Contents

Displaying 19461-19470 of 25040 results.
Content: 19853
Category: 1
Sub Category:
Heading: ക്യൂബയിൽ അറസ്റ്റിലായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്‍റ് നേതാവിന് ഒടുവില്‍ മോചനം
Content: ഹവാന: ക്യൂബയിൽ അറസ്റ്റിലായ ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്റിന്റെ ദേശീയ സംഘാടകനായ എഡ്വേർഡോ കാർഡറ്റിന് മോചനം. ഒക്ടോബർ 15നു രാത്രിയിൽ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടു പോയ അദ്ദേഹത്തെ പിന്നീട് മോചിപ്പിക്കുകയായിരിന്നു. സംഭവത്തെ സംഘടന ട്വിറ്ററിൽ അപലിച്ചു. സംസാരിക്കണമെന്ന് പറഞ്ഞാണ് എഡ്വേർഡോയെ പോലീസ് രാത്രി അറസ്റ്റ് ചെയ്തു കൊണ്ട് പോയതെന്ന് സംഘടനയുടെ പ്രതിനിധി കാർലോസ് പായ പറഞ്ഞു. വലസ്കോ പട്ടണത്തിൽ നിന്നും, ഹോൽഗ്യിൻ നഗരത്തിലേക്കാണ് എഡ്വേർഡോ കാർഡറ്റിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത്. അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യമെമ്പാടും, വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. ഇയാൻ ചുഴലിക്കാറ്റിന് ശേഷം പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായിരിന്നു. ഇതിനിടയിലാണ് പ്രമുഖനായ ക്രൈസ്തവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ആളുകൾ വലസ്കോയിൽ ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് റേഡിയോ മാര്‍ത്തിയിൽ എഡ്വേർഡോ കാർഡറ്റ് അടുത്തിടെ വിവരിച്ചിരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ, 11 പ്രവിശ്യകളിലായി 92 പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. കഴിഞ്ഞ മാസം രാജ്യത്തെ ഏകാധിപത്യ ഭരണകൂടം ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറും, ക്യൂബന്‍ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് മെന്‍ ആന്‍ഡ്‌ വിമന്‍ (കോണ്‍കര്‍) പ്രസിഡന്റുമായ ഫാ. ഡേവിഡ് പാന്തലിയോണിനെ രാജ്യത്ത് നിന്നും പുറത്താക്കിയിരിന്നു. സെപ്റ്റംബര്‍ 13-ന് റെസിഡന്‍സ് വിസ പുതുക്കി നല്‍കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. അദ്ദേഹം ക്യൂബ വിട്ടുവെന്ന്‍ എ.സി.ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാ-കാനലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ വൈദികരുടെ രാഷ്ട്രീയവും, വിമര്‍ശനാത്മകവുമായ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു രാജ്യത്തെ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-17-12:32:37.jpg
Keywords: ക്യൂബ
Content: 19854
Category: 14
Sub Category:
Heading: യുവ ഹിപ്പികളെ യേശുവിലേക്ക് നയിച്ചതിന്റെ കഥയുമായി ‘ജീസസ് റെവല്യൂഷന്‍’ തീയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ യുവ ഹിപ്പികളെ യേശുവിനോടുള്ള ആവേശത്തിന്റെ അഗ്നിജ്വാലയില്‍ ജ്വലിപ്പിച്ചതിന്റെ കഥപറയുന്ന ‘ജീസസ് റെവല്യൂഷന്‍’ എന്ന സിനിമ വരുന്ന ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗ്രെഗ് ലോറി എന്ന യുവാവ് സത്യം അന്വേഷിച്ച് മോശം സ്ഥലങ്ങളിലൂടെ അലയുന്നതും, അവസാനം തെരുവ് സുവിശേഷകനായ ലോണി ഫ്രിസ്ബീ എന്ന ഹിപ്പിയെ കണ്ടുമുട്ടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയില്‍ യേശുവിന്റെ വേഷം അവതരിപ്പിക്കുന്ന ജോനാഥന്‍ റൂമിയാണ് ഫ്രിസ്ബീയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്ത രാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനമാണ് ഹിപ്പിയിസം. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഉദ്ഭവം. സിനിമയില്‍ വചനപ്രഘോഷകനായ ചക്ക് സ്മിത്തിനൊപ്പം ഇരുവരും തെക്കന്‍ കാലിഫോര്‍ണിയയില്‍ ദേവാലയം തുറക്കുകയും അതുവഴി അപ്രതീക്ഷിതമായ ആത്മീയ നവോത്ഥാനത്തിന് ആരംഭം കുറിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. സിനിമയുടെ ഓരോ രംഗത്തിനും പിറകിലുള്ള പരിശ്രമങ്ങളും, താരങ്ങളുടെ അഭിമുഖങ്ങളും റൂമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ‘ഒരു പുതിയ പ്രതിസംസ്കാര കുരിശ് യുദ്ധം, ചരിത്രത്തിന്റെ ഗതി മാറ്റിയ ഒരു ജീസസ് സംരംഭം’ എന്നാണ് ഈ സിനിമയെ റൂമി വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചവര്‍ സിനിമയെ കുറിച്ചുള്ള തങ്ങളുടെ ചിന്തകളും, ഇതില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന കാര്യങ്ങളേ കുറിച്ചും വിവരിക്കുന്ന അഭിമുഖങ്ങളാണ് റൂമി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഓരോരുത്തരെയും അവരുടെ വിശ്വാസത്തെയും കണ്ടെത്തുന്നതിനെ കുറിച്ചുള്ള ഒരു കഥയാണിതെന്നു നടി അന്നാ ഗ്രേസ് ബാര്‍ലോ പറഞ്ഞു. പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുടെയും, സ്നേഹത്തിന്റേതുമായ ഒരു വലിയ സന്ദേശം ഈ സിനിമയില്‍ നിന്നും ലഭിക്കുമെന്ന് ഡെവോണ്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞപ്പോള്‍, തങ്ങളുടെ വിശ്വാസം കണ്ടെത്തുവാന്‍ ഈ സിനിമ പ്രേക്ഷകരെ സഹായിക്കുമെന്നാണ് കെല്‍സി ഗ്രാമ്മര്‍ പറയുന്നത്. കിംഗ്ഡം സ്റ്റോറി കമ്പനി നിര്‍മ്മിച്ച് ജോണ്‍ എര്‍വിന്‍ സംവിധാനം ചെയ്ത 'ജീസസ് റെവല്യൂഷന്‍' ലയണ്‍സ് ഗേറ്റാണ് വിതരണം ചെയ്യുന്നത്. ചരിത്രത്തിലെ ഒരു സവിശേഷമായ കാലഘട്ടത്തെയാണ് സിനിമ എടുത്ത് കാട്ടുന്നതെന്നു ജോണ്‍ എര്‍വിന്‍ പറഞ്ഞു. തെറ്റായ സ്ഥലങ്ങളില്‍ ശരിയായ കാര്യങ്ങളെ അന്വേഷിച്ച് ഭീതിയിലും സംശയത്തിലും കഴിഞ്ഞിരുന്ന ഒരു തലമുറയുടെ കാലഘട്ടമായിരുന്നു അതെന്നും സംസ്കാരത്തെയും, അമേരിക്കയെയും രൂപപ്പെടുത്തിയ ദൈവത്തിന്റെ ഒരു ശക്തമായ നീക്കമായിരുന്നു അതെന്നും, നമ്മള്‍ അതുപോലൊന്ന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്റ്റര്‍ ഗ്രെഗ് ലോറി രചിച്ച പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഏഴു വര്‍ഷങ്ങള്‍ എടുത്താണ് ചിത്രീകരിച്ചത്. അമേരിക്കക്ക് വീണ്ടും ഒരു ആത്മീയ നവോത്ഥാനത്തിന്റെ ആവശ്യമുണ്ടെന്ന്‍ അദ്ദേഹം സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2022-10-17-14:55:42.jpg
