Contents
Displaying 19521-19530 of 25037 results.
Content:
19913
Category: 18
Sub Category:
Heading: വേളാങ്കണ്ണിയിലേക്ക് ജനുവരി വരെ സ്പെഷ്യൽ ട്രെയിന്‍
Content: ചങ്ങനാശേരി: എറണാകുളത്തുനിന്നും കോട്ടയം - കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് ആരംഭിച്ച സ്പെഷ്യൽ ട്രെയിന്റെ കാലാവധി നവംബർ 15ന് അവസാനിക്കുമെങ്കിലും വേളാങ്കണ്ണി നാഗൂർ തീർത്ഥാടകരുടെയും മറ്റ് യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച് ജനുവരി 31 വരെ ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിക്കുന്നതിന് നടപടികളാരംഭിച്ചു. എറണാകുളത്തു നിന്നും കോട്ടയം വഴിയുള്ള വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ നവംബറിൽ നിർത്തലാക്കുന്നുവെന്ന വാർത്തകളെത്തുടർന്നു കൊടിക്കുന്നിൽ സുരേഷ് എം പി സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൽ. മല്യ, ചീഫ് ഓപ്പറേറ്റിംഗ് മാനേജർ നീനു ഇട്ടിയവിര, ചീഫ് ട്രാഫിക് മാനേജർ ശിവകുമാർ എന്നിവരുമായി വിഷയം ചർച്ച ചെയ്തിരുന്നു. ജനുവരി 31 വരെ നീട്ടാൻ റെയിൽവേ ബോർഡിൽ ശിപാർശ ചെയ്യുന്നതിനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Image: /content_image/India/India-2022-10-27-10:10:50.jpg
Keywords: വേളാങ്ക

19914
Category: 10
Sub Category:
Heading: അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഇക്വഡോർ വേദിയാകും
Content: ക്വിറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ വേദിയാകുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2024 സെപ്റ്റംബർ മാസം നടക്കും. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ നഗരത്തിലായിരിക്കും സെപ്റ്റംബർ 8 മുതൽ 15 വരെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുക. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് സുവിശേഷവത്കരണത്തിന് ദിവ്യകാരുണ്യം നൽകുന്ന ഫലവും, ലാറ്റിനമേരിക്കയിൽ വിശ്വാസത്തിന്റെ ഉയർത്തെഴുന്നേൽപ്പും പ്രകടമാക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് ഇന്നലെ ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരുടെ സാക്ഷ്യങ്ങളും, പ്രഭാഷണങ്ങളും ഉൾപ്പെടുന്നതായിരിക്കും ഇക്വഡോറിലെ ദിവ്യകാരുണ്യ കോൺഗ്രസ്. നിരന്തരമായ പ്രാർത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി നടക്കും. "ലോകത്തെ സൗഖ്യപ്പെടുത്താൻ സാഹോദര്യം. നിങ്ങളെല്ലാം സഹോദരരാണ്" എന്നതാണ് 2024ലെ കോൺഗ്രസിന്റെ പ്രമേയം. ''എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്'' (മത്തായി 24:8) എന്ന വാക്യത്തില്‍ നിന്നാണ് പ്രമേയം എടുത്തിരിക്കുന്നത്. ക്വിറ്റോ നഗരം ദിവ്യകാരുണ്യ കോൺഗ്രസ് നടത്താനുള്ള വേദിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തുവെന്ന് വത്തിക്കാൻ നേരത്തെ സൂചന നല്‍കിയിരിന്നു. ഇക്വഡോർ, ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട നൂറ്റിയന്‍പതാം വാർഷികം നടക്കുന്ന അതേ വർഷം തന്നെയാണ് ദിവ്യകാരുണ്യ കോൺഗ്രസും നടക്കുന്നത്. ദിവ്യകാരുണ്യത്തിന് സമർപ്പിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ആദ്യത്തെ രാജ്യമാണ് ഇക്വഡോർ. 2020ലെ കണക്കുകൾ പ്രകാരം ക്വിറ്റോ അതിരൂപതയിൽ മാത്രം 27 ലക്ഷം കത്തോലിക്ക വിശ്വാസികളുണ്ട്. ഇത് ജനസംഖ്യയുടെ 85% ത്തോളം വരും. 1881ൽ ഫ്രാൻസിലാണ് ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത്. 2021ൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന ഏറ്റവും ഒടുവിലത്തെ ദിവ്യകാരുണ്യ കോൺഗ്രസിൽ സമാപന ബലിയർപ്പണത്തില്‍ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചിരിന്നു. 2020ൽ നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് 2021 ലേക്ക് മാറ്റിവെച്ചത്.
