Contents
Displaying 19211-19220 of 25049 results.
Content:
19603
Category: 14
Sub Category:
Heading: കസാക്കിസാനിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രത്തിന് മരിയന്‍ ചിത്രം ഒരുങ്ങുന്നു; പാപ്പ ആശീര്‍വ്വദിക്കും
Content: അസ്താന: കസാക്കിസ്ഥാനിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ ഒസേർണോയിൽ സ്ഥിതി ചെയ്യുന്ന മേരി ക്യൂൻ ഓഫ് പീസിന് വേണ്ടി ഉണ്ണിയേശുവിന്റെയും, മാതാവിന്റെയും മനോഹരമായ ചിത്രത്തിന്റെ പണി അവസാനഘട്ടത്തില്‍. ഡോസ്ബോൾ കാസിമോവ് എന്ന ചിത്രകാരനാണ് ഇത് വരച്ചത്. സെപ്റ്റംബർ 13 മുതൽ 15 വരെ കസാക്കിസാനിൽ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന സന്ദർശന വേളയിൽ ചിത്രം ആശിർവദി:ക്കും. പരമ്പരാഗത വസ്ത്രം ധരിച്ച ഒരു കസാക്ക് സ്ത്രീയായാണ് പരിശുദ്ധ കന്യാമറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയം പ്രായമായവർ ഉപയോഗിക്കുന്ന ഒരു കച്ചയിൽ ഉണ്ണിയേശുവിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. വർഷങ്ങൾക്കുശേഷം യേശുക്രിസ്തു സഹിക്കേണ്ടി വരുന്ന പീഡാ സഹനങ്ങളാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. എഴുപതു ശതമാനത്തോളം മുസ്ലിം മത വിശ്വാസികൾ വസിക്കുന്ന രാജ്യമാണ് കസാക്കിസ്ഥാൻ. 2008 നടന്ന സർവേ പ്രകാരം രാജ്യത്ത് 250,000 ലത്തീൻ കത്തോലിക്ക വിശ്വാസികൾ മാത്രമാണുള്ളത്. രാജ്യത്തെ സംസ്കാരത്തിന് അമ്മമാരോടുള്ള സ്നേഹവും, ബഹുമാനവുമാണ് ചിത്രം വരയ്ക്കാൻ തനിക്ക് പ്രചോദനമായതെന്ന് ഡോസ്ബോൾ കാസിമോവ് ഇറ്റേണൽ ടെലവിഷൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ചിത്രം സ്നേഹത്തോടെ രാജ്യത്തെ ആളുകൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നമ്മളെല്ലാം ഈ ലോകത്തിലേക്ക് പിറന്നു വീണതിൽ അമ്മമാരോട് നന്ദി പറയുന്നുവെന്നും ദൈവമാതാവായ അമ്മയുടെ ചിത്രം മാനവരാശിയെ ഒന്നിപ്പിക്കുന്ന പൊതുവായ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. "ദ മദർ ഓഫ് ദ ഗ്രേറ്റ് സ്റ്റെപ്പെ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൂദാശ ചെയ്തത് അസ്താന രൂപതയുടെ ആർച്ച് ബിഷപ്പായ തോമസ് പെറ്റയാണ്. മരങ്ങൾ ഇല്ലാത്ത ഒരു പുൽമൈതാനമാണ് രാജ്യത്ത് കസാക്ക് സ്റ്റെപ്പെ എന്ന പേരിൽ അറിയപ്പെടുന്നത്. ലോക നേതാക്കളുടെയും, മത നേതാക്കളുടെയും ഏഴാമത് കോൺഗ്രസിൽ പങ്കെടുക്കാനാണ് ഫ്രാൻസിസ് മാർപാപ്പ കസാക്കിസ്ഥാനിൽ എത്തുന്നത്. പാപ്പ ആശിർവദിച്ചതിനുശേഷം ദ മദർ ഓഫ് ദ ഗ്രേറ്റ് സ്റ്റെപ്പെ ചിത്രം മേരി ക്യൂൻ ഓഫ് പീസ് തീർത്ഥാടന കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ചിരിക്കുന്ന പ്രാർത്ഥനാ ചാപ്പലിൽ പ്രതിഷ്ഠിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-08-13:23:40.jpg
Keywords: കസാ

19604
Category: 24
Sub Category:
Heading: പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
Content: എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ "രക്ഷയുടെ പ്രഭാതം "എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ പരാമർശങ്ങൾ ഇല്ല .