Contents

Displaying 19401-19410 of 25044 results.
Content: 19793
Category: 9
Sub Category:
Heading: ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ
Content: പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയെ പ്രഘോഷിച്ചുകൊണ്ട് ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത ആര്‍ച്ച് ‌ബിഷപ്പ് ബർണാഡ് ലോങ്‌ലി മുഖ്യ കാർമ്മികത്വം വഹിക്കും. തലമുറകളുടെ ബാല്യ കൗമാര യൗവ്വനങ്ങളെ യേശുവിലേക്ക് നയിക്കുന്ന കേരളത്തിലെ ക്രിസ്റ്റീൻ മിനിസ്‌ട്രിയുടെ നേതൃത്വം, പ്രമുഖ വചന പ്രഘോഷകൻ ബ്രദർ സന്തോഷ് ടി കൺവെൻഷനിൽ ശുശ്രൂഷയിൽ പങ്കുചേരും .അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ കോഓർഡിനേറ്റർ ബ്രദർ സാജു വർഗീസും വചന വേദിയിലെത്തും. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷയും ,കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. കുട്ടികൾക്കും ടീനേജുകാർക്കുമായി ലിറ്റിൽ ഇവാഞ്ചലിസ്റ്റ് , കിങ്ഡം റെവലേറ്റർ എന്നീ മാഗസിനുകളും കൺവെൻഷനിൽ നൽകിവരുന്നു. സെഹിയോൻ ബുക്ക് മിനിസ്ട്രി "എൽഷദായ്" കൺവെൻഷനിൽ പ്രവർത്തിക്കുന്നു. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2022-10-07-13:30:17.jpg
Keywords: രണ്ടാം ശനി
Content: 19794
Category: 18
Sub Category:
Heading: പതിനാല് ജില്ലകളിലൂടെ ദൈവകരുണയുടെ ഛായാചിത്രത്തിന്റെ പ്രയാണവുമായി ദിവിന മിസരികോർഡിയ മിനിസ്ട്രി
Content: കൊച്ചി: കേരള സഭ നവീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പതിനാല് ജില്ലകളിലൂടെ ദൈവകരുണയുടെ ഛായാചിത്രത്തിന്റെയും വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പിന്റെയും പ്രയാണവുമായി ദിവിന മിസരികോർഡിയ മിനിസ്ട്രി. പിതാക്കന്മാരുടെ ആശിർവ്വാദത്തോടെ ഒക്ടോബർ 5ന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹമായ കുടമാളൂരിൽ നിന്ന് ആരംഭിച്ച് 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലൂടെയാണ് ഛായാചിത്രത്തിന്റെ പ്രയാണം കടന്നുപോകുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനതപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ പിന്നിട്ട് ഇന്ന് എറണാകുളം ജില്ലയിൽ വല്ലാർപാടം ബസിലിക്ക തൃശൂർ അതിരൂപതയുടെ ലൂർദ്ദ് കത്തീഡ്രലിലും തിരുശേഷിപ്പ് ഛായാചിത്ര പ്രയാണം എത്തും. തൃശൂർ ചിറ്റിശ്ശേരി സെൻ്റ് ജോസഫ് ചാപ്പൽ, പാലക്കാട്‌ ജില്ലയിൽ മണ്ണാറക്കാട് ഹോളിസ്പിരിറ്റ് ഫൊറോനാ ദേവാലയം, മലപ്പുറം ജില്ലയിലെ കാളികാവ് സെന്‍റ് സേവ്യേഴ്സ് ചർച്ച്, സെന്റ് ജോസഫ് ചർച്ച് മഞ്ചേരി എന്നിവ പിന്നിട്ട് വയനാട്ടിലെ പള്ളിക്കുന്ന് ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. എട്ടാം തീയതി സമാപന ദിവസം കാസർകോട് ജില്ലയിൽ സെൻ സെബാസ്റ്റ്യൻ ചർച്ച് കണ്ണിവയൽ, കണ്ണൂർ ജില്ലയിൽ ഉര്‍സുലൈന്‍ സമൂഹാംഗമായ ധന്യയായ സിസ്റ്റർ സെലിൻ കണ്ണനായ്ക്കൽ, കോഴിക്കോട് ജില്ലയിലെ പാറോപ്പടി സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചേരുന്നത്തോടെ ദൈവകരുണയുടെ സന്ദേശ യാത്രയ്ക്കു സമാപനമാകും. 54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ദിവിന മിസരികോർഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയില്‍ അനേകം ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും 36,000 ലധികം അല്‍മായരും അംഗങ്ങളാണ്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ 24 മണിക്കൂറും നടക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനകളും പ്രാര്‍ത്ഥന ശുശ്രൂഷകളുമാണ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-10-07-13:46:45.jpg
