Contents

Displaying 19381-19390 of 25044 results.
Content: 19773
Category: 1
Sub Category:
Heading: ആപ്പിൾ സിഇഒ ടിം കുക്ക് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: റോം: പ്രമുഖ അമേരിക്കന്‍ ടെക് കമ്പനി ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനത്തിന്റെ തലേ ദിവസമായ ഇന്ന് ഒക്ടോബർ 3-ന് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു.ആഗോള ടെക്നോളജി ഭീമനായ ആപ്പിള്‍ സി‌ഇ‌ഓ സെപ്റ്റംബർ 28 മുതൽ ഇറ്റലിയില്‍ സന്ദര്‍ശനം നടത്തുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നേപ്പിൾസ് ഫെഡറിക്കോ II സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം സ്വന്തമാക്കിയിരിന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പയും ടിം കുക്കും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫ്രാൻസിസ് മാർപാപ്പ ടെക് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസേഴ്സുമായി കൂടിക്കാഴ്ച നടത്തുന്നത് സര്‍വ്വസാധാരണമാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി എലോൺ മസ്‌ക് - മാർപാപ്പയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 2016- ല്‍ ഗൂഗിളിന്റെ സിഇഒ (അക്കാലത്തെ എറിക് ഷ്മിറ്റ്), ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവര്‍ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു. 2016-ൽ തന്നെ ആപ്പിള്‍ സി‌ഇ‌ഓ മാര്‍പാപ്പയെ കണ്ടിരിന്നു.
Image: /content_image/News/News-2022-10-03-21:27:01.jpg
Keywords: കമ്പനി
Content: 19774
Category: 18
Sub Category:
Heading: ലഹരിക്കെതിരെയുള്ള പോരാട്ടം സർക്കാരിന്റെ ഇരട്ടത്താപ്പ്: ചങ്ങനാശേരി അതിരൂപത മഹായോഗം
Content: ചങ്ങനാശേരി: മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന നയവും ലഹരിക്കെതിരേയുള്ള പോരാട്ടവും പൂരകങ്ങളല്ലെന്നും ഇതു സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ചങ്ങനാശേരി അതിരൂപതാ മഹായോഗം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് അഞ്ചാമതു ചങ്ങനാശേരി അതിരൂപതാ മഹായോഗം ആഹ്വാനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും പൊതുവെ നൽകുന്ന പ്രോത്സാഹനം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെയും കർമ്മശേഷിയെയും അതീവ ഗുരുതരമായി ബാധിക്കുന്നതാണ്. യുവത്വങ്ങളെ ലഹരിയുടെ അടിമകളാക്കുകയും വിനാശ ഗർത്തത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ലഹരിമാഫിയക്കെതിരെ സർക്കാർ അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടി. ലഹരിയും പ്രണയവും കൈകോർത്ത് ഭീകരവാദത്തിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും എത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ സമൂഹ മനഃസാക്ഷിക്കു മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ലഹരിക്കെതിരേ ഒക്ടോബർ മാസത്തിൽ സർക്കാർ പ്രത്യേകമായി ആവിഷ്കരിച്ചിരിക്കുന്ന കർമപദ്ധതികളോട് സഭ സർവാത്മനാ സഹകരിക്കും. എന്നാൽ മദ്യലഭ്യത പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയവും ലഹരിയ്ക്കെതിരെയുള്ള പോരാട്ടവും പൂരകങ്ങളല്ല എന്ന വസ്തുതയും അസംബ്ലി വിലയിരുത്തി. പ്രഫ. ജെ. സി. മാടപ്പാട്ട് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.
Image: /content_image/India/India-2022-10-04-09:40:01.jpg
Keywords: ലഹരി
Content: 19775
Category: 18
Sub Category:
Heading: മനോഹരമായി തയാറാക്കിയിരിക്കുന്ന തിരുവചന വായന കലണ്ടർ വിതരണത്തിന്
