Contents

Displaying 19551-19560 of 25037 results.
Content: 19943
Category: 18
Sub Category:
Heading: കേരള സഭ നവീകരണം: വിമലഹൃദയ പ്രതിഷ്ഠ പിഒസിയിൽ നടന്നു
Content: കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരളസഭാ നവീകരണ വർഷാചരണത്തിന്റെ ഭാഗമായുള്ള വിമലഹൃദയ പ്രതിഷ്ഠ പാലാരിവട്ടം പിഒസിയിൽ ഇന്നലെ നടന്നു. കോഴിക്കോട്, കൊടുങ്ങല്ലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള ദീപശിഖക ൾക്കു സ്വീകരണം നൽകി. കേരള സഭാനവീകരണം ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയൂസ് ദീപശിഖ ക്യാപ്റ്റന്മാരെ ആദരിച്ചു. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. ബിഷപ്പ് മാർ ഐറേനിയോസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാ ലയ്ക്കാപ്പിള്ളി തുടങ്ങവർ സഹകാർമികരായി. വിമലഹൃദയ പ്രതിഷ്ഠാ പ്രാർത്ഥനയ്ക്കു കർദ്ദിനാൾ നേതൃത്വം നൽകി. പ്രോഗ്രാം കോ ഓർഡിനേറ്റർ റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി നന്ദി പറഞ്ഞു.
Image: /content_image/India/India-2022-11-01-10:07:45.jpg
Keywords: കെസിബിസി
Content: 19944
Category: 18
Sub Category:
Heading: വിഴിഞ്ഞം സമരത്തിന് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അപലപനീയം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: വിഴിഞ്ഞത്ത് അതിജീവനത്തിനു വേണ്ടി പോരാടുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തെ ഇകഴ്ത്താനും സമൂഹമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. സമരത്തെ അവഹേളിക്കാൻ ചില രാഷ്ട്രീയ പാർട്ടികളുടെയും കോർപറേറ്റുകളുടെയും നേതൃത്വത്തിൽ സംഘടിത ശ്രമം നടക്കുന്നു. കോർപറേറ്റ് സ്പോൺസേർഡ് വാർത്തകൾ വരുന്നതും സംശയാസ്പദമാണ്. ചില ചാനൽ വാർത്തകൾ പ്രത്യേക അജണ്ടയോടു കൂടിയാണെന്നും വ്യക്തമാണ്. ചില രാഷ്ട്രീയ പാർട്ടികളും പോഷകഘടകങ്ങളും വൈദികർ ഉൾപ്പെടെയുള്ള സമരക്കാ രെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഈ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നിഷ്പക്ഷ ഏജൻസികൾ ഗുഢാലോചന അന്വേഷിക്കണം. വിഴിഞ്ഞം സമരസമിതിക്കു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ചില ചാനൽ വാർത്തകൾ പ്രത്യേക അജണ്ടയോടുകൂടിയാണെന്നും വ്യക്തമാണ്. ചില രാഷ്ട്രീയ പാർട്ടികളും പോഷകഘടകങ്ങളും വൈദികർ ഉൾപ്പെടെയുള്ള സമരക്കാരെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗൂഢാ ലോചനയുടെ ഭാഗമാണ്. ഈ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നിഷ്പക്ഷ ഏജൻസികൾ ഗു ഢാലോചന അന്വേഷിക്കണം. വിഴിഞ്ഞം സമരസമിതിക്കു കത്തോലിക്ക കോൺഗ്ര സ് ഗ്ലോബൽ സമിതി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃ യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, വർഗീസ് ആന്റണി, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ചാർളി മാത്യു, ഐപ്പച്ചൻ തടിക്കാട്ട്, ബാബു കദളിമറ്റം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-11-01-11:12:19.jpg
Keywords: വിഴിഞ്ഞ
Content: 19945
Category: 1
Sub Category:
