Contents
Displaying 19391-19400 of 25044 results.
Content:
19783
Category: 1
Sub Category:
Heading: യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു
Content: വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ ഫൗണ്ട് ദി ട്രൂത്ത്” എന്ന പേരിലാണ് മൈക്ക് തന്റെ വീഡിയോ സാക്ഷ്യം പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവരായ മാതാപിതാക്കള്‍ക്ക് ജനിച്ച് ദൈവഭക്തിയില്‍ വളര്‍ന്ന വ്യക്തിയായിരിന്നു മൈക്ക്. എന്നാല്‍ ഫ്ലോറിഡയിലെ ജയിലില്‍ കണ്ടുമുട്ടിയ മുസ്ലീങ്ങള്‍ നല്‍കിയ ഇസ്ലാമിക പാഠങ്ങളാണ് മൈക്കിനെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. തന്റെ സഹതടവുകാരായ മുസ്ലീങ്ങളുടെ ചോദ്യങ്ങള്‍ക്ക് തനിക്ക് ഉത്തരമില്ലായിരുന്നുവെന്നു മൈക്ക് പറയുന്നു. അവർ മൈക്കിന്റെ ബലഹീനത ശരിക്കും മുതലെടുക്കുകയായിരുന്നു. അങ്ങനെയാണ് മൈക്ക് ഇസ്ലാമിക വിശ്വാസം സ്വീകരിക്കുന്നത്. 12 വര്‍ഷത്തോളം മുസ്ലീമായിട്ടാണ് താന്‍ ജീവിച്ചതെന്ന്‍ പറഞ്ഞ മൈക്ക്, ഒരു മുസ്ലീം ഇമാമോ പണ്ഡിതനോ ആകണമെന്ന ഉദ്ദേശത്തോടെ ഒരു ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ കുറേക്കാലം പഠിച്ചുവെന്നും വെളിപ്പെടുത്തി. ഏഴു വര്‍ഷക്കാലം കടുത്ത ഇസ്ലാമായി ജീവിച്ചതിന് ശേഷമാണ് മൈക്ക് ഇസ്ലാമിലെ പല വൈരുധ്യങ്ങളും മനസ്സിലാക്കുന്നത്. അന്നുമുതല്‍ മൈക്ക് യേശുവിനെ കുറിച്ച് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി. ക്രമേണ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയ മൈക്ക്, മുന്‍പ് താന്‍ പഠിച്ച ബൈബിള്‍ കോളേജില്‍ നിന്നും ലഭിച്ച പഴയ ക്രിസ്തീയ പുസ്തകങ്ങളും, ക്രിസ്തുവിനെ കുറിച്ചുള്ള ലീ സ്ട്രോബെല്ലിന്റെ ലേഖനങ്ങളും വായിക്കുകയും, പ്രമുഖ വചനപ്രഘോഷകനായ രവി സക്കറിയയുടെ വീഡിയോകള്‍ കാണുകയും ചെയ്തു. ഇസ്ലാം വിട്ട് ക്രിസ്തു വിശ്വാസം സ്വീകരിച്ച അബ്ദു മുറേയേ കണ്ടതും മൈക്കിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. തനിക്കുള്ള എല്ലാ സംശയങ്ങളും മൈക്ക് അബ്ദു മുറേയോട് ചോദിച്ചു. 2012-ല്‍ യേശുവിനെ സ്വപ്നത്തിൽ ദർശിക്കുകയായിരിന്നുവെന്നും അത് വഴിത്തിരിവായി മാറുകയായിരിന്നുവെന്നും അദ്ദേഹം പറയുന്നു. ആ സ്വപ്നത്തില്‍ യേശുവിന്റെ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നതായാണ് മൈക്ക് കണ്ടത്. ഈ സ്വപ്നം കണ്ടത് എന്തിന് വേണ്ടിയാണെന്ന് അവന് മനസ്സിലായില്ല. യേശുവിന്റെ തീക്ഷ്ണതയുള്ള കണ്ണുകള്‍ തന്നിലേക്ക് തുളച്ച് കയറുകയായിരുന്നുവെന്നു മൈക്ക് പറയുന്നു. താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് മൈക്ക് അബ്ദു മുറേയുമായി സംസാരിച്ചു. അതുകേട്ട അബ്ദു ഞെട്ടിപ്പോയി, കാരണം മൈക്കിന് സ്വപ്നമുണ്ടായ അതേ രാത്രിയില്‍ അബ്ദുവും ജോഷ് മക്ഡോവെലും മൈക്കിന് സ്വപ്നത്തില്‍ ദര്‍ശനം നല്‍കണമെന്ന് യേശുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം ആ പ്രാര്‍ത്ഥന കേട്ടുവെന്നും എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനു യേശുവിന്റെ രക്തം മതിയാകുമെന്ന് തനിക്ക് വെളിപ്പെടുത്തി തന്നുവെന്നും മൈക്ക് പറയുന്നു. ആ നിമിഷം യേശുവാണ് ഏകാക്ഷകൻ എന്ന സത്യം അവന്‍ മനസ്സിലാക്കി. എന്നിരുന്നാലും ഇസ്ലാം ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഒടുവില്‍ 2013 ജനുവരി മാസത്തിലാണ് മൈക്ക് തന്റെ സര്‍വ്വവും യേശുവിന് അടിയറവുവെച്ചുകൊണ്ട് ക്രിസ്തുവില്‍ പുതുജന്മം ആരംഭിച്ചത്. ഇന്ന്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള വ്യക്തിയാണ് മൈക്ക്. ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്ന മറ്റ് ക്രൈസ്തവര്‍ക്ക് പ്രചോദനമാകുവാന്‍ വേണ്ടി “യേശുവിന്റെ രക്ഷപ്പെടാനാവാത്ത സ്നേഹം” എന്ന മറ്റൊരു വീഡിയോ കൂടി മൈക്ക് പുറത്തുവിട്ടിട്ടുണ്ട്.
