Contents
Displaying 19231-19240 of 25048 results.
Content:
19623
Category: 1
Sub Category:
Heading: പത്രോസിന്റെ പിന്‍ഗാമികളായ അഞ്ച് പാപ്പമാരുമായുള്ള രാജ്ഞിയുടെ കൂടിക്കാഴ്ച അന്നും ഇന്നും ശ്രദ്ധേയം
Content: ലണ്ടന്‍: അന്തരിച്ച ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സുപ്രീം ഗവര്‍ണറും, ബ്രിട്ടീഷ് രാജ്ഞിയുമാ:യിരിന്ന എലിസബത്ത് രാജ്ഞി തന്റെ ജീവിതകാലയളവില്‍ പത്രോസിന്റെ സിംഹാസനത്തിലിരുന്ന 5 മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്കോട്ട്ലന്റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-നായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. പിതാവായ ജോര്‍ജ്ജ് ആറാമന്റെ മരണത്തേത്തുടര്‍ന്ന്‍ 1952-ല്‍ 25-മത്തെ വയസ്സിലാണ് എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി അധികാരത്തിലേറുന്നത്. ബ്രിട്ടന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന വ്യക്തിയാണ് എലിസബത്ത് രാജ്ഞി. തന്റെ ജീവിതത്തിനിടെ സഭയെ നയിച്ച വിവിധ പാപ്പമാരെ കാണാനും ചര്‍ച്ചകള്‍ ചെയ്യാനും രാജ്ഞിയ്ക്കു അവസരം ലഭിച്ചിരിന്നു. #{blue->none->b->1951 – പിയൂസ് പന്ത്രണ്ടാമന്‍ പാപ്പയുമായി കൂടിക്കാഴ്ച. }# ബ്രിട്ടീഷ രാജ്ഞിയായി അധികാരത്തിലേറുന്നതിനു കൃത്യം ഒരുവര്‍ഷം മുന്‍പ് 1951-ല്‍ എലിസബത്ത് രാജകുമാരി പാപ്പ പിയൂസ് പന്ത്രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. #{blue->none->b->1961 – ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയുമായി കൂടിക്കാഴ്ച }# 1961 മെയ് 5-ന് വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തില്‍വെച്ച് എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് പ്രിന്‍സ് രാജകുമാരനും ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ലാളിത്യത്തോടും, അന്തസ്സോടും കൂടി നിര്‍വഹിക്കുന്നവള്‍ എന്നായിരുന്നു എലിസബത്ത് രാജ്ഞിയെ കുറിച്ചുള്ള പാപ്പയുടെ പ്രതികരണം. #{blue->none->b-> 1980, 1982, 2000 – വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുമായി കൂടിക്കാഴ്ച }# മൂന്ന്‍ പ്രാവശ്യമാണ് എലിസബത്ത് രാജ്ഞി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. 1980 ഒക്ടോബര്‍ 13-നാണ് തന്റെ ഭര്‍ത്താവുമൊത്തുള്ള വത്തിക്കാന്‍ സന്ദര്‍ശനത്തിനിടക്ക് രാജ്ഞി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. പദവിയിലിരിക്കേ ബ്രിട്ടീഷ് മണ്ണില്‍ കാലു കുത്തുന്ന ആദ്യ പാപ്പ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായിരിന്നു. 1982 മെയ് മാസത്തില്‍ നടത്തിയ ആ ചരിത്ര സന്ദര്‍ശനത്തിനിടയില്‍ പാപ്പ ബക്കിംഗ്ഹാം കൊട്ടാരത്തില്‍വെച്ച് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2000 ഒക്ടോബര്‍ 17-നായിരുന്നു ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച. #{blue->none->b-> 2010 – ബെനഡിക്ട് പതിനാറാമനുമായി കൂടിക്കാഴ്ച }# 2010 സെപ്റ്റംബറില്‍ യു.കെയിലേക്ക് നടത്തിയ ചതുര്‍ദിന സന്ദര്‍ശനത്തിനിടക്കാണ് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്കോട്ട്ലന്റിലെ എഡിന്‍ബറോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നെന്നും, ലോക ജനതയുടെ ക്ഷേമത്തിനും, ക്രിസ്തീയ മൂല്യങ്ങള്‍ക്ക് സമൂഹത്തിലുള്ള പങ്കിനെ കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് ഈ കൂടിക്കാഴ്ചയേ കുറിച്ച് പരിശുദ്ധ സിംഹാസനം വെളിപ്പെടുത്തിയിട്ടുള്ളത്. #{blue->none->b-> 2014 - ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച }# 2014-ലാണ് ഇപ്പോഴത്തെ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയുമായി എലിസബത്ത് രാജ്ഞി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടയില്‍ രാജ്ഞി വിവിധ സമ്മാനങ്ങള്‍ പാപ്പക്ക് സമ്മാനിച്ചിരിന്നു. ‘യു.