Heading: തീര്‍ത്ഥാടനത്തിനല്ല, നൈജീരിയന്‍ ജനതയുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന വേണ്ടത്: ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ
Content: കടുണ: ജെറുസലേമില്‍ തീര്‍ത്ഥാടനത്തിന് പോകുന്നതിനേക്കാള്‍ തങ്ങളെ ഇപ്പോള്‍ അലട്ടുന്നത് സംസ്ഥാനത്തിലെ സമാധാനവും അരക്ഷിതാവസ്ഥയുമാണെന്ന് നൈജീരിയന്‍ സംഘടനയായ 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ' (സിഎഎന്‍). ഭൂരിഭാഗവും ക്രൈസ്തവരും തങ്ങളുടെ സമ്പാദ്യം മുഴുവനും ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ മോചനത്തിനായി ചെലവഴിച്ചത് വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു സംഘടന പറയുന്നു. വിശ്വാസികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ ആവശ്യപ്പെടുന്ന വന്‍തുകകള്‍ മോചനദ്രവ്യമായി നല്‍കുവാന്‍ കഷ്ടപ്പെടുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടനം ഇപ്പോള്‍ തങ്ങളുടെ പരിഗണനയില്‍ ഇല്ല. ജനങ്ങളെ എങ്ങനെ സുരക്ഷിതരാക്കാമെന്നതിനും, എങ്ങനെ സമാധാനത്തോടെ ജീവിക്കാമെന്നതിനുമാണ് ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും സിഎഎന്‍ ആസ്ഥാനം സന്ദര്‍ശിച്ച കടുണ സംസ്ഥാന പില്‍ഗ്രിം വെല്‍ഫെയര്‍ ഏജന്‍സിയുടെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ മല്ലം യാക്കൂബ് അരിഗാരായുവിനോട് ചെയര്‍മാന്‍ റവ. ജോണ്‍ ജോസഫ് ഹയ്യാബ് പറഞ്ഞു. കവര്‍ച്ചക്കാര്‍ക്ക് ദശലക്ഷകണക്കിന് നൈറ മോചനദ്രവ്യമായി നല്‍കിയ ക്രൈസ്തവര്‍ക്ക് തീര്‍ത്ഥാടനത്തിന് വേണ്ട പണം കണ്ടെത്തുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ കരുതുന്നത് കടുണയില്‍ എല്ലാം നന്നായി പോകുന്നുണ്ടെന്നാണ്. എന്നാല്‍ തട്ടിക്കൊണ്ടുപോകലുകളെ കുറിച്ച് പറയാതിരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല. എല്ലാ ദിവസവും ഇത് സംഭവിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കുവാന്‍ എങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നതിനെ കുറിച്ചാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും റവ. ജോണ്‍ ജോസഫ് പറഞ്ഞു. അരക്ഷിതാവസ്ഥ കാരണം ജനങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഇതിനെതിരെ എല്ലാ ഏജന്‍സികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയങ്ങളില്‍ നിന്നും വരുന്ന നേര്‍ച്ച പണം മുഴുവന്‍ കൊള്ളക്കാര്‍ക്ക് മോചനദ്രവ്യമായി നല്‍കി കഴിഞ്ഞുവെന്നും റവ. ജോണ്‍ ജോസഫ് പറഞ്ഞു. നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകല്‍ തുടര്‍ക്കഥയായി മാറിയ 2019-ന് ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ഞൂറോളം ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനിരയായിട്ടുണ്ടെന്നും ഏതാണ്ട് 30 കോടി നൈറ മോചനദ്രവ്യമായി നല്‍കിയിട്ടുണ്ടെന്നും റവ. ജോണ്‍ ജോസഫ് ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് നൈജീരിയൻ ക്രൈസ്തവർക്ക് വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടന നടത്തുവാൻ വേണ്ട ഗ്രാന്റ് അനുവദിച്ചിരുന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം.