Image: /content_image/News/News-2022-10-05-19:38:33.jpg
Keywords: യേശു, ക്രിസ്തു

19784
Category: 18
Sub Category:
Heading: ലഹരിക്കെതിരേ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി കെസിബിസിയും
Content: കൊച്ചി: ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരേ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി കെസിബിസി. കേരളത്തിലെ 32 കത്തോലിക്കാ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളും മദ്യവിരുദ്ധ സമിതികളും ഓരോ രൂപതയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. മയക്കുമരുന്ന് വിപണനവും ഉപയോഗവും സംബന്ധിച്ച് സമീപകാലത്തു പുറത്തുവരു ന്ന വിവരങ്ങൾ, നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാർഥ്യം വെളിപ്പെടുത്തുന്നുവെന്നു കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാ ന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതു പ്രകാരം മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയോളം കേസുകളുടെ വർദ്ധന ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നതിന് ഉദാഹരണമാണ്. മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനു പദ്ധതികൾ നിർദേശിച്ച് കെസിബിസി പ്ര സിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒക്ടോബറിൽ പുറത്തിറക്കിയ സർക്കുലറിനെത്തുടർന്ന് ലഹരിക്കെതിരേ നിതാന്ത ജാഗ്രതയും തിരുത്തൽ പ്രയത്നവുമായി കെസിബിസിയുടെ വിവിധ കമ്മീഷനുകൾ മുന്നോട്ടു വരികയാണ്. ഓരോ രൂപതയും ഫലപ്രദമായി ഏറ്റെടുക്കും. കേരള സർക്കാരിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളോട് കെ സിബിസി കമ്മീഷനുകൾ സഹകരിക്കും. കേരള സോഷ്യൽ സർവീസ് ഫോറം, കെസിബിസി മദ്യവിരുദ്ധ സമിതി എന്നിവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ അൽമായരും വൈദികരും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാളെ എറണാകുളം പിഒസിയിൽ നടത്തുന്ന സജീവം ശില്പശാല ഐജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. കെസിബിസി ടെമ്പറൻസ് കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പോൾ മൂഞ്ഞേലി, റവ. ഡോ. ജോളി പുത്തൻപുര എന്നിവർ പ്രസംഗിക്കും. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അ രീക്കൽ എന്നിവർ നേതൃത്വം നൽകും. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡയാന ജോസഫ് ക്ലാസ് നയിക്കും. കുടുംബങ്ങൾ, കുടുംബക്കൂട്ടായ്മകൾ, അയൽക്കൂട്ടങ്ങൾ, യൂത്ത് ക്ലബ്ബുകൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങൾക്കും ഊന്നൽ നൽകി കർമപദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം. തുടർന്ന് സംസ്ഥാന വ്യാപകമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സർവീസ് സൊസൈറ്റികളോടു ചേർന്ന് പ്രവർത്തിച്ചുവരുന്ന അയൽക്കൂട്ടങ്ങൾ, യൂത്ത് ക്ലബ്ബുകൾ, ഇടവകതല മദ്യ വർജന സമിതികൾ എന്നിവ നേതൃത്വം നല്കും. ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Image: /content_image/News/News-2022-10-06-10:21:30.jpg
Keywords: ലഹരി

19785
Category: 18
Sub Category:
