Contents

Displaying 19431-19440 of 25040 results.
Content: 19823
Category: 11
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ സ്മരണയില്‍ ലോകം
Content: വത്തിക്കാന്‍ സിറ്റി: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമായ കാര്‍ളോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനം ഇന്ന്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള മൂന്നാം തിരുനാളാണ് ഇന്ന്. പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നു പ്രഥമ തിരുനാള്‍ ദിനമായി ആചരിച്ചു. ഇന്നു മൂന്നാം തിരുനാള്‍ ആചരിക്കപ്പെടുമ്പോള്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സി സെന്റ്‌ മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വിവിധ തിരുക്കർമങ്ങൾ നടക്കും. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-12-09:29:14.jpg
Keywords: ദിവ്യകാരുണ്യ
Content: 19824
Category: 18
Sub Category:
Heading: സഹന ദാസരെ ചേര്‍ത്തുപിടിച്ച് ജെറുസലേം ധ്യാനകേന്ദ്രം; സഹനപ്പൂക്കൾ ധ്യാനം സമാപിച്ചു
Content: താലോര്‍: ജീവിതത്തെ സഹനത്തിന്റെ ഇടമായി ധ്യാനിച്ച് കൃപയോടു കൂടി ജീവിക്കുന്ന എഴുപത്തിയഞ്ചോളം സഹനദാസര്‍ ഒന്നുചേർന്ന സഹനപ്പൂക്കൾ ധ്യാനം സമാപിച്ചു. വിവിധ രോഗാവസ്ഥകളെ തുടര്‍ന്നു കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും നവമായ ആത്മീയ ചൈതന്യം പകര്‍ന്നുള്ള ധ്യാനം ഒക്ടോബര്‍ 8, 9, 10 തീയതികളിലായി തൃശൂര്‍ താലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിലാണ് നടന്നത്. ധ്യാന സമാപനത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകി ആശീർവദിച്ചു. ജീവിതത്തിലെ സഹനത്തിന്റെ ഇടനാഴിയിലൂടെ യാത്രചെയ്യുമ്പോൾ ഈ സഹനങ്ങൾ ക്രിസ്തു സ്നേഹത്തിൻറെ അനുഭവമായി അനേകരിലേക്ക് പടർത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം നൽകി. സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാനും സഹനങ്ങൾ എല്ലാം സഭയുടെ വളർച്ചയ്ക്ക് വേണ്ടി കാഴ്ചവയ്ക്കാനും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. മാർ പോളി കണ്ണൂക്കാടൻ എല്ലാവർക്കും സ്നേഹോപഹാരം നൽകി. അനുദിന ഉപയോഗത്തിനുള്ള ബെഡ്ഷീറ്റ്, പുതപ്പ്, കുളിക്കാനും വൃത്തിയാക്കാനുളള മറ്റു പല സാധനങ്ങളും-ഉപകരണങ്ങളുമായി നൽകാൻ സുമനസ്സുകൾ സന്നദ്ധരായി. പരസഹായം കുടാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഇവരെ സഹായിക്കാൻ ജറുസലെമിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ യുവജനങ്ങളും അണിനിരന്നുവെന്ന് ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബൈബിൾ ഗ്രാമത്തിന്റെ ചാരിറ്റി മിനിസ്ട്രി അംഗങ്ങളും പ്രേഷിതസമൂഹം കുടുബത്തോടൊപ്പവും രാവും പകലും കിടപ്പുരോഗികളെ ശുശ്രൂഷിക്കാനെത്തി. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയുടെയും വലിയ ഒരുക്കത്തിന്റെയും പ്രവർത്തനഫലമായാണ് ഈ ധ്യാനം സംഘടിപ്പിക്കപ്പെട്ടത്. ധ്യാനത്തിന് മുന്നോടിയായി എഴുപത്തിയഞ്ചോളം വരുന്ന ഇവരുടെ ഭവനങ്ങളിൽ ഫാ. ഡേവിസ് സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ജീവിതത്തെ പുതിയ തലത്തിൽ നോക്കി കാണുവാനും പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ദൈവസ്നേഹത്തിന്റെ പ്രകാശം കാണിച്ചുകൊടുക്കുവാനുമുള്ള വലിയ ഒരു അവസരമായാണ് സഹന പൂക്കൾ ധ്യാനത്തെ പലരും വിശേഷിപ്പിക്കുന്നത്. ഫാ. പോൾ കള്ളിക്കാടന്‍. ഫാ.സോളമന്‍, ഫാ..സിജോ തയ്യാലയ്ക്കല്‍ എന്നിവരും ധ്യാനത്തിന്റെ വിവിധ ദിവസങ്ങളില്‍ ബലിയര്‍പ്പിച്ചു സന്ദേശം നല്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-10-12-09:52:13.jpg
Keywords: സഹന
Content: 19825
Category: 18
Sub Category:
Heading: കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് നാഷ്ണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ്
Content: ന്യൂഡൽഹി: പട്ടികജാതി ലിസ്റ്റ് പുനഃപരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് നാഷ്ണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ്. കോടതി നപടികളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സർക്കാരിന്റെ ഗൂഢതന്ത്രമാണ് തിടുക്കത്തിൽ ഒരുകമ്മീഷനെ നിയമിച്ചതിനു പിന്നിലെന്ന് കൗൺസിൽ കുറ്റപ്പെടുത്തി. ദളിത് ക്രൈസ്തവരെ കൂടി പട്ടികജാതിയിൽ ഉൾക്കൊള്ളിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി ഉറപ്പു നൽകിയിട്ടുള്ളതാണ്. എന്നാൽ, കൽക്ക കലേക്കർ, രംഗനാഥ് മിശ്ര കമ്മീഷൻ ഉൾപ്പെടെ നിരവധി കമ്മീഷനുകളെ ഇക്കാര്യം പഠിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ കോടതിയിൽ വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിനു വീണ്ടും ഒരു സമിതിയെ കൂടി നിയോഗിക്കുകയാണു ചെയ്തത്. എല്ലാവിധ നിയമവശങ്ങളും പരിശോധിച്ചു സർക്കാർ നിയോഗിച്ച കമ്മീഷനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു നാഷണൽ കൗൺസിൽ ഫോർ ദളിത് ക്രിസ്ത്യൻസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് പട്ടികജാതി ലിസ്റ്റ് പുനഃപരിശോധിക്കാൻ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെ അധ്യക്ഷനാക്കി കേന്ദ്രസർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചത്.
