Contents

Displaying 19471-19480 of 25039 results.
Content: 19863
Category: 10
Sub Category:
Heading: ''ഒറ്റയ്ക്കിരിക്കുന്ന അവസരങ്ങളില്‍ ദൈവം മാത്രമായിരിന്നു കൂട്ട്'', എന്റെ ധൈര്യവും ശക്തിയും ദൈവം; ഉയര്‍ച്ചയില്‍ ദൈവത്തെ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ജോണി ആന്റണി
Content: കൊച്ചി: സി‌ഐ‌ഡി മൂസ, തുറുപ്പുഗുലാന്‍, കൊച്ചി രാജാവ്, മാസ്റ്റേഴ്സ് തുടങ്ങീ നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജോണി ആന്റണി തന്റെ ക്രൈസ്തവ വിശ്വാസം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ ജീവിതത്തിൽ തനിക്ക് ധൈര്യവും ശക്തിയുമായിട്ടു നിന്നതു തന്റെ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും മേലെ എന്ന് പറയാവുന്നത് ഉടയ തമ്പുരാൻ തന്നെയാണെന്നും അത് കളഞ്ഞിട്ടുള്ള ഉയർച്ചയും, അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞിട്ടുള്ള ഒരു നന്മയും തനിക്ക് വേണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. ''ജോണി ആന്റണി സാര്‍ നല്‍കുന്ന ഇന്റർവ്യൂകളില്‍ എല്ലാം ദൈവത്തെ ഭയങ്കരമായിട്ടു കൂട്ടുപിടിക്കുന്നത് കാണുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇത്രയധികം ദൈവത്തിൽ വിശ്വസിക്കുന്നതെന്നുമുള്ള'' ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ജോണി ആന്റണി നല്‍കുന്നത്. ''വളർന്നു വന്ന സാഹചര്യം, അത്ഭുതങ്ങൾ മാത്രം നമ്മൾ കണ്ടു വളർന്നേക്കുന്നതാണ്. വീട്ടിൽ വിശ്വാസപരമായി കുരിശുവരയുണ്ടാകും, കുടുംബപ്രാർത്ഥനയുണ്ടാകും, പിന്നെ കർത്താവു നടത്തും എന്ന അപ്പന്റെയും അമ്മയുടെയും പ്രതീക്ഷയാണ്. പ്രാർത്ഥിച്ചാൽ നടക്കും എന്ന കണ്ടും കേട്ടും വളർന്നവനാണ് ഞാൻ. പിന്നെ എന്റെ അനുഭവത്തിലും ഞാൻ പറയട്ടെ, എനിക്ക് ആരായിരുന്നു കൂട്ട്? ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ, മദ്രാസിലൊക്കെ പോയിട്ട്, നമ്മൾ ദൈവത്തോട് മാത്രമാണ് സംസാരിച്ചിരുന്നത്. എന്റെ ജീവിതത്തിൽ അത് ഇടയ്ക്കു ഇടയ്ക്കു പറയുന്നതിന്റെ കാര്യമെന്തെന്നു വെച്ചാൽ എന്റെ മനസിലൊരു കാര്യമുണ്ട്''. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1254032445375992%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ''നമ്മൾ നന്ദിയുള്ളവരായിരിക്കണം, അത് മനുഷ്യനോടായാലും ദൈവത്തോടായാലും. എനിക്കതു അങ്ങേയറ്റം നന്ദിയുണ്ട്. കാരണം, എന്റെ ജീവിതത്തിൽ എനിക്ക് എന്റെ ധൈര്യവും ശക്തിയുമായിട്ടു നിന്നതു എന്റെ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും മേലെ എന്ന് പറയാവുന്നത് ഉടയ തമ്പുരാൻ തന്നെയാണ്. അത് ഒരിക്കലും കളഞ്ഞിട്ടുള്ള ഒരു ഉയർച്ചയും, അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട. എനിക്ക് ദൈവത്തിന്റെ കൂടെ നിന്നിട്ടുള്ള നന്മ മാത്രം മതി, ജീവിതത്തിൽ ഉണ്ടായാൽ മതി. അത് ആൾക്കാർ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോട്ടെ, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല''. ജോണി ആന്റണി