കെ’യും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പുനരാരംഭത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
Image: /content_image/News/News-2022-09-11-07:15:35.jpg
Keywords: എലിസ

19624
Category: 14
Sub Category:
Heading: ജനപ്രിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാല്ലോ’ ആപ്പ് 10 കോടി പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി
Content: കാലിഫോര്‍ണിയ; ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച കത്തോലിക്ക പ്രാര്‍ത്ഥന ആപ്ലിക്കേഷനായ ഹാല്ലോ അതിന്റെ വിജയകരമായ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി എഴുതിചേര്‍ത്തു. 10 കോടി പ്രാര്‍ത്ഥനകള്‍ എന്ന സുപ്രധാന നാഴികക്കല്ലാണ് ആപ്പ് പിന്നിട്ടിരിക്കുന്നത്. ആപ്ലിക്കേഷനിലൂടെ ഇത്രയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയെന്ന് ഡെവലപ്പേഴ്സ് വ്യക്തമാക്കി. ക്രിസ്ത്യാനിയായിട്ടാണ് ജനിച്ചതെങ്കിലും യുവത്വത്തില്‍ വിശ്വാസത്തില്‍ നിന്നും അകന്നു ജീവിച്ച അലെക്സ് ജോണ്‍സാണ് ഹാല്ലോ ആപ്ലിക്കേഷന്‍റെ ഉപജ്ഞാതാവ്. വിശ്വാസത്തില്‍ നിന്നും അകന്ന്‍ ജീവിക്കുന്ന സമയത്ത് ആപ്പ് സൃഷ്ടിക്കുവാനുള്ള ആശയം തനിക്ക് ലഭിച്ചതിനെ കുറിച്ചും, ആപ്പിന്റെ ചെറിയ തുടക്കത്തേക്കുറിച്ചും, വളര്‍ച്ചയേക്കുറിച്ചും ജോണ്‍സ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. ഓരോ തവണയും താന്‍ ധ്യാനിക്കുമ്പോള്‍ തന്റെ മനസ്സ് കുരിശിന്റെ ചിത്രം, പരിശുദ്ധ ത്രിത്വം, പരിശുദ്ധാത്മാവ് തുടങ്ങി ക്രൈസ്തവീകതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. വിശ്വാസ ജീവിതത്തില്‍ ധ്യാനത്തിനുള്ള പങ്കിനെ കുറിച്ച് തന്റെ സുഹൃത്തുക്കളും വൈദികരുമായി സംസാരിച്ചപ്പോള്‍ കഴിഞ്ഞ 2000 വര്‍ഷങ്ങളായി തങ്ങള്‍ ഇത് ചെയ്തു വരുന്നുണ്ടെന്നും അതിന്റെ പേരാണ് ‘പ്രാര്‍ത്ഥന’ എന്നുമാണ് തനിക്ക് ലഭിച്ച മറുപടിയെന്നും ജോണ്‍സ് പറഞ്ഞു. പിന്നീട് കത്തോലിക്ക ഭക്തിയിലേക്ക് കൂടുതലായി ഇറങ്ങി ചെന്നപ്പോഴാണ് ക്രിസ്തീയ പ്രാര്‍ത്ഥനയുടെ സമ്പുഷ്ടമായ ചരിത്രം തനിക്ക് മനസ്സിലായതെന്നു ജോണ്‍സ് പറയുന്നു. തന്റെ വിശ്വാസ ജീവിതത്തിലേക്ക് തിരികെ വന്ന ജോണ്‍സ് ഒരു ചെറിയ പ്രാര്‍ത്ഥനാ സഹായി ഉണ്ടാക്കി. ഇതാണ് പിന്നീട് വികസിച്ച് ഹാല്ലോ ആപ്പായി മാറിയത്. ഇത് തന്റെ ദൈവനിയോഗമായിട്ടാണ് ജോണ്‍സ് കാണുന്നത്. ഇന്ന്‍ 37.5 ലക്ഷം ഡൌണ്‍ലോഡുമായി ലോകത്തെ ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ ആപ്പുകളില്‍ ഒന്നാണ് ഹാല്ലോ. പ്രാര്‍ത്ഥനക്കാണ് ആപ്പ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും ഒരു ക്രിസ്ത്യന്‍ കൂട്ടായ്മയായും ഈ ആപ്പ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഫാ. മൈക്ക് ഷ്മിറ്റ്സിന്റെ ബൈബിള്‍ പോഡ്കാസ്റ്റ്, ‘ദി ചോസണ്‍’ എന്ന ജനപ്രിയ പരമ്പരയിലെ ജോനാഥന്‍ റൌമിയുടെ ബൈബിള്‍ വായന തുടങ്ങിയവയാണ് ആപ്പിനെ ഇത്രകണ്ട് ജനപ്രിയമാക്കിയത്. ഹാല്ലോ ആപ്പ് തികച്ചും സൗജന്യമാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-11-19:23:27.jpg