Image: /content_image/India/India-2022-10-12-10:57:07.jpg
Keywords: ദളിത്
Content: 19826
Category: 1
Sub Category:
Heading: പ്രോലൈഫ് വീഡിയോകളില്‍ യൂട്യൂബിന് അസ്വസ്ഥത; വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നല്‍കുന്നു
Content: ന്യൂയോര്‍ക്ക്: കത്തോലിക്ക പ്രസ്ഥാനങ്ങളും, മറ്റ് പ്രോലൈഫ് സംഘടനകളും പോസ്റ്റ് ചെയ്യുന്ന ഭ്രൂണഹത്യ വിരുദ്ധ വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നൽകുന്ന നയം യൂട്യൂബ് നടപ്പിലാക്കി. സന്ദേശത്തോടൊപ്പം ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഒരു വെബ്സൈറ്റിൽ പ്രവേശിക്കാനുള്ള ലിങ്കും യൂട്യൂബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പിനൊപ്പം നൽകുന്ന രീതിയാണ് യൂട്യൂബ് ആരംഭിച്ചിരിക്കുന്നത്. പുതിയ യൂട്യൂബ് നയത്തിനെതിരെ ശക്തമായ പ്രതിഷേധം വിവിധ കോണുകളിൽ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. യഹൂദ, ക്രൈസ്തവ പാരമ്പര്യം രാഷ്ട്രീയ നിയമ സാംസ്കാരിക മേഖലകളിൽ നടപ്പിലാക്കാൻ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിക്സ് ആൻഡ് പബ്ലിക് പോളിസി സെന്ററിന്റെ, പ്രോജക്ട് വിഭാഗത്തിന്റെ നിരീക്ഷക ക്ലാര മോറൽ യൂട്യൂബ് നയത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മുൻവിധിയോടെ ഭ്രൂണഹത്യയെ എതിർക്കുന്നവർ ഉന്നയിക്കുന്ന കാര്യങ്ങൾ തള്ളിക്കളയാൻ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന നയമാണ് ഇതെന്ന് അവർ കുറ്റപ്പെടുത്തി. ഇങ്ങനെ ഒരു നയം നടപ്പിലാക്കാൻ യൂട്യൂബിന് നിയമപരമായ അവകാശമില്ലെന്നും മോറൽ വ്യക്തമാക്കി. പ്രോലൈഫ് സംഘടനകൾക്കും അവരുടെ സന്ദേശങ്ങൾക്കും മേലുളള രാഷ്ട്രീയപരമായ വലിയ വിവേചനമാണ് മുന്നറിയിപ്പ് സന്ദേശങ്ങളെന്ന് ക്ലാര മോറൽ കൂട്ടിചേർത്തു. വൈദികരുടെത് ഉൾപ്പെടെയുള്ള നിരവധി പ്രോലൈഫ്, കത്തോലിക്കാ വീഡിയോകളെയാണ് പുതിയ നയം ബാധിച്ചിരിക്കുന്നത്. ഭ്രൂണഹത്യ നടത്തുന്നത് ഒരു വാടക കൊലയാളിയെ ഏർപ്പെടുത്തുന്നതിനോട് തുലനം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ഒരു വീഡിയോയും, യൂട്യൂബ് മുന്നറിയിപ്പ് നൽകുന്ന വീഡിയോകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. വേർഡ് ഓൺ ഫയർ മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരൺ, ലൈവ് ആക്ഷൻ സംഘടന, അമേരിക്കൻ മെത്രാൻ സമിതി തുടങ്ങിയവരുടെ വീഡിയോകൾക്കും ഇത് ബാധകമായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഭ്രൂണഹത്യ രീതികളെ പറ്റിയുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് ജൂൺ 21നു പ്രഖ്യാപനം നടത്തിയിരുന്നു. അതേസമയം ഇത് ആദ്യമായല്ല യൂട്യൂബ് ഭ്രൂണഹത്യ അനുകൂല നിലപാട് സ്വീകരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് യൂട്യൂബ് നേരത്തെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിന്നു. ഔദ്യോഗിക കത്തോലിക്കാ മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമായിരിന്നു ലൈഫ്സൈറ്റ് ന്യൂസ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-12-12:04:02.jpg
Keywords: പ്രോലൈ
Content: 19827
Category: 24
Sub Category:
Heading: ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണം
Content: തിരുസഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത്. 1531 മെക്സിക്കോയിൽ ഗ്വാഡലൂപ്പ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം. നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം എ‌ഡി 40 ലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നു. വിശുദ്ധ യാക്കോബ് സ്പെയിനിൽ സുവിശേഷം പ്രഘോഷിക്കുന്ന സമയം. കാര്യമായ രീതിയിൽ പ്രേഷിത വേല നിർവ്വഹിച്ചിട്ടു വളരെ കുറച്ചുപേരെ മാത്രമേ യാക്കോബിനു മാനസാന്തരപ്പെടുത്താനുള്ളു. ഹൃദയവേദനയോടെ യാക്കോബ് ശ്ലീഹാ തന്റെ കൊച്ചു സഭാ സമൂഹത്തോടെപ്പം പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ കന്യകാമറിയം അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടു. മറിയം ഒരു സ്തുപത്തിനു മുകളിൽ നിൽക്കുന്നു. അവൾക്കു ചുറ്റു മാലാഖമാരുടെ ഒരു ഗണം. നിങ്ങൾ ആരോട് സുവിശേഷം പ്രസംഗിക്കുന്നുവോ അവർ ക്രമേണ മാനസാന്തരപ്പെടുമെന്നും അവരുടെ വിശ്വാസം താൻ നിൽക്കുന്ന സ്തൂപം പോലെ ദൃഢമായിരിക്കുമെന്നും മാതാവ് അവർക്കു ഉറപ്പു നൽകി. എ‌ഡി 40 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതിയാണ് മറിയം യാക്കോബിനു ദർശനം നൽകിയത്. പ്രത്യക്ഷീകരണ സ്ഥലത്ത് ഒരു ദേവാലയം നിർമ്മിക്കാനും സ്തൂപത്തിൽ അവളുടെ രൂപം പ്രതിഷ്ഠിക്കാനും, മറിയം യാക്കോബിനോട് ആവശ്യപ്പെടുകയും, അവൾ അപ്രത്യക്ഷമാവുകയും ചെയ്തു. യാക്കോബ് ശ്ലീഹാ തനിക്കു കിട്ടിയ നിർദ്ദേശമനുസരിച്ച് സ്തൂപത്തിനു ചുറ്റു ഒരു ദേവാലയവും, സ്തൂപത്തിൽ ഒരു രൂപവും നിർമ്മിച്ചു. ജറുസലേമിലേക്ക് മടങ്ങിയ യാക്കോബ് എ‌ഡി 44 ൽ രക്തസാക്ഷിയായി. ഈ സംഭവത്തെ കൂടുതൽ അവിശ്വസനീയമാക്കുന്നത് മറിയം ഈ സമയത്ത് എഫേസൂസിൽ ജീവിച്ചിരുന്നു എന്നതാണ്. മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ യഥാർത്ഥ വർഷം നമുക്കറിയില്ല. മറിയം ഈ സമയം എഫേസൂസിൽ ജീവിച്ചിരുന്നെങ്കിൽ, മറിയത്തിന്റെ ഈ പ്രത്യക്ഷീകരണം ഒരു ബൈലോക്കേഷനായി (ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) മനസ്സിലാക്കേണ്ടതാണ്. സ്തൂപവും മാതാവിന്റെ പ്രതിമയും ഇന്നും സ്പെയിനിലെ സ്സരാഗോസായിലുള്ള പില്ലർ മാതാവിന്റെ ബസിലിക്കയിൽ ( Basilica of Our Lady of the Pillar) കാണാവുന്നതാണ്. സ്പെയിന്റെ സ്വർഗ്ഗീയ മധ്യസ്ഥയാണ് പില്ലർ മാതാവ്. സ്തൂപത്തിന്റെ അടിഭാഗം ലോഹ നിർമ്മിതമാണ്. സൂര്യകാന്തം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ സ്തൂപത്തെ ചെമ്പും വെള്ളിയും കൊണ്ടുള്ള അവരണത്താൽ മൂടപ്പെട്ടിരിക്കുന്നു. സ്തൂപത്തെ നീലയും വെള്ളയും കലർന്ന വസ്ത്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ മേലങ്കിയെ മാന്തോ എന്നാണു വിളിക്കുക. പതിനാറാം നൂറ്റാണ്ടു മുതൽ സ്തൂപത്തെ മേലങ്കി അണിയിക്കുന്ന പാരമ്പര്യമുണ്ട്. പതിനേഴിനും പത്തൊമ്പതിനും ഇടയിലുള്ള നൂറ്റാണ്ടുകളിലാണ് ഇപ്പോഴുള്ള ബസിലിക്ക നിർമ്മിച്ചത്. പില്ലർ മാതാവിനോടുള്ള ഭക്തി പന്ത്രണ്ടാം നൂറ്റാണ്ടിൽ ആരംഭിച്ചു എന്നാണ് കത്തലിക് എൻസൈക്ലോപീഡിയാ സാക്ഷ്യപ്പെടുത്തുന്നത്. നിലവിലുള്ള മാതാവിന്റെ രൂപം ആദ്യകാലംമുതലേയുള്ളതാണോ അതോ പിന്നീട് നിർമ്മിച്ചതാണോ എന്നതിനെ പ്രതി തർക്കമുണ്ട്. ചിലരുടെ അഭിപ്രായത്തിൽ 1434 ൽ ദേവാലയം കത്തിനശിച്ചപ്പോൾ മതാവിന്റെ രൂപവും കത്തിനശിച്ചുവെന്നും, ഇപ്പോൾ ഉള്ളത് പഴയതിന്റെ ഒരു പകർപ്പാണന്നും ഒരു കൂട്ടർ വാദിക്കുന്നു. പരി. കന്യാകാമറിയത്തിന്റെ അത്ഭുതരൂപം തീപിടുത്തത്തെ അതിജീവിച്ചു എന്നാണ് മറുപക്ഷം വാദിക്കുന്നത്. തർക്കങ്ങൾക്കിവിടെ പ്രസക്തിയില്ല. പരി. മറിയത്തിലുടെ യേശുവിലേക്ക് അതാണ് നമ്മുടെ ലക്ഷ്യം.