പറഞ്ഞു. ഏത് അവസരത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ തരംഗമായി മാറുകയായിരിന്നു. നേരത്തെ ചങ്ങനാശ്ശേരി അതിരൂപതയുടെ മീഡിയ അപ്പസ്തോലേറ്റ് മാക് ടിവി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു. നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ഈ വീഡിയോ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പേജുകളിലായി ലക്ഷങ്ങളാണ് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം ഹോളിവുഡ് അടക്കമുള്ള അന്തര്‍ദേശീയ സിനിമ മേഖലകളില്‍ നിന്ന്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങളുടെ ക്രിസ്തു വിശ്വാസവും അനുഭവ സാക്ഷ്യങ്ങളും വിവരിച്ചിട്ടുണ്ട്. തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയാന്‍ മലയാളത്തിലുള്ള പല നടന്മാരും മടികാണിക്കുമ്പോള്‍ മലയാള ചലച്ചിത്ര മേഖലയിലെ നിര്‍ണ്ണായക വ്യക്തിത്വമായ ജോണി ആന്റണിയുടെ ഈ വാക്കുകള്‍ക്കു വലിയ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-18-17:44:39.jpg
Keywords: നടന്‍, നടി
Content: 19864
Category: 1
Sub Category:
Heading: നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാര്‍ത്ഥന യാചിച്ച് സഭാനേതൃത്വം
Content: ഒനിത്ത്ഷാ: നൈജീരിയായിൽ കഴിഞ്ഞവാരം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. ജോസഫ് ഇഗ്വെയഗുവിൻറെ മോചനത്തിനായി പ്രാര്‍ത്ഥന യാചിച്ച് സഭാനേതൃത്വം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12-ന് ഒരു മൃതസംസ്കാര ദിവ്യബലി കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങവേയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. വൈദികന്റെ മോചനത്തിനായി ഒനിത്ത്ഷാ അതിരൂപത പ്രാർത്ഥന യാചിച്ചു. വൈദികന്റെ മോചനത്തിനു നിരുപാധികം വിട്ടയയ്ക്കുന്നതിനായി ഹൃദയംഗമമായ പ്രാർത്ഥനകൾ ആവശ്യമാണെന്ന് ഒനിത്ത്ഷാ അതിരൂപതാ കാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. ഫാ. ജോസഫിന്റെ മോചനത്തിനായി അതിരൂപത ശ്രമം തുടരുകയാണ്. തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായി ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കുവാനും രൂപത നേതൃത്വം ആഹ്വാനം നല്കി. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജൂലൈ വരെ നൈജീരിയയിൽ കുറഞ്ഞത് 18 വൈദികരെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ജൂലൈ ആദ്യ ആഴ്ചയിൽ മാത്രം 5 വൈദികരെ തട്ടിക്കൊണ്ടു പോയിരിന്നു. ജൂലൈ മാസത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു വൈദികനെ ഒരാഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിന്നു. ആഗസ്റ്റിൽ മറ്റൊരു വൈദികനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം ലക്ഷ്യമിട്ടാണ് അക്രമികള്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത്. പണം നൽകിയ ശേഷം ചിലരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ചില വൈദികരെ അതിക്രൂരമായി കൊലപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-18-20:16:16.jpg