Keywords: ഡിവിന
Content: 19795
Category: 14
Sub Category:
Heading: ലോക പ്രശസ്തമായ വത്തിക്കാന്‍ മ്യൂസിയത്തിലെ പുരാതന രൂപങ്ങള്‍ക്കു അജ്ഞാതന്‍ കേടുപാടുകള്‍ വരുത്തി
Content: വത്തിക്കാന്‍ സിറ്റി: ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ആര്‍ട്ട് മ്യൂസിയങ്ങളില്‍ ഒന്നായ വത്തിക്കാന്‍ മ്യൂസിയത്തിലെ രണ്ട് പുരാതന റോമന്‍ അര്‍ദ്ധകായ രൂപങ്ങള്‍ അജ്ഞാതനായ വ്യക്തി മറിച്ചിട്ട് കേടുപാടുകള്‍ വരുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. മ്യൂസിയം സ്റ്റാഫ് ഇടപെട്ട് തടഞ്ഞു നിര്‍ത്തിയ അക്രമിയെ വത്തിക്കാന്‍ പോലീസെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പതു വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന വ്യക്തി വളരെ വിചിത്രമായാണ് പെരുമാറിയതെന്നും, അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ കഴിയില്ലെന്നും മ്യൂസിയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയെ കാണുവാന്‍ അനുവദിക്കാത്തതിന്റെ കോപം മൂലമാണ് ഈ അതിക്രമമെന്നാണ് ‘വാഷിംഗ്‌ടണ്‍ എക്സാമിന’റുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു രൂപം മനപ്പൂര്‍വ്വം മറിച്ചിട്ടതും, മറ്റേത് അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു വീണതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരത്തിലധികം റോമന്‍ അര്‍ദ്ധകായ പ്രതിമകളുടെ അമൂല്യ ശേഖരമുള്‍കൊള്ളുന്ന വത്തിക്കാന്‍ മ്യൂസിയത്തിലെ ചിയാരാമോണ്ടി ഹാളില്‍ ഉണ്ടായിരുന്ന പ്രതിമകളാണ് അജ്ഞാതന്‍ മറിച്ചിട്ടത്. നിസ്സാര കേടുപാടുകള്‍ പറ്റിയ പ്രതിമകള്‍, അറ്റകുറ്റപ്പണികള്‍ക്കായി പുനരുദ്ധാരണ ലാബില്‍ എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 1972-ലാണ് വത്തിക്കാനിലെ കലാസൃഷ്ടികള്‍ക്കെതിരായ ഏറ്റവും കുപ്രസിദ്ധമായ ആക്രമണം നടന്നത്. സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ ഒരു വശത്ത് സ്ഥാപിച്ചിരുന്ന ലോക പ്രശസ്ത ഇറ്റാലിയന്‍ ശില്‍പ്പിയായ മൈക്കേല്‍ ആഞ്ചെലോ സൃഷ്ടിച്ച വിശ്വപ്രസിദ്ധമായ ‘പിയാത്ത’ എന്ന രൂപം ഹംഗറി സ്വദേശിയായ ഒരാള്‍ ചുറ്റിക ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തിയിരിന്നു. മാതാവിന്റെ രൂപത്തിന്റെ ഇടതുകൈ തകര്‍ക്കുകയും, മൂക്കിനും, ശിരോവസ്ത്രത്തിനും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. നവോത്ഥാന കാലത്തെ ഈ അമൂല്യ കലാസൃഷ്ടി ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ്‌ ഗ്ലാസ്സ് കൊണ്ട് മറച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. റാഫേല്‍, ലിയാണാര്‍ഡോ ഡാവിഞ്ചി, മൈക്കേല്‍ ആഞ്ചെലോ, തുടങ്ങിയ ലോക പ്രശസ്ത കലാകാരന്‍മാരുടെ വിശ്വോത്തര സൃഷ്ടികളുടെ അമൂല്യ ശേഖരമാണ് വത്തിക്കാന്‍ മ്യൂസിയം. ലോക പ്രശസ്തമായ സിസ്റ്റൈന്‍ ചാപ്പലും ഈ മ്യൂസിയത്തിന്റെ ഭാഗമാണ്. കോവിഡ് മഹാമാരിക്ക് തൊട്ടുമുന്‍പിലത്തേ വര്‍ഷം ഏതാണ്ട് 60 ലക്ഷത്തോളം ആളുകളാണ് മ്യൂസിയം സന്ദര്‍ശിച്ചത്.
