Contents
Displaying 19301-19310 of 25044 results.
Content:
19693
Category: 1
Sub Category:
Heading: തിമോർ-ലെസ്റ്റെയിൽ വത്തിക്കാൻ പുതിയ എംബസി തുറന്നു
Content: ദിലി: കത്തോലിക്ക ഭൂരിപക്ഷമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി വത്തിക്കാൻ തിമോർ-ലെസ്റ്റെയിൽ പുതിയ എംബസി തുറന്നു. ഇന്നലെ സെപ്തംബർ 20ന് രാജ്യത്തിന്റെ പ്രസിഡന്റ് ജോസ് റാമോസ്-ഹോർട്ടയോടൊപ്പം വത്തിക്കാൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയാണ് പുതിയ എംബസി ഉദ്ഘാടനം ചെയ്തത്. പുതിയ എംബസി ഫ്രാൻസിസ് മാർപാപ്പ രാജ്യത്തിന് നൽകിയ ആത്മീയ സമ്മാനമാണെന്ന് ആർച്ച് ബിഷപ്പ് പെന പാര പറഞ്ഞു. ദ്വീപ് രാഷ്ട്രമായ തിമോർ-ലെസ്റ്റിലെ ജനങ്ങൾക്കായി മാർപാപ്പമാർ എല്ലായ്‌പ്പോഴും പ്രദർശിപ്പിച്ചിട്ടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും മറ്റൊരു മൂർത്തമായ അടയാളമാണ് അപ്പസ്തോലിക കാര്യാലയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ അപ്പസ്തോലിക കാര്യാലയം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സേവിക്കുന്നതിനായി ടിമോർ-ലെസ്റ്റിലെ സഭയ്ക്ക് പ്രോത്സാഹനത്തിന്റെ ഉറവിടമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഭൂതകാലത്തിലും വർത്തമാന കാലത്തും കത്തോലിക്ക വിശ്വാസം രാഷ്ട്രത്തിനു ദേശീയ അടയാളമാണ്. 500 വർഷത്തിലേറെയായി ഈ വിശ്വാസം നമ്മുടെ നല്ലതും മോശവുമായ സമയങ്ങളിലും ആളുകൾക്ക് ശക്തിയുടെയും ആശ്വാസത്തിന്റെയും ഉറവിടമായി വർത്തിക്കുന്നുവെന്നും സുവിശേഷവത്കരണത്തിന്റെ ചരിത്രം അതാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കർദ്ദിനാൾ വിർജിലിയോ, കർദിനാൾ ദോ കാർമോ ഡ സിൽവ, ഉൾപ്പെടെ വൈദികരും സന്യാസിനികളും ഉൾപ്പെടെ സഭയിലെയും ഭരണകൂട നയതന്ത്രജ്ഞരിലെയും പ്രമുഖർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും വത്തിക്കാനുമായി ഔപചാരിക നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തതു മുതൽ ഇന്തോനേഷ്യയിലോ മലേഷ്യയിലോ ഉള്ള അപ്പസ്തോലിക പ്രതിനിധികളാണ് തിമോർ-ലെസ്റ്റെയുടെ മേൽനോട്ടം വഹിക്കുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ 1975 വരെ പോർച്ചുഗീസ് കോളനിയായിരുന്ന തിമോർ-ലെസ്റ്റെ ഇതിനു ശേഷം 1999 വരെ ഇന്തോനേഷ്യയുടെ അധീനതയിലായിരുന്നു. ഇത് പിന്നീട് പരമാധികാര രാഷ്ട്രമായി മാറി. തിമോർ-ലെസ്റ്റെയിലെ 1.3 ദശലക്ഷം ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കരാണ്.
Image: /content_image/News/News-2022-09-21-19:51:44.jpg
Keywords: :ഏഷ്യന്‍

19694
Category: 18
Sub Category:
Heading: ഷംഷാബാദ് നിയുക്ത സഹായ മെത്രാന്മാരുടെ മെത്രാഭിഷേകം ഒക്ടോബർ 9ന്
Content: ചങ്ങനാശേരി: ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായ മെത്രാന്മാരായ മോൺ. ജോസഫ് കൊല്ലംപറമ്പിലിന്റെയും മോൺ. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന് ഷംഷാബാദിൽ നടക്കും. ബാഡംഗ്പേട്ട് ബാലാജിനഗറിലുള്ള സികെആർ ആൻഡ് കെടിആർ ക ൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതിനാണ് മെത്രാഭിഷേക ചടങ്ങുകൾ. സീറോമലബാർസഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാട്ടിൽ എന്നിവർ സഹകാർമികരായിരിക്കും. 12.30ന് അനുമോദന സമ്മേളന ത്തോടെ ചടങ്ങുകൾ സമാപിക്കും. മോൺ. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും മോൺ. ജോസഫ് കൊല്ലംപറമ്പിൽ പാലാ രൂപതാ വികാരി ജനറാളുമാണ്.