Content: കോട്ടയം: ഒരു വർഷം കൊണ്ട് സമ്പൂർണ്ണ തിരുവചനം വായിച്ചു തീർക്കാവുന്ന വിധത്തിൽ ഓരോ ദിവസവും വായിക്കേണ്ട വചനങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ ഹോളി ഫാമിലി സ്ക്രിപ്ച്ചർ വിതരണത്തിന്. ഒക്ടോബർ 6നു കോട്ടയം അതിരൂപത ആസ്ഥാനത്തിൽ രൂപത അധ്യക്ഷൻ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആശീർവദിച്ചു പ്രകാശനം നടത്തി ആദ്യ കോപ്പി നവജീവൻ ട്രസ്റ്റിലെ പി യു തോമസിനു നൽകി വിതരണോദ്‌ഘാടനം നടത്തുന്നതുമാണ്. 2033നു മുൻപ് എല്ലാ ക്രിസ്തീയ കുടുംബങ്ങളും ഒരു പ്രാവശ്യമെങ്കിലും സമ്പൂർണ്ണ തിരുവചനം വായിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഭാഷകളിലായി വചന വായന നടത്തിക്കൊണ്ടിരിക്കുന്ന ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് ആദ്യ ഘട്ടമായി 1500 കലണ്ടറുകൾ വിവിധ ഇടവകകളിലായി വിതരണം ചെയ്യുവാനാണ്‍ ഒരുങ്ങുന്നത്. ഉയർന്ന ഗുണമേന്മയുള്ള പേപ്പറിൽ മൾട്ടി കളറിൽ പ്രിൻറ് ചെയ്തിരിക്കുന്ന കലണ്ടറിൽ എല്ലാ പേജിലും ബൈബിളിലെ എല്ലാ പുസ്തകങ്ങളുടെയും പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതിനൊപ്പം എല്ലാ മാസത്തിലെയും ദിവസങ്ങളിൽ അതതു ദിവസത്തെ തിരുവചനവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1ന് ആരംഭിച്ചു ഡിസംബർ 23നു അവസാനിക്കത്തക്ക വിധത്തിൽ ബൈബിളിലെ അധ്യായങ്ങളെ ക്രമപ്പെടുത്തിയിട്ടുണ്ട്. 2023ൽ എല്ലാ ക്രിസ്തീയ കുടുംബങ്ങളിലും തിരുവചനം വായിക്കുവാൻ തിരുവചന വായന കലണ്ടർ എത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ടാൽ ഏറ്റവും കുറഞ്ഞ ചിലവിൽ കലണ്ടർ എത്തിക്കുന്നതാണെന്ന് ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് അറിയിച്ചു. ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പിൻറെ തിരുവചന വായനയ്ക്കായുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു തിരുവചനം വായിക്കുന്നവർക്ക് അനുദിന വചന വായനാഭാഗങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതോടൊപ്പം പഴയ നിയമ ഗ്രന്ഥങ്ങളുടെ ഓഡിയോ സമ്മറിയും ലഭിക്കുന്നതാണ്. കത്തോലിക്ക സഭയുടെ അനുഗ്രഹത്തോടെ നടത്തപ്പെടുന്ന വചന വായനഗ്രൂപ്പിൽ തുടക്കത്തിലും എല്ലാ അന്‍പതാം ദിവസവും വൈദികരുടെ സന്ദേശവും ആശീർവാദവും ഉണ്ടാക്കിയിരിക്കുന്നതാണ്. ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് ഇതുവരെ മലയാളം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ്, സ്പാനിഷ്, ഫിലിപ്പിനോ എന്നീ ഭാഷകളിൽ തിരുവചന വായന ഗ്രൂപ്പുകൾ നിലവില്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും മറ്റു വിദേശ ഭാഷകളിലേക്കും ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പ് വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. പഴയ നിയമ ഗ്രന്ഥങ്ങളുടെ സംഗ്രഹം മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പിനെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. ഹോളി ഫാമിലി സ്ക്രിപ്ച്ചർ ഗ്രൂപ്പിന്റെ കലണ്ടർ ലഭിക്കുന്നതിന് ഹോളി ഫാമിലി സ്ക്രിപ്ച്ചർ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിനും +61481148865 ,+61401079588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ➤ {{ കലണ്ടർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://drive.google.com/file/d/1h4N3uv61fG1-mRlLbi6zbMFXUYp6tzvm/view?usp=drivesdk}}
Image: /content_image/India/India-2022-10-04-10:19:04.jpg
Keywords: ബൈബി
Content: 19776
Category: 1
Sub Category:
Heading: ''നിങ്ങൾ കുപ്പത്തൊട്ടിയില്‍ എറിഞ്ഞത് മാർപാപ്പയുടെ നിർദേശങ്ങള്‍, അതിൽ മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ?": മാര്‍ തോമസ് തറയില്‍
Content: സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വരുത്തിയ ഏകീകൃത കുര്‍ബാന ക്രമത്തിന് വിരുദ്ധമായി നില്‍ക്കുന്നവരെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തുക്കൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിഷയം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. സർക്കുലർ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാൻ രസവും ആവേശവുമുണ്ടെന്നും പക്ഷേ ആ സർക്കുലറിൽ പറഞ്ഞിരിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശം പാലിക്കാനാണെന്നും അപ്പോൾ, കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപാപ്പയുടെ നിർദേശങ്ങളാണെന്നും മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അള്‍ത്താരയിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ എന്താണിത്ര പ്രശ്നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാർ സഭയിൽ. ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല. അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. 15 മിനിട്ടു അൾത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്ക്കാൻ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന'യാണോയെന്നും ബിഷപ്പ് ചോദ്യമുയര്‍ത്തി. മാർപാപ്പയോടൊപ്പമാണെന്നു പറയുകയും മാർപാപ്പയ്ക്ക് ദുഃഖം ഉണ്ടാകുന്ന തരത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കുപ്പത്തൊട്ടിയിൽ എറിയുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്/. #{red->none->b->മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‍}# ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല....അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അള്‍ത്താരയിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ എന്താണിത്ര പ്രശ്നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാർ സഭയിൽ!!! അതിന്റെ പേരിൽ എന്തിനാണ് മെത്രാനെ ഖെരാവോ ചെയ്യുന്നതെന്നും ജനങ്ങളെ വികാരം കൊള്ളിച്ചു മാര്പാപ്പക്കും സിനഡിനുമെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്നതെന്നും മെത്രാനെ അനുസരിക്കാൻ തയ്യാറാകുന്ന വൈദികരെ തടയാൻ ആൾക്കാരെ സംഘടിപ്പിക്കുന്നതെന്നും മാർപ്പാപ്പയുടെ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ കത്തിക്കാൻ ആളെ കൂട്ടുന്നതെന്നും അവർക്കു മനസ്സിലാകുന്നില്ല. 15 മിനിട്ടു അൾത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്ക്കാൻ പറയുന്നത് ഇത്ര വലിയ ഒരു 'വഞ്ചന' യാണോ? ജനങ്ങൾക്കിതൊന്നും സാധാരണഗതിയിൽ ഒരു പ്രശ്നമേയല്ലെന്നതാണ് വാസ്തവം. കാരണം അവർ മുഴുവൻ സമയവും അൾത്താരയിൽ നോക്കിയാണ് നിൽക്കുന്നത്. അല്ലാതെ വട്ടത്തിലിരുന്നൊന്നുമല്ല ജനങ്ങൾ കുർബാനയിൽ പങ്കെടുക്കുന്നത്. അപ്പോൾ പിന്നെ അച്ചനും കൂടെ ഇത്തിരി നേരം സക്രാരിയെ നോക്കി പ്രാർത്ഥിച്ചെന്നുവച്ചു എന്ത് സംഭവിക്കാൻ !!! സാധാരണ വിശ്വാസിയുടെ ചില അമ്പരപ്പുകൾ ഇവയൊക്കെയാണ്. കൊന്തനമസ്കാരം, വിശുദ്ധരെ വണക്കം, ഭക്താഭ്യാസങ്ങൾ - ഇവയെല്ലാം തുടരുമെന്നും പിതാവ് കൃത്യമായി പറയുന്നു. പിന്നെ എന്താണ് പ്രശ്നം? ദുരഭിമാനവും പ്രാദേശികവാദവും അല്ലെങ്കിൽ പിന്നെ എന്ത്? സർക്കുലർ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാൻ രസമുണ്ട്, ആവേശവുമുണ്ട്. പക്ഷെ ആ സർക്കുലറിൽ പറഞ്ഞിരിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശം പാലിക്കാനാണ്. അപ്പോൾ, നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. മാർപ്പാപ്പയോടൊപ്പമാണെന്നു പറയുകയും മാർപ്പാപ്പയ്ക്ക് ദുഃഖം ഉണ്ടാകുന്ന തരത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കുപ്പത്തൊട്ടിയിൽ എറിയുകയും ചെയ്യുന്നത് എന്ത് വിരോധാഭാസമാണ്.
Image: /content_image/India/India-2022-10-04-10:53:03.jpg
Keywords:
Content: 19777
Category: 10
Sub Category:
Heading: ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍
Content: കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക കുടുംബങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്. ഞായറാഴ്ച പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അവിടെ എത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുണ്ടാക്കിയ പ്രാര്‍ത്ഥനാലയം വലിച്ച് കീറുകയായിരുന്നു. അക്രമം നടക്കുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല. ആരാധന കേന്ദ്രം വലിച്ചുകീറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. അമര്‍പൂരിലെ സെന്റ്‌ ജോസഫ് വാസ് ഇടവകയില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമങ്ങളില്‍ ഒന്നാണ് കൊമാലി. ഇടവകയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പ്രാര്‍ത്ഥനാ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയായ ഫാ. ലീജേഷ് മാത്യു ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. തങ്ങളുടെ എണ്ണം കുറയുമോ എന്ന ഭയത്താല്‍ പ്രാര്‍ത്ഥനാ കേന്ദ്രം ഉണ്ടാക്കുന്നതിനെ ഗ്രാമത്തിലെ ഹൈന്ദവര്‍ എതിര്‍ത്തിരുന്നെന്ന് പറഞ്ഞ ഫാ. ലീജേഷ്, ഹിന്ദുക്കള്‍ ഒരിക്കലും പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയിരുന്നില്ലെന്നും, ഇത്തരത്തിലുള്ള ഒരു സംഭവം ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റ പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാനാണ് തങ്ങളുടെ ശ്രമമെന്നും, ഗോത്ര സമുദായവുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടങ്ങിയതായും ഫാ. ലീജേഷ് പറഞ്ഞു. കൊമാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ അഗര്‍ത്തലയിലാണ് രൂപതയുടെ ആസ്ഥാനം. മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളൂ. 2011-ലെ സെന്‍സസ് പ്രകാരം ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ത്രിപുരയിലെ ആകെ ജനസംഖ്യയുടെ 4.35% മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2022-10-04-12:42:41.jpg
Keywords: കത്തോലിക്ക
Content: 19778
Category: 1
Sub Category:
Heading: ജോ ബൈഡന്‍ മത്സരിക്കാൻ ഭൂരിപക്ഷം കത്തോലിക്കരും ആഗ്രഹിക്കുന്നില്ല: സര്‍വ്വേ ഫലം പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ നിലവിലെ പ്രസിഡന്റായ ജോ ബൈഡൻ രണ്ടാം തവണ മത്സരിക്കാൻ ഭൂരിപക്ഷം കത്തോലിക്കരും ആഗ്രഹിക്കുന്നില്ലായെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട് പുറത്തുവന്നു. ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്കിന്റെ വാർത്താ വിഭാഗവും, റിയൽ ക്ലിയർ പൊളിറ്റിക്സ് എന്ന ഏജൻസിയും സംയുക്തമായാണ് സർവ്വേ സംഘടിപ്പിച്ചത്. സെപ്റ്റംബർ മാസം 12-19 തീയതികള്‍ക്കിടയിൽ നടത്തിയ സർവ്വേ പ്രകാരം, തെരഞ്ഞെടുപ്പിന് മുന്നോടിയായി കത്തോലിക്കാ വിശ്വാസികളുടെ പിന്തുണ നേടാന്‍ ബൈഡൻ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. സാധാരണയായി ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന ഹിസ്പാനിക്ക് വംശജരായ കത്തോലിക്കരുടെ ഇടയിലും ബൈഡന്റെ പിന്തുണയിൽ ഇടിവുണ്ടായി. നാണയപ്പെരുപ്പവും, സാമ്പത്തിക പ്രതിസന്ധിയുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളായി വോട്ടർമാർ കാണുന്നത്. കൂടാതെ കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം വിദ്യാഭ്യാസ മേഖലയിലെ അവസ്ഥയും ഗൗരവതരമായ പ്രശ്നമാണെന്ന് വോട്ടർമാർ പറയുന്നു. പ്രതിസന്ധികളെ ബൈഡൻ വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ആശ്വാസകരമല്ലായെന്ന് 52% കത്തോലിക്കാ വോട്ടർമാർ പറഞ്ഞപ്പോൾ, ഒട്ടും ആശ്വാസകരമല്ലായെന്ന് 47 ശതമാനം വോട്ടർമാരാണ് അഭിപ്രായപ്പെട്ടത്. 58% കത്തോലിക്ക വോട്ടർമാരും ബൈഡൻ രണ്ടാമത് മത്സരിക്കുന്നതിനോട് എതിർപ്പ് രേഖപ്പെടുത്തി. ഇതിനെ അനുകൂലിച്ചത് 22 ശതമാനം വോട്ടർമാർ മാത്രമാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വീണ്ടും മത്സരിക്കാൻ ഭൂരിപക്ഷം കത്തോലിക്കരും ആഗ്രഹിക്കുന്നില്ല എന്ന് സർവ്വേയിൽ പറയുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗത്തിന് വോട്ട് ചെയ്യുമോ, അല്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗത്തിന് വോട്ട് ചെയ്യുമോ എന്ന് ചോദ്യത്തിന് 49% പേരും റിപ്പബ്ലിക്കൻ പാർട്ടി അംഗത്തിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. ദേവാലയത്തിൽ ആഴ്ചയിൽ ഒരിക്കലോ, അതല്ലെങ്കിൽ സജീവമായോ പങ്കെടുക്കുന്ന കത്തോലിക്ക വോട്ടർമാരിൽ 75% വും റിപ്പബ്ലിക്കൻ പാർട്ടി അംഗത്തിന് വോട്ട് ചെയ്യും എന്ന നിലപാടാണ് എടുത്തത്. 1581 കത്തോലിക്ക വോട്ടർമാർക്കിടയിൽ ട്രാഫൽഗർ ഗ്രൂപ്പാണ് സർവേ നടത്തിയത്. ഭ്രൂണഹത്യയെ ശക്തമായി പിന്തുണയ്ക്കുന്ന ജോ ബൈഡനെതിരെ നേരത്തെ വിവിധ അമേരിക്കന്‍ മെത്രാന്‍മാര്‍ പ്രസ്താവന പുറത്തിറക്കിയിരിന്നു.