Image: /content_image/SocialMedia/SocialMedia-2022-10-12-13:02:47.jpg
Keywords: മരിയന്‍
Content: 19828
Category: 14
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കുറിച്ചുള്ള സിനിമ റിലീസിന് ഒരുങ്ങുന്നു
Content: മാഡ്രിഡ്: ദിവ്യകാരുണ്യ ഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കേന്ദ്രമാക്കി സ്പെയിന്‍ സ്വദേശിയായ ജോസ് മരിയ സവാല തയ്യാറാക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രം ഈ വര്‍ഷം അവസാനത്തിന് മുന്‍പായി സിനിമ റിലീസ് ചെയ്യും. “സ്വര്‍ഗ്ഗത്തിന് കാത്തിരിക്കുവാന്‍ കഴിയില്ല” എന്ന ഡോക്യുമെന്ററി സിനിമയുടെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരിന്നു. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഗാനത്തിന്റെ റിലീസിംഗ്. 2006-ല്‍ ലുക്കീമിയ ബാധിച്ച് വിശുദ്ധിയുടെ കീര്‍ത്തിയുമായി മരണമടഞ്ഞ ആംഗ്ലോ-ഇറ്റാലിയന്‍ കൗമാരക്കാരനായ കാര്‍ളോ അക്യൂട്ടിസിന്റെ ജീവിതത്തില്‍ പ്രധാന നാഴികക്കല്ലുകള്‍ ഭാവനയും, യഥാര്‍ത്ഥ്യവും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സ്പെയിനിലെ ഗെറ്റാഫെ രൂപതയിലെ വിശുദ്ധ ഡോമിങ്ങോ ഡെ സിലോസിന്റെ നാമധേയത്തിലുള്ള പിന്റോ ഇടകയുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക ഗാനം ഭാഗികമായി ചിത്രീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇടവക വികാരിയും, പാറോക്കിയല്‍ വികാറും ചിത്രീകരണത്തില്‍ പങ്കാളികളായിട്ടുണ്ട്. 2018-ല്‍ ‘ഒപ്രാസിയോണ്‍ ട്രിയുന്‍ഫോ’ എന്ന ടെലിവിഷന്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ലൂയിസ് മാസ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാര്‍ളോയുമായി രൂപസാദൃശ്യമുള്ള പതിനഞ്ചുകാരനായ ബാലനാണ് കാര്‍ളോയായി വേഷമിട്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കാര്‍ളോയുടെ മാധ്യസ്ഥത്താല്‍ ജീവിതം നവീകരികിച്ച നാല് യുവാക്കളുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള 20-നും 25-നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഘമാണ് സാക്ഷ്യങ്ങള്‍ വിവരിക്കുക. ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ കൊണ്ട് പ്രസിദ്ധനായ വിശുദ്ധ പാദ്രെ പിയോയുമായുള്ള കാര്‍ളോയുടെ ആത്മീയ അടുപ്പത്തേക്കുറിച്ചും, 2006-ല്‍ അടക്കം ചെയ്തിരുന്ന കാര്‍ളോയുടെ മൃതദേഹം 2019 ജനുവരി 23-ന് വീണ്ടും പുറത്തെടുത്തപ്പോള്‍ ശരീര ഭാഗങ്ങള്‍ അഴുകാതെ ഇരുന്നതിനെ കുറിച്ചും ഡോക്യുമെന്ററി സിനിമയില്‍ വിവരിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} https://www.youtube.com/watch?v=sV5yUdB_Dfo
Image: /content_image/News/News-2022-10-12-14:41:12.jpg
Keywords: കാര്‍ളോ
Content: 19829
Category: 10
Sub Category:
Heading: യുദ്ധവിരാമത്തിന് ഏക ഉപാധി പ്രാർത്ഥന: യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് കുൽബൊക്കാസ്
Content: കീവ്: യുക്രൈന് നേരെയുള്ള റഷ്യയുടെ അടിച്ചമര്‍ത്തല്‍ രൂക്ഷമാകുന്നതിനിടെ യുദ്ധവിരാമത്തിന് ഏക ഉപാധി പ്രാർത്ഥനയാണെന്ന്‍ ഓര്‍മ്മിപ്പിച്ച് യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് വിശ്വൽദാസ് കുൽബോകാസ്. യുദ്ധാന്ത്യത്തിന് പ്രാർത്ഥനയും യുദ്ധത്തിനു കാരണക്കാരായവരുടെ മാനസാന്തരവും അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തൻറെ പ്രതീക്ഷയെന്നും വത്തിക്കാൻ മാധ്യമ വിഭാഗത്തിനു അനുവദിച്ച അഭിമുഖത്തിൽ ആര്‍ച്ച് ബിഷപ്പ് പറയുന്നു. തങ്ങളുടെ ഏക ആവശ്യം സമാധാനമാണെന്നും അല്ലാത്തപക്ഷം, തങ്ങൾ വലിയ വേദനയില്‍ കഴിയേണ്ടിവരുമെന്ന് ഏതാനും അമ്മമാർ തന്നോടു പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു. ഫെബ്രുവരി 24ന് റഷ്യ യുക്രൈനിൽ ആരംഭിച്ച സായുധ പോരാട്ടം എട്ടുമാസത്തോടു അടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച ആര്‍ച്ച് ബിഷപ്പ്, പതിക്കുന്ന ഓരോ മിസൈലും ബോംബും മരണവും നാശനഷ്ടങ്ങളും വിതച്ചുകൊണ്ടിരിക്കയാണെന്നും സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തൻറെ പ്രതീക്ഷയെന്നും പറഞ്ഞു. പരിവർത്തനം ചെയ്യുന്ന ഒരു ആത്മീയ അനുഭവമാണ് പ്രാര്‍ത്ഥന. അത് ദൈവവുമായി കൂടുതൽ കൂടുതൽ ഐക്യപ്പെടാൻ നമ്മെ സഹായിക്കുന്നു. അവിടെ സ്ഥിരതയുടെ വളരെ ശക്തമായ ഒരു വശമുണ്ട്, കാരണം നാം നിരന്തരം ദൈവത്തിൽ ആശ്രയിക്കുന്നു. എല്ലാവർക്കും ഈ അഗാധമായ ആത്മീയ അനുഭവം ഉണ്ടെന്ന് എനിക്ക് പറയാനാവില്ല, എന്നാൽ അത്തരം നിരവധി സാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട്. മാർപാപ്പ എപ്പോഴും സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു, അത് പ്രത്യക്ഷത്തിൽ മാത്രമല്ല, അത് ഒരു യഥാർത്ഥ സമാധാനമാണ്. നമുക്ക് വേണ്ടത് സമാധാനത്തിന്റെ ദൃശ്യങ്ങൾ മാത്രമല്ല, യഥാർത്ഥ സമാധാനവും ഹൃദയത്തിന്റെ യഥാർത്ഥ മാറ്റവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തെ ജനവാസ കേന്ദ്രങ്ങൾക്കും ആശുപ്രതികൾക്കും നേരെ ശക്തമായ ആക്രമണമാണ് റഷ്യൻ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനവാസ കേന്ദ്രങ്ങളിലും മാളുകളിലും ബസ് സ്റ്റേഷനുകളിലുമെല്ലാം റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഓരോ റോക്കറ്റ് ആക്രമണത്തിൽ ഇരുപത് മുതൽ നൂറുവരെ ആൾക്കാരാണ് മരിക്കുന്നത്. യുക്രൈനിൽ നിന്നു പിടിച്ചടക്കി റഷ്യയിലേക്കു കൂട്ടിച്ചേർത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാലമായ കെർച്ച് പാലത്തിനു കേടുപാടുണ്ടാക്കിയ സ്ഫോടനത്തിനു പിന്നാലെയാണ് പ്രകോപിതരായി യുക്രൈന് മേൽ റഷ്യ ആക്രമണം ശക്തമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2022-10-12-15:32:00.jpg
Keywords: യുക്രൈ
Content: 19830
Category: 1
Sub Category:
Heading: ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം; ഇരുപത്തിയെട്ടോളം വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ത്തു
Content: സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബ്രസീലില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് ഉച്ചയോടെ തെക്കന്‍ ബ്രസീലിലെ പരാനാ സംസ്ഥാനത്തിലെ സാവോ മതേവൂസ് ഡെ സുള്‍ പട്ടണത്തിലെ സാവോ മതേവൂസ് ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതരായ വ്യക്തികള്‍ ദേവാലയം അലംകോലപ്പെടുത്തുകയും ഇരുപത്തിയെട്ടോളം വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുകയുമായിരിന്നു. രൂപങ്ങള്‍ തകര്‍ക്കപ്പെട്ടുവെങ്കിലും തങ്ങളുടെ വിശ്വാസം ഉറച്ചതാണെന്ന് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസ് എമാനോയല്‍ ഡോസ് സാന്റോസ് ഇന്നലെ ഒക്ടോബര്‍ 11-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അക്രമത്തെത്തുടര്‍ന്ന്‍ വിവിധ കോണുകളില്‍ നിന്നും ലഭിച്ച പിന്തുണക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു. യേശുവിന്റെ തിരുഹൃദയം, സ്വര്‍ഗ്ഗാരോപിത മാതാവ് തുടങ്ങിയ രൂപങ്ങള്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദേവാലയത്തില്‍ നടന്ന അക്രമത്തെ അപലപിച്ചുകൊണ്ട് ഇവാഞ്ചലിക്കല്‍ സമൂഹാംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആരാണെങ്കിലും അവര്‍ ഒരു വാതില്‍ ഒഴികെ മറ്റുള്ള വാതിലുകള്‍ അടച്ച ശേഷമാണ് ദേവാലയത്തില്‍ ഈ അതിക്രമം നടത്തിയതെന്നും അക്രമത്തിന് ശേഷം തുറന്നിട്ട വാതിലൂടെ രക്ഷപ്പെടുകയായിരുന്നെന്നും പറോക്കിയല്‍ വികാര്‍ ഫാ. ഡിയഗോ റൊണാള്‍ഡോ നാകാല്‍സ്കി വെളിപ്പെടുത്തി. അക്രമത്തിന് ശേഷം ദേവാലയത്തിന്റെ ഉള്‍ഭാഗം യുദ്ധക്കളം പോലെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വിഭജിക്കുന്ന ഇത്തരം വിദ്വേഷപരമായ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കാണാറുണ്ടെന്നും, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന്‍ പ്രതീക്ഷിക്കുന്നുവെന്നും യുനിയാവോ ഡാ വിക്റ്റോറിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് വാള്‍ട്ടര്‍ ജോര്‍ജ് പിന്റോ ഫേസ്ബുക്കില്‍ കുറിച്ചു. യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരുടേതല്ലാത്ത വികാര വിക്ഷോഭങ്ങള്‍ തങ്ങളുടെ മനസ്സുകളെ കീഴടക്കുവാന്‍ അനുവദിക്കരുതെന്ന് മെത്രാനെന്ന നിലയില്‍ തനിക്ക് പറയുവാനുള്ളതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വേദനാജനകമായ ഈ നിമിഷത്തില്‍ വിശ്വാസികളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞ മെത്രാന്‍ അധികം താമസിയാതെ തന്നെ ഈ പ്രവര്‍ത്തി ചെയ്തവര്‍ക്കൊപ്പം പ്രായാശ്ചിത്തമായി പരിഹാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഒക്ടോബര്‍ 11-ന് ഫാ. പിന്റോയുടെ കാര്‍മ്മികത്വത്തില്‍ സാവോ മതേവൂസ് ദേവാലയത്തില്‍ പരിഹാരബലി അര്‍പ്പിച്ചിരിന്നു. തകര്‍ക്കപ്പെട്ട വിശുദ്ധ രൂപങ്ങളിരുന്ന അള്‍ത്താരകള്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ പ്രത്യേകമായി വെഞ്ചരിക്കുകയും ചെയ്തു.
