Contents
Displaying 19221-19230 of 25048 results.
Content:
19613
Category: 18
Sub Category:
Heading: കുറവിലങ്ങാട് മേരി നാമധാരി സംഗമത്തിൽ പങ്കെടുത്തത് ആയിരത്തിലധികം പേര്‍
Content: കുറവിലങ്ങാട്: നാമഹേതുകയായ മുത്തിയമ്മയ്ക്കരികിൽ കൃതജ്ഞതാമലരുകളുമായി മേരിമാർ സംഗമിച്ചു.മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളിയ മേരിനാമധാരി സംഗമത്തിൽ 1,270 പേർ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. പേര് രേഖപ്പെടുത്താതെ സംഗമത്തിൽ അണിചേർന്നവരെ ഉൾപ്പെടുത്തുന്നതോടെ മേരിമാരുടെ എണ്ണം രണ്ടായിരത്തോളം വരും. ദിവസങ്ങൾ മാത്രം പിന്നിട്ട കൈക്കുഞ്ഞുങ്ങൾ മുതൽ നാല് തലമുറകളുടെ നേതൃനിര യിലുള്ള മേരിമാർ വരെ സംഗമത്തിനെത്തിയിരുന്നു. മാമ്മേദീസാപ്പേരിലൂടെയും ദൈവമാതാവിനേടുള്ള നന്ദിപ്രകാശനമായും മാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. സംഗമത്തിനെത്തി മേരി നാമധാരിക ൾക്കെല്ലാം മുത്തിയമ്മയുടെ ചിത്രം ഉപഹാരമായി നൽകി.മേരിനാമധാരികൾ മുത്തിയമ്മയ്ക്കരുകിൽ 21 കള്ളപ്പം വീതം സമർപ്പിച്ചു. ഈ അപ്പമാണ് നോമ്പ് വീടൽ സ്നേഹവിരുന്നിൽ വിളമ്പിയത്. ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. മാത്യു കാടങ്കാവിൽ, ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് ആലാനിയ്ക്കൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസഫ് മൈലപ്പറമ്പിൽ എന്നിവർ നേതൃത്വം നല്‍കി.
Image: /content_image/India/India-2022-09-10-12:17:40.jpg
Keywords: നാമ

19614
Category: 24
Sub Category:
Heading: അടിമകളുടെ അടിമയായ വിശുദ്ധ പീറ്റർ ക്ലാവെർ
Content: ജീവനുള്ളവ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലാവെർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന തുറമുഖനഗരമായിരുന്നു. അംഗോളയിൽ നിന്നും കോംഗോയിൽ നിന്നും ആഫ്രിക്കയിലെ മറ്റ് പല രാജ്യങ്ങളിൽ നിന്നും അവരുടെ ഭരണാധികാരികൾ തന്നെ യൂറോപ്യൻ രാജ്യങ്ങളിലെ ഖനികളിലേയും മറ്റും അടിമവേലക്കായി തുച്ഛവിലക്ക് അവരെ വിറ്റു. അമേരിക്കയിൽ വിൽക്കപ്പെടാനായി മാടുകളെപ്പോലെ കൊണ്ടുവരുന്ന അവരുടെ പ്രധാന കൈമാറ്റ സ്ഥലമായിരുന്നു കാർത്തഹേന. കപ്പലിൽ സൂര്യപ്രകാശം കടന്നുചെല്ലാത്ത ഡെക്കുകൾക്കടിയിൽ ആറുപേരടങ്ങുന്ന ഗ്രൂപ്പുകളായി കഴുത്തിലും കാലിലും ചങ്ങല ചേർത്തു ബന്ധിച്ച രീതിയിൽ അടുക്കടുക്കായി അനങ്ങാൻ പോലും സ്ഥലമില്ലാതെ ആഫ്രിക്കൻ നീഗ്രോകളെ കുത്തിനിറച്ചിട്ടിരിക്കുന്ന ആ സ്ഥലത്തേക്ക് വഴി തെറ്റി പോലും എത്തപ്പെടാതിരിക്കാൻ വെളുത്ത വർഗ്ഗക്കാർ ശ്രദ്ധിച്ചിരുന്നു, 'അവിടത്തെ ദുർഗന്ധം മൂക്കിലടിച്ചാൽ തലകറങ്ങി വീഴുമെന്ന അറിവുള്ളതുകൊണ്ട്'. 