Contents

Displaying 19271-19280 of 25044 results.
Content: 19663
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ ക്രൈസ്തവ കൂട്ടക്കൊല: മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രതി പട്ടികയില്‍
Content: കൊളംബോ: ആഗോള സമൂഹത്തെ ഞെട്ടിച്ച് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 270 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പരക്കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി. ആക്രമണസാധ്യതയെ ക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സിരിസേന അവഗണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൊളംബോയിലെ ഫോർട്ട് കോടതി മുൻ പ്രസിഡന്‍റിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തമാസം 14നു കോടതിയിൽ ഹാജരാകാന്‍ എഴുപത്തിയൊന്നുകാരനായ സിരിസേനയോട് കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ അന്വേഷണത്തിലുള്ള മെല്ലപ്പോക്കിനെ ചോദ്യം ചെയ്തു കത്തോലിക്ക സഭ ശക്തമായി രംഗത്തെത്തിയപ്പോള്‍ സഭയുടെ ആവശ്യപ്രകാരം സിരിസേന തന്നെ നിയോഗിച്ച അന്വേഷണസമിതി, അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അതേസമയം, സിരിസേന ആരോപണങ്ങൾ നിഷേധിക്കുകയാണ്. സ്ഫോടനം തടയാന്‍ ഭരണനേതൃ തലങ്ങളില്‍ വിവിധ മുന്നറിയിപ്പ് ലഭിച്ചിട്ടും മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന വിവിധ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുകയും ചെയ്തിരിന്നു. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും കേസ് എവിടേയും എത്തിയിട്ടില്ല.
Image: /content_image/News/News-2022-09-17-13:46:53.jpg
Keywords: ശ്രീലങ്ക
Content: 19664
Category: 1
Sub Category:
Heading: ക്യൂബയിലെ ഏകാധിപത്യ ഭരണകൂടം ജെസ്യൂട്ട് സുപ്പീരിയറിനെ ദ്വീപില്‍ നിന്നും പുറത്താക്കി
Content: ഹവാന: വടക്കേ അമേരിക്കന്‍ ദ്വീപ്‌ രാജ്യമായ ക്യൂബയിലെ ഏകാധിപത്യ ഭരണ കൂടം ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറും, ക്യൂബന്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് മെന്‍ ആന്‍ഡ്‌ വിമന്‍ (കോണ്‍കര്‍) പ്രസിഡന്റുമായ ഫാ. ഡേവിഡ് പാന്തലിയോണിനെ രാജ്യത്ത് നിന്നും പുറത്താക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13-ന് റെസിഡന്‍സ് വിസ പുതുക്കി നല്‍കാതെയാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. അദ്ദേഹം ക്യൂബ വിട്ടുവെന്ന്‍ എ.സി.ഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാ-കാനലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ ജെസ്യൂട്ട് വൈദികരുടെ രാഷ്ട്രീയവും, വിമര്‍ശനാത്മകവുമായ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു ഏകാധിപത്യ ഭരണകൂടം നിര്‍ദ്ദേശം നല്കിയിരിന്നു. ക്യൂബന്‍ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ പ്രമുഖരായ പലരും രംഗത്ത് വന്ന്‍ തുടങ്ങിയിട്ടുണ്ട്. ക്യൂബന്‍ ഭരണകൂടം തത്ത്വങ്ങളോ, മൂല്യങ്ങളോ പരിഗണിക്കാതെ തങ്ങളുടെ സ്വേച്ഛാധിപത്യ ശക്തി ഉപയോഗിച്ച് ഫാ. പാന്തലിയോണിനെ രാജ്യം വിടുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നു സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് കര്‍ദ്ദിനാള്‍ സാഞ്ച സമൂഹാംഗമായ സിസ്റ്റര്‍ അരിയാഗ്ന ബ്രിറ്റോ റോഡ്രിഗസ് പറയുന്നു. സത്യത്തേയും, നന്മയുടെ മുഖത്തേയും അവര്‍ ഭയപ്പെടുകയാണെന്നും, അവരെ അലട്ടുന്ന കാര്യങ്ങളെ ഒഴിവാക്കുകയെന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അധികാരം ഉപയോഗിച്ച് ജനങ്ങളെ അടിമകളാക്കി അവരുടെ വിയര്‍പ്പിന്റെ പണം കൊണ്ട് തിന്നുകൊഴുത്തവരാണ് ശരിക്കും രാജ്യം വിടേണ്ടതെന്നും, അവര്‍ക്കാണ് ശിക്ഷ ലഭിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. 2020 നവംബറില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിരാഹാര സമരമിരുന്ന സാന്‍ ഇസിദ്രോ മൂവ്മെന്റിന്റെ പ്രവര്‍ത്തകര്‍ക്ക് ഫാ. പാന്തലിയോണ്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദ്വീപിലെ തന്റെ അഞ്ച് വര്‍ഷത്തെ സേവനത്തിനിടയില്‍, വിശ്വാസികളെ വേണ്ടവിധം പരിഗണിക്കുകയും, ജയില്‍ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള അജപാലക പ്രവര്‍ത്തനങ്ങള്‍ യാതൊരു മുടക്കവും കൂടാതെ നടത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഫാ. പാന്തലിയോണെന്ന്‍ ജെസ്യൂട്ട് സമൂഹം അനുസ്മരിച്ചു.