Heading: സഭയിലും കുടുംബത്തിലും ഒരുമിച്ച് നടക്കുന്ന ശൈലി ആർജിക്കണം: മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: കഴിഞ്ഞ നാല് ദിവസമായി കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നുവന്ന അഞ്ചാമത് ചങ്ങനാശേരി അതിരൂപതാ മഹായോഗം സമാപിച്ചു. ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്ന വിഷയത്തെ അധികരിച്ചാണ് മഹായോഗത്തിൽ ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നത്. സമാപന സമ്മേളനത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയിലും കുടുംബത്തിലും ഒരുമിച്ച് നടക്കുന്ന ശൈലി ആർജിക്കണമെന്നും അപ്പോൾ മാത്രമാണ് ഒരേലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുന്നതെന്നും സഭയിലെ ഉ ത്തരവാദിത്വം മെച്ചപ്പെട്ട ശുശ്രൂഷയ്ക്ക് നമ്മെ പ്രാപ്തരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രവിക്കുന്ന സഭയെയാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്ന് സമാപന സമ്മേളന ത്തിൽ മുഖ്യ സന്ദേശം നൽകിയ മലങ്കര ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഏബ്രഹാം മാർ സ്റ്റേഫാനോസ് അഭിപ്രായപ്പെട്ടു. അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ വിലയിരുത്തൽ പ്രസംഗം നടത്തി. സഭയിൽ വിള്ളലുകൾ ഉണ്ടാകാതെ സൂക്ഷിക്കുവാൻ കടപ്പെട്ടവരാണ് നാമെന്നും സഭയെ ശക്തീകരിക്കാൻ കഴിയണമെന്നും മാർ തോമസ് തറയിൽ ഓർമിപ്പിച്ചു. ജനറൽ കോഡിനേറ്ററും ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാനായ മോൺ. തോമസ് പാടിയത്ത്, വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, ഫാ. ഡൊമനിക് മുരിയങ്കാവുങ്കൽ, സിസ്റ്റർ മേഴ്സി എഎസ്എംഐ, പ്രഫ.പി.സി. അനിയൻകുഞ്ഞ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപറമ്പിൽ, അഡ്വ. ജോജി ചിറയി ൽ എന്നിവർ പ്രസംഗിച്ചു. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ, റവ.ഡോ. ജോർജ് കുടിലിൽ, റവ.ഡോ. ജോസഫ് കടുപ്പിൽ എന്നിവർ വിഷയാവതരണ പ്രസംഗങ്ങൾ നടത്തി.
Image: /content_image/India/India-2022-10-06-10:44:50.jpg
Keywords: ചങ്ങനാശേരി

19786
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തി
Content: മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നാക്കാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വേരാ അരെജൂലായേ ഉദ്ധരിച്ചുക്കൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്' (എ.സി.എന്‍) ആണ് ഇന്നലെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6ന് എണ്‍പത്തിനാലു വയസ്സു പ്രായമുള്ള ഇറ്റാലിയന്‍ കന്യാസ്ത്രീ അരുംകൊല ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് മൂന്ന്‍ ക്രൈസ്തവര്‍ കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്. സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടി അതില്‍ നിന്നും ക്രൈസ്തവരെ മാത്രം മാറ്റി നിര്‍ത്തി ഓരോരുത്തരേയായി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിഷപ്പ് വേര എ.സി.എന്നിനോട് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരനാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നും മെത്രാന്‍ വെളിപ്പെടുത്തി. സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ തങ്ങളെ രക്ഷിക്കുവാനാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ഒരുമിച്ച് കൂട്ടുകയായിരുന്നെന്നും, എല്ലാവരും ഒരുമിച്ച് കൂടിക്കഴിഞ്ഞപ്പോള്‍ ആരാണ് മുസ്ലീം, ആരാണ് ക്രിസ്ത്യാനി എന്ന് ചോദിക്കുകയും, ക്രൈസ്തവരെ മാറ്റി നിര്‍ത്തി അവരുടെ കൈകള്‍ പുറകില്‍ ബന്ധിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവ വിശ്വാസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 6, 7 തിയതികളിലായി മൊത്തം 11 ക്രൈസ്തവരാണ് മൊസാംബിക്കില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 6-ന് വടക്കന്‍ മൊസാംബിക്കിലെ നംബുല പ്രവിശ്യയിലെ ചിപ്പേനിലെ കത്തോലിക്കാ മിഷന്‍ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ഡി കോപ്പിയെ കൊലപ്പെടുത്തിയതിന് പുറമേ കത്തോലിക്ക മിഷന്‍ ദേവാലയവും, ആരോഗ്യ പരിപാലന കേന്ദ്രവും അഗ്നിക്കിരയാക്കുകയും ചെയ്തു. സിസ്റ്റര്‍ മരിയയെ തനിക്കറിയാമെന്നും, അവര്‍ അമ്മയേപ്പോലെയായിരുന്നെന്നും, ലാളിത്യമാര്‍ന്ന സ്നേഹവും, വിനയവും കൊണ്ട് എല്ലാവരേയും സഹായിച്ചിരുന്ന വ്യക്തിയായിരിന്നുവെന്നും ബിഷപ്പ് വേര സ്മരിച്ചു. സിസ്റ്റര്‍ മരിയയുടേത് രക്തസാക്ഷിത്വമാണോ എന്ന് തീരുമാനിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും കൂട്ടിച്ചേര്‍ത്തു. പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനായി ശ്രമിച്ചു കൊണ്ടിരുന്ന ഒരു നഴ്സായിരുന്നു സിസ്റ്റര്‍ മരിയ. കുട്ടികള്‍ക്ക് വേണ്ട പോഷകാഹാരങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയും തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ മതമൗലീകവാദപരമായ അജണ്ടകളുള്ള മുസ്ലീങ്ങള്‍ മോസ്കുകള്‍ സ്ഥാപിക്കുകയും മറ്റ് ഇസ്ലാം മതസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും, യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം സൗഹാര്‍ദ്ദപരമായി ജീവിക്കുകയാണെന്നും ബിഷപ്പ് വേര പറഞ്ഞു. 2017-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഏറ്റവും പുതിയ സെൻസസ് പ്രകാരം മൊസാംബിക്കിലെ ജനസംഖ്യയുടെ 59.8% ക്രൈസ്തവരും 18.9% മുസ്ലീങ്ങളുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-06-11:25:26.jpg
Keywords: മൊസാ

19787
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കെതിരെ യുഎസ് സുപ്രീം കോടതി വിധിയ്ക്കു 100 ദിവസം; വിധിയില്‍ വീണ്ടും ആഹ്ളാദം പ്രകടിപ്പിച്ച് മെത്രാന്മാർ, എതിര്‍ത്ത് ബൈഡൻ
Content: വാഷിംഗ്ടണ്‍ ഡിസി: 1973ൽ റോ വെസ് വേഡ് കേസിൽ കോടതി ഭ്രൂണഹത്യയ്ക്ക് അനുകൂലമായി നടത്തിയ വിധി അസാധുവാണെന്ന് അമേരിക്കൻ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ട് 100 ദിവസങ്ങൾ. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ചരിത്രം കുറിച്ച വിധിയ്ക്കു 100 ദിവസങ്ങള്‍ തികഞ്ഞത്. വിധിയില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വീണ്ടും സന്തോഷം പ്രകടിപ്പിച്ചപ്പോള്‍, എതിര്‍ത്തുക്കൊണ്ടായിരിന്നു പ്രസിഡന്‍റ് ബൈഡന്റെ പ്രതികരണം. ജനിച്ചവരും, അമ്മയുടെ ഉദരത്തിൽ ഉള്ളവരുമായ എല്ലാ മനുഷ്യരും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ എല്ലാ മനുഷ്യർക്കും അന്തർലീനമായ ശ്രേഷ്ഠതയും ജീവിക്കാനുള്ള അവകാശവും ഉണ്ടെന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നതായി അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോ ലൈഫ് കമ്മിറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി ഒക്ടോബർ നാലാം തീയതി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരു കുഞ്ഞിനെ അമ്മ ഉദരത്തിൽ വഹിക്കുമ്പോൾ, ആ കുഞ്ഞിന്റെയും അമ്മയുടെയും ജീവനും തുല്യവിലയുണ്ടെന്ന് സൂചിപ്പിച്ച ആർച്ച് ബിഷപ്പ്, ലക്ഷ്യം എന്നത് എപ്പോഴും ജീവൻ രക്ഷിക്കാൻ വേണ്ടിയാണെന്നും അത് നശിപ്പിക്കാൻ വേണ്ടി അല്ലെന്നും വിശദീകരിച്ചു. അമ്മയ്ക്കും, ഗര്‍ഭസ്ഥ ശിശുവിനും സഹായം നൽകിക്കൊണ്ട് ഒരു ജീവന്റെ സംസ്കാരം പണിതുയർത്താൻ കത്തോലിക്കാ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ മനുഷ്യജീവനും സ്നേഹത്തോടെ സ്വാഗതം ചെയ്യപ്പെടുകയും, നിയമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ദിനത്തിനു വേണ്ടി പ്രയത്നിക്കുന്നതും, പ്രാർത്ഥിക്കുന്നതും തങ്ങൾ തുടരുമെന്ന് ആർച്ച് ബിഷപ്പ് വില്യം ലോറി കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ സെനറ്റർമാർ കൊണ്ടുവന്ന 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ രാജ്യമെമ്പാടും