24 മണിക്കൂറിൽ ഒരിക്കൽ കുറച്ചു ചോളവും വെള്ളവും കൊടുത്താലായി. മൂന്നിലൊരു ഭാഗം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്ക് ജീവനോടിരുന്നിരുന്നുള്ളു. ലാഭവിഹിതം നന്നായി കിട്ടിയിരുന്നത് കൊണ്ട് അടിമക്കച്ചവടക്കാർ ഇത് യഥേഷ്ടം തുടർന്നുകൊണ്ട് പോയി. പട്ടിണി അസ്ഥികൂടങ്ങളാക്കിയ, വ്രണങ്ങൾ നിറഞ്ഞ ആ ശരീരങ്ങളെ കപ്പലിൽ നിന്നിറക്കി നിർത്തുമ്പോൾ പാതി ചത്ത പോലെ, ഇനിയെന്ത് ദുരിതമാണ് കാത്തിരിക്കുന്നതെന്ന പോലെ അവർ അന്ധാളിച്ചുനിന്നു. ഈ മനുഷ്യത്വരഹിത ലോകത്തിലേക്കാണ് കരുണ വഴിയുന്ന ഹൃദയവും ആത്മാവുമായി പീറ്റർ വന്നത്. ദൈവം തന്നെ ഈ ശുശ്രൂഷയിലേക്ക് വിളിക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. പിൻവലിയാൻ പ്രേരിപ്പിക്കുന്ന ബാക്കി എല്ലാ ചിന്തകളും വിട്ട്, മനുഷ്യസഹജമായ അറപ്പും വൈഷമ്യങ്ങളും മറികടന്ന് ആരും ഏറ്റെടുക്കാത്ത ജോലികൾ അദ്ദേഹം സന്തോഷത്തോടെ ചെയ്തു. തന്റെ പൗരോഹിത്യവ്രതങ്ങളോട് ഒന്ന് കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു, നീഗ്രോകളുടെ രക്ഷക്കായി യത്നിക്കുക എന്നതായിരുന്നു അത്. 'പീറ്റർ ക്ലാവെർ, എന്നാളും നീഗ്രോകളുടെ അടിമ ' എന്ന് അദ്ദേഹം എഴുതി ഒപ്പ് വെച്ചു. ഓരോ ചുവടുവെപ്പിലും നിശ്ചയദാർഢ്യം പ്രതിഫലിച്ചു. 'ജീവനുള്ള ചരക്കുകളുമായി' ഓരോ കപ്പൽ എത്തിച്ചേരുമ്പോഴും പീറ്ററും അനുയായികളും മരുന്നും അവർക്ക് ക്ഷീണം മാറ്റാനുള്ള പാനീയങ്ങളുമൊക്കെയായി അതിലേക്ക് ചെല്ലും. വെളുത്ത ഈ സന്ദർശകരെ കാണുമ്പോൾ നീഗ്രോകൾക്ക് ഭയമായിരുന്നു. കൂടെയുള്ളവരോട് പീറ്റർ പറയും. " ചുണ്ടുകൾ കൊണ്ട് സംസാരിക്കുന്നതിന് മുൻപ് നമ്മുടെ കൈകൾ കൊണ്ട് അവരോട് ആദ്യം സംസാരിക്കണം". തങ്ങളുടെ മുറിവുകളിൽ മരുന്ന് പുരട്ടുന്ന സാന്ത്വനസ്പർശനം ലഭിക്കുമ്പോൾ, തങ്ങളെ ഊട്ടാനായി ആ കൈകൾ നീളുമ്പോൾ കറുത്തവർക്ക് കുറച്ച് ധൈര്യം ലഭിച്ചിരുന്നു. ദ്വിഭാഷകളുടെ സഹായത്തോടെ പീറ്റർ അവരോട് സംസാരിച്ചു. അവരെ അനുധാവനം ചെയ്തു, അവരെ കുളിപ്പിച്ച് വൃത്തിയാക്കി, മുറിവുകൾ വെച്ചുകെട്ടി, കിടക്ക ശരിയാക്കികൊടുത്തു. ഒരു അമ്മയുടെ കരുതലോടെ പെരുമാറി, അവരെ ഊട്ടി. അവരെ വിൽക്കുമ്പോൾ, ദയയോടെ അവരോട് പെരുമാറാൻ അവരുടെ യജമാനരോട് യാചിച്ചു. നാൽപ്പത് കൊല്ലത്തോളം ഈ വേല പീറ്റർ തുടർന്നു. കപ്പലിൽ അവർ ഇരിക്കുന്ന സ്ഥലത്തിന്റെയും താമസിക്കുന്നിടത്തേയും ദുർഗന്ധം അസ്സഹനീയമായിരുന്നതുകൊണ്ട് അസുഖം പിടിപ്പെടാതിരിക്കാൻ ഇടക്ക് പുറത്തുപോയി ശുദ്ധവായു ശ്വസിക്കേണ്ട സ്ഥിതിയായിരുന്നു. ഓരോ കപ്പൽ വരുമ്പോഴും കഴിഞ്ഞ പ്രാവശ്യത്തെ കഷ്ടപ്പാട് അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടായിരുന്നു . പക്ഷേ പീറ്റർ പിൻവാങ്ങിയില്ല. #{blue->none->b->അവന്റെ പ്രചോദനം }# പീറ്റർ ജനിച്ചത് 1581ൽ സ്പെയിനിലെ കാറ്റലോണിയയിലാണ്. ചെറുപ്പം തൊട്ടേ ആത്മാവിലും മനസ്സിലും സവിശേഷകൃപകൾ പ്രകടമാക്കിയിരുന്ന പീറ്റർ ക്രിസ്തുവിനായി ജീവൻ സമർപ്പിക്കാനായി അന്നേ തീരുമാനിച്ചിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ബാർസിലോണയിലെ പഠനത്തിന് ശേഷം ഈശോസഭയുടെ നോവീഷ്യെറ്റിൽ ചേർന്നു ഇരുപതാം വയസ്സിൽ, ടാരഗോണയിൽ. ശേഷം തത്വശാസ്ത്രപഠനത്തിനായി പൽമയിലെ ജെസ്യൂട്ട് കോളേജിലേക്ക് അയക്കപെട്ടു. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച അൽഫോൻസസ് റോഡ്രിഗസിനെ പരിചയപ്പെടുന്നത്. ഒരു വ്യാപാരി ആയിരുന്ന അൽഫോൻസസിന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഭാര്യയെയും മക്കളെയും പിന്നെ സമ്പത്തും നഷ്ടപ്പെട്ടതാണ്. ഒരു തുണസഹോദരനായി ഈശോസഭയിൽ ചേർന്ന അദ്ദേഹം പിന്നീടുള്ള കാലം മയോർക്കയിലെ (Majorca) കോളേജിന്റെ വാതിൽകാവൽക്കാരനായി ജീവിച്ചു.ആ കോളേജിന്റെ വാതിൽ കടക്കുന്നവരെല്ലാം അയാളുടെ ആത്മീയത തൊട്ടറിഞ്ഞു. വളരെപ്പേർ അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു..പിന്നീട് പ്രസിദ്ധരായ അവിടത്തെ വിദ്യാർത്ഥികളിൽ പ്രധാനിയാണ് പീറ്റർ . പൊതുവെ ഒരു അന്തർമുഖൻ ആയിരുന്ന പീറ്റർ തനിച്ചുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. പക്ഷേ അൽഫോൻസസ്, പീറ്ററിനായി ദൈവത്തിനുള്ള പദ്ധതിയെ പറ്റി അവനോട് പറഞ്ഞുകൊണ്ടിരുന്നു, മിഷന് വേണ്ടി ഇറങ്ങിതിരിക്കണമെന്നും അനേകം ആത്മാക്കളെ രക്ഷിക്കാനുണ്ടെന്നും. കുറെ വർഷങ്ങൾക്ക് ശേഷം, താൻ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞ സ്ഥലങ്ങളിൽ താൻ എത്തിയതുകണ്ട് പീറ്റർ അമ്പരന്നിരുന്നു. അൽഫോൻസസിന്റെ വാക്കുകളിൽ പ്രേരിതനായി ആണ് പീറ്റർ, തന്നെ മധ്യ അമേരിക്കയിലേക്ക് വിടാനായി സുപ്പീരിയറിനോട് പറയുന്നത്. അമേരിക്കയിലെത്തിയപ്പോൾ, പുരോഹിതനാകാനുള്ള ദൈവശാസ്ത്രപഠനം തുടരാതെ ജെസ്യൂട്ട് സമൂഹത്തില്‍ കൂടാമെന്ന് പീറ്റർ വിചാരിച്ചു. ഭാഗ്യത്തിന് അവൻ ഫാദർ അൽഫോൺസോ ഡി സന്തോവലിനെ കണ്ടുമുട്ടി. ഒരു ജെസ്യൂട്ട് മിഷനറി ആയ ആ വൈദികൻ അനേകവർഷങ്ങളായി നീഗ്രോജനതയുടെ ഇടയിൽ വേല ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തന്റെ പഠനം പൂർത്തിയാക്കി 1615ൽ കാർത്തഹേനയിൽ വെച്ച് പീറ്റർ ഒരു ഈശോസഭവൈദികനായി. രണ്ടുവർഷത്തെ ദൈവശാസ്ത്രപഠനത്തിന് ശേഷം 1610ൽ സ്‌പെയിൻ വിട്ട പീറ്റർ ജന്മനാട്ടിലേക്ക് പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. അൽഫോൺസസിന്റെ ഒരു ചിത്രം അവന്റെ കയ്യിലുണ്ടായിരുന്നു. 1654 ൽ അബോധാവസ്ഥയിൽ മരിക്കാറായി കിടക്കുന്ന സമയത്ത് ആളുകൾ പീറ്ററിന്റെതായി ഉള്ളതെല്ലാം തിരുശേഷിപ്പാക്കാൻ പിടിച്ചെടുക്കുമ്പോഴും , അവന്റെ പ്രചോദനമായ ആ മനുഷ്യന്റെ ചിത്രം അവൻ മുറുക്കി നെഞ്ചോട് ചേർത്തുപിടിച്ചു കിടന്നിരുന്നു. #{blue->none->b->ആത്മാക്കളുടെ ശുശ്രൂഷകൻ }# അടിമകളുടെ ശരീരത്തെ ശുശ്രൂഷിച്ചതുകൊണ്ട് മാത്രം പീറ്ററിന്റെ മിഷനറി തീക്ഷ്‌ണത അടങ്ങിയില്ല. ആത്മീയപോഷണവും ഒപ്പം കൊടുത്തു. അവർക്ക് വേണ്ടി ക്രൂശിക്കപ്പെട്ട ഈശോയെ പറ്റി അവരോട് സംസാരിക്കാൻ ചിത്രങ്ങളുടെ സഹായം തേടി. നാല്പതു കൊല്ലത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം മാമോദീസകൾ അദ്ദേഹം നൽകിയതായി പറയപ്പെടുന്നു. തന്റെ ഇടയഗണത്തെ, അവർ വേലക്കായി പോകുന്ന തോട്ടങ്ങളിലും പീറ്റർ പിന്തുടർന്നു. അവരെ ഇടക്ക് സന്ദർശിച്ചു, അവർക്കായി വിശുദ്ധ ബലി അർപ്പിച്ചു, സുവിശേഷവേല ചെയ്തു. കുമ്പസാരം കേട്ടു. പണക്കാരായവരുടെ ആതിഥ്യം നിരസിച്ച് നീഗ്രോകളുടെ ദരിദ്രമായ ക്വാർട്ടേഴ്സിൽ താമസിക്കാൻ ഇഷ്ടപ്പെട്ടു. അദ്ദേഹം ഇടക്കിടെ സംഘടിപ്പിക്കുന്ന ധ്യാനങ്ങളിൽ പങ്കെടുക്കാൻ കാർത്തഹേനയിലുള്ള അനേകം കച്ചവടക്കാരും കടൽയാത്രികരുമൊക്കെ തടിച്ചുകൂടി. നാലുവഴികൾ കൂടിച്ചേരുന്നിടത്ത് ഉയർന്ന സ്ഥലത്ത് കയറിനിന്നു അദ്ദേഹം പ്രസംഗിച്ചു. കാർത്തഹേനനിവാസികൾക്കും പ്രത്യേകിച്ച് നീഗ്രോകൾക്കും അദ്ദേഹം അപ്പസ്തോലനായി. അവിടത്തെ രണ്ട് ആശുപത്രികൾ അദ്ദേഹം സ്ഥിരം സന്ദർശിച്ചു. കുഷ്ടരോഗികൾക്ക് മാത്രമുള്ള സെന്റ് ലാസറസ് ആശുപത്രിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. മുറിവ് വെച്ചുകെട്ടലും മരുന്ന് പുരട്ടലും ഒക്കെയായി കുഷ്ടരോഗികളോട് ഇടപഴകിയപ്പോൾ കഠിനപാപികൾ പോലും മാനസാന്തരപ്പെട്ടു. ജയിലുകളെയും മറന്നില്ല. വധശിക്ഷകളിൽ തടവുകാരെ അനുഗമിച്ചു. അവരുടെ നനഞ്ഞ നെറ്റി മൃദുവായി തുടച്ചു. കഴുത്തിന് ചുറ്റും കുരുക്ക് ശരിയാക്കുമ്പോൾ അവരെ ചേർത്തുപിടിച്ചു. ഒരു അതിശയവുമില്ല, അതുപോലുള്ളൊരു സന്ദർശനത്തിന് ശേഷം ഒരാൾ എഴുതിയത് അയാളുടെ സെല്ലിൽ കാണപ്പെട്ടു , " ഈ പുസ്തകം ഇപ്പോഴും ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്റെതാണ് ". ഇതെല്ലാം ചെയ്യുമ്പോഴും അധികാരികളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും കടുത്ത എതിർപ്പ് നേരിട്ടിരുന്നു. കറുത്ത വർഗ്ഗക്കാരെ പള്ളികളിൽ പ്രവേശിപ്പിക്കുന്നതൊന്നും അക്കാലത്ത് ക്രിസ്ത്യാനികൾ ഇഷ്ടപ്പെട്ടിരുന്നില്ല. #{blue->none->b->തന്റെ വിശ്വസ്തനെ ദൈവം തിരിച്ചുവിളിക്കുന്നു: }# 1650കളിൽ അതിശക്തമായ പേമാരിയും ഉഷ്ണവും ഉണ്ടായി. ഹവാനയിൽ നിന്ന് പ്ളേഗ് കാർത്തഹേനയിലേക്ക് വ്യാപിച്ചു. മറ്റ് ഈശോസഭ വൈദികർക്കൊപ്പം പീറ്റർ ക്ലേവർ പ്ളേഗ് ബാധിതരെ ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ ദുർബ്ബല ശരീരത്തിലേക്ക് രോഗം ബാധിച്ചു. അത് സുഖമായെങ്കിലും ശക്തി ക്ഷയിച്ചു.എന്നിട്ടും കുതിരപ്പുറത്തു തന്നെത്തന്നെ കെട്ടിവെച്ച് യാത്ര ചെയ്ത് അദ്ദേഹം തുറമുഖത്തും ആശുപത്രികളിലും സേവനം തുടർന്നു. പലപ്പോഴും തളർന്നുവീണു. അവസാനം മുറിയിൽ വിശ്രമത്തിലായി. യുവത്വത്തിൽ ഏറെ ആഗ്രഹിച്ച ശാന്തതയും ഏകാന്തവാസവും ഇപ്പോൾ ലഭിച്ചു. ഒപ്പം പരിത്യജിക്കലും. രോഗികളെ ശുശ്രൂഷിച്ചു തളർന്നു വരുന്ന മറ്റ് വൈദികർ മുറിയിലെത്തുമ്പോൾ തളർന്നുറങ്ങി. പീറ്ററിനെ ശുശ്രൂഷിക്കാൻ ആളുണ്ടായില്ല. വിറക്കുന്ന കൈകൾ കുർബ്ബാന ചൊല്ലുന്നത് ബുദ്ധിമുട്ടിലാക്കി. എങ്കിലും കുമ്പസാരം കേൾക്കുന്നത് തുടർന്നു. നീഗ്രോകൾക്കിടയിലുള്ള പീറ്ററിന്റെ ശുശ്രൂഷ തുടരാൻ 1654 ൽ സ്പെയിനിൽ നിന്ന് ഫാദർ ഡിയെഗോ ഡി ഫാരിന എത്തിച്ചേർന്നു. പീറ്റർ എന്തിവലിഞ്ഞ് ഇഴഞ്ഞു തന്റെ പിൻഗാമിയുടെ അടുത്തെത്തി പാദം ചുംബിച്ചു. 1654, സെപ്റ്റംബർ 6 ന് കുർബ്ബാന സ്വീകരിച്ച്, നിക്കോളാസ് സഹോദരനോട് മന്ത്രിച്ചു, 'ഞാൻ മരിക്കാൻ പോകുകയാണ് '. അന്ന് വൈകുന്നേരം ബോധം നശിച്ചു. 'ഞങ്ങള്ക്ക് വിശുദ്ധനെ കാണണം ' എന്ന് പറഞ്ഞുകൊണ്ട് ജനക്കൂട്ടം ഗേറ്റിൽ തടിച്ചുകൂടി. പീറ്റർ ക്ലേവർ എന്ന് പറഞ്ഞു കുട്ടികൾ തെരുവിൽ നിലവിളിച്ചു. നീഗ്രോകൾ പീറ്ററിന്റെ സ്ഥലത്തേക്ക് പ്രവഹിച്ചു. സെപ്റ്റംബർ 8 ന് പരിശുദ്ധ അമ്മയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് നിത്യസമ്മാനത്തിനുള്ള സമയമായി. നഗരം മുഴുവൻ വിലപിച്ചു. 1896ൽ ലിയോ പതിമൂന്നാമൻ പാപ്പ പീറ്റർ ക്ലാവറിനെ, ആ മനുഷ്യസ്നേഹിയെ, നീഗ്രോകൾക്കിടയിലുള്ള എല്ലാ മിഷ്ണറിവേലയുടെയും മധ്യസ്ഥനായി പ്രഖ്യാപിച്ചു.
Image: /content_image/SocialMedia/SocialMedia-2022-09-10-13:11:57.jpg
Keywords: അടിമ

19615
Category: 10
Sub Category:
Heading: തന്റെ ക്രിസ്തു വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ട് ചാള്‍സ് രാജാവിന്റെ ആദ്യ പൊതു അഭിസംബോധന
Content: ലണ്ടൻ: തന്റെ ക്രിസ്തു വിശ്വാസത്തേക്കുറിച്ചും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോടുള്ള തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും എടുത്ത് പറഞ്ഞുകൊണ്ട് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ രാഷ്ട്രത്തോടുള്ള ആദ്യ പൊതു അഭിസംബോധന. പൊതു അഭിസംബോധനയോടനുബന്ധിച്ച് സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെ രണ്ടായിരം പേര്‍ പങ്കെടുത്തു. തന്റെ ക്രിസ്തു വിശ്വാസം മറ്റുള്ളവരോട് തനിക്കുള്ള കടമകളെ കുറിച്ചുള്ള ഒരു ബോധ്യം നല്‍കിയെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആഴത്തില്‍ വേരൂന്നിയതാണ് തന്റെ വിശ്വാസമെന്നും ചാള്‍സ് മൂന്നാമന്‍ കൂട്ടിച്ചേര്‍ത്തു. രാജവാഴ്ചയുടെയും, രാജാവിന്റെയും പ്രത്യേക ഉത്തരവാദിത്വവും കടമകളും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, തന്റെ ക്രിസ്തു വിശ്വാസം തന്റെ കടമകള്‍ നിറവേറ്റുവാനും രാഷ്ട്രത്തിന്റെ പാരമ്പര്യത്തേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുവാനും തനിക്ക് പ്രചോദനം നല്‍കിയെന്നും ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. 70 വര്‍ഷക്കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന ശേഷം സമീപ ദിവസം അന്തരിച്ച തന്റെ പ്രിയപ്പെട്ട അമ്മക്ക് നന്ദി അര്‍പ്പിക്കുവാനും രാജാവ് മറന്നില്ല. പാരമ്പര്യത്തോടുള്ള സ്നേഹവും, ഒരു മഹത്തായ രാഷ്ട്രത്തിന്റെ പുരോഗതിയും തന്റെ അമ്മയുടെ സേവനത്തില്‍ താന്‍ കണ്ടുവെന്ന് ചാള്‍സ് മൂന്നാമന്‍ അനുസ്മരിച്ചു. യുകെ ജനതയെയും, കോമണ്‍വെല്‍ത്തിനേയും വിശ്വസ്തതയോടും ബഹുമാനത്തോടും കൂടി സേവിക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‍ പറഞ്ഞ ചാള്‍സ് മൂന്നാമന്‍, അന്തരിച്ച തന്റെ പിതാവ് ഫിലിപ്പ് രാജകുമാരനോടുള്ള ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ രാജ സിംഹാസനത്തിലിരുന്ന ആള്‍ എന്ന ബഹുമതിക്കര്‍ഹയായ എലിസബത്ത് രാജ്ഞി അന്തരിച്ചതിനേ തുടര്‍ന്നാണ് മൂത്ത മകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവുകുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണര്‍, വിശ്വാസ സംരക്ഷകന്‍ എന്നീ പദവികള്‍ക്കും ചാള്‍സ് മൂന്നാമന്‍ അര്‍ഹനാവും.