Image: /content_image/News/News-2022-10-27-10:42:02.jpg
Keywords: ഇക്വഡോ

19915
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി: എഴുപതോളം ക്രൈസ്തവരെ കൊലപ്പെടുത്തി
Content: ബെന്യു: ക്രൈസ്തവരുടെ രക്തം വീണ് ചുവന്ന നൈജീരിയന്‍ മണ്ണില്‍ വീണ്ടും ക്രൈസ്തവരെ കൂട്ടക്കൊല. മധ്യ-നൈജീരിയയിലെ ബെന്യു സംസ്ഥാനത്തിലെ ഉകും പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഗ്ബേജി ഗ്രാമത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ എഴുപതോളം ക്രൈസ്തവര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സംരക്ഷണത്തിന്റെ അഭാവത്തില്‍ പൗരന്‍മാര്‍ സ്വയം പ്രതിരോധിക്കണമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കൂട്ടക്കൊല. രണ്ടു ദിവസങ്ങളിലായിട്ടാണ് ആക്രമണം നടന്നതെന്നും മൊത്തം 70 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്നും ഉകും പ്രാദേശിക ഗവണ്‍മെന്റ് കൗണ്‍സില്‍ ചെയര്‍മാനായ തെരുംമ്പുര്‍ കാര്‍ട്ട്യോ വെളിപ്പെടുത്തിയതായി ' മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഉദേയി, യെലെവാട എന്നീ ഗ്രാമങ്ങളില്‍ ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം ക്രൈസ്തവര്‍ക്ക് പരിക്കേറ്റതായും, ആയിരകണക്കിന് ക്രിസ്ത്യാനികള്‍ ഭവനരഹിതരായതായും തെരുംമ്പുര്‍ കാര്‍ട്ട്യോ കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ഗവണ്‍മെന്റിന് അക്രമം തടയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിരോധത്തിനായി രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്ന് ആക്രമണത്തിന് ശേഷം സംഭവസ്ഥലം സന്ദര്‍ശിച്ച ബെന്യു പ്രാദേശിക അധികാരികള്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടി വരികയാണെന്നും, തങ്ങളുടെ സന്നദ്ധ സേനാ സംഘങ്ങള്‍ക്ക് എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബെന്യു ഗവര്‍ണര്‍ സാമുവല്‍ ഓര്‍ട്ടോമിന്റെ പ്രതിനിധിയായി സംഭവസ്ഥലം സന്ദര്‍ശിച്ച സ്റ്റേറ്റ് ഗവണ്‍മെന്റ് സെക്രട്ടറി അന്തോണി ഇജോഹോര്‍ പറഞ്ഞു. വടക്കന്‍ നൈജീരിയയില്‍ കാലിവളര്‍ത്തല്‍ തൊഴിലാക്കി മാറ്റിയ തീവ്ര ഇസ്ലാമിക ചിന്താഗതിക്കാരായ ഫുലാനികള്‍ കൃഷിക്കാരായ ക്രൈസ്തവര്‍ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ട്ടിക്കുന്നത്. ഫുലാനികള്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിച്ച് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതും, അവരുടെ കൃഷിയിടങ്ങളും, വീടുകളും ചുട്ടെരിക്കുന്നതും പതിവാണ്. ഫുലാനികളുടെ ആക്രമണത്തില്‍ ഭവനരഹിതരായ ആയിരകണക്കിന് ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ കത്തോലിക്കാ ഇടവകകള്‍ ഏറെ കഷ്ട്ടപ്പെടുന്നുണ്ട്. നൈജീരിയയിലെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പത്തുലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഫുലാനികള്‍ ക്രൈസ്തവരെ കൊലപ്പെടുത്താത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആക്ഷേപം ലോകമെമ്പാടു നിന്നും ഉയരുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
Image: /content_image/News/News-2022-10-27-14:21:29.jpg
Keywords: നൈജീരിയ

19916
Category: 13
Sub Category:
Heading: നന്മ ചെയ്യാനിരിക്കുമ്പോള്‍ ദുഃഖം പ്രലോഭകനായി എത്താം, കര്‍ത്താവില്‍ ആശ്രയിക്കണം: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: നന്മ ചെയ്യണമെന്ന ആഗ്രഹമുള്ളവർക്കു ദുഃഖം, പ്രലോഭകനായി നമ്മെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുമെന്നും ഇതിനെ കര്‍ത്താവിനോട് ചേര്‍ന്നു പ്രതിരോധിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ബുധനാഴ്ച (26/10/22) വത്തിക്കാനിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര പൊതുദർശനത്തിന്റെ ഭാഗമായി സന്ദേശം നല്കുകയായിരിന്നു പാപ്പ. ജോലി, പഠനം, പ്രാർത്ഥന എന്തു തന്നെയാണെങ്കിലും വിരസതയോ സങ്കടമോ തോന്നിയാൽ നമുക്ക് ഒരിക്കലും ഒന്നും പൂർത്തിയാക്കാനാകില്ലായെന്നും നന്മയിലേക്കുള്ള വഴി ഇടുങ്ങിയതും കയറ്റവുമുള്ളതുമാണെന്ന് നാം ചിന്തിക്കണമെന്നും പാപ്പ പറഞ്ഞു. വിരസതയോ സങ്കടമോ തോന്നിയാലുടൻ അവ ഉപേക്ഷിച്ചാൽ നമുക്ക് ഒരിക്കലും ഒന്നും പൂർത്തിയാക്കാനാകില്ല. ഇത് ആത്മീയ ജീവിതത്തിനും പൊതുവായ അനുഭവമാണ്: നന്മയിലേക്കുള്ള വഴി ഇടുങ്ങിയതും കയറ്റവുമാണ്, അതിന് ഒരു പോരാട്ടം ആവശ്യമാണ്, അവനവനെത്തന്നെ കീഴടക്കേണ്ടതുണ്ട് എന്ന് സുവിശേഷം ഓർമ്മിപ്പിക്കുന്നു. ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങുന്നു, അല്ലെങ്കിൽ ഒരു സൽപ്രവർത്തി ചെയ്യുന്നു, വിചിത്രമെന്നു പറയട്ടെ, അപ്പോൾ, അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമ്മ വരുന്നു. കർത്താവിനെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവർ ഏകാന്തതയാൽ നയിക്കപ്പെടാൻ അനുവദിക്കാതിരിക്കേണ്ടത് പ്രധാനമാണ്. ദൗർഭാഗ്യവശാൽ, ചിലർ ഏകാന്തതയുടെ സ്വാധീനത്തിൽപ്പെട്ട്, ഈ മാനസികാവസ്ഥ മനസിലാക്കുവാന്‍ നിൽക്കാതെ, എല്ലാറ്റിനുമുപരിയായി നിയന്താവിൻറെ സഹായമില്ലാതെ, പ്രാർത്ഥനാ ജീവിതം, അല്ലെങ്കിൽ തിരഞ്ഞെടുത്ത ജീവിതാന്തസ്സ് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. സുവിശേഷത്തിൽ, യേശു പ്രലോഭനങ്ങളെ നിശ്ചയദാർഢ്യത്തോടെ നിരാകരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷണ സാഹചര്യങ്ങൾ അവിടത്തേക്കുണ്ടാകുന്നു, എന്നാൽ എല്ലായ്പ്പോഴും, ദൈവപിതാവിൻറെ ഹിതം നിറവേറ്റാനുള്ള ഈ നിശ്ചയദാർഢ്യം, ദൃഢത, അവിടുന്നില്‍ കാണുകയാൽ അവ പരാജയപ്പെടുകയും അവിടുത്തെ പാതയെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു. ആത്മീയ ജീവിതത്തിൽ, പരീക്ഷണം ഒരു സുപ്രധാന ഘട്ടമാണ്, ബൈബിൾ അത് വ്യക്തമായി ഓർമ്മിപ്പിക്കുന്നുണ്ട്. “എന്റെ മകനെ, കർത്തൃശുശ്രൂഷയ്ക്ക് തയ്യാറാകുന്നെങ്കിൽ പ്രലോഭനങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുക." (പ്രഭാഷകൻ 2: 1). അത് ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയെ പരീക്ഷയ്ക്ക് വിധേയമാക്കുന്നത് പോലെയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഏകാന്തതയില്‍ തുറന്ന മനസ്സോടെയും അവബോധത്തോടെയും എങ്ങനെ കടന്നുപോകാമെന്ന് നമുക്കറിയാമെങ്കിൽ, മാനുഷികവും ആത്മീയവുമായ മാനങ്ങളിൽ ശക്തരായി പുറത്തുകടക്കാൻ കഴിയും. ഒരു പരീക്ഷയും നമ്മുടെ കഴിവിന് അതീതമല്ല; ആരും സ്വന്തം സാദ്ധ്യതകൾക്കപ്പുറം പ്രലോഭിപ്പിക്കപ്പെടുന്നില്ല എന്ന് വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. കാരണം കർത്താവ് നമ്മെ ഒരിക്കലും കൈവിടില്ല, അവനോടു ചേർന്നു