Keywords: ആപ്ലി

19625
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും തീർത്ഥാടനവും നടത്തി
Content: ആർപ്പൂക്കര: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും പ്ലാറ്റിനം ജൂബിലി വർഷത്തിൽ കേരള സംസ്ഥാന സമിതി ആരംഭിക്കുന്ന ഫാ. മാലിപ്പറമ്പിൽ തീർത്ഥാടനവും ഡയറക്ടേഴ്സ് ദിനാചരണവും ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ നടന്നു. ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. ജോസഫ് മാലിപ്പറമ്പിലച്ചൻ വിശുദ്ധജീവിതം നയിച്ച പ്രേഷിതരത്നമാണെന്നും കത്തോലിക്കാ സഭയുടെ വിശുദ്ധി ഇന്ന് നിലനിൽക്കുന്നത് വിശുദ്ധ ജീവിതങ്ങളിലൂടെ കടന്നുപോയ അനേകം വിശുദ്ധ വ്യക്തിത്വങ്ങളിലൂടെ ആണെന്നും മാർ തോമസ് പാടിയത്ത് അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ആർപ്പൂക്കര ശാഖ ഡയറക്ടർ ഫാ. ആന്റണി കാട്ടുപ്പാറ ആമുഖ പ്രഭാഷണവും നടത്തി, ബിനോയി പള്ളിപ്പറമ്പിൽ, സിസ്റ്റർ ലിസി എ സ്ഡി, കുമാരി അതുല്യ ജോസ്, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോഷി പാ ണംപറമ്പിൽ, ഫാ. ഫ്രാൻസിസ് സർ മെറിൻ അന്ന മാത്യു, കൊ ൽ എന്നിവർ പ്രസംഗിച്ചു. ജിന്റോ തകിടിയേൽ, അരുൺ ജോസ് പുത്തൻപുരയ്ക്കൽ, ആർപ്പൂക്കര ഇടവക അജപാലന സമിതി അംഗങ്ങൾ, വിശ്വാസ പരിശീലകർ ആർ പ്പൂക്കര, കുടമാളൂർ ശാഖ, മേഖലാ ഭാരവാഹികൾ പരിപാടികൾക്കു നേ തൃത്വം നൽകി. ആർപ്പൂക്കര ശാഖ അംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.
Image: /content_image/India/India-2022-09-12-09:58:16.jpg
Keywords: ജോസഫ

19626
Category: 10
Sub Category:
Heading: തിരുസഭയില്‍ ദിവ്യകാരുണ്യ നിത്യാരാധന ആരംഭിച്ചിട്ട് എട്ടു നൂറ്റാണ്ടാകുന്നു
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിൽ നിത്യാരാധന ആരംഭിച്ചിട്ട് ഇന്നലെ സെപ്റ്റംബർ പതിനൊന്നാം തീയതി 796 വര്‍ഷം. ഇനി നാലു വർഷങ്ങൾ കൂടി കഴിഞ്ഞാൽ നിത്യ ആരാധന ആരംഭിച്ചിട്ട് 8 പതിറ്റാണ്ടുകൾ പൂർത്തിയാകും. കാത്തലിക്ക് എൻസൈക്ലോപീഡിയയുടെ വിവരണ പ്രകാരം ഇടതടവില്ലാതെ, അതല്ലെങ്കിൽ താൽക്കാലികമായി അല്പസമയം മാത്രം ആരാധന നിർത്തി വീണ്ടും അത് പുനഃരാരംഭിക്കുന്നതിനെയാണ് നിത്യാരാധനയെന്ന് വിളിക്കുന്നത്. ആരാധന വീണ്ടും പുനഃരാരംഭിക്കണമെന്ന ചിന്തയിൽ നിന്നുകൊണ്ടുതന്നെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യങ്ങളിലും, മറ്റ് ചില സാഹചര്യങ്ങളിലും അല്പസമയം ആരാധന നിർത്തിവെച്ചാലും അതിനെ നിത്യാരാധനയെന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. വിശുദ്ധ ജൂലിയാനയുടെ നിർദ്ദേശപ്രകാരം 1246ൽ റോബർട്ടോ ഡി തോറേറ്റ് എന്ന ഫ്രഞ്ച് മെത്രാൻ കോർപ്പസ് ക്രിസ്റ്റി തിരുനാളിന് തുടക്കം കുറിച്ചതാണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് ആരംഭം കുറിക്കപ്പെട്ട സമയമായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നതെന്ന് എൻസൈക്ലോപീഡിയയിൽ പറയുന്നു. എന്നാൽ രേഖപ്പെടുത്തിയ ആദ്യത്തെ നിത്യാരാധന ഫ്രാൻസിലെ അവിഞ്ഞോണിലാണ് 1226ൽ ആരംഭിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും ദക്ഷിണ ഫ്രാൻസിൽ ശക്തി പ്രാപിച്ച അൽബിജൻസിയൻ പാഷണ്ഡത പിന്തുടരുന്നവർക്കെതിരെ യുദ്ധം ജയിച്ചതിന്റെ ആനന്ദത്തിൽ ഫ്രാൻസിലെ ലൂയിസ് ഏഴാമൻ രാജാവ് സെപ്റ്റംബർ പതിനൊന്നാം തീയതി വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നന്ദി സൂചകമായി ഫ്രാൻസിലെ ഒർലിനൻസിലുളള വിശുദ്ധ കുരിശിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ അത് പ്രതിഷ്ഠിക്കപ്പെട്ടു. നിരവധി ആളുകൾ ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട പിയറി ഡി കോർബി എന്ന മെത്രാൻ രാത്രിയിലും, പകലും ദിവ്യകാരുണ്യ ആരാധന തുടരാൻ തീരുമാനമെടുക്കുകയായിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചതോടുകൂടി 1792 വരെ നിത്യാരാധന തുടർന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് താൽക്കാലികമായി നിത്യാരാധന നടത്തിവയ്ക്കേണ്ടി വന്നെങ്കിലും 1829ൽ അത് വീണ്ടും പുനഃസ്ഥാപിക്കാൻ സാധിച്ചു. 1592ൽ തുടക്കം കുറിക്കപ്പെട്ട 40 മണിക്കൂർ ഭക്തിയുടെ ഭാഗമായാണ് നിത്യാരാധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. റോമിലെ ദേവാലയങ്ങളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിവ്യകാരുണ്യ ഭക്തി വളരെ വേഗത്തിലാണ് കടന്നുചെന്നത്. ഇന്ന്‍ പതിനായിരകണക്കിന് ദേവാലയങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യനാഥനെ എഴുന്നള്ളിച്ച് നിശബ്ദമായും അല്ലാതെയും ആരാധന നടക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-12-11:18:22.jpg
Keywords: നിത്യാരാധന, ആരാധന

19627
Category: 13
Sub Category:
Heading: ഇസ്ലാമിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ മിഷ്ണറി സന്യാസിനിയെ സ്മരിച്ച് പാപ്പ
Content: റോം: മൊസാംബിക്കിൽ ഇസ്ലാമിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ ഇറ്റാലിയൻ മിഷ്ണറിയായ കത്തോലിക്ക സന്യാസിനിയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ സെപ്തംബർ 11-ന് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കു സമീപം നിന്ന് സന്ദേശം നല്‍കുന്നതിനിടെയാണ് മൊസാംബിക്കിലെ ചിപ്പേനിൽ കൊല്ലപ്പെട്ട കംബോനിയന്‍ മിഷ്ണറി സിസ്റ്റർ മരിയ ഡി കോപ്പിയെ പാപ്പ അനുസ്മരിച്ചത്. പ്രാർത്ഥനയുടെ ഈ നിമിഷത്തിൽ, മൊസാംബിക്കില്‍ കൊല്ലപ്പെട്ട മരിയ ഡി കോപ്പിയുടെ ശുശ്രൂഷയെ സ്‌നേഹത്തോടെ അനുസ്മരിക്കുകയാണെന്നും അവളുടെ 60 വര്‍ഷത്തെ സാക്ഷ്യം ക്രിസ്ത്യാനികൾക്കും മൊസാംബിക്കിലെ എല്ലാ ജനങ്ങൾക്കും ശക്തിയും ധൈര്യവും നൽകട്ടെയെന്നും പാപ്പ പറഞ്ഞു. സെപ്റ്റംബർ ആറാം തീയതിക്കും ഏഴാം തീയതിക്കും മധ്യേ രാത്രി സമയത്തു അതിക്രമിച്ച് എത്തിയ തീവ്രവാദികള്‍ സിസ്റ്റർ മരിയയുടെയും, സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും നശിപ്പിക്കുകയും സിസ്റ്റര്‍ മരിയ ഡി കോപ്പിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരിന്നു. ചിപെൻ മിഷനിൽ ബലിപീഠവും സക്രാരിയും അടക്കം സകലതും അക്രമികള്‍ നശിപ്പിച്ചെന്ന് നകാലയിലെ ബിഷപ്പ് ആൽബെർട്ടോ വെറ വെളിപ്പെടുത്തിയിരിന്നു. ലാളിത്യത്തോടും സമർപ്പണത്തോടും നിശബ്ദതയോടും കൂടി സുവിശേഷ സ്‌നേഹത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയായിരിന്നു സിസ്റ്റര്‍ മരിയ ഡി കോപ്പിയെന്ന് ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. സിസ്റ്റർ മരിയയുടെ ത്യാഗം മൊസാംബിക്കിൽ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വിത്തായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷ്ണൽ' സ്റ്റഡീസിന്റെ കണക്കുകള്‍ 2017 മുതൽ മൊസാംബിക്കിൽ നടന്ന ആക്രമണങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2022-09-12-13:03:24.jpg
Keywords: മൊസാം

19628
Category: 10
Sub Category:
Heading: ‘വേള്‍ഡ് ട്രേഡ് സെന്റര്‍ ക്രോസ്’: ന്യൂയോര്‍ക്ക് ജനതയുടെ ആശ്വാസമായ കുരിശ് വീണ്ടും വാര്‍ത്തകളില്‍
Content: ന്യൂയോര്‍ക്ക്: ലോകത്തെ തന്നെ നടുക്കിയ സെപ്റ്റംബര്‍ 11നു വേള്‍ഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദി ആക്രമണം നടന്ന്‍ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ ആക്രമണത്തിനിരയായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശേഷിപ്പുകളില്‍ നിന്നും കണ്ടെടുത്ത ഉരുക്കു ബീമുകള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ആക്രമണത്തിന്റെ ദുഃഖഭാരത്തില്‍ കഴിഞ്ഞിരുന്ന ന്യൂയോര്‍ക്ക് ജനതക്ക് ‘വേള്‍ഡ് ട്രേഡ് സെന്റര്‍ ക്രോസ്’ അഥവാ ‘ഗ്രൗണ്ട് സീറോ ക്രോസ്’ എന്നറിയപ്പെടുന്ന ഈ കുരിശ് അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയും ആശ്വാസവുമായിരുന്നു. 5 മീറ്ററോളം വരുന്ന ഈ കുരിശ് കണ്ടെടുക്കുമ്പോള്‍ അതിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ലായെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. കുരിശ് കണ്ടെടുത്ത സ്ഥലം ക്രൈസ്തവര്‍ ഒരു താല്‍ക്കാലിക ആരാധനാ കേന്ദ്രമാക്കി മാറ്റുകയും, കുരിശ് വൃത്തിയാക്കി കൊണ്ടിരുന്ന കാലയളവില്‍ എല്ലാ ഞായറാഴ്ചയും അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുണ്ടായിരുന്നെന്നും ടൂറിസ്റ്റ് മാഗസിനായ അറ്റ്ലസ് ഒബ്സ്കൂറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം 2006 ഒക്ടോബര്‍ 5-ന് ഈ കുരിശ് മാന്‍ഹട്ടനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലേക്ക് മാറ്റിയിരിന്നു. 9/11 സ്മാരകത്തിന്റെയും, മ്യൂസിയത്തിന്റേയും നിര്‍മ്മാണം പ്രഖ്യാപിച്ച അവസരത്തില്‍ ഈ കുരിശ് അങ്ങോട്ട് മാറ്റുമെന്ന്‍ അറിയിച്ചിരുന്നു. 2011 ജൂലൈ 23-ന് നടന്ന ഒരു ചെറിയ ചടങ്ങില്‍ വെച്ച് ഫ്രാന്‍സിസ്കന്‍ വൈദികനായ ഫാ. ബ്രിയാന്‍ ജോര്‍ദാന്‍ കുരിശ് വെഞ്ചരിച്ചു. പിന്നീടത് ഗ്രൗണ്ട് സീറോയിലേക്ക് മാറ്റുകയും അന്നുമുതല്‍ നാഷണല്‍ 9/11 മെമോറിയല്‍ മ്യൂസിയത്തിന്റെ ഭാഗമായി കുരിശ് രൂപം സഞ്ചാരികളെ ആകര്‍ഷിച്ചു വരികയാണ്. എന്നാല്‍ ഈ കുരിശ് പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഒരു നിരീശ്വരവാദി സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇതൊരു മതപരമായ അടയാളമാണെന്നും ഇവിടെ പ്രതിഷ്ഠിച്ചത് ശരിയല്ലെന്നുമാണ് സംഘടനവാദം. :എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവക്ക് ആശ്വാസത്തിന്റെ അടയാളമായ ഗ്രൗണ്ട് സീറോ ക്രോസ്- രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, അഗ്നിശമന സേനാ വിഭാഗങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രതീക്ഷയായാണ് കണക്കാക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ ‘ദി ക്രോസ് ആന്‍ഡ് ദി ടവേഴ്സ്’ എന്ന അവാര്‍ഡിനര്‍ഹമായ ഡോക്യുമെന്ററി ഗ്രൗണ്ട് സീറോ ക്രോസിനെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Image: /content_image/News/News-2022-09-12-15:00:55.jpg
Keywords: കുരിശ

19629
Category: 24
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