Image: /content_image/News/News-2022-09-10-14:50:16.jpg
Keywords: ക്രിസ്തു

19616
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയ്ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
Content: ബിർമിംഗ്‌ഹാം: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണാർത്ഥം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. ബിർമിംഗ്‌ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ആസ്ഥാനമായ ജപമാല രാജ്ഞിയുടെയും വിശുദ്ധ തെരേസയുടെയും നാമധേയത്തിലുള്ള ദേവാലയത്തിൽ ഇന്നലെ നടന്ന അനുസ്മരണ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ എലിസബത്ത് രാജ്ഞിയുടെ ചിത്രത്തിന് മുന്നില്‍ ഒപ്പീസ് ചൊല്ലി. രാജ്ഞിയുടെ ജീവിതത്തിലെ എല്ലാ വർഷങ്ങളെയും അനുസ്മരിച്ച് ഉച്ച മുതൽ പള്ളിയിലെ മണികൾ 96 തവണ മുഴക്കിയിരിന്നു. 2014-ലെ ക്രിസ്തുമസ് സന്ദേശത്തില്‍ ജീവിതത്തിന്റെ 'പ്രചോദനവും നങ്കൂരവും' യേശുക്രിസ്തു ആയിരുന്നുവെന്നു രാജ്ഞി പറഞ്ഞത് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഫേസ്ബുക്ക് കുറിപ്പില്‍ അനുസ്മരിച്ചു. പൊതു സന്ദേശങ്ങളിൽ പലപ്പോഴും വളരെ വാചാലമായി പ്രഖ്യാപിക്കപ്പെട്ട രാജ്ഞിയുടെ വിശ്വാസം അനേകർക്ക് പ്രചോദനമായിരുന്നു. നിത്യമായ സന്തോഷം നൽകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് രൂപതയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Image: /content_image/News/News-2022-09-10-16:05:05.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

19617
Category: 18
Sub Category:
Heading: സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പൗവത്തിലിന്
Content: സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിന് കൊച്ചി: സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡിന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമസംഗീതം എന്നിവയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നല്കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരടങ്ങിയ നിര്‍ണയകമ്മറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുതിലും അമൂല്യമായ സംഭാവനകള്‍ നല്കാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനു സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. സെപ്തംബര്‍ 12 തിങ്കള്‍ രാവിലെ 9 മണിക്ക് ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമ്മാനിക്കും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, മാര്‍ തോമസ് തറയില്‍, നിയുക്ത മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
Image: /content_image/India/India-2022-09-10-17:09:59.jpg
Keywords: പവ്വ

19618
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി ത്രിദിന ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി (9വയസ്സുമുതൽ 18 വരെ) 3 ദിവസത്തെ ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ അലെൻസ്ഫോർഡ് എമ്മാവൂസ് യൂത്ത് വില്ലേജിൽ വച്ച് നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പർ 16ന് വെള്ളിയാഴ്ച 5pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും. {{http://afcmuk.org/register/-> http://afcmuk.org/register/}} എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് . #{blue->none->b->അഡ്രസ്സ്: }# Pemberton Road , Allensford, Consett DH89BA. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ; }# സന്തോഷ് ജോസഫ് +44 7545 861400. Alison Rebello 07931136243 https://www.youtube.com/watch?v=PNi6AXA8HAk&feature=youtu.be
Image: /content_image/Events/Events-2022-09-10-17:17:49.jpg
Keywords: അഭിഷേകാ

19619
Category: 1
Sub Category:
Heading: ദുഃഖകരമായ സാഹചര്യം, പ്രാര്‍ത്ഥിക്കണം: മൊസാംബിക്കില്‍ കന്യാസ്ത്രീ കൊല്ലപ്പെടുന്നതിന് മുന്‍പ് അയച്ച സന്ദേശം പുറത്ത്