നിന്നാൽ നമുക്ക് എല്ലാ പ്രലോഭനങ്ങളെയും തരണം ചെയ്യാൻ സാധിക്കും (1 കോറിന്തോസ് 10:13). ഇന്ന് നമ്മൾ അതിനെ ജയിച്ചില്ലെങ്കിൽ വീണ്ടും എഴുന്നേറ്റ് നടക്കാം. നാളെ നമുക്ക് അതിനെ ജയിക്കാം. നമുക്ക് ഇങ്ങനെ പറയാം – ''സങ്കടത്തിൻറെ, ഏകാന്തയുടെ ഒരു നിമിഷത്തിന് തോറ്റുകൊടുക്കരുത്: മുന്നേറുക. എന്നും ഒരു യാത്രയായ ഈ ആത്മീയ ജീവിത യാത്രയിൽ കർത്താവ് അനുഗ്രഹിക്കട്ടെ – ധൈര്യമുള്ളവനായിരിക്കുക!'' - പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2022-10-27-15:38:35.jpg
Keywords: പാപ്പ

19917
Category: 1
Sub Category:
Heading: എറിത്രിയയില്‍ അറസ്റ്റ് ചെയ്ത മെത്രാനെയും, വൈദികരെയും മോചിപ്പിക്കണം; മനുഷ്യാവകാശ സംഘടനകളും രംഗത്ത്
Content: അസ്മാര: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്ക മെത്രാനെയും, വൈദികരെയും മോചിപ്പിക്കണമെന്ന ആവശ്യവുമായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷക സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡും (സി.എസ്.ഡബ്ല്യു), പ്രാദേശിക പങ്കാളിയായ ഹ്യൂമന്‍ റൈറ്റ്സ് കണ്‍സേണ്‍ എറിത്രിയയും (എച്ച്.ആര്‍.സി.ഇ) രംഗത്ത്. ഒക്ടോബര്‍ 11-നു സെഗെനെയിറ്റിയിലെ സെന്റ് സെന്റ് മൈക്കേല്‍സ് ദേവാലയത്തിലെ ഫാ. മിഹ്രെതാബ് സ്റ്റെഫാനോസിനെയും ഒക്ടോബര്‍ 12-നു ടെസെനിയിലെ കപ്പൂച്ചിന്‍ വൈദികനായ ഫാ. അബ്രഹാം ഹാബ്ടോം ഗെബ്രെമാരിയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 15നു യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിവരവേ അസ്മാര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍വെച്ചാണ് സെഗെനെയിറ്റി കത്തോലിക്ക രൂപതയുടെ പ്രഥമ മെത്രാനായ ഫിക്രെമാരിയം ഹാഗോസ് അറസ്റ്റിലായത്. കുപ്രസിദ്ധമായ ആദി അബെട്ടോ ജയിലിലാണ് വൈദികരായ അബ്രഹാം ഹാബ്ടോമിനേയും, മിഹ്രെതാബിനേയും പാര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തനാനുമതിയുള്ള ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് എറിത്രിയന്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഇരുസംഘടനകളും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എറിത്രിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേ കുറിച്ച് അറസ്റ്റിലായവര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. യുദ്ധത്തിന് പോകുവാന്‍ വിസമ്മതിക്കുന്നവരുടെ മാതാപിതാക്കളെ തടവിലാക്കുകയും, അവരുടെ വളര്‍ത്തുമൃഗങ്ങളെ പിടിച്ചടക്കുകയും ചെയ്യുന്നത് എറിത്രിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉദാഹരണങ്ങളാണ്. വ്യക്തി സ്വാതന്ത്ര്യത്തെയും, അന്തസ്സിനേയും, അവകാശങ്ങളെയും ബഹുമാനിക്കണമെന്ന് മെത്രാനും വൈദികരും ആവശ്യപ്പെട്ടിരുന്നു. 2019-ല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ 22 കത്തോലിക്ക ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ തുറക്കണമെന്നും ബിഷപ്പ് ഫിക്രെമാരിയം ആവശ്യപ്പെട്ടിരുന്നു. എത്യോപ്യയിലെ ടൈഗ്രെ മേഖലയില്‍ നിന്നും എറിത്രിയന്‍ സൈന്യം കവര്‍ച്ച ചെയ്ത സാധനങ്ങള്‍ വാങ്ങിക്കരുതെന്ന്‍ ഇവര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ടൈഗ്രെ പ്രതിരോധ സേനയുടെ (ടി.ഡി.