Image: /content_image/News/News-2022-11-01-14:09:22.jpg
Keywords: നൈജീ
Content: 19946
Category: 11
Sub Category:
Heading: സുപ്രീം കോടതി വിധി ബലമായി; അമേരിക്കയില്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെട്ടത് പതിനായിരത്തോളം ഗർഭസ്ഥ ശിശുക്കൾ
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ ദേശീയതലത്തിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് അസാധുവെന്ന് അമേരിക്കൻ സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് ഒടുവില്‍ രാജ്യത്ത് പതിനായിരത്തോളം ഗർഭസ്ഥ ശിശുക്കൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗ് എന്ന ഭ്രൂണഹത്യയെ അനുകൂലിക്കുന്ന സംഘടന വികൗണ്ട് എന്ന പേരിൽ നടത്തിയ കണക്കെടുപ്പിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ജൂലൈ മാസം 5270 ഭ്രൂണഹത്യകളാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസം 5400 എണ്ണത്തിന്റെ കുറവുണ്ടായി. റോ വെസ് വേഡ് വിധി റദ്ദാക്കുന്നതിലേക്ക് നയിച്ച ഡോബ്സ് വെസ് ജാക്സൺ കേസിൽ ജൂൺ 24നാണ് കോടതി വിധി പ്രഖ്യാപനം ഉണ്ടായത്. ഭ്രൂണഹത്യ നിയമവിരുദ്ധമായ സംസ്ഥാനങ്ങളിൽ അതിന്റെ എണ്ണം 0 വരെ എത്തിയിട്ടുണ്ടെന്ന് വികൗണ്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഭ്രൂണഹത്യ നിയമവിധേയമായ സംസ്ഥാനങ്ങളിൽ എണ്ണത്തിൽ വര്‍ദ്ധനവ് കാണിക്കുന്നുണ്ട്. അലബാമ, കെന്റകി, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളിൽ പത്തിൽ താഴെ ഭ്രൂണഹത്യകൾ മാത്രമാണ് ഓഗസ്റ്റ് മാസം നടന്നത്. രണ്ടുമാസത്തിനുള്ളിൽ ഭ്രൂണഹത്യ നടത്താന്‍ പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തി. ഈ കണക്ക് ഇതുപോലെ നിലനിന്നാൽ ഒരു വർഷത്തിനുള്ളിൽ 60,000 കുഞ്ഞുങ്ങൾ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുമെന്നാണ് നിരീക്ഷണം. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കത്തോലിക്ക സഭയും വിവിധ പ്രോലൈഫ് സംഘടനകളും സന്തോഷം രേഖപ്പെടുത്തി. പ്രോലൈഫ് നിയമങ്ങൾ ജീവന്‍ രക്ഷിക്കുമെന്ന വാദത്തിന് വികൗണ്ടിന്റെ കണ്ടെത്തൽ അടിവരയിടുകയാണെന്ന് സൂസൻ ബി ആന്റണി ലിസ്റ്റിന്റെ ചാർലോട്ട് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ചക്ക് ഡോണോവൻ പറഞ്ഞു. കുഞ്ഞുങ്ങളുടെ ജനനം പോലെ മറ്റൊന്നില്ലായെന്നും, ഈ നിയമം ആയിരക്കണക്കിന് അത്ഭുതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികൗണ്ടിന്റെ റിപ്പോർട്ട് തയ്യാറാക്കാൻ സഹായം ചെയ്ത കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമാക്കിയിരിന്ന വിധി റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തിന് പിന്നാലേ പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും കത്തോലിക്ക ദേവാലയങ്ങള്‍ക്കും നേരെ രാജ്യത്തു വ്യാപക ആക്രമണം അരങ്ങേറിയിരിന്നു. ഭ്രൂണഹത്യ മാരക തിന്മയാണെന്ന തിരുസഭയുടെ പ്രബോധനമാണ് ഗര്‍ഭഛിദ്ര അനുകൂലികളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2022-11-01-15:33:28.jpg
Keywords: അമേരിക്ക, ഭ്രൂണ
Content: 19947
Category: 1
Sub Category:
Heading: ടെക്സാസില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് സാത്താനിക ആഘോഷം; പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി ക്രൈസ്തവര്‍
