Contents
Displaying 19371-19380 of 25044 results.
Content:
19763
Category: 1
Sub Category:
Heading: ഭ്രൂണഹത്യക്കെതിരെ 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ ബൊളീവിയയും
Content: ലാ പാസ്: ഭ്രൂണഹത്യക്കെതിരെ, ജീവന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് 68ന് മുകളിൽ രാജ്യങ്ങളിൽ നടക്കുന്ന ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് ക്യാമ്പയിനിൽ, ലാറ്റിന്‍ അമേരിക്കൻ രാജ്യമായ ബൊളീവിയയും ഭാഗമാകും. സെപ്റ്റംബർ 28 മുതൽ നവംബർ 6 വരെയാണ് ക്യാമ്പയിൻ നടക്കുക. ഭ്രൂണഹത്യയെ പറ്റി ചിന്തിക്കുക പോലും ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുന്നത് വരെ പ്രാർത്ഥനയിൽ ഒരുമിച്ച് മുന്നോട്ടു പോകാൻ ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ ബൊളീവിയയിലെ അധ്യക്ഷ പദവി വഹിക്കുന്ന എലിസ ലൻസ ആഹ്വാനം ചെയ്തു. ഉദരത്തിലുള്ള കുഞ്ഞുങ്ങളെ കൊല്ലാൻ വേണ്ടി ആളുകൾ എത്തുന്ന ക്ലിനിക്കുകളുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുക. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമെടുക്കാൻ വരുന്നവർ പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രാർത്ഥന കണ്ടു തീരുമാനം മാറ്റട്ടെയെന്നു എലിസ പറഞ്ഞു. തങ്ങൾ സുവിശേഷത്തിന്റെ മിഷ്ണറിമാരാണ് എന്ന് പറഞ്ഞ എലിസ ലൻസ, ജീവിക്കുന്ന കരുണയുള്ള ക്രിസ്തുവിന്റെ മുഖമാണ് തെരുവിലെ മരണത്തിന്റെ കേന്ദ്രങ്ങളിലേക്ക് തങ്ങൾ എത്തിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ സ്വഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുകയെന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ മുഖമുദ്രയാണെന്ന് ലാ പാസിലെ ആർച്ച് ബിഷപ്പ് പേഴ്സി ഗാൽവാൻ പറഞ്ഞു. ജീവൻ എന്നത് ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ സമ്മാനമാണെന്നും, അതിനെ പരിപാലിക്കുക, പുഷ്ടിപ്പെടുത്തുകയെന്നത് സഭയുടെ ഉത്തരവാദിത്വമാണെന്നും സുക്രിയ രൂപതയുടെ സഹായം മെത്രാൻ ബിറ്റ്ഷി മേയർ വിശദീകരിച്ചു. മറ്റു ചില മെത്രാന്മാരും കാമ്പയിന്റെ ഭാഗമാകാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ആരംഭിച്ച ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് ക്യാമ്പയിൻ ഇപ്പോൾ ലാറ്റിൻ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-10-01-16:32:56.jpg
Keywords: ഭ്രൂണ

19764
Category: 18
Sub Category:
Heading: ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ട് സീറോ മലബാർ സഭ
Content: പാലാ: മയക്കുമരുന്നിനെതിരെ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്.. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ സമിതിയും ചേർന്നു പാലായിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളിൽ വിശിഷ്യാ പ്രായപൂർത്തിയാകാത്ത കൗമാരക്കാരിൽ പെരുകി വരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുട്ടികളുമായി ബന്ധപ്പെടുന്നവർ അവരുടെ നന്മയ്ക്കായി കാംക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതും കുറ്റകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യ തിന്മകൾക്കതിരെ പോരാടാനുള്ള കുലീനത്വം സമൂഹം പ്രകടമാക്കണം. നമ്മുടെ മക്കൾ ലഹരിക്ക് അടിമകളാകുമ്പോൾ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണെന്നും ഈ അപകടനിലയെ തരണം ചെയ്യാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിക്കണമെന്നും ലഹരി വിരുദ്ധ സംസ്‌ക്കാരം വളർത്തണമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി. ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ അംബാസിഡറായി കുട്ടികളെ വളർത്തിയെടുക്കണം. താടി കത്തുന്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണ്. ഉണക്കപ്പുല്ലിൽ തീയിട്ടശേഷം അയ്യോ തീപ്പിടിച്ചേ എന്നു വിലപിച്ചിട്ടും കാര്യമില്ല. വാളെടുത്തല്ല, വാക്കാൽ മാതാപിതാക്കൾ കുട്ടികളെ നേർവഴിക്കു നയിക്കുന്നവരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു. അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ പി.കെ. ജയരാജ് സാഹചര്യത്തിൻെറ ഗൗരവം ബോധ്യപ്പെടുത്തി ക്ലാസുകൾക്കു നേതൃത്വം നല്‍കി. അസ്വസ്ഥതകളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും മാർഗ നിര്‍ദ്ദേശവും ലഭിക്കാത്തതിനാൽ മയക്കുമരുന്നുകൾക്കു മറ്റു തിന്മകൾക്കും അടിമപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അധ്യാപകര്‍ പ്രത്യേകം കുട്ടികളുടെ സംരക്ഷകരാകണമെന്നും മാതാപിതാക്കള്‍ സ്വന്തം മക്കളെ സ്വന്തം ശരീരത്തോട് ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനഡൽ കമ്മിൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ജനറൽ സെക്രട്ടറി ഫാ.ജോബി മൂലയിൽ, സിനഡൽ കമ്മിഷൻ ഫോര്‍ എഡ്യൂക്കേഷന്‍ ജനറൽ സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപ്പറന്പിൽ, അല്‍മായ ഫോറം ഗ്ലോബൽ ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോലൈഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി റോസിലി തട്ടിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ജോസ് കുറ്റിയാങ്കൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപതയിലെവൈദികർ, സന്യസ്തർ, അധ്യാപകർ, യോഗപ്രതിനിധികൾ, മാതാപിതാക്കൾ, സ്കൂൾ പിടിഎ അംഗങ്ങളുൾപ്പെടെ രണ്ടായിരത്തോളം വിശ്വാസികൾ യോഗത്തിൽ പങ്കെടുത്തു. പാലാ രൂപതയുടെ എല്ലാ ഇടവകളിൽ നിന്നും, പ്രസ്ഥാനങ്ങളിൽനിന്നും, വിദ്യാഭ്യാസ - ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വൈദികരും ഈ സമ്മേളനത്തിൽ സംബന്ധിച്ചു. മയക്കുമരുന്നിനെതിരെ മതസൗഹാർദ്ധതയോടെ പ്രവർത്തിക്കണമെന്നുള്ള മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശങ്ങൾ സ്വീകരിച്ച് ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളും കർമ്മപരിപാടികളും ആവിഷ്‌കരിക്കും സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫിൻെറ നേതൃത്വത്തിൽ കേരളത്തിൻെറ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സമ്മേളനങ്ങളും കർമ്മപദ്ധതികളും നടപ്പിലാക്കും.
Image: /content_image/India/India-2022-10-02-07:06:17.jpg
Keywords: ലഹരി

19765
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ഇന്നു ആരംഭം
Content: കുന്നന്താനം: സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ആരംഭം കുറിക്കും. ഒക്ടോബർ അഞ്ചു വരെ ദീർഘിക്കുന്ന ഈ മഹായോഗം അതിരൂപതയുടെ അജപാലന ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. വരുംവർഷങ്ങളിലെ അജപാലന പ്രവർത്തനങ്ങൾക്ക് രൂപം നല്‍കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്വമാണ് മഹായോഗത്തിനുള്ളത്. ഒരു രൂപതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സഭാസംഭവമാണ് മഹായോഗം. രൂപതയാകുന്ന സഭാസമൂഹത്തിന്റെ ദൗത്യനിർവഹണത്തിനു പ്രേരകശക്തിയാകുന്ന ആലോചനകൾ നടത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കുന്നതിനും അനുയോജ്യമായ രീതിയിൽ രൂപതാദ്ധ്യക്ഷന്റെ അധികാരത്തിലുള്ള അംഗങ്ങളുടെ ഉത്തരവാദിത്വപൂർണമായ പങ്കുചേരലുമായ മഹായോഗംവഴി സാധ്യമാകുന്നത്. മറ്റു വാക്കുകളിൽ, രൂപതാധ്യക്ഷന്റെ ദൗത്യത്തിലും ശുശ്രൂഷയിലും ക്രിയാത്മകമായി പങ്കും ചേരാനുള്ള അവസരമാണ് മഹായോഗം ഒരുക്കുന്നത്.