എ ഡി 200 നു മുമ്പ് എഴുതപ്പെട്ട അപ്പോഫൽ ഗ്രന്ഥമായ പ്രോട്ടോ എവാങ്കേലിയും ഓഫ് ജെയിംസിൽ മറിയത്തിന്റെ ജനനത്തെക്കുറിച്ച് പരാമർശം ഉണ്ട്. ഈ ഗ്രന്ഥത്തിൻ്റെ അഞ്ചാം അധ്യായത്തിൽ മറിയത്തിന്റെ അമ്മയായ അന്നായും പരിചാരികയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 431ലെ എഫേസോസ് സൂനഹദോസിനു ശേഷമാണ് ദൈവമാതൃഭക്തി പ്രചരിപ്പിക്കുന്നതിൽ സഭ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിയത്തിന്റെ ജനന തിരുനാളുമായി ബന്ധപ്പെട്ട ഏറ്റവും പുരാതനമായ രേഖ ആറാം നൂറ്റാണ്ടിൽ നിന്നുള്ളതാണ്. പരമ്പരാഗതമായ വിശ്വാസമനുസരിച്ച് ഈ തിരുനാൾ ജെറുസലേമിൽ ആരംഭിച്ചു എന്നു കരുതപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിൽ ബത്സെയ്ദാ കുളത്തിനടുത്ത് ജറുസലേം ദൈവാലയത്തിനു വടക്കുവശം വിശുദ്ധ അന്നാമ്മയുടെ നാമത്തിലുള്ള ഒരു ദേവാലയം സമർപ്പിക്കപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. AD 603 ജറുസലേം പാത്രിയർക്കീസായിരുന്ന സോഫ്രോനിയൂസ് (Sofronius) ഇതു മറിയത്തിൻ്റെ ജനന സ്ഥലമായി സ്ഥിരീകരിച്ചു. അക്കാലത്ത് കോൺസ്റ്റാൻ്റിനോപ്പിളിൽ പുതുവർഷം ആരംഭിച്ചിരുന്നത് സെപ്റ്റംബർ ഒന്നാം തീയതിയായിരുന്നു, അതിനാൽ പുതുവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കാൻ സെപ്റ്റംബർ എട്ടാം തീയതി തിരഞ്ഞെടുത്തുവെന്നു വിശ്വസിക്കുന്നു. രക്ഷാകര പദ്ധതിയുടെ ആരംഭം പുതുവർഷത്തിൻ്റെ തുടക്കത്തിൽത്തന്നെ തെരഞ്ഞെടുത്തത് പ്രതീകാത്മകമാണന്നു പണ്ഡിതന്മാർ പറയുന്നു. പിന്നിട് ഒൻപതു മാസങ്ങൾക്കു മുൻപ് ഡിസംബർ എട്ടാം തീയതി മറിയത്തിൻ്റെ അമലോത്ഭവ ജനത്തിൻ്റെ തിരുനാൾ നിശ്ചയിച്ചു. ഏഴാം നൂറ്റാണ്ടിൽ പൗരസ്ത്യ സഭയിൽ നിന്നാണ് ഈ തിരുനാൾ പാശ്ചാത്യ സഭയിൽ വന്നത്. 687 മുതൽ 701 വരെ സഭയെ നയിച്ചിരുന്ന സീറോ സി സീലയൻ മാർപാപ്പ വിശുദ്ധ സെർജിയൂസ് ഒന്നാമൻ ഈ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി ഒരു ലുത്തുനിയയും പ്രദിക്ഷണവും ആരാധനക്രമ ആഘോഷത്തിൽ ഉൾചേർത്തു. മറിയത്തിൻ്റെ ജനന തിരുനാളിനെപ്പറ്റി സാർവ്വത്രിക സഭയിലുടനീളം പ്രസംഗം നടത്തിയിരുന്നതായി ഒൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും ആബട്ടുമായിരുന്ന പാസ്കാസിയൂസ് റാഡ്ബെർത്തൂസ് (785-865) രേഖപ്പെടുത്തുന്നു. 1007ലോടെ പശ്ചാത്യ സഭയിൽ ഈ തിരുനാൾ കടമുള്ള ദിവസമായി മാറി. പതിമൂന്നാം നൂറ്റാണ്ടു മുതൽ പാശ്ചാത്യ സഭയിൽ ഈ തിരുനാൾ എട്ടു ദിവസം (octave) നീണ്ടു നിൽക്കുന്ന ആഘോഷമാക്കുകയും അതിനു ലേന്ന് ഉപവാസത്തിനു ആഹ്വാനം ചെയ്യുകയും ചെയ്തു. പത്താം പീയൂസ് മാർപാപ്പ ഈ തിരുനാൾ ഒറ്റ ദിവസം മാത്രമുള്ള ലളിത രൂപത്തിലാക്കി.1955 പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ആരാധനക്രമ നവീകരണത്തിൽ ഈ തിരുനാൾ നിർത്തലാക്കിയെങ്കിലും .ഇപ്പോഴത്തെ ആരാധനക്രമ കലണ്ടറിൽ ഒരു തിരുനാളായി ആഘോഷിക്കുന്നു. മറിയത്തിൻ്റെ ജനനത്തിന്റെ സുവിശേഷം എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തിൽ നാം ഇപ്രകാരം വായിക്കുന്നു : "അനുഗ്രഹീതയും മഹത്വപൂർണയും നിത്യകന്യകയുമായ മറിയം നസറത്ത് എന്ന നഗരത്തിൽ ദാവീദിൻ്റെ രാജകീയ വംശത്തിലും കുടുംബത്തിലും ഭൂജാതയാവുകയും കർത്താവിൻ്റെ ആലയം സ്ഥിതി ചെയ്യുന്ന ജെറുസലേമിൽ വളരുകയും ചെയ്തു. അവളുടെ പിതാവിൻ്റെ പേര് യോവാക്കിം എന്നും അമ്മയുടെ പേര് അന്നാ എന്നുമായിരുന്നു. അവളുടെ പിതാവിൻ്റെ ഭവനം നസറത്തിലെ ഗലീലിയായിരുന്നു. അമ്മയുടെ കുടുംബം ബേദ്ലേഹമിൽ നിന്നായിരുന്നു. കർത്താവിൻ്റെ മുമ്പാകെ നിഷ്കളങ്കവും നിതിയുക്തവും കുറ്റമറ്റതും ഭയഭക്തിയുള്ളതും ആയിരുന്നു. അവരുടെ വസ്തുവകളെല്ലാം മൂന്നു ഭാഗങ്ങളായി തരം തിരിച്ചിരുന്നു. ഒരു ഭാഗം ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകർക്കുമായി നീക്കിവച്ചത്തിൽ മറ്റൊരു ഭാഗം അപരിചിതർക്കും ദരിദ്രർക്കുമായി