്ചും സമാന സംഭവമുണ്ടായി. ഒരു ആണ്‍കുട്ടി പാപ്പയുടെ അടുത്തെത്തുകയായിരിന്നു. ആ കുട്ടി എല്ലാവര്‍ക്കും ഒരു പാഠമാണെന്നായിരുന്നു അന്ന്‍ പാപ്പയുടെ പരാമര്‍ശം. ''ശിശുക്കളെപോലെ ആകുന്നില്ലെങ്കില്‍, നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല'' എന്ന്‍ യേശു പറഞ്ഞതും പാപ്പ അന്ന് ഉദ്ധരിച്ചിരിന്നു.
Image: /content_image/News/News-2022-11-10-15:52:42.jpg
Keywords: പാപ്പ, കുട്ടി

19997
Category: 13
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്
Content: ബംഗളുരു: തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസായിരിന്നു 2018-2020, 2020-2022 കാലയളവിലായി ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചുക്കൊണ്ടിരിന്നത്. ബംഗളുരുവിൽ നടന്നുവരുന്ന ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഇന്നാണ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഉണ്ടായത്. 1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 30നു അദ്ദേഹത്തെ എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. മാർപാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുന്ന റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സില്‍ ഉപദേശകന്‍ കൂടിയാണ് മാര്‍ ആന്‍ഡ്രൂസ്.
Image: /content_image/News/News-2022-11-10-17:46:39.jpg
Keywords: ഭാരത കത്തോലിക്ക, സിബിസിഐ

19998
Category: 18
Sub Category:
Heading: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലേക്ക് മാർ ആൻഡ്രൂസ് താഴത്തിനോടൊപ്പം പുതിയ നേതൃത്വവും
Content: ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലേക്ക് മാർ ആൻഡ്രൂസ് താഴത്തിനോടൊപ്പം മദ്രാസ് - മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരുമായും തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ വസായ് രൂപതാധ്യക്ഷനായ ഡോ. ഫെലിക്സ് മച്ചാഡോയാണു സെക്രട്ടറി ജനറല്‍. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സിബിസിഐയുടെ 35-ാം പ്ലീനറി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 75 വയസ് പ്രായപരിധി നിബന്ധനയുള്ളതിനാലാണ് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിബിസിഐ പ്രസിഡന്റ് പദവി ഏറ്റെടുക്കാതിരുന്നത്. നാലു ദിവസമായി നടന്നുവരുന്ന പ്ലീനറി സമ്മേളനം ഇന്നു സമാപിക്കും. ഇന്നലെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. രാവിലെ നടന്ന വിശുദ്ധ കുർബാനയിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരുന്നു. തുടർന്നു നടന്ന ചർച്ചകൾക്കുശേഷം ബിഷപ്പ് ഡോ. ഐവാൻ പെരേര റീജണൽ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സെഷനുകളുടെ അവസാനം റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. എഡ്വേർഡ് ജോസഫ് വചനവിചിന്തനം നൽകും.
Image: /content_image/India/India-2022-11-11-10:59:42.jpg
Keywords: ബത്തേരി, മലയാളി

19999
Category: 10
Sub Category:
Heading: യഹൂദ ഹാസ്യ താരം കത്തോലിക്ക വിശ്വാസത്തിലേക്ക്; തന്റെ തീരുമാനത്തിൽ ദൈവമാതാവിന് വലിയ പങ്കെന്നു താരം
Content: പാരീസ്: പ്രമുഖ ഹാസ്യ താരവും യഹൂദനുമായ ഗാഡ് എൽമലേ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. തന്റെ തീരുമാനത്തിന് പിന്നിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചത് പരിശുദ്ധ കന്യകാമറിയമാണെന്നാണ് മുന്‍പ് യഹൂദ വിശ്വാസിയായിരുന്ന താരം പറയുന്നത്. കത്തോലിക്ക സഭയിലേക്ക് ഗാഡ് എൽമലേ നടത്തിയ യാത്ര വിവരിക്കുന്ന 'റെസ്റ്റെ ഉൻ പിയു' എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാമോദിസ സ്വീകരിക്കുന്ന വേളയില്‍ ജിയാൻ മേരി എന്ന പേരായിരിക്കും പാരീസിൽ ദൈവശാസ്ത്രം പഠിച്ച ഹാസ്യ താരം സ്വീകരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'എൽമുണ്ടോ' റിപ്പോർട്ട് ചെയ്തു. പരിശുദ്ധ കന്യകാമറിയമാണ് തന്റെ ഏറ്റവും സൗന്ദര്യമുള്ള