Image: /content_image/News/News-2022-10-12-21:16:59.jpg
Keywords: ബ്രസീ
Content: 19831
Category: 18
Sub Category:
Heading: നരബലി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്: ബിഷപ്പ് പോൾ ആന്റണി മുല്ലശേരി
Content: കൊച്ചി: പത്തനംതിട്ടയില്‍ നടന്ന നരബലി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ദൈവത്തിനെതിരേയും ജീവനെതിരേയും തിരിയുന്നതുമൂലമാണ് കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത്. സമൂഹത്തെ മുഴുവനായും ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെടാനും പാടില്ല. മനുഷ്യജീവനെ ബഹുമാനിക്കാതിരിക്കുമ്പോൾ മനുഷ്യമഹത്വത്തെയും കൂടെയാണ് അവഗണിക്കുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ജീവനെ സംരക്ഷിക്കേണ്ടതു മനുഷ്യന്റെ കടമയാണ്. ഭരണാധികാരികളും ഭരണസംവിധാനങ്ങളും നിയമസംവിധാനങ്ങളും ജീവനെതിരായ പ്രവണതകളെ നിയന്ത്രിക്കാൻ തയാറാകേണ്ടതുണ്ടെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-10-13-06:54:26.jpg
Keywords: കമ്മീഷ
Content: 19832
Category: 24
Sub Category:
Heading: നരഭോജികളിൽ നിന്ന് നരസ്നേഹത്തിലേക്ക് മാറ്റിയ സുവിശേഷം
Content: 1824 ൽ സ്കോട്ലാൻഡ്ലാണ് ജോൺ പാറ്റൺ ജനിച്ചത്. ദൈവ ഭക്തിയുള്ള കുടുംബമായിരുന്നു ജോൺന്റേത്. തന്റെ പിതാവിന് കച്ചവടം ആയിരുന്നു തൊഴിൽ. തന്റെ മാതാവും പിതാവും ദൈവത്തിൽ ആശ്രയിച്ച് ജീവിതം നയിക്കുന്നവരായിരിന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അവൻ പിതാവിനോടൊപ്പം ജോലിയിൽകൂടി, യന്ത്ര ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി പഠിക്കുവാൻ കഴിഞ്ഞു. അത് പിന്നെ തന്റെ മിഷൻ പ്രവർത്തനങ്ങളിലും പ്രയോജനമായി മാറി. അതോടൊപ്പം തന്നെ ജോൺ പഠനത്തിലും മിടുക്കൻ ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ അവൻ കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുവാൻ കഴിഞ്ഞു. അങ്ങനെ സുവിശേഷ വേലയ്ക്കായി ജോൺ തന്റെ സമർപ്പിച്ചു കഴിഞ്ഞിരുന്നു. ജോൺന് ദൈവവചനം പഠിക്കാൻ അവസരം ലഭിച്ചു. പഠനത്തിനായി ഗ്ലാസ്‌ഗോയിലേക്ക് പോയി അവിടെ വച്ച് ജോൺ മെഡിസിനും ദൈവശാസ്ത്രവും പഠിച്ചു. പഠനത്തോടൊപ്പം ജോൺ ഒരു സ്കൂളിലും ജോലി ചെയ്തിരുന്നു. അതിൽ നിന്ന് പഠനത്തിനുള്ള പണം കണ്ടെത്തി. ആ സമയത്തു അനേകം മദ്യപാനികളെയും ചില ദുർമാർഗത്തിൽ ജീവിച്ചവരെ കർത്താവിലേക്കു കൊണ്ട് വരാൻ സാധിച്ചു. ഒരുപാട് വർഷങ്ങളായി അവന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന ആത്മഭാരമായിരുന്നു മറ്റു സ്ഥലങ്ങളിൽ പോയി സുവിശേഷ വേല ചെയ്യുക എന്നുള്ളത്. ആ സമയത്തു ഒരു ഹൈബ്രീഡ്സ് എന്ന ഒരു ദ്വീപ സമൂഹത്തിൽ നിന്ന് ഒരു വാർത്ത കേട്ടു അവിടെത്തെ മിഷണറിമാരെ സഹായിക്കാൻ ഒരു മിഷണറിയേ വേണം. അവിടേക്ക് പോകാൻ ആരും താല്പര്യപെട്ടിരുന്നില്ല. പക്ഷേ ജോണിന് ദൈവ വിളിയുണ്ടായി. ജോൺ പോകാൻ തയ്യാറായി. പക്ഷേ താൻ ആയിരിക്കുന്ന മിഷനിൽ ഉള്ളവർ ഈ കാര്യത്തിൽ അതൃപ്തി കാണിച്ചു. കാരണം ജോൺ പോകാനിരിക്കുന്ന സ്ഥലം നരഭോജികളുടെയായിരുന്നു. തന്റെ കൂടെ ഉള്ളവർക്ക് ജോൺ എന്തിനാണ് തന്റെ ജോലി ഉപേക്ഷിച്ചു പോകുന്നതെന്നു മനസിലായില്ല. ഒരു വൃദ്ധൻ ജോണിനോട് പറഞ്ഞു. " ചെറുപ്പക്കാര, നിങ്ങൾ അവിടേക്ക് പോകരുത്, പോയാൽ നരഭോജികൾ താങ്കളെ കൊന്നു തിന്നും". ജോൺ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു- " താങ്കൾക്ക് ഒരുപാട് പ്രായമായില്ലേ കുറച്ചു കഴിയുമ്പോൾ നിങ്ങൾ മരണപ്പെട്ടു ശവകുഴിയിലേക്ക് പോകും അവിടെ പുഴുക്കൾക്ക് നിങ്ങൾ ഭക്ഷണമാകും. ഞാൻ പുഴുക്കളാൽ തിന്നപെടുന്നതും നരഭോജികളാൽ തിന്നപെടുന്നതുമായി ഒരു വ്യത്യാസവുമില്ല. എന്റെ കർത്താവായ യേശു ക്രിസ്തുവിനെ സേവിച്ചു മരിക്കുന്നത് നല്ലത്". മാതാപിതാക്കൾക്ക് ജോൺ ദൈവപാതയിലേക്ക് പോകുന്നത് വളരെ താല്പര്യമുള്ളതായിരുന്നു. അങ്ങനെ 1858ൽ 34 വയസിൽ തന്റെ വിവാഹം കഴിഞ്ഞ ഉടൻ അവൻ കുടുംബമായി ന്യൂ ഹൈബ്രീഡ്സിലേക്ക് കപ്പൽ കയറി. ന്യൂ ഹൈബ്രീഡ്സ് എന്നത് ഓസ്ട്രേലിയയിൽ നോർത്ത് ഈസ്റ്റ്‌ ഭാഗത്തുള്ള ദീപസമൂഹങ്ങൾ ആണ്. അവിടെ ജീവിച്ചിരുന്ന മനുഷ്യർ പ്രാകൃതരും ഹീനരും ക്രൂര നരഭോജികളും ആയിരുന്നു. മനുഷ്യനെ കൊല്ലുന്നത് അവിടെ സർവ്വ സാധാരണമായിരുന്നു. അവർ ആ കാര്യത്തിൽ വളരെ ധൈര്യമുള്ളവർ ആയിരുന്നു. അവർ കൊല്ലുന്നത് കൊണ്ട് ആണ് അവർക്ക് ധൈര്യം കിട്ടിയെന്നാണോ? അല്ല അവരുടെ പിന്നിൽ ഉണ്ടായിരുന്ന പൈശാചിക ശക്തിയാണ് അവരെ കൊല്ലാൻ നിർബന്ധിക്കുന്നത്. ദുർമന്ത്രവാദം, തുടങ്ങിയ കാര്യങ്ങൾ അവരുടെ ഇടയിൽ വളരേറെ ഉണ്ടായിരുന്നു. സ്വാഭാവിക മരണത്തിൽ അവർ വിശ്വസിച്ചിരുന്നില്ല. മറിച്ചു എല്ലാ മരണവും കൂടോത്രത്തിന്റെ ഭാഗമായി ആണ് ഉണ്ടാകുന്നത് എന്നാണ് അവരുടെ വിശ്വാസം. ഒരു മരണം ഉണ്ടായാൽ ഉടനെ തന്നെ അവർ കൂട്ടം വിളിച്ചു കൂട്ടും, ആരാണ് ആ മരണത്തിന്റെ കാരണം എന്നു അന്വേഷിക്കും. ഏതെങ്കിലും വ്യക്തി ആ മരിച്ച വ്യക്തിയോടു വൈരാഗ്യമോ, എതിർപ്പുണ്ടെന്ന് കണ്ടെത്തിയാൽ കൂട്ടത്തിലെ തലവൻ തന്റെ കയ്യിൽ ഉള്ള തോക്ക് നിറച്ചു കൂട്ടത്തിലെ ഒരു യുവാവിനെ ഏൽപ്പിക്കും. (ഐസ്ലാൻഡ് ദീപസമൂഹത്തിൽ കച്ചവടത്തിനു വരുന്ന വ്യാപാരികളിൽ നിന്ന് ആണ് തോക്കുകൾ കിട്ടുന്നത് ). നേരത്തെ തന്നെ ഒരാളെ ഇങ്ങനെ വെടി വെക്കാനായി നിയമിച്ചിരിക്കും. അങ്ങനെ ആ വ്യക്തിയെ കൊന്നു കഴിയുമ്പോൾ ആ കൊല്ലപ്പെട്ട വ്യക്തിയുടെ കൂട്ടുകാർ വന്ന് വെടിവച്ച ആ വ്യക്തിയെ കൊല്ലാൻ ശ്രമിക്കും. അങ്ങനെ ആ ഗോത്രം ഭൂരിഭാഗവും മരണപ്പെടും. അതുപോലെ തന്നെ ഭർത്താവ് മരിക്കുമ്പോൾ ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലും. രണ്ടു പേരുടെയും ഒരു ശവകുഴിയിൽ അടക്കും. (നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സതി സമ്പ്രദായം പോലെ ) ഗോത്രത്തിനു ഭാരമായിമാറും എന്നാ വിശ്വാസത്തിൽ ആണ് ഇങ്ങനെ കൊല്ലുന്നത്. എന്നാൽ ഇവരൊന്നും കർത്താവിനെ കുറിച്ച് കേട്ടിട്ടേ ഇല്ല. ഇവരുടെ ഇടയിലേക്ക് ആണ് മിഷണറിമാർ സുവിശേഷത്തിന് ആയി ചെന്നത്. ഇതിനും മുന്നേയും മിഷണറിമാർ ചെന്നിരുന്നു പക്ഷെ അവരെ എല്ലാം ഈ ഗോത്രക്കാർ കൊന്നു തിന്നിരുന്നു. പക്ഷെ ജോൺ ചെല്ലുന്നതിന് മുൻപ് അവിടെ ഒരു മിഷണറി കുടുംബം ഉണ്ടായിരുന്നു. ഈ കഷ്ടതയിലും അവർ കർത്താവിന്റെ വേല ചെയ്തുപോന്നു. കുറച്ചു പേർ സുവിശേഷം അറിഞ്ഞു ദൈവ ഭാഗത്തിലേക്ക് വന്നിരിക്കുന്നു. തന്ന എന്നൊരു ദ്വീപിൽ ആയിരുന്നു ജോണും തന്റെ ഭാര്യയും ആദ്യമായി സുവിശേഷ പ്രവർത്തനങ്ങൾക്കു ചെന്നത്. അവിടെ ഉണ്ടായിരുന്ന മന്ത്രവാദികളും, ആൾദൈവങ്ങളും ഇവർക്ക് എതിരെയായിരുന്നു. കാരണം ജനം