Contents
Displaying 19351-19360 of 25044 results.
Content:
19743
Category: 18
Sub Category:
Heading: ലഹരി വ്യാപാരത്തിനെതിരെ ശക്തമായ കര്‍മ്മ പദ്ധതിയുമായി സീറോ മലബാർ സഭ
Content: പാലാ: കേരളസമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ - ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർ സഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർ സഭയിൽ പാലാ രൂപതയിലാണ് തുടക്കം കുറിക്കുന്നത്. കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷനും പാലാ രൂപത ജാഗ്രതാസമിതിയും സംയുക്തമായിട്ടാണ് ലഹരിക്കെതിരേ പാലായിൽ ബോധവൽക്കരണ സെമിനാറും കർമപദ്ധതികളും ആവിഷ്കരിക്കുന്നത്. 30നു ഉച്ചക്കു 2.30നു പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നൂറുകണക്കിനാളു കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കർമപദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നു പാലാ രൂപത പാട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ അറിയിച്ചു. സിനഡൽ കമ്മിഷൻ ഫോർ ഫാമിലി ലെയിറ്റി ആൻഡ് ലൈഫ് ചെയർമാനും പാലാ രൂപത അധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കമ്മീഷണർ പി.കെ. ജയരാജ് ക്ലാസ് നയിക്കും. പാലാ രൂപത പ്രൊട്ടോസിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ, സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ, ഫാ. ജോസ് കുറ്റിയാങ്കൽ, ഫാ. സെബാസ്റ്റ്യ ൻ പഴേപ്പറമ്പിൽ, ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഫാ. മാണി കൊഴുപ്പൻകുറ്റി, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ 1600 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതിൽ 400 പേർ അധ്യാപകരും പ്രഥമ അധ്യാപകരുമാണ്. ഓരോ ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചോ അതിലധികമോ ആളുകൾ പങ്കാളികളാകും. രൂപത തലത്തിൽ മാത്രമല്ല ദ്രുതകർമസേന രൂപീകരിക്കുന്നത്. ഫൊറോന തലത്തിലും ഇടവകതലത്തിലും കർമസേന രൂപീകരിക്കും. പത്തു വീടുകൾക്ക് ഒരാൾ വച്ചുള്ള നിരീക്ഷണമുണ്ടാകും. ബോധവത്കരണം മാത്രമല്ല, അധ്യാപകരുടെയും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ശ്രദ്ധയും കരുതലും യുവതലമുറയുടെ മേൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ രൂപതയിൽ ആരംഭം കുറികുന്ന കർമപദ്ധതി സീറോമലബാർ സഭ ഒന്നാകെ നടപ്പിലാക്കുകയാണ് സീറോ മലബാർസഭ സിനഡൽ കമ്മീഷൻ ലക്ഷ്യം വ യ്ക്കുന്നതെന്നു മോൺ.ജോസഫ് തടത്തിൽ അറിയിച്ചു. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടു പോയവരെ ചികിത്സിക്കാനോ പുനരധിവസിപ്പിക്കാനോ മതിയായ സംവിധാനങ്ങളില്ലാതെ കേരളം പകച്ചു നിൽക്കുകയാണെന്നു ഫാ. ജേ ക്കബ് വെള്ളമരുതുങ്കൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ശക്തമായ നിലപാട് അത്യന്തം ആശ്വാസകരമാ ണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഫാ. സെബാസ്റ്റ്യൻ പഴേപ്പറമ്പിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2022-09-29-11:14:13.jpg
Keywords: ലഹരി

19744
Category: 18
Sub Category:
Heading: ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍
Content: കൊച്ചി: ഞായറാഴ്ചകളിൽ തുടർച്ചയായി സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നത് ആസൂത്രിതമാണെന്നും ഇതു കടുത്ത പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്ന മുൻകാലങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി വിവിധ കാരണങ്ങൾ പറഞ്ഞു ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന ശൈലി വർധിച്ചുവരികയാണെന്നു ഗ്ലോബല്‍ സമിതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ ഒക്ടോബർ ഒന്നി നോ മൂന്നിനോ പുനഃക്രമീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഉപേക്ഷിക്ക ണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂ ളുകളിലെത്തി ഈ ക്ലാസുകളിൽ പങ്കെടുക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ എത്രയും വേഗം പിൻവലിക്കണമെന്ന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ഡയറക്ടർ ഫാ.ആന്റണി അറയ്ക്കൽ, ജനറൽ സെക്രട്ട റി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി പ്രവൃത്തിദിനമാക്കുന്ന സർ ക്കാർ ഉത്തരവുകൾ അംഗീകരിക്കാനാവില്ലെന്നു കാത്തലിക് ബിഷപ് സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിലും വ്യക്തമാക്കി. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒ ക്ടോബർ രണ്ട് ഞായറാഴ്ച പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് പ്രവ ർത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്ന് സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-09-29-11:53:44.jpg
Keywords: ഞായറാ

19745
Category: 1
Sub Category:
Heading: യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്
Content: ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്ബോള്‍ ഔട്ട്‌ഫീല്‍ഡര്‍ ആരോണ്‍ ജഡ്ജിന് ഇത് നേട്ടങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട സീസണ്‍. ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്ന ഈ സീസണിലെ അവിശ്വസനീയമായ പ്രകടനത്തിലൂടെ താരം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ക്രിസ്തു വിശ്വാസമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. തന്നെ ദത്തെടുത്ത് വളര്‍ത്തിയ തന്റെ മാതാപിതാക്കളും തന്റെ ക്രിസ്ത്യന്‍ വിശ്വാസവുമാണ് തന്റെ ഈ വിജയത്തിന്റെ പിന്നിലെന്നു മുപ്പതുകാരനായ ഈ യാങ്കീസ് താരം പറയുന്നു. വെയ്നെ-പാറ്റി ദമ്പതികള്‍ ആരോണിനേയും അദ്ദേഹത്തിന്റെ സഹോദരനേയും ജനിച്ചപ്പോള്‍ തന്നെ ദത്തെടുത്തതാണ്. ദൈവമാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നാണ് ഇതിനെ കുറിച്ച് ആരോണിന് പറയുവാനുള്ളത്. ആരോണിന്റെ 10 വയസ്സ് വരെ മാതാപിതാക്കള്‍ അവനെ ദത്തെടുത്തതാണെന്ന് അറിയിച്ചിരുന്നില്ല. എന്നാല്‍ 10 വയസ്സായപ്പോള്‍ മുതല്‍ അവന്‍ ‘ഞാന്‍ കാണാന്‍ നിങ്ങളേപ്പോലെ അല്ലല്ലോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. താന്‍ ദത്തെടുക്കപ്പെട്ടവനാണെന്ന്‍ അറിഞ്ഞതില്‍ തനിക്ക് യാതൊരു വിഷമവും തോന്നിയിരുന്നില്ല എന്ന് പറഞ്ഞ ആരോണ്‍ അവരാണ് തനിക്ക് അറിയാവുന്ന തന്റെ മാതാപിതാക്കളെന്നും കൂട്ടിച്ചേര്‍ത്തു. സ്നേഹവും പിന്തുണയും നല്‍കുന്ന മാതാപിതാക്കളെ ലഭിച്ച താന്‍ എത്രമാത്രം അനുഗ്രഹീതനാണെന്ന് ആരോണ്‍ പറയുമ്പോള്‍, അവനേക്കാളും ശരിക്കും തങ്ങളാണ് അനുഗ്രഹീതര്‍ എന്നാണ് അവന്റെ അമ്മ പറയുന്നത്. 2 കൊറിന്തോസ് 5:7-ല്‍ പറഞ്ഞിരിക്കുന്ന വാക്യമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈബിള്‍ വാക്യമെന്ന് താരം പറയുന്നു. ഈ ബൈബിള്‍ വാക്യമനുസരിച്ച് ജീവിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളിലിരിക്കുന്നവനിലും, അവന്‍ നമുക്കായി കരുതിവെച്ചിരിക്കുന്നവയിലും വിശ്വസിക്കുക. നമ്മെ ചുറ്റിപ്പറ്റി എന്താണ് ഉള്ളതെന്ന് നമുക്കറിയില്ല, നമുക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അവന്‍ നമ്മളെ ശരിയായ ദിശയില്‍ നയിക്കുമെന്നും ആരോണ്‍ പറയുന്നു. 65 ഹോം-റണ്‍ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിക്കുവാനുള്ള ശ്രമത്തിലാണ് ആരോണ്‍. 2013-ലാണ് ഇദ്ദേഹം ന്യൂയോര്‍ക്ക് യാങ്കീസിന് വേണ്ടി കളിച്ച് തുടങ്ങുന്നത്. 2017-ല്‍ അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി ആരോണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ** Originally published on 29 September 2022
Image: /content_image/News/News-2022-09-29-13:55:20.jpg
Keywords: താര, ദൈവ

19746
Category: 18
Sub Category:
Heading: സത്യസന്ധമായ നീതിനിർവ്വഹണം കാലഘട്ടത്തിന്റെ ആവശ്യം: മാർ മാത്യൂ മൂലക്കാട്ട്
Content: കാക്കനാട്: സത്യസന്ധമായ നീതിനിർവ്വഹണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാർ മാത്യു മൂലക്കാട്ട്. സെപ്റ്റംബർ 28ാം തീയതി മൗണ്ട് സെൻറ് തോമസിൽ വച്ച് നടത്തപ്പെട്ട സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കോടതിയിലെ ഉദ്യോഗസ്ഥരുടെയും രൂപതകളിലെ കോടതികളുടെ അധ്യക്ഷന്മാരായ ജുഡീഷ്യൽ വികാരിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. നമ്മുടെ ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് ഓരോ രൂപതകളിലും വരുന്ന കേസ് അവിടെത്തന്നെ തീർപ്പാക്കുന്ന സാഹചര്യമായതുകൊണ്ട് കേസിന്റെ വിധി പറയുമ്പോൾ വളരെ സൂക്ഷ്മതയോടും ഔദാര്യത്തോടും കൂടി ആയിരിക്കണമെന്ന് മാർ മൂലക്കാട്ട് ആഹ്വാനം ചെയ്തു. കാനൻനിയമസംഹിതയുടെയും രാഷ്ട്രനീതിന്യായവ്യവസ്ഥയുടെയും ചൈതന്യമനുസരിച്ച് വിശ്വാസികൾ തങ്ങളുടെ ഇടയിലെ തർക്കങ്ങൾ നീതിനിഷ്ടമായും സമാധാനപരമായും പരിഹരിക്കുവാൻ ആഗ്രഹിക്കുമ്പോൾ അതിന് കാലതാമസം വരുത്താതെ സത്യസന്ധമായി നീതി നിർവ്വഹിക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു. സഭയുടെ നീതിനിർവ്വഹണദൗത്യത്തിൽ സത്യസന്ധതയോടൊപ്പം മാനുഷികതയും കാത്തുസൂക്ഷിക്കണമെന്നും എല്ലാവരെയും കരുണയോടെ കേൾക്കണമെന്നും കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആഹ്വാനം ചെയ്തു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡൻറ് ഫാ. തോമസ് ആദോപ്പിള്ളിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഫാ. ജോസഫ് മുകളെപറമ്പിൽ നന്ദിയും പറഞ്ഞു. ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. ജോസഫ് മുകളേപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ MCBS, സിസ്റ്റർ ജിഷ ജോബ് MSMI എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Image: /content_image/India/India-2022-09-29-14:12:01.jpg
Keywords: നീതി, മൂലക്കാ

19747
Category: 1
Sub Category:
Heading: അര്‍ജന്റീനയില്‍ സക്രാരി തകര്‍ത്ത് വാഴ്ത്തപ്പെട്ട തിരുവോസ്തി കടത്തി കൊണ്ടുപോയി
Content: ബ്യൂണസ് അയേഴ്സ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയിലെ കത്തോലിക്ക ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതര്‍ സക്രാരി തകര്‍ത്ത് വാഴ്ത്തപ്പെട്ട തിരുവോസ്തി അടങ്ങുന്ന കുസ്തോതി മോഷ്ടിച്ചു. മാര്‍ ഡെല്‍ പ്ലാറ്റാ രൂപതയിലെ ചാപഡ്മലാലിലെ ഔര്‍ ലേഡി സ്റ്റെല്ലാ മേരീസ് കത്തോലിക്കാ ദേവാലയത്തിലാണ് മോഷണം നടന്നത്. സെപ്റ്റംബര്‍ 24-ന് ദേവാലയത്തിലെത്തിയ വിശ്വാസികളാണ് ബലിപീഠം അലംകോലമാക്കപ്പെട്ട നിലയിലും, തിരുവോസ്തി ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ ദേവാലയത്തിന്റെ നിലത്ത് ചിതറികിടക്കുന്നതുമായി കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കുസ്തോതി ഉള്‍പ്പെടെ വാഴ്ത്തിയ തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സംഭവിച്ചത് വളരെ ഗൗരവമേറിയതും വേദനാജനകവുമായ കാര്യമാണെന്നും, ഇത് ചെയ്തവര്‍ക്കു, വേണ്ടി തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഇടവക വികാരിയായ ഫാ. സാന്റിയാഗോ അരിയോള കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. വാഴ്ത്തപ്പെട്ട തിരുവോസ്തി മോഷ്ടിക്കപ്പെട്ടതില്‍ അതിയായ വിഷമമുണ്ടെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇടവകക്കു വേണ്ടി പരിഹാര കുര്‍ബാന ചൊല്ലുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാര്‍ ഡെല്‍ പ്ലാറ്റാ രൂപതയുടെ മെത്രാനായ മോണ്‍. ഗാരിയല്‍ മെസ്ട്രെ പ്രതികരിച്ചു. ബതാന്‍ പട്ടണത്തിലെ യൂത്ത് മിനിസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുവാന്‍ പോയതിനാല്‍ തനിക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെന്നും വിശുദ്ധ കുര്‍ബാനയെ അവഹേളിച്ചവരുടെ മാനസാന്തരത്തിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ദിവ്യകാരുണ്യ നാഥനോടുള്ള സ്നേഹത്തില്‍ ആഴപ്പെടുത്തുവാന്‍ തങ്ങള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മോഷ്ടിക്കപ്പെട്ട തിരുവോസ്തി ആഭിചാരങ്ങള്‍ക്കോ സാത്താന്‍ സേവകരുടെ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് വിശ്വാസീ സമൂഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ മോഷണം പോകുന്നത് പതിവു സംഭവമായി മാറുകയാണ്.
Image: /content_image/News/News-2022-09-29-16:52:43.jpg
Keywords: ദിവ്യകാരുണ്യ

19748
Category: 1
Sub Category:
Heading: കാരണം കൂടാതെ സര്‍ക്കാര്‍ വിലക്ക്: അള്‍ജീരിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
Content: അള്‍ജിയേഴ്സ്: സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതോടെ കത്തോലിക്ക ജീവകാരുണ്യ സംഘടനയായ കാരിത്താസ് അള്‍ജീരിയ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി. അള്‍ജീരിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന്‍ അള്‍ജിയേഴ്സ് അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയും, അള്‍ജീരിയന്‍ ഡയോസിസന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പോള്‍ ഡെസ്ഫാര്‍ഗെസ് ഒപ്പിട്ട അറിയിപ്പില്‍ പറയുന്നു. സുമനസ്കരായ ആളുകളുമായി ബന്ധപ്പെട്ട് പതിനായിരങ്ങള്‍ക്ക് ജീവകാരുണ്യ സഹായം ചെയ്തു വരികയായിരിന്ന സംഘടനയ്ക്കു വിലക്കേര്‍പ്പെടുത്തുവാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാവപ്പെട്ട അള്‍ജീരിയന്‍ ജനതയുടെ സേവനത്തിനായി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് മെത്രാപ്പോലീത്തയുടെ അറിയിപ്പ് അവസാനിക്കുന്നത്. കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടതിന്റെ കാരണമൊന്നും അള്‍ജീരിയന്‍ അധികാരികള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കാരിത്താസ് വിദേശ സന്നദ്ധ സംഘടനയായി കണക്കാക്കപ്പെടുന്നതിനാലുള്ള നിയന്ത്രണമാകാം ഈ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയോടുള്ള വിദ്വേഷത്തില്‍ നിന്നും ഉടലെടുത്തതാണ് ഈ നടപടിയെന്നാണ് സഭാ വൃത്തങ്ങള്‍ പറയുന്നത്. കാരിത്താസ് മറ്റുള്ള സംഘടനകളില്‍ നിന്നും വ്യത്യസ്തമാണ് എന്ന കാര്യം അധികാരികള്‍ കണക്കിലെടുത്തില്ല എന്ന് സഭാധികാരികള്‍ ആരോപിച്ചു. 97 ശതമാനവും ഇസ്ലാം മതവിശ്വാസികളുള്ള രാജ്യത്ത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടതാണ് കാരിത്താസ് അള്‍ജീരിയ. കുടിയേറ്റക്കാരേയും, രോഗികളേയും, പ്രായപൂര്‍ത്തിയാകാത്തവരേയും തികച്ചും സുതാര്യമായ പദ്ധതികളിലൂടെ സഹായിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഒക്ടോബര്‍ 1നു സംഘടന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കും.
Image: /content_image/News/News-2022-09-29-17:38:50.jpg
Keywords: അള്‍ജീരിയ

19749
Category: 1
Sub Category:
Heading: യുക്രൈനിലെ രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റഷ്യ-യുക്രൈൻ യുദ്ധം യുക്രൈനിലെ ജനജീവിതം താറുമാറാക്കുന്ന സാഹചര്യത്തിൽ യുക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബർ 28 ബുധനാഴ്ച, വത്തിക്കാനിൽവെച്ച് വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനത്തിലാണ് അതീവ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈനുവേണ്ടി വീണ്ടും ഫ്രാൻസിസ് പാപ്പ സ്വരമുയർത്തിയത്. ലോകം അവഗണിച്ചുതുടങ്ങിയ യുക്രൈനിലെ പരിതാപകരമായ അവസ്ഥയിൽ, സഹനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യുക്രൈൻ ജനതയെക്കുറിച്ച് ചിന്തിക്കുവാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. യുക്രൈനിലേക്ക് സഹായഹസ്‌തവുമായി നടത്തിയ നാലാമത് യാത്രയ്ക്ക് ശേഷം പാപ്പയുടെ പ്രത്യേക പ്രതിനിധി കർദ്ദിനാൾ ക്രജേവ്സ്‌കി സെപ്റ്റംബർ 28 ബുധനാഴ്ച രാവിലെ തിരികെയെത്തിയതിനെക്കുറിച്ച് സംസാരിച്ച ഫ്രാന്‍സിസ് പാപ്പ, കർദ്ദിനാളിൽനിന്ന്, യുക്രൈനിലെ അതികഠിനമായ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് അറിയാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ, നമുക്ക് യുക്രൈനെക്കുറിച്ച് ചിന്തിക്കാമെന്നും, ഈ രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. യുക്രൈനിലെ ജനത നേരിടുന്ന പ്രതിസന്ധി പൊതുകൂടിക്കാഴ്ച സമ്മേളനങ്ങൾ ഉൾപ്പെടെ സാധിക്കുന്നയിടങ്ങളില്‍ എല്ലാം ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും, പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കുന്നതിലേക്ക് എല്ലാവരെയും ക്ഷണിക്കാനും പാപ്പ പരിശ്രമിക്കുന്നുണ്ട്. ഫെബ്രുവരി 24 ന് റഷ്യ യുക്രൈനിന്റെ മേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി ഉക്രേനിയൻ നഗരങ്ങളാണ് റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തില്‍ തകര്‍ന്നടിഞ്ഞത്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 5,996 പേർ കൊല്ലപ്പെടുകയും 8,848 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം റഷ്യ വീണ്ടും ആണവായുധ ഭീഷണി മുഴക്കി. റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന ഈ പ്രദേശങ്ങളെ യുക്രൈന്‍ ആക്രമിച്ചാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നു റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷൻ ദിമിത്രി മെദ്വെദേവ് ആവര്‍ത്തിച്ചു. അതേസമയം റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.