എഫ്) ആയുധശേഷിയും, ഊര്‍ജ്ജവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള സൈനീക നടപടികള്‍ക്കായി പ്രായഭേദമന്യേ എറിത്രിയന്‍ പൗരന്മാരെ അയക്കുന്നുണ്ടെന്നു എച്ച്.ആര്‍.സി.ഇ ഡയറക്ടര്‍ എലിസബത്ത് ചിരും പറയുന്നു. മൂന്ന്‍ ക്രൈസ്തവ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതിയുള്ളത്. കത്തോലിക്ക, ലൂഥറന്‍, ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നു അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആറാമതാണ് എറിത്രിയയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-27-21:12:07.jpg
Keywords: എറിത്രിയ

19918
Category: 18
Sub Category:
Heading: മേജർ സെമിനാരികളിലെ ആത്മീയ രൂപീകരണം; ബംഗളൂരുവിൽ ദേശീയ കോൺഫറൻസ് ഇന്നു ആരംഭിക്കും
Content: ബംഗളൂരു: മേജർ സെമിനാരികളിലെ ആത്മീയ രൂപീകരണം എന്ന വിഷയത്തിൽ ബംഗളൂരു ധർമാരാം കോളജിൽ ദേശീയ കോൺഫറൻസ് ഇന്നു മുതൽ. 30 വരെ നടക്കുന്ന കോൺഫറൻസിൽ വിവിധ മേജർ സെമിനാരികളിലെ പ്രതിനിധികൾ പങ്കെടുക്കും. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്യും. സിഎംഐ സമൂഹം പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിക്കും. ധർമാരാം കോളജ് റെക്ടർ ഫാ. പോൾ ആച്ചാണ്ടി സിഎംഐ, ബംഗളൂരു സെന്റ് പീറ്റേഴ്സ് സെമിനാരി റെക്ടർ ഫാ. റിച്ചാർഡ് ബ്രിട്ടോ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ ഫാ. തോമസ് വള്ളിയാനിപ്പുറം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനദിവസങ്ങളിലെ പരിപാടികൾക്ക് ഫാ. ജോബി തുറക്കൽ സിഎംഐ നേതൃത്വം നൽകും. സുവിശേഷവും സഭാപ്രബോധനങ്ങളും അടിസ്ഥാനമാക്കി സെമിനാരി വിദ്യാർഥികളുടെ ആത്മീയരൂപീകരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കോൺഫറൻസിന് നേതൃത്വം നൽകുന്നത് സിഎംഐ സമൂഹത്തിന്റെ പ്രധാന വൈദിക പരിശീലനകേന്ദ്രമായ ധർമാരാം കോളജാണ്.
Image: /content_image/India/India-2022-10-28-09:04:51.jpg
Keywords: സെമിനാരി

19919
Category: 18
Sub Category:
Heading: കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്കു പുതിയ നേതൃത്വം
Content: കൊച്ചി: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ഒസിഎൽഎസ് ഐ) പുതിയ പ്രസിഡന്റായി റവ. ഡോ. ജോർജ് തെക്കേക്കരയെയും (കോതമംഗലം) സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റ്യൻ പയ്യപ്പിള്ളിയെയും (സിഎംഐ) തെരഞ്ഞടുത്തു. റോമിലെ ഓറിയന്റൽ കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റ് നേടിയ ഫാ. തെ ക്കേക്കര, ഇപ്പോൾ വടവാതൂർ കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാണ്. കാനഡയിലെ ഒട്ടാവ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റു നേടിയ ഫാ. പയ്യപ്പിള്ളി ധർമാരാം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാണ്. ഭരണങ്ങാനം എംഎസ്ടി ജനറലേറ്റിൽ (ദീപ്തിഭവൻ) നടന്ന ഒസിഎൽഎസ്ഐ ത്രി ദിന വാർഷിക സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്-സിസ്റ്റർ ഡോ. റോസ്മിൻ ചരിവുകാലായിൽ (എസ്എച്ച്-പാലാ), ട്രഷറർ റവ. ഡോ. തോമസ് പാറയ്ക്കൽ (തിരുവല്ല), എക്സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങൾ-സിസ്റ്റർ. ഡോ. ഷെറിൻ വടക്കേൽ (എസ്എച്ച് ഇടുക്കി), റവ. ഡോ. അലക്സ് വേലാച്ചേരി (ഇടുക്കി), റവ. ഡോ. ജെയിംസ് പാമ്പാറ (സിഎംഐ).