Image: /content_image/News/News-2022-10-07-16:43:21.jpg
Keywords: പുരാതന
Content: 19796
Category: 13
Sub Category:
Heading: തീവ്രവാദികളില്‍ നിന്ന് മോചിതരായ കത്തോലിക്ക വൈദികനും കന്യാസ്ത്രീക്കും ആദരവുമായി സ്‌പെയിന്‍
Content: മാഡ്രിഡ്: ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയില്‍ നിന്നും, നൈജറില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ച കത്തോലിക്കാ മിഷ്ണറിമാര്‍ക്ക് സ്പെയിനിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ആദരവ്. മൂന്നര വര്‍ഷത്തിലധികം ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ കൊളംബിയന്‍ സന്യാസിനി സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ നര്‍വായെസിനേയും, തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാലിയേയും ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ് നല്‍കിയാണ്‌ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് ആദരിച്ചത്. ഇവര്‍ നടത്തിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. ഇവര്‍ക്ക് പുറമേ, മാനോസ് യുനിഡാസ്, മിഷന്‍ അമേരിക്ക എന്നീ സന്നദ്ധ സംഘടനകളുടെ മുന്‍ പ്രസിഡന്റായിരുന്ന അന അല്‍വാരെസ് ഡെ ലാറയും ഈ അവാര്‍ഡിനര്‍ഹയായിട്ടുണ്ട്. ഒക്ടോബര്‍ 22-ന് മാഡ്രിഡില്‍വെച്ചായിരിക്കും അവാര്‍ഡ് ദാനം. സഭയുടെ പ്രേഷിത ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ വാഴ്ത്തപ്പെട്ട ഇറ്റാലിയന്‍ വൈദികനായ പാബ്ലോ മന്നായുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണ് ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ്. പതിനെട്ടാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹത്തില്‍ ചേര്‍ന്ന കൊളംബിയന്‍ സന്യാസിനിയായ സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ തന്റെ പ്രേഷിത മേഖലകളായ കൊളംബിയ, മെക്സിക്കോ, ഇക്വഡോര്‍, ബെനിന്‍, മാലി എന്നിവിടങ്ങളില്‍ വിശ്വാസ പ്രഘോഷണത്തിനു വേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. 2017 ഫെബ്രുവരി 7ന് മാലിയില്‍വെച്ചാണ് സിസ്റ്റര്‍ ഗ്ലോറിയയെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഒക്ടോബര്‍ 9ന് സിസ്റ്റര്‍ ഗ്ലോറിയ മോചിതയായി. വെള്ള വൈദികര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റി സമൂഹാംഗമായ ഫാ. പിയറി ലൂയിജി മക്കാലിയെ 2018 സെപ്റ്റംബര്‍ 17ന് നൈജറില്‍ നിന്നുമാണ് തട്ടിക്കൊണ്ടു പോകുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8-ന് അദ്ദേഹം മോചിതനായി. വിശ്വാസ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ചും പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ചും ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ്. അവാര്‍ഡിന് പുറമേ, ലോക മിഷന്‍ ഞായര്‍ ചരിത്രത്തെക്കുറിച്ചും, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചും പ്രതിപാദിക്കുന്ന പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികളും യുവജനങ്ങള്‍ക്കും, വിശ്വാസികള്‍ക്കും വേണ്ടിയുള്ള ജാഗരണ പ്രാര്‍ത്ഥനകളും സ്പെയിനിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് സംഘടിപ്പിച്ചിരുന്നു.