Image: /content_image/News/News-2022-09-29-20:17:25.jpg
Keywords: പാപ്പ

19750
Category: 1
Sub Category:
Heading: 'യേശു പാപിയും ക്രൂരനും': ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബൈബിള്‍ പുനരെഴുത്ത് തുടരുന്നു
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ ബൈബിള്‍ പുനരെഴുത്ത് വിവാദമായി തുടരുന്നു. വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വിശുദ്ധ ലിഖിതങ്ങള്‍ക്കും സുവിശേഷ സത്യങ്ങള്‍ക്കും കടകവിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെയുള്ള ബൈബിള്‍ പുനരെഴുത്തെന്നു ‘ദി വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ (വി.ഒ.എം) എന്ന മതപീഡന നിരീക്ഷക സംഘടനയുടെ ഔദ്യോഗിക വക്താവായ ടോഡ് നെറ്റില്‍ട്ടണ്‍ വെളിപ്പെടുത്തി. 2019-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി 10 വര്‍ഷങ്ങളോളം നീളുന്ന പ്രക്രിയയായിരിക്കുമെന്നും, കണ്‍ഫ്യൂഷ്യന്‍, ബുദ്ധമതം എന്നീ മതങ്ങളുടെ ആശയങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പുനരെഴുത്തുമെന്നും ‘ദി ഫെയ്ത്ത് വയറി’ന് നല്‍കിയ അഭിമുഖത്തില്‍ ചൈനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് നെറ്റില്‍ട്ടണ്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു പുനരെഴുത്തായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’യുടെ (സിസിപി) കാലാനുസൃതമായ ബൈബിള്‍ പുനരെഴുത്തില്‍ അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ചേര്‍ക്കുമെന്നും, കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും സൂചനയുണ്ട്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2021 സെപ്തംബറില്‍ പുറത്തിറക്കിയ ഒരു പാഠപുസ്തകത്തില്‍, യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയോട് യേശു കാണിക്കുന അനുകമ്പയേ കുറിച്ച് പറയുന്ന ഭാഗത്തിന്റെ പുനരെഴുത്ത് വിവരിക്കുന്നുണ്ട്. ഇതില്‍ ജനങ്ങള്‍ പിരിഞ്ഞു പോയ ശേഷം, “ഞാനും ഒരു പാപിയാണ്” എന്ന് പറഞ്ഞുകൊണ്ട് യേശു തന്നെ ആ സ്ത്രീയെ കല്ലെറിയുന്നതായിട്ടാണ് ചൈനീസ് ഗവണ്‍മെന്റിന്റെ പുനരെഴുത്തില്‍ പറയുന്നത്. ഇത് യേശുവിന്റെ ദിവ്യത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നു അദ്ദേഹം സൂചിപ്പിച്ചു. ഇതെല്ലാം ക്രൈസ്തവ വിശ്വാസത്തിന് കണിഞ്ഞാടുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും, ക്രിസ്ത്യന്‍ സന്ദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണങ്ങളെ ഇല്ലാതാക്കുമോ എന്ന ഭയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടെന്നും നെറ്റില്‍ട്ടണ്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന നടപടികളുടെ ഒരു ഭാഗം മാത്രമാണ് ഈ ബൈബിള്‍ പുനരെഴുത്ത്. ദേവാലയങ്ങളില്‍ നിന്നും യേശുവിന്റെ രൂപം മാറ്റി ചൈനീസ് പ്രസിഡന്റിന്റെ ചിത്രങ്ങളും, സ്തുതിപ്പുകള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് ഗാനങ്ങളും ആക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ ബൈബിളിന്റെ ഈ കമ്മ്യൂണിസ്റ്റ് പുനരെഴുത്ത് വലിയ അപകടം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് അതിവേഗം ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇതാണ് നിരീശ്വര ഭരണകൂടത്തെ വല്ലാതെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2022-09-29-21:48:33.jpg
Keywords: ചൈന

19751
Category: 18
Sub Category:
Heading: ഗർഭഛിദ്രം സംബന്ധിച്ച സുപ്രീം കോടതി വിധി ആശങ്കാജനകം: കെസിബിസി