Content: സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെയിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ തിരുനാൾ മാറ്റിയെങ്കിലും 2003 ജോൺ പോൾ രണ്ടാമൻ പാപ്പ ഈ തിരുനാൾ റോമൻ മിസ്സലിൽ വീണ്ടും ഉൾപ്പെടുത്തി. മറിയം എന്ന നാമം പുരാതന സെമറ്റിക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. ഹീബ്രു ഭാഷയിൽ മിറിയാം ( Myriam ) അറമായ ഭാഷയിൽ മറിയാം ( Maryam ) എന്നുമാണ് മറിയം എന്ന നാമം അറിയപ്പെടുന്നത്. ഭാഷാശാസ്‌ത്ര പഠനമനുസരിച്ച് മറിയം എന്ന വാക്കിന്റെ അർത്ഥം സ്ത്രീ, മനോഹരി വളരെയധികം സ്നേഹിക്കപ്പെട്ടവൾ, എന്നൊക്കയാണ്. ഗബ്രിയേൽ മാലാഖ മറിയത്തെ മംഗല വാർത്ത അറിയിക്കുമ്പോൾ ചെയ്യുന്ന അഭിസംബോധനയിൻ ഈ അർത്ഥം അടങ്ങിയിരിക്കുന്നു." ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ് നിന്നോടുകൂടെ!" (ലൂക്കാ 1 : 28). മറിയം എന്ന നാമം പരിശുദ്ധ ദൈവമാതാവിൻ്റെ പേരായാതിനാൽ വളരെയധികം ബഹുമാനവും ഭക്തിയും അർഹിക്കുന്നു. മരിയൻ ദൈവശാസ്ത്രജ്ഞനായ വി. ലൂയിസ് ദി മോൺഫോർട്ട് മറിയത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിരിയിക്കുന്നു: " ലോകം മുഴുവൻ അവളുടെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു, രാജ്യങ്ങൾ, പ്രവിശ്യകൾ, രൂപതകൾ, പട്ടണങ്ങൾ എന്നിവയുടെ മധ്യസ്ഥയായി അവളെ തിരഞ്ഞെടുത്ത ക്രിസ്ത്യൻ ജനതയുടെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്. നിരവധി കത്തീഡ്രലുകൾ അവളുടെ നാമത്തിൽ ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു. അവൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു അൾത്താരയെങ്കിലും ഇല്ലാത്ത ഒരു ദൈവാലയവുമില്ല. എല്ലാത്തരം കഷ്ടപ്പാടുകളും സുഖമാക്കകയും നിരവധി അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്ന അവളുടെ അത്ഭുതകരമായ ഒരു ചിത്രമെങ്കിലും ഇല്ലാത്ത ഒരു രാജ്യമോ പ്രദേശമോ ഈ ലോകത്തില്ല. പല കൂട്ടായ്മകളും ഭക്ത സംഘടനകളും മധ്യസ്ഥയും രക്ഷാധികാരിയും എന്ന നിലയിൽ അവളെ ബഹുമാനിക്കുന്നു. ഇവയില്‍ പലതും അവളുടെ പേരിലും സംരക്ഷണത്തിലുമുള്ള ഓർഡറുകളാണ്. ഒരു പ്രാവശ്യമെങ്കിലും ‘നന്മ നിറഞ്ഞ മറിയം’ എന്ന പ്രാർത്ഥന ജപിക്കാത്ത ഒരു കുട്ടിയുമില്ല. എത്ര കഠിനഹൃദയനാണങ്കിലും മറിയത്തിൽ അഭയം പ്രാപിക്കാത്ത ഒരു പാപി പോലും ഇല്ല . നരകത്തിലെ പിശാചുക്കൾ പോലും അവളെ കാണുമ്പോൾ ഭയന്നു കൊണ്ടു ബഹുമാനം പ്രകടിപ്പിക്കുന്നു.” സെപ്റ്റംബർ 12 ഈ തിരുനാളിന്റെ ദിനമായി തീർന്നതിൽ ചരിത്രപരമായ പ്രാധാന്യമുണ്ട്. 1683 തുർക്കിയിലെ ഓട്ടോമൻ സൈന്യം സുൽത്താൻ മുഹമ്മദ് നാലാമന്റെ നേതൃത്വത്തിൽ ക്രൈസ്തവ യുറോപ്പിനെതിരെ ജിഹാദ് ആരംഭിച്ചു. മൂന്നു ലക്ഷത്തോളം വരുന്ന മുസ്ലിം സൈന്യം ഹംഗറികടന്നു ആസ്ട്രിയിലേക്കു നീങ്ങി. 1683 ജൂലൈ മാസത്തിൽ ഗ്രാൻഡ് വൈസിയർ കാര മുസ്തഫയുടെ നേതൃത്വത്തിലുള്ള തുർക്കി സൈന്യം 15,000 വരുന്ന ആസ്ട്രിയൻ സൈന്യത്തെ ആക്രമിച്ചു വിയന്ന നഗരത്തെ കീഴ്പ്പെടുത്തി. ഈ അവസരത്തിൽ പേപ്പൽ ന്യൂൺഷ്യോയും ലിയോപോൾഡ് ചക്രവർത്തിയും മുമ്പു തുർക്കികളെ അതിർത്തിയിൽ പരാജയപ്പെടുത്തി “തോല്പിക്കപ്പെടാത്ത വടക്കൻ സിംഹം” എന്ന പദവി നേടിയ പോളണ്ട് രാജാവ് ജാൻ സോബിസ്കിയോട് (Jan Sobieski ) സഹായം അഭ്യർത്ഥിച്ചു. സോബിസ്കി രാജാവ് ഒട്ടും മടിക്കാതെ ക്രൈസ്തവരെ സഹായിക്കാൻ തയ്യാറായി. ആഗസ്റ്റു മാസത്തിൽ , രാജാവും സൈന്യവും സെസ്റ്റോചോവയിയെ പരിശുദ്ധ മാതാവിൻ്റെ ദൈവാലയം (Shrine to Our Lady of Czestochowa), കടന്നു പോയപ്പോൾ , അവർ പരിശുദ്ധ അമ്മയുടെ അനുഗ്രഹവും മധ്യസ്ഥതയും അപേക്ഷിച്ചു. സെപ്റ്റംബർ മാസത്തിന്റെ ആരംഭത്തിൽ അവർ ഡാനൂബ് നദി കടന്ന് ആസ്ട്രിയൻ സൈന്യത്തോടൊപ്പം ചേർന്നു. സെപ്റ്റംബർ പതിനൊന്നാം തീയതി , 76,000 ഓളം വരുന്ന സൈന്യം സോബിസ്കിയുടെ നേതൃത്വത്തിൽ തുർക്കൻ സൈന്യത്തെ ആക്രമിച്ചു. സോബിസ്കിയുടെ കുതിരപ്പടയെ പിന്തുടർന്ന മുസ്ലീം തുർക്കികൾ പരാജയം ഏറ്റുവാങ്ങി. വിയന്നയും ക്രിസ്ത്യൻ യൂറോപ്പും രക്ഷപെട്ടങ്കിലും പരാജയപ്പെട്ട മുസ്ലീം സൈന്യം ഓസ്ട്രിയയിൽ നിന്ന് പലായനം ചെയ്യുന്നതിനു മുമ്പു നൂറുകണക്കിന് ക്രൈസ്തവ ബന്ദികളെ വധിച്ചിരുന്നു. യുദ്ധത്തിൽ ജയിച്ച സോബിസ്കി രാജാവ് വിശുദ്ധ കുർബാനയുടെ സമയത്ത് സാഷ്ടാംഗം പ്രണമിച്ച് " ഞാൻ വന്നു, ഞാൻ കണ്ടു, ദൈവം കീഴടക്കി (Veni, vidi, Deus vicit) എന്നു പരസ്യമായി ഏറ്റു പറഞ്ഞു. വിജയ ശ്രീലാളിതനായ സോബിസ്കി രാജാവ് സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്നയിൽ പ്രവേശിച്ചു. അന്നു തന്നെ ഇന്നസെൻ്റ് പതിനൊന്നാമൻ മാർപാപ്പ ക്രിസ്ത്യാത്യാനികളെ രക്ഷിച്ച പരിശുദ്ധ മറിയത്തിൻ്റെ ബഹുമാനത്തിനായി ഒരു തിരുനാൾ പ്രഖ്യാപിച്ചു. 2001 ൽ അമേരിക്കയിൽ ഭീകരാക്രമണം നടത്താൻ ഒസാമ ബിൻ ലാദൻ സെപ്റ്റംബർ 11 തിരഞ്ഞെടുത്തത് ക്രൈസ്തവ സൈന്യം 1683 സെപ്റ്റംബർ 11 നു തുർക്കി സൈന്യത്തെ തോൽപ്പിച്ചതിന്റെ പ്രതികാരമായിട്ടാണന്നുള്ള ഗൂഢാലോചന സിദ്ധാന്തം ഇന്നും നിലനിൽക്കുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അമ്മ എല്ലാ ക്രൈസ്തവരെയും പ്രത്യേകിച്ചു പീഡിത ക്രൈസ്തവരുടെ മധ്യസ്ഥയും സംരക്ഷയുമാകട്ടെ.
Image: /content_image/SocialMedia/SocialMedia-2022-09-12-15:52:08.jpg
Keywords: മറിയ

19630
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ മെത്രാന്മാര്‍
Content: ബിര്‍മിംഗ്ഹാം: സ്കോട്ട്ലന്റിലെ കൊട്ടാരത്തില്‍വെച്ച് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിക്ക് ആദരാഞ്ജലികളുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കത്തോലിക്ക മെത്രാന്മാര്‍. എലിസബത്ത് രാജ്ഞി ചരിത്രത്തിലെ ഒരു തിളങ്ങുന്ന നക്ഷത്രമാണെന്നും, അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്നും വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. അസാധാരണമായ സ്ഥിരത, വിശ്വസ്തത, ധൈര്യം, സേവനം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു നീണ്ട ഭരണത്തിനുശേഷം എലിസബത്ത് രാജ്ഞിയുടെ വിയോഗം ഓസ്ട്രേലിയന്‍ ജനതയെ ദുഃഖത്തിലാഴ്ത്തിയെന്ന്‍ കോമണ്‍വെല്‍ത്തിന്റെ മേധാവി എന്ന നിലയില്‍ രാജ്ഞി വഹിച്ച പങ്കിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മെത്രാപ്പോലീത്തയായ തിമോത്തി കോസ്റ്റലോ പറഞ്ഞു. എലിസബത്ത് രാജ്ഞി കാനഡയിലേക്ക് നടത്തിയ ഇരുപത്തിരണ്ടോളം സന്ദര്‍ശനങ്ങളിലൂടെ സേവനം, ദേശഭക്തി, മാനുഷികതയോടുള്ള ബഹുമാനം, ദൈവഭക്തി തുടങ്ങിയവയുടെ ഉത്തമ മാതൃകയായിട്ടാണ് കനേഡിയന്‍ ജനത രാജ്ഞിയെ കണ്ടതെന്നു കനേഡിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സെന്റ് ജെറോം-മോണ്ട്-ലോറിയറിലെ മെത്രാനുമായ റെയ്മണ്ട് പോയിസണ്‍ പുറത്തുവിട്ട അനുശോചന കുറിപ്പില്‍ പ്രസ്താവിച്ചു. കോമണ്‍വെല്‍ത്തിലെ ജനതക്ക് വേണ്ടി രാജ്ഞി ചെയ്ത സേവനങ്ങളുടെ പേരില്‍ രാജ്ഞി എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിലെ കത്തോലിക്ക മെത്രാന്മാരും എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തിന്റെ ശ്രദ്ധേയമായ പുരോഗതിയിൽ രാജ്ഞി വലിയ സാന്നിധ്യമായിരിന്നുവെന്നും ഇനിയൊരിക്കലും നമ്മൾ കാണാനിടയില്ലാത്ത ഒരു യുഗമായിരിന്നു രാജ്ഞിയുടേതെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്. അന്‍പത്തിയാറോളം രാഷ്ട്രങ്ങളുള്ള കോമണ്‍വെല്‍ത്തിന്റെ തലവന്‍ ബ്രിട്ടന്റെ ഭരണാധികാരിയാണ്.