Image: /content_image/News/News-2022-09-17-16:26:07.jpg
Keywords: ക്യൂബ
Content: 19665
Category: 1
Sub Category:
Heading: ജിഹാദികളെ ഇല്ലാതാക്കണമെങ്കില്‍ യുവ തലമുറക്ക് നല്ല ഭാവി സമ്മാനിക്കണം: മൊസാംബിക്ക് മെത്രാന്റെ മുന്നറിയിപ്പ്
Content: മാപുടോ: ഇസ്ളാമിക തീവ്രവാദത്തിലേക്ക് തിരിയുന്ന ജിഹാദികള്‍ക്കുള്ള മറുപടി സൈനീക നടപടി മാത്രമല്ലെന്നും, അവര്‍ക്ക് നല്ലൊരു ഭാവി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ ഇതില്‍ മാറ്റം വരുമെന്നും മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോക്ക് സമീപമുള്ള പെംബാ രൂപതയുടെ മെത്രാനായ മോണ്‍. ജൂലിയാസെ ഫെറേര സാന്ദ്രാമോ. യുവജനങ്ങള്‍ക്ക്‌ പുതിയ പ്രതീക്ഷ നല്‍കിയില്ലെങ്കില്‍ ജിഹാദി സംഘടനകളില്‍ ചേരുവാന്‍ പ്രലോഭിതരാകുമെന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന വിമതരേക്കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമുണ്ടെന്നും തന്റെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞു. യുക്രൈന്‍ യുദ്ധം തുടങ്ങിയതു മുതല്‍ ലോക ഭക്ഷ്യ പദ്ധതിയുടെ (ഡബ്യു.എഫ്.പി) പിന്തുണയുടെ അഭാവം കാബോ ഡെല്‍ഗാഡോയില്‍ അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ മെത്രാന്‍ ഇപ്പോള്‍ സഹായം അവസാനിപ്പിച്ചത് കാരണം മൊസാംബിക്കിലെ 8,50,000-ത്തിലധികം ഭവനരഹിതര്‍ പട്ടിണിയുടെ വക്കിലാണെന്നും, സമീപ കാല ആക്രമണങ്ങളെ തുടര്‍ന്ന്‍ 8,000-ത്തോളം പേര്‍ പുതുതായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം കൂടാതെ ഒന്നും സാധ്യമല്ല. ആഗോള സമൂഹത്തിന്റെ പ്രഥമ പരിഗണനയില്‍ മൊസാംബിക് ഉണ്ടായിരിക്കണമെന്നും, ഇരകളില്‍ ഒന്നാം തരവും, രണ്ടാം തരവും ഉണ്ടാകുവാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തിന്റെ കാര്യം മാത്രമല്ല പരിഹരിക്കപ്പെടേണ്ടതായ പ്രശ്നം. ഭവനരഹിതരുടെ പുനരധിവാസ കാര്യങ്ങളും, മാനസിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ്. ജിഹാദി ആക്രമണങ്ങള്‍ അയല്‍ പ്രവിശ്യയായ നംബൂലയിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6-ന് വൈകിട്ട് ചിപെന്‍ മിഷനില്‍ നടന്ന ആക്രമണത്തില്‍ സിസ്റ്റര്‍ മരിയ ഡി കോപ്പി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട കാര്യവും ബിഷപ്പ് ചൂണ്ടിക്കാട്ടി. ജിഹാദി ആക്രമണങ്ങളേത്തുടര്‍ന്ന്‍ നിരവധി സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. കുടിയിറക്കപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആയിരം കുട്ടികളെ സ്വീകരിച്ചിരുന്ന സ്കൂളുകള്‍ക്ക് ഇനി 3000 കുട്ടികളെ വീതം സ്വീകരിക്കേണ്ടതായി വരും. സംഘര്‍ഷത്തിന്റെ പരിഹാരത്തിന് സൈനീക നടപടിയെ മാത്രം ആശ്രയിച്ചു കൊണ്ടിരിക്കുന്ന തന്ത്രം തെറ്റാണെന്ന്‍ പറഞ്ഞ മെത്രാന്‍ യുവജനങ്ങളെ ലക്ഷ്യമിട്ടാണ് ജിഹാദി റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും, യുവജനങ്ങള്‍ക്ക്‌ പുതിയ ചക്രവാളങ്ങള്‍ കാണിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2022-09-17-16:48:55.jpg