Image: /content_image/News/News-2022-10-04-13:21:13.jpg
Keywords: ബൈഡ
Content: 19779
Category: 14
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ ജീവിതം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചുവരില്‍; ആദ്യ ത്രീഡി മള്‍ട്ടി മീഡിയ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് വത്തിക്കാനില്‍ സംഘടിപ്പിച്ച “ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ” എന്ന ത്രീഡി മള്‍ട്ടി മീഡിയ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍. വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങള്‍ വീഡിയോ മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വത്തിക്കാന്‍ ബസിലിക്കയുടെ ഭിത്തിയുടെ വിശാലമായ കാന്‍വാസില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. വത്തിക്കാന്‍ സിറ്റിയുടെ വികാരി ജനറാളും, ഫ്രത്തേല്ലി ടൂട്ടി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ ഗാംബെറ്റിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കടലിലെ തിരമാലകളില്‍ ഉലയുന്ന ഒരു ബോട്ട് പോലെ ദിശാബോധം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്ത് വിശുദ്ധ പത്രോസിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടെന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ഗാംബെറ്റി പറഞ്ഞു. അപ്പസ്തോലന്‍മാരുടെ രാജകുമാരനായ വിശുദ്ധ പത്രോസിന്റെ മാനുഷികവും, ആത്മീയവുമായ ജീവിത കഥ പറയുന്ന 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രീഡി വീഡിയോ മാപ്പിംഗ് പ്രദര്‍ശനം കണ്ടവരെല്ലാം വലിയ ആഹ്ളാദം പ്രകടിപ്പിച്ചു. ഗലീലിയിലെ മുക്കുവനായിരുന്ന വിശുദ്ധ പത്രോസിന്റെ ജീവിതം, പ്രവര്‍ത്തനം, തൊഴില്‍, ശിഷ്യത്വം, ദൗത്യം, രക്തസാക്ഷിത്വം എന്നിവയെ കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ നിന്നും വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ നിന്നുമാണ് ശേഖരിച്ചത്. നടനും, ടിവി അവതാരകനുമായ ഫ്ലാവിയോ ഇന്‍സിന്നായുടെ വിവരണത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രദര്‍ശനം. മില്ലി ഗാര്‍ലൂച്ചിയുടെ അവതരണത്തില്‍ ആന്‍ഡ്രീ ബോസെല്ലി പാടിയ ഗാനങ്ങളും പ്രദര്‍ശനത്തെ വേറിട്ടതാക്കി. നേരത്തെ ത്രികാല പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ഈ പ്രദര്‍ശനത്തേക്കുറിച്ച് സൂചിപ്പിച്ചിരിന്നു. നമ്മുടെ ദുര്‍ബ്ബലതകളും, പരീക്ഷണങ്ങളും കൊണ്ട് മാത്രമല്ല ദൈവത്തോടുള്ള അടങ്ങാത്ത ദാഹത്താല്‍ അടയാളപ്പെടുത്തപ്പെട്ട വിശുദ്ധ പത്രോസിന്റെ ക്രിസ്തീയമായ മാനവികതയെ കണ്ടെത്തുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പ്രദര്‍ശനം ഒരുക്കിയവര്‍ക്ക് പാപ്പ നന്ദിയും അര്‍പ്പിച്ചു. പുരാതന കാലത്തെ സൃഷ്ടികളും, ആധുനിക സാങ്കേതിക വിദ്യയും തമ്മിലുള്ള ഒരു കണ്ടുമുട്ടലും, ഭാവിയിലേക്കുള്ള ഒരു സന്ദേശവും എന്നാണ് ഈ പ്രദര്‍ശനത്തേക്കുറിച്ച് കര്‍ദ്ദിനാള്‍ ഗാംബെറ്റി പറഞ്ഞത്. ഒക്ടോബര്‍ 16 വരെ എല്ലാദിവസവും രാത്രി 9 മണി മുതല്‍ 11 മണി വരെ ഓരോ 15 മിനിട്ടിലും ഈ പ്രദര്‍ശനം നടത്തും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-10-04-20:21:46.jpg
Keywords: പത്രോ
Content: 19780
Category: 1
Sub Category:
Heading: സർക്കാരിന്റെ പ്രവൃത്തി ദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്?