കരുതിയിരുന്നു. മൂന്നാമത്തെ ഭാഗം തങ്ങൾക്കും കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കുമായി അവർ മാറ്റി വച്ചിരുന്നു. ദൈവ തിരുമുമ്പിൽ പ്രീതികരമായ ജീവിതം നയിച്ച അവർ മനഷ്യരോടു ദയയുള്ളവരായിരുന്നു. ഏകദേശം ഇരുപതു വർഷത്തോളം ആ ദമ്പതികൾ വിരക്ത ദാമ്പത്യമാണ് നയിച്ചിരുന്നത്. കർത്താവ് അവർക്കു സന്താനങ്ങളെ നൽകുകയാണങ്കിൽ അവർ അതിനെ കർത്താവിൻ്റെ ശുശ്രൂഷയ്ക്കു ഏല്പിക്കുമെന്നു പ്രതിജ്ഞ ചെയ്തിരുന്നു, ഈ കാരണത്താൽ വർഷത്തിലെ ഓരോ തിരുനാളുകളിലും അവർ കർത്താവിൻ്റെ ആലയം സന്ദർശിക്കാറുണ്ടായിരുന്നു." സീയോന്റെ പുത്രിയും ഇസ്രായേലിൻ്റെ ഉത്തമ പുത്രിയുമായ മറിയം, പഴയ ഉടമ്പടിയിലെ ജനങ്ങളുടെ അവസാനവും ഏറ്റവും യോഗ്യതയുമുള്ള പ്രതിനിധിയുമാണ്. അതോടൊപ്പം അവൾ ലോകത്തിൻ്റെ മുഴുവൻ പ്രത്യാശയും പ്രഭാതവുമാണ്. ഉയർത്തപ്പെട്ട സീയോൻ പുത്രിയായ അവളോടൊപ്പം വാഗ്ദാനങ്ങളുടെ നീണ്ട പ്രതീക്ഷയ്ക്കു ശേഷം സമയം പൂർത്തീകരിക്കപ്പെടുകയും നവ രക്ഷാകര പദ്ധതി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു: ( LG 55) മറിയത്തിന്റെ ജനനം രക്ഷകന്റെ മാതാവ് എന്ന അവളുടെ സവിശേഷമായ ദൗത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവളുടെ അസ്തിത്വം ക്രിസ്തുവിൻ്റേതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവപുത്രൻ്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള നിഗൂഢമായ പദ്ധതി അവൻ്റെ അമ്മയായ കന്യകാമറിയത്തെയും ഉൾകൊള്ളുന്നതാണ്. ഈ അർത്ഥത്തിൽ മറിയത്തിൻ്റെ ജനനം രക്ഷാകര ചരിത്രത്തിൻ്റെ ഹൃദയത്തിൽ തന്നെ അങ്കൂരമുറപ്പിക്കുന്നു. എട്ടുനോമ്പനുഷ്ഠാനത്തിലേക്കു നയിക്കുന്ന ചരിത്ര സംഭവമായി മിക്ക പാരമ്പര്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആറാം നൂറ്റാണ്ടിൽ ബസ്രയ്ക്ക് സമീപം ഹീര എന്നൊരു പട്ടണം ഉണ്ടായിരുന്നു, അത് പ്രധാനമായും ക്രിസ്ത്യൻ പട്ടണമായിരുന്നു. ബാഗ്ദാദിലെ ഖലീഫ ഈ പട്ടണം പിടിച്ചടക്കുകയും ഒരു മതഭ്രാന്തനായ ഒരു മുസ്ലീം ഗവർണറെ നിയമിക്കുകയും ചെയ്തു, അദ്ദേഹം ഖലീഫയുടെ എല്ലാ നിർദ്ദേശങ്ങളും ഉത്സാഹത്തോടെ നടപ്പിലാക്കി. ക്രൂരനായ ഖലീഫ ഒരു സ്ത്രീലമ്പടനായിരുന്നു ഹീരയിലെ സ്ത്രീകളുടെ സൗന്ദര്യത്തിലും മനോഹാരിതയിലും ആകൃഷ്ടനായ അദ്ദേഹം മൂന്ന് ദിവസത്തിനുള്ളിൽ അവിടെയെത്താൻ തീരുമാനിച്ചു. നഗരം മുഴുവൻ പേടിച്ചു വിറച്ചു . ഹീരയിലെ സ്ത്രീ ജനങ്ങളുടെ ചാരിത്ര്യവും വിശുദ്ധിയും അപകടത്തിലായിരുന്നു. നിസ്സഹായരും നിർഭാഗ്യരുമായ ആളുകൾ ഈ അഗ്നിപരീക്ഷണത്തെ എങ്ങനെ മറികടക്കും എന്നറിയാതെ ആശയക്കുഴപ്പത്തിലായി. അവസാനം അവർ ദൈവമാതാവിൻ്റെ പക്കൽ അഭയം കണ്ടെത്തി. ഹീരയിലുള്ള ദൈവമാതാവിൻ്റെ ദൈവാലയത്തിൽ അമ്മ മറിയത്തിൻ്റെ മാധ്യസ്ഥ്യം തേടി പുരോഹിതൻ 3 ദിവസത്തേക്ക് നോമ്പ് പ്രഖ്യാപിച്ചു. മൂന്നാം നാൾ , വിശുദ്ധ കുർബാനയുടെ മധ്യത്തിൽ മുകളിൽ നിന്ന് ഒരു സ്വർണ്ണ പ്രകാശകിരണം മിന്നിമറയുകയും വിശുദ്ധ മന്ദിരത്തെ പ്രകാശിപ്പിക്കുകയും തുടർന്ന് പള്ളി മുഴുവൻ വ്യാപിക്കുകയും ചെയ്തു. പുരോഹിതന് ദൈവമാതാവിന്റെ ദർശനം ഉണ്ടായതായും അവൾ പറയുന്നത് കേട്ടതായും പാരമ്പര്യം പറയുന്നു., “ഭയപ്പെടേണ്ട; നിങ്ങൾക്ക് സമാധാനം - സന്തോഷിക്കൂ. ഖലീഫ ജീവനോടെയില്ല. കഷ്ടതകൾ അവസാനിച്ചു." പുരോഹിതൻ പിന്നീട് ജനത്തിനു നേരെ തിരിഞ്ഞു, മാതാവിന്റെ സന്ദേശം ഉച്ചരിക്കുമ്പോൾ പുരോഹിതൻ്റെ മുഖത്തിന് ചുറ്റും ഒരു പ്രഭാവലയം ജനങ്ങൾ ദർശിച്ചു. അവിടെ തിങ്ങി നിറഞ്ഞവർ എല്ലാവരും കർത്താവിനെ സ്തുതിക്കുകയും അമ്മയുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നന്ദി പറയുകയും ചെയ്തു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ നോമ്പ് ആചരിക്കാൻ സ്ത്രീകൾ തീരുമാനിച്ചു. തങ്ങളുടെ പവിത്രതയും അന്തസ്സും സംരക്ഷിക്കാൻ ദൈവമാതാവ് സഹായിച്ചതായി അവർ വിശ്വസിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2022-09-08-14:59:08.jpg