സ്നേഹമെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എൽമലേ പറഞ്ഞു. നിലവില്‍ ഫ്രാൻസില്‍ ജീവിക്കുന്ന അദ്ദേഹം, ഭൂരിപക്ഷം കത്തോലിക്കരും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ തയ്യാറാകാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് മകൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിൽ സന്തോഷം ഇല്ലെങ്കിലും, മകന് പിന്തുണ നൽകുന്നതിൽ അവർ വിമുഖത കാട്ടുന്നില്ല. ചെറിയ പ്രായത്തിൽ മൊറോക്കോയിലെ കാസബ്ലാങ്കയിൽ ദൈവമാതാവിന്റെ ചിത്രം കണ്ടത് എൽമലേ അഭിമുഖത്തിൽ സ്മരിച്ചു. ക്രൈസ്തവ വിശ്വാസത്തോടും, ദേവാലയങ്ങളോടും എതിര്‍പ്പ് നിലനിന്നിരുന്ന സമയമായിരിന്നു അത്. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രവേശിക്കുന്നത് പാപമാണെന്ന് പറഞ്ഞ് വിലക്കുണ്ടായിരുന്നുവെങ്കിലും, ആറാമത്തെയോ, ഏഴാമത്തെയോ വയസ്സിൽ ആദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ മറ്റൊരു പ്രതീതിയാണ് മനസില്‍ രൂപപ്പെട്ടതെന്നും എന്തുകൊണ്ടാണ് പിന്നെ തന്നെ അവർ വിലക്കിയതെന്നുമുള്ള ചോദ്യമാണ് മനസ്സിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബർ 16നു പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമയെ കുറിച്ചു വലിയ പ്രതീക്ഷയിലാണ് താരം. തന്റെ ചിത്രത്തെ സാക്ഷ്യമെന്നും, സ്നേഹത്തിന്റെ കഥയെന്നുമാണ് എൽമലേ വിശേഷിപ്പിക്കുന്നത്. മൊറോക്കോയിലെ കരോളിൻ രാജകുമാരിയുടെ മകൾ ഷാർലോട്ടാണ് എൽമലേയുടെ ജീവിത പങ്കാളി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-11-11-11:53:10.jpg
Keywords: കത്തോലിക്ക

20000
Category: 1
Sub Category:
Heading: യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: റോം: യുദ്ധത്തിന്റെ അതികഠിനമായ പ്രതിസന്ധികള്‍ക്കിടെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വത്തിക്കാനിലെത്തി എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 9ന് പാപ്പ വിശ്രമ ജീവിതം നയിക്കുന്ന മാത്തര്‍ എക്ലേസിയ ആശ്രമത്തിൽവെച്ചാണ് ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാ കൂടിക്കാഴ്ച നടത്തുകയും യുക്രൈനായി പ്രാർത്ഥിക്കുന്നത് തുടരാൻ പാപ്പയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. യുക്രൈന് വേണ്ടി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പ ആർച്ച് ബിഷപ്പിനോട് പ്രതികരിച്ചു. ഫെബ്രുവരി 24 മുതൽ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ച സമയം മുതല്‍ സമാധാനത്തിനായി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പ ഊന്നിപറഞ്ഞു. പ്രാർത്ഥനയുടെ ശക്തി മാത്രമാണ് ഉക്രേനിയൻ ജനതയെ ജീവനോടെ നിലനിർത്തുന്നതെന്നു ആർച്ച് ബിഷപ്പ് പറഞ്ഞു, രാജ്യത്തെ സ്ഥിതിഗതികൾ താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകളിൽ അതീവ ദുഃഖമുണ്ടെന്നും സമാധാനം സംജാതമാകാന്‍ താൻ എപ്പോഴും പ്രാർത്ഥിക്കുന്നതായും എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ ആവര്‍ത്തിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്തു ബെനഡിക്ട് പതിനാറാമൻ എഴുതിയ കത്തിന് ആർച്ച് ബിഷപ്പ് നന്ദി പറഞ്ഞു. 2019 ഫെബ്രുവരിയിലാണ് ഇരുവരും ഇതിനു മുന്‍പ് അവസാന കൂടിക്കാഴ്ച നടത്തിയത്. 2009 ജനുവരി 14-ന് ബെനഡിക്ട് പതിനാറാമൻ പാപ്പ തന്നെയാണ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ബ്യൂണസ് അയേഴ്സിലെ സാന്താ മരിയ ഡെൽ പത്രോസിനിയോയുടെ രൂപതയുടെ സഹായ മെത്രാനായാണ് നിയമിക്കപ്പെട്ടത്. 2011 മാർച്ച് 23-ന്, ആരോഗ്യപരമായ കാരണങ്ങളാൽ വിരമിച്ച ലുബോമിർ ഹുസാറിന് പകരമായി യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ഷെവ്ചുക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 മാർച്ച് 25ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്നെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ലോകത്തെ ഏറ്റവും വലിയ പൌരസ്ത്യ കത്തോലിക്ക സഭയാണ് യുക്രേനിയന്‍ സഭ.