Content: ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി. ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും സഭയുടെ നിലപാടിനെയും പ്രതികരണത്തെയും പിന്തുണച്ചും അഭിനന്ദിച്ചും സോഷ്യൽമീഡിയയിൽ സജീവമായപ്പോൾ അപൂർവ്വം ചിലർ വിരുദ്ധാഭിപ്രായങ്ങളുയർത്തി വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്‌ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു സമൂഹത്തെ കാരണങ്ങൾ സൃഷ്ടിച്ച് അവഹേളിക്കാനും അനാവശ്യമായി ചോദ്യം ചെയ്യാനും ചിലർ സംഘടിതമായി ശ്രമിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമായിരുന്നു അത്. ഒക്ടോബർ രണ്ട് സംബന്ധിച്ച പ്രഖ്യാപനം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതിനാലാണ് ക്രൈസ്തവ സമൂഹവും സഭയും പ്രതികരിക്കാൻ നിർബ്ബന്ധിതരായത് എന്നുള്ളതാണ് വാസ്തവം. #{red->none->b->ഞായറാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കുന്ന രീതി ‍}# വാരാന്ത്യ അവധി ദിനം എന്ന നിലയിൽ സകലരും അർഹിക്കുന്നതും ക്രൈസ്തവർക്ക് വിശുദ്ധ ദിനവുമായ ഞായറാഴ്‌ച പ്രവൃത്തിദിനങ്ങളാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നതല്ല. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി ഇത്തരമൊരു പ്രവണത ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മാത്രം ഇതേവിഷയവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉടലെടുക്കുകയുണ്ടായിരുന്നു. കഴിഞ്ഞ ജൂലായ് മൂന്ന്, സെന്റ്‌തോമസ് ദിനം എന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവർ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ദിവസം ഞായറാഴ്ച കൂടിയായിരുന്നിട്ടും അന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനമാക്കിയതും, ഓണത്തോട് അനുബന്ധിച്ച് ശനിയാഴ്ച ദിവസങ്ങളിൽ നടത്തിവന്നിരുന്ന വള്ളംകളി ഇത്തവണ ഞായറാഴ്ചയിലേയ്ക്ക് മാറ്റിയതുമൂലം പങ്കെടുക്കുന്നവരിൽ വലിയൊരു വിഭാഗമായ ക്രൈസ്തവരും പരിസരത്തുള്ള ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച ആചാരണങ്ങളും പ്രതിസന്ധിയിൽ അകപ്പെട്ടതും രൂക്ഷമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സംഭവങ്ങളാണ്. ആ അവസരങ്ങളിൽ കത്തോലിക്കാ സഭാ നേതൃത്വവും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും വളരെ വ്യക്തമായ രീതിയിൽ സർക്കാരിനെ പ്രതിഷേധം അറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഞായറാഴ്ച ആചരണം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നു മാത്രമല്ല, ആഴ്ചയിൽ ഒരു ദിവസത്തെ അവധി ഏതൊരു വ്യക്തിയുടെയും അവകാശമാണെന്നതും, ആകെ ലഭിക്കുന്ന ഒരു ഒഴിവ് ദിവസത്തിൽ വ്യക്തിപരമായും കുടുംബപരമായുമുള്ള ആവശ്യങ്ങൾ മിക്കവർക്കും ഉണ്ടായിരിക്കും എന്നുള്ളതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായെടുക്കുന്ന ഒരു തീരുമാനം അടിച്ചേൽപ്പിക്കുന്നത് ആശാസ്യമല്ല. #{red->none->b->അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങൾ ‍}# മുന്നനുഭവങ്ങൾ പ്രകാരം ഞായറാഴ്ചകളിൽ സർക്കാർ തീരുമാനപ്രകാരമുള്ള പരിപാടികൾ പ്രഖ്യാപിക്കുന്നത് എല്ലായ്പ്പോഴും തന്നെ ചുരുങ്ങിയ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ജൂലായ് മൂന്ന് ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനമാണെന്ന തീരുമാനം പ്രഖ്യാപിച്ചതും, ഒക്ടോബർ രണ്ട് സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്ന് പ്രഖ്യാപിച്ചതും കേവലം നാല് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. മാത്രമല്ല, അത്തരം പരിപാടികൾ ദിവസം മുഴുവനുമുള്ളതായിരിക്കുകയുമാണ് പതിവ്. വിശ്വാസപരവും, സാമുദായികവും, സ്വകാര്യവുമായ നിരവധി കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന ബഹുഭൂരിപക്ഷത്തെ സംബന്ധിച്ച് ഇത്തരം അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. ഇത്തരത്തിൽ, പെട്ടെന്നുള്ളതും അഭിപ്രായങ്ങൾ തേടാതെയുള്ളതുമായ പ്രഖ്യാപനങ്ങൾ വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് വഴിവയ്ക്കുന്നതായുള്ള നിരവധി പരാതികൾ സർക്കാരിന് മുമ്പിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നാല് മാസത്തിനിടെ മൂന്നാമതും ഒക്ടോബർ രണ്ട്, ഞായറാഴ്ചയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടാകുന്നത്. രാജ്യം മുഴുവൻ സമുചിതമായി ആചരിക്കുന്ന ഒക്ടോബർ രണ്ട് - ഗാന്ധി ജയന്തി ദിനം - മുമ്പും ഞായറാഴ്ചകളിൽ വന്നിട്ടുണ്ടെങ്കിലും അന്നൊന്നും