Content: കൊച്ചി: അവിവാഹിതരായ സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താനുള്ള അവകാ ശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെസിബിസി. ജീവനെതിരേയുള്ള നിലപാട് സ്വീകരി ക്കാൻ ഇതു പലർക്കും പ്രേരണ നല്കും. ഓരോ ജീവനും ഉദ്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതി നാൽ അതു സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകൾക്കെതിരേയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിർക്ക പ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്കാരം ഈ സമൂഹത്തിൽ ശക്തിപ്പെടേണ്ടതുണ്ടെന്നും കെസിബിസി പ്രസ്താവിച്ചു. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തിൽ ജീവനു വില കല്പി ക്കാത്ത എല്ലാത്തരം പ്രവർത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും. സ്ത്രീകളുടെ അവ കാശം മാത്രമായി ഗർഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്ന തിനു തുല്യമാണ്. ഗർഭത്തിൽ ജീവൻ ഉദ്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവർത്തനം മൂലമല്ല. അതി നാൽ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ടെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2022-09-30-05:56:43.jpg
Keywords: ഗർഭഛിദ്ര

19752
Category: 1
Sub Category:
Heading: നൈജീരിയയില്‍ പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കൂടുന്നു
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ബെന്യു സംസ്ഥാനത്തില്‍ ഈ മാസം ആദ്യം തുടക്കമിട്ട ക്രൈസ്തവ കൂട്ടക്കൊല തുടരുന്ന സാഹചര്യത്തില്‍ വീടുപേക്ഷിച്ച് പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളില്‍ 22 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇതേ മേഖലയില്‍ തന്നെ സെപ്റ്റംബര്‍ 18-ന് നടന്ന ആക്രമണത്തില്‍ 3 പേര്‍ വീണ്ടും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭവനരഹിതരായ ക്രൈസ്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്. നിരവധി വീടുകളും അഗ്നിക്കിരയായെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാല തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന്‍ ബെന്യു സംസ്ഥാനത്തിലെ ലോഗോ, ഗുമാ, ഗ്വേര്‍ എന്നീ മൂന്ന്‍ കൗണ്ടികളിലായി ഏതാണ്ട് 6,000-ത്തിലധികം ക്രൈസ്തവര്‍ ഭവനരഹിതരായിട്ടുണ്ടെന്ന്‍ ‘ബെന്യു സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി’യുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായ ഇമ്മാനുവല്‍ ഷിയോര്‍ വെളിപ്പെടുത്തി. ഫുലാനികളുടെ ആക്രമണങ്ങളില്‍ ദേവാലയങ്ങള്‍, സ്കൂളുകള്‍, ചന്തകള്‍, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയവയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി മാസ്ക്വരേഡ് എന്നറിയപ്പെടുന്ന മുഖംമൂടിധാരികളായ ഗോത്രവര്‍ഗ്ഗക്കാര്‍ സെപ്റ്റംബര്‍ 18-ന് ലാങ്ടാങ് കൗണ്ടിയിലെ ഷികാല്‍ ഗ്രാമത്തിലെ അസ്സംബ്ലീസ് ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തിയ ആക്രമണത്തില്‍ വചനപ്രഘോഷകനും നിരവധി വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുകയും, ദേവാലയത്തിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായും ഒരു പ്രദേശവാസി മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനയച്ച മൊബൈല്‍ സന്ദേശത്തില്‍ പറയുന്നു. മാസ്ക്വരേഡുകള്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് പതിവായി കൊണ്ടിരിക്കുകയാണെന്നും, ഈ ആക്രമണങ്ങള്‍ തടയുവാനോ, നിസ്സഹായരായ ക്രിസ്ത്യാനികളെ സഹായിക്കുവാനും സര്‍ക്കാരോ അധികാരികളോ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. തൊട്ടുമുന്‍പത്തെ ദിവസം കൗണ്ടിയുടെ മധ്യവടക്കന്‍ മേഖലയില്‍ ആക്രമണം നടത്തിയ ഫുലാനികള്‍ അറുപതോളം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയിരിന്നു. സെപ്റ്റംബര്‍ 13, 14 തീയതികളിലായി കടുണ സംസ്ഥാനത്തിലെ കാജുരു കൗണ്ടിയിലെ ജാഗരണ പ്രാര്‍ത്ഥനക്കിടെ ക്രൈസ്തവരുടെ വീടുകള്‍ കയറി ഫുലാനികള്‍ 57 പേരെ തട്ടിക്കൊണ്ടുപോവുകയുണ്ടായി. ഇതിനിടെ, മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്നും അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തിയതിന് വധശിക്ഷ കാത്ത് കഴിയുന്ന നാല് ക്രൈസ്തവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന്‍ മതപീഡന നിരീക്ഷക സംഘടനയായ റിലീസ് ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2022-09-30-05:59:36.jpg
Keywords: നൈജീ