Image: /content_image/News/News-2022-11-11-14:39:58.jpg
Keywords: യുക്രൈ

20001
Category: 10
Sub Category:
Heading: ഇടിക്കാന്‍ വന്ന കാര്‍ തൊട്ടടുത്തു എത്തിയപ്പോള്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങി; അത്ഭുതകരമായ രക്ഷപ്പെടലില്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ച് വൈദികന്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: തന്റെ വാഹനത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്നുവന്ന ‘എസ്.യു.വി’യില്‍ നിന്നും എണ്‍പത്തിയേഴുകാരനായ കത്തോലിക്കാ വൈദികന്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഫാ. ജോണ്‍ ബോക്കാണ് വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കാവല്‍ മാലാഖമാരുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 2-ന് ഒഹായോയിലെ മില്‍ഫോര്‍ഡിലെ സെന്റ് ആന്‍ഡ്രൂ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്ക് രാവിലെ 8:40-നാണ് ആരേയും അമ്പരിപ്പിക്കുന്ന ഈ സംഭവം നടന്നത്. റോഡില്‍ നിന്നും തെന്നിമാറിയ എസ്.യു.വി സൈഡിലുണ്ടായിരുന്ന ട്രാഫിക് അടയാളം മറിച്ചിട്ടുകൊണ്ട് ഫാ. ജോണ്‍ ഓടിച്ചിരുന്ന കാറിന്റെ മുകളിലേക്ക് കുതിച്ചുയര്‍ന്നു വരികയായിരുന്നു. അത്ഭുതകരമായി ഫാ. ജോണിനും അദ്ദേഹത്തിന്റെ വാഹനത്തിനും യാതൊന്നും സംഭവിച്ചില്ല. ഇത് അത്ഭുതം തന്നെയാണെന്നു ഫ്രാന്‍സിസ്കന്‍ സമൂഹാംഗമായ ഫാ. ജോണ്‍, 'കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട പലരും 'ഫാസ്റ്റ് ആന്‍ഡ് ഫൂരിയസ്' സിനിമയിലെ രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും ഒരു മൈക്രോ സെക്കന്‍റ് മാറിയിരിന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരിന്നുവെന്നും പറയുന്നു. സംഭവം നടന്ന്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫാ. ജോണ്‍ ഇക്കാര്യം അറിയുന്നത് തന്നെ. അതിനെ കുറിച്ച് വൈദികന്‍ പറഞ്ഞത് ഇങ്ങനെ - “ഞാന്‍ നേരെ നോക്കി വാഹനം ഓടിച്ചിരുന്നതിനാല്‍ എന്റെ വാഹനത്തിന്റെ മുകളിലേക്ക് മറ്റൊരു വാഹനം വീഴുവാന്‍ പോയത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ സൈഡിലൂടെ എന്തോയൊന്നു മിന്നിമറയുന്ന പോലെ തോന്നിയിരുന്നു, അതൊരു പക്ഷിയോ മറ്റെന്തിങ്കിലുമോ ആയിരിക്കാമെന്നാണ് ഞാന്‍ കരുതിയത്”. വിശുദ്ധ കുര്‍ബാനക്ക് ശേഷം റെസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ അറിയാവുന്ന ഒരു പോലീസ് ഓഫീസറാണ് നടന്ന സംഭവം വൈദികനോട് വെളിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം വൈദികനെ കാണിച്ചു. ദൃശ്യങ്ങള്‍ കണ്ട മാത്രയില്‍ താന്‍ അമ്പരന്നുപോയെന്നു വീഡിയോ കണ്ട ഫാ. ജോണ്‍ പറയുന്നു. ചെറുപ്പക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അയാള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും പോലീസ് അദ്ദേഹത്തെ അറിയിച്ചു. തന്റെ രക്ഷപ്പെടലില്‍ ദൈവത്തിന്റെ കരങ്ങള്‍ ഉണ്ടെന്ന് ഫാ. ജോണ്‍ ആവര്‍ത്തിക്കുന്നു. കാവല്‍ മാലാഖമാരുടെ തിരുനാള്‍ ദിനത്തില്‍ തന്നെയാണ് തന്റെ അത്ഭുതകരമായ രക്ഷപ്പെടലെന്നതും ഇതില്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടത്തേക്കാളും നല്ലതാണ് സ്വര്‍ഗ്ഗമെന്നതിനാല്‍ ആ സംഭവത്തില്‍ താന്‍ മരണപ്പെട്ടാല്‍ പോലും തനിക്കതൊരു വിജയം തന്നെയായിരിക്കുമെന്ന്‍ പറഞ്ഞ ഫാ. ജോണ്‍, ദൈവം നല്കിയ കൃപയ്ക്കു നന്ദി പ്രകാശിപ്പിക്കുകയാണ്. അതേസമയം വൈദികന്‍ രക്ഷപ്പെട്ടതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-11-15:52:19.jpg
Keywords: കാര്‍, വൈദിക

20002
Category: 14
Sub Category:
Heading: പാവപ്പെട്ടവരുടെ ആഗോള ദിനം: വത്തിക്കാനിൽ ഷെൽട്ടറിംഗ് ശിൽപ്പം അനാശ്ചാദനം ചെയ്ത് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ശിൽപ്പം ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ അനാശ്ചാദനം ചെയ്തത്. ശിൽപ്പം ഭവനരഹിതരുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. ഭവനരഹിതനായ ഒരാളുടെ രൂപത്തെ ഒരു പ്രാവ് പുതപ്പുമായി പറന്നുയർന്ന് പുതപ്പിക്കുന്നതാണ് വെങ്കലശിൽപ്പം. സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലും പ്രവർത്തികളിലും നിന്ന് പ്രചോദനമുൾക്കൊണ്ട്, വിൻസെൻഷ്യൻ കുടുംബത്തിന്റെ, "പതിമൂന്ന് ഭവനങ്ങൾക്കായുള്ള പ്രചാരണം" എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപ്പം ഒരുക്കിയത്. പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഉറപ്പുള്ള ഒരു ഭവനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംഘാടകർ അറിയിച്ചു. 2023 അവസാനത്തോടെ വിൻസെൻഷ്യൻ സമൂഹം പ്രവർത്തിക്കുന്ന നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ പതിനായിരത്തോളം ഭവനരഹിതര്‍ക്ക് വാസസ്ഥലം ഒരുക്കുവാനാണ് സന്യാസ സമൂഹത്തിന്റെ പദ്ധതി. റോമിലെയും വത്തിക്കാനിലെയും പള്ളികൾ ഉൾപ്പെടെ ലോകമെമ്പാടും സ്ഥാപിച്ചിട്ടുള്ള വെങ്കലത്തിൽ വലിയ തോതിലുള്ള ശില്‍പ്പങ്ങള്‍ സൃഷ്ട്ടിച്ച ശില്‍പ്പിയാണ് തിമോത്തി ഷ്മാൽസ്. 25 വർഷം നീണ്ട അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ സൃഷ്ടികളിൽ ഭൂരിഭാഗവും ഭവനരഹിതർ, ദാരിദ്ര്യം, കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു. ടൊറന്റോയിലെ പാർക്ക് ബെഞ്ചിൽ "ഉറങ്ങുന്ന ഭവനരഹിതനായ യേശു", സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ മൂലയിൽ സ്ഥാപിച്ചിരിക്കുന്ന "ഏഞ്ചൽസ് അൺഅവേർസ്" തുടങ്ങീ അദ്ദേഹം ഒരുക്കിയ വിവിധ ശില്‍പ്പങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-11-20:16:43.jpg
Keywords: രൂപ