നിർബ്ബന്ധിത പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുള്ളതല്ല. മുൻകാലങ്ങളിലെ രീതികൾക്ക് വിരുദ്ധമായി ഗാന്ധി ജയന്തി ആചരണം സംബന്ധിച്ച പ്രഖ്യാപനം വന്നപ്പോൾ ഉടൻ തന്നെ (സെപ്റ്റംബർ 28) കെസിബിസി പ്രതികരണം അറിയിക്കുകയും തീരുമാനം മാറ്റാൻ ഗവൺമെന്റിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ന്യായമായ ആ ആവശ്യത്തെ കണക്കിലെടുക്കാൻ സർക്കാർ തയ്യാറായില്ല. #{red->none->b-> ഞായറാഴ്ചയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ‍}# എല്ലാ ക്രൈസ്തവരും വിശുദ്ധബലി അർപ്പണത്തിനായി ദേവാലയത്തിൽ എത്തണമെന്ന് നിർബ്ബന്ധിതമായതു മാത്രമല്ല, കത്തോലിക്കാ സമൂഹത്തിലെ കുട്ടികൾക്കുള്ള മതബോധന ദിനങ്ങൾ കൂടിയാണ് ഞായറാഴ്ചകൾ. മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കും മതബോധനത്തിനും ഏതൊരു പൗരനുമുള്ളത് ഭരണഘടനാപരമായ അവകാശമായതിനാൽ തടയപ്പെടാൻ പാടുളളതല്ല. മാത്രമല്ല, വേദപാഠ ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ മിഡ് ടേം പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുമ്പേ നിശ്ചയിക്കപ്പെട്ടിരുന്ന ദിവസമാണ് 2022 ഒക്ടോബർ രണ്ട് ഞായറാഴ്ച. കേവലം മൂന്നോ നാലോ ദിവസങ്ങൾക്ക് മുമ്പ് തിടുക്കത്തിൽ സ്വീകരിച്ച മറ്റൊരു തീരുമാനം മൂലം അവ പുനഃക്രമീകരിക്കാൻ കഴിയുമായിരുന്നില്ല. ഉന്നയിക്കപ്പെട്ട ന്യായമായ ആവശ്യം പോലും പരിഗണിക്കാൻ സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ (സെപ്റ്റംബർ 30) കേരള കത്തോലിക്കാ മെത്രാൻ സമിതി നിർബ്ബന്ധിതമായത്. #{red->none->b-> കത്തോലിക്കാ സഭയുടെ സാമൂഹിക ഇടപെടലുകൾ ‍}# മദ്യ - ലഹരി വിരുദ്ധ പരിപാടികളും അതിനുള്ള വിവിധ പദ്ധതികളും മുതൽ എല്ലാവിധ സാമൂഹിക സേവന പരിപാടികളിലും കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും എത്രമാത്രം സജീവമാണ് എന്നുള്ളത് പൊതുസമൂഹത്തിന് വ്യക്തതയുള്ള കാര്യമാണ്. ഒക്ടോബർ സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ലഹരി വിരുദ്ധ പദ്ധതികളിൽ പൂർണ്ണമായ സഹകരണം കത്തോലിക്കാ സമൂഹം ഉറപ്പു നൽകിയിട്ടുമുണ്ട്. സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന വിവിധ പരിപാടികളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് പ്രധാനം. കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ എഴുപത് ശതമാനവും പഠിക്കുന്നത് എയ്ഡഡ് - അൺഎയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിലാണ്. അത്തരം സ്‌കൂളുകൾ ഭൂരിപക്ഷവും കത്തോലിക്കാ - ക്രൈസ്തവ മാനേജ്‌മെന്റുകളുടേതാണ്. മുൻകാലങ്ങളിൽ എന്നതുപോലെ ഇനിയും സർക്കാരിന്റെ എല്ലാവിധ പദ്ധതികളുമായും അത്തരം സ്‌കൂളുകൾ പരിപൂർണ്ണമായും സഹകരിക്കും എന്നുള്ളതിൽ സർക്കാരിന് പോലും യാതൊരു സംശയവും ഉണ്ടാകാനിടയില്ല. എങ്കിൽപ്പോലും, ക്രൈസ്തവ സമൂഹം നിയമപരമായും ഭരണഘടനാപരമായും അർഹിക്കുന്ന അവകാശങ്ങളെ സർക്കാർ അപ്രധാനമായി കാണാനിടയാകുന്നതും തീരുമാനങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ദൗർഭാഗ്യകരമാണ്. വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും ഉൾക്കൊണ്ട്, ഏവരും അർഹിക്കുന്ന വാരാന്ത്യ അവധി ദിനവും ക്രൈസ്തവർ സവിശേഷമായി ആചരിക്കുന്ന ദിവസവുമായ ഞായറാഴ്ചകളിൽ മറ്റ് പരിപാടികൾ നിർദ്ദേശിക്കുന്ന പതിവ് ഇനിയുള്ള കാലം സർക്കാർ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Image: /content_image/News/News-2022-10-04-23:08:39.jpg
Keywords: കെ‌സി‌ബി‌സി
Content: 19781
Category: 11
Sub Category:
Heading: ആഘോഷമായി ബെത്ലഹേമിൽ ക്രൈസ്തവ യുവജനങ്ങളുടെ സംഗമം