സുവിശേഷത്തിൽ വന്നാൽ ഇവരുടെ അധികാരം നഷ്ടപെടും എന്നു ഉറപ്പായിരുന്നു. അതുകൊണ്ട് എന്തെങ്കിലും പ്രകൃതിദുരന്തങ്ങൾ വന്നാൽ അത് മിഷണറിമാർ കാരണമാണ് വന്നത് എന്നു പറഞ്ഞു അവരെ കൊല്ലാൻ ഇവർ ജനങ്ങളെ നിർബന്ധിക്കുമായിരുന്നു. തന്നയിലെ ജനങ്ങൾക്ക് എഴുത്തു ഭാഷ ഇല്ലായിരുന്നു. ജോൺ അവരോടു സംസാരിച്ചത് ആംഗ്യഭാഷയിൽ ആയിരുന്നു. ഒരു ദിവസം അദ്ദേഹം അവിടെത്തെ ഗ്രാമീണഭാഷയിൽ നിന്ന് "ഇത് എന്താണ്?" എന്നു പറയാൻ പഠിച്ചു, മാത്രമല്ല " നിങ്ങളുടെ പേര് എന്താണ് എന്നു പറയാനും പഠിച്ചു. അങ്ങനെ പതിയെ ജോൺ ആ ഭാഷ പഠിച്ചു അങ്ങനെ ഇരിക്കെ ജോൺന് ഒരു മകൻ ജനിച്ചു അവർക്ക് അത് വളരെ സന്തോഷത്തിനിടയായി എന്നാൽ മൂന്നാമത്തെ ആഴ്ചയിൽ അവന്റെ ഭാര്യ മരണപ്പെട്ടു. അതിനും ഒരാഴ്ചയ്ക്കുശേഷം തന്നെ മകനും മരണപ്പെട്ടു. ജോണിനും അസുഖം പിടിപ്പെട്ടു. തൻറെ സ്വന്തം കൈയാൽ തന്നെ തന്നെ ഭാര്യയെയും മകനെയും അടക്കം ചെയ്തു. തന്നെ അത് വളരെ ദുഃഖത്തിലേക്ക് താഴ്ത്തി. തന്നയിലെ ജീവിതം വളരെ അപകടമായിരുന്നു. പലപ്പോഴും രോഗി ആയി തീർന്നു അദ്ദേഹത്തെ കൊല്ലുവാനും അവിടെ ഉള്ളവർ ശ്രമിച്ചു. അവർ വന്നുപോന്നിരുന്ന കച്ചവടക്കാർ ആയ വെള്ളക്കാരും ജോൺന് എതിരായി. പക്ഷേ ദൈവം അവനോട്കൂടെ ഉണ്ടായിരുന്നു. ദീർഘകാലം അവന്‍ അവിടെ സുവിശേഷ വേല ചെയ്തു. നിരന്തരമായ എതിർപ്പ് കാരണം ജോൺന് തന്ന വിടേണ്ടി വന്നു. ജോൺ രണ്ടാമത് വിവാഹിതനായി. അനിവ എന്നൊരു മറ്റൊരു ദ്വീപ് ലേക്ക് കുടുംബമായി മാറി. അവിടെത്തെ തലവൻ വിശ്വാസത്തിലേക്ക് വന്നു, അവിടെയും വളരെ മികച്ച രീതിയിൽയിൽ പ്രവർത്തനങ്ങൾ ചെയ്തു. വസ്ത്രം ഉടുക്കാൻ അറിയാത്തവർ ആയിരുന്നു. അവർ അവരെ വസ്ത്രം ഉടുപ്പിച്ചു. ജനത്തിനു വിദ്യാഭ്യാസം കൊടുത്തു. അവിടെ വെള്ളത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ജോൺ പ്രാർത്ഥനയോടെ ഒരു കിണർ കുഴിക്കാൻ തുടങ്ങി വെള്ളം ലഭിച്ചു. ദ്വീപ് നിവാസികൾക്കു വളരെ സന്തോഷമായി ദൈവം അവർക്കു കിണർ തന്നു എന്നു പറഞ്ഞു. ദ്വീപ് തലവൻ അവരുടെ വിഗ്രഹങ്ങളെയൊക്കെ കൊണ്ട് വരാൻ കല്പിച്ചു. അതെല്ലാം കൂട്ടിയിട്ട് കത്തിച്ചു. അങ്ങനെ ആ ദ്വീപ് മുഴുവൻ കർത്താവിലേക്ക് വന്നു. 1899 ജോൺ അനിവ ഭാഷയിൽ പുതിയനിയമം(ബൈബിൾ ) പ്രസിദ്ധീകരിച്ചു. അങ്ങനെ ഹൈബ്രിഡ്സിലെ 30 ദ്വീപുകൾ അതിലെ നരഭോജികൾ ആയവർ കർത്താവിലേക്ക് വന്നു. ജോൺ മരണം വരെയും കർത്താവിനു വേണ്ടി അധ്വാനിക്കും എന്നു ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ മകൻ തന്നയിൽ മിഷണറിയായി തുടർന്നു. അങ്ങനെ തന്നയും പൂർണമായും കർത്താവിലേക്ക് വന്നു. ആയിരക്കണക്കിന് നരഭോജികളെ കർത്താവിലേക്ക് നയിച്ചു. 1907 ജനുവരി 28 ൽ തന്റെ 83 വയസിൽ അവൻ മരണപെട്ടു. ഇന്ന് 5 പ്രൊട്ടസ്റ്റന്റ് മിഷൻ പ്രവർത്തനങ്ങൾ ഈ ദ്വീപിൽ നടക്കുന്നു. ഏത് നരഭോജിയെയും രൂപാന്തരപ്പെടുത്താൻ കഴിയുന്നതാണ് സുവിശേഷം. തിന്മ നിറഞ്ഞ ഈ ലോകത്ത് ഇനിയും സുവിശേഷം എത്താത്ത ഒരുപാട് നരഭോജികൾ നമുക്ക് ചുറ്റുമുണ്ട്.. പ്രഘോഷിക്കുക സുവിശേഷത്തിന് മാത്രമേ മനുഷ്യനിൽ വെളിച്ചം കൊണ്ട് വരാൻ കഴിയുള്ളു. കടപ്പാട്: Theodore williams, The servants of the cross, outreach publications, 1984 pg 39-47
Image: /content_image/SocialMedia/SocialMedia-2022-10-13-07:16:37.jpg
Keywords: മിഷ്ണ