Content: ടെക്സാസ്: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുക്കൊണ്ട് ‘സാത്താനിക് ടെംപിള്‍’ (ടി.എസ്.ടി) ശനിയാഴ്ച ടെക്സാസിലെ ടൈലറില്‍ സാത്താന്‍ ആരാധകരെയും, നിരീശ്വരവാദികളെയും, മന്ത്രവാദികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രൈഡ് ഫെസ്റ്റ് ആഘോഷത്തിന് മുന്നില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി ക്രൈസ്തവ സമൂഹം. പൈശാചിക പരിപാടി നടക്കുന്നതിന് മുന്‍പായി തന്നെ ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുകയായിരിന്നു. ക്രൈസ്തവര്‍ എന്ന നിലയില്‍ ആത്മീയ യുദ്ധക്കളത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണെന്നും ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെ ലഭിച്ച ശക്തി പ്രയോഗിക്കുവാനുള്ള അവസരമാണിതെന്നും പ്രൈഡ് ഫെസ്റ്റിന് മുന്‍പായി ഇത്തരമൊരു പ്രാര്‍ത്ഥന സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണമായി ചര്‍ച്ച് ഓഫ് പൈന്‍സ് സമൂഹാംഗമായ ലോറന്‍ എത്രെഡ്ജ് ചൂണ്ടിക്കാട്ടി. തങ്ങള്‍ യുദ്ധത്തിനല്ല വന്നിരിക്കുന്നതെന്നും, വിശ്വാസികളായി നിലകൊണ്ടു പ്രാര്‍ത്ഥിക്കുവാനാണ് വന്നിരിക്കുന്നതെന്നും വചനപ്രഘോഷകനായ ഡോണല്‍ വാള്‍ഡര്‍ പറഞ്ഞു. തന്റെ സാന്നിധ്യം കൊണ്ട് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നു സാത്താനിക ആഘോഷത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പറയുന്നതു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ടെയ്ലര്‍ ഹാന്‍സന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ദൃശ്യമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ അവഹേളിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പല സാത്താന്‍ ആരാധകരും ആഘോഷത്തില്‍ പങ്കെടുത്തത്. ചിലര്‍ തങ്ങളുടെ നെറ്റിയില്‍ തലകീഴായ കുരിശും വരച്ചിരുന്നു. ‘അണ്‍ബാപ്റ്റിസം” എന്ന പേരില്‍ നടന്ന പൈശാചിക കര്‍മ്മങ്ങളിലും ചിലര്‍ പങ്കെടുത്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I talked to a mother and her child that were in attendance at the Satanic Temple event in Tyler, TX today. <br><br>The daughter stated that she “wants to bother Christians”. <a href="https://t.co/n5KZenajLn">pic.twitter.com/n5KZenajLn</a></p>&mdash; Tayler Hansen (@TaylerUSA) <a href="https://twitter.com/TaylerUSA/status/1586524678318858241?ref_src=twsrc%5Etfw">October 30, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പങ്കെടുത്തവര്‍ക്ക് “അധികാരവും പ്രാതിനിധ്യവും വീണ്ടെടുത്തിരിക്കുന്നു. നീ തന്നെയാണ് നിന്റെ മാസ്റ്റര്‍. സാത്താന്‍ വാഴട്ടെ” എന്നെഴുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതും പൈശാചികതയുടെ ക്രൂരഭാവമായി. ശനിയാഴ്ചത്തെ പരിപാടിയില്‍ മന്ത്രവാദികളും പങ്കെടുത്തിരുന്നു. ആഘോഷത്തിന് മതപരമായ യാതൊരു ബന്ധവുമില്ലെന്നു സംഘാടകരുടെ അവകാശവാദമെങ്കിലും ആഘോഷത്തിന്റെ ഉള്ളടക്കത്തില്‍ നിന്നും അങ്ങനെയല്ലായെന്ന് വ്യക്തമാണ്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചുക്കൊണ്ട് നില്‍ക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയെ നോക്കി ചിരിക്കുന്നതും, പരിഹസിക്കുന്നതും ഹാന്‍സന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ ഇതിനൊന്നും ക്രൈസ്തവരുടെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. ആരെയും വിധിക്കുവാനല്ല മറിച്ച് സ്നേഹിക്കുവാനാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്നു പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Image: /content_image/News/News-2022-11-01-17:54:02.jpg
Keywords: സാത്താ, പൈശാ
Content: 19948
Category: 1
Sub Category:
Heading: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ അലക്സ് താരാമംഗലം അഭിഷിക്തനായി
