category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം: കർദ്ദിനാൾ ക്ലീമിസ് ബാവ
Contentതിരുവല്ല: കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവർ നേരിടുന്ന പ്രശ്നങ്ങൾക്ക് രമ്യവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ 92-ാമത് പുനരൈക്യവാർഷികത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവർ നേരിടുന്ന വെല്ലുവിളികളോടും വേദനകളോടും നാം താദാത്മ്യപ്പെടുകയാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. അതിജീവനത്തിനുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ എല്ലാ പിന്തുണയും നൽകും. സർക്കാർ ഇടപെടേണ്ട സാഹചര്യങ്ങളിൽ ഇടപെടുകയും ജനങ്ങൾക്കു സംരക്ഷണം ഉറപ്പാക്കുകയും വേണം. ഓരോദിവസവും കരയെ കടലെടുക്കുന്ന പ്രതിഭാസം കണ്ടുവരുന്നു. തങ്ങളുടെ സ്വ ത്തുവകകളും ആരാധനാലയവുമെല്ലാം കടലെടുക്കുന്ന ഒരു ഘട്ടത്തിൽ അതിജീവന പോരാട്ടം നടത്തുന്ന കടലോരത്തെ കുടുംബങ്ങളെ ചേർത്തു നിർത്താൻ കഴിയണം. മലയോരത്തെ കർഷകർ നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഐതിഹാസികമായ പോരാട്ടത്തിലൂടെ നേടിയ മണ്ണാണ് മലയോര കർഷകരുടേത്. ഇതെല്ലാം വനംവകുപ്പി നെ ഏല്പിച്ചുകൊടുക്കേണ്ടിവരുന്ന ഒരു ദുരവസ്ഥയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു. വനത്തിൽ നിന്ന് ഒരു കിലോമീറ്റർ പുറത്തേക്ക് ബഫർസോൺ പരിധി നിശ്ചയിക്കുന്നവർ ഒരു കിലോമീറ്റർ അകത്തേക്കു മാറ്റി വന്യമൃഗങ്ങളു ടെ സഞ്ചാരപഥം ഒരുക്കുന്നതിൽ എന്താണ് തെറ്റെന്നു കൂടി വ്യക്തമാ ക്കണം. ഇത്തരത്തിൽ മാറ്റം വരുത്തിയാൽ ഏതെങ്കിലും മൃഗത്തിനു വം ശനാശം ഉണ്ടാകുമോ. നാട്ടിൽ നായ കടിച്ച് വംശനാശം സംഭവിച്ചുകൊ ണ്ടിരിക്കുന്നത് മനുഷ്യനാണെന്നും കർദ്ദിനാൾ മാർ ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. രാവിലെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ സമൂഹബലിയോടെ യാണ് പുനരൈക്യ വാർഷിക സംഗമത്തിനു തുടക്കമായത്. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ വചനസന്ദേശം നൽകി. കൂരിയ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തി ൽ നടന്ന ആരാധനയോടെയാണ് സംഗമം സമാപിച്ചത്. 93-ാമത് പുനരൈക്യ വാർഷിക സംഗമത്തിനു മൂവാറ്റുപുഴ രൂപത ആതിഥേയത്വം വഹിക്കുമെന്ന് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് കാതോലിക്കാ പതാക ഏറ്റുവാങ്ങി. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, സാമുവേൽ മാർ ഐറേനിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, തോമസ് മാർ യൗസേബിയോസ്, തോമസ് മാർ അ ന്തോണിയോസ്, ഏബ്രഹാം മാർ യൂലിയോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ് തുടങ്ങിയവരും പങ്കെടുത്തു. വികാരി ജനറാൾ റവ. ഡോ. ഐസക്ക് പറപ്പള്ളിൽ നന്ദി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-22 11:26:00
Keywordsബാവ
Created Date2022-09-22 11:27:20