Keywords: സിനിമ, ചലച്ചി
Content: 19855
Category: 13
Sub Category:
Heading: ആഭിചാര പൈശാചിക കൃത്യങ്ങളെ പ്രതിരോധിക്കാന്‍ കത്തോലിക്ക ഭൂതോച്ചാടകര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധനേടുന്നു
Content: കാലിഫോര്‍ണിയ: നരബലി അടക്കമുള്ള ആഭിചാര പൈശാചിക കൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഇത്തരം തിന്മകളെ ചെറുക്കുന്നതിനു വേണ്ട ആത്മീയ സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട്, അവയെ നേരിടുന്നതിനായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നു. ദൈവത്തിന്റെ കൃപാവരാവസ്ഥയിലുള്ള കത്തോലിക്കര്‍ക്ക് പ്രകൃത്യാ തന്നെ ഒരു ആത്മീയ പ്രതിരോധ ശക്തിയുണ്ടെന്നും അത് ആരിലും തിന്മയുടെ ഫലം ഉളവാക്കുകയില്ലെന്നും അമേരിക്കയിലെ അറിയപ്പെടുന്ന കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. തിയോഫിലൂസ് 2020 ഒക്ടോബറില്‍ നാഷ്ണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. “വിശ്വാസമില്ലാത്ത ജീവിതം- അതായത്, യേശുവുമായി ബന്ധമില്ലാത്തതോ അല്ലെങ്കില്‍ അപൂര്‍ണ്ണമായ ബന്ധമുള്ളതോ ആയ ജീവിതം സാത്താന്റെ അസാധാരണമായ പ്രവര്‍ത്തനത്തിനുള്ള വളക്കൂറുള്ള മണ്ണായി മാറുമെന്നാണ് ലോകത്തെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകരില്‍ ഒരാളായ ഫാ. പവോളോ കരോളിന്‍ തന്റെ ഒരു പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ഭാഗ്യ പ്രവചനം, ജാതകം പോലെയുള്ള നിഗൂഢ ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്കു പിറകെ പോകുന്നത് തിന്‍മയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുവാനും, നമ്മെ സ്വാധീനിക്കുവാനും ശത്രുവിന് അനുവാദം നല്‍കുന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആഭിചാരത്തെ ചെറുക്കുന്നതിനുള്ള ആത്മീയ സംരക്ഷണ കവചം ഒരുക്കുന്നതിനായി ഫാ. കരോളിന്‍ പ്രധാനമായും 7 നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്. പാപത്തെ ഒഴിവാക്കുകയും, ഏറ്റു പറയുകയും ചെയ്യുകയെന്നതാണ് ഒന്നാമത്തെ നിര്‍ദ്ദേശം. വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുകയെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. അടങ്ങാത്ത ആഗ്രഹത്തോടെ ദൈവവചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നത് സാത്താന്റെ കെണികള്‍ക്കെതിരേയുള്ള പ്രതിരോധമായി മാറുമെന്ന് അദ്ദേഹം പറയുന്നു. തിന്‍മയ്ക്കെതിരെയുള്ള ആത്മീയ പ്രതിരോധത്തില്‍ മൂന്നാമത്തെ ആയുധം പ്രാര്‍ത്ഥനയാണ്. ദൈവേഷ്ടത്തോടുള്ള നമ്മുടെ ഇഷ്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറപ്പാണ്‌ പ്രാര്‍ത്ഥന. ക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ ശാശ്വതമായ ഒരു ഉടമ്പടി പിതാവായ ദൈവം മനുഷ്യനുമായി ഉണ്ടാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയാകുന്ന നമ്മുടെ പ്രതികരണം വഴിയാണ് ഈ ബന്ധം നിലനിറുത്തേണ്ടതെന്നു ഫാ. കരോളിന്‍ പറയുന്നു. കൂദാശകള്‍ക്ക് വേണ്ടിയുള്ള ആഗ്രഹം തിന്മയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന്‍ അദ്ദേഹം നാലാമത്തെ മാര്‍ഗ്ഗനിര്‍ദ്ദേശമായി ചൂണ്ടിക്കാട്ടി. മാമ്മോദീസ വഴി നമ്മില്‍ സന്നിഹിതനായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയിലും, സത്യത്തിലുമുള്ള ദൈവവുമായുള്ള ആത്മബന്ധം വഴി നാം നേടുന്ന കൃപയുടെ പൂര്‍ണ്ണതയിലൂടെയാണ് കൂദാശയുടെ പ്രവര്‍ത്തനം. അതിനാല്‍, വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയെന്നാല്‍ യേശുവിനെ സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്നതു പോലെയാണ്. കുമ്പസാരം എന്ന കൂദാശയെ സാത്താന്‍ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നുണ്ടെന്ന് ഭൂതോച്ചാടകരായ തങ്ങള്‍ക്ക് ഉറപ്പിച്ച് പറയുവാന്‍ കഴിയും. “കാരണം കുമ്പസാരം നിരവധി ആത്മാക്കളെ സാത്താനില്‍ നിന്നും മോചിപ്പിക്കുന്നു. സ്വന്തം രക്തം കൊണ്ട് നമ്മുടെ പാപത്തിന്റെ കറകള്‍ തുടച്ചു നീക്കുന്ന യേശുവിന്റെ കരുണാമയമായ കരങ്ങളിലേക്കാണ് കുമ്പസാരം നമ്മളെ ഏല്‍പ്പിക്കുന്നതെന്നും ഫാ. കരോളിന്‍ വിവരിച്ചു. നല്ല സംഗീതം ശ്രവിക്കുമ്പോള്‍ അത് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുമെന്നും എളിമയുള്ളവരായിരിക്കുക വഴി സാത്താന്‍ എളിമയെ ഭയക്കുന്നുണ്ടെന്നും ഫാ. കരോളിന്‍ ചൂണ്ടിക്കാട്ടുന്നു. ദൈവത്തോട് ക്ഷമ യാചിക്കുകയും മറ്റുള്ളവരോട്‌ ക്ഷമിക്കുകയും ചെയ്യുകയെന്നതാണ് അവസാന മാര്‍ഗ്ഗനിര്‍ദ്ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദൈവകരുണയില്‍ ആത്മാര്‍ത്ഥമായ വിശ്വസ്തത വളര്‍ത്തണമെന്നും നിരുപാധികം ക്ഷമിക്കുകയും, ശത്രുക്കളേപ്പോലും സ്നേഹിക്കുകയും വഴി ഈ കരുണ നമ്മുടെ അയല്‍ക്കാരോടും പ്രകടിപ്പിക്കണമെന്നും ഫാ. കരോളിന്‍ പൈശാചിക തിന്‍മകളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗമായി ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2022-10-17-16:35:26.jpg
Keywords: ഭൂതോ
Content: 19856
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യാമ്മ പ്രാർത്ഥനയുടെ ശക്തിയാൽ കൂട്ടായ്മക്ക് വേണ്ടി നില കൊണ്ടവൾ: മാർ പോളി കണ്ണൂക്കാടൻ