Content: നംബുല: ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷ്ണറി സന്യാസിനി സിസ്റ്റര്‍ മരിയ ഡി കോപ്പി കൊല്ലപ്പെടുന്നതിനു മുന്‍പ് അവസാനമായി അയച്ച സന്ദേശം പുറത്ത്. കംബോനി സന്യാസിനിയായ സിസ്റ്റര്‍ ഗബ്രിയേല ബോട്ടാണിക്കാണ് സിസ്റ്റര്‍ മരിയ ഡി കോപ്പിയിൽ നിന്ന് പ്രാർത്ഥന ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സെപ്റ്റംബർ ആറാം തീയതി വൈകുന്നേരം 8 മണിക്ക് എത്തിയ സന്ദേശത്തിൽ അവിടുത്തെ സാഹചര്യം വളരെ മോശമാണെന്നും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ മരിയ ഡി കോപ്പി അഭ്യര്‍ത്ഥിച്ചിരിന്നു. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാനലായ ടിജി2000 ആണ് ഈ ശബ്ദ സന്ദേശം പുറത്തുവിട്ടത്. എല്ലാവരും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ്. ഇവിടെ വളരെ ദുഃഖകരമായ സാഹചര്യമാണുള്ളത്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ശബ്ദ സന്ദേശം അവസാനിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന തലീത്ത കും എന്ന റോം ആസ്ഥാനമായ സംഘടനയുടെ അന്താരാഷ്ട്ര കോഡിനേറ്ററാണ് വോയിസ് മെസേജ് ലഭിച്ച സിസ്റ്റര്‍ ഗബ്രിയേല ബോട്ടാണി. ശബ്ദ സന്ദേശം കേട്ട ഉടനെ സിസ്റ്റര്‍ ബോട്ടാണി, സിസ്റ്റര്‍ മരിയയെ വിളിച്ച് അവിടെനിന്ന് പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അൽപസമയത്തെ നിശബ്ദതയ്ക്കുശേഷം "എനിക്കറിയില്ല, കുറച്ചുകാത്ത് നിൽക്കണമെന്ന് തോന്നുന്നു" എന്ന മറുപടിയാണ് ലഭിച്ചത്. 1963ലാണ് ഇറ്റലിയിലെ സാന്താ ലൂസിയ ഡി പിയാവിൽ നിന്ന് ഇപ്പോൾ 84 വയസ്സുള്ള സിസ്റ്റർ മൊസാംബിക്കിൽ എത്തിയത്. സെപ്റ്റംബർ ആറാം തീയതിക്കും ഏഴാം തീയതിക്കും മധ്യേ രാത്രി സമയത്തു ആക്രമണം അരങ്ങേറുകയായിരിന്നു.സിസ്റ്റർ മരിയയുടെയും, സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും അക്രമികൾ നശിപ്പിച്ചിരിന്നു. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമെറ്ററിയിലേക്ക് ഓടിപ്പോകുന്നതിനിടയിൽ മരിയയുടെ ശിരസ്സിൽ വെടിയേൽക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു മിഷ്ണറിമാർ അവിടെ നിന്ന് രക്ഷപ്പെട്ടിരിന്നു. എന്നാൽ സിസ്റ്റർ മരിയയെ കൂടാതെ മൂന്നുപേർ കൂടി അക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചതിനാലാണ് സിസ്റ്ററിനെ വധിച്ചതെന്ന് തീവ്രവാദികളെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ശരിയാണെങ്കിൽ മരിയ ഡി കോപ്പി വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഒരാളാണെന്ന് നംബുല അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. ഇനേസിയോ സൗറി പ്രതികരിച്ചു.
Image: /content_image/News/News-2022-09-10-18:15:35.jpg
Keywords: മൊസാം

19620
Category: 13
Sub Category:
Heading: മതബോധകര്‍ ആയിരിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുത്: മതാധ്യാപകരോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മതബോധനം സുവിശേഷവത്ക്കരണത്തിന്റെ ശക്തമായ ഘട്ടമാണെന്നും മതബോധകരായിരിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുതെന്നും ഫ്രാന്‍സിസ് പാപ്പ. മതബോധകരുടെ മൂന്നാം രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത ആയിരത്തിനാനൂറോളം പേരെ, ഇന്ന് (സെപ്റ്റംബര്‍ 10) പോൾ ആറാമൻ ശാലയിൽവെച്ച് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സുവിശേഷവത്ക്കരണത്തിന്റെ പ്രധാനഘട്ടമായ മതബോധനത്തിന്റെ ലക്ഷ്യം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലെത്തുകയും അവിടുന്ന് നമ്മിൽ വളരുന്നതിന് അനുവദിക്കുകയുമാണെന്നും അത് മറന്നുപോകരുതെന്നും പാപ്പ പറഞ്ഞു. വിശ്വാസം കൈമാറുന്നതിൽ മതബോധകർ വഹിക്കുന്ന പങ്ക് പാപ്പ പ്രത്യേകം അനുസ്മരിച്ചു. വിശ്വാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളും യുവതീയുവാക്കളും പ്രായപൂർത്തിയായവരുമായ അനേകരുടെ കാര്യത്തിൽ സഭയ്ക്കുള്ള ഉത്തരവാദിത്വത്തിൻറെ അടയാളമാണ് മതബോധകരെന്ന് പാപ്പ പറഞ്ഞു. മതബോധകരായിരിക്കുന്നതിൽ ഒരിക്കലും മടുക്കരുത്. മതബോധനമെന്നത് വിദ്യാലയത്തിലെ പഠന സമയം പോലെയാക്കാനാകില്ല. അത് പുതിയ തലമുറകൾക്ക് കൈമാറണമെന്ന തോന്നൽ നമ്മില്‍ ഓരോരുത്തരിലും ഉളവാക്കുന്ന വിശ്വാസാനുഭവമാണ്. നമ്മെ ശ്രവിക്കുന്നവരുടെ പ്രായത്തിനും അവരുടെ ചിന്തകള്‍ക്കും പര്യാപ്തമായ മെച്ചപ്പെട്ട ഒരു രീതി വിശ്വാസ സംവേദനത്തിന് നാം കണ്ടെത്തേണ്ടതുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. യേശുക്രിസ്തുവിന്റെ അസ്ഥിത്വത്തെ ദൃശ്യവും മൂർത്തവുമാക്കിത്തീർക്കാൻ വിളിക്കപ്പെട്ടവരാണ് മതബോധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മതബോധകരുടെ മൂന്നാം അന്താരാഷ്ട്ര കോൺഗ്രസ്സിൽ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി മതബോധകരും, വൈദികരും മെത്രാന്മാരുമുൾപ്പടെ 1400-ലേറെപ്പേർ പങ്കെടുത്തു. “മതബോധകൻ, ക്രിസ്തുവിലുള്ള നവജീവൻറെ സാക്ഷി” എന്നതായിരുന്നു ഈ ത്രിദിന സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