നിയമവിരുദ്ധമാക്കുന്ന ബില്ലിനെ അനുകൂലിച്ച് ആർച്ച് ബിഷപ്പ് ലോറി അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനിടെ സുപ്രീംകോടതി നടത്തിയ വിധിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും അപലപിച്ചു. തീവ്രമായ തീരുമാനം എന്നാണ് അദ്ദേഹം വിധിയെ വിശേഷിപ്പിച്ചത്. റോ വെസ് വേഡ് കേസിലെ വിധി കോൺഗ്രസ് ഫെഡറൽ നിയമത്തിൽ എഴുതി ചേർക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. കത്തോലിക്ക വിശ്വാസിയാണെന്ന് അവകാശപ്പെടുമ്പോഴും ഭ്രൂണഹത്യ അനുകൂല നിലപാട് സ്വീകരിക്കുന്ന ബൈഡനെതിരെ നേരത്തെ മുതല്‍ പ്രതിഷേധമുണ്ട്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭ്രൂണഹത്യക്ക് അനുകൂലമായ പ്രസ്താവനയാണ് നടത്തിയത്. ഇക്കഴിഞ്ഞ ജൂൺ 24നാണ് അമേരിക്കയില്‍ ഭ്രൂണഹത്യ ദേശവ്യാപകമായി നിയമപരമാക്കിയ റോ വേഴ്സസ് വേഡ് വിധി അസാധുവാക്കുകയും, ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും ചെയ്തത്. സുപ്രീം കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം അരങ്ങേറുകയായിരിന്നു. വിര്‍ജീനിയയിലെ 145 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ഉള്‍പ്പെടെ അനേകം ദേവാലയങ്ങളും ജീവന്റെ മഹത്വത്തിന് വേണ്ടി നിലകൊള്ളുന്ന അനേകം പ്രോലൈഫ് കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-06-13:00:07.jpg
Keywords: ബൈഡ

19788
Category: 10
Sub Category:
Heading: 'അത്ഭുത മെഡല്‍ മാതാവി'ന്റെ ഇറ്റാലിയന്‍ പര്യടനം പുനഃരാരംഭിച്ചു
Content: റോം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചയച്ച ‘അത്ഭുത മെഡല്‍ മാതാവ്’ തിരുസ്വരൂപത്തിന്റെ ഇറ്റാലിയന്‍ പര്യടനം വീണ്ടും പുനഃരാരംഭിച്ചു. “മറിയത്തോടൊപ്പം മൂന്നു ദിവസം” എന്ന ദേശീയ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടാണ് പര്യടനം പുനഃരാരംഭിച്ചത്. ഈ മാസം മുഴുവനും ഇറ്റലിയിലെ ഫ്ലോറന്‍സ്, എല്‍’അക്വില, കോമോ, കാസെര്‍ട്ടാ എന്നീ നഗരങ്ങളിലെ വിവിധ ഇടവകകളിലൂടെ ഈ രൂപം പര്യടനം നടത്തും. 2020 മുതല്‍ ഇറ്റലിയിലെ സ്കൂളുകള്‍, ആശുപത്രികള്‍ പോലെയുള്ള നിരവധി സ്ഥലങ്ങളില്‍ ഈ രൂപം എത്തിച്ചിരിന്നു. ഈ അജപാലന വര്‍ഷത്തില്‍, ഒരു പൂര്‍ണ്ണ സൃഷ്ടിയായ മറിയത്തിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് കര്‍ത്താവ് തങ്ങള്‍ക്ക് വെളിപ്പെടുത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പര്യടനമെന്നും കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്റെ സുപ്പീരിയറായ ഫാ. വലേരിയോ ട്രാപാനി പറഞ്ഞു. വിന്‍സെന്‍ഷ്യന്‍ മിഷ്ണറിമാരുടെ ഈ പദ്ധതിയെ സര്‍വ്വാത്മ സ്വാഗതം ചെയ്ത ഇടവകകളിലെല്ലാം മാതാവിന്റെ തിരുസ്വരൂപമെത്തുമെന്നും റോമിലെ ലിയോണിയന്‍ അപ്പസ്തോലിക് കോളേജിന്റെ സുപ്പീരിയര്‍ കൂടിയായ ഫാ. വലേരിയോ പറഞ്ഞു. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള മതബോധന കൂടിക്കാഴ്ചകള്‍, പ്രാര്‍ത്ഥന, കൗദാശികമായ അനുരജ്ഞനം, രോഗീസന്ദര്‍ശനം, യുവജനങ്ങളുമായി കൂടുതല്‍ അടുപ്പം തുടങ്ങിയവയും ഈ പര്യടനം കൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1830 നവംബര്‍ 27-ന് വിന്‍സെന്‍ഷ്യന്‍ സന്യാസിനിയായ വിശുദ്ധ കാതറിന്‍ ലബോറക്ക് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് അത്ഭുത മെഡല്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. അന്നു ദൈവമാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ കുരിശു രൂപമുള്ള തിളക്കമുള്ള ഒരു ഭൂഗോളവും കയ്യില്‍ പിടിച്ച് ശുഭ്രവസ്ത്രധാരിയായിട്ടായിരുന്നു ദര്‍ശനം. മാതാവ് തന്റെ തിളക്കമുള്ള കൈവിരലുകള്‍ തുറന്നപ്പോള്‍ അവളുടെ വിരലുകളില്‍ നിന്നും തിളങുന്ന കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്ന വിധത്തിലായിരിന്നു. “സംരക്ഷണത്തിന് വേണ്ടി എന്നെ വിളിച്ചപേക്ഷിക്കുന്ന മക്കളെ സഹായിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്” എന്നതടക്കം നിരവധി കാര്യങ്ങള്‍ ദൈവമാതാവ് സിസ്റ്റര്‍ കാതറിന്‍ ലബോറയോട് പറഞ്ഞിരിന്നു. അമ്മയുടെ ശിരസ്സിന് മുകളില്‍ “ഓ ജന്മപാപമില്ലാതെ ജനിച്ച മറിയമേ, അങ്ങയെ ആശ്രയിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്നെഴുതിയ ഒരു പ്രകാശ വലയം രൂപപ്പെടുകയും ചെയ്തു. നീ ഈ കാണുന്ന രീതിയിലുള്ള ഒരു പതക്കം (കാശുരൂപം) നിര്‍മ്മിക്കണമെന്നും അത് ധരിക്കുന്നവര്‍ക്കെല്ലാം തന്റെ സംരക്ഷണം ലഭിക്കുമെന്നും ദൈവമാതാവ് അരുളി ചെയ്തു. ഇതാണ് അത്ഭുത മെഡലായി ലോകമെമ്പാടും വണങ്ങപ്പെടുന്നത്. കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ അടക്കം അനേകം വിശുദ്ധര്‍ തങ്ങളുടെ ജീവിതകാലയളവില്‍ ഏറെ പ്രാധാന്യം കൊടുത്ത കാശുരൂപമാണ് അത്ഭുത മെഡല്‍. 2016-ല്‍ റിയോയില്‍ നടന്ന ഒളിമ്പിക്സ് മത്സരങ്ങളില്‍ റെക്കോര്‍ഡ് കുറിച്ച ഉസൈന്‍ ബോള്‍ട്ട് 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' അണിഞ്ഞ് മത്സരിച്ചതും വിജയത്തിന് ശേഷം മെഡല്‍ ചുംബിച്ചതും അന്നു ഏറെ മാധ്യമ ശ്രദ്ധ നേടിയിരിന്നു. {{ ആ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- -> http://www.pravachakasabdam.com/index.php/site/news/2244 }}
Image: /content_image/News/News-2022-10-06-16:01:02.jpg
Keywords: അത്ഭുത

19789
Category: 11
Sub Category:
Heading: മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്ത ക്രൈസ്തവ യുവജന സംഗമം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി
Content: ഖണ്ഡ്വ: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ മധ്യപ്രദേശിലെ ഖണ്ഡ്വ മേഖലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ക്രൈസ്തവ യുവജന സംഗമം തടസ്സപ്പെടുത്തി. ഏതാണ്ട് ഇരുന്നൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഒക്ടോബര്‍ 3 മുതല്‍ 5 വരെ നടത്തുവാനിരുന്ന യുവജന സംഗമം ദസറ ആഘോഷത്തിന്റെ പേരില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിമൂലം റദ്ദാക്കുവാന്‍ നിര്‍ബന്ധിതരായെന്ന്‍ ഖണ്ഡ്വ രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഫാ. ജയന്‍ അലക്സ് പറഞ്ഞു. യുസിഎ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവജനങ്ങള്‍ അവരുടെ വാഹനങ്ങളില്‍ സെന്റ് പയസ് സ്കൂളില്‍ എത്തിയപ്പോള്‍, ഇവരെ മതപരിവര്‍ത്തനത്തിനായി കൊണ്ടുവന്നതാണെന്ന് ആരോപിച്ചുകൊണ്ട് ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റേയോ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ഹിന്ദു’ന്റേയോ ബജ്രംഗദളിന്റേയോ പ്രവര്‍ത്തകരാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങള്‍ തടസ്സപ്പെടുത്തിയ ഹിന്ദുത്വവാദികള്‍ പോലീസിനെ വിളിച്ച് മതപരിവര്‍ത്തനം സംബന്ധിച്ച സംസ്ഥാന നിയമം ലംഘിച്ചതിന്റെ പേരില്‍ സഭാനേതൃത്വത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമികളെ തടയുന്നതിന് പകരം യുവജന സംഗമത്തിനെത്തിയ ഇരുന്നൂറുപേരെ ചോദ്യം ചെയ്തുവെന്നത് വിചിത്രമാണ്. പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം നടത്തുമെന്നും പോലീസ് അറിയച്ചതിനെ തുടര്‍ന്നാണ് ഹിന്ദുത്വവാദികള്‍ പിരിഞ്ഞു പോയത്. ഒരുമിച്ചു കൂടിയ യുവജനങ്ങളെല്ലാവരും കത്തോലിക്കരായതിനാല്‍ മതപരിവര്‍ത്തന ആരോപണം നിലനില്‍ക്കില്ലെന്നു അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യു.സി.