Image: /content_image/India/India-2022-09-22-10:35:40.jpg
Keywords: ഷംഷാ

19695
Category: 18
Sub Category:
Heading: അന്തിചർച്ചകളിൽ രൂപപ്പെടുന്ന ചരിത്രം സഭയുടേതല്ല, പരിശുദ്ധാത്മാവിലൂടെ എത്തിയതാണ് സഭയുടെ മഹിത ചരിത്രം: മാർ ജോസഫ് പാംപ്ലാനി
Content: തിരുവല്ല: 21 നൂറ്റാണ്ടുകളിലായി പരിശുദ്ധാത്മാവിലൂടെ എത്തിയതാണ് സഭയുടെ മഹിത ചരിത്രമെന്നും അന്തിച്ചർച്ചകളിൽ രൂപപ്പെടുന്നവ സഭയുടേതല്ലെന്നും തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിരുസഭയുടെ ഇരുണ്ട ചരിത്രം രചിക്കാൻ മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. വൈദികരിലെയും സന്യസ്തരിലെയും ചെറിയൊരു ശതമാനത്തെ മുമ്പിൽ നിർത്തി ഇത് ഇന്നും സമൂഹ മാധ്യമങ്ങളിൽ തുടരുന്നുണ്ട്. ഇവരിൽ ചിലർ അന്തിച്ചർച്ചകളിൽ വന്നിരുന്ന് സഭയെയും സന്യാസ പ്രസ്ഥാനങ്ങളെയും അവഹേളിച്ചു സംസാരിക്കുന്നു. ഇരുണ്ട ശക്തികളുടെ പ്രേരണയിലാണ് ഇവർക്ക് ഇത് ചെയ്യാനാകുന്നതെന്ന് ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി. ചരിത്രത്തെ വേർതിരിച്ചറിയാനുള്ള പ്രതിബദ്ധതയും ആർജവത്വവും വിശ്വാസികൾക്കുണ്ടാണം. സഭയുടെയും പൗരോഹിത്യത്തിന്റെയും മാർക്കറ്റ് ഇടിഞ്ഞുപോയെന്ന് ആരും കരുതേണ്ടതില്ല. പുറത്തെ പ്രചാരണം കണ്ടുകൊണ്ട് നിസംഗതയിലേക്കും നിഷ്ക്രിയത്വത്തിലേക്കും വൈദികർ മാറരുത്. സ്നേഹം എല്ലാറ്റി നെയും സുന്ദരമാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യുന്നുവെന്നും മാർ പാംപ്ലാനി പറഞ്ഞു.
Image: /content_image/India/India-2022-09-22-10:59:35.jpg
Keywords: പാംപ്ലാ

19696
Category: 18
Sub Category:
Heading: കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവല്ല: കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവർ നേരിടുന്ന പ്രശ്നങ്ങൾക്ക് രമ്യവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ 92-ാമത് പുനരൈക്യവാർഷികത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവർ നേരിടുന്ന വെല്ലുവിളികളോടും വേദനകളോടും നാം താദാത്മ്യപ്പെടുകയാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. അതിജീവനത്തിനുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ എല്ലാ പിന്തുണയും നൽകും. സർക്കാർ ഇടപെടേണ്ട സാഹചര്യങ്ങളിൽ ഇടപെടുകയും ജനങ്ങൾക്കു സംരക്ഷണം ഉറപ്പാക്കുകയും വേണം. ഓരോദിവസവും കരയെ കടലെടുക്കുന്ന പ്രതിഭാസം കണ്ടുവരുന്നു. തങ്ങളുടെ സ്വ ത്തുവകകളും ആരാധനാലയവുമെല്ലാം കടലെടുക്കുന്ന ഒരു ഘട്ടത്തിൽ അതിജീവന പോരാട്ടം നടത്തുന്ന കടലോരത്തെ കുടുംബങ്ങളെ ചേർത്തു നിർത്താൻ കഴിയണം. മലയോരത്തെ കർഷകർ നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഐതിഹാസികമായ പോരാട്ടത്തിലൂടെ നേടിയ മണ്ണാണ് മലയോര കർഷകരുടേത്. ഇതെല്ലാം വനംവകുപ്പി നെ ഏല്പിച്ചുകൊടുക്കേണ്ടിവരുന്ന ഒരു ദുരവസ്ഥയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു. വനത്തിൽ നിന്ന് ഒരു കിലോമീറ്റർ പുറത്തേക്ക് ബഫർസോൺ പരിധി നിശ്ചയിക്കുന്നവർ ഒരു കിലോമീറ്റർ അകത്തേക്കു മാറ്റി വന്യമൃഗങ്ങളു ടെ സഞ്ചാരപഥം ഒരുക്കുന്നതിൽ എന്താണ് തെറ്റെന്നു കൂടി വ്യക്തമാ ക്കണം. ഇത്തരത്തിൽ മാറ്റം വരുത്തിയാൽ ഏതെങ്കിലും മൃഗത്തിനു വം ശനാശം ഉണ്ടാകുമോ. നാട്ടിൽ നായ കടിച്ച് വംശനാശം സംഭവിച്ചുകൊ ണ്ടിരിക്കുന്നത് മനുഷ്യനാണെന്നും കർദ്ദിനാൾ മാർ ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. രാവിലെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ സമൂഹബലിയോടെ യാണ് പുനരൈക്യ വാർഷിക സംഗമത്തിനു തുടക്കമായത്. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ വചനസന്ദേശം നൽകി. കൂരിയ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തി ൽ നടന്ന ആരാധനയോടെയാണ് സംഗമം സമാപിച്ചത്. 93-ാമത് പുനരൈക്യ വാർഷിക സംഗമത്തിനു മൂവാറ്റുപുഴ രൂപത ആതിഥേയത്വം വഹിക്കുമെന്ന് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് കാതോലിക്കാ പതാക ഏറ്റുവാങ്ങി. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, സാമുവേൽ മാർ ഐറേനിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, തോമസ് മാർ യൗസേബിയോസ്, തോമസ് മാർ അ ന്തോണിയോസ്, ഏബ്രഹാം മാർ യൂലിയോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ് തുടങ്ങിയവരും പങ്കെടുത്തു. വികാരി ജനറാൾ റവ. ഡോ. ഐസക്ക് പറപ്പള്ളിൽ നന്ദി പറഞ്ഞു.
Image: /content_image/India/India-2022-09-22-11:27:20.jpg
Keywords: ബാവ

19697
Category: 1
Sub Category:
Heading: ആശ്രമം തുടങ്ങാം, പക്ഷേ സന്യാസ വസ്ത്രം ഉപേക്ഷിക്കണം: ചൈനയുടെ ആവശ്യം മിഷ്ണറീസ് ഓഫ് ചാരിറ്റി തള്ളി
Content: കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസ സമൂഹം, ആരംഭ കാലം മുതലേ വെള്ള സാരിയിൽ നീലക്കരയുള്ള വസ്ത്രമാണ് ധരിക്കുന്നത്. എന്നാൽ ഇപ്പോൾ ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗത വസ്ത്രം ഉപേക്ഷിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന് തങ്ങൾ തയ്യാറല്ലെന്ന് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫ് 'നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററി'ന്റെ പ്രതിനിധിയും പ്രമുഖ മലയാളി മാധ്യമ പ്രവര്‍ത്തകനുമായ ആന്‍റോ അക്കരയോട് പറഞ്ഞു. 1995ൽ ചൈനയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു വേണ്ടിയുള്ള ആഗ്രഹം മദർ തെരേസ പ്രകടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിഷയം പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സന്യാസിനി സമൂഹം. 139 രാജ്യങ്ങളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള സന്യാസ സമൂഹത്തിന്റെ നാലാമത്തെ സുപ്പീരിയർ ജനറലായി ഈ വർഷം മാർച്ച് മാസമാണ് സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുക്കുന്നത്. 'നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററി'നോട് വിവിധ വിഷയങ്ങളില്‍ സിസ്റ്റര്‍ പ്രതികരണം നടത്തി. 2016ൽ യെമനിൽ തീവ്രവാദി ആക്രമണത്തിൽ സന്യാസ സമൂഹത്തിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ട സംഭവവും, ലാറ്റിനമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട സംഭവവും ചോദിച്ചപ്പോൾ, തടസ്സങ്ങൾക്ക് തങ്ങളെ തടയാൻ സാധിക്കില്ലെന്ന് 68 വയസ്സുള്ള സിസ്റ്റർ മേരി പറഞ്ഞു. തങ്ങൾക്ക് അരക്ഷിതാവസ്ഥയില്ല. ദൈവത്തിൽ വിശ്വാസം അർപ്പിച്ച് ദൈവത്തിന്റെ പ്രവർത്തി ചെയ്യുന്നത് തങ്ങൾ തുടരുന്നു. മിഷ്ണറി ഓഫ് ചാരിറ്റീസ് സമൂഹത്തിനു പുറത്ത് നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് തടയിടാൻ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്ന കാര്യം