Keywords: ജന്മദിന

19605
Category: 13
Sub Category:
Heading: നല്ല തീരുമാനങ്ങൾ എടുക്കാൻ സ്വന്തം ഹൃദയത്തെ ശ്രവിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മൾ ടെലിവിഷൻ, റേഡിയോ, മൊബൈൽ ഫോണുകൾ എന്നിവ കേൾക്കുന്നുണ്ടെങ്കിലും സ്വന്തം ഹൃദയത്തെ ശ്രവിക്കാന്‍ തയാറാകണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബർ 7 ബുധനാഴ്ച (07/09/22) വത്തിക്കാനിൽ, പ്രതിവാര പൊതുദർശനത്തിനിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രഥമ ദൃഷ്ട്യാ ആകർഷകമായ കാര്യങ്ങൾ മനുഷ്യനെ നിരാശനാക്കുകയാണ് ചെയ്യുന്നതെന്നും സ്വന്തം ഹൃദയത്തെ ശ്രവിക്കുകവഴിയാണ് ആദ്യം ദൈവാനുഭവം ഉണ്ടാകുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ലോകത്തിൻറെ ചിന്തകൾ ആദ്യം ആകർഷണീയങ്ങളാണ്, എന്നാൽ പിന്നീട് അവയുടെ തിളക്കം നഷ്ടപ്പെടുകയും ശൂന്യതയും അസംതൃപ്തിയും അവശേഷിപ്പിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, ദൈവത്തിൻറെ ചിന്തകൾ ആദ്യം ഒരു പ്രത്യേക പ്രതിരോധം ഉളവാക്കുന്നു, പക്ഷേ നാം അവ സ്വീകരിക്കുമ്പോൾ പരിചിതമല്ലാത്തതും നീണ്ടുനില്ക്കുന്നതുമായ സമാധാനം സംജാതമാക്കുന്നു. പലപ്പോഴും നമ്മൾ ഒരു കാര്യം ചിന്തിക്കാൻ തുടങ്ങും, അവിടെ തന്നെ നിന്നുപോകും, പിന്നെ നിരാശരാകും. പകരം നമുക്ക് ഒരു ജീവകാരുണ്യ പ്രവർത്തനം നടത്താം, ഒരു നല്ല കാര്യം ചെയ്യാം, എന്തോ സന്തോഷം തോന്നുന്നു, ഒരു നല്ല ചിന്ത കടന്നു വരുന്നു, സന്തോഷം വരുന്നു, അത് നമ്മുടെ സ്വന്തം അനുഭവമാണ്. ഞാൻ പറഞ്ഞുവന്നത് ഇതാണ്: എന്താണ് സംഭവിക്കുന്നത്, എന്ത് തീരുമാനം എടുക്കണം എന്നറിയാൻ, ഒരു സാഹചര്യം വിലയിരുത്താൻ, നാം ഹൃദയത്തെ ശ്രവിക്കണം. നമ്മൾ ടെലിവിഷൻ, റേഡിയോ, മൊബൈൽ ഫോണുകൾ എന്നിവ കേൾക്കുന്നു, നമ്മൾ കേൾക്കുന്നതിൽ വിദഗ്ദ്ധരാണ്, പക്ഷേ ഞാൻ നിങ്ങളോട് ചോദിക്കുന്നു: നിനക്ക് നിൻറെ ഹൃദയത്തെ കേൾക്കാൻ കഴിയുമോ? നല്ല തീരുമാനങ്ങൾ എടുക്കാൻ, സ്വന്തം ഹൃദയത്തെ ശ്രവിക്കണം. നമ്മൾ ഇതിനകം ജീവിതത്തിൽ ഒരു ദൂരം സഞ്ചരിച്ചുകഴിയുമ്പോഴാണ് വലിയ ചോദ്യങ്ങൾ ഉയർന്നുവരുന്നത്, നമ്മൾ എന്താണ് അന്വേഷിക്കുന്നതെന്ന് മസ്സിലാക്കാൻ ആ പാതയിലേക്ക് മടങ്ങണം. ജീവിതത്തിൽ അൽപ്പം മുന്നോട്ട് പോയാൽ, ആ പാതയിലേക്ക് "എന്നാൽ ഞാൻ എന്തിനാണ് ഈ ദിശയിൽ നടക്കുന്നത്, ഞാൻ എന്താണ് അന്വേഷിക്കുന്നത്?", അവിടെയാണ് വിവേചനബുദ്ധി ഉപയോഗിക്കേണ്ടത്. ഇഗ്നേഷ്യസ്, തൻറെ പിതാവിൻറെ വീട്ടിൽ മുറിവേറ്റ്കിടക്കുമ്പോൾ, ദൈവത്തെക്കുറിച്ചോ സ്വന്തം ജീവിത നവീകരണത്തെക്കുറിച്ചോ ഒട്ടും ചിന്തിച്ചിരുന്നില്ല. സ്വന്തം ഹൃദയത്തെ ശ്രവിക്കുകവഴിയാണ് അദ്ദേഹത്തിന് ആദ്യം ദൈവാനുഭവം ഉണ്ടാകുന്നത്. ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് പാപ്പ ആശംസകള്‍ നേര്‍ന്നു. യാതനകളനുഭവിക്കുന്ന മക്കളുള്ള, രോഗികളായ, തടവുകാരായ മക്കളുള്ള അമ്മമാരോട്, ഉള്ള തൻറെ സാമീപ്യം പാപ്പാ അറിയിച്ചു. കാരാഗൃഹവാസികളായ യുവ മാതാക്കൾക്ക് പ്രത്യാശയറ്റുപോകാതിരിക്കുന്നതിനായി പാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.
Image: /content_image/News/News-2022-09-08-16:35:16.jpg
Keywords: പാപ്പ

19606
Category: 1
Sub Category:
Heading: 50 മരിയൻ രൂപങ്ങളുടെ പ്രദർശനവുമായി ജനന തിരുനാൾ ആഘോഷമാക്കി ഫിലിപ്പീൻസിലെ മാൾ
Content: മനില: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിലെ പ്രശസ്തമായ അലി മാൾ ഒരുക്കിയ മരിയൻ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധ നേടുന്നു. ക്യൂസോൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മാളിൽ 'സലാമത്ത് മരിയ: ട്രിബ്യൂട്ട് ടു ദ ബിലവഡ് മദേഴ്സ് ബർത്ത്ഡേ' എന്ന പേരില്‍ 5 മരിയന്‍ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി ആരംഭിച്ച പ്രദർശനം സെപ്റ്റംബർ പത്താം തീയതി വരെ നീണ്ടുനിൽക്കും. പിറന്നാൾ ആഘോഷത്തിന്റെ സമയത്ത് അമ്മ മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനാണ് മരിയൻ ഭക്തരായ പങ്കാളികളോടൊപ്പം പ്രദർശനത്തിന് തുടക്കം കുറിച്ചതെന്ന് അലി നാളിന്റെ മാനേജരായ ഏയ്ലിൻ ഇബേ പറഞ്ഞു. മാളിൽ വരുന്ന ആളുകൾക്ക് ദൈവമാതാവിനോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യസഹായ മാതാവിന്റെ ഇടവക ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഡീഗോ ഡിസൂസയുടെ ആശിർവാദത്തോടെയാണ് പ്രദർശനത്തിന് തുടക്കം കുറിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനമായ :ഇന്നലെ സെപ്റ്റംബർ എട്ടാം തീയതി മാളിൽ പ്രത്യേക ദിവ്യബലിയർപ്പണവും നടന്നിരുന്നു. നുയിസ്ട്ര സെനോര ഡി ലാസ് ഫ്ലോറസ് മാതാവിന്റെ ചിത്രം, മലബോണിലെ അമലോൽഭവ മാതാവിന്റെ ചിത്രത്തിന്റെ പതിപ്പ് എന്നിവയടക്കമുള്ള മരിയന്‍ ചിത്രങ്ങള്‍ പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-09-11:29:49.jpg
Keywords:

19607
Category: 14
Sub Category:
Heading: 50 മരിയൻ രൂപങ്ങളുടെ പ്രദർശനവുമായി ജനന തിരുനാൾ ആഘോഷമാക്കി ഫിലിപ്പീൻസിലെ മാൾ
Content: മനില: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിലെ പ്രശസ്തമായ അലി മാൾ ഒരുക്കിയ മരിയൻ രൂപങ്ങളുടെയും ചിത്രങ്ങളുടെടെയും പ്രദർശനം ശ്രദ്ധ നേടുന്നു. ക്യൂസോൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മാളിൽ 'സലാമത്ത് മരിയ: ട്രിബ്യൂട്ട് ടു ദ ബിലവഡ് മദേഴ്സ് ബർത്ത്ഡേ' എന്ന പേരില്‍ 5 മരിയന്‍ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി ആരംഭിച്ച പ്രദർശനം സെപ്റ്റംബർ പത്താം തീയതി വരെ നീണ്ടുനിൽക്കും. പിറന്നാൾ ആഘോഷത്തിന്റെ സമയത്ത് അമ്മ മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനാണ് മരിയൻ ഭക്തരായ പങ്കാളികളോടൊപ്പം പ്രദർശനത്തിന് തുടക്കം കുറിച്ചതെന്ന് അലി നാളിന്റെ മാനേജരായ ഏയ്ലിൻ ഇബേ പറഞ്ഞു. മാളിൽ വരുന്ന ആളുകൾക്ക് ദൈവമാതാവിനോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യസഹായ മാതാവിന്റെ ഇടവക ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഡീഗോ ഡിസൂസയുടെ ആശിർവാദത്തോടെയാണ് പ്രദർശനത്തിന് തുടക്കം കുറിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനമായ :ഇന്നലെ സെപ്റ്റംബർ എട്ടാം തീയതി മാളിൽ പ്രത്യേക ദിവ്യബലിയർപ്പണവും നടന്നിരുന്നു. നുയിസ്ട്ര സെനോര ഡി ലാസ് ഫ്ലോറസ് മാതാവിന്റെ ചിത്രം, മലബോണിലെ അമലോൽഭവ മാതാവിന്റെ ചിത്രത്തിന്റെ പതിപ്പ് എന്നിവയടക്കമുള്ള മരിയന്‍ ചിത്രങ്ങള്‍ പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-09-11:34:08.jpg

19608
Category: 9