Image: /content_image/News/News-2022-10-07-17:22:00.jpg
Keywords: സ്പെയി, ആദര
Content: 19797
Category: 1
Sub Category:
Heading: ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കപ്പെടണം, വധശിക്ഷ തെറ്റ്: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെയുള്ള ഒരാളുടെ ജീവിതത്തിൽ, നിബന്ധനകളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ ജീവന്‍ മാനിക്കപ്പെടേണ്ടതുണ്ടെന്നും വധശിക്ഷ തെറ്റാണെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍. യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ ജാനുസ് ഉർബാൻചിക് കഴിഞ്ഞ ദിവസം പോളണ്ടിലെ വാര്‍സോയിൽ നടത്തിയ പ്രഭാഷണത്തിലാണ് തിരുസഭയുടെ പ്രബോധനം വീണ്ടും ആവര്‍ത്തിച്ചത്. വധശിക്ഷയും കുറ്റവാളികളെന്ന് കരുത്തപ്പെടുന്നവർക്കു എതിരായ പീഡനങ്ങളും മനുഷ്യാന്തസ്സിനെതിരായ പ്രവർത്തിയെന്നും മനുഷ്യന്റെ സമഗ്രതയെ ലംഘിക്കുന്ന എല്ലാത്തരം പീഡനങ്ങളേയും തങ്ങൾ അപലപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സത്യാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാത്തരം പ്രവർത്തികളും, മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ളതാകണം. ഈ ഒരു അർത്ഥത്തിൽ, എത്ര വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെങ്കിലും, അന്വേഷണ പ്രക്രിയയിൽ, പീഡനങ്ങൾക്കെതിരായ എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നത് ഉറപ്പുവരുത്തണം. വിചാരണയിലേക്ക് വിവരങ്ങൾ തേടുക എന്ന ഏക ഉദ്ദേശം മുന്നിൽ വച്ച് ആളുകളെ തടങ്കലിൽ വയ്ക്കുന്നതും ഇത്തരത്തിൽ അനുവദിക്കപ്പെടാൻ പാടില്ലെന്ന് വത്തിക്കാന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു. കുറ്റകൃത്യം എത്ര വലുതാണെങ്കിലും, പ്രതിയായ ആളുടെ അന്തസ്സിനെ അത് പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. അതുകൊണ്ടുതന്നെ, എത്ര വലിയ അപരാധം ചെയ്ത ആളാണെങ്കിലും, അദ്ദേഹത്തിന് വധശിക്ഷ നൽകുന്നത്, മോചനം നേടാനുള്ള അയാളുടെ സാധ്യതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമാസകലം വധശിക്ഷ ഇല്ലാതാകുന്നതിനായി പരിശുദ്ധ സിംഹാസനം എന്നും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു. #{green->none->b->'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍}# {{വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /-> http://www.pravachakasabdam.com/index.php/site/news/12465/}} കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥന നിയോഗം ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായിട്ടായിരിന്നു. ഓരോ ദിവസവും, ലോകമെമ്പാടും വധശിക്ഷ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടിയുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണെന്നും നിയോഗം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയില്‍ പാപ്പ പറഞ്ഞിരിന്നു. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-07-21:52:35.jpg
Keywords: വധശി
Content: 19798
Category: 18
Sub Category:
Heading: ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ കെസിബിസി 'സജീവം' കാമ്പയിനു ആരംഭം
Content: കൊച്ചി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള പ്രസ്ഥാനങ്ങളെന്ന നിലയിൽ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നുചേർന്നു പ്രവർത്തിക്കണമെന്നു ഐജി പി.വിജയൻ. ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ കെസിബിസി നടപ്പിലാക്കുന്ന സജീവം കാമ്പയിനു മുന്നോടിയായുള്ള ഏകദിന ശിൽപ്പശാല എറണാകുളം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉറവിടങ്ങൾ ഇല്ലാതാക്കുകയാണ് അനിവാര്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് പറഞ്ഞു. മദ്യശാലകൾ പെരുകുന്ന സാഹചര്യം ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനു തടസമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡയാന ജോസഫ് ക്ലാസ് നയിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, അസി. എക്സിക്യൂട്ടീവ് ഡയ റക്ടർ ഫാ. ജോളി പുത്തൻപുര, ഫാ. റൊമാൻസ് ആന്റണി, കേരള സോഷ്യൽ സർവീ സ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ എന്നിവർ പ്രസംഗിച്ചു. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡയാന ജോസഫ് ക്ലാസ് നയിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, അസി. എക്സിക്യൂട്ടീവ് ഡയ റക്ടർ ഫാ. ജോളി പുത്തൻപുര, ഫാ. റൊമാൻസ് ആന്റണി, കേരള സോഷ്യൽ സർവീ സ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പ്രായോഗികമായ കർമപരിപാടികളോടെ ലഹരിക്കെതിരെ ഊർജിത ബോധവത്കരണ-പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കാരിത്താസ് ഇന്ത്യയുമായി ചേർന്ന് കെസിബിസിയുടെ സോഷ്യൽ സർവീസ്, മദ്യവിരുദ്ധ സമിതി, യുവജന, വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ ചേർന്ന് പ്രവർത്തിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ ഡയറക്ടർമാരും നേതാക്കളും ശില്പശാലയിൽ പങ്കെടുത്തു.
Image: /content_image/India/India-2022-10-08-11:11:45.jpg
Keywords: കെ‌സി‌ബി‌സി
Content: 19799
Category: 18
Sub Category:
Heading: ഷംഷാബാദ് രൂപത സഹായമെത്രാന്മാര്‍ നാളെ അഭിഷിക്തരാകും
Content: ഷംഷാബാദ്: സീറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ നാളെ രാവിലെ ഒമ്പതിന് ഷംഷാബാദിനടു ത്തുള്ള ബാലാപൂരിലെ കെടിആർ ആൻഡ് സികെആർ കൺവൻഷൻ ഹാളിൽ വച്ച് അഭിഷിക്തരാകും. പാലാ രൂപതാംഗമായ മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാംഗമായ മാർ തോമസ് പാടിയത്ത് എന്നിവരാണ് നിയുക്ത സഹായമെത്രാന്മാർ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവർ സഹകാർമികത്വം വഹിക്കും. വചനസന്ദേശം നൽകുന്നത് അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനാണ്. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ തെലുങ്കാന ബിഷപ്സ് കോൺഫറൻസ് സെക്രട്ടറിയും ഏലൂരു ബിഷപ്പുമായ ജയറാവു പോളിമെറാ അധ്യക്ഷനായിരിക്കും. പാലാ രൂപതയിലെ നീറന്താനം ഇടവകാംഗമായ റവ.ഡോ. ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് സബർമതി മിഷന്റെ വികാരി ജനറാളായി ശുശ്ര ഷ ചെയ്തുവരവെയാണ് സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് മുതൽ ഡാമൻ, ഡ്യു നാഗർ ഹവേലി ദ്വീപുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അജപാലന അധികാരപരിധിയിൽ വരും. ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകാംഗമാണ് റവ.ഡോ. തോമസ് പാടിയത്ത്. അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉത്തർപ്രദേശിലെ 17 ജില്ലകളും രാജസ്ഥാൻ മുഴുവനും അദ്ദേഹത്തിന്റെ അജപാലന അധികാര പരിധിയിൽ വരും.
Image: /content_image/India/India-2022-10-08-11:40:50.jpg
Keywords: ഷംഷാ
Content: 19800
Category: 1
Sub Category:
Heading: തായ്‌ലൻഡിലെ ശിശുപരിപാലന കേന്ദ്രത്തിലെ കൂട്ടക്കൊല: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: റോം: തായ്‌ലൻഡിലെ ശിശുപരിപാലന കേന്ദ്രത്തിൽ നടന്ന വെടിവെയ്പ്പില്‍ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ഇന്നലെ ഒക്ടോബർ ഏഴാം തിയതി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട പാപ്പയുടെ അനുശോചന സന്ദേശം തായ്ലന്‍റിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ത്സഷാങ് ഇൻ-നാം പോളിനാണ് അയച്ചത്. ഭീകരമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പാപ്പ തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. നിരപരാധികളായ കുട്ടികൾക്കെതിരെ നടന്ന വിവരിക്കാന്‍ കഴിയാത്ത അക്രമത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ സാമീപ്യം പാപ്പ ഉറപ്പ് നൽകി. മുറിവേറ്റവർക്കും ദുഃഖിതരായ കുടുംബങ്ങൾക്കും ദൈവീകമായ രോഗശാന്തിയും സാന്ത്വനവും യാചിച്ച പാപ്പ, ശക്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസമാണ് വടക്കു കിഴക്കൻ തായ്‌ലൻഡിലെ ചൈൽഡ് കെയർ സെന്ററില്‍ ഒരാൾ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പടെ നാല് പേരെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീടാണ് അക്രമി ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പോലീസ് അറിയിച്ചു. അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