ചോദിച്ചപ്പോൾ, തങ്ങൾക്ക് നിരാശയില്ല എന്ന മറുപടിയാണ് ലഭിച്ചത്. വിശുദ്ധ മദർ തെരേസ പഠിപ്പിച്ചത് പോലെ ഓരോ ദിവസവും വിശുദ്ധ കുർബാനയോടും ആരാധനയോടും കൂടി ആരംഭിക്കുന്നു. ദൈവം തങ്ങളെ നോക്കുന്നു. സാമ്പത്തിക സഹായത്തിന് തടയിടാൻ ബിജെപി സർക്കാർ ആരംഭിച്ചതിനുശേഷം പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സിസ്റ്റർ മേരി ജോസഫ് പറഞ്ഞു. പ്രത്യേകിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്ക് അറിയിച്ച പിന്തുണ അവർ എടുത്തു പറഞ്ഞു. തൃശ്ശൂർ ജില്ലയിൽ ജനിച്ച സിസ്റ്റർ മേരി, മിഷ്ണറി ഓഫ് ചാരിറ്റി സമൂഹത്തിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ്. - {{ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കന്ധമാൽ രക്തസാക്ഷികൾക്ക് നീതി ലഭിക്കാനായി പോരാട്ടം നടത്തിവരുന്ന മാധ്യമപ്രവർത്തകന്‍ കൂടിയായ ആന്‍റോ അക്കര, സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫുമായുള്ള അഭിമുഖത്തെ തുടര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> https://www.ncregister.com/news/missionaries-of-charity-will-not-give-up-habit-to-enter-china-superior-general-says}}
Image: /content_image/News/News-2022-09-22-12:07:55.jpg
Keywords: മിഷ്ണ

19698
Category: 1
Sub Category:
Heading: എയര്‍പോര്‍ട്ടിനു പിന്നാലെ കാപ്പിറ്റോള്‍ ചാപ്പലും പൊതു ആരാധനാലയമാക്കാന്‍ ശ്രമം; കൊളംബിയയില്‍ പ്രതിഷേധം
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയിലെ എല്‍ ഡൊറാഡോ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനു പിന്നാലെ കാപ്പിറ്റോള്‍ മന്ദിരത്തിലെ ചാപ്പലും പൊതു ആരാധനാലയമാക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധം. കൊളംബിയന്‍ പാര്‍ലമെന്റംഗങ്ങള്‍ യോഗം ചേരുന്ന കാപ്പിറ്റോള്‍ മന്ദിരത്തിലെ കത്തോലിക്ക ചാപ്പല്‍ സര്‍വ്വമതസ്ഥര്‍ക്കും വേണ്ടിയുള്ള പൊതു ആരാധനാലയമാക്കുവാനുള്ള നിര്‍ദ്ദേശം കൊളംബിയന്‍ കോണ്‍ഗ്രസ്സ് അംഗം ജുവാന്‍ കാര്‍ലോസ് ലൊസാഡയാണ് മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. കത്തോലിക്ക സഭക്കെതിരായ മതപീഡനം തന്നെയാണ് ഈ നടപടിക്ക് പിന്നിലെന്ന് കൊളംബിയന്‍ മെത്രാന്‍ സമിതിയുടെ പ്രബോധന ഐക്യ സംവാദ വിഭാഗത്തിന്റെ തലവനായ ഫാ. റൌള്‍ ഓര്‍ട്ടിസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബർ 14നു ലിബറൽ പാർട്ടി അംഗമായ ലൊസാഡ, നാഷണൽ കാപ്പിറ്റോളിൽ സ്ഥിതി ചെയ്യുന്ന മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻ ചാപ്പലിനെ നിഷ്പക്ഷ ആരാധനാലയമാക്കി മാറ്റുന്നതിനുള്ള പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ച വിവരം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യമായ ഹിസ്റ്റോറിക്കല്‍ പാക്റ്റ് അംഗമായ അലീരിയോ ഉരീബെയും, ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ട റെവല്യൂഷണറി ആംഡ് ഫോഴ്സസസിന്റെ രാഷ്ട്രീയ വിഭാഗമായ കോമ്മണ്‍സ് പാര്‍ട്ടി അംഗവുമായ ലൂയിസ് ആല്‍ബര്‍ട്ടോ അല്‍ബാനുമാണ് പ്രമേയത്തില്‍ ലൊസാഡോക്ക് പുറമേ ഒപ്പ് വെച്ചിരിക്കുന്നവര്‍. ഈ നീക്കത്തിനെതിരെ ഇതിനോടകം തന്നെ കോൺഗ്രസ് അംഗങ്ങളും, കത്തോലിക്കാ നേതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നുകഴിഞ്ഞു. #LaCapillaSeQueda (ചാപ്പൽ നിലനില്‍ക്കും) എന്ന