Keywords: മൊസാം
Content: 19666
Category: 18
Sub Category:
Heading: മറ്റെന്തിനെക്കാളും ഈശോയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശുദ്ധയാകാൻ സാധിക്കൂ: മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ വിശുദ്ധിയെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളെയും തിരുത്തി വായിക്കുവാൻ പ്രേരിപ്പിച്ചെന്നും മറ്റെന്തിനെക്കാളും ഈശോയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശുദ്ധയാകാൻ സാധിക്കൂവെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ഫ്രാൻസിസ് മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ കോൺവന്റ് അങ്കണത്തിൽ നടന്ന കൃതജ്ഞതാബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്പ്. വിശ്വാസത്തിന്റെ വഴികൾ സ്നേഹത്തിന്റെ കൃത്യതകൊണ്ട് അലങ്കരിച്ച ഒരു മഹാവിശുദ്ധയാണ് സിസ്റ്റർ. ഈശോമിശിഹായെ സിസ്റ്റർ അഗാധമായി സ്നേഹിച്ചു. മറ്റെന്തി നെക്കാളും ഉപരിയായി ഈശോമിശിഹായെ പ്രണയിക്കുന്നവർക്ക് മാത്രമേ വിശുദ്ധ യാകാൻ സാധിക്കൂവെന്ന് സിസ്റ്ററുടെ ജീവിതം കാണിച്ചുതന്നു. സിസ്റ്റർ സെലിൻ മരിയ എത്രയും പെട്ടെന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കൃതജ്ഞതാബലിയിൽ കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. മലബാറിൽ ക്രിസ്ത്യാനികളുടെ 500 വർഷത്തെ ചരിത്രത്തിനിടയൽ ആദ്യമായി ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തിയാണ് സിസ്റ്റർ മരിയ സെലിനെന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ മരിയ സെലിൻ കണ്ണൂർ രൂപതയ്ക്കും കോഴിക്കോട് രൂപതയ്ക്കും തലശേരി അതിരൂപതയ്ക്കും താമരശേരി രൂപതയ്ക്കും തൃശൂർ അതിരൂപതയ്ക്കും വളരെ പ്രിയപ്പെട്ടവളാണ്. സിസ്റ്റർ ജനിച്ചുവളർന്ന് പ്രവർത്തിച്ചതെല്ലാം ഈ രൂപതകളിലായിരുന്നു. ആഗോളസഭയുടെ അഭിമാനമായ സിസ്റ്റർ മരിയ സെലിൻ വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും വളരെ വേഗത്തിൽ പ്രഖ്യാപിക്കപ്പെടട്ടേയെന്നും ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. കാർമികത്വത്തിൽ ബിഷപ്പുമാരും വൈദികരും ചേർന്ന് സിസ്റ്റർ മരിയ സെലിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് പ്രദക്ഷിണമായാണ് കൃതജ്ഞതാബലിക്കായി ബലിവേദിയിലേക്ക് എത്തിയത്. കൃതജ്ഞതാബലിക്കുശേഷം താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവരും വിവിധ രൂപതകളിലെ നൂറോളം വൈദികരും ചടങ്ങിൽ കാർമികരായിരുന്നു. കൃതജ്ഞത ബലിക്കുശേഷം നടന്ന ചടങ്ങിൽ സിസ്റ്റർ മരിയ സെലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബ്രദർ ആന്റണി പന്തല്ലൂർ പറമ്പിൽ രചിച്ച സക്രാരിയുടെ കൂട്ടുകാരി' എന്ന പുസ്തകവും ഉർസുലൈൻ സഭാസ്ഥാപക വാഴ്ത്തപ്പെട്ട മദർ ബ്രിജിദ മൊറെ ല്ലോയുടെ ജീവചരിത്രത്തിന്റെ മലയാള വിവർത്തനമായ "സ്നേഹദീപം' എന്ന പുസ്ത കവും ചടങ്ങിൽ പ്രകാശനം ചെയ്തു. സിസ്റ്റർ മരിയ സെലിന്റെ സഹോദരങ്ങളായ കെ.പി. കുര്യൻ, സിസിലി എന്നിവരെ ചട ങ്ങിൽ ആദരിച്ചു.
Image: /content_image/India/India-2022-09-18-06:39:49.jpg
Keywords: മരിയ സെലിന്‍
Content: 19667
Category: 18
Sub Category:
Heading: ജനബോധന യാത്രയുടെ സമാപനം കുറിച്ച് ഇന്നു ബഹുജന റാലി
Content: തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ ഭാഗമായി കൊച്ചിയിലെ മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്രയുടെ സമാപനം കുറിച്ച് വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ഇന്നു നടക്കുന്ന ബഹുജന റാലിയിൽ ആയിരങ്ങള്‍ പങ്കെടുക്കും. ജനബോധനയാത്ര ഉച്ചകഴിഞ്ഞ് മൂന്നിന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചേരും. തുടർന്ന് ബഹുജനറാലി എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് തുറമുഖ കവാടത്തിൽ മാർച്ച് എത്തും. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ്.ജെ. നെറ്റോ അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ ഡോ. വിൻസന്റ് സാമുവൽ, ഡോ. സാമുവൽ മാർ ഐറേനിയോസ്, സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് എന്നിവരും തമ്പാൻ തോമസ്, സി.ആർ. നീലകണ്ഠൻ, ജോസഫ് ജൂഡ്, ജാക്സൺ പൊള്ളയിൽ തുടങ്ങിയവരും പ്രസംഗിക്കും. 19 മുതൽ ഒക്ടോബർ മൂന്നുവരെ ഉപവാസം 24 മണിക്കൂറാക്കുമെന്ന് സമര സമിതി ജനറൽ കൺവീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോൺ. യൂജിൻ.എച്ച്. പെരേര അറിയിച്ചു.21 മുതൽ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരം തുടങ്ങും. സംസ്ഥാനത്തെ ക്വാറികളും പരിസ്ഥി തിദുർബല മേഖലകളും കേന്ദ്രീകരിച്ചു സമരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ദേശീയതലത്തിലേക്കും സമരം വ്യാപിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-09-18-06:48:43.jpg
Keywords: ബഹുജന
Content: 19668
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ അവഗണനയും അനീതിയും വിവേചനവും നേരിടുന്നു: ഭാരതീയ ക്രൈസ്തവ സംഗമം
Content: കളമശേരി: രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ക്രൈസ്തവർക്ക് അർഹമായ അംഗീകാരം ലഭിക്കാൻ ഒറ്റക്കെട്ടായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഭാരതീയ ക്രൈസ്തവ സംഗമം (ബിസിഎസ്) സംസ്ഥാന പ്രതിനിധി സമ്മേളനം വ്യ ക്തമാക്കി. രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാ ജ്യം സ്വാതന്ത്ര്യം നേടി അമൃതോത്സവം നടത്തുമ്പോഴും അവഗണനയും അനീതിയും വിവേചനവുമാണ് അനുഭവിക്കുന്നത്. സാമൂഹികമായി പുരോഗമിച്ച സമൂഹങ്ങൾ സം വരണമെന്ന അന്യായത്തിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണെന്ന് തീവ്രസ്വഭാവമുള്ള സംഘടനകളുടെ പേരെടുത്തു പറഞ്ഞ് സമ്മേളനം വിമർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സേവനം നൽകുന്ന ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സഹായങ്ങളും നൽകുക, സിക്ക്-ബുദ്ധമതക്കാർക്ക് നൽകുന്ന അവകാശങ്ങൾ ക്രൈസ്തവർക്കും അനുവദിക്കുക, ബഫർ സോൺ നിയമം റ ദ്ദാക്കുക, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കളമശേരി ആശിഷ് കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനം ബിഷപ്പ്എമെരിറ്റസ് മാർ മാത്യു അറയ്ക്കൽ ആശീർവദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500 ഓളം പ്രതിനിധികൾ പങ്കെടുത്തു. മുൻ എംപിയും എംഎൽഎയുമായ ജോർജ് ജെ. മാത്യു അധ്യക്ഷനായി. മുൻ എം എൽഎമാരായ ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, മുൻ കത്തോലിക്കാ കോൺഗ്രസ് അ ധ്യക്ഷനും മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗവുമായ വി.വി. അഗസ്റ്റിൻ, ലൂയിസ് കെ. ദേവസി, ജോണി മാത്യു, അഡ്വ. ജോയി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാന കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ജോർജ് ജെ. മാത്യു പ്രസിഡന്റ്, വി.വി. അഗസ്റ്റിൻ ജനറൽ സെക്രട്ടറി, ടോണി ആനത്താനം-ട്രഷറർ, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം. മാ ത-വൈസ് പ്രസിഡന്റുമാർ, ജോസഫ് മൈക്കിൾ, കെ.ഐ. ഡൊമിനിക്, കെ.ഡി. ലൂ യിസ്, ജോണി പൊട്ടംകുളം-സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
Image: /content_image/India/India-2022-09-18-06:56:37.jpg
Keywords: ക്രൈസ്തവ
Content: 19669
Category: 1
Sub Category:
Heading: സന്യസ്തര്‍ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയൽ ചെയ്തു
Content: കൊച്ചി: "മഠത്തിന്റെ മറവിൽ കുഞ്ഞുങ്ങൾക്ക് വിലപേശൽ... കുഞ്ഞിന് രണ്ട് ലക്ഷം വില പറഞ്ഞ് കന്യാസ്ത്രീ... നിലവിളിയുമായി പെറ്റമ്മ..." എന്ന വ്യാജ പ്രചരണവുമായി കത്തോലിക്ക സന്യാസിനികള്‍ക്ക് നേരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയൽ ചെയ്തു. സെപ്റ്റംബർ 12നാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എബിസി മലയാളം എന്ന യൂട്യൂബ് ചാനല്‍ തെറ്റായ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് കത്തോലിക്ക സന്യാസിനികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ജയലക്ഷ്മി എന്ന സ്ത്രീ ഭർത്താവുമായുണ്ടായ കലഹത്തെ തുടർന്ന്, തനിക്ക് കുട്ടിയെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന വാദവുമായി ചൈൽഡ് വെൽഫെയർ കമ്മറ്റി (CWC) ക്ക് മുന്നിൽ എത്തുന്നത്. കുട്ടിയുടെ പരിപാലന ചുമതല ഏറ്റെടുത്ത CWC കുട്ടിയെ ഒരു മാസത്തേയ്ക്ക് നിർമ്മല ശിശുഭവനിൽ സംരക്ഷിക്കാനായി ഓർഡർ നൽകുകയും, അപ്രകാരം നിർമ്മല ശിശുഭവൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരികെ വേണം എന്ന ആവശ്യവുമായി പ്രകാശും ജയലക്ഷ്മിയും നേരിട്ട് ശിശുഭവനിൽ എത്തി. എന്നാൽ, നിയമപ്രകാരം CWC