Content: ബെത്ലഹേം: യേശുക്രിസ്തു ജനിച്ച ബെത്ലഹേമിൽ ക്രൈസ്തവ യുവജനങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളും നടന്നു. ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള യൂത്ത് ഓഫ് ജീസസസ് ഹോം ലാൻഡ്, ബെത്ലഹേം മുൻസിപ്പാലിറ്റിയുമായി ചേർന്ന് സംയുക്തമായാണ് ഇബിൻ എൽ ബലാദ് ഫെസ്റ്റിവൽ എന്ന പേരിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പലസ്തീൻ പ്രദേശത്തെ ടൂറിസം മന്ത്രിയായ റുലാ മായയും സമ്മേളനത്തിന് പൂർണ്ണ പിന്തുണ നൽകിയിരിന്നു. തിരുപ്പിറവിയുടെ ദേവാലയത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന മാഞ്ചർ സ്ക്വയറിലാണ് നാലുദിവസം നീണ്ടുനിന്ന പരിപാടികൾ അരങ്ങേറിയത്. ലാറ്റിൻ പാത്രിയാർക്കേറ്റിലെ മൈക്കിൾ സാബയും, മറ്റു ചില കത്തോലിക്ക മെത്രാന്മാരും ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ ദിവസം, മധ്യ ഏഷ്യയിലെയും അറബ് ലോകത്തെയും ഏറ്റവും വലിയ ബൈബിൾ പ്രദർശനം തിരുപ്പിറവി ദേവാലയത്തിന് സമീപം സ്ഥിതിചെയ്യുന്ന അർമേനിയൻ ഹാളിൽ നടന്നിരിന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇസ്രായേലി പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച പാലസ്തീൻ വംശജയായ ക്രൈസ്തവ മാധ്യമപ്രവർത്തക ഷിരീൻ അബു അക്ലയെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയവർ അനുസ്മരിച്ചു. രണ്ടാമത്തെ ദിവസം ബെത്ലഹേമിലെയും, ജെറുസലേമിലെയും വിദ്യാർത്ഥികൾ തയാറാക്കിയ ബൈബിൾ പ്രദർശന വേദി യുവജനങ്ങൾ സന്ദർശിച്ചു. അവിടെവച്ച് 'യൂത്ത് ഓഫ് ജീസസസ് ഹോം ലാൻഡി'ലെ അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. 'ക്രൈസ്തവ രക്തസാക്ഷിത്വം, ജന്മനാടിനോടുള്ള സ്നേഹം' എന്ന വിഷയത്തെപ്പറ്റി 'യൂത്ത് ഓഫ് ഗലീലി' എന്ന സംഘടനയുടെ ചാപ്ലിൻ റാമസ് ത്വാലിന്റെ പ്രഭാഷണവും നടന്നു. മൂന്നാമത്തെ ദിവസം ബൈബിൾ പഠനവും, പ്രദക്ഷിണവും, ദിവ്യകാരുണ്യ ആരാധനയും നടന്നു. ലാറ്റിൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ലയാണ് പ്രദക്ഷിണത്തിനും, ദിവ്യകാരുണ്യ ആരാധനയ്ക്കും നേതൃത്വം നൽകിയത്. യൂത്ത് ഓഫ് ജീസസസ് ഹോം ലാൻഡിന്റെ സെക്രട്ടറി ജനറൽ നാദിൻ ബിറ്റാർ കൃതജ്ഞത അർപ്പിച്ചതിന് ശേഷം ആശീർവാദത്തോടെയാണ് ആഘോഷ പരിപാടികൾക്ക് സമാപനമായത്.
Image: /content_image/News/News-2022-10-05-11:28:05.jpg
Keywords: ബെത്ല
Content: 19782
Category: 10
Sub Category:
Heading: സകലർക്കുമായി വാതിൽ തുറന്നിടുന്ന സഭയാകുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സിനഡാത്മക ശൈലിയുള്ള തിരുസഭ മറ്റുള്ളവരെ ശ്രവിക്കണമെന്നും കേവലം കേൾക്കൽ എന്നതിലുപരി തിരിച്ചറിവു പുലർത്തുന്നവളായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. സകലരുമൊത്ത് ഒരേ പാതയിൽ സഞ്ചരിക്കുകയെന്നതാണ് ദൈവം മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. തിങ്കളാഴ്ച (03/10/22) പ്രസിദ്ധീകരിച്ച ഒക്ടോബർ മാസത്തിലെ പ്രാർത്ഥന നിയോഗത്തിന്റെ രണ്ടു മിനിറ്റു മാത്രം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ സിനഡിന്റെ പൊരുളന്തെന്നു വിശദീകരിച്ചത്. സിനഡ് എന്ന അർത്ഥം അതിൻറെ, മൂലപദമായ ഗ്രീക്കിൽ, ഒരുമിച്ചു നടക്കുക, ഒരേ സരണിയിൽ സഞ്ചരിക്കുക എന്നാണെന്ന് പാപ്പ ഓർമിപ്പിച്ചു. ഈ അവബോധം സഭ വീണ്ടെടുക്കേണ്ടതുണ്ടെന്ന് പാപ്പ പറയുന്നു. വൈവിധ്യം അംഗീകരിക്കുകയും സഭയ്ക്ക് പുറത്തുള്ളവർക്കായി വാതിൽ തുറന്നിടുകയും ചെയ്തുകൊണ്ട് പരസ്പരം ശ്രവിക്കലാണ് ഇതിന്റെ വിവക്ഷയെന്ന് വിശദീകരിച്ചു. സിനഡ് - അഭിപ്രായ സമാഹരണവും യോഗം ചേരലുമല്ല, ഒരു കണക്കെടുപ്പല്ല, മറിച്ച് അത് പരിശുദ്ധാത്മാവിനെ ശ്രവിക്കലാണ്. അത് പ്രാർത്ഥിക്കലാണ്, പ്രാർത്ഥനയില്ലാതെ സിനഡ് ഉണ്ടാകില്ലായെന്ന് പാപ്പ വ്യക്തമാക്കുന്നു. സാമീപ്യത്തിന്റെ സഭ ആയിരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ക്ഷണിക്കുന്ന പാപ്പ - അത് ദൈവത്തിൻറെ ശൈലിയാണെന്ന് ഓർമ്മിപ്പിച്ചു. സഭ സുവിശേഷത്തോടുമെന്നും വിശ്വസ്തത പുലർത്തണമെന്നും സാഹോദര്യത്തിൻറെയും സ്വാഗതം ചെയ്യലിന്റെയും ഒരു സമൂഹമായിരിക്കുകയും ചെയ്യുന്നതിനുമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയുമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2022-10-05-14:31:55.jpg
Keywords: പാപ്പ