എ ന്യൂസിനോട് പ്രതികരിച്ചു. കേസിനെ കുറിച്ച് തങ്ങള്‍ക്ക് ഭയമില്ലെന്നും, സഭയുടെ പ്രതിച്ഛായ മോശപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് തങ്ങള്‍ക്ക് വിഷമമെന്നും ഫാ. അലക്സ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പദ്ധതിയിട്ട ഒരു പരിപാടി നടത്തുവാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന്‍ പറഞ്ഞ ഫാ. അലക്സ്, സാമ്പത്തിക നഷ്ടത്തിന് പുറമേ ക്രൈസ്തവര്‍ ദുര്‍ബ്ബലരാണെന്ന ധാരണ ഉളവാക്കാന്‍ ഇത് കാരണമായെന്നും കൂട്ടിച്ചേര്‍ത്തു. ദളിതരെയും, ഗോത്രവര്‍ഗ്ഗക്കാരെയും ക്രൈസ്തവര്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിക്കുകയാണെന്ന്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരം വ്യാജപ്രചാരണങ്ങള്‍ മതസൗഹാര്‍ദ്ദത്തിന് വിലങ്ങ് തടിയാകുമെന്നും ഫാ. അലക്സ് ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശ്, സമീപകാലത്ത് മതപരിവര്‍ത്തനത്തിനുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തുവെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് പറഞ്ഞു. നിയമം പ്രാബല്യത്തിലുള്ളപ്പോള്‍ പരിപാടി തടസ്സപ്പെടുത്തുന്നതിന് പകരം പോലീസിനെ അറിയിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്യേണ്ടിയിരുന്നതെന്ന്‍ പറഞ്ഞ ഫാ. ബാബു - ഇത്തരം പരിപാടികള്‍ തടസ്സപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ ഗതി എന്താവുമെന്നും ചോദ്യമുയര്‍ത്തി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇതിനുമുന്‍പും ക്രൈസ്തവര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശിലെ 7 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2022-10-06-20:15:31.jpg
Keywords: മധ്യപ്രദേശില്‍

19790
Category: 14
Sub Category:
Heading: 'ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം': പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ ആപ്ത വാക്യവും ലോഗോയും പുറത്തിറക്കി
Content: മനാമ: നവംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ കേന്ദ്രമാക്കി "ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" എന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. യേശുവിന്റെ ജനനത്തിൽ മാലാഖമാർ ആലപിച്ച ഗീതത്തിൽനിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് സമാധാനത്തിനായുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഈ യാത്രയുടെ ആപ്തവാക്യം. ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾക്കു സമാനമായി ബഹ്‌റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് അപ്പസ്തോലിക യാത്രയുടെ ലോഗോ. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബഹ്‌റൈൻ രാജ്യം കത്തോലിക്ക സഭയ്ക്ക് സമ്മാനിച്ച 'അറേബ്യയിലെ നമ്മുടെ കന്യക' എന്ന പേരിലുള്ള കത്തീഡ്രലിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിച്ചിരിക്കുന്നതിന്റെ അടയാളമായി ഫ്രാൻസിസ് പാപ്പയുടെ പേര് നീല നിറത്തിലാണ് എഴുതിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പ. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഫെബ്രുവരി 3-5 തീയതികളില്‍ പാപ്പ യുഎഇ സന്ദര്‍ശിച്ചിരിന്നു. അന്നു ആവേശകരമായ സ്വീകരണമാണ് അറേബ്യന്‍ സമൂഹം പാപ്പയ്ക്കു ഒരുക്കിയത്. രണ്ട് കത്തോലിക്കാ ഇടവകകൾ മാത്രമുള്ള ബഹ്റൈനില്‍ ഒരു മെത്രാനും ഏതാണ്ട് ഒരുലക്ഷത്തി അറുപതിനായിരത്തോളം കത്തോലിക്ക വിശ്വാസികളുമാണ് ഉള്ളത്. ഇതില്‍ ഭൂരിപക്ഷവും മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ്. ഇടവക, സന്യസ്തവൈദികരുൾപ്പെടെ 20 വൈദികരാണ് ബഹ്‌റൈനിൽ സേവനം ചെയ്യുന്നത്.