Image: /content_image/India/India-2022-10-02-07:18:55.jpg
Keywords: ചങ്ങനാ

19766
Category: 1
Sub Category:
Heading: കൊളംബിയന്‍ ദേവാലയത്തിൽ ഫെമിനിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം
Content: ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയുടെ മുഖമുദ്രയായ കത്തോലിക്ക ദേവാലയത്തിനെതിരെ ഭ്രൂണഹത്യ അനുകൂലികള്‍ നടത്തിയത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് കത്തോലിക്ക സംഘടനകള്‍. ആക്രമണത്തെ അപലപിച്ച സംഘടനകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടു. “വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും, എല്ലാതരത്തിലുള്ള അക്രമങ്ങളെയും അപലപിക്കുകയാണെന്നും മാര്‍ച്ചുകളിലും, പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നവരില്‍ നിന്നും സാമാന്യ മര്യാദയും, സംസ്കാരവും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ബൊഗോട്ട അതിരൂപത പ്രസ്താവിച്ചു. അബോര്‍ഷന്‍ അനുകൂലികള്‍ നടത്തിയ അക്രമത്തേയും അസഹിഷ്ണുതയേയും അപലപിക്കുന്നുവെന്നും വിശ്വാസികള്‍ക്കും, ദേവാലയത്തിനും എതിരായ അക്രമം ഒരുതരത്തിലും സ്വീകരിക്കുവാന്‍ കഴിയാത്തതാണെന്ന് കൊളംബിയന്‍ കോണ്‍ഗ്രസ്സിന്റെ പുതുതായി രൂപീകരിക്കപ്പെട്ട പ്രോലൈഫ് കോക്കസ് (ഉള്‍പ്പാര്‍ട്ടി സഖ്യം) പ്രസ്താവിച്ചു. കത്തോലിക്ക സംഘടനകളായ യുണൈറ്റഡ് ഫോര്‍ ലൈഫും, കത്തോലിക്ക് സോളിഡാരിറ്റി മൂവ്മെന്റും ദേവാലയത്തിനെതിരായ ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. പോലീസിനെ വിഭജിച്ച് പ്രതികരണ ശേഷി കുറയ്ക്കുക വഴി ബൊഗോട്ട മേയര്‍ ക്ലോഡിയ ലോപസ് അക്രമികളെ സഹായിക്കുകയായിരുന്നെന്നു കാത്തലിക്ക് സോളിഡാരിറ്റി മൂവ്മെന്റ് പ്രസ്താവിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Desadaptados intentan quemar la catedral primada de Bogotá. Una clara violación a la libertad de cultos y un riesgo para la vida de los demás. Esto tiene relevancia penal, ojalá autoridades judicialice a los responsables <a href="https://t.co/u6iq2tgMdJ">pic.twitter.com/u6iq2tgMdJ</a></p>— Julián Quintana (@julianquintanat) <a href="https://twitter.com/julianquintanat/status/1575299016627261440?ref_src=twsrc%5Etfw">September 29, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അബോര്‍ഷന്‍ അനുകൂലികളുടെ അക്രമത്തെ തടയുവാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണമെന്നാണ് യുണൈറ്റഡ് ഫോര്‍ ലൈഫ് ആവശ്യപ്പെട്ടു. കുരുന്നു ജീവനുകളോടും, അവരുടെ മാതാപിതാക്കളോടും കുറ്റം ചെയ്യുവാന്‍ വിസമ്മതിക്കുന്നവരെ അബോര്‍ഷന്‍ അനുകൂലികള്‍ ഭയപ്പെടുത്തുകയാണെന്നും സംഘടന ആരോപിച്ചു.പീപ്പിള്‍സ് ഓംബുഡ്സ്മാന്‍ കാര്‍ലോസ് കാമാര്‍ഗോ അസിസും ദേവാലയത്തിനെതിരായ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ആരാധന സ്വാതന്ത്ര്യം എന്നത് 1994-ലെ ഭരണഘടന നിയമത്തില്‍ അംഗീകരിച്ചിട്ടുള്ള ഒരു മൗലീകാവകാശമാണെന്നും, ഭരണാധികാരികള്‍ക്ക് ഈ അവകാശം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തവുമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൊളംബിയന്‍ ഭരണഘടനാ കോടതി ഗര്‍ഭധാരണം മുതല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം കുറ്റകരമല്ലാതാക്കിയിരുന്നു. സെപ്റ്റംബര്‍ 28-ന് നടത്തിയ മാര്‍ച്ചിനിടെ ഒരു സംഘം അബോര്‍ഷന്‍ അനുകൂലികളായ സ്ത്രീപക്ഷവാദികള്‍ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ദേവാലയത്തിന്റെ പ്രധാന വാതിലിന് തീകൊളുത്തിയതിന് പുറമേ, ദേവാലയത്തിന്റെ ഭിത്തികള്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളാല്‍ വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. ബൊഗോട്ടയിലെ മേയറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം നിരവധി ആളുകള്‍ നോക്കിനില്‍ക്കേയാണ് ഈ അക്രമം നടന്നത്. മേയറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കാണിച്ച നിഷ്ക്രിയത്വത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരിന്നു.
Image: /content_image/News/News-2022-10-02-07:29:56.jpg
Keywords: കൊളംബിയ

19767
Category: 18
Sub Category:
Heading: മക്കളാണ് കുടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്: തോമസ് മാർ കൂറിലോസ്
Content: ചങ്ങനാശേരി: അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ഉജ്ജ്വല തുടക്കം. കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച മഹായോഗം തിരുവല്ല മലങ്കര ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. മക്കളാണ് കുടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്. മക്കൾ ലഹരിക്കും തിന്മകളുടെ വിപത്തുകൾക്കും അടിമപ്പെടുന്നതു കുടുംബങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളിയാണെന്നു തോമസ് മാർ കൂറിലോസ് പറഞ്ഞു. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയോടൊത്തു ചിന്തിക്കാനും ജീവിക്കാനും പ്രവർത്തിക്കാനുമുള്ള അവസരമാണ് മഹായോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാർത്തോമ്മ ക്രിസ്ത്യാനി സഭയുടെ ആധുനിക ചരിത്രത്തിന് ആ രംഭം കുറിച്ച വികാരിയത്തുകളിൽ ഒന്നായ ചങ്ങനാശേരിയിൽ ബിഷപ്പ് ചാൾസ് ലവീഞ്ഞ് വിളിച്ചുകൂട്ടിയ ആദ്യ സൂനഹദോസിന്റെ തുടർച്ചയാണ് ഈ മഹായോഗമെന്നും അദ്ദേഹം പറഞ്ഞു. സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് നിയുക്ത സഹായ മെത്രാൻ മോൺ.തോമസ് പാടിയത്ത്, വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ജോബ് മൈക്കിൾ എംഎൽഎ, ഡയറക്ടർ പ്രഫ. ജെ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഇരുനൂറോളം പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമാണ് മഹായോഗത്തിൽ പങ്കെടുക്കുന്നത്. ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങൾ എന്നിങ്ങനെ പ്രസക്തമായ വിഷയങ്ങൾ ചർച്ചചെയ്യും. ദീപിക ചീഫ് എഡിറ്റർ റവ. ഡോ.ജോർജ് കുടിലിൽ, അഡ്വ.വി.സി. സെബാസ്റ്റ്യൻ, റവ.ഡോ.ജോസ ഫ് കടുപ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിഷയാവതരണം നട ത്തും. അഞ്ചിന് വൈകുന്നേരം മഹായോഗം സമാപിക്കും.