Content: ഇരിഞ്ഞാലക്കുട: വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരിൽ എവുപ്രാസ്യമ്മയുടെ 145-ാം ജന്മദിനതിരുനാളിന്റെ തിരുക്കർമ്മങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ചു. ജീവിത പ്രതിസന്ധികളിൽ ദൈവഹിതം നിറവേറ്റിയ വിശുദ്ധ എവുപ്രാസ്യ നമുക്ക് എന്നും മാതൃകയാണെന്നും ലോകത്തുള്ള തിന്മയുടെ പ്രവണതകളെ തിരിച്ചറിയാൻ വിശുദ്ധയെ പോലെ പ്രാർത്ഥനയാൽ ശക്തി പ്രാപിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. എടതിരുത്തി ഫൊറോന വികാരി റവ. ഫാ. പോളി പടയാട്ടി, സെക്രട്ടറി ഫാ. ജെയിൻ കടവിൽ എന്നിവർ സഹകാർമികരായിരുന്നു. റവ.ഫാ. പോളി പടയാട്ടി സ്വാഗതം ആശംസിക്കുകയും ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ വിമല നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
Image: /content_image/India/India-2022-10-17-19:12:41.jpg
Keywords: കണ്ണൂക്കാ, എവു
Content: 19857
Category: 24
Sub Category:
Heading: "ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല"; ജലീലിന്റെ ന്യായീകരണ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി സിസ്റ്റര്‍ സോണിയ തെരേസ്
Content: കൊച്ചി: ഹിജാബ് വിഷയത്തില്‍ കന്യാസ്ത്രീകളെ ബന്ധപ്പെടുത്തി മുന്‍ മന്ത്രി കെ‌.ടി ജലീല്‍ പങ്കുവെച്ച കുറിപ്പിനു പിന്നാലെയുള്ള വാഗ്വാദങ്ങളില്‍ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി സിസ്റ്റര്‍ സോണിയ തെരേസ് ഡി‌എസ്‌ജെ. ജലീല്‍ എം‌എല്‍‌എ വിഷയത്തില്‍ എഴുതിയ ആദ്യ പോസ്റ്റിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സിസ്റ്റര്‍ സോണിയ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിന്നു. ഇതിന് പിന്നാലേ വിഷയത്തില്‍ ഉറച്ച് വിവിധ ചോദ്യങ്ങളുമായി ജലീല്‍ പോസ്റ്റ് പങ്കുവെയ്ക്കുകയായിരിന്നു. ഇതോടെയാണ് ജലീല്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി സിസ്റ്റര്‍ സോണിയ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. #{red->none->b->ജലീല്‍ ഉന്നയിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമായി സിസ്റ്റര്‍ സോണിയ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: ‍}# പ്രിയ സഹോദരൻ കെ.ടി. ജലീലിന്, ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അല്പം വൈകിയതിൽ ഖേദിക്കുന്നു. 1) #{blue->none->b-> "ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്" എന്ന ആരോപണത്തിന്: ‍}# ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഒന്നും സംഭവിച്ചിട്ടില്ല. ഹിജാബ് - തലയും കഴുത്തും മൂടിയുള്ള ശിരോവസ്ത്രം, നിഖാബ് - കണ്ണുകൾ മാത്രം പുറത്ത് കാണിച്ച് ശരീരം മുഴവൻ മറക്കുന്നത്, ബുർഖ - മുഖവും ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം എന്ന് ഒക്കെ നന്നായി തന്നെ മനസിലാക്കിയിട്ട് തന്നെയാണ് ഞാൻ എഴുതിത്തുടങ്ങിയത്. പിന്നെ "നിഖാബ് മണൽ കാറ്റിൽ നിന്ന് രക്ഷനേടാൻ അറേബ്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സമ്പ്രദായമാണ്, അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല" എന്നൊക്കെ താങ്കൾ പറയുമ്പോൾ ഈ അറേബ്യൻനാട്ടിലെ കാറ്റിന് സ്ത്രീകളോട് എന്തേ ഇത്രയും ശത്രുത എന്നാണ് എൻ്റെ മനസ്സു ചോദിക്കുന്നത്. പുരുഷന്റെ സാന്നിധ്യം ഇല്ലാതെ സ്ത്രീക്ക് പുറത്ത് ഇറങ്ങാൻ അനുവാദം ഇല്ലാത്ത ആ നാട്ടിൽ പുരുഷനോടൊപ്പം പോകുന്ന പാവം സ്ത്രീകളുടെ മുഖത്തേക്കു മാത്രം ആഞ്ഞടിക്കുന്ന ആ കാറ്റിനെ എത്രയായാലും എനിക്കങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല! അതുകൊണ്ട് താങ്കളുടെ ന്യായം സത്യമാണോ എന്നറിയാൻ ഞാൻ ഒന്ന് കാര്യമായി ഈ വിഷയം പഠിച്ചപ്പോൾ താങ്കൾ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് എനിക്ക് മനസ്സിലായി. മുസ്ലിം മതവിഭാഗമായ സുന്നികളുടെ വീക്ഷണം പ്രധാനമായും നാല് മദ്ഹബുകളിലൂടെയാണ് വ്യക്തമാക്കുക. മാലികി, ഹനഫി, ശാഫിഇ്, ഹംബലി എന്നിവയാണവ. ഇതിൽ മൂന്നാമത്തെ മദ്ഹബിൽ എഴുതിയിരിക്കുന്നത് താഴെ ചേർക്കുന്നു. 'പുരുഷന്മാരുടെ നോട്ടത്തിനുള്ള സാധ്യത ഉണ്ടെങ്കിൽ വളരെ ആകർഷകമായി തോന്നാൻ സാധ്യതയുണ്ടെങ്കിൽ മുഖാവരണം ധരിക്കണമെന്നാണ്'. പിന്നെ നാലാമത്തെ മദ്ഹബിൽ രണ്ടാം ഭാഗം എഴുതിയിരിക്കുന്നത്. 'സ്ത്രീയുടെ ശരീരം മുഴുവൻ മുഖം ഉൾപ്പെടെ ഔറത്താണ്. അതായത് മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കേണ്ട ഭാഗമാണ്'. പിന്നെ ഹിജാബിനെക്കുറിച്ച് എഴുതിയിരിക്കുന്നതു കണ്ടു. "വ്യക്തിയുടെ പവിത്രത കാത്തുസൂക്ഷിക്കലും തുറിച്ചുനോട്ടം ഒഴിവാക്കലും ഹിജാബിന്റെ പ്രധാന ഉദ്ദേശ്യങ്ങളായി ഉന്നയിക്കപ്പെടുന്നു". പിന്നെ "മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളിൽ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാൻ" എന്ന് ലോകത്തോട് വിളിച്ചുപറയാൻ താങ്കൾ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. സഹോദരൻ പറഞ്ഞതു പോലെ, "ആൾമാറാട്ടം തടയുന്നതിനും പെൺകുട്ടികളുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും നിഖാബ്, ബുർഖ നിരോധിക്കണം" എന്ന ഇസ്ലാം മതവിശ്വാസിയായ താങ്കളുടെ അഭിപ്രായം തന്നെയാണ് സംസ്കാരമുള്ള മനുഷ്യർക്കെല്ലാം ഉള്ളത്. ഇറാനിൽ ഇപ്പോൾ നടക്കുന്ന കലാപവും, നിരവധി രാജ്യങ്ങൾ നിഖാബും ബുർഖയും നിരോധിച്ചുകൊണ്ട് ഉത്തരവുകൾ ഇറക്കിയിട്ടുണ്ട് എന്ന വസ്തുതയും ഓർമ്മയിലുണ്ടല്ലോ. എന്റെ ബാല്യകാലത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത ബുർഖയും നിഖാബും ഒക്കെ എന്തേ ഈ ആധുനിക ലോകത്ത് ഇത്രമാത്രം ശക്തിപ്രാപിച്ചത് എന്നു ചിന്തിച്ച് ഒരു സത്യാന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയ മറുപടി താഴെ കുറിക്കുന്നു. "1990-കൾക്ക് ശേഷം മുസ്ലിം രാഷ്ട്രങ്ങളിൽ പാശ്ചാത്യ വേഷവിധാനങ്ങൾക്ക് പ്രചാരം കൂടിവന്നതോടെയാണ് ഹിജാബ് വീണ്ടും ചർച്ചാവിഷയമായി മാറിയത്. പാശ്ചാത്യസ്വാധീനത്തിൽ നിന്ന് മുസ്‌ലീങ്ങളെ മോചിപ്പിക്കാൻ മതപണ്ഡിതർ ഹിജാബിനെ പ്രതീകമായി ഉയർത്തിക്കാട്ടുകയായിരുന്നു". മുകളിൽ പറഞ്ഞിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ഒരിക്കലും "നിഖാബിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല" എന്നു പറഞ്ഞ് പുലിവാൽ പിടിക്കരുത് കേട്ടോ. അബദ്ധത്തിൽ ഇനിയും അങ്ങനെയെങ്ങാനും പറഞ്ഞുപോയാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഇതിനകംതന്നെ താങ്കൾക്കു ബോധ്യപ്പെട്ടു കാണുമല്ലോ. 2) #{blue->none->b->"ഒരു കന്യാസ്ത്രീ തൻ്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് അതിന് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്ലീംസ്ത്രീ 'ഹിജാബ്' അഥവാ ശിരോവസ്ത്രം ഉൾപ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയെയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്ലീംസ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ..?" എന്ന താങ്കളുടെ പരിഭവത്തിന് ഉള്ള മറുപടി: ‍}# പ്രായപൂർത്തിയായ മുസ്ലീം "സ്ത്രീകൾക്ക്" ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊതുധാരണ അനുസരിച്ച് 18 വയസ് പൂർത്തിയായവരെ ആണ് സ്ത്രീകൾ എന്ന് വിളിക്കുന്നത്. ചില ക്രിസ്ത്യൻ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു എന്ന വാർത്ത ആഘോഷം ആക്കുമ്പോൾ ഓർമ്മിക്കണം: സ്കൂളിൽ പഠിക്കുന്നത് 6 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ്. ഈ ചെറുപ്രായത്തിൽ അവർ വിദ്യാർത്ഥിനികൾ അല്ലേ..? കേരളത്തിലെ 99% ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലും 12 വയസ് കഴിഞ്ഞ മുസ്ലീം വിദ്യാർത്ഥിനികൾക്ക് തട്ടം ധരിച്ചുവരാൻ യാതൊരു തടസ്സവുമില്ല. പക്ഷേ ഹിജാബ് - തട്ടം മാത്രം ആണെന്ന് താങ്കൾ പറഞ്ഞാലും ചില തീവ്രചിന്താഗതിക്കാർ പതിയെ ആ തട്ടത്തോടെപ്പം യൂണിഫോമിൽ കൂടുതൽ വ്യതിയാനങ്ങൾ വരുത്തി ശരീരം മുഴുവൻ മൂടാൻ തുടങ്ങിയപ്പോൾ ആണ് പ്രശ്നങ്ങൾ ഉടലെടുത്തത്. പിന്നെ ഒരു സ്കൂളിൽ കുട്ടികളെ ചേർക്കാൻ ചെല്ലുമ്പോൾതന്നെ ആ സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു പേപ്പർ വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം അനുസരിച്ചുകൊള്ളാം എന്ന് ഓരോ രക്ഷിതാവും ഒപ്പിട്ട് നൽകാറുണ്ട് എന്നത് മറക്കരുത്. സ്കൂൾ മാനേജ്മെൻ്റ് നിശ്ചയിച്ചിട്ടുള്ള യൂണിഫോം അംഗീകരിച്ചുകൊണ്ട് സ്കൂളിലേക്കു തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടുന്ന മാതാപിതാക്കൾക്ക് പിന്നീട് പിന്തിരിപ്പൻ ബുദ്ധി തോന്നുന്നത് (അത്തരത്തിൽ ഉപദേശിക്കപ്പെടുന്നത്) എന്തുകൊണ്ടാണ്..? പിന്തിരിപ്പൻ ബുദ്ധിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഏത് ശക്തിയാണ്...? തങ്ങളുടെ സ്കൂളിൽ യൂണിഫോം ഇതായിരിക്കും എന്നല്ലേ സ്ഥാപന മാനേജ്മെൻ്റ് പറയുന്നത്; അല്ലാതെ, ലോകത്തുള്ള എല്ലാ കുട്ടികളും ഇത് ധരിക്കണം എന്നല്ലല്ലോ? അതു താല്പര്യമില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിക്കാവുന്ന സ്കൂളിൽ അവരെ മാതാപിതാക്കൾക്കു വിടാമല്ലോ..? ക്രിസ്ത്യൻ മാനേജുമെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ കുട്ടികളെ ചേർക്കുകയും വേണം, അവിടത്തെ നിയമങ്ങൾ പാലിക്കാൻ മനസ്സുമില്ല എന്നു ധ്വനിപ്പിക്കുന്ന വാദം ഒരു മുൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്കു ചേർന്നതാണോ..? 3) #{blue->none->b-> "ഹിജാബ് (ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ രക്ഷിതാക്കൾ അടിച്ചേൽപ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കിൽ അതേ കുട്ടികളുടെമേൽ ഒരു സ്കൂൾ മാനേജ്മെന്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേൽപ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേൽപ്പിക്കൽ പിന്തിരിപ്പനും സ്കൂൾ മാനേജ്മെൻ്റുകളുടെ അടിച്ചേൽപ്പിക്കൽ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്..?" എന്ന താങ്കളുടെ ചോദ്യത്തിന് ‍}# സ്‌കൂളുകളിൽ യൂണിഫോം എന്തിനാണെന്നു പോലും മനസിലാക്കാത്ത ഒരു മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണോ താങ്കൾ..!! ഉച്ചനീചത്വങ്ങളും ജാതിവേർതിരിവുകളും സാമ്പത്തികാവസ്ഥകളും കുട്ടികൾക്കിടയിൽ വിഭാഗീയതകൾ സൃഷ്ടിക്കാതിരിക്കാനാണ് സ്‌കൂളുകളിൽ യൂണിഫോം നടപ്പാക്കി തുടങ്ങിയത്. എല്ലാ സമൂഹങ്ങളും ഒരുപോലെ വളരുകയും സഹവർത്തിത്വവും സമത്വവും പുലരുകയും വേണം എന്ന് ഉറച്ചുവിശ്വസിച്ച ക്രൈസ്തവ സമൂഹമാണ് യൂണിഫോം സമ്പ്രദായത്തിന്റെ ആരംഭകർ. ഇക്കാലത്തും യൂണിഫോമിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാണ്. കുട്ടികളുടെ നന്മ ലക്ഷ്യംവച്ചുള്ള സ്‌കൂൾ മാനേജ്‌മെന്റുകളുടെ നിർദ്ദേശങ്ങളും, സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും വിതയ്ക്കാൻ ഉറച്ചുകൊണ്ടുള്ള മതവസ്‌ത്രവാദങ്ങളും താരതമ്യം ചെയ്യാനുള്ള സഹോദരന്റെ മനഃസ്ഥിതി ദയനീയം എന്നേ പറയാനുള്ളൂ... 