Image: /content_image/News/News-2022-10-06-21:34:15.jpg
Keywords: പാപ്പ, ഗള്‍ഫ

19791
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമം ബാങ്കോക്കിൽ
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന രണ്ടാം ഗ്ലോബൽ മീറ്റ് ഒക്ടോബർ 21, 22, 23 തീയതികളിൽ ബാങ്കോക്കിൽ നടക്കും. ഗ്ലോബൽ മീറ്റിന്റെ ലോഗോ പ്രകാശനം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു. സംഗമം സമുദായത്തിനും സഭയ്ക്കും ആഗോളതലത്തിൽ കൂടുതൽ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സംഗമത്തിലൂടെ പുതിയ പ്രവർത്തന സാധ്യതകൾ തുറന്നിടാൻ കത്തോലിക്ക കോൺഗ്രസിന് സാധിക്കും. വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർത്തിരിക്കുന്ന സമുദായങ്ങളെ കോർത്തിണക്കാൻ ഈ ആഗോള സംഗമം ഉപകരിക്കും. വിവിധരാജ്യങ്ങളിലുള്ള വിദഗ്ധരായ സമുദായ അംഗങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകളും വളർച്ചയും പുരോഗതിയും സമുദായ അംഗങ്ങൾക്ക് കൈവരിക്കാനാകുമെന്നും മാർ തറയിൽ പറഞ്ഞു. കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും സാമൂഹിക സാംസ്കാരിക നേതാക്കളുടെയും സമുദായ നേതാക്കളുടെയും സംഗമമായി ഗ്ലോബൽ മീറ്റ് മാറുമെന്ന് ലോഗോ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. സമുദായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെ കുറിച്ചും ഗ്ലോബൽ തലത്തിൽ സ മുദായ അംഗങ്ങളെ ഒരുമിപ്പിച്ച് നിർത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും വിവിധ സംരംഭങ്ങളെ കുറിച്ചും ഗ്ലോബൽ മീറ്റിൽ ചർച്ച ചെയ്യും. കത്തോലിക്ക കോൺഗ്രസ് കേന്ദ്രകാര്യാലയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയി ൽ, രാജേഷ് ജോൺ, ടെസ്റ്റി ബിജു, തോമസ് പീടികയിൽ, അഡ്വ പി.ടി. ചാക്കോ, ജോമി മാത്യു, ബേബി നെട്ടനാനിയിൽ, മാത്യു കല്ലടിക്കോട്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു .
Image: /content_image/India/India-2022-10-07-11:08:04.jpg
Keywords: കോൺഗ്രസ്

19792
Category: 1
Sub Category:
Heading: അമേരിക്കയില്‍ കത്തീഡ്രൽ ദേവാലയത്തിന് നേരെ വാളുമായി പാഞ്ഞെടുത്ത് അക്രമി: ദേവാലയം അഗ്നിക്കിരയാക്കാനും ശ്രമം
Content: ഒക്ലഹോമ: അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ടൾസ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം. കൈയിൽ വാളുമായി എത്തിയ ഒരാൾ ദേവാലയത്തിലെ ഒരു ജീവനക്കാരനെ ആക്രമിക്കുകയും, ദേവാലയം അഗ്നിക്കിരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. വൈകുന്നേരം നാലുമണിക്ക് ആക്രമണം നടന്ന സമയത്ത് കുട്ടികളും ദേവാലയ പരിസരത്ത് ഉണ്ടായിരുന്നതായി ടൾസയിലെ പോലീസ് മേധാവി വെൻഡൽ ഫ്രാങ്ക്ലിൻ ട്വീറ്റ് ചെയ്തു. അക്രമിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. റോൺ നോട്ട്സൺ എന്ന ജീവനക്കാരനാണ് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ പരിക്കേറ്റതെന്ന് കത്തീഡ്രൽ റെക്ടർ ഫാ. ഗാരി കാസ്റ്റിൽ വെളിപ്പെടുത്തി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">It’s too early for accurate details. There will be a post soon on <a href="https://t.co/asgwi5JJzc">https://t.co/asgwi5JJzc</a>. <a href="https://twitter.com/TulsaPolice?ref_src=twsrc%5Etfw">@TulsaPolice</a> will release more as information becomes available. <a href="https://t.co/MIgJSYWrY5">pic.twitter.com/MIgJSYWrY5</a></p>— Tulsa Police Department Chief Franklin (@TPD_Franklin) <a href="https://twitter.com/TPD_Franklin/status/1577844807292043265?ref_src=twsrc%5Etfw">October 6, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സമീപത്തെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഈ സമയത്ത് ദേവാലയത്തിന് പുറത്ത് ഉണ്ടായിരുന്നത്. അവർ സ്കൂളിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. തക്ക സമയത്ത് തന്നെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് മാറ്റിയ അധ്യാപകർക്കും, ജീവനക്കാർക്കും ഫാ. ഗാരി കാസ്റ്റിൽ നന്ദി രേഖപ്പെടുത്തി. എന്തോ ഒരു വസ്തുവിൽ തീ കൊളുത്തി ദേവാലയത്തിന്റെ വശത്തേക്ക് എറിഞ്ഞ അക്രമി ജനാലകൾക്ക് കേടുപാട് വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. അക്രമിയുടെ മാനസാന്തരത്തിനും പരിഹാരത്തിനും വേണ്ടി വ്യാഴാഴ്ച രാവിലെ ദേവാലയത്തിൽ പ്രത്യേക ദിവ്യബലി അർപ്പണം നടന്നു.
Image: /content_image/News/News-2022-10-07-13:10:23.jpg
Keywords: അമേരിക്ക