category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസകലർക്കുമായി വാതിൽ തുറന്നിടുന്ന സഭയാകുക: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: സിനഡാത്മക ശൈലിയുള്ള തിരുസഭ മറ്റുള്ളവരെ ശ്രവിക്കണമെന്നും കേവലം കേൾക്കൽ എന്നതിലുപരി തിരിച്ചറിവു പുലർത്തുന്നവളായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. സകലരുമൊത്ത് ഒരേ പാതയിൽ സഞ്ചരിക്കുകയെന്നതാണ് ദൈവം മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. തിങ്കളാഴ്ച (03/10/22) പ്രസിദ്ധീകരിച്ച ഒക്ടോബർ മാസത്തിലെ പ്രാർത്ഥന നിയോഗത്തിന്റെ രണ്ടു മിനിറ്റു മാത്രം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ സിനഡിന്റെ പൊരുളന്തെന്നു വിശദീകരിച്ചത്. സിനഡ് എന്ന അർത്ഥം അതിൻറെ, മൂലപദമായ ഗ്രീക്കിൽ, ഒരുമിച്ചു നടക്കുക, ഒരേ സരണിയിൽ സഞ്ചരിക്കുക എന്നാണെന്ന് പാപ്പ ഓർമിപ്പിച്ചു. ഈ അവബോധം സഭ വീണ്ടെടുക്കേണ്ടതുണ്ടെന്ന് പാപ്പ പറയുന്നു. വൈവിധ്യം അംഗീകരിക്കുകയും സഭയ്ക്ക് പുറത്തുള്ളവർക്കായി വാതിൽ തുറന്നിടുകയും ചെയ്തുകൊണ്ട് പരസ്പരം ശ്രവിക്കലാണ് ഇതിന്റെ വിവക്ഷയെന്ന് വിശദീകരിച്ചു. സിനഡ് - അഭിപ്രായ സമാഹരണവും യോഗം ചേരലുമല്ല, ഒരു കണക്കെടുപ്പല്ല, മറിച്ച് അത് പരിശുദ്ധാത്മാവിനെ ശ്രവിക്കലാണ്. അത് പ്രാർത്ഥിക്കലാണ്, പ്രാർത്ഥനയില്ലാതെ സിനഡ് ഉണ്ടാകില്ലായെന്ന് പാപ്പ വ്യക്തമാക്കുന്നു. സാമീപ്യത്തിന്റെ സഭ ആയിരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ക്ഷണിക്കുന്ന പാപ്പ - അത് ദൈവത്തിൻറെ ശൈലിയാണെന്ന് ഓർമ്മിപ്പിച്ചു. സഭ സുവിശേഷത്തോടുമെന്നും വിശ്വസ്തത പുലർത്തണമെന്നും സാഹോദര്യത്തിൻറെയും സ്വാഗതം ചെയ്യലിന്റെയും ഒരു സമൂഹമായിരിക്കുകയും ചെയ്യുന്നതിനുമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയുമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-05 14:31:00
Keywordsപാപ്പ
Created Date2022-10-05 14:31:55