Keywords: നൈജീ
Content: 19865
Category: 18
Sub Category:
Heading: തുടർച്ചയായ ക്രൈസ്തവ അവഹേളനം അപലപനീയം: എസ്എംവൈഎം പാലാ
Content: പാലാ: മുൻമന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ കെ.ടി ജലീലിന്റെ സന്യസ്തർക്കു നേരെ തുടർച്ചയായി ഫേസ്ബുക്കിലൂടെ നടത്തുന്ന പരാമർശത്തിനെതിരെ എസ്.എം.വൈ.എം പാലാ രൂപത പ്രതിഷേധം രേഖപ്പെടുത്തി. ഇടതുപക്ഷ നേതാക്കളുടെ തുടർച്ചയായിട്ടുള്ള അവഹേളനം നിരാശജനകമാണ്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അതിന് നേതൃത്വം കൊടുക്കുന്ന വൈദികരെ അവഹേളിക്കുന്ന രീതിയിലുള്ള വിവിധ സംഘടനകളുടെ പ്രചാരണത്തിനെതിരെയും യോഗത്തിൽ പ്രതിഷേധിച്ചു. തുടർച്ചയായി നടത്തപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടിത നീക്കമാണെന്നും ക്രൈസ്തവരെ മനഃപൂർവം അപമാനിക്കുന്നതിന് വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം രൂപത പ്രസിഡൻറ് ജോസഫ് കിണറ്റുകര യോഗത്തിന് അധ്യക്ഷത വഹിച്ചു. എസ്. എം.വൈ.എം രൂപതാ ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി , ജോയിൻ ഡയറക്റ്റർ സി. ജോസ്മിത എസ്.എം.എസ്., ജനറൽ സെക്രട്ടറി ഡിബിൻ വാഴപ്പറമ്പിൽ,വൈസ് പ്രസിഡൻറ് റിന്റു റെജി, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യ കാക്കനിയിൽ, ലിയ തെരെസ് ബിജു, ലിയോൺസ് സൈ, അഡ്വ. സാം സണ്ണി, ഗ്രീഷ്മ ജോയൽ, ബ്രദർ ജയിംസ് മേൽവെട്ടം തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-10-19-09:38:37.jpg
Keywords: ജലീല
Content: 19866
Category: 11
Sub Category:
Heading: ആഗോള യുവജനസംഗമത്തിന് ഒരുക്കമായുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഇന്ന് സമാപിക്കും
Content: ഫാത്തിമ: അടുത്ത വര്‍ഷം ആഗസ്റ്റ് 1-6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാൻ പോകുന്ന ആഗോള സഭാതലത്തിലുള്ള യുവജനസംഗമത്തിന് ഒരുക്കമായുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഇന്ന്‍ സമാപിക്കും. തിങ്കളാഴ്ച (17/10/22) ഫാത്തിമയിൽ ആരംഭിച്ച സമ്മേളനം അല്‍മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാരെൽ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ കണ്ടെത്തുന്നതിനും അവിടന്നിൽ അവരുടെ ജീവിതവിളി ദർശിക്കുന്നതിനും യുവ സമൂഹത്തിനു കഴിയുന്ന തുറന്ന വേദിയായി അടുത്ത ലോക യുവജന സംഗമം മാറട്ടെയെന്ന്‍ കർദ്ദിനാൾ കെവിൻ ഫാരെൽ പ്രസ്താവിച്ചു. കോവിഡ് മഹാമാരി മൂലം ഒരു വർഷം നീട്ടിവച്ച യുവജന സംഗമം സമൂഹത്തിനു പുത്തൻ തുടക്കമാകട്ടെയെന്ന് കർദ്ദിനാൾ ആശംസിച്ചു. മുഖാമുഖ സംഗമം രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ ബന്ധം തീർക്കട്ടെയെന്നും ലോകയുവജനസംഗമം അതിന്റെ ആരംഭം മുതൽ എപ്പോഴും ലക്ഷ്യമിടുന്നത് ഇതു തന്നെയാണെന്നും ഈ സന്ദേശം ഒരിക്കലും കാലഹരണപ്പെട്ടു പോകുന്നില്ലെന്നും അത് ഇന്ന് ഏറെ ആവശ്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലേറെ നാടുകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സാധാരണയായി ആഗോളസഭാ തലത്തിലുള്ള യുവജനസംഗമത്തിൻറെ ഒരുക്കത്തിന്റെ ഭാഗമായി രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളാണ് നടക്കാറുള്ളത്. ഇവയിൽ ആദ്യത്തേത് റോമിൽവെച്ചും രണ്ടാമത്തേത് യുവജനസംഗമത്തിന് ഒരു വർഷം മുമ്പ്, ഈ സംഗമത്തിന് ആതിഥ്യമരുളുന്ന നാട്ടിലുമായിട്ടാണ് നടക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-19-11:42:07.jpg
Keywords: യുവജന
Content: 19867
Category: 1
Sub Category:
Heading: എറിത്രിയയിൽ ഭരണകൂട സ്വേച്ഛാധിപത്യം വീണ്ടും; കത്തോലിക്ക മെത്രാനും രണ്ടു വൈദികരും അറസ്റ്റിൽ
Content: അസ്മാര: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ ഒരു കത്തോലിക്ക മെത്രാനും, രണ്ടു വൈദികരും അറസ്റ്റിലായി. സേജിനിറ്റി എപ്പാർക്കിയുടെ ചുമതലയുളള ബിഷപ്പ് ഫിക്രിമാരിയം ഹാഗോസാണ് യൂറോപ്പിൽ നിന്ന് തിരികെ മടങ്ങവേ, അസ്മാരാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായിരിക്കുന്നത്. അദി അബേട്ടോ ജയിലിലാണ് ബിഷപ്പ് ഫിക്രിമാരിയത്തെ തടവിലാക്കിയിരിക്കുന്നത്. സേജിനിറ്റി എപ്പാർക്കി വൈദികനായ മിഹ്റെതാബ് സ്തേഫാനോസ്, കപ്പൂച്ചിൻ വൈദികൻ ഫാ. അബോട്ട് അബ്രഹാം എന്നീ രണ്ട് വൈദികരെയും അദി അബേട്ടോ ജയിലിൽ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിട്ടുണ്ടെന്ന് 'ഏജൻസിയ ഫിഡെസ്' മാധ്യമം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. പ്രായമായവരെയും, സ്ത്രീകളെയും ജയിലിൽ അടയ്ക്കുക, ചെറുപ്പക്കാരെ നിർബന്ധിച്ചു യുദ്ധ മുഖത്തേക്ക് പോരാട്ടത്തിനായി കൊണ്ടുപോവുക, വീടുകൾ നിർബന്ധിച്ച് അടപ്പിക്കുക, വളര്‍ത്തുമൃഗങ്ങളെ പിടിച്ചെടുക്കുക തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഇംഗ്ലണ്ടിലെയും, അയർലണ്ടിലെയും എറിത്രിയൻ സ്ഥാനപതിക്ക് അടുത്തിടെ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് അടക്കമുള്ള ചില സംഘടനകളും, യുകെയിലെ എറിത്രിയൻ ഓർത്തഡോക്സ് സഭയും സംയുക്തമായി കത്തയച്ചിരുന്നു. മെയ് ഇരുപതാം തീയതി അയച്ച കത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മാത്രം ജയിലിൽ അടയ്ക്കപ്പെട്ടവരുടെ കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 'ബ്രദേഴ്സ് ഓഫ് ദ ക്രിസ്ത്യൻ സ്കൂൾസ്' നടത്തിവന്നിരുന്ന ഹാഗാസ് ആഗ്രോ ടെക്നിക്കൽ സ്കൂൾ ഓഗസ്റ്റ് മാസത്തിൽ പിടിച്ചെടുത്തത് സർക്കാർ നടത്തുന്ന പിടിച്ചെടുക്കലുകളിൽ ഒടുവിലത്തെതായിരിന്നു. മത പ്രസ്ഥാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന 1995-ല്‍ പാസാക്കിയ (റെഗുലേഷന്‍ 73/1995) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എറിത്രിയൻ സർക്കാർ ഇങ്ങനെ ചെയ്തത്. എന്നാൽ സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സർക്കാരിനെ എതിരല്ലായെന്ന് കത്തോലിക്ക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2022-10-19-13:03:25.jpg
Keywords: എറിത്രിയ
Content: 19868
Category: 14
Sub Category:
Heading: കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്ലോസ് വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം 1600 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
Content: ഇസ്താംബൂള്‍: സാന്താക്ലോസ് എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന മീറായിലെ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ ശവകുടീരം കണ്ടെത്തി. തെക്കന്‍ തുര്‍ക്കിയിലെ അന്റാല്യ ജില്ലയിലെ ഡെമ്രെ പട്ടണത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിനടിയിലാണ് വിശുദ്ധ നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. ശവകുടീരം സംരക്ഷിക്കുന്നതിനായി അത് സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ ദേവാലയത്തിന് മുകളില്‍ മറ്റൊരു ദേവാലയം കൂടി പണികഴിപ്പിച്ചിരിക്കുകയായിരുന്നു. സമീപ കാലത്ത് പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലത്തുനിന്നും മൊസൈക്കുകളും, കല്ല്‌ പാകിയ തറയും കണ്ടെത്തിയതാണ് ഈ ചരിത്ര പ്രധാനമായ കണ്ടെത്തലിലേക്ക് നയിച്ചത്. മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഉയര്‍ന്ന ജലനിരപ്പില്‍ ശവകുടീരം സ്ഥിതി ചെയ്യുന്ന ആദ്യത്തെ ദേവാലയം മുങ്ങിപ്പോയെന്നും, നൂറ്റാണ്ടുകള്‍ക്ക് ശേഷം അതിന് മുകളിലായി മറ്റൊരു ദേവാലയം പണിയുകയായിരുന്നുവെന്നും അന്റാല്യ പ്രൊവിന്‍ഷ്യല്‍ സാംസ്കാരിക പൈതൃക ബോര്‍ഡിന്റെ തലവനായ ഒസ്മാന്‍ ഇരാവ്സര്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ വിശുദ്ധ നിക്കോളാസ് കാലു കുത്തിയിട്ടുള്ള തറ ഉള്‍പ്പെടെയുള്ള ആദ്യ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ വരെ എത്തിയിട്ടുണ്ടെന്നും, വിശുദ്ധ നിക്കോളാസ് നടന്നിട്ടുള്ള തറയില്‍ വിരിച്ചിരുന്ന തറയോടുകള്‍ ഖനനം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇരാവ്സര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ തുര്‍ക്കിയായി അറിയപ്പെടുന്ന സ്ഥലത്ത് ക്രിസ്തുവിന് ശേഷം 270-നും 340-നും ഇടയില്‍ ജീവിച്ചിരുന്ന ഗ്രീക്ക് സ്വദേശിയായ മെത്രാനായിരിന്നു വിശുദ്ധ നിക്കോളാസ്. അശരണരോടുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹായ സഹകരണം വഴിയായും അദ്ദേഹം പ്രസിദ്ധനായിരിന്നു. നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയും ഇപ്പോഴും സാന്താക്ലോസിലൂടെ നിലനില്‍ക്കുന്നുണ്ട്. വിശുദ്ധ നിക്കോളാസിന്റെ ഡച്ച് നാമമായ സിന്റ് നിക്കോളാസ് എന്നതിന്റെ ചുരുക്കമായ ‘സിന്റര്‍ ക്ലാസ്’ എന്ന ഡച്ച് പദത്തില്‍ നിന്നുമാണ് ‘സാന്റാക്ലോസ്’ എന്ന പേര് ഉണ്ടായത്. വിശുദ്ധ നിക്കോളാസിനെ അടക്കം ചെയ്തിരിക്കുന്നത് എവിടെയാണെന്നതിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ഏതോ ഒരു ദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതെന്നാണ് ഇക്കാലമത്രയും രേഖകളില്‍ സൂചിപ്പിച്ചിരിന്നത്. മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ഇറ്റലിയിലെ ബാരിയിലേക്ക് കടത്തി എന്നാണ് ആദ്യം പുരാവസ്തുഗവേഷകര്‍ കരുതിയിരുന്നതെങ്കിലും, അവര്‍ തെറ്റായ അസ്ഥികളാണ് കടത്തിയതെന്നാണ് ഇപ്പോഴത്തെ അനുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-19-15:10:48.jpg