Image: /content_image/News/News-2022-09-12-17:29:21.jpg

19631
Category: 1
Sub Category:
Heading: ദൈവമാതാവിന് മുന്നില്‍ കസാക്കിസ്ഥാന്‍ യാത്രയെ സമര്‍പ്പിച്ച് പാപ്പ; അപ്പസ്തോലിക സന്ദര്‍ശനം നാളെ മുതല്‍
Content: റോം: ആഗോള പരമ്പരാഗത മതനേതാക്കളുടെ ഏഴാമത് കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ നാളെ കസാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കാനിരിക്കെ മരിയ മഗ്ഗിയോരെ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചു. ഇന്ന്‍ (സെപ്റ്റംബര്‍ 12) ഉച്ചക്കഴിഞ്ഞു ‘റോമൻ ജനതയുടെ സംരക്ഷക’ ('സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുസ്വരൂപം ഉള്‍പ്പെടുന്ന ദേവാലയത്തില്‍ എത്തിയ പാപ്പ തന്റെ യാത്രയേ ദൈവമാതാവിന്റെ മുന്നില്‍ സമര്‍പ്പണം നടത്തി മധ്യസ്ഥം യാചിച്ചു. വീല്‍ ചെയറില്‍ ഇരിന്ന് അല്‍പ്പസമയം അള്‍ത്താരയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ച പാപ്പയുടെ ചിത്രങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. 2013 മാർച്ച് 14-ന് പത്രോസിന്റെ പിന്‍ഗാമിയായുള്ള ആദ്യ ദിവസം തന്നെ അദ്ദേഹം സന്ദർശിച്ച സ്ഥലമാണിത്. തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുന്‍പും ശേഷവും പാപ്പ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. അതേസമയം കസാക്കിസ്ഥാനിലേക്കു നാളെ ആരംഭിക്കുന്ന തന്റെ അപ്പസ്തോലിക യാത്രയ്ക്ക് ഫ്രാൻസിസ് പാപ്പ വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥന യാചിച്ചു. തന്റെ സന്ദർശന വേളയിൽ, 19 ദശലക്ഷമുള്ള ജനസംഖ്യയുടെ 1 ശതമാനത്തിൽ താഴെ മാത്രം വരുന്ന കസാക്കിസ്ഥാനിലെ കത്തോലിക്ക സമൂഹത്തോടൊപ്പവും പാപ്പ സമയം ചെലവഴിക്കും. ഫ്രാൻസിസ് പാപ്പയുടെ കസാക്കിസ്ഥാ൯ സന്ദർശനം പരിശുദ്ധ പിതാവിന്റെ 38-മത് അപ്പസ്തോലിക വിദേശയാത്രയാണ്. 2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് രാജ്യം സന്ദര്‍ശിച്ച ആദ്യ പാപ്പ.
Image: /content_image/News/News-2022-09-12-21:32:18.jpg
Keywords: കസാ

19632
Category: 18
Sub Category:
Heading: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി
Content: കാക്കനാട്: സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ പൗരസ്ത്യരത്നം അവാര്‍ഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് സമ്മാനിച്ചു. സീറോ മലബാർ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ആർച്ചുബിഷപ്പ് എമിരിസ് മാർ ജോസഫ് പവ്വത്തിലിനു കഴിഞ്ഞുവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസ്സറായിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ള പൗരസ്ത്യരത്നം അവാർഡ് സമ്മാനി ച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവരായിരുന്നു അവാർഡ് നിർണ്ണയകമ്മിറ്റി അംഗങ്ങൾ. പൗരസ്ത്യആരാധനക്രമദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമ സംഗീതം എന്നി വയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതി ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്ന തിലും അമൂല്യമായ സംഭാവനകൾ നൽകാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പവ്വത്തിലി നു സാധിച്ചുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തിലെ ഹാളിൽ നടന്ന പൊതു സമ്മേളത്തിൽവെച്ചു മാർ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആ ർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഏവർക്കും സ്വാഗതം ആശംസിക്കുകയും ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് അവാർഡ് ജേതാവിനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ബംഗ്ലാദേശിലെ അപ്പസ്തോലിക് ആയിരുന്ന ആർച്ചുബിഷപ്പ് ജോർജ് കോച്ചേരി വേദിയിൽ ഉപവിഷ്ഠനായിരുന്നു. സീറോമലബാർ ആരാധനക്രമ കമ്മീഷൻ അംഗമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മാർ ജോസഫ് പവ്വത്തിലിനെ പൊന്നാട അണിയിക്കുകയും ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ബൊക്കെ നൽകുകയും ചെയ്തു. ആരാധനക്രമകമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ സദസ്സിനു കൃതജ്ഞത അർപ്പിച്ചു. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരിജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മാർത്തോമ വിദ്യാനികേതൻ ഡയറക്ടർ ഡോ. തോമസ് കറുകക്കളം മെത്രാസന മന്ദിരത്തിലെ ബഹു. വൈദികർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നല്കി.
Image: /content_image/India/India-2022-09-13-09:35:29.jpg
Keywords: ആലഞ്ചേ