യുടെ ഓർഡർ ഇല്ലാതെ കുട്ടിയെ നൽകാൻ ശിശുഭവൻ അധികൃതർക്ക് കഴിയുമായിരുന്നില്ല. CWC യുടെ ഓർഡറുമായി വരണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ പോയി ഓർഡർ കരസ്ഥമാക്കുകയും വീണ്ടും ശിശുഭവനിൽ എത്തുകയും ചെയ്തു. എന്നാൽ, ശിശുഭവന്റെ ഉത്തരവാദിത്തമുള്ള അധികാരിയായ സന്യാസിനി അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാൽ ഒരുമണിക്കൂർ വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രകോപിതരാവുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രോശിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അന്നു എ‌ബി‌സി മലയാളം വീഡിയോ പുറത്തുവിട്ടിരിന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാപക പ്രതിഷേധമുണ്ടായിരിന്നു. യൂട്യൂബ് ചാനലുകാരൻ ചോദിക്കുന്ന അർത്ഥമില്ലാത്ത ജല്പനങ്ങളിൽ പതറുന്നവരല്ല ക്രൈസ്തവ സന്യസ്തരെന്നും രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ കാവലിരുന്നാണ് കന്യാസ്ത്രീമാർ തങ്ങളെ ഏല്പിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതെന്നും സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു. ക്രൈസ്തവ സത്യസ്തർക്ക് എതിരെ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്ക് എതിരെ ഇനി സന്യസ്തർ കയ്യുംകെട്ടി നോക്കിയിരിക്കില്ലായെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2022-09-18-07:15:10.jpg
Keywords: വ്യാജ, കുപ്ര
Content: 19670
Category: 1
Sub Category:
Heading: കത്തോലിക്ക മെത്രാന്മാരെ കൊട്ടാരത്തില്‍ സ്വീകരിച്ച് ഷാര്‍ജ സുല്‍ത്താന്‍
Content: ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കത്തോലിക്ക മെത്രാന്മാരെ കൊട്ടാരത്തില്‍ സ്വീകരിച്ചു. ഇന്നലെ ശനിയാഴ്ച അൽ ബദീ പാലസിലാണ് ഷാര്‍ജ സുല്‍ത്താന്‍ തിരുസഭയുടെ പ്രതിനിധികളെ സ്വീകരിച്ചത്. കൊട്ടാര കവാടത്തിന് സമീപമുള്ള സ്വീകരണത്തിന് പിന്നാലെ ഷെയ്ഖ് സുൽത്താൻ മെത്രാന്‍മാരെ ഔദ്യോഗികമായി സ്വാഗതം ചെയ്തു, മതങ്ങളോടുള്ള ആദരവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ മതങ്ങളില്‍ ആയിരിക്കുമ്പോഴും മാന്യമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ പ്രത്യയശാസ്ത്രം ഒഴിവാക്കുകയും ചെയ്യുന്ന മാനുഷിക മൂല്യങ്ങൾ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യു.എ.ഇയിലെ കത്തോലിക്കാ സഭയോട് ആകമാനവും ഷാർജയിൽ പ്രത്യേകിച്ചും സേവനമനുഷ്ഠിച്ച കാലത്ത് ഷാർജ ഭരണാധികാരി വഴി ലഭിച്ച എല്ലാ പിന്തുണക്കും ബിഷപ്പ് പോൾ ഹിൻഡർ നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിതനായ ബിഷപ്പ് പൗലോ മരിനെല്ലി തന്റെ ചുമതലകൾ നിർവഹിക്കുന്നതിലും മതസഹിഷ്ണുത നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും എല്ലാ വിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിജയിക്കട്ടെയെന്ന് ഷാർജ ഭരണാധികാരി ആശംസിച്ചു.