Keywords: നിക്കോളാ
Content: 19869
Category: 11
Sub Category:
Heading: സാത്താനുമായുള്ള യുവജനങ്ങളുടെ അപകടകരമായ ബന്ധത്തെ കുറിച്ച് മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകര്‍
Content: റോം: ഇന്നത്തെ യുവസമൂഹം സാത്താനുമായി വലിയ ബന്ധത്തിലാണെന്നും, സാത്താനുമായി ബന്ധം സ്ഥാപിക്കുന്ന യുവജനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണെന്ന ഗൗരവമേറിയ മുന്നറിയിപ്പുമായി ഇന്റര്‍നാഷ്ണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍ (ഐ.ഇ.എ) അംഗങ്ങളായ കത്തോലിക്ക ഭൂതോച്ചാടകര്‍. ഇറ്റലിയിലെ പാദുവായിലെ വിശുദ്ധ അന്തോണി പൊന്തിഫിക്കല്‍ മൈനര്‍ ബസലിക്കയിലെ ഫ്രാന്‍സിസ്കന്‍ ഭൂതോച്ചാടകനായ ഫാ. മാരിയോ മിന്‍ഗാര്‍ഡിയും, ഇറ്റലിയിലെ ഫോഗ്ഗിയായിലെ സാന്‍ സെവേരോ രൂപതയുടെ ഭൂതോച്ചാടകനായ ഫാ. മാറ്റിയോ ഡെ മിയോവുമാണ് വിഷയത്തിന്റെ ഗൌരവം അവതരിപ്പിച്ചത്. ലോക പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകനായിരിന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് സ്ഥാപിച്ച ഐ.ഇ.എ “ഇന്നത്തെ സമൂഹത്തിലെ ആഭിചാരപ്രവര്‍ത്തികള്‍ ക്രിസ്തീയ വിശ്വാസത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി റോമില്‍ സംഘടിപ്പിച്ച ത്രിദ്വിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരിന്നു ഇരുവരും. 90% ആണ്‍കുട്ടികള്‍ക്കും സാത്താനുമായി നേരിട്ട് ബന്ധമുണ്ടെന്നും യുവാക്കള്‍ ഇന്റര്‍നെറ്റിലൂടെ മാന്ത്രിക വിദ്യകളും, ആചാരങ്ങളും പഠിക്കുകയാണെന്നും, അതുവഴി സാത്താനുമായി സംവദിക്കാറുണ്ടെന്നും ഫാ. മാരിയോ പറയുന്നു. രക്തം, ഭീകരത, അക്രമം, ലഹരി, ആത്മഹത്യ തുടങ്ങിയവയുള്ള സിനിമകളെ കുറിച്ചും, പരമ്പരകളെ കുറിച്ചും മാത്രമാണ് ഇന്നത്തെ യുവത്വം ചിന്തിക്കുന്നതെന്നും, അത് അവരുടെ മനസ്സുകളെ ആഭിചാരത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാത്താനുമായി ബന്ധം സ്ഥാപിക്കുന്നതിലെ അപകടത്തെക്കുറിച്ച് യുവജനങ്ങള്‍ ബോധവാന്‍മാരല്ലെന്ന്‍ പറഞ്ഞ ഫാ. മാരിയോ, സാത്താനുമായുള്ള ബന്ധം അവരെ കടുത്ത വിഷാദരോഗത്തിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടി. കൗമാരം തിരഞ്ഞെടുപ്പുകളുടെയും, പ്രതിസന്ധികളുടെയും കാലമാണെന്നും, അതിനാല്‍ യുവജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കുകയും, ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുകയും, അവരോട് കൂടുതല്‍ അടുക്കുകയും അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും, അവരെ ശരിയായ ദിശയിലേക്ക് നയിക്കുകയുമാണ്‌ വേണ്ടതെന്നു ഫാ. മാരിയോ നിര്‍ദ്ദേശിക്കുന്നു. അന്ധവിശ്വാസവും, ആഭിചാരമാണ് ഇക്കാലത്ത് ക്രിസ്ത്യന്‍ സഭകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഫാ. മാറ്റിയോ ചൂണ്ടിക്കാട്ടി. യുവത്വത്തിന്റെ അന്ധവിശ്വാസപരമായ മാനസികാവസ്ഥയെ വിലകുറച്ച് കാണരുതെന്നും, അതിന്റെ കാരണങ്ങളെ വേരോടെ പിഴുതെറിയുകയുമാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അധികാരത്തോടും ശക്തിയോടുമുള്ള ഭ്രമമാണ് യുവത്വത്തെ ആഭിചാരത്തോട് അടുപ്പിക്കുന്നത്. അതുവഴി അവര്‍ ചെയ്യുന്നത് വളരെ വലിയ തെറ്റാണ്. മാനസിക, ശാരീരിക മാര്‍ഗ്ഗങ്ങളിലൂടെ യുവത്വത്തിന്റെ വ്യക്തിജീവിതത്തെ അന്ധവിശ്വാസം താറുമാറാക്കുകയാണെന്നും, വിശ്വാസപരമായൊരു കാഴ്ചപ്പാട് യുവത്വത്തിന് നല്‍കുകയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2022-10-19-17:08:07.jpg
Keywords: സാത്താ
Content: 19870
Category: 11
Sub Category:
Heading: ''പ്രതിസന്ധിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'': ലെബനോനിലെ നിര്‍ദ്ധന രോഗികളുടെ ആശാകേന്ദ്രമായി ഇരുപത്തിയൊന്നുകാരി സ്ഥാപിച്ച ‘മെഡോണേഷന്‍സ്’
Content: ബെയ്റൂട്ട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ലെബനോനിലെ പാവപ്പെട്ട രോഗികളുടെ ചികിത്സക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനായി ബെയ്റൂട്ട് സ്വദേശിനിയും ക്രൈസ്തവ വിശ്വാസിയുമായ മരീന ഖാവണ്ട് എന്ന ഇരുപത്തിയൊന്നുകാരി സ്ഥാപിച്ച ‘മെഡോണേഷന്‍സ്’ എന്ന സന്നദ്ധ സംഘടന ആയിരക്കണക്കിന് രോഗികള്‍ക്ക് കൈത്താങ്ങാവുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിനെ പിടിച്ചു കുലുക്കിയ അത്യുഗ്രന്‍ സ്ഫോടനത്തില്‍ മരണത്തെ മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഹെലേന ആന്‍ഡ്രാവോസ് ഉള്‍പ്പെടെ ഏതാണ്ട് 18,000-ത്തോളം രോഗികളെ ഈ സംഘടന ഇതിനോടകം തന്നെ സഹായിച്ചു കഴിഞ്ഞു. ഇത് തങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് മരീന പറയുന്നത്. സ്ഫോടനത്തേ തുടര്‍ന്ന്‍ വീട്ടില്‍ ബോധരഹിതയായി വീണ ആന്‍ഡ്രാവോസ് 10 ദിവസത്തോളം കോമായിലായിരുന്നു. രോഗികളെ സഹായിക്കുവാനുള്ള സാമ്പത്തിക ഭദ്രത മരീനക്കില്ലെങ്കിലും, ദൈവത്തില്‍ ആശ്രയിച്ചുള്ള അതിയായ ആഗ്രഹമാണ് അവളെ ഇതിനു പ്രാപ്തയാക്കിയത്. ടിലനോള്‍ പോലെയുള്ള മരുന്നുകള്‍ രാജ്യത്ത് വളരെ വിരളമായാണ് എത്തുന്നതെന്നും, ഇത്തരം മരുന്നുകള്‍ വാങ്ങുവാന്‍ കഴിവില്ലാത്തവര്‍ക്ക് വേണ്ടി അവ ശേഖരിക്കുകയുമാണ് മെഡോണേഷന്‍സ് ചെയ്യുന്ന പ്രധാന സേവനമെന്നും പ്രതിസന്ധിയില്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കൊറോണ മഹാമാരി സമയത്ത് രോഗികള്‍ക്ക് വേണ്ടി ഓക്സിജന്‍ മെഷീനുകള്‍ ലഭ്യമാക്കുന്നതിലും മെഡോണേഷന്‍സ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. രാജ്യത്ത് വൈദ്യുത പ്രതിസന്ധി നേരിട്ടപ്പോള്‍ തങ്ങളുടെ സെല്‍ ഫോണുകളും, ചാര്‍ജ്ജ് ചെയ്യുന്നതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗില്‍ കൊണ്ടുനടക്കാവുന്ന സോളാര്‍ പാനലുകളും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും സംഘടന വിതരണം ചെയ്തിരുന്നു. ഗുരുതരമായ രോഗമുള്ളവരുടെ ശസ്ത്രക്രിയകള്‍ക്ക് വേണ്ട ഫണ്ടും ഇവര്‍ സമാഹരിക്കുന്നുണ്ട്. ബെയ്റൂട്ട് സ്ഫോടനം നടന്ന 2020 ഓഗസ്റ്റ് 4-ന് തന്നെയാണ് മെഡോണേഷന്‍സിന്റെ പ്രവര്‍ത്തനവും ആരംഭിച്ചത്. ഒന്നര ആഴ്ചക്കുള്ളിൽ ആന്‍ഡ്രാവോസിന്റെ ശസ്ത്രക്രിയക്ക് വേണ്ട 8,000 ഡോളര്‍ മരീന സമാഹരിച്ചിരിന്നു. ഇപ്പോള്‍ ആന്‍ഡ്രാവോസും മരീനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സഹായിയാണ്. വെറും 19 വയസ്സുള്ളപ്പോള്‍ മരീന എങ്ങനെയാണ് മെഡോണേഷന്‍സ് സ്ഥാപിച്ചതെന്നും, സര്‍വ്വകലാശാല പഠനവും, ചാരിറ്റി പ്രവര്‍ത്തനങ്ങളും അവള്‍ എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നതെന്നും തനിക്കറിയില്ലെന്നും ആന്‍ഡ്രാവോസ് പറയുന്നു. ഓരോ ദിവസവും നൂറിലധികം രോഗികളുടെ കഷ്ട്രപ്പാടുകള്‍ കാണുന്നുണ്ടെന്നും, ഇതൊന്നും നമ്മുടെ കയ്യിലല്ല ദൈവത്തിന്റെ കയ്യിലാണെന്നും പറഞ്ഞ മരീന ഓരോ ചെറിയ പ്രതിസന്ധി നേരിടുമ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2022-10-19-19:49:43.jpg
Keywords: ബെയ്റൂ
Content: 19871
Category: 18
Sub Category:
Heading: തൃശൂർ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്‍ നവംബർ ഒന്‍പതു മുതൽ
Content: തൃശൂർ: മീറ്റ് ജീസസ് പ്രെയർ ടീം തൃശൂർ അതിരൂപതയോടു ചേർന്നൊരുക്കുന്ന 29-ാമത് ദൈവശബ്ദം 2022 അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്‍ നവംബർ ഒമ്പതു മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒമ്പതിനു സമാപിക്കും. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. പന്തൽ കാൽനാട്ടുകർമം ശക്തൻ ബസ് സ്റ്റാൻഡിനു സമീപം തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു. ഫാ. ഷാജൻ തേർമഠം അധ്യക്ഷനായി. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഫാ. റോയി വേളകൊമ്പിൽ, ഫാ. ബിന്റോ കളത്തിൽ എന്നിവർ ആശംസകളർപ്പിച്ചു. ദൈവശബ്ദം കൺവെൻഷൻ ജനറൽ കൺവീനർ എം.എ. ബാബു സ്വാഗതവും കോ- ഒാർഡിനേറ്റർ ബേബി കളത്തിൽ നന്ദിയും പറഞ്ഞു. കൺവെൻഷൻ കമ്മിറ്റി അംഗങ്ങളും ശുശ്രൂഷകരും പങ്കെടുത്തു.
Image: /content_image/India/India-2022-10-20-10:33:54.jpg
Keywords: സെഹിയോ
Content: 19872
Category: 18
Sub Category:
Heading: ഡോ. സ്കറിയ സക്കറിയയെ അനുസ്മരിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: മലയാളഭാഷയുടെ സംസ്കാരികപഠനത്തിനും ഗവേഷണത്തിനും അതുല്യമായ സംഭാവനകൾ നൽകിയ ഭാഷാപണ്ഡിതനെയാണ് ഡോ. സ്കറിയ സക്കറിയ കരിക്കംപള്ളിയിലിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായതെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങിയ രചനകൾ തന്നെ അദ്ദേഹം സഞ്ചരിച്ച മലയാളഭാഷയുടെ ചരിത്രവഴികളുടെ നിദർശനങ്ങളാണ്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ നടത്തിയ ഗവേഷണ ങ്ങളിൽ ഹെർമൻ ഗുണ്ടർട്ട് മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെ തിരിച്ചറിയുക മാത്രമല്ല, അവ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുവാനും ഈ ഭാഷാപണ്ഡിതനു കഴിഞ്ഞുവെന്നും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2022-10-20-10:42:56.jpg
Keywords: കെ‌സി‌ബി‌സി