Sub Category:
Heading: യുകെ ആത്മീയ ഉണർവ്വിലേക്ക്; അഭിഷേകം തീമഴയായ് പെയ്തിറങ്ങുന്ന വചന വിരുന്നുമായി ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ
Content: പരിശുദ്ധ അമ്മയുടെ പിറവിയെ വരവേറ്റ് റവ ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാനായി വട്ടായിലച്ചൻ യുകെ യിൽ എത്തി. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ, സിസ്റ്റർ ഡോ.മീന ഇലവനാൽ, കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസ്, കൺവെൻഷൻ കോർ ടീം ലീഡർ ബ്രദർ ജോൺസൻ നോട്ടിങ്ഹാം എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വി കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചന്റെ വരവ് യുകെയിൽ ആത്മീയ ഉണർവ്വിന് വഴിയൊരുക്കിയിരിക്കുകയാണ്. .കൺവെൻഷന് വേണ്ടിയുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ (കാലെബ് ) ബർമിംഗ്ഹാമിൽ നടന്നു. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 * ബിജുമോൻ മാത്യു 07515 368239 #{blue->none->b->യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# * ജോസ് കുര്യാക്കോസ് 07414 747573. * ബിജു എബ്രഹാം 07859 890267 * ജോബി ഫ്രാൻസിസ് 07588 809478 #{blue->none->b->അഡ്രസ്സ് }# >> Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2022-09-09-12:27:30.jpg
Keywords: സെഹിയോ

19609
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയുടെ ക്രിസ്തു വിശ്വാസം സ്മരിച്ചും അനുശോചനം നേര്‍ന്നും പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഏഴു പതിറ്റാണ്ടോളം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനവുമായി ഫ്രാൻസിസ് മാർപാപ്പ. രാജ്ഞിയുടെ മരണവാർത്ത അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ടെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉറച്ച സാക്ഷ്യവും അവന്റെ വാഗ്ദാനങ്ങളിലുള്ള അവളുടെ ഉറച്ച പ്രതീക്ഷയും മാതൃകാപരമായിരിന്നുവെന്ന് പാപ്പ അനുസ്മരിച്ചു. രാജകുടുംബാംഗങ്ങൾക്കും യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും ജനങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ഇന്നലെ സെപ്റ്റംബർ 8നു പങ്കുവെച്ച ടെലഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു. തന്റെ സന്ദേശത്തില്‍ പുതിയ രാജസ്ഥാനം ഏറ്റെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവിനു പാപ്പ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ‘രാജാവെന്ന നിലയിൽ തന്റെ ഉന്നതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ, സർവശക്തനായ ദൈവം തന്റെ അക്ഷയമായ കൃപയാൽ അദ്ദേഹത്തെ താങ്ങിനിർത്തട്ടെയെന്നും ഇതിനായി തന്റെ പ്രാർത്ഥന വാദ്ഗാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. രാജ്ഞിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ ടെലഗ്രാം സന്ദേശം ചുരുക്കുന്നത്. ആരോഗ്യം മോശമായതിനെത്തുടർന്ന് രാജ്ഞി, കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവും കൂടുതൽ കാലം (70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു ജൂലൈ മുതൽ രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ എത്തിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952 ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022 ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായിരിന്നു.