Image: /content_image/News/News-2022-09-18-07:49:05.jpg
Keywords: അറേബ്യ, ഗള്‍ഫ
Content: 19671
Category: 1
Sub Category:
Heading: യുക്രൈനിൽ സഹായ വിതരണത്തിനിടെ പേപ്പൽ പ്രതിനിധിയായ കർദ്ദിനാളിന് നേരെ വെടിവെയ്പ്പ്
Content: കീവ്: റഷ്യ- യുക്രൈൻ യുദ്ധം മൂലം ക്ലേശിക്കുന്ന യുക്രൈനിലെ ജനതയ്ക്ക് സഹായ വിതരണം ചെയ്യാൻ എത്തിയ പേപ്പൽ സഹായ പദ്ധതികളുടെ ചുമതലക്കാരനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയെ ലക്ഷ്യമാക്കി വെടിവെയ്പ്പ് നടന്നതായി റിപ്പോർട്ട്. സപ്പോറിസിയ എന്ന സ്ഥലത്ത് സഹായം വിതരണം ചെയ്യുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആളുകൾ കടന്നു ചെല്ലാത്ത ഈ പ്രദേശത്ത് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു പോളിഷ് സ്വദേശിയായ കർദ്ദിനാൾ ക്രജേവ്‌സ്‌കി. ജീവിതത്തിൽ ആദ്യമായി എങ്ങോട്ട് ഓടി പോകണമെന്ന് പോലും തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയിലായിപ്പോയെന്ന് അദ്ദേഹം പിന്നീട് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദക്ഷിണ യുക്രേനിയൻ പട്ടണമായ സപ്പോറിസിയയിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ശക്തമായ പോരാട്ടം തുടരുന്നത് മൂലം ഒരാഴ്ചയായി ആണവകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. തിരുസഭയുടെ സാന്നിധ്യത്തിന്റെ സാക്ഷിയാകാൻ കർദ്ദിനാൾ ക്രജേവ്‌സ്‌കി യുക്രൈനിലേക്ക് വീണ്ടും പോകുമെന്ന് സെപ്റ്റംബർ പതിനൊന്നാം തീയതി ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു. റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം ഇത് നാലാമത്തെ തവണയാണ് അദ്ദേഹം യുക്രൈനിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കത്തോലിക്ക സഭ സഹായമെത്തിക്കുന്നുണ്ട്.
Image: /content_image/News/News-2022-09-18-17:42:11.jpg
Keywords: യുക്രൈ
Content: 19672
Category: 18
Sub Category:
Heading: തിരുനാൾ പ്രദക്ഷിണത്തിൽ രൂപക്കൂട് വഹിച്ച് വീട്ടമ്മമാർ
Content: കാലടി: മറ്റൂർ സെന്റ് മേരീസ് പള്ളിയിലെ കാണിക്ക മാതാവിന്റെ തിരുനാൾ പ്രദക്ഷിണത്തിൽ ഇത്തവണ വിശുദ്ധയുടെ രൂപക്കൂട് വഹിച്ചത് വീട്ടമ്മമാർ. സാധാരണ പള്ളിത്തിരുന്നാളിൽ പ്രദക്ഷിണത്തിന് ഇതുവരെ പുരുഷൻമാർ മാത്രമാണ് വിശുദ്ധയുടെ രൂപവുമായി പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ മറ്റൂർ സെന്റ് മേരീസ് പള്ളിയിലെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി വിശുദ്ധയുടെ രൂപം വഹിച്ചത് ഇടവകയിലെ 28 വീട്ടമ്മമാർ ചേർന്നാണ്. ഒരേ നിറത്തിലുള്ള വേഷമണിഞ്ഞ് വനിതകൾ രൂപക്കൂട് വഹിച്ചത് വേറിട്ട കാഴ്ചയായി. മറ്റൊരു പള്ളികളിലും ഇതുവരെ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ രൂപം വഹിക്കുന്നത് സ്ത്രീകളായിരിന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദക്ഷിണം നടന്നതെന്ന് വികാരി ഫാ. ബിജോയി പാലാട്ടി പറഞ്ഞു. തിരുനാൾ കമ്മിറ്റി ചേർന്നാണ് പുത്തൻ തീരുമാനമെടുത്തത്. ഇടവകയിലും മറ്റ് പള്ളിയിൽനിന്നു വന്നവർക്കും പ്രദക്ഷിണം കൗതുകമുണർത്തി. രണ്ടായിരത്തിലാണ് മറ്റൂർ സെന്റ് മേരീസ് പള്ളി സ്ഥാപിതമായത്. അതിനുമുമ്പ് പള്ളി മറ്റൂർ സെന്റ് ആന്റണീസ് പള്ളിയുടെ ഭാഗമായിരുന്നു. 286 വീടുകൾ ഇടവകാതിർത്തിയിലുണ്ട്.
Image: /content_image/India/India-2022-09-19-09:19:06.jpg
Keywords: രൂപ