4) #{blue->none->b->"കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചുകൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം" എന്ന താങ്കളുടെ ആകുലതയ്ക്ക് മറുപടി: ‍}# ഒരു കാലത്ത് മുകളിൽ പറഞ്ഞതുപോലെ തൊടീലും തീണ്ടലും ഒക്കെ പറഞ്ഞ് നമ്മുടെ കാർന്നോന്മാർക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റില്ലായിരുന്നു പോലും. നീ ആ ജാതിയാണ്, നീ ആ മതമാണ് നീ പാവപ്പെട്ടവൻ, ഞാൻ പണക്കാരൻ എന്ന് ഒക്കെ പറഞ്ഞ് പരസ്പരം എപ്പോഴും കലഹിച്ചിരുന്ന ഒരു സമൂഹത്തെ അടക്കി ഒതുക്കി ഒരു ബഞ്ചിൽ ഇരുത്തി അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചതിൽ കൈസ്തവ സന്യസ്തരും ക്രൈസ്തവ സഭയും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ പൂർവികർ രാപകലില്ലാതെ കഷ്ടപ്പെട്ട് ജാതി-മത-സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഒരുമയോടെ പടുത്തുയർത്തിയ ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടും ജാതി-മത-സാമ്പത്തിക വേർതിരിവിൽ എത്തിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളോട് യോജിപ്പില്ല. ക്രൈസ്തവർ നടത്തിയ ചരിത്രപരമായ പഴയ പല ഇടപെടലുകളും താങ്കൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ നടത്തിയ നവീകരണങ്ങൾ വഴിയായി പാഠപുസ്തകങ്ങളിൽ നിന്ന് തേഞ്ഞുമാഞ്ഞുപോയി. എങ്കിലും ഇന്നും ജീവിക്കുന്നവരുടെ ഹൃദയങ്ങളിൽനിന്ന് ഉരച്ച് മാറ്റിക്കളയാൻ ആർക്കും കഴിഞ്ഞിട്ടില്ല... കൃതജ്ഞതയുടെ മൂടുപടം ചൂടിക്കിടക്കുന്ന ആ സത്യങ്ങൾ ഇന്നും അനേകായിരങ്ങളിലൂടെ വാമൊഴികളായി പുതുതലമുറയ്ക്ക് ലഭിക്കുന്നുണ്ട്. 5) #{blue->none->b->"താങ്കളുടെ തുറന്ന കത്തിലെ അദ്ധ്യാപകരുടെ വേഷത്തിൽ മതസ്വത്വം വേണ്ടെന്ന് വയ്ക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക?" എന്നും "കുട്ടികളുടെ മാതൃക അദ്ധ്യാപകരല്ലേ..?" എന്നുമുള്ള ചോദ്യങ്ങൾക്കുള്ള മറുപടി: ‍}# അധ്യാപകരെസംബന്ധിച്ച് മാന്യമായ വസ്ത്രധാരണം മാതൃകയുടെ വിഷയമല്ല, ജീവിതമാണ് മാതൃക. എന്നാൽ കുട്ടികൾക്കിടയിൽ സമത്വബോധം സുപ്രധാനമാണ്. അതിന് കുട്ടികളുടെ യൂണിഫോമാണ് പ്രധാനം... പിന്നെ കോഴിക്കോട് പ്രൊവിഡൻസ് സ്കൂൾ നടത്തുന്ന കന്യാസ്ത്രീകൾ കുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ല എന്ന് പരിതപിക്കുമ്പോൾ, 3000 കുട്ടികൾ ഉള്ള ആ വിദ്യാലയത്തിൽ നൂറുകണക്കിന് മുസ്ലീംകുട്ടികൾ യാതൊരു പ്രശ്നവും ഇല്ലാതെ പഠിച്ച് മിടുക്കരായി നല്ല നിലയിൽ എത്തിയിട്ടുണ്ട് എന്നതും ഓർക്കണം. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്രൈസ്തവ സ്കൂൾ കാണുമ്പോൾ, ചില തീവ്രചിന്താഗതിക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കി വാർത്തയാക്കുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡ്രസ്സ് കോഡ് എന്താണെന്ന് തീരുമാനിക്കുന്നത് അതതു സ്കൂൾ മാനേജ്മെന്റും പിടിഎയുമാണ്. ആ തീരുമാനത്തിൽ കൈകടത്താൻ ഗവൺമെന്റിന് പോലും അവകാശം ഇല്ല എന്ന് ഹൈക്കോടതി വിധിയുള്ളതാണ്. പിന്നെ കഴിഞ്ഞ പത്ത് മാസത്തിനിടയിൽ കാസർഗോഡ്, വയനാട്, തിരുവനന്തപുരം, കോഴിക്കോട് എന്നീ 4 ജില്ലകളിലെ പ്രശസ്തമായ കത്തോലിക്കാ സ്കൂളുകളെ ലക്ഷ്യമാക്കി ഹിജാബ് പ്രശ്നം ഉയർത്തി ഒട്ടേറെ കോലഹലങ്ങൾ ഒരു കൂട്ടം ആളുകൾ നടത്തിയിരുന്നു. അവരിൽ ചിലർ പോക്കറ്റിൽ രഹസ്യ ക്യാമറ ഫിറ്റ് ചെയ്ത് ഒരു പ്രിൻസിപ്പാൾ സിസ്റ്ററിനെ പ്രകോപിപ്പിച്ച് വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് വലിയ വാർത്തയാക്കിയത് മറന്നിട്ടില്ല. സത്യത്തിൽ വ്യക്തമായ അജണ്ടകളോടെ ആണ് ഇത്തരം നാടകങ്ങൾ അരങ്ങേറുന്നത് എന്നത് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആൾക്കാരും മനസ്സിലാക്കിത്തുടങ്ങി. 6) #{blue->none->b->"ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർത്ഥിനിക്ക് ഒരു മുസ്ലീം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ..?" ‍}# ഈ വാദം സെൽഫ് ട്രോളായിപ്പോയല്ലോ, സഹോദരാ. സമത്വത്തിന് അനുകൂലവും മുസ്ലീം മാനേജുമെൻ്റിൻ്റെ നിയമങ്ങൾക്ക് നിരക്കുന്നതുമായ വേഷവിധാനം മറ്റുള്ള കുട്ടികൾ ധരിക്കുന്നതു കൊണ്ടല്ലേ താങ്കൾ സൂചിപ്പിച്ച അത്തരം സാഹചര്യം ഉണ്ടാകാത്തത്? ക്രൈസ്തവ സമൂഹത്തിലെ മാതാപിതാക്കൾക്കുള്ള ആ വിവേകവും സന്മനസ്സും മുസ്ലീം മാതാപിതാക്കൾക്കും ഉണ്ടാവുക എന്നതല്ലേ കരണീയം? ക്രൈസ്തവരായ വിദ്യാർത്ഥികൾ മതപരമായ വസ്ത്രധാരണം നടത്തി ഒരു സ്കൂളുകളിലും പോകാറില്ല. പ്രായപൂർത്തിയായി ജീവിതാന്തസ് നയിക്കുന്നവരെ ദയവുചെയ്ത് സ്കൂൾകുട്ടികളായി അവതരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. 7) #{blue->none->b->"കേരളത്തിൽ ''ഹിജാബ്" അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന ക്രിസ്ത്യൻ മാനേജ്മെൻറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഉയർന്നുകേട്ടിട്ടുള്ളത്. എന്ത് കൊണ്ടാണ് ഹൈന്ദവ (എൻ.എസ്.എസ്, എസ്.എൻ.ഡി.പി) മാനേജ്മെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽനിന്നോ കോളേജുകളിൽ നിന്നോ ഇന്നോളം "തട്ടവിവാദം" കേൾക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെൻ്റ് സ്കൂളുകൾ മുസ്ലിം പെൺകുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെൻ്റുകളും കാണിച്ചിരുന്നെങ്കിൽ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങൾ?" എന്ന താങ്കളുടെ പരിഭവത്തിനുള്ള മറുപടി ‍}# കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ കേരളത്തിൽ നാലിടങ്ങളിലായി സൃഷ്ടിക്കപ്പെട്ട ഹിജാബ് വിവാദങ്ങൾ ആസൂത്രിതമായിരുന്നു എന്ന് ആ സംഭവങ്ങൾ അടുത്തറിഞ്ഞിട്ടുള്ള എല്ലാവരും മനസ്സിലാക്കിയതാണ്. മുസ്ളീം ഭൂരിപക്ഷ പ്രദേശമായ കാസർഗോഡ് പള്ളിക്കരയിലെ സ്‌കൂളിൽ അരങ്ങേറിയ സംഭവങ്ങൾ ഉദാഹരണമാണ്. നാലാം ക്‌ളാസിൽ താഴെയുള്ള കുട്ടികൾ തട്ടം ധരിക്കേണ്ടതില്ല എന്നും, ധരിക്കുന്നെങ്കിൽ യൂണിഫോമിന്റെ ഭാഗമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള കളറിലുള്ളത് ധരിക്കണമെന്നും പിടിഎ തീരുമാനമുള്ള സ്‌കൂളിൽ അതിൽനിന്ന് വ്യത്യസ്തമായി ഒരു കുട്ടി അത് ധരിച്ചതായി കണ്ട പ്രിൻസിപ്പാൾ കുട്ടിയെ തിരുത്താൻ ശ്രമിച്ചതു മാത്രമാണ് വിഷയം. മുഴുവൻ അംഗങ്ങളും മുസ്ളീങ്ങളായ പിടിഎ ഒറ്റക്കെട്ടായി സ്‌കൂൾ മാനേജ്‌മെന്റിനൊപ്പം നിന്നിട്ടും ആ വിഷയത്തെ വലിയ വിവാദമാക്കി മാറ്റാൻ ചിലർ കിണഞ്ഞ് പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഒടുവിൽ കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ സംഭവിച്ചതും വിവാദം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ്. കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദങ്ങൾക്കും കേസുകൾക്കും അനുബന്ധമായി കേരളത്തിൽ സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച് സമാനമായ ആൾക്കൂട്ട ബഹളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് വ്യക്തം. ഇത്തരത്തിൽ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് സന്യാസിനിമാർ നടത്തുന്ന സ്‌കൂളുകളാണെന്ന് കണക്കുകൂട്ടിയതിനാൽ മാത്രമാണ് മറ്റിടങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കപ്പെടാതെ പോയത് എന്ന് വ്യക്തം. അങ്ങനെയിരിക്കെ, താങ്കളുടെ ഈ വാദം തികഞ്ഞ അസംബന്ധമാണ്. 8) #{blue->none->b-> "ഈ വിവാദങ്ങൾ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്ലീം-ക്രൈസ്തവ അകൽച്ചയിൽ നിന്ന് ഉത്ഭൂതമായതാണ്. അത് നീങ്ങണമെങ്കിൽ ക്രിയാത്മക ചർച്ചകൾ ഇരുവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവർ ഒന്നിച്ചിരുന്ന് നടത്തണം" ‍}# താങ്കളുടെ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. മുസ്ലീം - ക്രൈസ്തവർ മാത്രമല്ല ഹൈന്ദവ സമുദായങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യ്ത് നമ്മുടെ കൊച്ച് കേരളത്തിൽ സമാധാനം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ അകൽച്ചകൾക്ക് പിന്നിൽ തീവ്ര ചിന്താഗതികൾ ഉള്ളവർ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ ആണെന്നത് നമ്മൾ വിസ്മരിക്കരുത്. സ്വന്തം സഹോദരങ്ങൾ ആയി കണ്ട് തോളത്ത് കൈകൾ ഇട്ട് മതസൗഹാർദ്ദത്തെ വാനോളം പുകഴ്ത്തി മുന്നോട്ടുപോയിരുന്ന ക്രൈസ്തവ സമൂഹത്തെപ്പോലും ഇത്രയും അകൽച്ചയിൽ കൊണ്ട് എത്തിച്ചതിന് ചില സമുദായങ്ങളിലെ തീവ്ര വിഭാഗക്കാരുടെ സംഭാവനകൾ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യാ. ഈ അകൽച്ചകൾക്ക് കാരണക്കാർ ആരെന്ന് ഒന്ന് ആത്മ പരിശോധന നടത്തി വീഴ്ചകളെ തിരിച്ചറിഞ്ഞ് അത് തിരുത്തുവാൻ മനസ്സ് ഉണ്ടെങ്കിൽ മാത്രമല്ലേ ചർച്ചകൾ കൊണ്ട് പ്രയോജനം ഉള്ളൂ...!! ഈ കാലഘട്ടത്തിൽ കേരളത്തിലെ ക്രൈസ്തവ-ഹൈന്ദവ സമൂഹങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമുദായിക പ്രതിസന്ധികൾ കെട്ടുകഥകളാണെന്ന് കരുതാൻ ചിന്താശേഷിയുള്ള ഒരാൾക്കും സാധ്യമല്ല. ഡൽഹിയെ ചൂണ്ടിക്കാണിച്ചാൽ കേരളത്തിലെ നേർക്കാഴ്ചകൾ ആരും കാണില്ല എന്നു കരുതുന്നതു വിഢ്ഢിത്തമല്ലേ സഹോദരാ...? ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതു തന്നെ. എന്നാൽ കേരളത്തിൽ ഇന്ന് പ്രബലപ്പെട്ടിരിക്കുന്നതും ആഴത്തിൽ വേരോടിയിരിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണെന്നത് താങ്കൾ സൗകര്യപൂർവം തമസ്കരിക്കുന്നത് എന്തുകൊണ്ടാണ്? അഞ്ച് വർഷത്തോളം ന്യൂനപക്ഷ മന്ത്രിയായും ഉന്നത വിദ്യാഭ്യാസ മന്ത്രിയായും സേവനം അനുഷ്ഠിച്ച ശ്രീ ജലീലിന് അറിയാമല്ലോ, ഇവിടെ സംഭവിക്കുന്ന അനീതികൾ... ന്യൂനപക്ഷത്തിലെതന്നെ ഒരു സമുദായം തങ്ങളുടെ തീവ്രചിന്താഗതികളാൽ എങ്ങനെയാണ് മറ്റു ന്യൂനപക്ഷസമുദായങ്ങളെയും ഭൂരിപക്ഷ സമുദായത്തെയും നിരന്തരം അസ്വസ്ഥപ്പെടുത്തുന്നത് എന്നത് കേരളത്തിന് ഒരു പാഠപുസ്തകം ആണ്. തീവ്രവാദപരമായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്നവരെ തള്ളിപ്പറയാനായി കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം മുന്നോട്ട് കടന്നുവരേണ്ടത് അത്യാവശ്യമാണ്. ഈ തീവ്രചിന്താഗതി ഉള്ളവർ സമുദായത്തിലും സമൂഹത്തിലും ഒരുപാട് സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ള ഹിജാബ് പോലെയുള്ള വിവാദങ്ങൾ. പ്രത്യേകിച്ച് കേരളത്തിൽ അത് വളരെ പ്രകടമാണ്. അത്തരം വിവാദങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും തീവ്രവാദപരമായ സമീപനങ്ങളെക്കുറിച്ചും ഒക്കെ കേരള കത്തോലിക്കാ സഭയ്ക്ക് നല്ല അവബോധം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ യാഥാർത്ഥ്യബോധത്തോടും ജാഗ്രതയോടുംകൂടെ ഇന്ന് മുന്നോട്ടു പോവുകയാണ് ഓരോ സമുദായത്തിനും കരണീയമായിട്ടുള്ളത്. സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ NB: വ്യക്തമായും മാന്യമായും ഞാൻ മറുപടി കുറിച്ചിട്ടുണ്ട്. ഇനിയും പല ചോദ്യങ്ങൾ ഉന്നയിച്ച് മറുപടി ചോദിച്ച് വന്നാൽ എനിക്ക് അതിനുള്ള സമയം ഇല്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു... തല്ക്കാലം ഇവിടെ വച്ച് ഈ സംവാദം അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-17-19:51:33.jpg
Keywords: ജലീല്‍, സോണിയ
Content: 19858
Category: 18
Sub Category:
Heading: ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് മോൺ. യൂജിൻ എച്ച്. പെരേര