Image: /content_image/News/News-2022-09-09-14:03:30.jpg
Keywords: എലിസ

19610
Category: 10
Sub Category:
Heading: ക്രിസ്തീയ വിശ്വാസം ചേര്‍ത്തു പിടിച്ച എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ച് ബ്രിട്ടീഷ് കത്തോലിക്ക സഭ
Content: ലണ്ടന്‍; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജകീയ പദവി അലങ്കരിക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷയുമായിരിന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനവുമായി ബ്രിട്ടീഷ് കത്തോലിക്ക സഭാനേതൃത്വം. രാജ്ഞിയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റും വെസ്റ്റ്മിൻസ്റ്റർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് പ്രസ്താവനയിൽ കുറിച്ചു. ക്രിസ്തീയ വിശ്വാസം അവളുടെ ജീവിതത്തിലും പ്രവർത്തനത്തിലും എല്ലാ ദിവസവും വിളങ്ങി നിലനിന്നിരിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനുശോചന സന്ദേശത്തില്‍ എലിസബത്ത് രാജ്ഞി പങ്കുവെച്ച ക്രിസ്തുമസ് സന്ദേശങ്ങളില്‍ നിന്നുള്ള വാചകങ്ങള്‍ കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കോൾസ് സ്മരിച്ചു. “എനിക്ക് ക്രിസ്തുവിന്റെ പ്രബോധനങ്ങളും ദൈവ തിരുമുമ്പാകെയുള്ള എന്റെ വ്യക്തിപരമായ ഉത്തരവാദിത്തവും എന്റെ ജീവിതം നയിക്കാൻ ഞാൻ ശ്രമിക്കുന്ന ഒരു ചട്ടക്കൂട് നൽകുന്നു. നിങ്ങളിൽ പലരെയും പോലെ, പ്രയാസകരമായ സമയങ്ങളിൽ ക്രിസ്തുവിന്റെ വാക്കുകളിൽ നിന്നും മാതൃകയിൽ നിന്നും എനിക്ക് വലിയ ആശ്വാസം ലഭിച്ചിട്ടുണ്ട്.”- രാജ്ഞിയുടെ ഇത്തരത്തിലുള്ള വിശ്വാസം പ്രചോദനാത്മകമാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. പലപ്പോഴും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ, അവളുടെ വിശ്വാസത്തിന്റെ തിളങ്ങുന്ന പാരമ്പര്യം, സാക്ഷ്യമാണെന്നും രാജ്ഞിക്കും അവളുടെ മകനും പുതിയ രാജാവായ ചാൾസ് മൂന്നാമൻ രാജാവിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നോട്ടിംഗ്ഹാമിലെ ബിഷപ്പ് പാട്രിക് മക്കിന്നിയും രാജ്ഞിയുടെ ക്രിസ്തു വിശ്വാസം സ്മരിച്ചു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, വിശ്വാസമുള്ള ഒരു സ്ത്രീ എന്ന നിലയിൽ രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജീവിതകാലം മുഴുവൻ അവൾ വിശ്വസ്തതയോടെ സേവിച്ച യേശു ക്രിസ്തു, ഇപ്പോൾ അവളെ തന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും ബിഷപ്പ് പാട്രിക് മക്കിന്നി കൂട്ടിച്ചേര്‍ത്തു. പ്രാർത്ഥനകളിൽ രാജ്ഞിയെ ഓർക്കുകയും അവളുടെ വിയോഗത്തില്‍ വിലപിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് സ്‌കോട്ട്‌ലൻഡിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് ഹ്യൂ ഗിൽബർട്ട് പ്രസ്താവിച്ചു. രാജ്ഞിയുടെ കുറ്റമറ്റ സേവന ജീവിതത്തിന് സമൃദ്ധമായി അർഹിക്കുന്ന നിത്യ വിശ്രമം അവൾ ഇപ്പോൾക്കു ലഭിക്കട്ടെയെന്ന് അയർലണ്ടിലെ കിൽഡെയറിലെയും ലെയ്‌ലിനിലെയും ബിഷപ്പ് ഡെനിസ് നൾട്ടി കുറിച്ചു. ലോകമെമ്പാടുമുള്ള മറ്റ് ബിഷപ്പുമാരും സഭാ നേതാക്കളും രാജ്ഞിയെ സ്മരിക്കുകയും നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2022-09-09-16:27:30.jpg
Keywords: രാജ്ഞ

19611
Category: 1
Sub Category:
Heading: കൊളംബിയന്‍ കത്തീഡ്രലില്‍ നിന്ന് തിരുവോസ്തി മോഷണം പോയി