Content: മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി ബിഷപ്പ് അലക്സ് താരാമംഗലം അഭിഷിക്തനായി. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച മെത്രാഭിഷേക ചടങ്ങില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയില്‍ നിന്ന് മോണ്‍സിഞ്ഞോര്‍ അലക്സ് താരാമാംഗലം മെത്രാന്‍പട്ടം സ്വീകരിച്ചു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, തമിഴ്നാട് - ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്ന മെത്രാഭിഷേകശുശ്രൂഷയില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ആര്‍ച്ചു‍ഡീക്കനായിരുന്നു. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി. കത്തോലിക്കാപൗരോഹിത്യം തന്റെതന്നെ ആത്മരക്ഷക്കു മാത്രമുള്ളതല്ലെന്നും പൊതുസമൂഹത്തിന്റെ മുഴുവന്‍ ആത്മീയ ശുശ്രൂഷക്കുവേണ്ടിയുള്ള ദൈവികദൗത്യമാണെന്നും വചനസന്ദേശത്തില്‍ കാതോലിക്കാബാവ ഓര്‍മ്മിപ്പിച്ചു. മാനന്തവാടി രൂപത ചാന്‍സലര്‍ റവ. ഫാ. അനൂപ് കാളിയാനിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ സീറോ മലബാർ മേജര്‍ ആര്‍ച്ചുബിഷപ്പ്, അലക്സ് പിതാവിന് നല്കിയ നിയമനപത്രം വായിച്ചു. മെത്രാഭിഷേകത്തെ തുടര്‍ന്നുള്ള അനുമോദന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കാര്യാലയം വൈസ് ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിച്ചു. കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വൈദിക പ്രതിനിധി റവ. ഫാ. ജോസഫ് മുതിരക്കാലായില്‍, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിന്‍സണ്‍ ചെങ്ങിനിയത്ത് CST, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ലിസി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ അനുമോദനസന്ദേശം വേദിയില്‍ വായിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ അലക്സ് താരാമംഗലം നടത്തിയ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. മെത്രാഭിഷേക തിരുകര്‍മ്മങ്ങളിലും അനുമോദനസമ്മേളനത്തിലും കേരളത്തിലും കേരളത്തിന് വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശേരി രൂപതകളിലെ വൈദികരും, ബ്രദേഴ്സും, സിസ്റ്റേഴ്സും, അല്മായരും, എം‌എല്‍‌എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ധിഖ്, വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐഎഎസ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകള്‍ എന്നിവര്‍ പങ്കെടുത്തു. അനുമോദന സമ്മേളനത്തിന് റവ. ഫാ. തോമസ് മണക്കുന്നേല്‍ നന്ദി പ്രകാശിപ്പിച്ചു.
Image: /content_image/News/News-2022-11-01-19:39:32.jpg
Keywords: മാനന്ത
Content: 19949
Category: 14
Sub Category:
Heading: 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ ഒരു വേദിയിൽ; അത്ഭുതം സൃഷ്ടിച്ച് മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയം
Content: തൃശൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കാലയളവില്‍ നടന്ന 40 മരിയൻ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച് തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയം. ജപമാല മാസത്തിന്റെ സമാപനാഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ അമ്മയുടെ വ്യത്യസ്തമാർന്ന 40 പ്രത്യക്ഷപ്പെടലുകൾ ആധുനിക ഡിജിറ്റൽ ശബ്ദ വെളിച്ച സംവിധാനങ്ങളോടെ 'അമ്മയ്ക്കരികെ' എന്ന പേരില്‍ നടത്തിയത് അനേകായിരങ്ങള്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുകയായിരിന്നു. മുക്കാട്ടുകര ദേവാലയത്തിന്റെ ഗ്രൗണ്ടിൽ ഒക്ടോബർ 30 ഞായറാഴ്ച വൈകീട്ട് 6.30ന് അവതരിപ്പിച്ച പരിപാടി തൃശൂര്‍ അതിരൂപതയുടെ മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു. 