Content: തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമൂഹം നടത്തുന്ന അതിജീവന സമരത്തെ നിർവീര്യമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും അധികാരികൾ നടത്തുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളും സമരസമിതി ജനറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച്. പെരേര. വിഴിഞ്ഞം സമരം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചു പ്രളയകാലഘട്ടത്തിൽ പുകഴ്ത്തിയ മുഖ്യമന്ത്രി, മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ ഒരുവട്ടംപോലും നേരിട്ട് ചർച്ച നടത്താത്തത് പ്രതിഷേധാർഹമാണെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മോൺ. ജയിംസ് കുലാസ് പറഞ്ഞു. ഇന്നലെ രാവിലെ 11ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണയിൽ പേട്ട ഫൊറോനാ വികാരി ഫാ. റോബിൻസൺ അധ്യക്ഷത വഹിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി മോൺ. ഡോ. ടി. നിക്കോളാസ്, കഴ ക്കൂട്ടം ഫൊറോനാ വികാരി ഫാ. ജോസഫ് ബാസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നല്കി.
Image: /content_image/India/India-2022-10-18-11:57:13.jpg
Keywords: വിഴിഞ്ഞ
Content: 19859
Category: 18
Sub Category:
Heading: മാന്നാനം കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ 26 മുതൽ 30 വരെ
Content: മാന്നാനം: മാന്നാനം ആശ്രമദേവാലയത്തിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 26 മുതൽ 30 വരെ തീയതികളിൽ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 9.30വരെ നടക്കുന്ന കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. കൺവെൻഷൻ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്നു മാന്നാനത്തേക്കും മാന്നാന ത്തുനിന്നും യാത്രയ്ക്കുവേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . രോഗികൾക്കും പ്രാ യമായവർക്കും കൺവൻഷനിൽ സംബന്ധിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സി എംഐ അറിയിച്ചു. കൺവെൻഷന്റെ ഒരുക്കശുശ്രൂഷ നടന്നു. നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രം ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പുവത്തിങ്കൽ ഒരുക്കശുശ്രൂഷയ്ക്കു കാർമികത്വം വഹിച്ചു. 200 വോളണ്ടിയേഴ്സ് ഒരുക്ക ശുശ്രൂഷയിൽ സംബന്ധിച്ചു. ബ്രദർ മാർട്ടിൻ പെരുമാലിൽ (ചെയർമാൻ), കുഞ്ഞുമോൻ കുറുമ്പനാടം (വൈസ് ചെയർമാൻ), ജോണി കുര്യാക്കോസ് കിടങ്ങൂർ, കെ.സി. ജോയി കൊച്ചുപറമ്പിൽ (ജനറൽ കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ 200ലധികം അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു.
Image: /content_image/India/India-2022-10-18-12:18:18.jpg
Keywords: മാന്നാന
Content: 19860
Category: 1
Sub Category:
Heading: നിക്കരാഗ്വേയിൽ ക്രൈസ്തവ പീഡനം തുടരുന്നു; മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തടങ്കലിലാക്കി
Content: മനാഗ്വേ: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ തുടരുന്ന കത്തോലിക്ക വിരുദ്ധതയുടെ ബാക്കിപത്രമായി മറ്റൊരു വൈദികനെ കൂടി തടങ്കലിലാക്കി. മനാഗ്വേയിൽ സ്ഥിതി ചെയ്യുന്ന സെന്റ് റീത്താ ദേവാലയത്തിന്റെ ചുമതലയുണ്ടായിരിന്ന ഫാ. എനറിക് മാർട്ടിനസ് എന്ന വൈദികനെയാണ് യാതൊരു കാരണവും കൂടാതെ അറസ്റ്റു ചെയ്തുകൊണ്ടു പോയത്. ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തിന്റെ പീഡനം ശക്തമായതിനെ തുടര്‍ന്നു രാജ്യം വിട്ടുപോയ ഇപ്പോൾ ഇറ്റലിയിൽ താമസിക്കുന്ന ഫാ. ഉരിയേൽ വല്ലേജോസാണ് ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈദികർക്കും, സഭയ്ക്കും എതിരെയുള്ള പീഡനം അവസാനിപ്പിക്കാൻ വൈദികരും, കത്തോലിക്ക സഭയും ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചു. അദ്ദേഹം എവിടെയാണ് തടവിലാക്കപ്പെട്ടിരിക്കുന്നത് എന്നതിൽ വ്യക്തതയില്ലെന്ന് നിക്കരാഗ്വേ നുൻസാ മാസ് എന്ന സംഘടന ട്വീറ്റ് ചെയ്തു. ഇതോടുകൂടി തടവിൽ കഴിയുന്ന വൈദികരുടെ എണ്ണം 11 ആയെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിൽ മാസങ്ങളായി വീട്ടുതടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരെസും ഉൾപ്പെടുന്നു. കത്തോലിക്ക സഭക്കെതിരെ ഭരണകൂടം നടത്തുന്ന പീഡനങ്ങൾ തുടരുകയാണെന്ന് നിക്കരാഗ്വ നുൻസാ മാസ് പ്രസ്താവിച്ചു. അടിച്ചമർത്തല്‍ അവസാനിപ്പിക്കണമെന്നും, വൈദികരയും, 219 രാഷ്ട്രീയ തടവുകാരയും മോചിപ്പിക്കണമെന്നും മറ്റ് സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന എൽ ചിപോട്ട് ജയിലിലാണ് ഏതാനും വൈദികരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. അവിടെ ഏതാനും ഡിക്കന്മാരും, സെമിനാരി വിദ്യാർത്ഥികളും, അൽമായരുമുണ്ട്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">El día se ayer a la 5:00 pm, fue secuestrado el Sacerdote Párroco de la Parroquia Santa Martha, Managua. El Padre Enrique Martínez G. <br>Los Sacerdotes y la Iglesia Católica, exígimos la liberación y el cese de la persecusión contra la Iglesia y el clero.<br>Justicia,libertad y Democ! <a href="https://t.co/EnkgboF0DS">pic.twitter.com/EnkgboF0DS</a></p>&mdash; Pbro Uriel Vallejos (@pbrourielv) <a href="https://twitter.com/pbrourielv/status/1580967271388041216?ref_src=twsrc%5Etfw">October 14, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്ക സഭയ്ക്കെതിരെയുള്ള ഇത്തരം നടപടികൾക്കു കാരണം. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു.