Image: /content_image/News/News-2022-10-08-12:09:47.jpg
Keywords: തായ്
Content: 19801
Category: 10
Sub Category:
Heading: അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും വേണ്ടി നാളെ വാഷിംഗ്ടണിൽ ജപമാല റാലി
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്താൻ നാളെ ഒക്ടോബർ ഒന്‍പതാം തീയതി വാഷിംഗ്ടണിൽ ജപമാല റാലി നടക്കും. ഇതിനു മുന്നോടിയായി രാജ്യ തലസ്ഥാനത്തെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നിന്നും കാപ്പിറ്റോളിന് സമീപം സ്ഥിതി ചെയ്യുന്ന നാഷണൽ മാളിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്ക വിശ്വാസികൾ ഒരുമിച്ചു കൂടുന്ന 'റോസറി കോസ്റ്റ് ടു കോസ്റ്റി'ന്റെ ഭാഗമായിട്ടാണ് വാഷിംഗ്ടണിലും വൈകുന്നേരം മൂന്നുമണിക്ക് വിശ്വാസികൾ ജപമാല പ്രാർത്ഥനയ്ക്ക് ഒരുമിച്ചു കൂടുന്നത്. ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഫാത്തിമയിലും, ലൂർദ്ദിലും പരിശുദ്ധ കന്യകാമറിയം പറഞ്ഞിരുന്നുവെന്നും സാത്താന്റെ ലോകത്തിലെ പ്രവർത്തികൾക്കെതിരെയുള്ള ആയുധമാണ് ജപമാലയെന്നും കാപ്പിറ്റോളിൽ സ്ഥിതി ചെയ്യുന്ന ഹോളി കംഫർട്ട് ആൻഡ് സെന്റ് സിപ്രിയാൻ ദേവാലയത്തിന്റെ ചുമതലയുള്ള മോൺ. ചാൾസ് പോപ്പ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. അദ്ദേഹം റാലിയില്‍ പ്രസംഗിക്കും. 2020ലെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ ജപമാലയെ 'തെരഞ്ഞെടുത്ത ആയുധം' എന്ന് വിശേഷിപ്പിച്ച സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ വർക്കേഴ്സ് ഓഫ് ദ സേക്രട്ട് ഹാർട്ട് കോൺഗ്രിഗ്രേഷൻ അംഗം സിസ്റ്റർ ഡയ്ഡ്രെ ബർണിയും സന്ദേശം നൽകി സംസാരിക്കും. സാത്താനും കർത്താവും തമ്മിൽ യുദ്ധം നടക്കുന്നതായി നമുക്ക് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് സിസ്റ്റർ ഡയ്ഡ്രെ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. യുദ്ധം കൂടുതൽ ശക്തവും മോശവുമായി മാറുകയാണ്. അടുത്തിടെ അമേരിക്കൻ സുപ്രീം കോടതി ഭ്രൂണഹത്യ അമേരിക്കയിൽ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിക്ക് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത് കർത്താവിന്റെ വിജയം എടുത്തുകാട്ടുന്ന ഒന്നായിരുന്നുവെന്ന് സിസ്റ്റർ ഡയ്ഡ്രെ വിശദീകരിച്ചു. എന്നാൽ ഇത് സാത്താന്റെ കോപത്തെ കൂടുതൽ തീവ്രമാക്കിയിരിക്കുകയാണ്. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, തന്നോടൊപ്പം സ്വർഗ്ഗത്തിലേക്ക് വരണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് ബൈഡന് വേണ്ടിയും പ്രാർത്ഥിക്കുമെന്ന് സിസ്റ്റര്‍ കൂട്ടിച്ചേർത്തു. യുഎസ് ആർമിയിലെ കേണൽ പദവിയിലും സർജൻ കൂടിയായ സിസ്റ്റർ ഡയ്ഡ്രെ സേവനം ചെയ്തിട്ടുണ്ട്. 54 ദിവസം നീണ്ടുനിന്ന നൊവേന പ്രാർത്ഥനയ്ക്ക് ശേഷമാണ് നാളെ ഒക്ടോബർ ഒന്‍പതാം തീയതി ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നത്. മിലിറ്ററി അതിരൂപതയുടെ മെത്രാൻ ജോസഫ് കോഫി, പ്രോലൈഫ് പ്രവർത്തകനായ ഫാ. സ്റ്റീഫൻ ഇംബരാറ്റോ തുടങ്ങിയ പ്രമുഖരും ജപമാല റാലിയെ സംബോധന ചെയ്ത് സംസാരിക്കും.