Image: /content_image/News/News-2022-09-10-20:41:29.jpg
Keywords: പാപ്പ, മതബോധന

19621
Category: 18
Sub Category:
Heading: തീരദേശത്തു 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്ത് ആലപ്പുഴ-കൊച്ചി രൂപതകള്‍
Content: കൊച്ചി: തീരദേശവാസികളുടെ ജീവിതം ദുഃസഹമാക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം നിഷ്പക്ഷമായ വിദഗ്ധപഠനം പൂർത്തിയാക്കുന്നതുവരെ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യവുമായി തീരദേശത്തു മനുഷ്യച്ചങ്ങല. ആലപ്പുഴ-കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണു 17 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തത്. പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 11 കിലോമീറ്റർ കടൽഭിത്തി നിർമ്മാണത്തിനാവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. തെക്കേ ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി ബീച്ച് റോഡ് തിരുമുഖ തീർത്ഥാടനകേന്ദ്രം വരെ 17 കിലോമീറ്ററിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ അരൂർ -കുമ്പളങ്ങി മേഖലകളിൽനിന്ന് ആയിരങ്ങൾ കണ്ണികളായി. സമരം കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. കെആർഎൽസിസി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ സമരപ്രഖ്യാപനം നടത്തി. സമരസമിതി രക്ഷാധികാരി ഫാ. ജോപ്പൻ അണ്ടിശേരി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശേരി, ആലപ്പുഴ രൂപത വി കാരി ജനറാൾ മോൺ. ഡോ. ജോയി പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന ജനറ ൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ഫാ. രാജു കളത്തിൽ, എ. ഡാൽഫിൻ, ഫാ. ആന്റണി കുഴിവേലി, ഫാ. ആന്റണി ടോപോൾ, ബിജു ജോസി, കെഎൽസിഎ ആലപ്പു ഴ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, കൊച്ചി രൂപത കെഎൽസിഎ പ്രസിഡന്റ് പൈലി ആലുങ്കൽ, ജനറൽ സെക്രട്ടറിമാരായ ബാബു കാളിപ്പറമ്പിൽ, സന്തോഷ് കൊടിയനാട് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനവേദിക്കു പുറമേ 25 ഇതരവേദികളിലും ഒരേ സമയം വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. വിഴിഞ്ഞം സമരത്തോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ പ്രതിജ്ഞയെടുത്തു.
Image: /content_image/India/India-2022-09-11-06:38:10.jpg
Keywords: സമര

19622
Category: 18
Sub Category:
Heading: ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി
Content: കൊച്ചി: വിഴിഞ്ഞത്തെ പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥശ്രമം സർക്കാർ ഭാഗത്തു നിന്നുണ്ടാകണമെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ് നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടും 14 മുതൽ 18 വരെ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ നടക്കുന്ന ജനബോധന യാത്ര-ബഹുജന മാർച്ചിന് പിന്തുണയുമായി കെസിബിസി. കെആർഎൽസിബിസിയുടെ (കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ) ആഭിമുഖ്യത്തിലും തീരദേശ രൂപതകളുടെ നേതൃത്വത്തിലുമുള്ള മാർച്ചിൽ രൂപതകളിൽ നിന്നു സാധിക്കുന്നത് പ്ര തിനിധികൾ പങ്കെടുക്കണമെന്ന് കെസിബിസി പ്രസിഡന്റും സീറോ മ ലബാർസഭ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. 18ന് തിരുവനന്തപുരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നാരംഭിക്കു ന്ന മാർച്ച് അദാനി തുറമുഖത്ത് സമാപിക്കും. വിഴിഞ്ഞം തുറമുഖ നിർ മാണത്തിന്റെ പ്രത്യാഘാതങ്ങളുടെ ഫലമായി വിനാശകരവും ഭയാന കവുമായവിധം തീരശോഷണം അനുഭവപ്പെടുന്ന തീരദേശ ജനസമു ഹങ്ങൾ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി നട ത്തുന്ന പോരാട്ടം അമ്പതുദിനങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചാണ് ബഹുജനമാർച്ച്. 18ന് തിരുവനന്തപുരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നാരംഭിക്കുന്ന മാർച്ച് അദാ നി തുറമുഖത്ത് സമാപിക്കും. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതങ്ങളു ടെ ഫലമായി വിനാശകരവും ഭയാനകവുമായവിധം തീരശോഷണം അനുഭവപ്പെടുന്ന തീരദേശ ജനസമൂഹങ്ങൾ അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ന ടത്തുന്ന പോരാട്ടം അമ്പതുദിനങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചാണ് ബഹുജന മാര്‍ച്ച്.
Image: /content_image/India/India-2022-09-11-06:44:14.jpg
Keywords: വിഴിഞ്ഞ