Image: /content_image/India/India-2022-10-28-09:09:05.jpg
Keywords: കാനൻ

19920
Category: 18
Sub Category:
Heading: ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
Content: കൊച്ചി: അടുത്ത ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഞായറാഴ്ചകളിൽ നട ത്തുന്ന പരീക്ഷ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ഞായറാഴ്ചകളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ക്രൈസ്തവർക്ക് വിശുദ്ധ കുർബാനയും സൺഡേ ക്ലാസുകളും മറ്റു മതപരമായ ചടങ്ങുകളുമുള്ള ഞായറാഴ്ച ഇത്തരം പരീക്ഷകൾ നടത്തുന്നതു വിശ്വാസികളോടുള്ള അവഹേളനമാണെന്നും പാലാരിവട്ടം പിഒസിയിൽ കൂടിയ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സെനറ്റ് യോഗം വിലയിരുത്തി. സംസ്ഥാന ഡയറക്ടർ ഫാ.ആന്റണി അറയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. പിഒസി ഡയറക്ടർ ഫാ. ജേക്കബ്.ജി. പാ ലയ്ക്കാപ്പിള്ളി മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി സി.ടി. വർഗീസ് പ്രമേയം അവതരിപ്പിച്ചു. ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ റോബിൻ മാത്യു, എലിസബത്ത് ലിസി, സിന്നി ജോർജ്, സെക്രട്ടറിമാരായ ജി. ബിജു, ജയ്സി തോമസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-10-28-09:19:53.jpg
Keywords: കാത്തലിക്

19921
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാം ഗ്ലോബൽ മീറ്റ് യുഎസിൽ
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാം ഗ്ലോബൽ മീറ്റ് യുഎസിൽ നടത്തുമെന്ന്‍ ഔദ്യോഗിക പ്രഖ്യാപനം. ബാങ്കോക്കിൽ നടന്ന സംഘടനയുടെ ഗ്ലോബൽ സമ്മേളനത്തിൽ മൂന്നാം ഗ്ലോബൽ മീറ്റിനായുള്ള പതാക കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ കൺവീനർ ജോസഫ് മാത്യു എന്നിവരിൽ നിന്ന് യുഎസ്എ എസ്എംസിസി ക്ക് വേണ്ടി പ്രസിഡന്റ് സിജിൽ പാലക്കലോടി ഏറ്റുവാങ്ങി. 100 രാജ്യങ്ങളിലെ നേതാ ക്കൾ മൂന്നാം ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും. ബാങ്കോക്ക് മീറ്റിൽ വിവിധ രാജ്യങ്ങളിൽ കുടിയേറുന്ന യുവജനങ്ങൾക്കു സഹായകരമാകുന്ന നിരവധി പദ്ധതികൾക്കു രൂപം നൽകി. നൈപുണ്യ വികസനത്തിനു സ്കിൽ പാർക്ക്, ബാങ്കിംഗ് മേഖലയിലേക്ക് മൾട്ടി സ്റ്റേറ്റ് സൊസൈറ്റി, കുടുംബ ബന്ധങ്ങൾ കോർത്തിണക്കാൻ സിസി മാട്രിമോണിയൽ എന്നിവ ഗ്ലോബൽ പ്രഫഷണൽ കൗൺസിലുകളുടെ സഹായത്തോടെ ആരംഭിക്കും. കത്തോലിക്ക കോൺഗ്രസിന്റെ ഭാഗത്തുനിന്നു മാധ്യമരംഗത്തു കൂടുതൽ ക്രിയാത്മകമായുള്ള ഇടപെടലുകൾ ഉണ്ടാകും. ആരോഗ്യ മേഖലയിൽ ഹെൽത്ത് ബെഞ്ച് സിസി ഹാർട്ട് ലിങ്ക്സിന്റെ ഭാഗമായി ഉണ്ടാകും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സഫാരി ടിവി എംഡി സന്തോഷ് ജോർജ് കുള ങ്ങര, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റബർ ബോർഡ് മുൻ ചെയർ മാൻ പി.സി. സിറിയക്, ആർക്കിടെക്ട് ടി.