ഹാഷ്‌ടാഗിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. എല്‍ ഡൊറാഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കത്തോലിക്കാ ചാപ്പല്‍ പൊതു ആരാധനാലയമാക്കി വെറും മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് മറ്റൊരു കത്തോലിക്ക ചാപ്പല്‍ കൂടി പൊതു ആരാധനാലയമാക്കുവാനുള്ള നീക്കം നടക്കുന്നത്. ബൊഗോട്ടയിലെ ഗവണ്‍മെന്റ് ഓഫ് മേയേഴ്സ് ഓഫീസിലെ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കത്തോലിക്ക ചാപ്പല്‍ പൊതു ആരാധനാലയമാക്കി മാറ്റിയതെന്ന് എയര്‍പോര്‍ട്ടിന് മേല്‍നോട്ടം വഹിക്കുന്ന കമ്പനി വ്യക്തമാക്കിയതായി ഫോണ്ടിബോണ്‍ മെത്രാന്‍ ജുവാന്‍ വിന്‍സെന്റ് കൊര്‍ഡോബ വെളിപ്പെടുത്തിയിരിന്നു. 2018-ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൊതുനയത്തിന്റെ തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളാണ് ഈയിടെയായി കണ്ടുവരുന്നതെന്നു ഫാ. ഓര്‍ട്ടിസ് പറയുന്നു. മതനിരപേക്ഷത കൊണ്ടുവരുന്നതിന് പൊതു സ്ഥലങ്ങളിലുള്ള കത്തോലിക്ക ആരാധനാലയങ്ങള്‍ ഇല്ലാതാക്കണമെന്ന് ചിലരേയെങ്കിലും ചിന്തിപ്പിക്കുവാന്‍ ഈ തെറ്റായ വ്യാഖ്യാനത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം അര്‍ത്ഥമാക്കുന്നത് നിഷ്‌പക്ഷ ആരാധന എന്നൊന്നില്ലെന്നു ചൂണ്ടിക്കാട്ടിയ ഫാ. ഓര്‍ട്ടിസ് ആഭ്യന്തര മന്ത്രാലയത്തിന്റെ മതകാര്യ ഡയറക്ടറേറ്റിനോട് കത്തോലിക്ക ആരാധനാലയങ്ങളെ ബഹുമാനിക്കണമെന്ന് കൊളംബിയന്‍ കത്തോലിക്ക സഭ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-22-14:42:20.jpg
Keywords: കൊളംബിയ

19699
Category: 11
Sub Category:
Heading: ഇറ്റാറ്റി മാതാവിന്റെ സവിധത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ മൂന്നു ലക്ഷം യുവജനങ്ങളുടെ പങ്കാളിത്തം
Content: കൊറിയന്റസ്: വടക്കന്‍ അര്‍ജന്‍റീനയിലെ കൊറിയന്റസിന്റെ മധ്യസ്ഥയും,സംരക്ഷകയുമായ ഇറ്റാറ്റി മാതാവിന്റെ ബസിലിക്കയിലേക്ക് സെപ്റ്റംബര്‍ 17-ന് നടത്തിയ 43-മത് മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് മൂന്നു ലക്ഷത്തിലധികം യുവജനങ്ങള്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും യുവജനങ്ങള്‍ വിവിധ രൂപതകളെ പ്രതിനിധീകരിച്ച് ഒരുമിക്കുന്നത്. “മറിയത്തോടൊപ്പം, ഞങ്ങള്‍ വീണ്ടും ഒരു സിനഡല്‍ സഭയായി കണ്ടുമുട്ടുന്നു” എന്ന മുഖ്യ പ്രമേയവുമായി കൊറിയന്റെസിനും ഇറ്റാറ്റിക്കുമിടയില്‍ ആറോളം മൈലുകള്‍ നടന്നാണ് യുവജനങ്ങള്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയത്. 100 വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തീര്‍ത്ഥാടനം. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സാന്‍ റോക്ക് ഡെ പ്രസിഡന്‍സിയാ റോക്ക്യു സായെന്‍സ് പെന മെത്രാനായ ഹ്യൂഗോ നിക്കോളാസ് ബാര്‍ബാരോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അവളുടെ മധുരമായ മാതൃശബ്ദം ശ്രദ്ധിക്കണമെന്നും ജീവിതത്തിന്റെ സമ്പുഷ്ടത പങ്കുവെക്കുവാനായി സന്തോഷമുള്ളവരും, സ്നേഹിക്കാന്‍ കഴിവുള്ളവരുമായിരിക്കുക എന്നതാണ് മാതാവിന്റെ ആഗ്രഹമെന്നും ബിഷപ്പ് പറഞ്ഞു. “ഞാന്‍ എന്നെത്തന്നെ നിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു, സദാ ദൈവേഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ആനന്ദത്തിന്റേയും, സമാധാനത്തിന്റേയും കാരണം നീയാണ്, അമ്മേ ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ; എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ” എന്ന പ്രാര്‍ത്ഥനയോടെയാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 'തങ്ങള്‍ക്ക് മാര്‍ഗ്ഗവും, ശക്തിയും, പ്രതീക്ഷയും നല്‍കികൊണ്ടിരിക്കുന്ന അമ്മയെ യുവജനങ്ങള്‍ ആശ്ലേഷിക്കുന്നത് തങ്ങള്‍ ആഘോഷിക്കുകയാണെന്നു പോസാഡാ രൂപതയുടെ യൂത്ത് മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയ മരിയാനെല വില്ലാര്‍ പറഞ്ഞു. ഈ സമയത്തിനായി പ്രതീക്ഷയോടെയും സന്തോഷത്തോടെയും കാത്തിരിക്കുകയായിരുന്നുവെന്നും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരുമിച്ച് നടക്കുവാനും, ഞങ്ങളുടെ പ്രദേശങ്ങള്‍ക്ക് വേണ്ട പരിഹാരങ്ങൾ കണ്ടെത്തുവാനും ആഗ്രഹിക്കുകയാണെന്നും മറ്റ് ചിലര്‍ പ്രതികരിച്ചു. പരാനയിലെ ഒരു നദിക്കരയിൽ ഒരു പാറക്കടിയിലായി മൂന്ന്‍ തവണ ദൈവമാതാവിന്റെ പ്രതിബിംബം ദൃശ്യമായിടത്താണ് ഇറ്റാറ്റി മാതാവിന്റെ രൂപം സ്ഥാപിച്ചതെന്നാണ് ചരിത്രം. 1900-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ഇറ്റാറ്റി മാതാവിനെ കൊറിയന്റസിന്റെ മാധ്യസ്ഥയായി പ്രഖ്യാപിച്ചത്. ഇന്ന്‍ അര്‍ജന്റീനയിലെ ഏറ്റവും വലിയ കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രമാണ് ഇറ്റാറ്റി ബസിലിക്ക. ദൈവമാതാവിന്റെ തിരുനാള്‍ ജൂലൈ 9-നും, വാര്‍ഷികം ജൂലൈ 16-നുമാണ് ഇവിടെ ആഘോഷിക്കുന്നത്.
Image: /content_image/News/News-2022-09-22-16:23:48.jpg
Keywords: അര്‍ജ

19700
Category: 1
Sub Category:
Heading: നീതി ഇനിയും അകലെ; ഹോങ്കോങ്ങ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന്‍റെ വിചാരണ മാറ്റിവെച്ചു
Content: ഹോങ്കോങ്ങ്: ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹോങ്കോങ്ങ് രൂപതയുടെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 6 പേരുടെ ഈ ആഴ്ച നടക്കേണ്ടിയിരുന്ന വിചാരണ മാറ്റിവെച്ചു. ജഡ്ജിക്ക് കോവിഡ്-19 ബാധിച്ചതിനാല്‍ മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 19-ന് തുടങ്ങി സെപ്റ്റംബര്‍ 23-ന് അവസാനിക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റിവെച്ചിരിക്കുന്നത്. കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ആരോപിച്ചിരിക്കുന്നത്. കിരാത നടപടിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും, മുറിവേല്‍ക്കുകയും, ആക്രമിക്കപ്പെടുകയും, ഭീഷണിക്കിരയാവുകയും ചെയ്തവരെ സഹായിക്കുന്നതിനായി 2019 ജൂണിലാണ് '612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്' രൂപീകരിച്ചത്. 2021 മുതല്‍ ഈ ഫണ്ട് പ്രവര്‍ത്തിക്കുന്നില്ല. തൊണ്ണൂറു വയസ്സുള്ള കടുത്ത ജനാധിപത്യവാദിയായ കര്‍ദ്ദിനാള്‍ സെന്നിന് പുറമേ, ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡെനിസെ ഹോ, അഭിഭാഷക മാര്‍ഗരറ്റ് ഇങ്, പണ്ഡിതനായ ഹുയി പൊ-കെയൂങ്, സാമൂഹിക പ്രവര്‍ത്തകനായ സെ ചിങ്-വീ, മുന്‍ നിയമസാമാജികന്‍ സിഡ് ഹോ എന്നിവരാണ് അറസ്റ്റിലായത്. തങ്ങള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ അനന്തമായി നീളുകയാണ്. ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങ്. കൂട്ടം ചേരുവാനുള്ള സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയ ചില അടിസ്ഥാന മാനുഷിക അവകാശങ്ങളെ ഹോങ്കോങ്ങിന്റെ അടിസ്ഥാന നിയമം സംരക്ഷിക്കുന്നുണ്ട്. എങ്കിലും നഗരത്തിന് പുറത്തേക്ക് ഈ നിയമം ബാധകമല്ലെന്ന് മാത്രമല്ല, ചൈനീസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ 1,750 ഡോളര്‍ വരെ പിഴയോ, ജയില്‍ വാസമോ ലഭിക്കാം. എന്നാല്‍ 2020-ല്‍ പ്രാബല്യത്തില്‍ വരുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലാണ് വിചാരണ ചെയ്യുന്നതെങ്കില്‍ ഇതിലും കഠിനമായ ശിക്ഷ ലഭിക്കും. ‘വിദേശ കൂട്ട്കെട്ട്’ എന്ന് ചൈന തീരുമാനിക്കുന്നതെന്തും ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-22-17:08:59.jpg
Keywords: കര്‍ദ്ദി സെന്ന, ഹോങ്കോ

19701
Category: 10
Sub Category:
Heading: യാത്രികര്‍ക്ക് വിശ്വാസ വെളിച്ചമേകാന്‍ ഗ്യാസ് സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ നിര്‍മ്മിച്ച് ബ്രസീലിയന്‍ കമ്പനി
Content: സാവോപ്പോളോ: “വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ യാത്രികര്‍ക്ക് കുമ്പസാരിക്കുവാനും, വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും സൗകര്യമൊരുക്കിക്കൊണ്ട് ചാപ്പലുകള്‍ നിര്‍മ്മിക്കുന്ന ബ്രസീലിലെ ഗ്യാസ് സ്റ്റേഷന്‍ ശൃംഖല ശ്രദ്ധ നേടുന്നു. റെഡെ മരാജോ എന്ന ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിച്ചുക്കൊണ്ട് യാത്രക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയ മരുപ്പച്ച സമ്മാനിക്കുന്നത്. ചാപ്പല്‍ ഉണ്ടാക്കുന്നത് നല്ല കാര്യമാണെങ്കിലും ചാപ്പലില്‍ ദിവ്യകാരുണ്യം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും മഹത്തായ കാര്യമെന്നു കമ്പനിയുടെ ഡയറക്ടർ ജാനെത്ത് വാസ് സി.എന്‍.എ പോര്‍ച്ചുഗീസ് ഭാഷാ വിഭാഗമായ എ.സി.ഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏഴ് ചാപ്പലുകള്‍ മാത്രമാണ് നിലവില്‍ ഉള്ളതെങ്കിലും കൂടുതല്‍ ചാപ്പലുകള്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷത്തിലധികമായി പെട്രോള്‍ ഫില്ലിംഗ് രംഗത്ത് സജീവമായ റെഡെ മരാജോ 1,200 മൈല്‍ നീളമുള്ള ബെലെം-ബ്രസീലിയ ഹൈവേയില്‍ ഉടനീളം ഗ്യാസ് സ്റ്റേഷനുകള്‍ ഉള്ള ഒരേ ഒരു കമ്പനിയും, രാജ്യത്തെ ഏറ്റവും വലിയ ഷെല്‍ വിതരണക്കാരുമാണ്. പരാ, ടോക്കാന്റിന്‍സ്, ഗോയിയാസ്, മാറ്റോഗ്രോസ്സോ, മിനാസ് ഗെരായിസ് എന്നീ സംസ്ഥാനങ്ങളിലായി 19 സ്റ്റേഷനുകള്‍ നിലവില്‍ കമ്പനിക്കുണ്ട്. കത്തോലിക്ക കുടുംബത്തില്‍ ജനിച്ചെങ്കിലും താന്‍ ഇടക്കിടെ മാത്രമായിരുന്നു കുര്‍ബാനയില്‍ പങ്കെടുക്കാറുഉണ്ടായിരുന്നത്. ഒരു കരിസ്മാറ്റിക്ക് ധ്യാനത്തില്‍ പങ്കെടുത്ത ശേഷമാണ് കത്തോലിക്ക സഭയുമായി ഇത്ര അടുത്തതെന്നും ഡയറക്ടർ ജാനെത്ത് വാസ് വെളിപ്പെടുത്തി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്ത തന്റെ ഭര്‍ത്താവും താനും ഇന്നു പരിശുദ്ധ കന്യകാമാതാവിന്റെ വലിയ ഭക്തരാണെന്നും കൂട്ടിച്ചേര്‍ത്തു. ദിവ്യകാരുണ്യ ആഭിമുഖ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചവരാണ് ഈ ദമ്പതികള്‍. 