Image: /content_image/News/News-2022-10-18-12:48:13.jpg
Keywords: നിക്കരാഗ്വേ
Content: 19861
Category: 1
Sub Category:
Heading: കുടിയൊഴിപ്പിക്കല്‍; ബാഗ്ദാദില്‍ നൂറ്റിഇരുപതിലേറെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കു വാസസ്ഥലം നഷ്ട്ടമാകും
Content: ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദില്‍ വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നൂറ്റിഇരുപതിലേറെ നിരാലംബരായ ക്രൈസ്തവ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കു വാസസ്ഥലം നഷ്ട്ടമാകും. ബാഗ്ദാദിലെ സയൌനാ ജില്ലയിലെ ഒരു കെട്ടിടത്തില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞു വരികയായിരുന്ന ക്രൈസ്തവ കുടുംബങ്ങളാണ് നഗരവികസനത്തിന്റെ പേരിലുള്ള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കാരണം പെരുവഴിയിലാകുന്നത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൂട്ടക്കൊലയെ ഭയന്ന് തങ്ങളുടെ സര്‍വ്വസ്വവും ഉപേക്ഷിച്ച് മൊസൂളിലേക്കും മറ്റ് നഗരങ്ങളിലേക്കും പലായനം ചെയ്ത് അവസാനം ബാഗ്ദാദില്‍ അഭയം കണ്ടെത്തിയ അഭയാര്‍ത്ഥികളാണിവര്‍. താമസ സ്ഥലം നഷ്ട്ടമായാല്‍ ഇനിയെന്ത് എന്ന ആശങ്കയിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഈ കുടുംബങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്സ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ ലൂയീസ് സാക്കോ കെട്ടിടം സന്ദര്‍ശിക്കുകയും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും, ശൈത്യകാലം അടുത്ത സാഹചര്യത്തിലും മറ്റൊരു താമസ സ്ഥലം കണ്ടെത്തുന്നത് വരെ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് പാത്രിയാര്‍ക്കീസ് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അബ്ദെല്‍ ലത്തീഫ് റഷീദ് പുതിയ പ്രസിഡന്റായി ഒരു വര്‍ഷമാകുമ്പോഴാണ് ഈ നടപടി. ഇറാഖില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ക്കേ ക്രൈസ്തവ വിശ്വാസം നിലനില്‍ക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തോടെയാണ് രാജ്യത്തെ ക്രൈസ്തവരുടെ ദുരിതങ്ങള്‍ ആരംഭിക്കുന്നത്. ഇറാഖില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കിയ തീവ്രവാദികള്‍ ക്രൈസ്തവരെ ശത്രുക്കളും അവിശ്വാസികളുമായാണ് കണ്ടത്. നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവാണ് ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിന് ശേഷം സംഭവിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ 14-മതാണ് ഇറാഖിന്റെ സ്ഥാനം.
Image: /content_image/News/News-2022-10-18-13:54:57.jpg
Keywords: ഇറാഖ
Content: 19862
Category: 1
Sub Category:
Heading: തുര്‍ക്കിയിലെ ക്രൈസ്തവ വിരുദ്ധത വിവരിച്ച് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വിഷയാവതരണം
Content: ബ്രസ്സല്‍സ്: കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ തുര്‍ക്കിയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 20 ശതമാനത്തില്‍ നിന്നും 0.2 ശതമാനമായി ചുരുങ്ങിയതിന്റെ കാരണങ്ങള്‍ വിവരിച്ചുകൊണ്ട് തുര്‍ക്കിയില്‍ മതപീഡനത്തിനിരയായ ക്രൈസ്തവര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍. അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷക സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണല്‍ മതസ്വാതന്ത്ര്യത്തേക്കുറിച്ച് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച “തുര്‍ക്കിയിലെ മതസ്വാതന്ത്ര്യം” എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇവര്‍ തങ്ങളുടെ ജീവിതകഥ വിവരിച്ചത്. രാജ്യത്തെ സാമൂഹികവും, രാഷ്ട്രീയവുമായ അതിക്രമങ്ങളാണ് ക്രിസ്ത്യന്‍ ജനസംഖ്യയുടെ കുറവിന്റെ പ്രധാനകാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സിന്റേയും, റിഫോര്‍മിസ്റ്റുകളുടേയും പങ്കാളിത്തത്തോടെയാണ് എഡിഎഫ് ഇന്റര്‍നാഷണല്‍ പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞ് 2020-ല്‍ തുര്‍ക്കി ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കിയ മാര്‍ക്ക് സ്മിത്ത് എന്ന മിഷ്ണറിയും വിഷയം പങ്കുവെച്ചവരില്‍ ഉള്‍പ്പെടുന്നു. തുര്‍ക്കിയെ സ്നേഹിച്ചിരുന്ന തങ്ങള്‍ തുര്‍ക്കി ജനതയുടെ ക്ഷേമത്തിന് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും, തങ്ങള്‍ രാഷ്ട്രത്തിനോ തുര്‍ക്കി ജനതയുടെ ജീവിത രീതിക്കോ ഭീഷണിയായിരുന്നില്ലെന്നും ഒരു ദശാബ്ദത്തോളം തുര്‍ക്കിയില്‍ ചിലവഴിച്ച മാര്‍ക്ക് പറഞ്ഞു. 2020 മുതല്‍ ഏതാണ്ട് അറുപതോളം വിദേശ ക്രിസ്ത്യന്‍ മിഷ്ണറിമാരേയും അവരുടെ കുടുംബാംഗങ്ങളേയുമാണ്‌ തുര്‍ക്കി സര്‍ക്കാര്‍ രാജ്യത്ത് നിന്നും പുറത്താക്കിയതെന്നാണ് കണക്ക്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മതദേശീയതയുടെ കടുത്ത സമ്മര്‍ദ്ദം തുര്‍ക്കി ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും, ക്രൈസ്തവരെ സര്‍ക്കാര്‍ നോട്ടമിടുകയാണെന്നും അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍‌ഡോഴ്സ് വ്യക്തമാക്കി. തുര്‍ക്കിയില്‍ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് എഡിഎഫ് ഇന്റര്‍നാഷണലിന്റെ ലീഗല്‍ ഓഫീസര്‍ ഡോ. ജോര്‍ജ്ജിയ പ്ലെസ്സിസ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. സുന്നി മുസ്ലീങ്ങള്‍ ഒഴികെയുള്ള എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ് തുര്‍ക്കിയില്‍ ഉള്ളതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റംഗം ബെര്‍ട്ട് ജാന്‍ റൂയിസ്സനും ചൂണ്ടിക്കാട്ടി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം മറച്ചുവെച്ചുകൊണ്ട് ഒരു ഇരട്ടജീവിതമാണ് തുര്‍ക്കിയിലെ മതപരിവര്‍ത്തിത ക്രൈസ്തവര്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ മറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ നീണ്ട ചരിത്രമുള്ള തുര്‍ക്കി 1915-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തിയ വംശഹത്യ സമ്മതിക്കുവാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇസ്താബൂളിലെ അതിപുരാതന ക്രിസ്ത്യന്‍ ദേവാലയമായ ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോര്‍ഗന്റെ നടപടി ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-18-14:22:54.jpg
Keywords: തുര്‍ക്കി