എം. സിറിയക്, കത്തോലിക്ക കോൺഗ്രസ് ബോട്സ്വാന പ്രസിഡന്റ് ആന്റണി പി. ജോസഫ്, കത്തോലിക്ക കോൺഗ്രസ് സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് റോണി ജോസ്, എംജി സർവകലാശാല ഫിനാൻസ് ഓഫീസ ർ ബിജു മാത്യു, ഉഗാണ്ട ഡിടിബി ബാങ്ക് എംഡി വർഗീസ് തമ്പി, യുഎൻ ഹാബിറ്റാറ്റ് മുൻ ഉദ്യോഗസ്ഥൻ ജോസഫ് സ്കറിയ, ഡോ. ജോബി സ്കറിയ, ബെന്നി മാത്യു വാഴപ്പള്ളിൽ, ഫ്രാൻസിസ് പാലിക്കൽ സ്കറിയ, കത്തോലിക്ക കോൺഗ്രസ് ഓസ്ട്രേലിയൻ പ്രസിഡന്റ് ജോണിക്കുട്ടി തോമസ്, ജോളി ജോസഫ് കാനഡ, വത്തിക്കാൻ മാധ്യമ വിഭാഗം കൺസൾട്ടന്റ് ഡോ. ജോർജ് പ്ലാത്തോട്ടം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സഭയിൽ അല്മായ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിനു സഭാ സിനഡിനോടും ഗൾഫ് രാജ്യങ്ങളിൽ രൂപത ആരംഭിക്കുന്നതിനു വത്തിക്കാനോടും കർഷക ന്യൂന പക്ഷെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോടും ആവ ശ്യപ്പെടുന്ന പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ജോസഫ് മാത്യു പാറേക്കാട്ട് സിംഗപ്പൂർ, രഞ്ജിത് ജോസഫ് ദുബായ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ലീവൻ വർഗീസ് ഹോങ്കോഗ്, സ ഞ്ജു ജോസഫ് സിംഗപ്പൂർ, സുനിൽ രാപ്പുഴ കുവൈറ്റ്, ബെന്നി ആന്റണി, ആന്റണി മനോജ് കുവൈറ്റ്, വിനീത് ആൻഡ്രൂസ് തായ്ലാൻഡ്, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-10-28-09:50:38.jpg
Keywords: കോൺഗ്ര

19922
Category: 11
Sub Category:
Heading: വിശുദ്ധിക്ക് വേണ്ടി ജീവന്‍ ബലികഴിച്ച മരിയ ഗൊരേത്തിയുടെ പിന്‍ഗാമി ബെനിഗ്ന കാര്‍ഡോസോ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
Content: ക്രേറ്റോ (ബ്രസീല്‍): ‘വിശുദ്ധി’ സംരക്ഷിക്കുവാന്‍ രക്തസാക്ഷിയായ വിശുദ്ധ മരിയ ഗൊരേത്തിയുടെ പിന്‍ഗാമിയായി രക്തസാക്ഷിത്വം വരിച്ച മറ്റൊരു പെണ്‍കുട്ടി കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍. “ചാരിത്ര്യ ശുദ്ധിയുടെ നായിക” എന്നറിയപ്പെടുന്ന പന്ത്രണ്ടുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടി ബെനിഗ്ന കാര്‍ഡോസോ ഡാ സില്‍വ’യെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-നാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ബ്രസീലിലെ ക്രാറ്റോ-സിഇ നഗരത്തിലെ പെഡ്രോ ഫെലിസിയോ കവൽകാന്റെ എക്‌സിബിഷൻ പാർക്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി മനാസിലെ ആർച്ച് ബിഷപ്പ് കർദ്ദിനാള്‍ ഡോം ലിയോനാർഡോ സ്റ്റെയ്‌നറുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു തിരുകര്‍മ്മങ്ങള്‍. മുപ്പതിനായിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ, ബെനിഗ്ന കാര്‍ഡോസോയേ “ദൈവ വചനം പാലിക്കുവാന്‍ തന്റെ ജീവിത വിശുദ്ധിയും, അന്തസ്സും സംരക്ഷിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച യുവരക്തസാക്ഷി” എന്നു വിശേഷിപ്പിച്ചിരിന്നു. ക്രിസ്തുവിന്റെ ഉദാരമതികളായ രക്തസാക്ഷികളാകുവാന്‍ അവളുടെ മാതൃക നമ്മളെ സഹായിക്കട്ടേ എന്ന് പറഞ്ഞ പാപ്പ, നിരന്തരവും, ആനന്ദകരവുമായ നമ്മുടെ സുവിശേഷ സാക്ഷ്യം ഈ ഭൂമിയിലെ ജീവിതത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 1928 ഒക്ടോബര്‍ 15-ന് ബ്രസീലിലെ സാന്റാന ഡോ കാരിരിയില്‍ ജനിച്ച ബെനിഗ്നക്ക് ചെറുപ്പത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് വളരെയധികം ഭക്തിയുണ്ടായിരിന്നു. തന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം അവള്‍ ദൈവ കല്‍പ്പനകള്‍ പത്തും കൃത്യതയോടെ പാലിച്ചു ജീവിക്കുമെന്ന ഉറച്ച തീരുമാനമെടുത്തു. ഒരിക്കലും വിശുദ്ധ കുര്‍ബാന മുടക്കാതിരുന്ന ബെനിഗ്ന യേശുവിന്റെ തിരുഹൃദയത്തിനായി എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും പ്രത്യേകമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയും, മുടക്കം കൂടാതെ ബൈബിള്‍ വായിക്കുകയും ചെയ്തിരുന്നു. റൌള്‍ ആല്‍വ്സ് എന്ന ആണ്‍കുട്ടി ലൈംഗീക താല്‍പ്പര്യത്തോടെ അവളെ ശല്ല്യപ്പെടുത്തിയപ്പോള്‍ തന്റെ ഇടവക വികാരിയുടെ ഉപദേശം തേടുകയാണ് ബെനിഗ്ന ചെയ്തത്. തന്റെ നേര്‍ക്കുള്ള ഏത് പ്രലോഭനങ്ങളേയും ചെറുക്കുവാന്‍ അവളുടെ പ്രാര്‍ത്ഥനയും വിശ്വാസവും അവളെ ശക്തിപ്പെടുത്തിയിരുന്നു. 1941- ഒക്ടോബര്‍ 24നു പതിവുപോലെ വെള്ളം എടുക്കുവാന്‍ പോകുന്ന വഴിക്ക് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന റൌള്‍ ആല്‍വ്സ് അവളെ ലൈംഗീകമായി കീഴ്പ്പെടുത്തുവാന്‍ ശ്രമിച്ചു. വിശുദ്ധി സംരക്ഷിക്കുവാന്‍ അവള്‍ ചെറുത്തതോടെ കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് റൌള്‍ അവളെ കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിന് ശേഷം ഓടിപ്പോയ റൌള്‍ പിന്നീട് അറസ്റ്റിലാവുകയും തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ കഴിയുകയും ചെയ്തു. 2011-ലാണ് ബെനിഗ്നയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2019 ഒക്ടോബര്‍ 2-ന് ഫ്രാന്‍സിസ് പാപ്പ അവളുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. ജീവിത വിശുദ്ധിയ്ക്കു വേണ്ടി ബെനിഗ്നയും സമാനമായ രീതിയില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധിയുടെ കിരീടം ചൂടിയ വിശുദ്ധ മരിയ ഗൊരേത്തിക്കൊപ്പം ചേരുകയാണ്. 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ തടിച്ചു കൂടിയ ജനാവലിക്കൊപ്പം അവളുടെ ഘാതകനായ അലെസാന്ദ്രോയും സന്നിഹിതനായിരുന്നു. 1991-ല്‍ ജയില്‍ മോചിതനായ ബെനിഗ്നയുടെ ഘാതകന്‍ റൌള്‍, കൊലപാതകം നടന്ന സ്ഥലത്തെത്തി താന്‍ ചെയ്ത തെറ്റില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചിരിന്നുവെന്നതാണ് ചരിത്രം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-28-10:52:58.jpg
Keywords: ബാല