Content: ബൊഗോട്ട: കൊളംബിയയിലെ ബൊഗോട്ടയിലെ പ്രൈമേഷ്യൽ കത്തീഡ്രലില്‍ നിന്ന്‍ വിശുദ്ധ കുര്‍ബാന സൂക്ഷിച്ചിരിന്ന കുസ്തോതി കടത്തിക്കൊണ്ടു പോയി. സെപ്തംബർ 6ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഫാ. ഗോൺസാലോ മരിൻ ഗാർസിയൽ എന്ന വൈദികനാണ് ദിവസേനയുള്ള കുർബാനയ്ക്ക് ഉപയോഗിച്ചിരുന്ന കുസ്തോതി കത്തീഡ്രലിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി പൊതുജനത്തെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ ദിവ്യബലിയില്‍ കൂദാശ ചെയ്ത തിരുവോസ്തി കുസ്തോതിയില്‍ സൂക്ഷിച്ചിരിന്നു. ബൊഗോട്ട അതിരൂപതയുടെ പരിധിയില്‍ വരുന്നതാണ് കത്തീഡ്രല്‍ ദേവാലയം. കുസ്തോതിക്ക് ഏകദേശം 15 സെന്റീമീറ്റർ ഉയരമുണ്ട്. അധികാരികൾക്ക് ഇതിനകം പരാതി നൽകിയിട്ടുണ്ടെങ്കിലും വിശുദ്ധ കുര്‍ബാന സാത്താന്‍ ആരാധകരുടെ കൈയില്‍ അകപ്പെട്ടാല്‍ അവഹേളിക്കപ്പെടുവാനുള്ള സാധ്യതയാണ് വിശ്വാസി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നത്. അടുത്ത ദിവസങ്ങളിൽ കെന്നഡിയിലെ രണ്ട് ക്രിസ്ത്യൻ പള്ളികളിൽ നടന്നതിന് പുറമേയാണ് ആശങ്കാജനകമായ ഈ മോഷണം നടന്നതെന്ന് ബൊഗോട്ടയിൽ നിന്നുള്ള കൗൺസിലറായ എൽമർ റോജാസ് ട്വീറ്റ് ചെയ്തു. കൊളംബിയയിലെ പ്രസിദ്ധ ദേവാലയമാണ് പ്രൈമേഷ്യൽ കത്തീഡ്രൽ. 1538 ഓഗസ്റ്റ് 6ന് നഗരം സ്ഥാപിതമായത് മുതൽ ആരംഭിക്കുന്നതാണ് കത്തീഡ്രലിന്റെയും ചരിത്രം. വിശുദ്ധ പോൾ ആറാമൻ പാപ്പ, ജോൺ പോൾ രണ്ടാമൻ പാപ്പ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങിയ പത്രോസിന്റെ പിന്‍ഗാമികള്‍ നിലവിലെ കത്തീഡ്രൽ സന്ദര്‍ശിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-09-20:43:55.jpg
Keywords: തിരുവോസ്തി

19612
Category: 1
Sub Category:
Heading: കേരളം ചര്‍ച്ച ചെയ്ത ആ മുന്നറിയിപ്പിന് ഒരു വര്‍ഷം; ലഹരി മാഫിയയ്ക്കെതിരെ വീണ്ടും തുറന്നടിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: കുറവിലങ്ങാട്: ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തിപകരുന്നുവെന്നു മയക്കുമരുന്നിനെതിരേ ആത്മീയ സമരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണത്തിന്റെ സമാപനദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നെന്ന തിന്മ സംഘടിതമാണ്. ഈ തിന്മയെ കുറയ്ക്കാനാകണം. നന്മകൊണ്ട് തിന്മയെ ജയിക്കണം. ഈ തിന്മയ്ക്കെതിരേയുള്ള തിരിച്ചറിവ് പ്രതിരോധമാക്കണം. മയക്കുമരുന്നിൽ നിന്നു മക്കളെയും ലോകത്തെയും രക്ഷിക്കാന്‍ ഹൃദയ കണ്ണുകള്‍ തുറക്കണം. വിഷം കലർന്ന ഭക്ഷണത്തേക്കാൾ ഉപദ്രവമാണ് മയക്കുമരുന്ന്. പരിശുദ്ധമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ധാർമികശക്തിയുടെ ഒഴുക്കിൽ ക്രൈസ്തവർക്ക് നിർണായകമായ സ്ഥാനമുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് പള്ളിയില്‍ എട്ടു നോമ്പ് സമാപനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ബിഷപ്പ് നടത്തിയ പ്രസംഗം സംസ്ഥാന ദേശീയ തലങ്ങളില്‍ കോളിളക്കം സൃഷ്ട്ടിച്ചിരിന്നു. വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചു വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്ന്‍ ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഇതിന് പിന്നാലേ പാലാ ബിഷപ്പ് ഹൗസിലേക്ക് അടക്കം തീവ്ര ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പിതാവിന് ഐക്യദാര്‍ഢ്യവുമായി ക്രൈസ്തവ സംഘടനകളും സംഘടിച്ചു. ഇതിനിടെ ഇക്കാലയളവില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച മുന്നറിയിപ്പ് സത്യമാണെന്ന് തെളിയിക്കുന്ന ഡസന്‍ കണക്കിന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മയക്കുമരുന്ന്‍ കേസില്‍ അകപ്പെടുന്ന ചെറുപ്പക്കാരില്‍ ഭൂരിഭാഗം കേസുകളിലും യുവതികളായ സ്ത്രീകള്‍ ഉള്‍പ്പെട്ടതും അവരുടെയും കൂട്ടുപ്രതികളുടെയും മത വിശ്വാസ പശ്ചാത്തലവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച കാര്യങ്ങള്‍ അടിവരയിടുന്നതായിരിന്നു. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അടുത്ത ദിവസം കത്തോലിക്ക മാധ്യമമായ ഷെക്കെയ്ന ചാനലിന്റെ പ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചിരിന്നു.
Image: /content_image/News/News-2022-09-10-11:27:28.jpg
Keywords: കല്ലറ, ജിഹാദ