160 അടി നീളമുള്ള കൂറ്റന്‍ സ്റ്റേജിൽ ആധുനിക ഡിജിറ്റൽ ശബ്ദവെളിച്ച സംവിധാനങ്ങള്‍ കൃത്യമായി സമന്വയിപ്പിച്ചായിരിന്നു മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പുനരാവിഷ്‌ക്കരണം. നാല് വർഷംമുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പ്രദർശനമാണ് ഇടവക വികാരി ഫാ. പോൾ തേയ്ക്കാനത്തിന് പ്രചോദനമായത്. വിദേശത്തു നടത്തിയ പ്രദർശനം തന്റെ ഇടവകയിലും നടത്തണമെന്ന ചിന്ത സഹവികാരിയായ ഫാ. അനു ചാലിലിനെ അറിയിച്ചപ്പോൾ അദ്ദേഹം മുന്നോട്ടുവെച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹാത്തോട് കൂടി പരിപാടി നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇടവകയിലുള്ള 40 കുടുംബ യൂണിറ്റുകളിലൂടെയാണ് 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ വേദിയില്‍ അവതരിപ്പിച്ചത്. ഫാത്തിമ മാതാവ്, ഗ്വാഡലൂപ്പ മാതാവ്, ലാസലൈറ്റ്, കർമല മാതാവ്, അമലോത്ഭവ മാതാവ്, വേളാങ്കണ്ണി മാതാവ് തുടങ്ങീ വിവിധയിടങ്ങളില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഒരു വേദിയില്‍ എത്തിക്കാന്‍ ഓരോന്നിനും രൂപ സാദൃശ്യത്തിനാവശ്യമായ കിരീടവും ഗൗണും യൂണിറ്റുകൾ തന്നെ കണ്ടെത്തി. ഇതിന് സാമ്പത്തിക പിന്തുണ നൽകുവാനായി ഓരോ യൂണിറ്റിനും ഇടവക ചെറിയ തുക കൈമാറി. ഒരുക്കാൻ മെയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള ചെലവും ദേവാലയം തന്നെ വഹിച്ചു. വികാരിയച്ചന്‍ മുന്നോട്ടുവെച്ച ആശയത്തോട് ഇടവക ജനം ഒന്നടങ്കം ചേർന്നു നിന്നപ്പോള്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുകയായിരിന്നു. ഏറ്റവും വലിയ മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പ്രദര്‍ശനമായി ബെസ്റ്റ് ഓഫ് റെക്കോര്‍ഡ്സില്‍ പരിപാടി ഇടം നേടിയിട്ടുണ്ട്. ഇതിന്റെ അംഗീകാരപത്രം അധികൃതര്‍ ദേവാലയത്തിന് കൈമാറി. വൈദികരും സന്യസ്ഥരും വിശ്വാസികളും ഇതര മതസ്ഥർ ഉൾപ്പെടെ നാലായിരത്തോളം പേര്‍ പരിപാടി നേരിട്ടു കണ്ടുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലിലൂടെ ഇരുപതിനായിരത്തില്‍പരം പേര്‍ ഇതിനോടകം കണ്ടുവെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-02-11:41:51.jpg
Keywords: മരിയന്‍, മാതാവ
Content: 19950
Category: 18
Sub Category:
Heading: മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു
Content: കണ്ണൂർ: മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഇന്നലെ അഭിഷിക്തനായ മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55) വാഹനാപകടത്തിൽ മരിച്ചു. ആലക്കോട് നെല്ലിക്കുന്നിൽ, നിയന്ത്രണം വിട്ട വാഹനം കിണറ്റിലേക്ക് മറിയുകയായിരുന്നു. സ്വവസതിയിൽ നിന്ന് വാഹനം എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതസംസ്കാരം പിന്നീട്. മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലത്തെ മെത്രാഭിഷേക ചടങ്ങിൽ സഹോദരനും കുടുംബവും പങ്കെടുത്തിരിന്നു. സംഭവത്തിൽ തലശ്ശേരി അതിരൂപത ദുഃഖം രേഖപ്പെടുത്തി. നാളെ (03-11-2022) നടത്തുവാനിരുന്ന അതിരൂപതാ പ്രെസ്ബിറ്റേറിയവും അനുബന്ധ പരിപാടികളും മാറ്റിവെച്ചതായി ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പ്രസ്താവനയിൽ അറിയിച്ചു.
Image: /content_image/News/News-2022-11-02-13:16:34.jpg
Keywords: താരാ
Content: 19951
Category: 1
Sub Category:
Heading: തയ്യാറെടുപ്പുകൾ പൂർത്തിയായി; ഏഴാമത്തെ അറബ് രാജ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ നാളെ ബഹ്റൈനിൽ
Content: മനാമ: കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നവംബർ മൂന്നാം തീയതി മുതൽ ആറാം തീയതി വരെയായിരിക്കും പാപ്പ ബഹ്‌റൈനിൽ സന്ദർശനം നടത്തുക. ഇത് ആദ്യമായിട്ടാണ് കത്തോലിക്ക സഭയുടെ തലവൻ ബഹ്‌റൈൻ സന്ദർശിക്കുന്നത്. ഹമാദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പ സന്ദർശനത്തിനു വേണ്ടി എത്തുക. ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈൻ. കിഴക്കും - പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. 2013 മാർച്ച് മാസം കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റതിന് ശേഷം പാപ്പ നടത്തുന്ന അൻപത്തിയെട്ടാമത്തെ വിദേശ സന്ദർശനമാണിത്. ഇതിനുമുമ്പ് 6 അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്. ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. ഇതിനുശേഷം പലസ്തീനിൽ പാപ്പ സന്ദർശനം നടത്തി. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിന് പുറത്ത് ദിവ്യബലി അർപ്പിച്ച്, സമാധാനത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആഹ്വാനം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. 2017ൽ ഈജിപ്തിലേയ്ക്ക് നടത്തിയ അപ്പസ്തോലിക സന്ദർശനത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയുമായി സൗഹൃദം പുതുക്കാനും ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. യുഎഇ, മൊറോക്കോ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളാണ് ഇതിനുശേഷം പാപ്പ സന്ദർശിച്ചത്. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് സന്ദർശനങ്ങളിൽ ഉടനീളം പാപ്പ നൽകിയിട്ടുള്ളത്. നവംബർ 6 വരെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം. നവംബര്‍ 5ന് രാവിലെ 8.30-ന് ബഹ്റൈനിലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബഹ്റൈന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും ചുരുങ്ങിയത് 28,000-ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ നിന്നു മാത്രം നിന്നും രണ്ടായിരത്തോളം പേരെയാണ്‌ പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2022-11-02-13:53:54.jpg
Keywords: അറബ, അറേബ്യ
Content: 19952
Category: 18
Sub Category:
Heading: സഭയെന്നാൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരല്‍: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി: സഭയെന്നാൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരലാണെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരളസഭാ നവീകരണാചരണത്തിന്റെ ഭാഗമാ യുള്ള വിമല ഹൃദയ പ്രതിഷ്ഠ പാലാരിവട്ടം പിഒസിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാർഥ്യമാക്കപ്പെടുന്നതിന് ഒരുമിച്ചു നടക്കുന്ന പ്രക്രിയ ശക്തമാക്കപ്പെടണം. സഭയെന്നാൽ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും സജീവമായ ഒത്തുചേരലാണ്. ഒരുതരത്തിലുമുള്ള വേർതിരിവുകൾ ഈ കൂട്ടായ്മയിൽ ഉണ്ടാകുന്നില്ലെന്നും കർദ്ദിനാൾ പറഞ്ഞു. ആരും മുന്നിലുമല്ല പിന്നിലുമല്ല; ഒരുമിച്ചാണ് നടക്കുന്നത്. നമ്മെ നയിക്കുന്നതാകട്ടെ യേശുക്രിസ്തുവും. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോടൊപ്പം നടന്ന് അവരെ ദൈവികരഹസ്യങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ സഹായിച്ചതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിൽ നമ്മോടൊപ്പം നടക്കുന്ന ഈശോയും നമ്മെ പ്രേരിപ്പിക്കുന്നത്. അതിനാൽ സർവതല സ്പർശിയായ മാനസാന്തരത്തിലൂടെ വ്യക്തികളുടെ ജീവിതത്തിൽ നവീകരണം സാധ്യമാകുന്നതുവഴി സഭയിലാകമാനം പുതുചൈതന്യം നിറയ്ക്കാൻ നമുക്കു കഴിയും. പരിശുദ്ധ കന്യകാമറിയം ഈശോയെ ലോകത്തിനു നൽകുക മാത്രമല്ല, അവിടത്തോടൊപ്പം രക്ഷാകര യാത്രയിൽ പങ്കാളിയായിക്കൊണ്ട് ക്രിസ്തുവിന്റെ സഹനത്തെ തന്റേതുകൂടിയായി പരിണമിപ്പിക്കുകയാണ് ചെയ്തത്. അപ്രകാരം ക്രിസ്തുവിന്റെ സഹനത്തിൽ നമുക്കും പങ്കുകാരാകാം എന്ന് അമ്മ പഠിപ്പിച്ചു. മാതാവിന്റെ വിമലഹൃദയത്തിന് കേരളസഭയെ പ്രതിഷ്ഠിക്കുമ്പോൾ കേരളസഭയ്ക്ക് അമ്മയുടെ സംരക്ഷണം ലഭിക്കുന്നു എന്നു മാത്രമല്ല അമ്മയെപ്പോലെ ക്രിസ്തുരഹസ്യത്തിന്റെ ഭാഗഭാക്കുകളായി തീരുന്നതിനും നമുക്കു കഴിയും. ഈ നവീകരണകാലം നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധ കന്യകാമറിയത്തോടൊപ്പമുള്ള ക്രിസ്ത്വാനുകരണമായി ഭവിക്കട്ടെയെന്നും മാർ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2022-11-02-14:36:57.jpg
Keywords: ആലഞ്ചേരി