Image: /content_image/India/India-2022-10-03-09:40:55.jpg
Keywords:

19768
Category: 18
Sub Category:
Heading: കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കർദ്ദിനാൾ ആലഞ്ചേരിയും ക്ലീമിസ് ബാവയും
Content: കൊച്ചി: സൗമ്യമായ വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സൗമ്യമായ പെരുമാറ്റം കൊണ്ടും സൗഹൃദശൈലിയിലുള്ള ഇടപെടൽകൊണ്ടും പൊതുസമൂഹത്തിൽ സ്വീ കാര്യത നേടിയ വ്യക്തിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കാനുള്ള പ്രത്യേക ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിന്റെ ആഭ്യന്തര-ടൂറിസം മ ന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനം നല്ല ഭരണാധികാരിയാണെന്നു തെളിയിക്കുന്ന തായിരുന്നെന്നും കർദ്ദിനാൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അനുശോചിച്ചു. ആദരണീയ വ്യക്തി ത്വം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ ഭരണതലത്തിലും പാർട്ടി തലത്തിലും സംഘടനാതലത്തിലും പൊതുസമൂഹത്തിനും സ്വീകാര്യമായ വ്യക്തിത്വമായിരുന്നുവെന്ന് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരിച്ചു. ഒട്ടനേകം തവണ അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരമുണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം പുലർത്തിയ ഔന്നത്യം, സംസാരിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ കാണിച്ച താത്പര്യം, കഴിയുന്ന തരത്തിൽ അതു പരിഹരിക്കുവാൻ കാണിച്ച ഔത്സുക്യം ഇവ എടുത്തുപറയേണ്ടതാണ്. രോഗാവസ്ഥയിൽ നാട്ടിലും ചെന്നൈയിലും അദ്ദേഹത്തെ സന്ദർശിച്ച സന്ദർഭങ്ങളിലെല്ലാം സൗമ്യതയോടെ രോഗത്തെയും സന്ദർശകരെയും നേരിടുന്ന കോടിയേരി ബാലകൃഷ്ണൻ ആർക്കും സമീപിക്കാവുന്ന സൗമ്യമുഖമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് പൊതുസമൂഹത്തിലുണ്ടാക്കിയ ശൂന്യത വളരെ വലു താണെന്നും കർദിനാൾ പറഞ്ഞു.
Image: /content_image/India/India-2022-10-03-10:30:51.jpg

19769
Category: 1
Sub Category:
Heading: യുക്രൈനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം: പുടിനോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: യുക്രൈനിൽ നടത്തുന്ന അതിക്രമങ്ങളും മരണങ്ങളും അവസാനിപ്പിക്കണമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്‌ടോബർ 2-ന് അപ്പസ്‌തോലിക് കൊട്ടാരത്തിന്റെ ജനാലയ്ക്കരികെ നിന്നുക്കൊണ്ട് നടത്തിയ പതിവ് ആഞ്ചലൂസ് പ്രസംഗത്തിലാണ് പാപ്പ വിഷയം വീണ്ടും അവതരിപ്പിച്ചത്. യുക്രൈന്‍ പ്രസിഡന്റ് സെലൻസ്കി സമാധാന ചർച്ചകൾക്കു സന്നദ്ധത കാണിക്കണമെന്നും നയതന്ത്ര മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും ശ്രമിക്കണമെന്നും ഇന്നലെ വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാർപാപ്പ ആവശ്യപ്പെട്ടു. മനുഷ്യരാശിയുടെ ഭയാനകമായ, മുറിവ് ചുരുങ്ങുന്നതിനു പകരം, രക്തസ്രാവം തുടരുകയാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് എത്ര രക്തം ഒഴുകണമെന്ന് ഫ്രാൻസിസ് പാപ്പ ചോദ്യമുയര്‍ത്തി. ഈ വലിയ ദുരന്തം അവസാനിപ്പിക്കാൻ എല്ലാ നയതന്ത്ര മേഖലകളും ഇടപെടണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ബുച്ചയും മരിയുപോളും ഉൾപ്പെടെയുള്ള പൌരന്മാരുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്ന നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേരുകളിലൂടെ ലോകം യുക്രൈനിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് മനസിലാക്കുകയാണെന്ന് പാപ്പ വേദന പ്രകടിപ്പിച്ചു. യുദ്ധത്തിലുടനീളമുള്ള ആയുധങ്ങളിലേക്കുള്ള ആശ്രയത്തെ അപലപിച്ച പാപ്പ സംഭാഷണത്തിന് വഴി തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ദിവസം യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി മാധ്യമങ്ങള്‍ക്ക് പങ്കുവെച്ച വീഡിയോയില്‍ യുക്രൈനിലെ ദയനീയമായ സാഹചര്യം വിവരിച്ചിരിന്നു. ഏത് സമയത്തും ആണവ ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടെന്നും സൈറൺ മുഴങ്ങിയാൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും മൂടത്തക്ക രീതിയിൽ റെയിൻ കോട്ടും ഇതര വസ്ത്രങ്ങളും ധരിച്ച് വായുവുമായി യാതൊരു സമ്പർക്കവും കൂടാതെ ഭൂമിയുടെ അന്തർഭാഗത്ത് ഒളിക്കണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ ലിജി വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-10-03-12:00:39.jpg
Keywords: യുക്രൈ, റഷ്യ

19770
Category: 14
Sub Category:
Heading: മദര്‍ തെരേസയെ കുറിച്ചുള്ള സിനിമ ആയിരത്തോളം തീയറ്ററുകളില്‍; അമേരിക്കന്‍ സന്യാസിനികള്‍ക്ക് സൗജന്യ അവസരമൊരുക്കി
Content: സാന്‍ ഫ്രാന്‍സിസ്കോ: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കിയ “മദര്‍ തെരേസ നോ ഗ്രേറ്റര്‍ ലവ്” എന്ന ഡോക്യുമെന്ററി സിനിമ കാണുവാന്‍ അമേരിക്കയിലെ മൂപ്പതോളം നഗരങ്ങളിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികള്‍ക്ക് അവസരമൊരുക്കുകയാണ് അമേരിക്കയിലെ പ്രമുഖ കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ്. മിന്നീപോളിസ്, ബാറ്റണ്‍ റോഗ്, സാന്‍ ഫ്രാന്‍സിസ്കോ, ഹൂസ്റ്റണ്‍, ഡെന്‍വര്‍, അറ്റ്‌ലാന്റ എന്നീ നഗരങ്ങളില്‍ നടക്കുന്ന പ്രദര്‍ശനം കാണുവാന്‍ സന്യാസിനികള്‍ക്കും അവരുടെ സേവനത്തില്‍ കഴിയുന്നവര്‍ക്കും ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ മദര്‍ തെരേസയെ' കുറിച്ചുള്ള ഈ സിനിമ ലോകം ഏറെ നാളായി കാത്തിരുന്നതാണ്. വിശുദ്ധ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ പല കന്യാസ്ത്രീകള്‍ക്കും വിശുദ്ധയെ നേരിട്ട് കാണുവാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്ഥാപകയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ അവസരം നല്‍കുന്ന ഒരു സവിശേഷ സമ്മാനമാണിതെന്നും സംഘടനയുടെ സുപ്രീം ക്നൈറ്റ് പാട്രിക് കെല്ലി പറഞ്ഞു. ദാരിദ്ര്യത്തിന്റെ പ്രതിജ്ഞയെടുത്തിരിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ക്ക് ഈ സിനിമ കാണുവാനുള്ള സാങ്കേതിക വിദ്യയോ, തിയറ്ററില്‍ പോകുവാനുള്ള പണമോ ലഭ്യമല്ലെന്നും, തങ്ങള്‍ ക്ഷണിച്ചപ്പോള്‍ തങ്ങളുടെ സേവനത്തില്‍ കഴിയുന്നവര്‍ക്കും, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും, ഭവനരഹിതർക്കും ഈ സിനിമ കാണുവാന്‍ അവസരമൊരുക്കണമെന്നും, അല്ലാത്തപക്ഷം ഈ സിനിമ കാണുവാന്‍ കഴിയില്ലെന്നുമാണ് അവര്‍ മറുപടി നല്‍കിയതെന്നും കെല്ലി വിവരിച്ചു. ‘ഞങ്ങളുടെ ആളുകള്‍ക്ക് അവസരമൊരുക്കിയില്ലെങ്കില്‍ ഞങ്ങളും വരില്ല’ എന്നാണ് ഒരു സിസ്റ്റര്‍ പറഞ്ഞതെന്നും, ‘ഞങ്ങളുടെ ആളുകള്‍’ എന്നത് വിശുദ്ധ മദര്‍ തെരേസയുടെ ഒരു പദപ്രയോഗമാണെന്നും കെല്ലി ചൂണ്ടിക്കാട്ടി. ഫാതോം ഇവന്റ്സ് വിതരണം ചെയ്യുന്ന ഈ സിനിമ ഇന്നും നാളെയും (ഒക്ടോബര്‍ 3, 4) തിയതികളിലായി അമേരിക്കയിലെ ആയിരത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. www.motherteresamovie.com എന്ന വെബ്സൈറ്റിലൂടെ സിനിമയുടെ ട്രെയ്ലര്‍ കാണുവാനും, ടിക്കറ്റെടുക്കുവാനും സൗകര്യമുണ്ട്. വിശുദ്ധ മദര്‍ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രിയാന്‍ കോളോഡിജ്ചുക്ക്, കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ, പേപ്പല്‍ ബസലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ജെയിംസ് മൈക്കേല്‍ ഹാര്‍വെ, വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ ജോ ഡോണെല്ലി തുടങ്ങിയ പ്രമുഖര്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രത്യേക ഷോയില്‍ സിനിമ കണ്ടിരിന്നു.
Image: /content_image/News/News-2022-10-03-14:23:30.jpg
Keywords: മദര്‍ തെരേസ

19771
Category: 14
Sub Category:
Heading: ആയിരം വർഷം പഴക്കമുള്ള ബൈബിൾ കൈയെഴുത്ത് പ്രതി ഗ്രീസില്‍ തിരികെയെത്തിച്ചു
Content: ഏഥന്‍സ്: ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള ബൈബിൾ കൈയെഴുത്തുപ്രതി അതിന്റെ യഥാർത്ഥ ഉടമകളായ ഗ്രീസിലെ ഈക്കോസിഫോനിസ സന്യാസ ആശ്രമത്തിന് തിരികെ ലഭിച്ചു. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈബിൾ മ്യൂസിയമാണ് വ്യാഴാഴ്ച കൈയെഴുത്ത് പ്രതി സന്യാസ ആശ്രമത്തിന് നൽകിയത്. ഏറ്റവും കൂടുതൽ വർഷങ്ങൾ പഴക്കമുള്ള ബൈബിൾ കൈയെഴുത്ത് പ്രതികളിലൊന്നാണ് ഇതെന്ന് കരുതപ്പെടുന്നു. കൈയെഴുത്ത് പ്രതി ദക്ഷിണ ഇറ്റലിയില്‍ എഴുതപ്പെട്ടതെന്നാണ് നിഗമനം. 2014ലാണ് ബൈബിൾ മ്യൂസിയത്തിന് ഇത് ലഭിക്കുന്നത്. എന്നാൽ 1917-ൽ ബൾഗേറിയൻ സൈന്യം ആശ്രമത്തിൽ നിന്ന് മറ്റ് ചില അമൂല്യ വസ്തുക്കൾക്കൊപ്പം, മോഷ്ടിച്ചതാണ് ഈ കൈയെഴുത്ത് പ്രതിയെന്നറിഞ്ഞതും അത് തിരികെ നൽകാൻ ബൈബിൾ മ്യൂസിയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസികളുടെ തലവനായ തുർക്കിയിലെ പാത്രിയാർക്കീസ് ബർത്തലോമിയയോട് ബൈബിൾ മ്യൂസിയം അധികൃതർ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. നാന്നൂറ്റിമുപ്പതോളം ചരിത്ര വസ്തുക്കൾ ബൾഗേറിയൻ സൈന്യം മോഷ്ടിച്ചതിൽ, ഭൂരിപക്ഷവും കണ്ടെത്താൻ സാധിച്ചിട്ടില്ല. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് നാസികളോട് ചേർന്ന് ബൾഗേറിയ ഈ ആശ്രമം നശിപ്പിച്ചെങ്കിലും, പിന്നീട് അത് പുനരുദ്ധരിക്കുകയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ ബൈബിൾ കൈമാറിയ ചടങ്ങിൽ അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് എൽഫിഡോഫോറസും പങ്കെടുത്തു. ബൈബിൾ തിരികെ നൽകിയ മ്യൂസിയത്തെ അഭിനന്ദിച്ച അദ്ദേഹം, ചരിത്രപരമായ ഒരു അനീതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടതെന്ന് പറഞ്ഞു.