Image: /content_image/News/News-2022-10-08-14:34:59.jpg
Keywords: ജപമാല, അമേരിക്ക
Content: 19802
Category: 14
Sub Category:
Heading: ഫ്രഞ്ച് ജെസ്യൂട്ട് വൈദികനും അമേരിക്കയിലെ നിയമ പണ്ഡിതനും 2022-ലെ റാറ്റ്സിംഗര്‍ പുരസ്കാരം
Content: വത്തിക്കാന്‍ സിറ്റി: ഫ്രഞ്ച് ജെസ്യൂട്ട് വൈദികനായ ഫാ. മിഷേല്‍ ഫെഡോയും, അമേരിക്കയിലെ നിയമ പണ്ഡിതനായ ജോസഫ് എച്ച്.എച്ച് വീലറും, ജോസഫ് റാറ്റ്സിംഗര്‍-ബെനഡിക്ട് XVI ഫൗണ്ടേഷന്റെ 2022-ലെ റാറ്റ്സിംഗര്‍ പുരസ്കാരത്തിന് അര്‍ഹരായി. ഇന്നലെ ഒക്ടോബര്‍ 7-നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഫൗണ്ടേഷന്‍ നടത്തിയത്. ഡിസംബര്‍ 1-ന് ഫ്രാന്‍സിസ് പാപ്പ പുരസ്കാരം കൈമാറും. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആത്മീയത ഉള്‍കൊണ്ടുകൊണ്ട് ദൈവശാസ്ത്രത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതന്‍മാരെ ആദരിക്കുന്നതിനായി 2011 മുതലാണ് റാറ്റ്സിംഗര്‍ പുരസ്കാരം നല്‍കിത്തുടങ്ങിയത്. 1987 മുതല്‍ പാരീസിലെ ജെസ്യൂട്ട് സ്ഥാപനമായ ‘സെന്റര്‍ സെവ്രെസ്’ല്‍ സൈദ്ധാന്തിക ദൈവശാസ്ത്രം പഠിപ്പിച്ചുക്കൊണ്ടിരിക്കുന്ന ഫാ. ഫെഡോ, ലൂഥറന്‍ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായുള്ള സഭാപരമായ സംവാദങ്ങള്‍ നടത്തുന്ന നിരവധി ദൈവശാസ്ത്ര സംഘടനകളിലും, കമ്മീഷനുകളിലും അംഗമാണെന്ന് വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിലെ ലിയോണ്‍ സ്വദേശിയും അറുപത്തിയൊന്‍പതുകാരനുമായ ഫാ. ഫെഡോ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി മുന്‍പാകെ പൊതു സ്കൂളുകളില്‍ കുരിശു രൂപം പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തിയ പ്രൊഫസ്സര്‍ ജോസഫ് എച്ച്.എച്ച് വീലര്‍, ഹാര്‍വാര്‍ഡ്‌, ന്യൂയോര്‍ക്ക് സര്‍വ്വകലാശാല അടക്കമുള്ള അമേരിക്കയിലെയും, യുകെയിലെയും നിരവധി പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ നിയമ പണ്ഡിതനായും, ഫ്ലോറന്‍സിലെ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. റാറ്റ്സിംഗര്‍ ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന 5 പേരില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയാണ് വിജയികളായവരെ തിരഞ്ഞെടുക്കുന്നത്. ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റിയെ നിയമിക്കുന്നതും പാപ്പ തന്നെയാണ്. നാമകരണ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ, ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ തലവന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറിന്റെ പ്രസിഡന്റായ ജിയാന്‍ഫ്രാങ്കോ റാവാസി, ജര്‍മ്മന്‍ മെത്രാന്‍ റുഡോള്‍ഫ് വോഡെര്‍ഹോള്‍സര്‍, ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സാല്‍വട്ടോര്‍ ഫിസിഷെല്ല എന്നിവരാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയ സയന്റിഫിക് കമ്മിറ്റിയിലെ നിലവിലെ അംഗങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-08-16:17:20.jpg
Keywords: പുരസ്, ബനഡി