1992-ല്‍ നോവാ ഒലിന്‍ഡാ സ്റ്റേഷനിലാണ് ഇവര്‍ ആദ്യത്തെ ദിവ്യകാരുണ്യ ചാപ്പല്‍ നിര്‍മ്മിക്കുന്നത്. രൂപതയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററാണ് ചാപ്പലില്‍ വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യം സൂക്ഷിക്കുന്നതിനുള്ള അനുവാദം നല്‍കിയത്. പുതിയ ചാപ്പല്‍ ഉണ്ടാക്കിയാല്‍ ഇടവക വികാരിയെ സമീപിക്കുകയും, വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യം സൂക്ഷിക്കുന്നതിന് മെത്രാന്റെ അനുവാദം തേടുകയുമാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. എല്ലാ ചാപ്പലുകളിലും ആഴ്ചതോറും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ചില ചാപ്പലുകളില്‍ വൈദികര്‍ വന്ന് കുമ്പസാരിപ്പിക്കുകയും, ആത്മീയ ഉപദേശങ്ങള്‍ നല്‍കി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുമുണ്ട്. ചാപ്പല്‍ നിര്‍മ്മിക്കുന്നത് എളുപ്പമാണെങ്കിലും അത് സംരക്ഷിക്കുന്നതില്‍ പ്രയാസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ദൈവത്തിന്റെ വരദാനവും, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയുമാണിതെന്നും വാസ് പറയുന്നു. വാസിന്റെ മക്കളും ഇപ്പോള്‍ ചാപ്പല്‍ നിര്‍മ്മാണ പദ്ധതിയില്‍ പങ്കാളികളാണ്. കൂടുതല്‍ സമയം റോഡുകളില്‍ ചിലവഴിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരെ മനസ്സില്‍ വെച്ചുകൊണ്ടാണ് ചാപ്പല്‍ നിര്‍മ്മാണം ആരംഭിച്ചതെന്നും വിശുദ്ധ കുര്‍ബാനക്കായി വരുന്ന വൈദികര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ജപമാലകള്‍ സമ്മാനിക്കാറുണ്ടെന്നും വാസ് വെളിപ്പെടുത്തി. അവരെ സംബന്ധിച്ചിടത്തോളം മരുഭൂമിയുടെ നടുവിലുള്ള ഒരു മരുപ്പച്ച പോലെയാണിത്. രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുവാന്‍ ഈ മരുപ്പച്ചക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ തൊഴിലാളികളേയും കത്തോലിക്കാ വിശ്വാസത്തില്‍ ജീവിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയുടെ മഹത്തായ മാതൃകയ്ക്കു വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-22-20:58:52.jpg
Keywords: കമ്പനി, ബ്രസീ

19702
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ഇന്നു പ്രദർശനത്തിനെത്തും
Content: കോട്ടയം: വിശുദ്ധ ചാവറയച്ചന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന കർമസാഗരം വിശുദ്ധ ചാവറയച്ചൻ സിനിമ ഇന്നു പ്രദർശനത്തിനെത്തും. ദിവസവും രാത്രി 8.40നു കോട്ടയം അനശ്വര തിയറ്ററിലാണ് പ്രദർശനം. ചാവറയച്ചൻ തന്റെ കാലഘട്ടത്തിൽ സാമൂഹ്യ പുരോഗതിക്കുവേണ്ടി ചെയ്ത വിപ്ലവകരമായ നടപടികളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു കലാസൃഷ്ടി എന്ന നിലയിൽ വളരെ മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കു ന്നത്. ഏറ്റവും നല്ല ചരിത്രസിനിമയ്ക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ ചിത്രത്തിനായിരുന്നു. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ ചാവറയച്ചന്റെ സംഭാവനകൾ ഒട്ടും കലർപ്പില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അജി കെ.ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം അൻസാരി പൂക്കടശേരിയാണ്. സിഎംഐ തിരുവനന്തപുരം പ്രോവിൻസ് കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. ചലച്ചിത്രതാരങ്ങളായ കോട്ടയം രമേശ്, രാഘവൻ മക്ബുൽ സൽമാൻ, കോട്ടയം പുരുഷൻ, കോട്ടയം പദ്മൻ, ബെന്നി പൊന്നാരം, പൂജിതാ മേനോൻ, പ്രഭ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. കഥ - അനിൽ ചേർത്തല, കാമറ-രഞ്ജിത്ത് പുന്നപ്ര, സംഗീതം-ഗിരീഷ് നാരായണൻ.
Image: /content_image/India/India-2022-09-23-08:15:57.jpg
Keywords: ചാവറ