Image: /content_image/News/News-2022-10-03-16:28:34.jpg
Keywords: ആയിര

19772
Category: 1
Sub Category:
Heading: ജനാധിപത്യത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നവര്‍ക്കെതിരെ അമേരിക്കയിലെ കത്തോലിക്ക സംഘടനകൾ
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ നവംബർ മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ, ജനങ്ങൾക്ക് വോട്ട് ചെയ്യാൻ പ്രതിബന്ധം ഉണ്ടാക്കുന്നത് പാപമാണെന്ന് സന്യാസിനികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക സംഘടനകള്‍. ശക്തമായ പ്രസ്ഥാനങ്ങളും, രാഷ്ട്രീയ നേതാക്കളും വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും, വോട്ട് ചെയ്യുന്നതിനും, അമേരിക്കൻ ജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കുന്നതിലും വർണ്ണപരമായ വിവേചനം സൃഷ്ടിക്കാൻ അവർ പരിശ്രമിക്കുകയാണെന്നും വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ലൈഫ് എന്ന സംഘടന വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അവർ ആരോപിച്ചു. ഒരു വ്യക്തിയുടെ വോട്ട് ചെയ്യാനുള്ള അവകാശം എടുത്തുമാറ്റാൻ ശ്രമിക്കുന്നത് പാപമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ജനാധിപത്യ മൂല്യങ്ങളും, തെരഞ്ഞെടുപ്പും, വോട്ടർമാരും ഭീഷണി നേരിടുമ്പോൾ കത്തോലിക്ക വിശ്വാസികൾ നിശബ്ദമായിരിക്കരുതെന്ന് അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ എതിർക്കാൻ സാധിക്കാതെ പരാജയപ്പെടുമ്പോൾ, വോട്ട് ചെയ്യാനുള്ള വിശുദ്ധമായ അവകാശത്തിനു വേണ്ടി, മർദ്ദനമേൽക്കുകയും, മരണപ്പെടുക പോലും ചെയ്ത ധീരരായ ആക്ടിവിസ്റ്റുകളുടെയും, മത നേതാക്കളുടെയും പേരിനാണ് അപകീർത്തി ഉണ്ടാക്കിവെക്കുന്നതെന്ന് മിൽവോക്കി അതിരൂപതയിലെ വൈദികനും, ഫോർത്താം സർവകലാശാലയിലെ പ്രൊഫസറുമായ ഫാ. ബ്രയാൻ മസിൻഗാൾ പറഞ്ഞു. ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കാൻ മെത്രാന്മാരോടും, വൈദികരോടും, വിശ്വാസികളോടും, അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കുന്നതിൽ കത്തോലിക്ക ഉപരിപഠന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പങ്കുവഹിക്കാൻ ഉണ്ടെന്ന് പെൻസിൽവാനിയയിലെ ഡീ സാലസ് സർവ്വകലാശാലയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ജെയിംസ് ഗ്രീൻഫീൽഡ് പറഞ്ഞു. വോട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ജനാധിപത്യ അടിത്തറയെ ഭീഷണിപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദ അമേരിക്കാസ്, പാക്സ് ക്രിസ്റ്റി യുഎസ്എ, ഫ്രാൻസിസ്കൻ ആക്ഷൻ നെറ്റ്‌വർക്ക് തുടങ്ങിയ സംഘടനകളാണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്. കൂടാതെ പ്രമുഖരായ ചില കത്തോലിക്കരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.
Image: /content_image/News/News-2022-10-03-18:52:32.jpg
Keywords: ജനാധിപത്യ